Sunday, July 20, 2014

യു റ്റി ഐ യുടെ എന്‍ എഫ്‌ ഒ : അപേക്ഷാ തീയതി 21 വരെ



കൊച്ചി: മൂലധനത്തിനു പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട്‌ അവതരിപ്പിച്ച 'യു റ്റി ഐ ക്യാപ്പിറ്റല്‍ പ്രൊട്ടക്‌ഷന്‍ ഓറിയന്റഡ്‌ സ്‌കീം -സീരീസ്‌ 4-1 (1103 ദിവസം)' എന്ന മ്യൂച്വല്‍ ഫണ്ടില്‍ അംഗത്വത്തിനായുള്ള അപേക്ഷകള്‍ ഈ മാസം 21 വരെ സ്വീകരിക്കും.
ന്യൂ ഫണ്ട്‌ ഓഫര്‍ (എന്‍ എഫ്‌ ഒ) പ്രകാരം യൂണിറ്റിനു വില 10 രൂപ. അലോട്ട്‌മെന്റ്‌ തീയതി മുതല്‍ 1103 ദിവസമായിരിക്കും ഈ ക്ലോസ്‌ഡ്‌ ഫണ്ടിന്റെ കാലാവധി. മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥിര നിക്ഷേപങ്ങളിലും കടപ്പത്രങ്ങളിലും 70-100 % മുതലിറക്കിയുള്ള വരുമാനമാണ്‌ ഫണ്ടിന്റെ പ്രാഥമിക ലക്ഷ്യം. ഓഹരി വിപണിക്കും അനുബന്ധ മേഖലകള്‍ക്കും താരതമ്യേന കുറഞ്ഞ പ്രാധാന്യം നല്‍കിയുള്ളതാകും ഫണ്ട്‌ മാനേജ്‌മെന്റ്‌.
റെഗുലര്‍ സബ്‌ പ്ലാനിലും ഡയറക്ട്‌ സബ്‌ പ്ലാനിലും ഗ്രോത്ത്‌,ഡിവിഡന്റ്‌ പേ ഔട്ട്‌ ഓപ്‌ഷനുകള്‍ ഉണ്ട്‌. 5000 രൂപയാണ്‌ കുറഞ്ഞ അപേക്ഷാ തുക. ചുരുങ്ങിയത്‌ 20 കോടി രൂപ എന്‍ എഫ്‌ ഒ യിലൂടെ സമാഹരിക്കാനുദ്ദേശിക്കുന്നു. ക്രിസില്‍ എം ഐ പി ബ്ലെന്‍ഡഡ്‌ ഇന്‍ഡക്‌സ്‌ ആണ്‌ ഈ എന്‍ എഫ്‌ ഒ യ്‌ക്കു ലഭിച്ചിട്ടുള്ള ബെഞ്ച്‌മാര്‍ക്ക്‌ ഇന്‍ഡക്‌സ്‌. സുനില്‍ പാട്ടീല്‍ ആണ്‌ ഫണ്ട്‌ മാനേജര്‍.

റംസാന്‍ - ഓണം ഉത്സവ മേളയുമായി നുനു







കൊച്ചി: നഗരത്തിലെ ശ്രദ്ധേയമായ വസ്‌ത്രവ്യാപാര സ്ഥാപനമായ നുനു ടെക്‌സ്റ്റൈല്‍ മാര്‍ക്കറ്റ്‌ റംസാന്‍- ഓണം ഉത്സവങ്ങളോടനുബന്ധിച്ചു സവിശേഷമായ മോഡലുകള്‍ അവതരിപ്പിക്കുന്നു. സൗത്ത്‌ ജോസ്‌ ബ്രദേഴ്‌സ്‌ ബില്‍ഡിങ്‌സിലെ നുനു ടെക്‌സ്റ്റൈലില്‍ ഉത്സവ സീസണ്‍ അവസാനിക്കും വരെ 10 ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്‌ട്‌.
മലബാര്‍ കളക്‌ഷന്‍സ്‌ ആണ്‌ റംസാന്‍ ആഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അപൂര്‍വമായി മാത്രം കാണാവുന്ന കറാച്ചി ചുരിദാര്‍ മെറ്റീരിയലുകള്‍, പാക്കിസ്ഥാനി മോഡല്‍ ടോപ്പുകള്‍ എന്നിവ ഏറെ ശ്രദ്ധേയം. ഫ്‌ളോര്‍ ലങ്‌ത്‌ റെഡിമെയ്‌ഡ്‌ ചുരിദാറുകളുടെയും വിവിധ കോട്ടണ്‍ ഫാഷന്‍ ചുരിദാറുകളുടെയും വിപുലമായ ശ്രേണിയും ഇവിടെ കാണാം.
ജന്റ്‌സ്‌, ലേഡീസ്‌, കിഡ്‌സ്‌ വെയറുകളുടെ ഏറ്റവും നൂതനമായ ഫാഷനുകള്‍, ഫാന്‍സി കിഡ്‌സ്‌ ഫ്രോക്കുകള്‍, ഫാന്‍സി ടോപ്പുകള്‍, ലെഗ്ഗിന്‍സ്‌, ഇന്നര്‍ വെയറുകള്‍, രാജസ്ഥാന്‍ ബെഡ്‌ ഷീറ്റുകള്‍, സോഫാ ബായ്‌ക്കുകള്‍, റെഡിമെയ്‌ഡ്‌ കര്‍ട്ടനുകള്‍, ടവലുകള്‍, റെയ്‌ന്‍ കോട്ടുകള്‍, പെര്‍ഫ്യൂമുകള്‍, ബെല്‍റ്റുകള്‍, കണ്ണടകള്‍ എന്നിവയാണു മറ്റു വിഭാഗങ്ങള്‍.
സാരികളാണ്‌ ഈ ഉത്സവകാലത്തെ മറ്റൊരു ആകര്‍ഷണം. ഫാന്‍സി സാരികള്‍, കോട്ടണ്‍ സാരികള്‍, കേരള സാരികള്‍, സെറ്റ്‌ മുണ്‌ടുകള്‍, ലുങ്കികള്‍, പുരുഷന്മാര്‍ക്കായി ഫോര്‍മല്‍- കാഷ്വല്‍ ഷര്‍ട്ടുകള്‍, ജീന്‍സുകള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും മികവുറ്റ സെലക്‌ഷനുകള്‍ ഇവിടെ ലഭ്യം. എല്ലാ പ്രമുഖ ഡെബിറ്റ്‌- ക്രെഡിറ്റ്‌ കാര്‍ഡുകളും സ്വീകരിക്കുമെന്നു നുനു ടെക്‌സ്റ്റൈല്‍ മാര്‍ക്കറ്റ്‌ പ്രൊപ്രൈറ്റര്‍ സണ്ണി ചെറിയാന്‍ അറിയിച്ചു. 

ക്ലെയിംസ്‌ റേഷ്യോ : മാക്‌സ്‌ ലൈഫിന്‌ റെക്കോഡ്‌


കൊച്ചി : കുടിശ്ശിക അവകാശ വിതരണ റോഷ്യോയില്‍ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ റെക്കോഡ്‌. 2013 - 2014 സാമ്പത്തിക വര്‍ഷം ഔട്ട്‌സ്റ്റാന്‍ഡിങ്ങ്‌ ക്ലെയിംസ്‌ റേഷ്യോയില്‍ 0.04 ശതമാനം എന്ന നാഴിക കല്ലാണ്‌ മാക്‌സ്‌ ലൈഫ്‌ പിന്നിട്ടത്‌. 2014 മാര്‍ച്ച്‌ 31 ന്‌, മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ കൊടുത്തു തീര്‍ക്കാനുണ്ടായിരുന്ന കുടിശിക ക്ലെയിംസ്‌ കേവലം നാലെണ്ണം മാത്രമായിരുന്നു.
ക്ലെയിംസ്‌ ഒത്തു തീര്‍പ്പാക്കാന്‍ നിയമാനുസൃതം 30 ദിവസം അനുവദനീയമാണെങ്കിലും കേവലം ആറുദിവസം കൊണ്ട്‌ തീര്‍പ്പാക്കാന്‍ കഴിഞ്ഞത്‌ മറ്റൊരു റെക്കോര്‍ഡാണ്‌.
2014 സാമ്പത്തിക വര്‍ഷം മരണം സംബന്ധിച്ച അവകാശങ്ങളില്‍ 99.95 ശതമാനവും കേവലം 10 ദിവസം കൊണ്ടു തീര്‍പ്പാക്കാന്‍ കഴിഞ്ഞു. യൂണിറ്റ്‌ ലിങ്ക്‌ഡ്‌ പോളിസികളില്‍ ഫണ്ട്‌ വാല്യു അവകാശങ്ങളില്‍ 99.83 ശതമാനം തീര്‍പ്പാക്കാന്‍ 48 മണിക്കൂര്‍ മാത്രമാണെടുത്തത്‌. 3 വര്‍ഷത്തിലേറെ പഴക്കമുള്ള പോളിസികളുടെ മരണാവകാശങ്ങളില്‍ 100 ശതമാനവും കൊടുത്തു തീര്‍ക്കുകയും ചെയ്‌തു.
ക്ലെയിംസിന്റെ നടപടി ക്രമങ്ങള്‍ ലളിതമാക്കാന്‍ രണ്ടുകൊല്ലം മുമ്പ്‌ സ്വീകരിച്ച നടപടികളുടെ ഗുണഫലമാണ്‌ ഇപ്പോള്‍ പ്രകടമാകുന്നതെന്ന്‌ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ സീനിയര്‍ ഡയറക്‌ടറും ചീഫ്‌ ഓപ്പറേഷന്‍സ്‌ ഓഫീസറുമായ വി. വിശ്വാനന്ദ്‌ പറഞ്ഞു. ഗൃഹനാഥന്റെ ആകസ്‌മിക വേര്‍പാടില്‍, ഉപഭോക്താവിന്റെ ആവശ്യം അറിഞ്ഞ്‌ പ്രവര്‍ത്തിക്കാന്‍ മാക്‌സ്‌ ലൈഫ്‌ പരിപാടികള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. ഓരോ മരണാവകാശ ക്ലെയിമിനും ഉടന്‍ പരിഹാരം കാണാന്‍ ക്ലെയിംസ്‌ റിലേഷന്‍ഷിപ്പ്‌ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ബാങ്ക്‌ വിഡന്റ്‌ ചെക്കുകള്‍ കൈമാറി




ന്ത്യന്‍ ബാങ്ക്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ശ്രീ ടി എം ഭാസിന്‍, ബാങ്കിന്റെ ഫൈനല്‍ ഡിവിഡന്റ്‌ ചെക്കുകള്‍, ബഹു.കേന്ദ്ര ധനകാര്യമന്ത്രി 
ശ്രീ അരുണ്‍ ജെയ്‌റ്റ്‌ലിക്കു ദല്‍ഹിയില്‍ വച്ചു കൈമാറുന്നു. സോണല്‍ മാനേജര്‍ (ദല്‍ഹി) ശ്രീ പാര്‍ത്ഥസാരഥി.ബി, ഇന്ത്യന്‍ ബാങ്ക്‌ ഡയറക്‌ടര്‍
ശ്രീമതി സുധാ കൃഷ്‌ണന്‍ ഐ എ എസ്‌, എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍മാരായ
ബി.രാജ്‌കുമാര്‍, മഹേഷ്‌കുമാര്‍ ജെയിന്‍, ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ശ്രീ ടി എം ഭാസിന്‍, ധനകാര്യമന്ത്രി ശ്രീ അരുണ്ട ജെയ്‌റ്റ്‌ലി എന്നിവരെ കാണാം. ഇടത്തു നിന്നു വലത്തേക്ക്‌.)




j

ടെന്റുകളും പന്തലുകളും ചാമ്പലാകുന്നതു തടയാന്‍ ഗാര്‍വാറെയുടെ ഗുരു മാക്‌സ്‌



കൊച്ചി: ടെന്റുകളും പന്തലുകളും അഗ്നിബാധക്കിരയാകുന്നതു ഫലപ്രദമായി തടയുന്ന നിര്‍മ്മാണ വസ്‌തുക്കള്‍ ഗാര്‍വാറെ വാള്‍ റോപ്പ്‌സ്‌ ലിമിറ്റഡ്‌ വിപണിയിലിറക്കി. തീ പടരുന്നതു പ്രതിരോധിക്കുന്നതിനു പുറമേ യു വി രശ്‌മികള്‍, പൊടി, കാറ്റ്‌, വെള്ളം എന്നിവയില്‍നിന്നുമുള്ള സുരക്ഷ ഉറപ്പാക്കുന്നതാണ്‌ കമ്പനിയുടെ ഗുരു മാക്‌സ്‌ എന്ന ഉല്‍പന്നമെന്ന്‌ ഗാര്‍വാറെ അറിയിച്ചു.
സാങ്കേതികാവശ്യങ്ങള്‍ക്കായുള്ള തുണിത്തരങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും ഉത്‌പാദകരായ ഗാര്‍വാറെ വാള്‍ റോപ്പ്‌സ്‌ ലിമിറ്റഡ്‌ ടെന്റുകളുടെയും പന്തലുകളുടെയും നിര്‍മ്മാണവസ്‌തുക്കളുടെ രംഗത്ത്‌ ഏറെക്കാലമായി രാജ്യത്ത്‌ ഒന്നാം സ്ഥാനക്കാരാണ്‌. തീപ്പൊരിയെ വന്‍ജ്വാലയായി ആളിപ്പടരാന്‍ സഹായിക്കുന്ന സാധാരണ തുണിത്തരങ്ങള്‍ ടെന്റുകളും പന്തലുകളും നിര്‍മ്മിക്കാനുപയോഗിക്കുന്നതിന്റെ ആപത്‌സാധ്യത വളരെ ഗൗരവതരമാണെന്ന്‌ നിരവധി ദുരന്തങ്ങളിലൂടെ തെളിഞ്ഞതിനെത്തുടര്‍ന്നാണു കമ്പനി അഗ്നി പ്രതിരോധത്തിനു മുന്‍തൂക്കം നല്‍കിയുള്ള വസ്‌തുക്കളുടെ നിര്‍മ്മാണത്തിനു പ്രാധാന്യം നല്‍കിയത്‌. 

താല്‍ക്കാലികാവശ്യത്തിനാകയാല്‍ സുരക്ഷയ്‌ക്കു പരിഗണന നല്‍കാതെ നിര്‍മ്മിക്കുന്ന ടെന്റുകള്‍ക്കും പന്തലുകള്‍ക്കും അപകട സാധ്യത ഏറുന്നതു സ്വാഭാവികം. വലിയ മുതല്‍മുടക്കൊഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുന്നു. പക്ഷേ വിപുലമായ ഗവേഷണ, നിരീക്ഷണ ഫലമായി വികസിപ്പിച്ചെടുത്ത കുറഞ്ഞ ചെലവില്‍ത്തന്നെ സുരക്ഷ സാധ്യമാക്കുന്ന വസ്‌തുക്കള്‍ വിപണിയിലെത്തിയ വിവരം ഇവര്‍ അറിയുന്നുമില്ല. ഈ നിരയില്‍ അതുല്യമാണ്‌ ഗൂരു മാക്‌സ്‌ എന്ന്‌ ഗാര്‍വാറെ വാള്‍ റോപ്പ്‌സ്‌ ലിമിറ്റഡിന്റെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ ഷുജാവുള്‍ റഹ്‌മാന്‍ ചൂണ്ടിക്കാട്ടി.
സുരക്ഷാ മാനദണ്‌ഡങ്ങളിലെ മികവിനു പുറമേ മനോഹാരമാണെന്നതും സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്നതും ദീര്‍ഘകാലം ഈടുനില്‍ക്കുന്നുവെന്നതും ഗൂരു മാക്‌സിന്റെ സവിശേഷതകളാണെന്ന്‌ ഷുജാവുള്‍ റഹ്‌മാന്‍ പറഞ്ഞു. 2013 ലെ മഹാ കുംഭമേള അഗ്നിബാധ സുരക്ഷാ പാളിച്ചമൂലമാണു സംഭവിച്ചത്‌. ജനസാന്ദ്രമായ നമ്മുടെ നഗരങ്ങള്‍ ഇത്തരം ദുരന്തങ്ങളില്‍നിന്നു പാഠമുള്‍ക്കൊള്ളണം. ഗൂരു മാക്‌സ്‌ ഈ രംഗത്തു മികച്ച പ്രശ്‌ന പരിഹാര മാര്‍ഗ്ഗമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ജല ശുചീകരണം : സീറോ ബി യുവി ഗ്രാന്‍ഡെ വിപണിയില്‍



കൊച്ചി : ജലശുചീകരണ സാങ്കേതിക വിദ്യാരംഗത്തെ മുന്‍നിരക്കാരായ, ഇയോണ്‍ എക്‌സ്‌ചേഞ്ച്‌, അതിനൂതന അള്‍ട്രാവയലറ്റ്‌ വാട്ടര്‍പ്യൂരിഫയര്‍, സീറോ ബി യുവി ഗ്രാന്‍ഡെ വിപണിയില്‍ അവതരിപ്പിച്ചു. ടാങ്കിലെ വെള്ളത്തെ 
സംരക്ഷിക്കുകയും അണുക്കളെ 24 മണിക്കൂറും പ്രതിരോധിക്കുകയും ചെയ്യുന്ന 
ഇലക്‌ട്രോലിറ്റിക്‌ സിസ്റ്റം സാനിറ്റൈസര്‍ (ഇഎസ്‌എസ്‌) ഉപയോഗിച്ചു നിര്‍മിച്ച 
ഏക വാട്ടര്‍ പ്യൂരിഫയര്‍ ആണ്‌ സീറോബി യുവി ഗ്രാന്‍ഡെ.
കുടിക്കാനും പാചകത്തിനും ഉള്‍പ്പെടെ എല്ലാ ആവശ്യത്തിനും ഉള്ള 
ജലത്തിന്റെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സൗഹൃദ ജല 
ശുചീകരണ സാങ്കേതികവിദ്യയാണ്‌ അള്‍ട്രാവയലറ്റ്‌ സാങ്കേതികവിദ്യ.
സീറോ ബി യുവി ഗ്രാന്‍ഡെ മൈക്രോബുകളുടെ ഫോട്ടോ റി-ആക്‌ടിവേഷനുള്ള പ്രതിവിധിയാണ്‌. ആറുഘട്ട യുവി ജലശുചീകരണം ബാക്‌ടീരിയയെയും വൈറസുകളെയും ഉ?ൂലനം ചെയ്യുന്നു.
കാല്‍സിയം, മഗ്നീഷ്യം, സോഡിയം, ബൈ കാര്‍ബണേറ്റ്‌സ്‌, ക്ലോറൈഡ്‌സ്‌, സള്‍ഫേറ്റ്‌സ്‌ തുടങ്ങി ജലത്തിലുള്ള എല്ലാ ഖരമാലിന്യങ്ങളില്‍ 90 ശതമാനവും സീറോ ബി യുവി ഗ്രാന്‍ഡെ നീക്കം ചെയ്യുന്നു. ശുദ്ധ ജലത്തിന്റെ പ്രകൃതിദത്ത രുചി നിലനിര്‍ത്തുന്ന സീറോ ബി യുവി ഗ്രാന്‍ഡെ, വെള്ളത്തിലെ ആര്‍സെനിക്‌, ഫ്‌ളൂറൈഡ്‌, ലെഡ്‌ തുടങ്ങി ഹാനികരമായ മിനറലുകളെ നശിപ്പിക്കുകയും ചെയ്യും. 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...