Saturday, December 3, 2016

സെന്‍ടല്‍ മാളില്‍ പാര്‍ക്ക്‌ അവന്യുവിന്റെ എക്‌സ്‌ക്ലൂസീവ്‌ സറ്റോര്‍ ആരംഭിച്ചു

➤High Fashion Mens wear gets a new destination in the city with the opening of the exclusive Park Avenue Brand outlet at the Centre Square Mall, MG Road Kochi. 
Park Avenue is a brand from the Raymond stable, India’s leading garment manufacturer. The Workplace, today, has spread beyond meeting rooms. They have moved to coffee houses, lounge clubs, and even golf courses. With a careful selection of fabrics, intelligent designs and stylish cuts, Park Avenue believes in giving today’s working professionals a new dress code that matches today’s contemporary work culture.
The 750 sq ft store located in the first floor of the mall has a delectable range of formal shirts and trousers, casual and leisure wear including denims, jackets & suits for every occasion be it business wear, leisure or party wear or celebratory/festive wear. This apart, the wide range of accessories, cosmetics and eye wear make it a complete fashion destination.
The range stands out with sharp and bright colors, a wide array of fits, trendy designs. More so the brand plans to introduce formal ladies wear under its well known brand Park Avenue Woman in the near future. Extremely compelling and exciting launch offers including a 3 Day 2 Night stay for purchases above Rs 4000 make it an irresistible shopping experience for the customers.
The store was inaugurated on the 2nd of December 2016 by Mr Vivek Krishna Govind, Senior Partner with Varma and Varma, leading Chartered Accountants. Also present during the occasion were Mr. CA Salim, leading businessman and franchisees of Raymond Ltd Mr. Deepak Aswani and Mrs Jyoti Aswani from the Aswani Lachmandas Group based in Cochin.  

Thursday, December 1, 2016

വൈദ്യുതിയും വെള്ളവും സ്വയം ഉത്‌പാദിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന നൂതന ഇ ടോയ്‌ലറ്റ്‌ മാത്യക രാജ്യമാകെ വ്യാപിപ്പിക്കുന്നു

വൈദ്യുതിയും വെള്ളവും സ്വയം ഉത്‌പാദിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന നൂതന ഇ ടോയ്‌ലറ്റ്‌ മാത്യക രാജ്യമാകെ വ്യാപിപ്പിക്കുന്നു.




കൊച്ചി - പ്രവര്‍ത്തനത്തിന്‌ ആവശ്യമായ വൈദ്യുതിയും വെള്ളവും സ്വയം ഉത്‌പാദിപ്പിച്ച്‌ മറ്റു സ്രോതസുകളെ ആശ്രയിക്കാത്ത രീതിയിലുള്ള നൂതന ഇ ടോയ്‌ലറ്റ്‌ മാത്യക വാണിജ്യാടിസ്ഥാനത്തില്‍ രാജ്യമാകെ വ്യാപിപ്പിക്കുന്നു.
ഇത്തരം ഇ ടോയ്‌ലറ്റുകള്‍ കക്കൂസ്‌ മാലിന്യം വളമാക്കി മാറ്റുകയും ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ ഇ ടോയ്‌ലറ്റ്‌ നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക്‌ സൊലൃുഷന്‍സ്‌ യു.എസ്‌ ആസ്ഥാനമായ സൗത്ത്‌ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന്‌ ബില്‍ ആന്റ്‌ മെലിന്‍ഡ ഗേറ്റ്‌സ്‌ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ്‌ ഇ ടോയ്‌ലറ്റ്‌ മാത്യക വികസിപ്പിച്ചെടുത്തത്‌. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തിരുവനന്തപുരത്തെ പുല്ലുവിളയില്‍ ഇത്‌ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിനം പ്രതി 150 ഓളം പേര്‍ ഉപയോഗിക്കുകയും വളരെ വിജയപ്രഥമാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ്‌ ഇ ടോയ്‌ലറ്റ്‌ മാത്യക അടുത്ത വര്‍ഷം ആദ്യം മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ രാജ്യമാകെ വ്യാപിപ്പിക്കാന്‍ ഇ ടോയ്‌ലറ്റ്‌ നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക്‌ സൊലൃുഷന്‍സ്‌ തീരൂമാനിച്ചത്‌. ഇ ടോയ്‌ലറ്റ്‌ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന മാലിന്യം പുനചംക്രണമം നടത്തി വെള്ളവും വൈദ്യുതിയും വളവുമാക്കി മാറ്റുകയാണ്‌ ചെയ്യുക. വെള്ളവും വൈദ്യുതിയും ഇ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. ഇതിനായി മറ്റു സ്രോതസുകളെ ആശ്രയിക്കേണ്ടതില്ല.
പ്രവര്‍ത്തനത്തിന്‌ ആവശ്യമായ വൈദ്യുതിയും വെള്ളവും സ്വയം ഉത്‌പാദിപ്പിക്കുകയും കക്കുസ്‌ മാലിന്യം വളമാക്കി മാറ്റുകയും ചെയ്യുന്ന ഇ ടോയ്‌ലറ്റ്‌ മാത്യക സൃഷ്‌ടിക്കാനായത്‌ ്‌ വലിയയൊരു നാഴികക്കല്ലാണെന്നും പൊതു ശുചിത്വ രംഗത്തൂം ജല വിനിയോഗ മേഖലയിലും വലിയ പ്രതീക്ഷയാണ്‌ ഇത്‌ മുന്നോട്ടുവെക്കുന്നതെന്നും ഇറാം സയന്റിഫിക്‌ സൊലൃുഷന്‍സ്‌ ഡയറക്ടര്‍ ബിന്‍സി ബേബി പറഞ്ഞു. ഗേറ്റ്‌സ്‌ ഫൗണ്ടേഷന്റെ ആഗോള മാറ്റങ്ങള്‍ക്കുതകുന്ന കണ്ടുപിടുത്തങ്ങളുടെ പട്ടികയില്‍ ഇത്‌ സ്ഥാനം പിടിച്ചിട്ടുണ്ട്‌. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനമായ ബയോടെക്‌നോളജി റിസര്‍ച്ച്‌ അസിസ്‌റ്റന്‍സ്‌ കൗണ്‍സിലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്‌ പുല്ലുവിളയില്‍ നൂതന ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്‌. അടുത്തിടെ കൗണ്‍സിലിന്റെ സാങ്കേതിക ഉപദേശക വിഭാഗത്തിലെ അംഗങ്ങള്‍ പൂല്ലുവിളയിലെ ഇ ടോയ്‌ലറ്റ്‌ പരിശോധിക്കുയും പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്‌തി രേഖപ്പെടുത്തുയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഇ ടോയ്‌ലറ്റ്‌ മാത്യക അടുത്ത വര്‍ഷം ആദ്യം മുതല്‍ രാജ്യമാകെ വ്യാപിപ്പിക്കാന്‍ ഇറാം സയന്റിഫിക്‌ സൊലൃുഷന്‍സ്‌ തീരൂമാനിച്ചത്‌.
കക്കൂസ്‌ മാലിന്യം സംസ്‌കരിച്ച്‌ വെള്ളവും വൈദ്യുതിയും വളവുമാക്കി മാറ്റുന്നതിന്‌ ഏറ്റവും ആധുനികമായ സംവിധാനങ്ങളാണ്‌ ഉപയോഗപ്പടുത്തിയിട്ടുള്ളത്‌. സ്വയം വ്യത്തിയാക്കുന്ന സംവിധാനമാണ്‌ ഇ ടോയ്‌ലറ്റുകള്‍ക്കുള്ളത്‌. ലൈറ്റുകള്‍, ഫാന്‍, ഓട്ടോമാറ്റിക്‌ ഫ്‌ളഷ്‌ സംവിധാനം, എമര്‍ജന്‍സി സ്വിച്ച്‌ തുടങ്ങിയ സൗകര്യങ്ങള്‍ ഇ ടോയ്‌ലറ്റുകളിലുണ്ട്‌്‌. കേരളം ഉള്‍പ്പടെ രാജ്യത്തെ ഇരുപത്‌ സംസ്ഥാനങ്ങളിലായി ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ രണ്ടായിരത്തിലേറെ ഇ-ടോയ്‌ലറ്റുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്‌.്‌ .ഇതില്‍ 230 എണ്ണം ചെന്നൈയിലും, 100 എണ്ണം ബാംഗ്ലൂരിലുമാണ്‌. ടി.സി.എസിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ആന്ധ്ര പ്രദേശിലെ നെല്ലുര്‍ ജില്ലയിലാണ്‌ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്‌. നെല്ലുരിലും തമിഴ്‌ നാട്ടിലെ തഞ്ചാവൂരിലുമായി ഈ പദ്ധതിയില്‍ അറനൂറോളം സ്‌കൂളുകളില്‍ ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഗള്‍ഫ്‌ നാടുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യവസായ ശ്യംഖലയായ ഇറാം ഗ്രൂപ്പിന്റെ നേത്യത്വത്തിലുള്ളതാണ്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌. പ്രധാന മന്ത്രിയുടെതടക്കം 45 അവാര്‍ഡുകള്‍ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ കരസ്ഥമാക്കിയിട്ടണ്ട്‌്‌. ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിള്‍ ഇ ടോയ്‌ലറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്താനായി മൊബൈല്‍ ആപ്പ്‌ രൂപപ്പെടുത്തിയിട്ടുണ്ട്‌. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ്‌ ഇതിന്‌ വേണ്ടി മൊബൈല്‍ ആപ്പ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.

Sunday, November 27, 2016

ലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍ആപ്പിള്‍-പിയര്‍ഫെസ്റ്റ്‌തുടങ്ങി

വൈവിധ്യമാര്‍ന്ന ആപ്പിള്‍-പിയര്‍ഫലവര്‍ഗ്ഗങ്ങളുടെ പ്രദര്‍ശനവുമായിലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍ആപ്പിള്‍-പിയര്‍ഫെസ്റ്റ്‌തുടങ്ങി

കൊച്ചി: ഇടപ്പിള്ളിലുലുമാളിലെലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍വിവിധരാജ്യങ്ങളില്‍ നിന്നുള്ള 16 തരംആപ്പിള്‍-പിയര്‍ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തി'ലുലുആപ്പിള്‍-പിയര്‍ഫെസ്റ്റ്‌'തുടങ്ങി. 10 ദിവസം നീളുന്ന ആപ്പിള്‍-പിയര്‍ഫെസ്റ്റ്‌സിനിമാതാരങ്ങളായആസിഫ്‌അലി, ബാലുവര്‍ഗ്ഗീസ്‌എന്നിവര്‍ചേര്‍ന്ന്‌ഉദ്‌ഘാടനം ചെയ്‌തു.

നവംബര്‍ 25 മുതല്‍ഡിസംബര്‍ 4 വരെയാണ്‌കൊച്ചിലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍ആപ്പിള്‍-പിയര്‍ഫെസ്റ്റ്‌. ലോകത്തിലെവിവിധങ്ങളായ 16 തരംആപ്പിള്‍-പിയര്‍വര്‍ഗ്ഗങ്ങള്‍ കാണാനുംഅവയുടെസ്വാദ്‌ആസ്വദിക്കാനുംലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍എത്തിയാല്‍കഴിയും.

ചൈന, ഇറ്റലി, യു.എസ്‌.എ., ഇറാന്‍, ബെല്‍ജിയം, ഫ്രാന്‍സ്‌, ന}സിലാന്റ്‌, ഹോളണ്ട്‌, തുടങ്ങിലോകത്തിലെവിവിധ രാജ്യങ്ങളില്‍ നിന്നുള്ളആപ്പിള്‍-പിയര്‍ ഇനങ്ങളുടെ പ്രദര്‍ശനമായിരിക്കുംകൊച്ചിയിലെലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്ന ആപ്പിള്‍-പിയര്‍ഫെസ്റ്റ്‌ 2016. പസഫിക്ക്‌റോസ്‌ആപ്പിള്‍, ക്വിന്‍ഗുവാന്‍ ആപ്പിള്‍, റോയല്‍ഗാലആപ്പിള്‍, ഗ്രീന്‍ ആപ്പിള്‍, ഗോള്‍ഡന്‍ പിയര്‍, അലക്‌സ്‌ലുക്കാസ്‌ പിയര്‍, പക്കാം പിയര്‍തുടങ്ങി പേരുകേട്ട നിരവധി ആപ്പിള്‍-പിയര്‍ ഇനങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്‌.



ഇടപ്പള്ളിലുലുമാളിലെലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍തുടങ്ങിയആപ്പിള്‍-പിയര്‍ഫെസ്റ്റ്‌സിനിമാതാരങ്ങളായആസിഫ്‌അലി, ബാലുവര്‍ഗ്ഗീസ്‌എന്നിവര്‍ചേര്‍ന്ന്‌ഉദ്‌ഘാടനം ചെയ്യുന്നു.ലുലുറീട്ടയില്‍ ബയിങ്ങ്‌ഹെഡ്‌ദാസ്‌ ദാമോദരന്‍ സമീപം

നൂതന റിട്ടെയ്‌ല്‍ സങ്കല്‍പ്പവുമായി വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ ആലപ്പുഴയില്‍ തുറന്നു



ആലപ്പുഴ: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ ആലപ്പുഴയിലെ ജനറല്‍ ഹോസ്‌പിറ്റല്‍ ജംഗ്‌ഷനില്‍ ആരംഭിച്ചു. സ്റ്റോറിന്റെ ഉദ്‌ഘാടനം ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌, വോഡഫോണ്‍ ഇന്ത്യ കേരള ബിസിനസ്‌ മേധാവി അബിജിത്‌ കിഷോറിന്റെ അദ്ധ്യക്ഷതയില്‍ നിര്‍വഹിച്ചു. സ്‌മാര്‍ട്ട്‌ ഫോണുകളുടെയും മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും പുതിയ സാങ്കേതികവിദ്യകളുടെയും ദ്രുതഗതിയിലുള്ള വളര്‍ച്ചയോടെ ഉപഭോക്താവും വളരെ പെട്ടെന്നു മാറുകയാണ്‌. ഇത്തരത്തിലുള്ള ഉപഭോക്താവിന്‌ ഏറ്റവും മികച്ച സേവനാനുഭവം നല്‍കുന്നതിന്റെ ഭാഗമായാണ്‌ വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ പരിചയപ്പെടുത്തുന്നത്‌. വോഡഫോണിന്റെ `നാളെയുടെ റിട്ടെയ്‌ല്‍' എന്ന സങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയാണ്‌ ആലപ്പുഴയിലെ ജനറല്‍ ഹോസ്‌പിറ്റല്‍ ജംഗ്‌ഷനില്‍ ആരംഭിച്ച ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍.

``ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉപഭോക്താവിനെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്‌. അവരെ സഹായിക്കുന്ന നൂതനമായ ആശയങ്ങളും ഉത്‌പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതില്‍ വോഡഫോണ്‍ എന്നും മുന്നിലാണ്‌. സ്‌മാര്‍ട്ട്‌ ഫോണുകളുടെയും മൊബൈല്‍. ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്റെയും വ്യാപനം മുന്നില്‍ക്കണ്ട്‌ റിട്ടെയ്‌ല്‍ സ്റ്റോറുകളുടെ രൂപകല്‍പ്പനയിലും വോഡഫോണ്‍ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ്‌. ലളിതമായ രൂപഘടനയും സേവനസന്നദ്ധരായ ജീവനക്കാരുമുള്ള ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ അവിസ്‌മരണീയമായ ഒരു ഷോപ്പിങ്‌ അനുഭവമായിരിക്കും നിങ്ങള്‍ക്ക്‌ സമ്മാനിക്കുക.''- വോഡഫോണ്‍ ഇന്ത്യ കേരള ബിസിനസ്‌ മേധാവി അബിജിത്‌ കിഷോര്‍ പറഞ്ഞു.

ഉപഭോക്താവിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും മുന്നില്‍ക്കണ്ട്‌ ഊഷ്‌മളവും ഉപഭോക്തൃ സൗഹൃദവുമായ രൂപത്തിലാണ്‌ വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ രൂപപ്പെടുത്തിയിരിക്കുന്നത്‌. വോഡഫോണിന്റെ നിരവധി ഉത്‌പന്നങ്ങളും സേവനങ്ങളും നേരില്‍ക്കണ്ടറിയാനും ആവശ്യമെങ്കില്‍ സ്വന്തമാക്കാനും സ്റ്റോര്‍ അവസരം നല്‍കുന്നു. ഇന്ത്യയിലെ ഉപഭോക്താവിന്റെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും മറ്റും എന്തൊക്കെയെന്ന നിരവധി കാലത്തെ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവിലാണ്‌ സ്റ്റോറിന്‌ വോഡഫോണ്‍ രൂപം നല്‍കിയിരിക്കുന്നത്‌.

ആലപ്പുഴയില്‍ ആരംഭിച്ച ഈ സ്റ്റോറോറുകൂടി, കേരളത്തില്‍ മൊത്തം 38 വോഡഫോണ്‍ സ്റ്റോറുകളും, 12 വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോറുകളുമാണുള്ളത്‌. സ്വന്തമായി 10,000 ലേറെ റിട്ടെയ്‌ല്‍ സ്റ്റോറുകളുമായി വോഡഫോണ്‍ ഈ മേഖലയില്‍ രാജ്യത്ത്‌ ഒന്നാം സ്ഥാനത്തു തുടരുകയാണ്‌

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...