Monday, May 8, 2017

എല്‍പിജി വിതരണത്തില്‍ ചരിത്രനേട്ടം : കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍



ന്യുഡല്‍ഹി : പധാന്‍മന്ത്രി ഉജ്വലയോജനയുടെ ഒരു വര്‍ഷത്തിനുള്ളില്‍ 2.20 കോടി പാചക വാതക കണക്ഷന്‍ നല്‍കിയതായി എണ്ണ-പ്രകൃതി വാതക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. 2016-17 സാമ്പത്തിക വര്‍ഷം 1.5 കോടി പാചക വാതക കണക്ഷനെന്ന ലക്ഷ്യം മറികടന്നാണ്‌ 2.20 കോടിയിലെത്തിയത്‌. 2016-17 ല്‍ മൊത്തം നല്‍കിയ പാചക വാതക കണക്ഷന്‍ 3.25 കോടിയാണ്‌. ഇത്‌ സര്‍വകാല റെക്കോഡാണെന്ന്‌ മന്ത്രി ന്യൂഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എല്‍പിജി ഉപഭോക്തൃ അടിത്തറ 2014-ലെ 14 കോടിയില്‍ നിന്നും 2017-ല്‍ 20 കോടിയായി ഉയര്‍ന്നു. എല്‍പിജി ആവശ്യകതയില്‍ 10 ശതമാനം വീതമാണ്‌ വര്‍ധന.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയില്‍ 4600 പുതിയ എല്‍പിജി വിതരണക്കാരെ നിയമിക്കുകയുണ്ടായി. പ്രധാന്‍മന്ത്രി ഉജ്വല യോജനയില്‍ 38 ശതമാനം പേരും എസ്‌സി, എസ്‌ടി വിഭാഗത്തില്‍പ്പെട്ടവരാണ്‌. പിഎംയുവൈ ഒരു സാമൂഹ്യ പ്രസ്ഥാനമാണെന്ന്‌ കേന്ദ്രമന്ത്രി വിശേഷിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബലിയയില്‍ 2016 മേയ്‌ ഒന്നിനാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎംയുവൈ പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌.
പിഎംയുവൈ സ്‌കീമിന്റെ നടത്തിപ്പിന്‌, മന്ത്രാലയവും എണ്ണകമ്പനികളും ആവിഷ്‌കരിച്ച ഡിജിറ്റല്‍ ഗവേണന്‍സ്‌ തികച്ചും ഫലപ്രദമാണ്‌. ഉജ്വല സ്‌കീമിന്‌ ഗുണഭോക്താവിനെ തെരഞ്ഞെടുക്കല്‍, കെവൈസി ഫയലിങ്ങ്‌, സബ്‌സിഡി, തുടങ്ങി എല്ലാ കാര്യത്തിലും ഡിജിറ്റല്‍ ഗവേണന്‍സ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌.
പുതിയ എല്‍പിജി വിതരണക്കാര്‍ക്കുള്ള ലൊക്കേഷന്‍ കണ്ടെത്താനും ഐടി ഡാഷ്‌ബോര്‍ഡ്‌ ഉപയോഗിക്കുന്നുമുണ്ട്‌. പിഎംയുവൈയുടെ വിജയകരമായ നടത്തിപ്പിന്‌ എണ്ണ കമ്പനികളില്‍ നിന്നുള്ള ഡിസ്‌ട്രിക്‌ട്‌ നോഡല്‍ ഓഫീസര്‍മാരുടെ സേവനവും ഉണ്ട്‌.
സുരക്ഷിതമായ പാചക വാതക ഉപയോഗത്തിന്‌ ബോധവത്‌കരണം ഉള്‍പ്പെടെയുള്ള ഫലപ്രദമായ നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. അഖിലേന്ത്യാ തലത്തില്‍ തന്നെ സേഫ്‌റ്റി ക്ലിനിക്കുകളും സുരക്ഷാ ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നതായി മന്ത്രി അറിയിച്ചു.

വിഐപി റീഗല്‍ ഫ്രെഞ്ചി കാഷ്വല്‍സ്‌ അവതരിപ്പിച്ചു




കൊച്ചി : പ്രീമിയം മെന്‍സ്‌ ഇന്നര്‍വെയര്‍ കമ്പനിയായ, വിഐപി ക്ലോത്തിങ്ങ്‌, വിഐപി റീഗല്‍, ഫ്രെഞ്ചി കാഷ്വലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ആധുനിക ഇന്ത്യന്‍ പുരുഷത്വത്തിന്റെ ആവശ്യകതകള്‍ക്കനുസരിച്ച്‌ രൂപകല്‍പന ചെയ്‌തവയാണ്‌ പുതിയ അടിവസ്‌ത്ര ശ്രേണി. ഇരു ശേഖരവും രണ്ട്‌ വ്യത്യസ്‌ത ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുവേണ്ടി ഉള്ളതാണ്‌. വിഐപി റീഗല്‍, സമകാലീന ക്ലാസിക്‌ ബ്രാന്‍ഡാണ്‌ ഫാഷന്‍ തല്‍പരരായ യുവതയ്‌ക്കുവേണ്ടിയുള്ളതാണ്‌ ഫ്രെഞ്ചി കാഷ്വല്‍സ്‌.
റീഗലും കാഷ്വല്‍സും ധരിക്കാന്‍ സുഖപ്രദവും ആത്മവിശ്വാസം പകരുന്നതുമാണ്‌. ചാരുതയൊത്തവയും. വിഐപി ക്ലോത്തിങ്ങ്‌ ലിമിറ്റഡ്‌ സിഇഒ യോഗേഷ്‌ തിവാരി, ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ സുനില്‍ പഥാരേ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്‌ത മലയാള ചലച്ചിത്രതാരം സുദേവ്‌ നായര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിഐപി റീഗലും ഫ്രെഞ്ചിയും വിപണിയില്‍ അവതരിപ്പിച്ചു. 450-ഓളം വിഐപി വിതരണക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗുണമേന്മയ്‌ക്കാണ്‌ കമ്പനി മുന്‍തൂക്കം നല്‍കുന്നതെന്ന്‌ സിഎംഡി സുനില്‍ പഥാരേ പറഞ്ഞു. ആധുനിക പുരുഷന്റെ ആവശ്യകതകള്‍ അറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്ന പാരമ്പര്യമാണ്‌ വിഐപിയുടേത്‌. ഫാഷന്‍ സങ്കല്‍പങ്ങള്‍ക്കൊപ്പം ഉല്‍പ്പന്നം സുഖദായകമാക്കുകയെന്ന പ്രതിബദ്ധത കൂടി കമ്പനിക്കുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
കുട്ടിക്കാലം മുതല്‍ക്കേ വിഐപി ബ്രാന്‍ഡ്‌ തന്റെ ഹരമായിരുന്നുവെന്ന്‌ സുദേവ്‌ നായര്‍ പറഞ്ഞു. അതിന്റേ പേരുപോലും ഗൃഹാതുരത്വം ഉണ്ടാക്കുന്നതാണ്‌. വിഐപി ബ്രാന്‍ഡുമായി സഹകരിക്കുന്നതുതന്നെ അവാച്യമായ അനുഭൂതിയാണ്‌ ലഭ്യമാക്കുന്നതെന്നും കമ്പനിയുടെ ഒരു പുതിയ നാഴികകല്ലില്‍ ഭാഗഭക്കാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുകിട ബിസിനസുകാര്‍ക്ക്‌ ആഗോള അവസരങ്ങള്‍ ഒരുക്കി ഫെഡ്‌എക്‌സ്‌




കൊച്ചി : ചെറുകിട ബിസിനസുകാര്‍ക്ക്‌ ആഗോള അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള, ഫെഡ്‌എക്‌സിന്റെ സ്‌മോള്‍ ബിസിനസ്‌ ഗ്രാന്റ്‌ കണ്ടസ്റ്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 
ഫെഡ്‌എക്‌സ്‌ കോര്‍പ്പിന്റെ അനുബന്ധ സ്ഥാപനവും ലോകത്തിലെ ഏറ്റവും വലിയ എക്‌സ്‌പ്രസ്‌ ട്രാന്‍സ്‌പോര്‍ട്‌ കമ്പനിയുമായ ഫെഡ്‌എക്‌സ്‌ എക്‌സ്‌പ്രസ്‌ ആണ്‌ മത്സരത്തിന്റെ സംഘാടകര്‍. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരം ഒരു മത്സരം. 15,00,000 രൂപയാണ്‌ സമ്മാനത്തുക.
ഇന്ത്യന്‍ ചെറുകിട ഇടത്തരം ബിസിനസ്‌ സംരംഭകര്‍ക്ക്‌ ആഗോള ബിസിനസ്‌ അവസരങ്ങള്‍ ലഭ്യമാക്കുകയാണ്‌ മത്സരത്തിന്റെ ഉദ്ദേശ്യം. ചെറുകിട ഇടത്തരം സംരംഭങ്ങളെ അടുത്ത തലത്തിലേക്ക്‌ എത്തിക്കുകയാണ്‌ മത്സരത്തിന്റെ ലക്ഷ്യമെന്ന്‌ ഫെഡ്‌എക്‌സ്‌ വൈസ്‌ പ്രസിഡന്റ്‌ നതാലി അമീല്‍ ഫെറൗള്‍ട്ട്‌ പറഞ്ഞു.
ഒരുവര്‍ഷത്തിലേറെയായി ലാഭകരമായി പ്രവര്‍ത്തിച്ചു വരുന്ന എല്ലാ ചെറുകിട ഇടത്തരം സംരംഭകര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മെയ്‌ 23 വരെ രജിസ്റ്റര്‍ ചെയ്യാം. fedex.com/grantcontest/in എന്ന ഓണ്‍ലൈനില്‍ തങ്ങളുടെ ബിസിനസ്‌ വിജയകഥകള്‍ സമര്‍പ്പിക്കണം. 
ഇവയില്‍ നിന്ന്‌ ജൂണ്‍ മാസത്തില്‍ ചുരുക്കപ്പട്ടികയില്‍ എത്തുന്ന പത്ത്‌ എന്‍ട്രികളെ നേരിട്ടുള്ള വിശദീകരണത്തിന്‌ ജൂറി ക്ഷണിക്കും. ജൂലൈയില്‍ ആണ്‌ വിജയികളെ പ്രഖ്യാപിക്കുക. ഗ്രാന്റ്‌ വിജയിക്ക്‌ 15 ലക്ഷം രൂപയാണ്‌ സമ്മാനം ലഭിക്കുക.
220 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഏറ്റവും വലിയ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയാണ്‌ ഫെഡ്‌എക്‌സ്‌ എക്‌സ്‌പ്രസ്‌. 58 ബില്യണ്‍ ഡോളറാണ്‌ ഫെഡ്‌എക്‌സ്‌ കോര്‍പറേഷന്റെ വാര്‍ഷിക വരുമാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.fedex.com.

ഏഷ്യന്‍ പെയ്‌ന്റ്‌സിന്റെ റോയല്‍ അറ്റ്‌മോസ്‌ വിപണയില്‍





കൊച്ചി : വീടിനുള്ളിലെ വായു മലിനീകരണത്തിന്‌ പരിഹാരമെന്ന നിലയില്‍ ഏഷ്യന്‍ പെയിന്റ്‌സ്‌ റോയല്‍ അറ്റ്‌മോസ്‌ വിപണിയിലിറക്കി. ബ്രാന്‍ഡ്‌ അംബാസഡര്‍ ശ്രുതിഹാസനാണ്‌ റോയല്‍ അറ്റ്‌മോസ്‌ അവതരിപ്പിച്ചത്‌.
തടിയുടെ വാതിലുകളും ജനലുകളും, ഫര്‍ണ്ണിച്ചറും, കാര്‍പെറ്റുകള്‍, പാചക വാതകം, വാഹനത്തില്‍ നിന്നുള്ള പുക എന്നിവ ഫോര്‍മാല്‍ഡിഹൈഡ്‌ എന്ന ഇന്‍ഡോര്‍ മലിനവായു വീടിനുള്ളില്‍ നിറയ്‌ക്കുകയും വ്യക്തികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. തൊലിയിലോ കണ്ണിലോ ഉള്ള അസ്വസ്ഥതയായി ഇത്‌ അനുഭവപ്പെടാം. ഈ വായു ശ്വസിക്കുന്നത്‌ നിരവധി ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇതിനൊരു ശാശ്വത പരിഹാരമാണ്‌ റോയല്‍ അറ്റ്‌മോസ്‌.
ഡൈനിംഗ്‌ ടേബിള്‍, സോഫ, കര്‍ട്ടനുകള്‍, കാര്‍പ്പെറ്റ്‌ എന്നിവയെല്ലാം ഫോര്‍മാല്‍ഡിഹൈഡിനെ വീടിനുള്ളിലേക്ക്‌ കൊണ്ടു വന്നു. വീട്ടിനുള്ളില്‍ ശുദ്ധമായ വായു ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഏഷ്യന്‍ പെയ്‌ന്റ്‌സ്‌, തീവ്രമായ വിശദമായ ഗവേഷണങ്ങളും പഠനങ്ങളും പരിശോധനകളും നടത്തിയാണ്‌ റോയല്‍ അറ്റ്‌മോസ്‌ കണ്ടുപിടിച്ചത്‌. ഫോര്‍മാല്‍ഡിഹൈഡ്‌ എന്ന മലിന വസ്‌തുവിനെ നിര്‍വീര്യമാക്കി വീടിനുള്ളില്‍ മലിനീകരണത്തിന്റെ തോത്‌ കുറച്ച്‌ കുടുംബാംഗങ്ങള്‍ക്കും ശുദ്ധ വായു ലഭ്യമാക്കുകയാണ്‌ പെയ്‌ന്റ്‌ ചെയ്യുന്നത്‌. 
നിക്കോട്ടിന്‍, അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ്‌ തുടങ്ങിയ വീട്ടിനുള്ളിലെ ചില രാസപദാര്‍ഥങ്ങളെ റോയല്‍ അറ്റ്‌മോസ്‌ ആഗിരണം ചെയ്യും. കൂടാതെ വീടിനുള്ളിലെ ചില ദുര്‍ഗന്ധങ്ങളെയും പെയ്‌ന്റ്‌ വലിച്ചെടുക്കുകയും വായുവിനെ കൂടുതല്‍ ശുദ്ധമാക്കുകയും ചെയ്യും. 
ഏഷ്യന്‍ പെയ്‌ന്റ്‌സ്‌ ആദ്യമായി അവതരിപ്പിക്കുന്ന ആക്‌ടിവേറ്റഡ്‌ കാര്‍ബണ്‍ ടെക്‌നോളജി എന്ന സാങ്കേതികവിദ്യയാണ്‌ ഇതിനു പിന്നില്‍. അന്താരാഷ്‌ട്ര ലാബില്‍ സ്റ്റാന്‍ഡേര്‍ഡ്‌ ടെസ്റ്റ്‌ കണ്ടീഷനു കീഴില്‍ പരിശോധിച്ചപ്പോള്‍ ഏഷ്യന്‍ പെയ്‌ന്റ്‌സ്‌ റോയല്‍ അറ്റ്‌മോസ്‌ 24 മണിക്കൂറിനുള്ളില്‍ 60-70 ശതമാനം ഫോര്‍മാല്‍ഡിഹൈഡും നിര്‍വീര്യമാക്കുന്നതായി കണ്ടെത്തി. 
വീടിനകത്തെ വായു മലിനീകരണത്തെക്കുറിച്ചും അവയുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ഇന്ത്യന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ബോധവാ�ാരായി മാറുകയാണെന്ന്‌ റോയല്‍ അറ്റ്‌മോസ്‌ അവതരണ വേളയില്‍ ഏഷ്യന്‍ പെയ്‌ന്റ്‌സ്‌ ലിമിറ്റഡ്‌ സെയ്‌ല്‍സ്‌, മാര്‍ക്കറ്റിംഗ്‌& ടെക്‌നോളജി പ്രസിഡന്റ്‌ അമിത്‌ സിന്‍ഗിള്‍ പറഞ്ഞു. സുരക്ഷിതമായ സ്വര്‍ഗത്തെയാണ്‌ വീട്‌ പ്രതിനിധീകരിക്കുന്നതെന്ന്‌ ബ്രാന്‍ഡ്‌ അംബാസഡര്‍ ശ്രുതിഹാസന്‍ പറഞ്ഞു.

ആകര്‍ഷകമായ പാക്കേജുമായി ദൂബൈ ബോളിവുഡ്‌ പാര്‍ക്‌സ്‌




കൊച്ചി : മധ്യ-പൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ തീം പാര്‍ക്കായ ദൂബൈ പാര്‍ക്‌സ്‌ ആന്‍ഡ്‌ റിസോര്‍ട്‌സ്‌ ഇന്ത്യക്കാര്‍ക്കുവേണ്ടി വന്‍ ഇളവുകളോടെ ആകര്‍ഷകമായ പാക്കേജുകള്‍ അവതരിപ്പിച്ചു.
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക്‌ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ തോമസ്‌ കുക്ക്‌, കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സ്‌, മേയ്‌ക്ക്‌ മൈ ട്രിപ്‌, കേസരി, വീണ വേള്‍ഡ്‌, ഷാ ഇന്റര്‍ നാഷണല്‍, ടിയുഐ തുടങ്ങിയ ട്രാവല്‍-ട്രേഡ്‌ ബ്രാന്‍ഡുകളുമായി ദൂബൈ പാര്‍ക്‌സ്‌ ആന്‍ഡ്‌ റിസോര്‍ട്‌സ്‌ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്‌.
ലീഗോലാന്‍ഡ്‌ വാട്ടര്‍പാര്‍ക്ക്‌, ഹോളിവുഡ്‌ ആകര്‍ഷണമായ മോഷന്‍ഗേറ്റ്‌, 40 റൈഡുകളും പ്രദര്‍ശനങ്ങളും 60 ദശലക്ഷം ലീഗോ ബ്രിക്‌സില്‍ നിന്നുള്ള 15000 ലീഗോ മോഡലുകളും ഉള്ള ലീഗോലാന്‍ഡ്‌, ബോളിവുഡിന്റെ തനിപകര്‍പ്പായ ബോളിവുഡ്‌ പാര്‍ക്‌സ്‌ എന്നിവയ്‌ക്കെല്ലാം ഉദാരമായ ഇളവുകളാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇന്‍ഡോര്‍ എയര്‍കണ്ടീഷന്‍ഡ്‌ റൈഡുകളാണ്‌ മറ്റൊരു ആകര്‍ഷണം.
ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക്‌ താങ്ങാവുന്ന നിരക്കുകള്‍ മാത്രമാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ ദൂബൈ പാര്‍ക്‌സ്‌ ആന്‍ഡ്‌ റിസോര്‍ട്‌സ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ഡേവിഡ്‌ ലോയ്‌സോ പറഞ്ഞു.
മേയ്‌ 21 മുതലാണ്‌ സമ്മര്‍ പാക്കേജുകള്‍ ആരംഭിക്കുക. ഏതെങ്കിലും ഒരു പാര്‍ക്കിലെ പ്രവേശനത്തിനും പരിധിയില്ലാത്ത ഭക്ഷണപാനീയങ്ങള്‍ക്കും കൂടി 3,420 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. രണ്ടു പാര്‍ക്കുകളിലെ പ്രവേശനത്തിനും ഭക്ഷണ പാനീയങ്ങള്‍ക്കും കൂടി ഒരു ദിവസത്തെ നിരക്ക്‌ 5175 രൂപയും: സമ്മാനമായി ഒരു സുവനീര്‍കപ്പ്‌ ലഭിക്കും; അതിലാണ്‌ പാനീയങ്ങള്‍ നല്‍കുക.
മോഷന്‍ ഗേറ്റില്‍ ഉച്ചയ്‌ക്ക്‌ 2 മണി മുതല്‍ രാത്രി 10 മണിവരെയാണ്‌ പ്രവേശനം. വൈകുന്നേരം 4 മുതല്‍ രാത്രി 12 മണി വരെയാണ്‌ ബോളിവുഡ്‌ പാര്‍ക്‌സിലെ പ്രവേശനം. ലീഗോ ലാന്‍ഡിലെ പ്രവേശന സമയം ഉച്ചയ്‌ക്ക്‌ 12 മുതല്‍ രാത്രി എട്ടുവരെയും ലീഗോലാന്‍ഡ്‌ വാട്ടര്‍ പാര്‍ക്കിലേത്‌ രാവിലെ 10 മുതല്‍ വൈകിട്ട്‌ ഏഴുവരെയുമാണ്‌. ഓണ്‍ലൈന്‍ ബുക്കിങ്ങിന്‌ www.dubaiparksandresorts.com

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...