Saturday, July 6, 2024

സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര




         ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം മുഴുവന്‍ ഇസഡ്8 പ്രീമിയം ശ്രേണിയിലും മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതല്‍ പ്രീമിയം അനുഭവത്തിനായി ഇസഡ്8 എസ്, ഇസഡ്8, ഇസഡ്8 എല്‍ വേരിയന്‍റുകളിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇസഡ്8 എസ്, ഇസഡ്8 വേരിയന്‍റുകളിലാണ് വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ ഫീച്ചറുകള്‍ വരുന്നത്. ഇസഡ്8 എല്‍ വേരിയന്‍റില്‍ വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നീ ഫീച്ചറുകളുണ്ടാവും.

സുനിദ്ര മാട്രസ്സ് , പുതിയ ആഢംബര മെത്ത 'സില്‍ക്കി' പുറത്തിറക്കി




കൊച്ചി: മാട്രസ് വിപണിയിലെ കേരളത്തിന്‍റെ സ്വന്തം ബ്രാന്‍ഡായ സുനിദ്ര 25 വര്‍ഷത്തിലേക്ക് കടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും പുതിയ പ്രീമിയം മോഡലായ  'സില്‍ക്കി' പുറത്തിറക്കി.

 ഒപ്പം തന്നെ ഓണത്തിന്  ഉപഭോക്താക്കള്‍ക്ക് വേണ്ടി 'നാടെങ്ങും നിദ്രാഘോഷം' എന്ന കണ്‍സ്യൂമര്‍ ഓഫറും  അവതരിപ്പിച്ചു . 'സില്‍ക്കി'യെന്ന പുതിയ ഉല്‍പ്പന്നവും 'നാടെങ്ങും നിദ്രാഘോഷം' എന്ന ഓഫറും  അവതരിപ്പിക്കുന്നത് ഉപഭോക്താക്കള്‍ തന്ന അചഞ്ചലമായ പിന്തുണയുടെ ശക്തിയിലാണ്. മികവിന്‍റെയും പുതുമയുടെയും വഴിയില്‍ യാത്ര തുടരാന്‍ സുനിദ്രക്ക് കഴിയുമെന്നും മാനേജിംഗ് ഡയറക്ടര്‍ ഷെറിന്‍ നവാസ് പറഞ്ഞു.


Friday, July 5, 2024

1 JULY 2024


 

BUSINESS PAGE 4 JUL 2024

 


ആമസോണ്‍ സൂപ്പര്‍ വാല്യൂ ഡേയ്സ്

 





കൊച്ചി: ആമസോണ്‍ ഫ്രഷില്‍ മികച്ച ഓഫറുകളുമായി സൂപ്പര്‍ വാല്യൂ ഡേയ്സ് ആരംഭിച്ചു. ജൂലൈ 7 വരെ ഗ്രോസറി, നിത്യോപയോഗ സാധനങ്ങള്‍, പാക്കേജ്?ഡ് ഫുഡ്, സ്നാക്ക്, ബീവറേജസ്, സ്റ്റേപ്പിള്‍സ് എന്നിവയ്ക്ക് 45% വരെ ഇളവ് ലഭ്യമാകും. പഴം, പച്ചക്കറികള്‍ എന്നിവ വാങ്ങുമ്പോള്‍ പുതിയ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ നാല് ഓര്‍ഡറുകള്‍ക്ക് 400 രൂപ ക്യാഷ്ബാക്ക്, പ്രൈം റിപ്പീറ്റ് ഉപഭോക്താക്കള്‍ക്ക് 200 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയുമുണ്ട്.  ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 10% വരെ ഇന്‍സ്റ്റന്‍റ് ഡിസ്ക്കൗണ്ട് ലഭിക്കും. മറ്റ് മുന്‍നിര  ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലും  ഓഫറുകളുണ്ട്. അതിനൊപ്പം, പ്രത്യേകമായി തയ്യാറാക്കിയ ചോക്ലേറ്റ് ഡേ സ്റ്റോറും ആമസോണ്‍ ഫ്രഷില്‍ ഒരുക്കിയിട്ടുണ്ട്.

എന്‍. പി ജോര്‍ജിന് ബിസിനസ് എക്സലന്‍സ് അവാര്‍ഡ്

 



കൊച്ചി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ആര്‍ട്സ് ആന്‍റ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍  ബിസിനസ് എക്സലന്‍സ് അവാര്‍ഡ് 2024 ന് പവിഴം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. പി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു.
 അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍  സിനിമ നടന്‍ ശങ്കര്‍ അവാര്‍ഡ് സമ്മാനിച്ചു.
മില്ലേനിയം ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ സൂരജ് പ്രഭാകര്‍ അധ്യക്ഷനായിരുന്നു.
 സിനിമ താരങ്ങളായ സ്വാസിക, റഫീഖ് ചോക്ലി, സഹദ് റിജു ചിറക്കല്‍, മമ്മി സെഞ്ചറി, ഡബ്ലിയു എ സി എഫ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഐബിഎസ് സോഫ്റ്റ് വെയറിനെ തെരഞ്ഞെടുത്തു

 എയര്‍ ഇന്ത്യയുടെ കാര്‍ഗോ 

ഡിജിറ്റലൈസേഷന്‍

ഐബിഎസ് സോഫ്റ്റ് വെയറിനെ തെരഞ്ഞെടുത്തു




തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ആഗോള എയര്‍ലൈനായ എയര്‍ ഇന്ത്യയുടെ  കാര്‍ഗോ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മുന്‍നിര ഏവിയേഷന്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിനെ തെരഞ്ഞെടുത്തു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെയുള്ള എയര്‍ ഇന്ത്യയുടെ വളര്‍ച്ച വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് ഐബിഎസിന്‍റെ കാര്‍ഗോ സൊല്യൂഷനെ തെരഞ്ഞെടുത്തിട്ടുള്ളത്.

എയര്‍ ഇന്ത്യയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാന്‍ ഐബിഎസിന്‍റെ ഐകാര്‍ഗോ സൊല്യൂഷന്‍ വിന്യസിക്കും. ഒറ്റ പ്ലാറ്റ് ഫോമില്‍ എന്‍ഡ് ടു എന്‍ഡ് കാര്‍ഗോ പ്രവര്‍ത്തനങ്ങളെ തടസ്സമില്ലാതെ സംയോജിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. കാര്‍ഗോ-ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഇത് എയര്‍ ഇന്ത്യയെ സഹായിക്കും.

പാസഞ്ചര്‍ സര്‍വീസുകള്‍, ഫ്ളീറ്റ്, കാര്‍ഗോ ഓപ്പറേഷന്‍സ് തുടങ്ങിയ പ്രധാന ബിസിനസുകളില്‍ എയര്‍ ഇന്ത്യ ഡിജിറ്റല്‍ പരിവര്‍ത്തനം ആരംഭിച്ച സമയത്താണ് ഐബിഎസുമായുള്ള ഈ പങ്കാളിത്തം.

എയര്‍ ഇന്ത്യയിലെ ഐബിഎസിന്‍റെ ആദ്യ എന്‍ഡ് ടു എന്‍ഡ് ഐകാര്‍ഗോ സൊല്യൂഷന്‍ വിന്യസിക്കല്‍ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 2030-ഓടെ പ്രതിവര്‍ഷം പത്ത് ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുക.

വ്യോമയാന മേഖലയില്‍ ആഗോളതലത്തിലെ സുപ്രധാന സ്ഥാനം ഉറപ്പിക്കുന്നതിനൊപ്പം ഭാവിയിലെ വളര്‍ച്ചയ്ക്ക് അടിത്തറയുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി എയര്‍ ഇന്ത്യ മുന്നോട്ടു പോകുകയാണെന്ന് എയര്‍ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ആന്‍ഡ് ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...