Friday, October 17, 2025

ഫിനിഷിംഗ് സ്കൂൾ ഇനിഷ്യേറ്റീവുമായി ആക്സിയ ടെക്നോളജീസ്; വരും തലമുറയിലെ എഞ്ചിനീയ‍ർമാരെ വള‍ർത്തുക ലക്ഷ്യം

കേരളത്തിലെ യുവ സാങ്കേതിക വിദഗ്ദ്ധർക്കിടയിൽ തൊഴിൽ സന്നദ്ധത വളർത്തുന്നത് ലക്ഷ്യമിട്ടുള്ള സി.എസ്.ആർ പദ്ധതി
തിരുവനന്തപുരം, ഒക്ടോബർ 15, 2025: ലോകത്തെ മുൻനിര വാഹനസോഫ്ട്‍വെയർ നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസ്, പുതുതലമുറയിലെ എഞ്ചിനീയറിംഗ് പ്രതിഭകളെ വാർത്തെടുക്കാനായി ആരംഭിച്ച, ആക്സിയ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം 2025, വിജയകരമായി പൂർത്തിയാക്കി. അക്കാദമിക രംഗവും, വ്യവസായവും തമ്മിലുള്ള വിടവ് നികത്താൻ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ സി.എസ്.ആർ വിഭാഗമായ അക്സിയ ഫൗണ്ടേഷൻ ട്രസ്റ്റിൻ്റേതാണ് ഈ സംരംഭം. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെയും, കൈമനം ഗവൺമെൻ്റ് വനിതാ പോളിടെക്നിക് കോളേജിലെയും, അമ്പത് വിദ്യാർത്ഥികളായിരുന്നു 12 ആഴ്ച നീണ്ടുനിന്ന, പ്രോഗ്രാമിന്റെ ഭാഗമായത്. കനൽ ഇന്നൊവേഷൻസുമായി സഹകരിച്ചാണ് ആക്സിയ ഫിനിഷിംഗ് സ്കൂൾ പദ്ധതി. യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിൽ ആക്സിയ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഐ.എസ്.ആർ.ഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ ഡയറക്ടർ എം. മോഹൻ, അതിവേഗ സാങ്കേതിക മാറ്റങ്ങൾക്കും, മത്സരങ്ങൾക്കും പിന്നാലെ കമ്പനികൾ സഞ്ചരിക്കുന്ന ഇക്കാലത്ത്, വരും തലമുറയെ വാ‍ർത്തെടുക്കാൻ സമയവും വിഭവങ്ങളും വിനിയോഗിക്കുന്നതിൽ ആക്സിയ പ്രശംസ അർഹിക്കുന്നതായി അഭിപ്രായപ്പെട്ടു. ആക്സിയ ഫിനിഷിംഗ് സ്കൂൾ ഇനിഷ്യേറ്റീവ്, കേവലം തൊഴിൽ സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക മാത്രമല്ല, വിദ്യാർത്ഥികളിൽ, മൂല്യങ്ങളും, ജിജ്ഞാസയും, സ്വപ്നങ്ങളും വള‍ർത്തിയെടുക്കുക കൂടിയാണെന്ന് ആക്സിയ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒ.യുമായ ജിജിമോൻ ചന്ദ്രൻ വ്യക്തമാക്കി. ഐ.എസ്.ആർ.ഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ ഡയറക്ടർ എം. മോഹൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ പ്രൊഫ. ദിപങ്കർ ബാനർജി, ആക്സിയ ടെക്നോളജീസിൻ്റെ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ, ആക്സിയ ടെക്നോളജീസ് വൈസ് പ്രസിഡൻ്റ് - ന്യൂ ഇനിഷ്യേറ്റീവ്സ് ആൻഡ് ഹെഡ് ഓഫ് സി.എസ്.ആർ. രജീഷ് .ആർ, കൈമനം ഗവൺമെൻ്റ് വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ബീന എസ്, ആക്സിയ ടെക്നോളജീസ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ജോസ് കുന്നപ്പള്ളി തുടങ്ങിയവർ ബിരുദദാന ചടങ്ങിൽ സന്നിഹിതരായിരുന്നു. മുഖ്യാതിഥികൾ വിദ്യാർത്ഥികൾക്ക്, സർട്ടിഫിക്കറ്റുകളും, മെഡലുകളും വിതരണം ചെയ്തു.

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...