Wednesday, January 18, 2017

വോഡഫോണ്‍ സൂപ്പര്‍ നെറ്റ്‌ 4ജിയില്‍ നാലിരട്ടി ഡാറ്റ ആനുകൂല്യം



നാലു ജി.ബി. ഡാറ്റ 251* രൂപയ്‌ക്കും 22 ജി.ബി. ഡാറ്റ 989* രൂപയ്‌ക്കും 


കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണ്‍ 200 ദശലക്ഷം ഉപഭോക്താക്കളെന്ന നിലയിലെത്തിയതിന്റെ ആഘോഷങ്ങള്‍ തുടരുന്നതിന്റെ �ഭാഗമായി വോഡഫോണ്‍ സൂപ്പര്‍നെറ്റ്‌ 4ജി ഉപഭോക്താക്കള്‍ക്ക്‌ നാലിരട്ടി അധിക ഡാറ്റ ആനുകൂല്യം പ്രഖ്യാപിച്ചു. ഒരു ജി.ബി.യുടേയും പത്തു ജി.ബി.യുടേയും 4ജി ഡാറ്റ വാങ്ങുന്നവര്‍ക്ക്‌ യഥാക്രമം നാലു ജി.ബി.യും 22 ജി.ബി.യും ഡാറ്റ ലഭ്യമാക്കുന്നതാണ്‌ ആനുകൂല്യം. 251 രൂപയ്‌ക്കും 989 രൂപയ്‌ക്കും ലഭിക്കുന്ന ഒരു ജി.ബി.യുടേയും പത്തു ജി.ബി.യുടേയും പാക്കുകളിലാണ്‌ ഈ ആനുകൂല്യം. വോഡഫോണ്‍ 4ജി സേവനം നല്‍കുന്ന രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ഈ ആനുകൂല്യം ലഭ്യമാണ്‌. (*ഓരോ സര്‍ക്കിളുകളിലും വ്യത്യസ്‌ത നിരക്കുകളായിരിക്കും). 
തങ്ങളുടെ ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ളടക്കവും വീഡിയോയും ഓണ്‍ലൈനായി ഉപയോഗിക്കുന്നവരാണെന്ന്‌ ഈ ഡാറ്റ ആനുകൂല്യം പ്രഖ്യാപിച്ചുകൊണ്ട്‌ വോഡഫോണ്‍ ഇന്ത്യയുടെ ചീഫ്‌ കൊമേഴ്‌സ്യല്‍ ഓഫിസര്‍ സന്ദീപ്‌ കടാരിയ ചൂണ്ടിക്കാട്ടി. പുതിയ ഈ വന്‍ ആനുകൂല്യത്തിലൂടെ രാജ്യവ്യാപകമായുള്ള 17 സര്‍ക്കിളുകളിലും 4ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ്‌ പ്രതീക്ഷിക്കുന്നത്‌. വോഡഫോണ്‍ സൂപ്പര്‍നെറ്റ്‌ 4ജിയില്‍ ആത്മവിശ്വാസത്തോടെ കണക്ടഡ്‌ ആയി കൂടുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ്‌ ആസ്വദിക്കുവാന്‍ ഇത്‌ അവരെ പ്രാപ്‌തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഇന്റര്‍നെറ്റ്‌ ആദ്യമായി ഉപയോഗിക്കുന്നവര്‍്‌ക്കും പരിമിതമായ തോതില്‍ മാത്രം ഉപയോഗിക്കുന്നവര്‍ക്കും ഇത്‌ ഒരുപോലെ ഏറെ ആകര്‍ഷകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
വോഡഫോണ്‍ പ്ലേയിലെ വൈവിധ്യമാര്‍ന്ന വീഡിയോകളും സിനിമകളും അടക്കമുള്ളവയ്‌ക്ക്‌ ഉപഭോക്താക്കള്‍ക്ക്‌ അവരുടെ ഇഷ്ടാനുസരണം ഈ നാലിരട്ടി അധിക ഡാറ്റ പ്രയോജനപ്പെടുത്താവുന്നതാണ്‌. 150-ല്‍ പരം ലൈവ്‌ ടിവി ചാനലുകളും 14,000 ത്തില്‍ പരം സിനിമകളും ടിവി ഷോകളുമാണ്‌ ഈ വൈവിധ്യമാര്‍ന്ന ആസ്വാദന ലോകത്തു ലഭ്യമായിട്ടുള്ളത്‌. 
നാലിരട്ടി ആനുകൂല്യം ലഭിക്കുന്ന ഈ ഡാറ്റ പാക്കുകള്‍ ഡിജിറ്റല്‍ ചാനലുകള്‍ വഴിയോ ചെറുകിട വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയോ വാങ്ങാം. പകലും രാത്രിയും ഏതു സമയത്തും വോഡഫോണ്‍ നെറ്റ്‌ വര്‍ക്ക്‌ വഴി ഈ ആനുകൂല്യം ആസ്വദിക്കുവാനും കഴിയും. 







സാംസങിന്റെ ഗാലക്‌സി സി9 പ്രോ പുറത്തിറക്കി





6 ജി.ബി. റാം, 16 എം.പി. ഫ്രണ്ട്‌, ബാക്ക്‌ ക്യാമറകള്‍, 6 ഇഞ്ച്‌ എഫ്‌.എച്ച്‌.ഡി.
സാമോലെഡ്‌ ഡിസ്‌പ്ലെ



കൊച്ചി: സാംസങ്‌ ഇന്ത്യ അതിന്റെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ പവ്വര്‍ ഹൗസ്‌ ഗാലക്‌സി സി 9 പ്രോ പുറത്തിറക്കി. തങ്ങളുടെ സ്‌മാര്‍ട്ട്‌ ഫോണില്‍ നിന്ന്‌ കൂടുതല്‍ പ്രതീക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്‌ത മെറ്റല്‍ യൂണിബോഡിയിലുള്ള ഈ സ്‌മാര്‍ട്ട്‌ ഫോണ്‍ ശക്തമായ സവിശേഷതകളുമായാണ്‌ പുറത്തിറങ്ങുന്നത്‌. 
ഉപഭോക്താക്കള്‍ക്ക്‌ അത്യാകര്‍ഷകമായ കാഴ്‌ചയും ഏറ്റവും മികച്ച മള്‍ട്ടി മീഡിയയും ക്യാമറാ അനുഭവവും പ്രദാനം ചെയ്യുന്ന സൂപ്പര്‍ സ്‌ക്രീന്‍, സൂപ്പര്‍ മെമ്മറി, സൂപ്പര്‍ ക്യാമറ എന്നിവയുമായാണ്‌ ഇതെത്തുന്നത്‌. 
ഏറ്റവും വേഗത്തില്‍ വളരുന്ന സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണികളിലൊന്നാണ്‌ ഇന്ത്യയെന്നും ഇവിടെയുള്ള ഉപഭോക്താക്കള്‍ കൂടുതല്‍ വലിയ സ്‌മാര്‍ട്ട്‌ ഫോണ്‍ സ്‌ക്രീനുകളാണ്‌ താല്‍പ്പര്യപ്പെടുന്നതെന്നും സാംസങ്‌ ഇന്ത്യയുടെ മൊബൈല്‍ ബിസിനസ്‌ സെയില്‍സ്‌ വൈസ്‌ പ്രസിഡന്റ്‌ രാജു പുല്ലന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഉപഭോക്താക്കള്‍ അവരുടെ രണ്ടാമത്തേയോ മൂന്നാമത്തേയോ സ്‌മാര്‍ട്ട്‌ ഫോണിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. അതനുസരിച്ചുള്ള വിപുലമായ ആവശ്യങ്ങളാണ്‌ അവരില്‍ നിന്നുയരുന്നത്‌. ഏറ്റവും മികച്ച സാങ്കേതികവിദ്യയും സവിശേഷതകളും ലഭ്യമാക്കാനുള്ള ഉപഭോക്താക്കളോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ്‌ ഗാലക്‌സി സി 9 പ്രോ അവതരിപ്പിക്കുന്നതിലൂടെ തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ 6 ഇഞ്ച്‌ ഫുള്‍ എച്ച്‌.ഡി. സാമോലെഡ്‌ ഡിസ്‌പ്ലെ വഴി ഏറ്റവും മികച്ച മള്‍ട്ടീ മീഡിയാ അനുഭവങ്ങളാവും ലഭ്യമാകുക. അത്യാധുനീക പ്രോസസ്സര്‍ വഴി പവ്വര്‍ ഹൗസ്‌ പ്രകടനവും ലഭ്യമാകും. 6 ജി.ബി. റാം, ഉയര്‍ന്ന ബാറ്ററി ശേഷിയും സ്റ്റോറേജും ഇതിനു പിന്തുണ നല്‍കുകയും ചെയ്യും. ഇതിനെല്ലാം പുറമേ മുന്നിലും പിന്നിലുമുള്ള 16 എം.പി. ക്യാമറകള്‍ എഫ്‌ 1.9 ലെന്‍സിന്റെ സഹായത്തോടെ കുറഞ്ഞ വെളിച്ചത്തില്‍ പോലും ഏറ്റവും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
അതിന്റെ വിപ്ലവകരമായ സവിശേഷതകളിലൂടെ ഉപഭോക്താക്കള്‍ക്ക്‌ സമ്പൂര്‍ണമായ അനുഭവങ്ങളാവും സാംസങ്‌ ഗാലക്‌സി സി9 േ്രപ്രാ നല്‍കുക. 

അതുല്യമായ പ്രകടനം
മള്‍ട്ടീ ടാസ്‌കിങ്‌ അനുഭവങ്ങള്‍ തടസ്സമില്ലാതെ നല്‍കാന്‍ സഹായിക്കുന്ന 6 ജി.ബി. റാമിന്റെ ശക്തിയുമായി എത്തുന്ന ആദ്യ സാംസങ്‌ ഫോണാണ്‌ സാംസങ്‌ ഗാലക്‌സി സി9 പ്രോ. ഇതോടൊപ്പം 64 ജി.ബി. ഇന്‍ ബില്‍ട്ട്‌ മെമ്മറിയും ലഭ്യമാക്കിയിട്ടുണ്ട്‌. ഇത്‌ 256 ജി.ബി. വരെ ഉയര്‍ത്താനുമാകും. 64 ബിറ്റ്‌ ഒക്ടാ കോര്‍ പ്രോസസ്സറുമായാണ്‌ സാംസങ്‌ ഗാലക്‌സി സി 9 പ്രോ എത്തുന്നത്‌. യഥാര്‍ത്ഥ പവ്വര്‍ഹൗസ്‌ പ്രകടനവുമായി ഉപഭോക്താക്കള്‍ക്ക്‌ മള്‍ട്ടീ മീ്‌ഡിയ, ഗെയിമിങ്‌, ആപ്പുകള്‍ എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കാനുള്ള അവസരമാണ്‌ സാംസങ്‌ സി9 പ്രോ ഒരുക്കുന്നത്‌. 

ജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍ പകര്‍ത്താം
സാംസങ്‌ ഗാലക്‌സി സി 9 പ്രോയുടെ മികച്ച 16 എം.പി. മുന്‍ ക്യാമറയും പിന്‍ ക്യാമറയും സൂപ്പര്‍ വൈഡ്‌ എഫ്‌. 1.9 അപെര്‍ച്ചറുമായി കുറഞ്ഞ വെളിച്ചത്തില്‍ പോലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഉയര്‍ന്ന റെസലൂഷനോടെയുള്ള മുന്‍ ക്യാമറ ഉയര്‍ന്ന നിലയിലുള്ള സെല്‍ഫി അനുഭവം നല്‍കുമ്പോള്‍ 16 എം.പി. പിന്‍ ക്യാമറ ഇരട്ട ലെഡ്‌ ഫ്‌ളാഷോടെ ഏറ്റവും മികച്ച ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്‍കുന്നു. 

മികച്ച വിപുലമായ ഡിസ്‌പ്ലേ
ഇതിന്റെ 6.0 ഇഞ്ച്‌ ഫുള്‍ എച്ച്‌.ഡി. സാമോലെഡ്‌ സ്‌ക്രീന്‍ കൂടുതല്‍ മെച്ചപ്പെട്ട ദൃശ്യചാരുത നല്‍കുന്നു. കൂടുതല്‍ വലിയ സ്‌ക്രീനോടൊപ്പമുള്ള ഇരട്ട സ്‌പീക്കര്‍ ഉയര്‍ന്ന നിലയിലുള്ള മള്‍ട്ടീ മീഡിയാ ഉപയോഗം സാധ്യമാക്കുന്നു. 

സംതൃപ്‌തരാക്കുന്ന രീതിയിലെ രൂപകല്‍പ്പന
തികഞ്ഞ മികവോടെയുള്ള രൂപകല്‍പ്പനയാണ്‌ ഗാലക്‌സി സി 9 പ്രോയുടേത്‌. ഇതിന്റെ മെറ്റല്‍ യൂണിബോഡി രൂപകല്‍പ്പനയും 6.9 മില്ലീ മീറ്റര്‍ ഘനവും ഹാന്‍ഡ്‌സെറ്റിനെ തികച്ചും സുഖകരമായി കൈകാര്യം ചെയ്യാനാവുന്നതാക്കുന്നു. 

നീണ്ടു നില്‍ക്കുന്ന ബാറ്ററി
ദീര്‍ഘമായി നില്‍ക്കുന്ന 4,000 എംഎ.എച്ച്‌. ബാറ്ററിയുമായാണ്‌ സാംസങ്‌ ഗാലക്‌സി സി9 പ്രോ എത്തുന്നത്‌. ഇതോടൊപ്പം അതിവേഗ ചാര്‍ജ്ജിങ്‌ സാങ്കേതികവിദ്യയുമുണ്ട്‌. ഗെയിമുകളും മള്‍ട്ടീ മീഡിയയും ഉപയോഗിക്കുന്നവര്‍ക്ക്‌ ഇതേറെ ഗുണകരമായിരിക്കും. അതിവേഗ ഡാറ്റാ കൈമാറ്റത്തിനു വഴിയൊരുക്കുന്ന യു.എസ്‌.ബി. ടൈപ്‌ഫ്‌ സി ആണ്‌ മറ്റൊരു സവിശേഷത. രണ്ടു സിം കാര്‍ഡുകളും പ്രത്യേകമായ അധിക മൈക്രോ എസ്‌.ഡി. കാര്‍ഡ്‌ സ്ലോട്ടും സാംസങ്‌ ഗാലക്‌സി സി9 പ്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 

ഇന്ത്യയ്‌ക്കായി നിര്‍മ്മിച്ചത്‌
എസ്‌. സെക്യൂര്‍, എസ്‌. പവ്വര്‍ പ്ലാനിങ്‌, അള്‍ട്രാ ഡാറ്റാ സേവിങ്‌, മൈ ഗാലക്‌സി തുടങ്ങിയ ഇന്ത്യയ്‌ക്കായി നിര്‍മ്മിച്ച സവിശേഷതകളെ പിന്തുണക്കുന്നതാണ്‌ സാംസങ്‌ ഗാലക്‌സി സി9 പ്രോ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഹാര്‍ഡ്‌ വെയറുമായി എത്തുമ്പോള്‍ ഇതിനെ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്ഥമാക്കുന്നു. 

ലഭ്യതയും നിര്‍ദ്ദേശിക്കുന്ന ചില്ലറ വിലയും
ആകര്‍ഷകമായ രണ്ടു നിറങ്ങളിലാണ്‌ സാംസങ്‌ ഗാലക്‌സി സി9 പ്രോ ലഭ്യമാകുക. കറുപ്പും സ്വര്‍ണ നിറവും. എല്ലാ റീട്ടെയില്‍ ചാനലുകളും വഴി ഫെബ്രുവരി രണ്ടാം പകുതി മുതല്‍ ഇത്‌ 36,900 രൂപയ്‌ക്ക്‌ ലഭ്യമാകും. 
താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക്‌ തെരഞ്ഞെടുത്ത സ്‌റ്റോറുകളും ഓണ്‍ലൈന്‍ ചാനലുകളും വഴി ജനുവരി 27 മുതല്‍ ഇത്‌ പ്രീ ബുക്ക്‌ ചെയ്യാവുന്നതാണ്‌. പ്രീ ബുക്കിങ്‌ നടത്തുന്നവര്‍ക്ക്‌ 12 മാസത്തേക്ക്‌ ഒറ്റത്തവണത്തെ സ്‌ക്രീന്‍ റീപ്ലെയ്‌സ്‌മെന്റ്‌ ലഭ്യമായിരിക്കും. 
കൂടുതല്‍ വിവരങ്ങള്‍ http://www.samsung.com/in/microsite/galaxy-c9-pro/ എന്ന വെബ്‌ പേജില്‍ ലഭ്യമാണ്‌. 

സ്‌മാര്‍ട്ട്‌ ട്രെയിനിങ്‌ റിസോഴ്‌സസ്‌ 400 സ്ഥാപനങ്ങളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു



കൊച്ചി : കാമ്പസ്‌ റിക്രൂട്ട്‌മെന്റ്‌ പരിശീലനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള സ്‌മാര്‍ട്ട്‌ ട്രെയിനിങ്‌ റിസോഴ്‌സസ്‌, ദക്ഷിണേന്ത്യയില്‍ 400 വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്‌ക്കുകൂടി പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുന്നു. നിലവില്‍ രാജ്യത്തെ 185 ഇടങ്ങളിലായി 650 ലേറെ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്‌.
കാമ്പസ്‌ റിക്രൂട്ട്‌മെന്റ്‌ പരിശീലനം, കമ്പനിയധിഷ്‌ഠിത പരിശീലനം, ലാംഗ്വേജ്‌ സ്‌കില്‍ ഡെവലപ്പ്‌മെന്റ്‌, അഭിമുഖ ശില്‍പ്പശാല, സാങ്കേതിക പരിശീലനം തുടങ്ങി വ്യത്യസ്‌ത ഇനങ്ങളിലാണ്‌ കമ്പനി ഇപ്പോള്‍ പരിശീലനം നല്‍കി വരുന്നത്‌. 
ഇതിനോടകം 13 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക്‌ പരിശീലനം നല്‍കി തൊഴില്‍ നേടാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന്‌ സ്‌മാര്‍ട്ട്‌ ട്രെയിനിങ്‌ റിസോഴ്‌സസ്‌ മാനേജിങ്‌ ഡയറക്ടര്‍ അര്‍ച്ചന റാം അറിയിച്ചു. 2020 ഓടെ പരിശീലനം നല്‍കിയ വിദ്യാര്‍ഥികളുടെ എണ്ണം 30 ലക്ഷം തികയ്‌ക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. ഇതിനായി കൂടുതല്‍ സ്ഥലങ്ങളിലേയ്‌ക്ക്‌ പ്രവര്‍ത്തന മേഖല വളരെ വേഗത്തില്‍ വിപുലീകരിക്കുന്നുണ്ടെന്നും അര്‍ച്ചന റാം പറഞ്ഞു.
സ്‌മാര്‍ട്ടിന്റെ വിപുലമായ പ്രവര്‍ത്തന മേഖലയെയും മികച്ച പരിശീലന നിലവാരത്തെയും കണക്കിലെടുത്ത്‌ വിവിധ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ വിവിധ തസ്‌തികകളിലേയ്‌ക്കുള്ള ഒഴിവ്‌ നികത്താന്‍ യോഗ്യരായവരെ തേടി തങ്ങളെ സ്ഥിരമായി സമീപിക്കുന്നുണ്ടെന്ന്‌ കമ്പനി വ്യക്തമാക്കി.
നവാഗതര്‍ക്ക്‌ തൊഴില്‍ നേടാന്‍ അവസരമൊരുക്കുന്നതിനൊപ്പം കോര്‍പ്പറേറ്റ്‌ മേഖലയ്‌ക്ക്‌ അവശ്യമായ സേവനങ്ങളും സ്‌മാര്‍ട്ട്‌ നല്‍കുന്നുണ്ട്‌. കോര്‍പ്പറേറ്റ്‌ ട്രെയ്‌!നിങ്‌ കാമ്പസ്‌, റിക്രൂട്ട്‌മെന്റ്‌ മൂല്യനിര്‍ണ്ണയം, പ്രീ സെലക്ഷന്‍ സര്‍വീസ്‌, ലൈഫ്‌ സ്‌കില്‍ ട്രെയിനിങ്‌ എന്നിവ അതില്‍ പെടുന്നു.
തൊഴില്‍ ദാതാക്കള്‍ നടത്തുന്ന പരീക്ഷകളില്‍ വിജയം നേടുന്നതിനായി പരിശീലനം കൊടുക്കുന്ന 50 സ്‌മാര്‍ട്ട്‌ ലേണിങ്‌ സെന്ററുകളും പുതിയ 10 ഇ ലേണിങ്‌ പ്രോഗ്രാമുകളും ആരംഭിക്കാനും സ്‌മാര്‍ട്ട്‌ തയ്യാറെടുക്കുന്നുണ്ട്‌.
നേരിട്ട്‌ ക്യാംപസ്‌ സെലക്ഷന്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കും ജോലി നേടാനും അതില്‍ ശോഭിക്കാനും ആവശ്യമായ പരിശീലനം നല്‍കുന്ന പരിപാടികള്‍ വിപുലീകരിക്കാനാണ്‌ സ്‌മാര്‍ട്ടിന്റെ പദ്ധതി. നിലവില്‍ കേരളത്തിലെ 15 കോളേജുകളുമായി സഹകരിച്ച്‌ ഇത്തരം പരിശീലനപരിപാടി നടത്തുന്നുണ്ട്‌, 2017 ഡിസംബറോടെ ഇത്‌ ഇരട്ടിയാക്കാനാണ്‌ സ്‌മാര്‍ട്ടിന്റെ ലക്ഷ്യം. രാജ്യമൊട്ടാകെ 200 കോളേജുകളിലേയ്‌ക്ക്‌ ഈ സേവനം വ്യാപിപ്പിക്കും. പ്രതിവര്‍ഷ വരുമാനം 10 കോടിയില്‍ നിന്ന്‌ 2018 ല്‍ 25 കോടി രൂപയായി ഉയര്‍ത്താനാണ്‌ കമ്പനിയുടെ ശ്രമങ്ങള്‍.

ബ്രിഡ്‌ജ്‌ സ്റ്റോണ്‍ ടിസിഎസ്‌ സൗജന്യ ടയര്‍ ചെക്ക്‌ - അപ്‌ ക്യാമ്പ്‌




കൊച്ചി : മുന്‍നിര ടയര്‍ കമ്പനിയായ ബ്രിഡ്‌ജ്‌ സ്റ്റോണ്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ സഹകരണത്തോടെ, റോഡ്‌ സുരക്ഷാവാരത്തിന്റെ ഭാഗമായി സൗജന്യ ടയര്‍ ചെക്ക്‌-അപ്‌ ക്യാമ്പ്‌ ആരംഭിച്ചു.
കൊച്ചിയിലേയും തിരുവനന്തപുരത്തേയും ടിസിഎസ്‌ കാമ്പസുകളിലാണ്‌ ടയര്‍ ചെക്ക്‌-അപ്‌ ക്യാമ്പുകള്‍. രാജ്യത്തെ 14 നഗരങ്ങളിലെ 58 ടിസിഎസ്‌ ഫെസിലിറ്റികളില്‍ ജനുവരി 27 വരെ ക്യാമ്പ്‌ നീണ്ടുനില്‍ക്കും.
സുരക്ഷിതമായ ഡ്രൈവിംഗ്‌ പ്രോത്സാഹിപ്പിക്കുകയാണ്‌ ക്യാമ്പിന്റെ ലക്ഷ്യമെന്ന്‌ ബ്രിഡ്‌ജ്‌ സ്റ്റോണ്‍ ഇന്ത്യ ഡയറക്‌ടര്‍ അജയ്‌ സേവേകാരി പറഞ്ഞു. 2015-ല്‍ അഞ്ചു ലക്ഷം റോഡപകടങ്ങളിലായി 1,46,000 പേര്‍ മരിച്ചതായാണ്‌ കേന്ദ്ര റോഡ്‌ ഗതാഗത-ദേശീയ പാത മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. പരിക്കേറ്റവര്‍ ഇതിന്റെ മൂന്നിരട്ടി വരും. ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ മരണമടയുന്നവരുടെ എണ്ണത്തില്‍ 4.6 ശതമാനം വര്‍ധനമാണുള്ളത്‌.
കേരളം, കര്‍ണാടക, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌ ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങളിലാണ്‌ റോഡപകടങ്ങളുടേയും അപകടമരണങ്ങളുടേയും 80 ശതമാനവും സംഭവിക്കുന്നത്‌. ലോകത്തില്‍ ഏറ്റവും അധികം വാഹനപെരുപ്പമുള്ള രാജ്യം ഇന്ത്യയാണ്‌.
എയര്‍ പ്രഷര്‍, ട്രെഡ്‌ഡെപ്‌ത്‌, ട്രെഡ്‌ വാട്ടര്‍, വീല്‍ ബാലന്‍സിംഗ്‌, അലൈന്‍മെന്റ്‌ എന്നിവ സ്ഥിരമായി പരിശോധിക്കുന്നത്‌ റോഡ്‌ അപകടങ്ങള്‍ കുറയ്‌ക്കാനും സുരക്ഷിത ഡ്രൈവിംഗ്‌ ഉറപ്പാക്കാനും സഹായിക്കും.
ക്യാമ്പില്‍ ബ്രിഡ്‌ജ്‌ സ്റ്റോണിലെ സാങ്കേതികവിദഗ്‌ധരുടെ സംഘം സൗജന്യ ടയര്‍ ചെക്ക്‌-അപ്പുകള്‍ നടത്തുകയും ടയറുകളുടെ കൃത്യമായ അറ്റകുറ്റപ്പണിയെക്കുറിച്ചുള്ള ബോധവത്‌കരണം നല്‍കുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവരുടേയും വാഹനങ്ങള്‍ക്ക്‌ ടയര്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യാത്രകളില്‍ ഇന്ത്യയിലുടനീളമുള്ള ബ്രിഡ്‌ജ്‌ സ്റ്റോണിന്റെ തിരഞ്ഞെടുത്ത സ്റ്റോറുകളില്‍ ഉപയോഗിക്കാവുന്ന മൂന്ന്‌ സൗജന്യ ടയര്‍ ചെക്ക്‌-അപ്പ്‌ കൂപ്പണുകളും നല്‍കും.

ഇസാഫിന്റെ സ്ഥാപകന്‍ പോള്‍ തോമസിനു കെ എം എ യുടെ ആദരം


കേരളത്തിലെ ആദ്യത്തെ ചെറുകിട ധനകാര്യ ബാങ്കായ 


കൊച്ചി: ഇസാഫ്‌ മൈക്രോ ഫിനാന്‍സ്‌ ആന്‍ഡ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനുമായ പോള്‍ കെ തോമസിനെ കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ആദരിച്ചു. ഇസാഫ്‌ ഗ്രൂപ്പിനു വേണ്ടി കൈവരിച്ച നേട്ടങ്ങളുടെയും കേരളം ആസ്ഥാനമായി ഒരു ചെറുകിട ധനകാര്യ ബാങ്ക്‌ ആരംഭിക്കുന്നതിന്‌ റിസര്‍വ്‌ ബാങ്കില്‍ നിന്ന്‌ ആദ്യമായി ലൈസന്‍സ്‌ കരസ്ഥമാക്കിയതിന്റെയും പേരിലാണ്‌ ആദരം. പനമ്പിള്ളി നഗര്‍ മാനേജ്‌മെന്റ്‌ ഹൗസില്‍ സംഘടിപ്പിച്ച ചര്‍ച്ചായോഗത്തില്‍ വച്ച്‌ കെ എം എ പ്രസിഡന്റ്‌ മാത്യു ഉറുമ്പത്ത്‌, പോള്‍ തോമസിനെ പൊന്നാട അണിയിച്ചു. ഇസാഫിന്റെ വെല്ലുവിളികളും ഭാവിപദ്ധതികളും പോള്‍ തോമസ്‌ വിവരിച്ചു. ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനും മൈക്രോ ക്രെഡിറ്റ്‌, മൈക്രോ ഫിനാന്‍സ്‌ ആശയങ്ങളുടെ പ്രമുഖ പ്രയോക്താവുമായ ബംഗ്ലാദേശിലെ സാമൂഹ്യ സംരംഭകന്‍ മുഹമ്മദ്‌ യൂനുസില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടതിനെ കുറിച്ച്‌ അദ്ദേഹം വിശദമായി സംസാരിച്ചു. വായ്‌പ നല്‍കുന്നതിനപ്പുറമുള്ള ധനകാര്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്‌ ഇസാഫ്‌ എന്നും പ്രവര്‍ത്തിക്കുന്നതും നിലകൊള്ളുന്നതുമെന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചു. നമുക്കു ചുറ്റുമുള്ള സമൂഹത്തെയൊന്നാകെ ധനകാര്യപരമായി ഉള്‍ക്കൊള്ളുന്നതും സാമൂഹ്യവികസനം, ദരിദ്രരുടെ പുരോഗതി, സ്‌ത്രീകളുടെ തൊഴില്‍ ക്ഷമത തുടങ്ങിയവയ്‌ക്കു വേണ്ടി നിലകൊള്ളുന്നതുമാണ്‌ ഇസാഫിന്റെ വിജയത്തിന്റെ മുഖ്യഘടകങ്ങളെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 
ഇസാഫ്‌ പുതുതായി ആരംഭിക്കുന്ന ചെറുകിട ധനകാര്യ ബാങ്ക്‌ 2017 ഫെബ്രുവരി മൂന്നാമത്തെ ആഴ്‌ചയില്‍ പ്രവര്‍ത്തനമാരംഭിക്കും. എന്നാല്‍, അതിന്റെ ഔദ്യോഗികമായ ആരംഭം 2017 ഏപ്രിലില്‍ ആയിരിക്കും. ഇന്ത്യയൊട്ടാകെ 85 ശാഖകളാണ്‌ ഇസാഫ്‌ ആസൂത്രണം ചെയ്യുന്നത്‌. കേരളത്തില്‍ മാത്രം 50 ശാഖകളുണ്ടാകും. 2020 ഓടെ 30 ലക്ഷം ഉപഭോക്താക്കളെയും 20,000 കോടി വിറ്റുവരവും സൃഷ്‌ടിക്കുക എന്നതാണ്‌ പോള്‍ തോമസിന്റെ ലക്ഷ്യം. 
വി സ്റ്റാര്‍ ക്രിയേഷന്‍സ്‌ സീനിയര്‍ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടറും സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ മുന്‍ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടറുമായ അബ്രാഹം തര്യന്‍ ചര്‍ച്ച നയിച്ചു. കെ എം എ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിയ അബ്രാഹം സ്വാഗതവും ഹോണററി സെക്രട്ടറി ആര്‍ മാധവ്‌ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. 





ഇസാഫ്‌ സ്ഥാപകന്‍ പോള്‍ കെ തോമസിനെ കെ എം എ ആദരിക്കുന്നു. അബ്രാഹം തര്യന്‍, മരിയ അബ്രാഹം, കെ എം എ പ്രസിഡന്റ്‌ മാത്യു ഉറുമ്പത്ത്‌, കെ എം എ ഹോണററി സെക്രട്ടറി ആര്‍ മാധവ്‌ ചന്ദ്രന്‍, വിവേക്‌ കൃഷ്‌ണ ഗോവിന്ദ്‌ എന്നിവര്‍ സമീപം. 



Tuesday, January 17, 2017

വോഡഫോണ്‍ സൂപ്പര്‍ നെറ്റ്‌ 4ജിയില്‍ നാലിരട്ടി ഡാറ്റ ആനുകൂല്യം



നാലു ജി.ബി. ഡാറ്റ 251* രൂപയ്‌ക്കും 22 ജി.ബി. ഡാറ്റ 989* രൂപയ്‌ക്കും


കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണ്‍ 200 ദശലക്ഷം ഉപഭോക്താക്കളെന്ന നിലയിലെത്തിയതിന്റെ ആഘോഷങ്ങള്‍ തുടരുന്നതിന്റെ �ഭാഗമായി വോഡഫോണ്‍ സൂപ്പര്‍നെറ്റ്‌ 4ജി ഉപഭോക്താക്കള്‍ക്ക്‌ നാലിരട്ടി അധിക ഡാറ്റ ആനുകൂല്യം പ്രഖ്യാപിച്ചു. ഒരു ജി.ബി.യുടേയും പത്തു ജി.ബി.യുടേയും 4ജി ഡാറ്റ വാങ്ങുന്നവര്‍ക്ക്‌ യഥാക്രമം നാലു ജി.ബി.യും 22 ജി.ബി.യും ഡാറ്റ ലഭ്യമാക്കുന്നതാണ്‌ ആനുകൂല്യം. 251 രൂപയ്‌ക്കും 989 രൂപയ്‌ക്കും ലഭിക്കുന്ന ഒരു ജി.ബി.യുടേയും പത്തു ജി.ബി.യുടേയും പാക്കുകളിലാണ്‌ ഈ ആനുകൂല്യം. വോഡഫോണ്‍ 4ജി സേവനം നല്‍കുന്ന രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ഈ ആനുകൂല്യം ലഭ്യമാണ്‌. (*ഓരോ സര്‍ക്കിളുകളിലും വ്യത്യസ്‌ത നിരക്കുകളായിരിക്കും). 
തങ്ങളുടെ ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ളടക്കവും വീഡിയോയും ഓണ്‍ലൈനായി ഉപയോഗിക്കുന്നവരാണെന്ന്‌ ഈ ഡാറ്റ ആനുകൂല്യം പ്രഖ്യാപിച്ചുകൊണ്ട്‌ വോഡഫോണ്‍ ഇന്ത്യയുടെ ചീഫ്‌ കൊമേഴ്‌സ്യല്‍ ഓഫിസര്‍ സന്ദീപ്‌ കടാരിയ ചൂണ്ടിക്കാട്ടി. പുതിയ ഈ വന്‍ ആനുകൂല്യത്തിലൂടെ രാജ്യവ്യാപകമായുള്ള 17 സര്‍ക്കിളുകളിലും 4ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ്‌ പ്രതീക്ഷിക്കുന്നത്‌. വോഡഫോണ്‍ സൂപ്പര്‍നെറ്റ്‌ 4ജിയില്‍ ആത്മവിശ്വാസത്തോടെ കണക്ടഡ്‌ ആയി കൂടുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ്‌ ആസ്വദിക്കുവാന്‍ ഇത്‌ അവരെ പ്രാപ്‌തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഇന്റര്‍നെറ്റ്‌ ആദ്യമായി ഉപയോഗിക്കുന്നവര്‍്‌ക്കും പരിമിതമായ തോതില്‍ മാത്രം ഉപയോഗിക്കുന്നവര്‍ക്കും ഇത്‌ ഒരുപോലെ ഏറെ ആകര്‍ഷകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
വോഡഫോണ്‍ പ്ലേയിലെ വൈവിധ്യമാര്‍ന്ന വീഡിയോകളും സിനിമകളും അടക്കമുള്ളവയ്‌ക്ക്‌ ഉപഭോക്താക്കള്‍ക്ക്‌ അവരുടെ ഇഷ്ടാനുസരണം ഈ നാലിരട്ടി അധിക ഡാറ്റ പ്രയോജനപ്പെടുത്താവുന്നതാണ്‌. 150-ല്‍ പരം ലൈവ്‌ ടിവി ചാനലുകളും 14,000 ത്തില്‍ പരം സിനിമകളും ടിവി ഷോകളുമാണ്‌ ഈ വൈവിധ്യമാര്‍ന്ന ആസ്വാദന ലോകത്തു ലഭ്യമായിട്ടുള്ളത്‌. 
നാലിരട്ടി ആനുകൂല്യം ലഭിക്കുന്ന ഈ ഡാറ്റ പാക്കുകള്‍ ഡിജിറ്റല്‍ ചാനലുകള്‍ വഴിയോ ചെറുകിട വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയോ വാങ്ങാം. പകലും രാത്രിയും ഏതു സമയത്തും വോഡഫോണ്‍ നെറ്റ്‌ വര്‍ക്ക്‌ വഴി ഈ ആനുകൂല്യം ആസ്വദിക്കുവാനും കഴിയും. 





ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...