Friday, June 7, 2024

ലെറ്റ്സ് നെറ്റ്ഫ്ളിക്സ്' നെറ്റ്ഫ്ളിക്സ് ബണ്ടില്‍ഡ് പ്ലാനുമായി വി





കൊച്ചി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിനോദങ്ങള്‍ ലഭ്യമാക്കുന്നതിനായി മുന്‍നിര ടെലകോം സേവനദാതാവായ വി യും നെറ്റ്ഫ്ളിക്സും ചേര്‍ന്ന് പുതിയ സഹകരണത്തിന് തുടക്കമിട്ടു. ഇതോടെ വിയുടെ വരിക്കാര്‍ക്ക് മൊബൈല്‍, ടിവി, ടാബ്ലറ്റ് തുടങ്ങിയവയില്‍ ലോകോത്തര നിലവാരമുള്ള വിനോദ വീഡിയോകള്‍ ആസ്വദിക്കാം.
ആദ്യഘട്ടമായി പ്രീ പെയ്ഡ് വരിക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. 1000 രൂപയില്‍ താഴെ മാത്രമാണ് ബണ്ടില്‍ഡ് പ്ലാനിനായി വി ഈടാക്കുന്നത്. പിന്നാലെ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഈ സേവനം ലഭിക്കും.
പരിധിയില്ലാത്ത കോളിനും ഡാറ്റയ്ക്കുമൊപ്പം നെറ്റ്ഫ്ളിക്സ് ബേസിക് സബ്സ്ക്രിപ്ഷന്‍ ഉള്‍പ്പെടുത്തിയ രണ്ട് ബണ്ടില്‍ഡ് പ്ലാനുകളാണ് വി അവതരിപ്പിച്ചിട്ടുള്ളത്. ഇതുപയോഗിച്ച് ടിവിയിലും മൊബൈലിലും നെറ്റ്ഫ്ളിക്സ് ആസ്വദിക്കാം.
998 രൂപയുടെ പ്ലാനില്‍ 70 ദിവസ കാലാവധിയില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും 1399 രൂപയ്ക്ക് 84 ദിവസ കാലാവധിയില്‍ പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും. പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസുകളും അടങ്ങുന്നതാണ് ഈ പ്ലാനുകള്‍. കൂടാതെ 84 ദിവസം കാലാവധിയുള്ള പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡാറ്റ ഡിലൈറ്റ് (2 ജിബി ഡാറ്റാ), രാത്രി 12 മുതല്‍ രാവിലെ 6 മണി വരെയുള്ള സൗജന്യ അ?ലിമിറ്റഡ് ഡാറ്റ, വീക്കെന്‍റ് ഡാറ്റ റോളോവര്‍ എന്നിവയും ലഭിക്കും.

വ്യാജ സ്പെയര്‍ പാര്‍ട്സ് നല്‍കി വഞ്ചിച്ച വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി



കൊച്ചി: വാഹനത്തിന്‍റെ വ്യാജ ഹെഡ്ലൈറ്റുകള്‍ വിറ്റ് ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി ഒറിജിനല്‍ ഹെഡ് ലൈറ്റും 15,000 രൂപ നഷ്ടപരിഹാരവും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കോടതി ഉത്തരവ് നല്‍കി.
 എറണാകുളം മഴുവന്നൂര്‍ സ്വദേശി പ്രമോദന്‍ വിഎസ്, പെരുമ്പാവൂര്‍ റൂട്ട്സ് ഓട്ടോ പാര്‍ട്ട്സ് എന്ന സ്ഥാപനത്തിനെതിരെ  സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
മഹേന്ദ്ര ബൊലേറോ പിക്കപ്പ് വാനിന്‍റെ ഓണറും ഡ്രൈവറും ആണ് പരാതിക്കാന്‍. ഒര്‍ജിനല്‍ ആണെന്ന് വിശ്വസിപ്പിച്ച് നല്‍കിയ വാഹനത്തിന്‍റെ ഹെഡ് ലൈറ്റുകളില്‍ വെള്ളം കയറിയതിനാല്‍ രാത്രി ഡ്രൈവിംഗ് അസാധ്യമായ സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
2023 ജനുവരിയിലാണ് രണ്ട്     ഹെഡ്ലൈറ്റുകള്‍ പരാതിക്കാരന്‍ 5,600 രൂപയ്ക്ക് വാങ്ങിയത്.
 മഹേന്ദ്രയുടെ ഒറിജിനല്‍ ഹെഡ് ലൈറ്റുകള്‍ ആണെന്ന് എതിര്‍കക്ഷി പരാതിക്കാരന് ഉറപ്പു നല്‍കി. ഹെഡ്ലൈറ്റില്‍ വെള്ളം കയറി ഉപയോഗശൂന്യമായ സാഹചര്യത്തില്‍ അത് മാറ്റി നല്‍കാന്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടും എതിര്‍കക്ഷി  തയ്യാറായില്ല.
മറ്റൊരു വര്‍ഷോപ്പില്‍ വാഹനം പരിശോധനയ്ക്കായി നല്‍കിയപ്പോഴാണ് ഹെഡ്ലൈറ്റുകള്‍ ഒറിജിനല്‍ അല്ല വ്യാജമാണെന്ന് പരാതിക്കാരന് മനസ്സിലായത് .വ്യാജ ഹെഡ് ലൈറ്റ് നല്‍കി പരാതിക്കാരനെ കബളിപ്പിച്ച എതിര്‍കക്ഷിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിയിലെ ആവശ്യം.
' ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നം വില്‍ക്കുകയും അത് മാറ്റി നല്‍കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്ത എതിര്‍കക്ഷിയുടെ നടപടി അധാര്‍മികമായ വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ്,പരാതിക്കാരന് നഷ്ടപരിഹാരം ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡി. ബിബിനു പ്രസിഡന്‍റും വി. രാമചന്ദ്രന്‍ , ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

സ്ത്രീ കൂട്ടായ്മയില്‍ നൂറുമേനി വിളവെടുപ്പുമായി കല്ലുമ്മക്കായ കൃഷി




കൊച്ചി: സ്ത്രീ കൂട്ടായ്മയില്‍ നൂറുമേനി വിളവെടുപ്പുമായി കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആര്‍ഐ) മേല്‍നോട്ടത്തില്‍  മൂത്തകുന്നം, കോട്ടപ്പുറം കായലുകളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ നടത്തിയ കൃഷിയില്‍ വിളവെടുത്തത് രണ്ടര ടണ്‍ കല്ലുമ്മക്കായ. മൂത്തകുന്നത്ത് നിന്ന് ഒന്നര ടണ്ണും കോട്ടപ്പുറത്ത് നിന്ന് ഒരു ടണ്ണും ലഭിച്ചു.
സിഎംഎഫ്ആര്‍ഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കര്‍ഷക സംഘങ്ങള്‍ കൃഷിയിറക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്. വിളവെടുത്ത ശേഷം ശാസ്ത്രീയമായി ശുദ്ധീകരിച്ച കല്ലുമ്മക്കായ പൊതുജനങ്ങള്‍ക്ക് വാങ്ങുന്നതിനായി സിഎംഎഫ്ആര്‍ഐയില്‍ ലഭ്യമാണ്. സിഎംഎഫ്ആര്‍ഐയുടെ ആറ്റിക് കൗണ്ടറില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10നും നാലിനുമിടയില്‍ വാങ്ങാം. 250 ഗ്രാം പാക്കറ്റിന് 250 രൂപയാണ് വില

Tuesday, June 4, 2024

.മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍




കൊച്ചി: 137 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഷാരൂഖ്  ഖാനെ  ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ബ്രാന്‍ഡിന്‍റെ സാന്നിധ്യം പ്രബലമാക്കുകയും രാജ്യമെമ്പാടുമുള്ള ജനങ്ങളുമായി  ബന്ധപ്പെടുകയും ചെയ്യുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ നാഴികക്കല്ലാണ് ഈ സഹകരണം.

 മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് കമ്പനി തുടങ്ങിയവ അടക്കം ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളുടെ പ്രമോട്ടറാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റ ബ്രാന്‍ഡ് അംബാസിഡറാകുന്നതില്‍ വളരെയധികം സന്തോഷിക്കുന്നതായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് രാജ്യത്തിന്‍റെ സാമ്പത്തിക മേഖലകളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. തങ്ങളുടെ വിവിധ ഉത്പ്പന്നങ്ങളും സേവനങ്ങളും കൊണ്ട് രാജ്യത്തെ സാധാരണക്കാരുടെ  വലിയ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് സാധിക്കുന്നുണ്ടെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പാതയിലൂടെ മുന്നേറുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു ഷാരൂഖ് ഖാന്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി എത്തുന്നതു വഴി ഈ നേട്ടം കൈവരിക്കാനുള്ള പാതയിലെ നിര്‍ണായക നാഴികക്കല്ലു പിന്നിടാനാവുകയാണ്.

എന്‍ എഫ് ആര്‍ കൊച്ചി ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

 




കൊച്ചി: 'എന്‍ എഫ് ആര്‍ കൊച്ചി ഫെസ്റ്റിവല്‍' എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന നാല് മാസം നീണ്ടു നില്‍ക്കുന്ന ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് നിയോ ഫിലിം സ്ക്കൂള്‍ ക്യാമ്പസില്‍ തുടക്കമായി. മേള ഒക്ടോബര്‍ ആറിന്  സമാപിക്കും.

 കേരളത്തിലെ വിവിധ കലാലയങ്ങള്‍, സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നും 400 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ ഫെസ്റ്റിവലിനായി ഒരുങ്ങുന്നുണ്ട്.  ജൂറി അംഗങ്ങള്‍, കോ?ക്ലേവ് പാനലുകള്‍,  ക്ലാസുകള്‍ നയിക്കുന്നവര്‍ എന്നിങ്ങനെ ആഗോള തലങ്ങളില്‍ പ്രശസ്തരായ 100-ല്‍ പരം പ്രമുഖ വ്യക്തികള്‍  പരിപാടിയില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ നിന്നുള്ള 50 പേരടങ്ങുന്ന കമ്മിറ്റിയാണ് ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്നത്.

ക്രിയേറ്റീവ് ഇക്കോണമി ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഫിലിം മേക്കിങ്ങിലേക്ക് പുതുതായി കടന്നുവരുന്നവര്‍ക്ക് അന്തര്‍ദേശീയ കാഴ്ചപ്പാടും പ്രവര്‍ത്തന രൂപരേഖയും കൈമാറുകയും അതുവഴി സിനിമയിലെ നൂതന സാധ്യതകളുടെ പ്രായോജകരാകുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍ എഫ് ആര്‍ കൊച്ചി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് ഡോ. ജയിന്‍ ജോസഫ് പറഞ്ഞു. ഈ മുന്നേറ്റം വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, സംരംഭകര്‍, എല്ലാ മേഖലകളിലെയും കലാകാരന്മാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയ വിവിധ രംഗങ്ങളിലുള്ളവര്‍ക്കു ഫെസ്റ്റിവല്‍ പ്രയോജനമാകും


ടൂറിസം ഭൂപടത്തില്‍ ദക്ഷിണേന്ത്യയെ മുന്‍നിരയിലെത്തിക്കാന്‍ ദക്ഷിണ ഭാരത് ഉത്സവ്


   



     കൊച്ചി: ടൂറിസം ഭൂപടത്തില്‍ ദക്ഷിണേന്ത്യയെ മുന്‍ നിരയിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്‍റെ ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ ഫെഡറേഷന്‍ ഓഫ് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍റസ്ട്രീസ് (എഫ്കെസിസിഐ) "ദക്ഷിണ ഭാരത് ഉത്സവ് 2024' സംഘടിപ്പിക്കുന്നു.

  ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടിലെ പ്രിന്‍സസ് ഷെറൈനില്‍ ഈ മാസം 15, 16 തീയതികളിലാണ് ഈ മെഗാ സൗത്ത് ഇന്ത്യന്‍ ടൂറിസം മേള നടത്തുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലകളിലെ നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുകയെന്നതാണ് മേളയുടെ ലക്ഷ്യം.

ടൂറിസം നിക്ഷേപ സംഗമം, സമ്പന്നമായ സംസ്കാരം, വ്യത്യസ്തങ്ങളായ പാചകരീതികള്‍ എന്നിവയുടെ പ്രദര്‍ശനം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലകളുടെ ആകര്‍ഷണങ്ങള്‍, കോണ്‍ഫ്രറന്‍സുകള്‍, ബി 2 ബി, ബി 2 ജി ചര്‍ച്ചകളിലൂടെ അമൂല്യമായ നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ കണ്ടെത്തുക തുടങ്ങിയ നിരവധി പ്രോഗ്രാമുകളുടെ ഒരു നിര തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. എക്സ്പോഷര്‍, നെറ്റ് വര്‍ക്കിംഗ്, നേരിട്ടുള്ള ഉപഭോത്കൃത ഇടപാടുകള്‍, ബിസിനസ് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ എന്നിവയിലൂടെ ദക്ഷി? ഭാരത് ഉത്സവത്തില്‍ പങ്കെടുക്കുന്ന വ്യവസായികളുടെ വിപണിസാന്നിധ്യം വര്‍ദ്ധിക്കുന്നതിനൊപ്പം ബിസിനസിനോട് കൂടുതല്‍ അടുപ്പിക്കാനും, പഠിക്കാനും, വളര്‍ന്നുവരാനുമുള്ള ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക കൂടിയാകുമിത്. ടൂറിസം ഓര്‍ഗനൈസേഷനുകളുടെ ദൃശ്യപരതയും വ്യാപനവും വര്‍ദ്ധിപ്പിക്കാനുള്ള അസാധാരണ അവസരം കൂടിയാകുമിത്

അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്;

 അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ്  പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍  : അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്...