Tuesday, June 18, 2024

സിഎംഎഫ്ആര്‍ഐ ഇന്‍കോയിസുമായി കൈകോര്‍ക്കുന്നു




കൊച്ചി: സമുദ്രമത്സ്യ മേഖലയില്‍ ഗവേഷണ സഹകരത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസുമായി (ഇന്‍കോയിസ്) ധാരണാപത്രം ഒപ്പുവെച്ചു. മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഉപദേശം നല്‍കുന്നതിനുള്ള നിലവിലുള്ള സാങ്കേതികവിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഗവേഷണ സഹകരണം ലക്ഷ്യമിടുന്നത്.
ധാരണാപത്രത്തില്‍ സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.എ.ഗോപാലകൃഷ്ണനും ഇന്‍കോയ്സ് ഡയറക്ടര്‍ ഡോ ടി ശ്രീനിവാസകുമാറും ഒപ്പുവച്ചു. ഇതുപ്രകാരം, സിഎംഎഫ്ആര്‍ഐയും ഇന്‍കോയിസും സംയുക്ത പദ്ധതികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും, മത്സ്യബന്ധന സമുദ്രശാസ്ത്രം, സമുദ്ര പരിസ്ഥിതി ആഘാത പഠനം,  റിമോട്ട് സെന്‍സിംഗ്, ജിഐഎസ്  ജൈവവൈവിധ്യം, മത്സ്യസമ്പത്തിന്‍റെ പരിപാലനം,  സാമൂഹിക ബോധവല്‍കരണം തുടങ്ങിയ മേഖലകളില്‍ സംയുക്ത പഠനത്തിനാണ് ധാരണയായത്.മത്സ്യലഭ്യതയെ കുറിച്ച്, മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ കൃത്യവും ഫലപ്രദവുമായ ഉപദേശങ്ങള്‍ നല്‍കുന്നതിന് നിലവിലുള്ള സാങ്കേതിക വിദ്യകള്‍ പരിഷ്കരിക്കാന്‍  സംയുക്ത സഹകരണം സഹായകരമാകും.മത്സ്യബന്ധന-സമുദ്ര പാരിസ്ഥിതിക വിവരങ്ങള്‍ ശേഖരിക്കുന്നതിന് സംയുക്ത പര്യവേക്ഷണ സര്‍വേകള്‍ നടത്താനും ധാരണയുണ്ട്. മത്സ്യസമ്പത്ത്, സമുദ്ര ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മനസ്സിലാക്കുന്നതിന് ഈ ഡേറ്റ നിര്‍ണായകമാകും.സമുദ്രമത്സ്യ മേഖലയില്‍ സാറ്റലൈറ്റ് റിമോട്ട് സെന്‍സിംഗ് ഉപയോഗിച്ച് തീരദേശ സമൂഹങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പ്രയോജനകരമാകുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കല്‍, സംയുക്ത പരിശീലന പരിപാടികള്‍, തൊഴില്‍ നൈപുണ്യവും
മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ മീന്‍പിടുത്ത മേഖകള്‍ മനസ്സിലാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ സഹായകരമാകുമെന്ന് ഇന്‍കോയിസ് ഡയറക്ടര്‍ ഡോ ടി ശ്രീനിവാസകുമാര്‍ പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സ് മെഗാ ബൊണാന്‍സ ഓഫര്‍ അവതരിപ്പിച്ചു

 




കൊച്ചി: കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ് മെഗാ ബൊണാന്‍സ ഓഫര്‍ അവതരിപ്പിച്ചു. പ്രത്യേകാവസരങ്ങള്‍ അവസ്മരണീയമാക്കുന്നതിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സവിശേഷമായ ഓഫറാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.
ജൂണ്‍ 30 വരെയുള്ള കാലയളവില്‍ എല്ലാ ആഭരണങ്ങളുടെയും പണിക്കൂലിയില്‍ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, വിപണിയിലെ ഏറ്റവും താഴ്ന്നതും എല്ലാ കല്യാണ്‍ ഷോറൂമുകളിലും ബാധകവുമായ കല്യാ? സ്പെഷ്യല്‍ ഗോള്‍ഡ് റേറ്റിലാകും സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുക.  നിത്യവും അണിയുന്ന ആഭരണങ്ങള്‍ മുതല്‍ ഹെവിവെയ്റ്റ് ആഭരണങ്ങള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്. ഇന്ത്യയിലെ കല്യാണ്‍ ജൂവലേഴ്സിന്‍റെ എല്ലാ ഷോറൂമുകളില്‍നിന്നും ഈ ഓഫര്‍ സ്വന്തമാക്കാം.
കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്‍റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
കല്യാണ്‍ ജൂവലേഴ്സിന്‍റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ വിവാഹാഭരണങ്ങള്‍ അടങ്ങിയ മുഹൂര്‍ത്ത്, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകള്‍ അടങ്ങിയ അപൂര്‍വ, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള സ്റ്റോണുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിവയെല്ലാം ഷോറൂമുകളില്‍ ലഭ്യമാണ്.

വിക്സ് ഗുളിക ഇപ്പൊ വലുതായിരിക്കുന്നു

 




കൊച്ചി: : ഇന്ത്യയിലെ മുന്‍നിര കോള്‍ഡ്, ഫ്ലൂ ബ്രാന്‍ഡായ വിക്സ്, സൂപ്പര്‍സ്റ്റാര്‍ ര?വീര്‍ സിംഗ് അഭിനയിക്കുന്ന 'വിക്സ് ഗുളിക ഇപ്പൊ വലുതായിരിക്കുന്നു എന്ന പുതിയ കാമ്പെയ്ന്‍ ചിത്രം പുറത്തിറക്കി. മെന്തോള്‍, യൂക്കാലിപ്റ്റസ് ഓയില്‍, കര്‍പ്പൂരം തുടങ്ങിയ ഫലപ്രദവും അറിയപ്പെടുന്നതുമായ ആയുര്‍വേദ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പുതിയ വിക്സ് ഡബിള്‍ പവര്‍ കഫ് ഡ്രോപ്പ് തൊണ്ടവേദന, ചുമ എന്നിവയില്‍ നിന്നുള്ള ആശ്വാസത്തിനുള്ള മികച്ച ഉല്‍പ്പന്നമാണ്.

യിപ്പീസിന്‍റെ പുതിയ കാമ്പെയ്ന്‍



കൊച്ചി: യിപ്പീസിന്‍റെ പുതിയ കാമ്പെയ്ന്‍ 'ടോസ്'രാഹുല്‍ ദ്രാവിഡ്, ജസ്പ്രീത് ബുംറ, സൂര്യ കുമാര്‍ യാദവ് എന്നിവര്‍'ചേര്‍ന്ന് പുറത്തിറക്കി.                 ഐടിസിയുടെ മുന്‍നിര ഇന്‍സ്റ്റന്‍റ് നൂഡ്ല്‍, പാസ്ത ബ്രാന്‍ഡായ യിപ്പീ!യുടെ നൂഡ്ല്‍സ് നീളം കൂടിയതാണെന്നും ഒട്ടിപ്പിടിക്കാത്തതുമാണെന്ന തനത് ഗുണങ്ങളാണ് രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ജസ്പ്രീത് ബുംറ, സൂര്യ കുമാര്‍ യാദവ് എന്നിവര്‍ രസകരമായ ഈ കാമ്പെയ്നിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്.
രാജ്യത്തുടനീളമുള്ള വിവിധ മാധ്യമങ്ങളിലൂടെ ടോസ് കാമ്പെയ്ന്‍ വ്യാപിപ്പിക്കാനാണ് ഐടിസിയുടെ തീരുമാനം. ഊര്‍ജ്ജസ്വലരായ അതിന്‍റെ ഉപയോക്താക്കളുമായി സംവദിക്കുന്നതിലൂടെ കളിയായ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ ടോസ് ചെയ്യുക എന്നതാണ് യിപ്പീ! മുന്നോട്ടു വെയ്ക്കുന്ന പരിഹാരം
        ക്രിക്കറ്റ് ഇന്ത്യയിലെ ഒരു വികാരം തന്നെയാണെന്നും ഈ സന്ദര്‍ഭത്തില്‍ ക്രിക്കറ്റും യിപ്പീ!യുടെ സ്വാദും ഒരുമിച്ചു ചേര്‍ക്കാനാവുന്നതിനേക്കാള്‍ മികച്ച സന്തോഷമെന്താണെന്നുമുള്ള ചിന്തയാണ് ഈ ക്യാമ്പെയിലേയ്ക്കെത്തിച്ചതെന്നും ഐടിസിയുടെ സ്നാക്സ്, നൂഡ്ല്‍സ് ആന്‍ഡ് പാസ്ത, ഫുഡ് ബിസിനസ്സ് സിഒഒ കവിതാ ചതുര്‍വേദി പറഞ്ഞു

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...