Sunday, July 4, 2021

നിസാന്‍ ഇന്ത്യയുടെ കോവിഡ് 2.0 കാംപയിനില്‍ കപില്‍ ദേവ്

 





കൊച്ചി : കോവിഡിനെതിരെ പ്രവര്‍ത്തിക്കാനുള്ള അവബോധവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള നിസാന്റെ കാംപയിനില്‍ കപില്‍ ദേവ്. ആരോഗ്യവും സുരക്ഷയും സംബന്ധിച്ചുള്ള സന്ദേശം വ്യാപിപ്പിക്കുകയാണ് കോവിഡ് 2.0 കാംപയിനിന്റെ ലക്ഷ്യം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം നിസാന്‍ 6.5 കോടി രൂപയാണ് സംഭാവന ചെയ്തത്. 7 വീഡിയോ സീരീസുള്ള കാംപയിന്‍ എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ഓരോ മൂന്നാം ദിവസവും പുതിയ വീഡിയോ ലഭ്യമാകും.

 ടീം ഇന്ത്യയുടെ ഭാഗമായി കളിക്കളത്തില്‍ നിരവധി വിജയങ്ങള്‍ നേടി എന്നാല്‍ കോവിഡുമായുള്ള ഈ പോരാട്ടം ഏറ്റവും കഠിനമാണ്. കോവിഡ് -19 നെ മറികടന്ന് ഇന്ത്യയെ വിജയിപ്പിക്കാനും സുരക്ഷിതത്വത്തിലേക്ക് നീങ്ങാനും എല്ലാവരും പ്രയത്‌നിക്കണമെന്നു കപില്‍ ദേവ് പറഞ്ഞു.

ഒരു രാജ്യമെന്ന നിലയില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ വിജയിക്കാന്‍ സുരക്ഷയെക്കുറിച്ചുള്ള സന്ദേശം വ്യാപിപ്പിക്കുന്നതിന് നിസാന്‍ ഇന്ത്യ ക്രിക്കറ്റിനെ പ്രധാന മാധ്യമമായി തിരഞ്ഞെടുത്തു. ഈ സന്ദേശം പ്രചരിപ്പിക്കാന്‍ 1983 ലോകകപ്പ് ഇന്ത്യയിലെത്തിച്ച, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രശംസനീയ ഐക്കണായ കപില്‍ ദേവിനേക്കാള്‍ മികച്ചതായി ആരും തന്നെയില്ല-നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറയുന്നു.

കാംപയിന്‍ വീഡിയോയിലേക്കുള്ള ലിങ്ക്:  https://youtu.be/BTPJRPAJrfc

--

ഹോണ്ട 2.34 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചു


കൊച്ചിവിവിധ സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്ന്ന് ഡീലര്‍ ശൃംഖലകള്‍ പ്രവര്ത്തിച്ചു തുടങ്ങിയതോടെ, 2021 ജൂണില്‍  ഹോണ്ട മോട്ടോര്സൈക്കിള്‍ ആന്ഡ് സ്കൂട്ടറിന്റെ ഇരുചക്രവാഹന ഡിമാന്ഡ് വര്ധിച്ചു.

 

11 ശതമാനം വളര്ച്ചയോടെ 2,34,029 യൂണിറ്റുകളാണ് ഹോണ്ട ജൂണില്‍ വിറ്റഴിച്ചത്ഇതില്‍ 2,12,446 യൂണിറ്റുകള്‍ അഭ്യന്തര വിപണിയിലാണ്. 21,583 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 2020 ജൂണില്‍ 2,10,879 ഇരുചക്ര വാഹനങ്ങളായിരുന്നു വിറ്റഴിച്ചത് (ആഭ്യന്തര വിപണിയില്‍ 2,02,837, കയറ്റുമതി 8,042). 2021 ഹോണ്ട ഗോള്ഡ് വിങ് ടൂര്‍ അവതരണംഹോണ്ടയുടെ പ്രീമിയം മോട്ടോര്സൈക്കിള്‍ ബിസിനസ് നെറ്റ്വര്ക്ക് വിപുലീകരണം എന്നിവയും 20201 ജൂണില്‍ നടന്നു.

 

ഹോണ്ട മോട്ടോര്സൈക്കിള്‍ ആന്ഡ് സ്കൂട്ടര്‍ ഇന്ത്യ ഡീലര്മാരില്‍ 95 ശതമാനവും ബിസിനസ് പുനരാരംഭിച്ചെന്നുംഅതിനാല്‍ തങ്ങളുടെ നാലു പ്ലാന്റുകളിലുടനീളം പ്രവര്ത്തനം ക്രമേണ വര്ധിപ്പിക്കുകയാണെന്നും ഹോണ്ട മോട്ടോര്സൈക്കിള്‍ ആന്ഡ് സ്കൂട്ടര്‍ ഇന്ത്യസെയില്സ് ആന്ഡ് മാര്ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.  മൊത്തത്തില്‍ 2021 ജൂണിലെ വില്പന ഇരുചക്ര വാഹന വിപണിയിലെ ഡിമാന്ഡ് വര്ധിപ്പിക്കുകയുംകൂടുതല്‍ ഉപയോക്താക്കള്‍ ഡീലര്ഷിപ്പുകള്‍ സന്ദര്ശിക്കുകയും ഓണ്ലൈന്‍ വഴി അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

 

ക്ലീന്‍ സയന്‍സ് ആന്റ് ടെക്‌നോളജീസ് ഐപിഒ ജൂലൈ ഏഴു മുതല്

 

കൊച്ചിപെര്ഫോര്മന്സ് കെമിക്കല്സ് അടക്കമുള്ള പ്രത്യേക രാസവസ്തുക്കുളടെ നിര്മാതാക്കളായ ക്ലീന്‍ സയന്സ് ആന്റ് ടെക്നോളജീസിന്റെ പ്രാഥമിക ഓഹരി വില്പന ജൂലൈ ഏഴു മുതല്‍ ഒന്പതു വരെ നടത്തും.  ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാന്ഡ് 880 രൂപ മുതല്‍ 900 രൂപ വരെയാണ്.  കുറഞ്ഞത് 16 ഓഹരികള്ക്കും തുടര്ന്ന് അവയുടെ ഗുണിതങ്ങള്ക്കും അപേക്ഷിക്കാം.

 

1,546.62  കോടി രൂപ വരെ വരുന്ന ഓഹരികളാണ് ഐപിഒയുടെ ഭാഗമായി വില്പനയ്ക്കു ലഭ്യമായിട്ടുള്ളത്അശോക് നാരായണന്‍ ബൂബ് അടക്കമുള്ളവര്‍ വില്ക്കുന്ന ഓഹരികളും ഇതില്‍ ഉള്പ്പെടുന്നു. 50 ശതമാനത്തില്‍ കൂടാത്ത വിധത്തില്‍ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്ക്കു നല്കാനും വ്യവസ്ഥയുണ്ട്ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്ജെഎം ഫിനാന്ഷ്യല്‍ ലിമിറ്റഡ്കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ് എന്നിവയാണ് ഓഫറിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്മാര്‍.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...