Thursday, October 10, 2024

അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്;

 അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ് 

പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍ 



:അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍  ഓര്‍ക്ക്ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍ ഈസ്റ്റേണ്‍ അവതരിപ്പിച്ചു.

പുട്ട്, പാലപ്പം,  ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നി ആറിനങ്ങളിലെ പ്രഭാത ഭക്ഷണത്തിന്‍റെ ഇന്‍സ്റ്റന്‍റ് ശ്രേണിയാണ് ഈസ്റ്റേണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

തിരക്കിട്ട ജീവിതക്രമത്തിനിടയില്‍ പ്രഭാത ഭക്ഷണം പരമ്പരാഗത രീതിയില്‍ ഒരുക്കുന്നതിന് സമയവും അധ്വാനവും വേണ്ടി വരുന്നുണ്ട്. അതിനാല്‍ തന്നെ കേരളത്തിന്‍റെ പ്രഭാത ഭക്ഷണങ്ങളെ മെനുവിനെ തന്നെ മാറ്റിവെച്ചു കൊണ്ട്, മറ്റ് ഭക്ഷണങ്ങളെ ഉപഭോക്താക്കള്‍ ആശ്രയിക്കുന്നുവെന്ന് ഈസ്റ്റേണ്‍ നടത്തിയ പഠനത്തില്‍ മനസിലാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് സമയം കുറച്ചു കൊണ്ടും അധ്വാനം ലഘൂകരിച്ചു കൊണ്ടും പാചകം ചെയ്യാന്‍ കഴിയുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.. 

മാറിയ ജീവിത സാഹചര്യത്തിനനുസരിച്ച് മലയാളിയുടെ ജീവിതങ്ങള്‍ മാറിയെങ്കിലും നമ്മുടെ പരമ്പരാഗത ഭക്ഷണരീതികള്‍ ചേര്‍ത്ത് പിടിക്കുന്നതില്‍ മലയാളികള്‍ ഇപ്പോഴും ശ്രദ്ധാലുക്കളാണ്. പ്രഭാത ക്ഷണം തനതായി ഉണ്ടാക്കുന്നതില്‍ കേരളീയര്‍ പുലര്‍ത്തുന്ന വൈഭവം ശ്രദ്ധേയമാണ്. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുമായി സംസാരിക്കുകയും പ്രഭാത ഭക്ഷണം പാചകം ചെയ്യുന്നതില്‍ ഓരോരുത്തരും നേരിടുന്ന അധിക സമയം, അധിക അധ്വാനവും ഇല്ലാതാക്കുന്ന ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സാന്നിധ്യം ഇല്ലെന്നറിഞ്ഞാണ് ഈസ്റ്റേണ്‍ ഇത്തരത്തില്‍  '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' അവതരിപ്പിച്ചിട്ടുള്ളത്.  ഈസ്റ്റേണ്‍ ഭക്ഷണ ഉല്‍പ്പന്നങ്ങളെ കൈനീട്ടി സ്വീകരിച്ച ഉപഭോക്താക്കള്‍ ഇതും സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഈസ്റ്റേണ്‍ സിഎംഒ  മനോജ് ലാല്‍വാനി  പറഞ്ഞു.

1983-ല്‍ സ്ഥാപിതമായ ഈസ്റ്റേണ്‍, ഇന്ത്യന്‍ സുഗന്ധവ്യഞ്ജന വിപണിയിലെ മുന്‍നിര കമ്പനികളില്‍  ഒന്നാണ്. മസാലകള്‍, മസാല മിശ്രിതങ്ങള്‍, അരിപ്പൊടികള്‍, കാപ്പി, അച്ചാറുകള്‍, പ്രഭാതഭക്ഷണ മിക്സുകള്‍, പരമ്പരാഗത കേരള മധുരപലഹാരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരം മാര്‍ക്കറ്റില്‍ ഈസ്റ്റേണ്‍ അവതരിപ്പിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഈസ്റ്റേണ്‍. കൂടാതെ, അന്താരാഷ്ട്ര വിപണിയിലും ഈസ്റ്റേണിന്‍റെ  വിപുലമായ സാന്നിധ്യമുണ്ട്. ഈസ്റ്റേണിനെ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ക്ല ഇന്ത്യന്‍ ഉപസ്ഥാപനമായ എംടിആര്‍ ഫുഡ്സ് വഴി 2021-ല്‍ ഏറ്റെടുത്തിരുന്നു

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...