കൊച്ചി: നയന സൗഹൃദ ഡിസ്പ്ലേയും എഐ പോര്‍ട്രെയ്റ്റ് എന്‍ജിനുമായി ഹോണര്‍ 200 സീരീസ് പുറത്തിറങ്ങി. ഹോണര്‍ 200 പ്രൊ 5ജി, ഹോണര്‍ 200 5ജി എന്നിവയാണ് സീരീസിലുള്ളത്. മികച്ച ഹാര്‍ഡ് വെയര്‍ പ്രകടനം, ഉപയോക്തൃ കേന്ദ്രീകൃത എഐ അനുഭവം തുടങ്ങിയവ സവിശേഷതകളാണ്. 50എംപി പോര്‍ട്രെയ്റ്റ് മെയിന്‍ കാമറ, 50എംപി പോര്‍ട്രെയ്റ്റ് ടെലിഫോട്ടൊ കാമറ, 12എംപി അള്‍ട്ര വൈഡ് ലെന്‍സ്, 50എംപി പോര്‍ട്രെയ്റ്റ് സെല്‍ഫി കാമറ തുടങ്ങിയവ ഉള്‍പ്പെടെ ഫോട്ടോഗ്രഫിയില്‍ മികച്ച പ്രകടനവുമായാണ് ഹോണര്‍ 200 സീരീസിന്‍റെ വരവ്. സ്റ്റുഡിയോ ഹാര്‍കോര്‍ട്ടുമായി ചേര്‍ന്നാണ് എഐ പോര്‍ട്രെയ്റ്റ് എന്‍ജിന്‍ അവതരിപ്പിക്കുന്നത്. വെളിച്ചം, തൊലിനിറം, വര്‍ണതാപം, രംഗതാളം തുടങ്ങിയവയില്‍ മികവുനല്‍കി ഫോണ്‍ സ്റ്റുഡിയൊ ലെവല്‍ പോര്‍ട്രെയ്റ്റുകള്‍ സാധ്യമാക്കുന്നു.
ഹോണറിന്‍റെ മാജിക് എല്‍എം എഐക്കൊപ്പം മാജിക് ഒഎസ് 8.0 (ആന്‍ഡ്രോയ്ഡ്14) അമോലെഡ് ക്വാഡ് കര്‍വ്ഡ് ഡിസ്പ്ലേ ആണ് ഫോണിന്‍റേത്. ഹോണല്‍ 200 പ്രൊയില്‍ സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍3യും ഹോണര്‍ 200ല്‍ സ്നാപ്ഡ്രാഗണ്‍7 ജെന്‍3യുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി 5200എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍. 41 മിനിറ്റിനകം ഹോണര്‍ 200 പ്രൊ പൂര്‍ണമായും ചാര്‍ജാവും. ഓഷ്യന്‍ സിയാന്‍, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. വില- 57,999 രൂപ.
എല്ലാ ഉപഭോക്താക്കള്‍ക്കും 8,000 രൂപയുടെ വിലയിളവുണ്ട്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 3000 രൂപയുടെ ഇളവുകൂടി സ്വന്തമാക്കാം. ആറു മാസ എഡിഎല്‍ഡി, 90 ശതമാനം ബൈബാക്ക്, ആറു മാസ അധിക വോറന്‍റി, 18 മാസത്തെ വാതില്‍പ്പടി സേവനം, മൂന്നു മാസത്തെ സൈബര്‍ സുരക്ഷാ കവര്‍, പൂജ്യം ഡൗണ്‍പെയ്മെന്‍റ് തുടങ്ങിയ സവിശേഷതകളുമുണ്ട്. ഹോണറിന്‍റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് 200 സീരീസ് എന്ന് ജോയിന്‍റ് മാനെജിങ് ഡയരക്റ്റര്‍ സി.പി ഖണ്ഡെല്‍വാല്‍ പറഞ്ഞു.