Friday, May 24, 2024

സോണി ഇന്ത്യ ഗൂഗിള്‍ ടിവിയുള്ള ബ്രാവിയ 2 സീരീസ് അവതരിപ്പിച്ചു





കൊച്ചി: ഉപഭോക്താക്കളുടെ വിനോദ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സോണി ഇന്ത്യ ഏറ്റവും പുതിയ  ബ്രാവിയ 2 സീരീസ് അവതരിപ്പിച്ചു.ഗൂഗിള്‍ ടിവിയുമായി സംയോജിപ്പിച്ച് എത്തുന്ന ബ്രാവിയ 2 സീരീസില്‍, 4കെ അള്‍ട്രാ എച്ച്ഡി എല്‍ഇഡി ഡിസ്പ്ലേയുമുണ്ട്. ഗൂഗിള്‍ ടിവിയുമായി          സംയോജിപ്പിച്ചതിനാല്‍  ഉപയോക്താക്കള്‍ക്ക് മുന്‍ഗണനകള്‍ക്കനുസൃതമായി വിവിധ ആപ്ലിക്കേഷനുകള്‍, സ്ട്രീമിങ് സേവനങ്ങള്‍ തത്സമയ ടിവി ചാനലുകള്‍ എന്നിവ അനായാസം ആക്സസ് ചെയ്യാന്‍ കഴിയും. സമാനതകളില്ലാത്ത ഗെയിമിങ് അനുഭവം നല്‍കുന്ന എസ്25, ഗെയിമിങിനപ്പുറം മറ്റു മികച്ച ഫീച്ചറുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന എസ്20 എന്നിങ്ങനെ രണ്ട് വ്യത്യസ്ത പതിപ്പുകളാണ് ബ്രാവിയ 2 സീരീസ് വാഗ്ദാനം ചെയ്യുന്നത്.
108 സെ.മീ (43), 126 സെ.മീ (50), 139 സെ.മീ (55), 164 സെ.മീ (65) സ്ക്രീന്‍ സൈസുകളില്‍ ബ്രാവിയ 2 സീരീസ് ലഭിക്കും. എക്സ് വ? പിക്ചര്‍ പ്രോസസര്‍, ലൈവ് കളര്‍ ടെക്നോളജി, 4കെ റിയാലിറ്റി പ്രോ, ഡോള്‍ബി ഓഡിയോക്കൊപ്പം 20 വാട്ട് ശബ്ദം പ്രദാനം ചെയ്യുന്ന ഓപ്പണ്‍ ബാഫിള്‍ ഡൗണ്‍ ഫയറിങ് ട്വിന്‍ സ്പീക്കര്‍, എക്സ്-പ്രൊട്ടക്ഷന്‍ പ്രോ എന്നിവയാണ് മറ്റു സവിശേഷതകള്‍ .
ബ്രാവിയ 2 സീരീസിലൂടെ 10,000ലേറെ ആപ്പുകള്‍ അനായാസം ഡൗണ്‍ലോഡ് ചെയ്യാനും, 700,000ലേറെ സിനിമകളും ടിവി എപ്പിസോഡുകളും ലൈവ് ടിവിയും കാണാനും സാധിക്കും. കെഡി-65എസ്25 മോഡലിന് 95,990 രൂപയും, കെഡി-55എസ്25 74,990 രൂപയുമാണ് വില. ഇരുമോഡലുകളും  ഈ മാസം 24 മുതല്‍  വില്‍പനക്ക് ലഭ്യമാവും. കെഡി-50എസ്20, കെഡി-43എസ്20 മോഡലുകളുടെ വിലയും വില്‍പന തീയതിയും പിന്നീട് പ്രഖ്യാപിക്കും
ഇന്ത്യയിലെ എല്ലാ സോണി സെന്‍ററുകളിലും, പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും, ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലും പുതിയ മോഡലുകള്‍ ലഭ്യമാകും.

മധുരപ്രേമികള്‍ക്ക് ആവേശമായി കൊച്ചി ലുലുവില്‍ ചോക്ലേറ്റ് ഫെസ്റ്റ്




കൊച്ചി : ലോകോത്തര ചോക്ലേറ്റ് വിഭവങ്ങളുമായി കൊച്ചി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ചോക്ലേറ്റ് ഫെസ്റ്റിന് തുടക്കമായി.
മധുരപ്രേമികള്‍ക്ക് ഉത്സവാന്തരീക്ഷം സമ്മാനിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ ലോഗോ പ്രകാശനം ചെയ്ത് ഫെസ്റ്റിന് തുടക്കംകുറിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ചോക്ലേറ്റുകള്‍, വാഫിള്‍സ്, ഡോനട്ട്സ്, കേക്കുകള്‍ എന്നിവ  അടക്കം മുന്‍നിര ചോക്ലേറ്റ് ബ്രാന്‍ഡുകളുടെ സ്വാദിഷ്ഠമായ വിഭവങ്ങള്‍ളാണ് ചോക്ലേറ്റ് ഫെസ്റ്റില്‍ ഏവരെയും കാത്തിരിക്കുന്നത്.
നെസ്ലേ, ഫെറേറോ റോച്ചര്‍, ഹെര്‍ഷീ എന്നിവരുമായി സഹകരിച്ച് ഗാലക്സിയും സ്നികേഴ്സും അവതരിപ്പിക്കുന്ന ലുലു ചോക്കോ ഫെസ്റ്റില്‍ പുതിയ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുടെ ലോഞ്ചുകളടക്കം നിരവധി മധുര വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. മെയ് 22ന് തുടങ്ങിയ ഫെസ്റ്റ് ജണ്‍ 2 വരെ നീണ്ടുനില്‍ക്കും. കൂടാതെ,  ആകര്‍ഷകമായ ഓഫറുകളും, ലുലു ചോക്ലേറ്റ് ഫെസ്റ്റില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

കൊച്ചിയേയും ദോഹയേയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകളുമായി ആകാശ എയര്‍

 




കൊച്ചി: ആകാശ എയര്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി 4 പ്രതിവാര വണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ ആരംഭിച്ചു. കഴിഞ്ഞ 2 ദശാബ്ദങ്ങളില്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ വിനോദസഞ്ചാരം മികച്ച തോതില്‍ നടന്നു വരികയാണ്. ബിസിനസ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ യാത്രക്കാരാണ് ടൂറിസം മേഖലക്ക് ഈ കുതിപ്പ് നല്‍കുന്നത്.
ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് മുംബൈ വഴിയുള്ള കൊച്ചി- ദോഹ വിമാന സര്‍വീസുകള്‍. 2022 ഓഗസ്റ്റില്‍ ആരംഭിച്ച ആകാശ എയര്‍ 80 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കി കഴിഞ്ഞു. ദോഹ (ഖത്തര്‍), ഛദ്ദ (സൗദി അറേബ്യ), കൊച്ചി, ഡല്‍ഹി, മുംബൈ, അഹമദാബാദ്, ബംഗളൂരു തുടങ്ങി 24 നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് വിമാന സര്‍വീസുകള്‍ നടത്തി വരുന്നു. ആകാശ എയറിന്‍റെ വെബ്സൈറ്റിലൂടേയും ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് ആപ്പുകളിലൂടേയും പ്രമുഖ ട്രാവല്‍ ഏജന്‍റുമാരിലൂടെയും (ഒടിഎ) ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ഊര്‍ജ കാര്യക്ഷമതയുള്ള ഇക്കൊലിങ്ക് ഫാനുകളുമായി സിഗ്നിഫൈ




കൊച്ചി: ഊര്‍ജ കാര്യക്ഷമതയുള്ള നൂതന ഇക്കോലിങ്ക് ഫാനുകള്‍ പുറത്തിറക്കി സിഗ്നിഫൈ. എയ്റോജ്യോമട്രി, എയ്റോജ്യുവല്‍, എയ്റോസെഫിര്‍, എയ്റോസെറിനെയ്ഡ്, എയ്റോസ്വീക്ക് എന്നീ അഞ്ചു മോഡലുകളാണ് പുറത്തിറക്കിയത്. നൂതന സാങ്കേതികതയും ഊര്‍ജ കാര്യക്ഷമതയുമുള്ള ഫാനുകള്‍ക്ക് 3000 മുതല്‍ 5500 രൂപ വരെയാണ് വില. ആകര്‍ഷകമായ ജ്യാമീതിയ രൂപങ്ങള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ ഉള്ള ഡിസ്പ്ലേ സ്ക്രീന്‍, കാറ്റുവിതറാന്‍ അലൂമിനിയം ബ്ലെയ്ഡുകള്‍, ബിഎല്‍ഡിസി വൈദ്യുതി സംരക്ഷണ സാങ്കേതികത തുടങ്ങിയ സവിശേഷതകളുണ്ട് ഫാനുകള്‍ക്ക്. ഇന്‍വര്‍ട്ടറില്‍ ഇവ മൂന്നിരട്ടി കൂടുതല്‍ കറങ്ങും.
ബില്‍ഡിസി റേഞ്ചിന് 2+1 വര്‍ഷ വോറന്‍റിയും പഞ്ചനക്ഷത്ര ബിഇഇ റേറ്റിങും ഉണ്ട്. ഗൃഹോപകരണങ്ങള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു എന്ന പരാതി സിഗ്നിഫൈയുടെ കാര്യത്തില്‍ ഒഴിവാകും. എയ്റോ ജ്യോമട്രി, എയ്റോ ജ്യൂവല്‍ മോഡലുകള്‍ സാധാരണ ഫാനുകളെക്കാള്‍ ഒരു വര്‍ഷം 1485 രൂപ വരെ ലാഭിച്ചുതരും. മറ്റു മോഡലുകള്‍ 895 രൂപ വരെയും. രണ്ടു വര്‍ഷമാണ് അവയുടെ വോറന്‍റി. ഡാര്‍ക്ക് കോഫി ബ്രൗണ്‍, ടൈറ്റാനിയം ഗ്രേ, സില്‍വര്‍ മിസ്റ്റ്, ആസ്പെന്‍ ഗോള്‍ഡ്, പേള്‍ വൈറ്റ്, സ്മോക്ക് മോച്ച ബ്രൗണ്‍ തുടങ്ങി ഏതു പ്രതലത്തിനും ചേരുന്ന വര്‍ണങ്ങളില്‍ ഇക്കൊലിങ്ക് ഫാനുകള്‍ ലഭ്യമാണ്.

Sunday, May 19, 2024

രോഹിത് ശര്‍മ ടിസിഎല്‍ അംബാസിഡര്‍




തിരുവനന്തപുരം: ടെലിവിഷന്‍-ഗൃഹോപകരണ നിര്‍മാതാക്കളായ ടിസിഎല്ലിന്‍റെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചുമതലയേറ്റു. രോഹിതിന്‍റെ സാന്നിധ്യം ടിസിഎല്ലിന്‍റെ വിശ്വാസ്യതയും മൂല്യവും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.രാജ്യത്തിന്‍റെ ഹിറ്റ്മാനെ ബ്രാന്‍ഡ് അംബാസിഡറായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടിസിഎല്‍ ഇന്ത്യ ജനറല്‍ മാനെജര്‍ ഫിലിപ്പ് സിയ പറഞ്ഞു.നൂതന സാങ്കേതികതകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ടിസിഎല്ലിന്‍റെ ശ്രമം പ്രശംസനീയമാണെന്ന് രോഹിത് ശര്‍മ പറഞ്ഞു. ക്രിക്കറ്റ് ലോകത്തെ കോര്‍ത്തിണക്കുന്നതില്‍ ടിസിഎല്‍ ബിഗ് സ്ക്രീന്‍ ടിവിയുടെ പങ്കാളിത്തം ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോണ്‍പേ ലങ്കാപേയുമായി കൈകോര്‍ക്കുന്നു




കൊളംബോ: കൊളംബോയില്‍ നടന്ന ചടങ്ങില്‍, ലങ്കാപേയുമായി സഹകരിച്ച് ലങ്കഝഞ മര്‍ച്ചന്‍്റ് പോയിന്‍്റുകളിലുടനീളം യു പി ഐ പേയ്മെന്‍്റ് സ്വീകരിക്കുന്നത് പ്രവര്‍ത്തനക്ഷമമാക്കിയതായി ഫോണ്‍പേ അറിയിച്ചു. ചടങ്ങില്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സന്തോഷ് ഝാ മുഖ്യാതിഥിയായി. ശ്രീലങ്കയിലേക്കു ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ പണം കൊണ്ടുപോകുകയോ കറന്‍സിമാറ്റത്തിനെക്കുറിച്ച് ആകുലരാകുകയോ ചെയ്യാതെ ഉപയോക്താക്കള്‍ക്ക്സുരക്ഷിതവും വേഗത്തിലുള്ളതുമായ പേയ്മെന്‍്റുകള്‍ നടത്താന്‍ ലങ്കാ QRകോഡ് സ്കാന്‍ ചെയ്യാനാകും. കറന്‍സി വിനിമയ നിരക്ക് കാണിച്ചുകൊണ്ട്അവരുടെ അക്കൗണ്ടില്‍ നിന്ന് രൂപയില്‍ തുക കുറയ്ക്കും. ഈ ഇടപാടുകള്‍ യൂണിഫൈഡ് പേയ്മെന്‍്റ് ഇന്‍റര്‍ഫേസും  (UPI) ലങ്കാപേ നാഷണല്‍പേയ്മെന്‍്റ് നെറ്റ്വര്‍ക്കും വഴി സുഗമമാക്കപ്പെട്ടിരിക്കുന്നു

പുതിയ കാംപയിനുമായി ചന്ദ്രിക




കൊച്ചി: വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സോപ്പ് ബ്രാന്‍ഡായ ചന്ദ്രിക പുതിയ കാംപയിന്‍ പുറത്തിറക്കി.  സ്വന്തം വ്യക്തിത്വത്തെ അംഗീകരിച്ച് അതില്‍ ആത്മവിശ്വാസം കണ്ടെത്തുക എന്ന സന്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്. ചന്ദ്രികയുടെ ബ്രാന്‍ഡ് അംബാസിഡറായ കീര്‍ത്തി സുരേഷാണ് കാംപയിനില്‍.

ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയില്‍ ആത്മവിശ്വാസവും വ്യക്തിപ്രഭാവവും ഉത്തേജിപ്പിക്കുന്നതിനുള്ള നീക്കമാണ് ഈ കാംപയിനിലൂടെ നടത്തുന്നതെന്നു വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിന്‍റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ എസ്. പ്രസന്ന റായ് പറഞ്ഞു.


പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...