Friday, July 1, 2016

വിഡിയോകോണ്‍ ഡി2എച്ച്‌ ഹങ്കാമയുമായി ചേര്‍ന്ന്‌ പാചക ക്ലാസ്‌ ഒരുക്കുന്നു


കൊച്ചി : വിഡിയോകോണ്‍ ഡി2എച്ചില്‍ സ്‌മാര്‍ട്‌ കുക്കിങ്‌ സേവനമാരംഭിക്കുന്നു. ഹങ്കാമ ഡോട്‌കോമുമായി ചേര്‍ന്നാണ്‌ ഈ സൗകര്യമൊരുക്കിയിരിക്കുന്നത്‌.വ്യഖ്യാത പാചക വിദഗ്‌ധനായ രണ്‍വീന്‍ ബ്രാറാണ്‌ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

പതിവ്‌ ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക്‌ പുറമെ പുതിയ രുചിഭേദങ്ങളും സ്‌മാര്‍ട്‌ കുക്കങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ലഘുഭക്ഷണങ്ങള്‍ പാചകം ചെയ്യുന്ന വിധവുമുണ്ടാവും. സസ്യഭക്ഷണങ്ങള്‍ മാത്രമല്ല സസ്യേതര ഭക്ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

പ്രതിമാസം 45 രൂപയാണ്‌ സ്‌മാര്‍ട്‌ കുക്കിങ്‌ സേവനത്തിന്‌ വിഡിയോകോണ്‍ ഡി2എച്ച്‌ ഈടാക്കുക. 8010924187 എന്ന നമ്പറിലേക്ക്‌ ഉപയോക്താവിന്റെ രജിസ്റ്റര്‍ ചെയ്യപ്പെട്ട നമ്പറില്‍ നിന്ന്‌ മിസ്‌ഡ്‌ കോള്‍ അയച്ചാല്‍ സ്‌മാര്‍ട്‌ കുക്കിങ്‌ സേവനം ലഭ്യമാവും.

ടിവി ചാനലുകള്‍ക്കപ്പുറം വരിക്കാര്‍ക്ക്‌ സവിശേഷ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്‌ സ്‌മാര്‍ട്‌ കുക്കിങ്‌ ആരംഭിച്ചതെന്ന്‌ വിഡിയോകോണ്‍ ഡി2എച്ച്‌ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ സൗരഭ്‌ ധൂത്‌ പറഞ്ഞു. പുതുമകളിലൂടെ വളര്‍ച്ച കൈവരിക്കാനുള്ള നിശ്ചയദാര്‍ഢ്യം ഇതിന്‌ പിന്നിലുണ്ട്‌. വരിക്കാരുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ കണ്ടറിഞ്ഞ്‌ രൂപകല്‍പന ചെയ്‌തതാണ്‌ സ്‌മാര്‍ട്‌ കുക്കിങ്ങെന്ന്‌ വിഡിയോകോണ്‍ ഡി2എച്ച്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അനില്‍ ഖേര പറഞ്ഞു. നഗരങ്ങളിലെ മാത്രമല്ല ഗ്രാമങ്ങളിേലേയം വീട്ടമ്മമാരെ ആകര്‍ഷിക്കുന്നവിധത്തിലാണ്‌ പാചക ക്ലാസ്‌ തയ്യാറാക്കിയിട്ടുള്ളത്‌. രുചിയേറിയ ആഹാരമൊരുക്കുക എന്നത്‌ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന്‌ ഹങ്കാമാ ഡോട്‌ കോം ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സിദ്ധാര്‍ഥ റോയ്‌ അഭിപ്രായപ്പെട്ടു. ചലച്ചിത്രങ്ങള്‍, സംഗീതം തുടങ്ങിയവ ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഹങ്കാമ പുതിയൊരു പാതയിലേക്ക്‌ ചുവടുവയ്‌ക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. 

ഷിയോമിയുടെ 6.44 ഇഞ്ച്‌ സ്‌മാര്‍ട്‌ ഫോണ്‍




കൊച്ചി : മുന്‍നിര സ്‌മാര്‍ട്‌ഫോണ്‍ കമ്പനിയായ ഷിയോമി, പുതിയ സ്‌മാര്‍ട്‌ഫോണ്‍ എംഐ മാക്‌സ്‌ വിപണിയിലെത്തിച്ചു. ഏറ്റവും വലിയ സ്‌ക്രീനും ഏറ്റവും വലിയ ബാറ്ററിയുമാണ്‌ പ്രത്യേകതകള്‍. 6.44 ഇഞ്ചാണ്‌ ഡിസ്‌പ്ലേ. വില 14,999 രൂപ.
ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ എംഐയുഐ 8-ഉം കമ്പനി വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ഡ്യുവല്‍ ആപ്‌സ്‌, സെക്കന്‍ഡ്‌ സ്‌പേസ്‌, സ്‌ക്രോളിങ്ങ്‌ സ്‌ക്രീന്‍ ഷോട്‌സ്‌, ക്യുക്‌ബാള്‍, ടി9 ഡയലര്‍ എന്നിവയാണ്‌ സവിശേഷതകള്‍. എംഐയുഐ-യ്‌ക്ക്‌ ആഗോളതലത്തില്‍ 200 ദശലക്ഷത്തിലേറെ ഉപയോക്താക്കള്‍ ഉണ്ടെന്ന്‌ ഷിയോമി വൈസ്‌ പ്രസിഡന്റ്‌ ഹുഗോ ബാറ പറഞ്ഞു.
എംഐ മാക്‌സിന്റെ ബാറ്ററി 4850 എംഎഎച്ചിന്റേതാണ്‌. ഷിയോമിയുടെ സ്‌മാര്‍ട്‌ഫോണുകളില്‍ ഇത്തരം ബാറ്ററി ഇതാദ്യമാണ്‌. മെറ്റല്‍ബോഡി 2.5 ഡി കോര്‍ണിങ്ങ്‌ ഗോറില്ല ഗ്ലാസ്‌ 3, 7.5 മിമി കനം, 203 ഗ്രാം ഭാരം എന്നിവയും ശ്രദ്ധേയമാണ്‌.
ക്വാള്‍കോം സ്‌നാപ്‌ഗ്രാഡണ്‍ 652/650 പ്രോസസര്‍, 6.44 ഇഞ്ച്‌ എച്ച്‌ഡി ഡിസ്‌പ്ലേ, 4 ജിബി റാം, 128 ജിബി പ്ലാഷ്‌, 128 ജിബി മൈക്രോ എസ്‌ഡി, പിഡിഎഎഫ്‌ ഉള്ള 16 മെഗാപിക്‌സല്‍ കാമറ, 5 മെഗാപിക്‌സല്‍ മുന്‍കാമറ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍, എന്നിവയാണ്‌ പ്രധാന ഘടകങ്ങള്‍. 
സ്‌നാപ്‌ ഡ്രാഗണ്‍ 650, 3 ജിബി + 32 ജിബി എംഐ മാക്‌സിന്റെ വില 14,999 രൂപ. സ്‌നാപ്‌ ഡ്രാഗണ്‍ 652 ന്റെ വില 19,999 രൂപ. 8 കോര്‍ട്ടക്‌സ്‌ എ72, എ 53 കോഴ്‌സ്‌, 128 ജിബി സ്റ്റോറേജ്‌, 4 ജിബി റാം, എന്നിവയാണ്‌ ഇതിന്റെ പ്രധാന ഘടകങ്ങള്‍. എംഐയുഐ 8-ഉം ഒട്ടേറെ പ്രത്യേകതകളോടുകൂടിയതാണ്‌.



jntbm-an-bpsS 6.44 C©v 
kvamÀSv t^m¬

sIm¨n : ap³\nc kvamÀSvt^m¬ I¼-\n-bmb jntbm-an, ]pXnb kvamÀSvt^m¬ FwsF amIvkv hn]-Wn-bn-se-¯n-¨p. Gähpw henb kv{Io\pw Gähpw henb _mä-dn-bp-amWv {]tXy-I-X-IÄ. 6.44 C©mWv Unkvt¹. hne 14,999 cq].
B³t{UmbvUv Hm¸-td-änwKv knÌ-amb FwsF-bpsF 8þDw I¼\n hn]-Wn-bn Ah-X-cn-¸n-¨n-«p-­v. Uyph B]vkv, sk¡³Uv kvt]kv, kvt{Imfn§v kv{Io³ tjmSvkv, IypIv_mÄ, Sn9 Ub-eÀ F¶n-h-bmWv khn-ti-j-X-IÄ. FwsF-bp-sF-þbv¡v BtKm-f-X-e-¯n 200 Zi-e-£-¯n-tesd D]-tbm-àm-¡Ä Ds­¶v jntbman sshkv {]kn-Uâv lptKm _md ]d-ªp.
FwsF amIvknsâ _mädn 4850 FwF-F-¨n-tâ-Xm-Wv. jntbm-an-bpsS kvamÀSvt^m-Wp-I-fn C¯cw _mädn CXm-Zy-am-Wv. saäÂt_mUn 2.5 Un tImÀWn§v tKmdnà ¥mkv 3, 7.5 anan I\w, 203 {Kmw `mcw F¶n-hbpw {it²-b-am-Wv.
IzmÄtImw kv\m]v{Km-U¬ 652/650 t{]mk-kÀ, 6.44 C©v F¨vUn Unkvt¹, 4 Pn_n dmw, 128 Pn_n ¹mjv, 128 Pn_n ssat{Im FkvUn, ]nUn-F-F^v DÅ 16 saKm-]n-Ivk Ima-d, 5 saKm-]n-Ivk ap³Im-ad ^nwKÀ{]nâv sk³kÀ, F¶nhbmWv {][m\ LS-I-§Ä. 
kv\m]v {UmK¬ 650, 3 Pn_n + 32 Pn_n FwsF amIvknsâ hne 14,999 cq]. kv\m]v {UmK¬ 652 sâ hne 19,999 cq]. 8 tImÀ«Ivkv F72, F 53 tImgvkv, 128 Pn_n tÌmtd-Pv, 4 Pn_n dmw, F¶n-h-bmWv CXnsâ {][m\ LS-I-§Ä. FwsF-bpsF 8þDw Ht«sd {]tXy-I-X-I-tfm-Sp-Iq-Sn-b-Xm-Wv.
 



ഇന്ത്യയിലെ ഡെവലപ്പര്‍ കമ്യൂണിറ്റിയുടെ വികസനം ലക്ഷ്യമിട്ട്‌ സിസ്‌ക്കോയുടെ ലോഞ്ച്‌പാഡ്‌




കൊച്ചി: സ്റ്റാര്‍ട്ട്‌ അപ്പുകളുടെ മുന്നേറ്റത്തിനും ഇന്ത്യയിലെ ഡെവലപ്പര്‍ കമ്യൂണിറ്റിയുടെ വളര്‍ച്ചയ്‌ക്കും പിന്തുണ നല്‍കുക ലക്ഷ്യമിട്ട്‌ സിസ്‌ക്കോ ലോഞ്ച്‌പാഡിനു തുടക്കം കുറിച്ചു. സ്റ്റാര്‍ട്ട്‌ അപ്പുകള്‍ അവയുടെ അംഗീകൃത ചാനല്‍ പാര്‍ട്ട്‌ണര്‍മാര്‍, ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്ക്‌ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ വിപണികള്‍ കൈകാര്യം ചെയ്യാനും ഡിജിറ്റല്‍ ബിസിനസ്‌ വികസിപ്പിക്കാനും സിസ്‌ക്കോയുടെ ലോഞ്ച്‌ പാഡ്‌ വഴിയൊരുക്കും. 

ഇതിന്റെ �ഭാഗമായി സിസ്‌ക്കോയുടെ വിദഗ്‌ദ്ധ സംഘങ്ങള്‍ സ്‌റ്റാര്‍ട്ട്‌ അപ്പുകള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും മികച്ച തുടക്കം കുറിക്കാനും വളരാനുമുള്ള പിന്തുണ ലഭ്യമാക്കും. പൊതു, സ്വകാര്യ മേഖലയിലുള്ള മറ്റുള്ളവര്‍ക്കും ഇതിന്റെ പിന്തുണ ലഭിക്കും. എഞ്ചിനീയറിങ്‌ മികവിനെ നിക്ഷേപകരുമായും ഉപഭോക്താക്കളുമായും ബന്ധിപ്പിക്കുകയും ബിസിനസ്‌ വൈദഗ്‌ദ്ധ്യമുള്ള ആശയങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന ഈ പദ്ധതിയിലൂടെ മൂന്നു ബില്യണ്‍ ആളുകളേയും 50 ബില്യണ്‍ ഉപകരണങ്ങളേയുമാവും ബന്ധിപ്പിക്കുക. സിസ്‌ക്കോ അതിന്റെ ബെംഗലൂരു കാമ്പസില്‍ സ്ഥലം ലഭ്യമാക്കുകയും സിസ്‌ക്കോ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള അവസരം നല്‍കുകയും ചെയ്യും. കാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്ന സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്ക്‌ സൗജന്യ ഗ്രാന്റുകളും ലഭ്യമാക്കും. 

മുന്‍പൊന്നുമില്ലാത്ത രീതിയില്‍ മൂന്നു ബില്യണ്‍ ആളുകളെ ഡിജിറ്റലൈസ്‌ ചെയ്യാനുള്ള അവസരമാണു ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ എഞ്ചിനീയറിങ്‌ വിഭാഗം പ്രസിഡന്റും ഇന്ത്യാ സൈറ്റ്‌ ലീഡറുമായ അമിത്ത്‌ ഫഡ്‌നീസ്‌ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും യുവത്വമുള്ള സ്‌റ്റാര്‍ട്ട്‌ അപ്പ്‌ രാജ്യത്തിന്‌ ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്നതിലൂടെ ഉണ്ടാകാന്‍ പോകുന്ന ഫലങ്ങള്‍ അല്‍ഭുതാവഹമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Thursday, June 30, 2016

സപ്‌ളൈകോയുടെ 92 റംസാന്‍ ഫെയറുകള്‍




കൊച്ച
സപ്‌ളൈകോയുടെ ആലപ്പുഴ, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ റംസാന്‍ മെട്രോ ഫെയറും സംസ്ഥാനത്തൊട്ടാകെ തെരഞ്ഞെടുത്ത 89 സപ്‌ളൈകോ വില്‌പനശാലകളിലെ റംസാന്‍ ഫെയറും ഇന്ന്‌ (ജൂലൈ 1) ആരംഭിക്കും. ജൂലൈ 5 വരെ ഫെയറുകള്‍ നീണ്ടു നില്‌ക്കും. രാവിലെ 9മുതല്‍ വൈകീട്ട്‌ 8 വരെയാണ്‌ സപ്‌ളൈകോ മെട്രോഫെയറുകള്‍ പ്രവര്‌ത്തി്‌ക്കുക. ഉഴുന്ന്‌, വറ്റല്‌മു്‌ളക്‌, അരി തുടങ്ങി അവശ്യസാധനങ്ങളെല്ലാം പൊതുവിപണിയെക്കാള്‍ വിലക്കിഴിവില്‍ സപ്‌ളൈകോ റംസാന്‍ ഫെയറില്‍ ലഭിക്കും. ബിരിയാണി അരി അടക്കം റംസാന്‍ വിഭവങ്ങള്‌ക്കാംവശ്യമായ എല്ലാ ഇനങ്ങള്‌ക്കുംു പുറമെ മെട്രോ ഫെയറുകളില്‍ പച്ചക്കറിയും ലഭ്യമാക്കും.

റംസാന്‌ഫെകയറുകളുടെയും മാര്‌ക്കെറ്റുകളുടെയും സംസ്ഥാനതലഉദ്‌ഘാടനം ജൂണ്‍ 23ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ നിര്വാഹിച്ചിരുന്നു

മലപ്പുറം റംസാന്‍ മെട്രോഫെയര്‍ : മലപ്പുറം മുനിസിപ്പല്‍ ടൗണ്‌ഹായളില്‍ സംഘടിപ്പിക്കുന്ന മെട്രോഫെയര്‍ ഭക്ഷ്യപൊതുവിതരണമന്ത്രി പി തിലോത്തമന്‍ ജൂലൈ 1 വൈകീട്ട്‌ 5ന്‌ ഉദ്‌ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ ടി ജലീല്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ എംഎല്‌എന പി ഉബൈദുള്ള ആദ്യവില്‌പന നടത്തും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ പി ഉണ്ണിക്കൃഷ്‌ണന്‍, സപ്‌ളൈകോ ചെയര്‌മാ.ന്‍ & മാനേജിംഗ്‌ ഡയറക്ടര്‍ ഡോ ആഷതോമസ്‌, ജില്ലാ കളക്ടര്‍ വെങ്കിടേസപതി തുടങ്ങിയവര്‍ പങ്കെടുക്കും.
ആലപ്പുഴ റംസാന്‍ മെട്രോഫെയര്‍ : ആലപ്പുഴ സക്കറിയാബസാറിനു സമീപമുള്ള ഈസ്റ്റ്‌ വെനീസ്‌ ഓഡിറ്റോറിയത്തില്‍ നടത്തുന്ന റംസാന്‍ മെട്രോഫെയര്‍ ജൂലൈ 1 രാവിലെ 9ന്‌ പൊതുമരാമത്ത്‌ രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി സുധാകരന്‍ ഉദ്‌ഘാടനം ചെയ്യും. ഭക്ഷ്യപൊതുവിതരണമന്ത്രി പി തിലോത്തമന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ എംപി കെ സി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജി വേണുഗോപാല്‍ ആദ്യവില്‌പന നിര്വതഹിക്കും. സപ്‌ളൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, വിവിധ രാഷ്ട്രീയ കക്ഷികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കോഴിക്കോട്‌ റംസാന്‍ മെട്രോഫെയര്‍: കോഴിക്കോട്‌ ജില്ലയില്‍ പോലീസ്‌ കമ്മീഷണറുടെ ഓഫീസിനു സമീപമുള്ള ഹെല്‌ത്ത്‌ ലബോറട്ടറി ഗ്രൗണ്ടില്‍ നടത്തുന്ന റംസാന്‍ മെട്രോഫെയര്‍ സമയം 9.30ന്‌ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. എംഎല്‍ എ എം കെ മുനീര്‍ അദ്ധ്യക്ഷനാവുന്ന ചടങ്ങില്‍ ആദ്യവില്‌പന നഗരസഭാകൗണ്‌സി്‌ലര്‍ ജയശ്രീ കീര്‌ത്തി നിര്വമഹിക്കും.. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സിവില്‍ സപ്‌ളൈസ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



കൊച്ചി ലൈഫ്‌സ്റ്റൈല്‍ സ്റ്റോറില്‍ ഡിസ്‌കൗണ്ട്‌ വില്‍പന



കൊച്ചി : ഇടപ്പള്ളി ബൈപ്പാസ്‌ ജംഗ്‌ഷനിലെ ലൈഫ്‌സ്റ്റൈല്‍ സ്റ്റോറില്‍ ഡിസ്‌കൗണ്ട്‌ വില്‍പന
ആരംഭിച്ചു. ദേശീയ, രാജ്യാന്തര ബ്രാന്റുകള്‍ക്ക്‌ പരമാവധി 50 ശതമാനം വരെയാണ്‌ കിഴിവനുവദിക്കുക.

പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്‌ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്‌തുക്കള്‍, വാച്ചുകള്‍, ബെല്‍റ്റ്‌ തുടങ്ങിയവയ്‌ക്കെല്ലാം വിലയില്‍ കിഴിവ്‌ ലഭിക്കുന്നതാണ്‌. സ്റ്റാന്‍ഡേര്‍ഡ്‌ ചാര്‍ട്ടേഡ്‌ ബാങ്കിന്റെ ക്രെഡിറ്റ്‌, ഡബിറ്റ്‌ കാര്‍ഡുകളും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡും ഉപയോഗിക്കുന്നവര്‍ക്ക്‌ ഇതിന്‌ പുറമെ ഒരു 5 ശതമാനം ഡിസ്‌കൗണ്ട്‌ കൂടി അനുവദിക്കുന്നതാണ്‌.

ദുബൈ ആസ്ഥാനമായ ലാന്റ്‌മാര്‍ക്ക്‌ ഗ്രൂപ്പിന്റെ ഭാഗമായ ലൈഫ്‌സ്റ്റൈല്‍ രണ്ട്‌ മാസം മുന്‍പാണ്‌ കൊച്ചിയില്‍ ഷോറുമാരംഭിച്ചത്‌. സംസ്ഥാനത്ത്‌ തൃശൂര്‍, കോഴിക്കോട്‌ നഗരങ്ങളിലും ലൈഫ്‌സ്റ്റൈല്‍ സ്റ്റോറുകളുണ്ട്‌ 

കല്യാണ്‍ ജൂവലേഴ്‌സിന്റെ അനോഖി അണ്‍കട്ട്‌ ഡയമണ്ട്‌ ആഭരണങ്ങളുടെ പുതിയ ശേഖരം വിപണിയില്‍





കൊച്ചി: ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണനിര്‍മാതാക്കളായ കല്യാണ്‍ ജൂവലേഴ്‌സ്‌ അനോഖി അണ്‍കട്ട്‌ ഡയമണ്ട്‌ ആഭരണങ്ങളുടെ പുതിയ നിര വിപണിയിലിറക്കി. മികവുറ്റ രീതിയില്‍ പണിതെടുത്ത ആഭരണങ്ങളില്‍ അണ്‍കട്ട്‌ ഡയമണ്ടുകളുടെ ഭംഗി എടുത്തുകാട്ടുന്നതാണ്‌ അനോഖി ശേഖരം. സ്വന്തം മനസിലുള്ള സ്റ്റൈല്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആധുനിക യുഗത്തിലെ വധുക്കള്‍ക്കായി തയാറാക്കിയതാണ്‌ ഈ അണ്‍കട്ട്‌ ഡയമണ്ട്‌ ശേഖരം. ആധുനികതയും പരമ്പരാഗതവുമായ ശൈലികള്‍ ഒന്നുപോലെ സമ്മേളിക്കുന്നുവെന്നതാണ്‌ ഇതിന്റെ പ്രത്യേകത. 
പേര്‌ സൂചിപ്പിക്കുന്നതുപോലെ അണ്‍കട്ട്‌ ഡയമണ്ട്‌ ശേഖരം താരതമ്യങ്ങളില്ലാത്തവയാണ്‌. വളരെ വ്യത്യസ്‌തമായ നിറങ്ങളിലുള്ള റൂബി, സഫയര്‍ റോയല്‍ ബ്ലൂ, എമറാള്‍ഡിന്റെ കടും ഹരിതനിറം എന്നിവയെല്ലാം ഈ ആഭരണങ്ങളെ ഭംഗിയുറ്റതാക്കുന്നു. ഓരോ ഇന്ത്യന്‍ വനിതയുടെയും ശേഖരത്തിലെ വൈവിധ്യമാര്‍ന്ന വസ്‌ത്രങ്ങള്‍ക്ക്‌ അനുയോജ്യമായവയാണ്‌ അനോഖി ആഭരണങ്ങള്‍. ഐവറിയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന വധുകള്‍ക്കായുള്ളതാണ്‌ ജോധ അക്‌ബര്‍, ജുംമ്‌ക നിരയിലുള്ള ആഭരണങ്ങള്‍. ആധുനിക ഫാഷന്‍ ഇഷ്ടപ്പെടുന്ന വധുക്കള്‍ക്ക്‌ ചന്ദ്‌ ബാലിസ്‌, ഛക്രി കംഗണ്‍ എന്നിവ യോജിക്കും. ആധുനിക നിറങ്ങളില്‍ അണിഞ്ഞൊരുങ്ങിയ വധുക്കള്‍ക്ക്‌ അനോഖിയുടെ സ്‌റ്റേറ്റ്‌മെന്റ്‌ പീസുകള്‍ നന്നായി ചേരും. 
സ്വന്തം ഭാവി സ്വയം തീരുമാനിക്കാന്‍ പ്രാപ്‌തിയുള്ള ആധുനിക വനിതകളുടെ സ്‌റ്റൈലിന്‌ അനുയോജ്യമാണ്‌ പുതിയ അനോഖി ശേഖരമെന്ന്‌ കല്യാണ്‍ ജൂവലേഴ്‌സ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ടി.എസ്‌. കല്യാണരാമന്‍ പറഞ്ഞു. അണ്‍കട്ട്‌ റൂബി, എമറാള്‍ഡ്‌, മറ്റ്‌ അമൂല്യ സ്റ്റോണുകളും അടങ്ങിയ ഈ ശേഖരം ആഡംബരം നിറഞ്ഞതാണ്‌. ഓരോ ആഭരണവും തനത്‌ മൂല്യം വിളിച്ചറിയിക്കുന്നതാണ്‌. പുതിയ നിരയിലുള്ള അനോഖി ആഭരണങ്ങള്‍ വിപണിയിലിറക്കുന്ന വേളയില്‍ അന്‍പതിനായിരം രൂപയ്‌ക്കു മുകളിലുള്ള പര്‍ച്ചേയ്‌സുകള്‍ക്ക്‌ ഒരു ഗ്രാം സ്വര്‍ണനാണയം സൗജന്യമായി നല്‌കുമെന്ന്‌ അദ്ദേഹം പറഞ്ഞു. 
കല്യാണ്‍ ജൂവലേഴ്‌സിന്റെ കേരളം, തമിഴ്‌നാട്‌, കര്‍ണാടകം, ആന്ധ്രാപ്രദേശ്‌, തെലുങ്കാന ഷോറൂമുകളില്‍ ഈ ഓഫര്‍ ലഭ്യമാകും. കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ്‌ അംബാസഡര്‍ സോനം കപൂറായിരിക്കും പുതിയ അനോഖി ആഭരണശേഖരത്തിന്റെ പരസ്യ കാമ്പെയ്‌നില്‍ പ്രത്യക്ഷപ്പെടുക.




ബാങ്കിങ്‌ മേഖലയില്‍ 'തോട്ട്‌ ഫാക്ടറി' ഇന്നവേഷന്‍ ലാബുമായി 
ആക്‌സിസ്‌ ബാങ്ക്‌

കൊച്ചി: ബാങ്കിങ്ങ്‌ മേഖലയിലെ വളര്‍ച്ചയും സാങ്കേതിക വിദ്യാപരിഹാരങ്ങളും ലക്ഷ്യമാക്കി തോട്ട്‌ ഫാക്ടറി എന്ന പേരില്‍ ആക്‌സിസ്‌ ബാങ്കിന്റെ ഇന്നവേഷന്‍ ലാബ്‌ പ്രവര്‍ത്തനമാരംഭിച്ചു.നിലവില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായാണ്‌്‌ ഇന്നവേഷന്‍ ടീം പ്രവര്‍ത്തിക്കുന്നത്‌. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കാലാത്താണ്‌ സ്റ്റാര്‍ട്ട്‌ അപ്പ്‌ കമ്യൂണിറ്റിയെ ഉത്തേജിപ്പിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ആക്‌സിസ്‌ ബാങ്കാണ്‌ ഇന്ത്യയിലാദ്യമായി ഡിജിറ്റില്‍ ഇന്നവേഷനുമായി രംഗത്തിറങ്ങുന്നത്‌. വരും കാലങ്ങളിലെ സാങ്കേതികവിദ്യകളായ ബ്‌ളോക്ക്‌ചെയിന്‍, ആര്‍ട്ടിഷല്‍ ഇന്റലിജന്‍സ്‌, മൊബിലിറ്റി, ക്ലൗഡ്‌, ക്രഡിറ്റ്‌, നിക്ഷപം, ആരോഗ്യരംഗം, മൊബൈല്‍ പെയ്‌മെന്റ്‌, സുരക്ഷ തുടങ്ങിയ മേഖലകളില്‍ പുതിയ പരീക്ഷണങ്ങളുമായാണ്‌ ബാങ്ക്‌ രംഗത്തിറങ്ങുന്നത്‌. മൂന്നു മാസത്തെ പരിപാടിയിലൂടെ അതിവേഗത്തില്‍ സ്റ്റാര്‍ട്ട്‌ അപ്പ്‌ കമ്യൂണിറ്റിയെ ഇതിനായി വാര്‍ത്തെടുക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. ഇതിന്റ ഭാഗമായി ആക്‌സിസ്‌ ആക്‌സിലറേറ്റ്‌ എന്ന പേരില്‍ ഒരു ആപ്ലിക്കേഷനും കമ്പനി നിര്‍മിച്ചിട്ടു念3405;‌. ഇന്ത്യയിലാകമാനം സ്റ്റാര്‍ട്ട്‌ ഹബ്ബുകള്‍ സ്ഥാപിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ഇതിനായി റോഡ്‌ ഷോകളും മറ്റും നടത്തും. മെന്റര്‍ഷിപ്പ്‌ പ്രോഗ്രാമിലൂടെ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്‌ത സ്റ്റാര്‍ട്ടപ്പുകളെ ടൂണ്‍ ചെയ്‌തെടുക്കുകവഴി അവരുടെ ബിസിനസിനെ വിലയിരുത്താനും അളക്കാനും സഹായകമാകും. ഉപഭോക്താക്കള്‍ക്ക്‌ ബാങ്കിങ്ങ്‌ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉറപ്പു നല്‍കുകയാണ്‌ ഇന്നവേഷന്‍ ഹബിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന്‌ പദ്ധതിയുടെ പുറത്തിറക്കല്‍ ചടങ്ങില്‍ ആക്‌സിസ്‌ ബാങ്ക്‌ റീട്ടെയില്‍ ബാങ്കിങ്ങ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ രാജീവ്‌ ആനന്ദ്‌ പറഞ്ഞു. 

മൂന്നു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക്‌ ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ ബാങ്ക്‌ ധനസഹായം നല്‍കും. നിലവില്‍ ബാങ്ക്‌ നാസ്‌കോം കെ, ടെക്‌ പാര്‍ട്‌ണര്‍്‌, വേരിയസ്‌ വി സി പാര്‍ട്‌ണര്‍, ഗ്ലോബല്‍ ബാങ്ക്‌ തുടങ്ങിയവയുമായി ചേര്‍ന്നാണ്‌ ഇന്ത്യക്ക്‌ പുറത്ത്‌ ബാങ്ക്‌ പ്രവര്‍ത്തിക്കുന്നത്‌. കൂടാതെ ഇന്ത്യക്ക്‌ അകത്തുള്ള പ്രതിഭകളെ ക念3398;ത്തുന്നതിനായി ഹാക്ക്‌ ഫോര്‍ ഹയര്‍ എന്ന പേരില്‍ മറ്റൊരു പരിപാടിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്‌ ്‌. ഇന്ത്യയിലാദ്യമായി ബിസിനസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഫൈന്‍ടെക്‌ പ്രഫഷണല്‍സിനായി ഒരു പൊതു ഫ്‌ളാറ്റ്‌ ഫോം നിര്‍മിച്ച്‌ നല്‍കുന്ന പരിപാടിക്കും ബാങ്ക്‌ ലക്ഷ്യമിടുന്നു.്‌. 


മൈക്രോമാക്‌സ്‌ യുണൈറ്റ്‌ സ്‌മാര്‍ട്‌ഫോണുകള്‍ വിപണിയില്‍




കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മാതാക്കളായ മൈക്രോമാക്‌സ്‌ ഇന്‍ഫോമാറ്റിക്‌സ്‌, കാന്‍വാസ്‌ പരമ്പരയില്‍ രണ്ടു പുതിയ സ്‌മാര്‍ട്‌ ഫോണുകള്‍ വിപണിയില്‍ ഇറക്കി. യുണൈറ്റ്‌ 4 ഉം യുണൈറ്റ്‌ 4 പ്രോയും. ഇന്‍ഡസ്‌ ഒഎസ്‌ 2.0 കരുത്ത്‌ പകരുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌മാര്‍ട്‌ ഫോണുകളാണ്‌ ഇവ. ലോകത്തിലെ പ്രഥമ പ്രാദേശിക ഒഎസും ഇന്ത്യയിലെ രണ്ടാമത്തെ ഒഎസും ആണിത്‌.
ആദ്യമായി സ്‌മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന 300 ദശലക്ഷം പേരെയാണ്‌ മൈക്രോമാക്‌സ്‌ ലക്ഷ്യമിടുന്നത്‌. ഇന്ത്യ രണ്ടാമത്തെ ഏറ്റവും വലിയ സ്‌മാര്‍ട്‌ഫോണ്‍ വിപണിയാണ്‌. എന്നാല്‍ ജനസംഖ്യയുടെ കേവലം 23 ശതമാനത്തിനു മാത്രമാണ്‌ സ്‌മാര്‍ട്‌ഫോണ്‍ ഉള്ളതെന്ന്‌ മൊബൈല്‍ ഡിവൈസസ്‌ ആന്‍ഡ്‌ ഇക്കോസിസ്റ്റം സീനിയര്‍ അനലിസ്റ്റ്‌ തരുണ്‍ പഥക്‌ പറഞ്ഞു.
8 എംപി എഎഫ്‌ പിന്‍ കാമറ, 5 എംപി എഫ്‌എഫ്‌ മുന്‍കാമറ, 1 ഗെഹാഹെര്‍ട്‌സ്‌ ക്വാഡ്‌കോര്‍, എംടി 6735പി, ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍, 1 ജിബി ഡിഡിആര്‍ 3 + 8 റാം, 64 വരെ വികസിപ്പിക്കാവുന്ന റോം, 2500 എംഎഎച്ച്‌ ബാറ്ററി, ആന്‍ഡ്രോയ്‌ഡ്‌ മാര്‍ഷ്‌മാല്ലോ 5 ഇഞ്ച്‌ ഐപിഎസ്‌ എച്ച്‌ഡി ഡിസ്‌പ്ലേ എന്നിവയാണ്‌ യുണൈറ്റ്‌ 4 ന്റെ ഘടകങ്ങള്‍. വില 6999 രൂപ.
യുണൈറ്റ്‌ 4 പ്രോയില്‍ 8 എംപി പിന്‍കാമറ, 5 എംപി മുന്‍കാമറ, 1.3 ഗെഹാഹെര്‍ട്‌സ്‌ ക്വാഡ്‌കോര്‍, എസ്‌സി 9832, 32 ജിബി വരെ വികസിപ്പിക്കാവുന്ന 2 ജിബി ഡിഡിആര്‍ 3 + 16 റാമും റോമും.
3900 എംഎഎച്ച്‌ ബാറ്ററി, മാര്‍ഷ്‌മാലോയിലേയ്‌ക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്യാവുന്ന ആന്‍ഡ്രോയ്‌ഡ്‌ എല്‍, 5 ഇഞ്ച്‌ ഐപിഎസ്‌ എച്ച്‌ഡി ഡിസ്‌പ്ലേ, എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. വില 7499 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.micromaxinfo.com

ഈദ്‌ ശേഖരവുമായി പ്ലാറ്റിനം ഗില്‍ഡ്‌



കൊച്ചി : ചെറിയ പെരുനാളിന്റെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടാന്‍ പ്ലാറ്റിനം ഗില്‍ഡ്‌ ഇന്ത്യ വിപുലമായ ആഭരണശേഖരം അവതരിപ്പിച്ചു. ചാരുതയുടേയും, ദൃഡവിശ്വാസത്തിന്റേയും ആദര്‍ശങ്ങളുടേയും പ്രതീകമാണ്‌ പ്ലാറ്റിനം എന്ന വെളുത്ത ലോഹം.
കാലാതിവര്‍ത്തിയാണ്‌ പ്ലാറ്റിനം. വര്‍ഷങ്ങളോളം അതിന്റെ തൂവെള്ള നിറം. മങ്ങലേല്‍ക്കാതെ നിലനില്‍ക്കും. സൈസും തൂക്കവും അനുസരിച്ച്‌, ഡയമണ്ട്‌ പതിച്ച പ്ലാറ്റിനം ആഭരണങ്ങളുടെ വില 30,000 രൂപ മുതലാണ്‌ തുടങ്ങുന്നത്‌.
പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താന്‍ പ്ലാറ്റിനം ഗില്‍ഡ്‌ ഇന്ത്യ, അമേരിക്കയിലെ അണ്ടര്‍ റൈറ്റേഴ്‌സ്‌ ലബോറട്ടറീസിനെയാണ്‌ നിയമിച്ചിരിക്കുന്നത്‌. പ്ലാറ്റിനം ആഭരണങ്ങളുടെ ക്വാളിറ്റി അഷ്വറന്‍സ്‌ സ്‌കീം മോണിറ്റര്‍ ചെയ്യുന്നതും ഓഡിറ്റ്‌ ചെയ്യുന്നതും അണ്ടര്‍ റൈറ്റേഴ്‌സ്‌ ലബോറട്ടറീസാണ്‌. 
ഈ സ്‌കീം അനുസരിച്ച്‌ ഇന്ത്യയിലെ അംഗീകൃത പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം ക്വാളിറ്റി അഷ്വറന്‍സ്‌ കാര്‍ഡ്‌ ലഭ്യമാണ്‌. ഗുണമേ? ഹാള്‍മാര്‍ക്ക്‌ ആയ പി ടി 950 ഓരോ ആഭരണത്തിനുള്ളിലും മുദ്രണം ചെയ്‌തിട്ടുണ്ട്‌. ഇത്‌ ബൈബാക്കിന്റെ ഉറപ്പുകൂടിയാണ്‌.

ആലിയ ഭട്ട്‌ മെബെല്ലൈന്‍ ബ്രാന്‍ഡ്‌ അംബാസഡര്‍




കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യവര്‍ധക ബ്രാന്‍ഡുകളില്‍ ഒന്നായ മെബെല്ലൈന്‍ ന്യൂയോര്‍ക്കിന്റെ ബ്രാന്‍ഡ്‌ അംബാസഡറായി ബോളിവുഡ്‌ സുന്ദരി ആലിയ ഭട്ടിനെ നിയമിച്ചു.
മെബെല്ലൈന്റെ പുതിയ ഉല്‍പന്നമായ ബിഗ്‌ ആപ്പിള്‍ റെഡ്‌സ്‌ ലിപ്‌സ്റ്റിക്കും നെയില്‍ കളറും ആലിയ ഭട്ട്‌ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അഞ്ചു നിറങ്ങളില്‍ ലിപ്‌സ്റ്റിക്കും ആറു നിറങ്ങളില്‍ നെയില്‍ കളറുമാണ്‌ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്‌. ലിപ്‌ കളറിന്‌ 325 രൂപയും നെയില്‍ കളറിന്‌ 145 രൂപയുമാണ്‌ വില.
ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ഫാഷന്‍ വീക്കിന്റെ സ്‌പോണ്‍സര്‍ കൂടിയാണ്‌ മെബെല്ലൈന്‍ ന്യൂയോര്‍ക്ക്‌. ഏത്‌ അന്തരീക്ഷത്തിനും ഏതു സാഹചര്യത്തിനും ഏതു വേദിക്കും അനുയോജ്യമായ അധര-നഖ നിറങ്ങളാണ്‌ ബിഗ്‌ ആപ്പിള്‍ റെഡ്‌സ്‌ ശേഖരത്തിലുള്ളത്‌.
ബിഗ്‌ ആപ്പിള്‍ റെഡ്‌സ്‌ ശേഖരം ഓരോ വനിതയുടേയും ഭാവത്തെ ശാന്തവും കരുത്തുറ്റതുമാക്കി മാറ്റുമെന്ന്‌ ആലിയ ഭട്ട്‌ പറഞ്ഞു. ഒപ്പം തികഞ്ഞ ആത്മവിശ്വാസവും ലഭ്യമാക്കും.

ജഗ്വാര്‍ വാഹനത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്‌

ജഗ്വാര്‍ വാഹനത്തിന്റെ പേരില്‍ യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌ ്‌ കമ്പനിയും മൂത്തൂറ്റ്‌ ഗ്രൂപ്പും നടത്തുന്ന വന്‍ തട്ടിപ്പ്‌ അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടു ന്യൂ ഇയര്‍ ഗ്രൂപ്‌ എം ഡി എം എം പ്രസാദ്‌ പാലാരിവട്ടം ഹൈവെയിലെ ജഗ്വാര്‍ ഷോ റൂമിന്‌ മുന്നില്‍ നടത്തിയ സൂചന നിരാഹാരം സമരം സി എ ജലീല്‍ ഉദ്‌ഘടനം ചെയ്യുന്നു

ഗോദ്‌റെജ്‌ ആറു പുതിയ മെഡിക്കല്‍ റെഫ്രിജിറേറ്ററുകള്‍ പുറത്തിറക്കി







കൊച്ചി: ഗോദ്‌റെജ്‌ അപ്ലയന്‍സസ്‌ ലിമിറ്റഡ്‌ ആറു പുതിയ മെഡിക്കല്‍ റെഫ്രിജിറേറ്ററുകള്‍ പുറത്തിറക്കി. അത്യാധുനിക ഷുവര്‍ ചില്‍ ടെക്‌നോളിജിയുടെ സഹായത്തോടെയാണ്‌ റെഫ്രിജിറേറ്ററുകള്‍ രൂപകല്‌പന ചെയ്‌തിട്ടുള്ളത്‌. ദീര്‍ഘസമയത്തെ പവര്‍കട്ടിലും വാക്‌സിന്‍, രക്തം എന്നിവ കൃത്യമായ തണുപ്പില്‍ സൂക്ഷിക്കുന്നതിനു സഹായിക്കുന്നതാണ്‌ കമ്പനി പുറത്തിറക്കിയിട്ടുള്ള മെഡിക്കല്‍ റെഫ്രിജിറേറ്ററുകള്‍.

തുടരെത്തുടരെ വൈദ്യുതി പോകുകയും വരുകയും ചെയ്യുന്ന നഗരപ്രദേശങ്ങളേയും പ്രാന്തപ്രദേശങ്ങളേയും ലക്ഷ്യമാക്കിയാണ്‌ പുതിയ ``ലൈറ്റ്‌'' ശ്രേണിയിലുള്ള റെഫ്രിജിറേറ്ററുകള്‍. 51.5 ലിറ്റര്‍, 75.5 ലിറ്റര്‍, 99.5 ലിറ്റര്‍ എന്നിങ്ങനെ വാക്‌സിന്‍ സ്റ്റോറേജ്‌ ശേഷിയുള്ള മൂന്നു മോഡലുകള്‍ ഉള്‍പ്പെടെ ആറു മോഡലുകളാണ്‌ കമ്പനി പുറത്തിറക്കിയിട്ടുള്ളത്‌. ഇവയുടെ ഹോള്‍ഡ്‌-ഓവര്‍ ശേഷി യഥാക്രമം 4-5 ദിവസം, 3 ദിവസം, 1-2 ദിവസം എന്നിങ്ങനെയാണ്‌. വില 70,000-90,000 രൂപ. 

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ റെഫ്രിജിറേറ്റര്‍ ഉത്‌പാദനശേഷി ഇപ്പോഴത്തെ 10,000 യൂണിറ്റില്‍നിന്നു 30,000 യൂണിറ്റായി വര്‍ധിപ്പിക്കും. 2020-ഓടെ 200 കോടി രൂപ വിറ്റുവരവും കമ്പനി പ്രതീക്ഷിക്കുന്നു. 

യുകെയിലെ ഷുവര്‍ ചില്‍ കമ്പനിയുമായി ചേര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം ഗ്രാമീണ മേഖലയെ ലക്ഷ്യമാക്കിയുള്ള മെഡിക്കല്‍ റെഫ്രിജിറേറ്റര്‍ കമ്പനി പുറത്തിറക്കിയിരുന്നു. ദിവസവും 2.5 മണിക്കൂര്‍ വൈദ്യുതി ലഭിച്ചാല്‍ 13 ദിവസം വരെ വാക്‌സിനുകളും രക്തവും കേടുകൂടാതെ സൂക്ഷിക്കുവാന്‍ സഹായിക്കുന്നവയായിരുന്നു ഇത്‌. ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിവുള്ളവയുമാണിവ. ഗ്രാമീണ മേഖലയ്‌ക്കുവേണ്ടി തയാറാക്കിയതിനേക്കാള്‍ 50 ശതമാനം ചെലവു കുറച്ചാണ്‌ ലൈറ്റ്‌ ശ്രേണി പുറത്തിറക്കിയിട്ടുള്ളത്‌. 

രാജ്യത്തെല്ലാവര്‍ക്കും ഇമ്യൂണൈസേഷന്‍ കവറേജ്‌ ലക്ഷ്യമാക്കി ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ചിട്ടുള്ള ഇന്ദ്രധനുഷ്‌ പദ്ധതിക്കു വളരെ സഹായകമാണ്‌ ഗോദ്‌റെജിന്റെ ഈ ഉത്‌പന്നം. സാധാരണ ഗതിയില്‍ എട്ടു ഡിഗ്രിക്കു മുകളില്‍ വാക്‌സിനുകള്‍ കേടാകും. ഇത്തരത്തിലുള്ള വാക്‌സിനുകള്‍ ഉപയോഗിച്ചാല്‍ അതു വിപരീതഫലമാണുണ്ടാക്കുക. അതൊഴിവാക്കുവാനും 2-8 ഡിഗ്രിയില്‍ വാക്‌സിന്‍ സൂക്ഷിക്കുവാനും ഗോദ്‌റെജ്‌ റെഫ്രിജിറേറ്ററുകള്‍ സഹായിക്കും.

ഷുവര്‍ ചില്‍ ടെക്‌നോളജിയുടെ സഹായത്തോടെ 2-6 ഡിഗ്രിക്കിടയില്‍ രക്തം സൂക്ഷിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്‌. ഈ ചൂടിനു വെളിയില്‍ രക്തം ഉപയോഗയോഗ്യമല്ലാതായിത്തീരുന്നു. ഇത്‌ ആശുപത്രികള്‍ക്കും ബ്ലഡ്‌ ബാങ്കുകള്‍ക്കും വിജയകരമായി ഉപയോഗപ്പെടുത്താം.

ഫ്രിഡ്‌ജ്‌ ഫ്രീസര്‍ ഉപയോഗിച്ചു വാക്‌സിനുകള്‍ സൂക്ഷിക്കുന്നതിനുള്ള നവീന ഉപകരണം കമ്പനി വികസിപ്പിച്ചിട്ടുണ്ട്‌. വിദൂരങ്ങളിലുള്ള പ്രാഥമിക ഹെല്‍ത്തു സെന്ററുകള്‍ക്ക്‌ ഇതു പ്രയോജനകരമാണ്‌. ഈ കോംബോ ഫ്രിഡ്‌ജ്‌ ഫ്രീസര്‍ സൗരോര്‍ജത്തിലും പ്രവര്‍ത്തിക്കുന്നു.


ഹോണ്ട ഗുജറാത്ത്‌ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനമായി

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ്‌ സ്‌കൂട്ടര്‍ ഇന്ത്യയുടെ ഗുജറാത്തിലെ പ്ലാന്റില്‍ രണ്ടാമത്‌ ഉല്‍പാദന യൂണിറ്റിന്റെ ഉദ്‌ഘാടനം കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ കിയറ്റ മുരമത്‌സു നിര്‍വഹിക്കുന്നു.



കൊച്ചി : ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ്‌ സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഗുജറാത്തില്‍ വിതാലപുരയിലെ പ്ലാന്‍റില്‍ രണ്ടാമത്‌ ഉല്‍പാദന യൂണിറ്റ്‌ പ്രവര്‍ത്തനമാരംഭിച്ചു. ഹോണ്ടയുടെ ഈ നാലാമത്തെ പ്ലാന്റില്‍ സ്‌കൂട്ടറുകള്‍ മാത്രമാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌.

തുടക്കത്തില്‍ 6 ലക്ഷമായിരുന്നു പ്ലാന്റിന്റെ ഉല്‍പാദനശേഷി രണ്ടാംഘട്ട വികസനത്തോടെ ഉല്‍പാദനശേഷി 12 ലക്ഷം യൂണിറ്റുകളായി വര്‍ധിച്ചിരിക്കയാണ്‌. ഇതോടെ ഹോണ്ടയുടെ രാജ്യത്തെ നാല്‌ പ്ലാന്റുകളിലായി ഉല്‍പാദനശേഷി 58 ലക്ഷമായിട്ടുണ്ട്‌. മറ്റ്‌ പ്ലാന്റുകളുടെ ഉല്‍പാദനശേഷി ഹര്യാന-16ലക്ഷം, രാജസ്ഥാന്‍ - 12ലക്ഷം, കര്‍ണാടക-18 ലക്ഷം എന്നിങ്ങനെയാണ്‌. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇരുചക്രവാഹനമായ ഹോണ്ട ആക്‌റ്റീവയാണ്‌ വിതാലപുരം പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌.

ഇരുചക്രവാഹന വില്‍പനയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ 2016-17 
കലണ്ടര്‍ വര്‍ഷത്തില്‍ ഹോണ്ടയുടെ ഏറ്റവും കൂടുതല്‍ ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുന്ന രാജ്യമായി മാറുകയാണെന്ന്‌ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ്‌ സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ കിയറ്റ മുരമത്സു പറഞ്ഞു. വികസിതരാജ്യങ്ങളുടെ ചുവടുപിടിച്ച്‌ ഇന്ത്യയിലും സ്‌കൂട്ടര്‍ വിപണി മുന്‍പന്തിയിലേക്ക്‌ കുതിക്കുകയാണ്‌. രാജ്യത്തെ ഇരുചക്ര വാഹന വിപണി 15 ശതമാനം മാത്രം വരുമ്പോള്‍ സ്‌കൂട്ടര്‍ മേഖലയുടെ വളര്‍ച്ച 30 ശതമാനമാണ്‌. 58 ശതമാനം വിപണി വിഹിതത്തോടെ രാജ്യത്തെ സ്‌കൂട്ടര്‍വല്‍ക്കരണത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഹോണ്ടയാണെന്ന്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ (സെയില്‍സ്‌ ആന്റ്‌ മാര്‍ക്കറ്റിങ്‌) വൈ.എസ്‌.ഗൂലേറിയ പറഞ്ഞു. സ്‌കൂട്ടര്‍ വിപണിയില്‍ ഹോണ്ടയുടെ മേധാവിത്വം ഊട്ടി ഉറപ്പിക്കാന്‍ ഗുജറാത്ത്‌ പ്ലാന്റിന്റെ വികസനം സഹായകമാവും. മോട്ടോര്‍ സൈക്കിളുകളുടെ 17 വര്‍ഷത്തെ കുത്തക തകര്‍ത്തുകൊണ്ട്‌ ഹോണ്ട ആക്‌റ്റിവ ഈ വര്‍ഷമാണ്‌ രാജ്യത്തെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇരുചക്രവാഹനമെന്ന പദവി പിടിച്ചു പറ്റിയത്‌. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉല്‍പന്നം എത്തിക്കുന്നത്‌ എളുപ്പമാക്കും വിധം ഉത്തര, പശ്ചിമ, ദക്ഷിണ മേഖലകളില്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നു എന്നത്‌ ഹോണ്ടയുടെ മാത്രം സവിശേഷത
യാണെന്ന്‌ ഗൂലേറിയ ചൂണ്ടിക്കാട്ടി.


 

Wednesday, June 29, 2016

ഗാര്‍ണിയര്‍ അള്‍ട്രാ ബ്ലെന്‍ഡ്‌സ്‌ ഷാംപൂ



കൊച്ചി : കേശ സംരക്ഷണത്തിനായി ഒട്ടേറെ പ്രത്യേക ഘടകങ്ങള്‍ അടങ്ങിയ അള്‍ട്രാ ബ്ലെന്‍ഡ്‌സ്‌ ഷാംപൂ ഗാര്‍ണിയര്‍ അവതരിപ്പിച്ചു. മുടിക്ക്‌ പോഷണവും സംരക്ഷണവും പ്രദാനം ചെയ്യുന്ന പ്രകൃതിദത്ത ഘടകങ്ങളാണ്‌ ഇതിലെ പ്രധാന ചേരുവ.
പാരാബെന്‍ ഫ്രീ ഫോര്‍മുലയെ അടിസ്ഥാനമാക്കി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ്‌, വിവിധ തരം മുടികള്‍ക്കായി ഹൃദ്യമായ സുഗന്ധങ്ങളില്‍ അള്‍ട്രാ ബ്ലെന്‍ഡ്‌സ്‌ അവതരിപ്പിക്കുന്നത്‌.
അഞ്ച്‌ വേരിയെന്റുകളില്‍ ലഭ്യം. റോയല്‍ ജെല്ലി ആന്‍ഡ്‌ ലാവന്‍ഡര്‍, ബ്ലാക്‌ബെറി, മൈലാഞ്ചി, സോയ്‌ മില്‍ക്ക്‌, ആല്‍മണ്ട്‌, ഒലിവിന്റെ ഔഷധവിദ്യ എന്നിവയെല്ലാം അള്‍ട്രാ ബ്ലെന്‍ഡ്‌സിന്റെ മിശ്രണത്തില്‍ ഉള്‍പ്പെടുന്നു.
കേശ സംരക്ഷണ വിപണിയില്‍ ശക്തമായ മള്‍ട്ടി ബ്രാന്‍ഡ്‌ സാന്നിധ്യത്തോടൊപ്പം പ്രകൃതിദത്ത ചേരുവകള്‍ക്ക്‌ കൂടുതല്‍ പ്രചാരവും എന്നതാണ്‌ കമ്പനിയുടെ ലക്ഷ്യമെന്ന്‌ ലോറിയല്‍ ഇന്ത്യ ഡയറക്‌ടര്‍ സത്യാകി ഘോഷ്‌ പറഞ്ഞു.
ഷാംപൂ 75 മിലി 55 രൂപ, 175 മിലി 120 രൂപ, 340 മിലി 230 രൂപ, 640 മിലി 430 രൂപ. കണ്ടീഷണര്‍ 75 മിലി 75 രൂപ, 175 മിലി 170 രൂപ. ക്രീം ഓയില്‍ 100 ഗ്രാം 70 രൂപ, 200 ഗ്രാം 120 രൂപ എന്നിങ്ങനെയാണ്‌ വില.

വോഗിന്റെ ബ്ലെയ്‌സ്‌ കളക്ഷന്‍ വിപണിയില്‍




കൊച്ചി : റേ-ബാന്‍, ഫാഷന്‍ - ആഡംബര കണ്ണടകളുടെ നിര്‍മാതാക്കളായ ലക്‌സോട്ടിക്കയുടെ ഭാഗമായ വോഗ്‌, കരകൗശല വൈഭവം മുറ്റിനില്‍ക്കുന്ന കണ്ണടകളുടെ ഒരു വിപുലമായ ശേഖരം വിപണിയില്‍ അവതരിപ്പിച്ചു. പ്രശസ്‌ത ബോളിവുഡ്‌ താരവും വോഗ്‌ ബ്രാന്‍ഡ്‌ അംബാസഡറുമായ ദീപികാ പദുകോണാണ്‌ വിസ്‌മയശേഖരം വിപണിയില്‍ അവതരിപ്പിച്ചത്‌.
ഫാഷന്‍ സ്റ്റോറി-ബ്ലെയ്‌സ്‌ ശേഖരത്തില്‍ മൂണ്‍ ബ്ലെയ്‌സ്‌, പ്രീമിയം ഡെക്കര്‍ സണ്‍ ബ്ലെയ്‌സ്‌, ടൈംലസ്‌ ക്രിസ്റ്റല്‍ ബ്ലെയ്‌സ്‌, ഇന്‍സ്റ്റ മൂണ്‍ ബ്ലെയ്‌സ്‌ ഡെക്കര്‍, കാഷ്വല്‍ ചിക്‌സണ്‍ എന്നിവ ഉള്‍പ്പെടുന്നു.
നൈലോണ്‍ ഫൈബറില്‍ നിര്‍മിതമായ മൂണ്‍ ബ്ലെയ്‌സ്‌ ഫ്രെയിമുകള്‍ ഫ്യൂഷിയ, നീല, പച്ച, വയലറ്റ്‌, കറുപ്പ്‌ നിറങ്ങളില്‍ ലഭ്യമാണ്‌.
പ്രീമിയം ഡെക്കര്‍ സണ്‍ ബ്ലെയ്‌സാണ്‌ മറ്റൊന്ന്‌. കൈകൊണ്ട്‌ ഘടിപ്പിക്കപ്പെട്ട ടെമ്പിളുകള്‍, കനം കുറഞ്ഞ മെറ്റല്‍, ഇനാമല്‍ ഇന്‍സര്‍ട്ടുകള്‍ എന്നിവയാണ്‌ പ്രത്യേകതകള്‍. നീല, കറുപ്പ്‌, വയലറ്റ്‌ എന്നിവയാണ്‌ നിറങ്ങള്‍.
സ്‌ത്രീകള്‍ക്കുള്ള സവിശേഷ ചായ്വുകളോടുകൂടിയ ലെന്‍സുകളാണ്‌ ടൈംലസ്‌ ക്രിസ്റ്റല്‍ ബ്ലെയ്‌സിന്റെ പ്രത്യേകത. നീല, ബോര്‍ഡോ എന്നിവയുടെ ബൈലേയര്‍ ടോണുകളും കറുപ്പ്‌, ഹവാന നിറങ്ങളിലും ലഭിക്കും,
സ്‌ത്രീകള്‍ ഇഷ്‌ടപ്പെടുന്ന ഭാരം കുറഞ്ഞവയാണ്‌ വോഗ്‌ കണ്ണടകള്‍, പ്രത്യേക നൈലോണ്‍, ഫൈബര്‍ എന്നിവയുടെ മിശ്രണമാണ്‌ കാഷ്വല്‍ ചിക്‌സണ്‍ ബ്ലെയ്‌സ്‌, മെറ്റാലിക്‌ ടോപ്‌ബാര്‍, ഇനാമല്‍ ഫിനിഷ്‌ ടെമ്പിളുകള്‍, മള്‍ട്ടി സ്‌ട്രൈപ്‌ എന്നിവയാണ്‌ പ്രത്യേകതകള്‍.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...