കുട്ടികള്‍ക്ക് സൗജന്യ ഓഫറുകളുമായി വീണ്ടും ദുബായ് സമ്മര്‍ സര്‍പ്രൈസസ്. നഗരത്തിലുടനീളം, ദുബായിലെ ലോകോത്തര റിസോര്‍ട്ടുകള്‍, ആകര്‍ഷണങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവയിലുടനീളം കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ വാലറ്റ്-സൗഹൃദ താമസങ്ങളും ദിവസങ്ങളും ആസ്വദിക്കാം. ഡിഎസ്എസ്ന്‍റെ ഭാഗമായി ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റ് (ഉഎഞഋ) സംഘടിപ്പിക്കുന്ന കിഡ്സ് ഗോ ഫ്രീ, നഗരത്തിന്‍റെ ഏറ്റവും മികച്ച അനുഭവങ്ങള്‍ ആഘോഷിക്കുവാന്‍ കുടുംബങ്ങളെ സഹായിക്കുന്നു.
വിശാലമായ ബീച്ച് സൈഡ് റിസോര്‍ട്ടുകള്‍ മുതല്‍ കൂള്‍ സിറ്റി റിട്രീറ്റുകള്‍ വരെയുള്ള നഗരത്തിലെ നൂറുകണക്കിന് ഹോട്ടലുകള്‍ രണ്ട് കുട്ടികളെ വരെ ഒരു മുറിയില്‍ അധിക നിരക്കൊന്നും കൂടാതെ താമസിക്കാന്‍ അനുവദിക്കുന്നു, കൂടാതെ അവരുടെ മാതാപിതാക്കളുടെ അതേ ഭക്ഷണ പദ്ധതികള്‍ ആസ്വദിക്കുവാന്‍ അവസരം നല്‍കുന്നു. കുട്ടികള്‍ക്ക് സൗജന്യമായി താമസിക്കാന്‍ മാത്രമല്ല, നിരവധി പ്രോപ്പര്‍ട്ടികള്‍ കോംപ്ലിമെന്‍ററി പ്ലേ സെഷനുകളും രസകരമായ എക്സ്ട്രാകളും ഇവര്‍ വാഗ്ദാനം നല്‍കുന്നുണ്ട്.
അറ്റ്ലാന്‍റിസ് ദി പാം, സെന്‍റ് റെജിസ് ദുബായ്, ദി പാം, ലെ മെറിഡിയന്‍ ദുബായ്, അഡ്രസ് സ്കൈ വ്യൂ, അഡ്രസ് ഫൗണ്ടന്‍ വ്യൂ, വിദാ ക്രീക്ക് ഹാര്‍ബര്‍, വിദ എമിറേറ്റ്സ് ഹില്‍സ്, പാലസ് ഡൗണ്‍ടൗണ്‍ എന്നിവിടങ്ങളില്‍ അവിസ്മരണീയമായ സ്റ്റേ-കേകള്‍ ഉപയോഗിച്ച് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വേനല്‍ക്കാലം പരമാവധി പ്രയോജനപ്പെടുത്താം ഒപ്പം ഗോള്‍ഡന്‍ സാന്‍ഡ്സ്, ഈ ഡി.എസ്.എസ്., പുള്ള്മാന്‍, സ്വിസ്സോട്ടല്‍, മെര്‍ക്കറെ, മോവന്‍പിക്ക്, ഐബിസ്, നോവോട്ടേല്‍ എന്നീ ഹോട്ടലുകളും യുവ അതിഥികളെ സൗജന്യമായി സ്വാഗതം ചെയ്യുന്നു.
താങ്ങാനാവുന്ന വിനോദം ഹോട്ടലുകളില്‍ അവസാനിക്കുന്നില്ല. കിഡ്സ് ഗോ ഫ്രീ ഓഫറുകള്‍ ലെഗോലാന്‍ഡ് ദുബായ്, മാഡം തുസാഡ്സ് തുടങ്ങിയ ആകര്‍ഷണങ്ങളില്‍ കൂടി ലഭ്യമാണ്. ദി വ്യൂ അറ്റ് ദി പാം, ദുബായ് ക്രോക്കൊഡൈല്‍ പാര്‍ക്, ല പാര്‍ലെ ബൈ ഡ്രാഗണ്‍്, സ്കി ദുബായ്, ആയാ യൂണിവേഴ്സ് എന്നിവിടങ്ങളില്‍ കുട്ടികള്‍ക്ക് സൗജന്യ പ്രവേശനവുമായി അവിസ്മരണീയമായ ദിനങ്ങളും കാത്തിരിക്കുന്നു.