Friday, July 31, 2015

മോട്ടോറോളയുടെ മോട്ടോ ജി ഫ്‌ളിപ്‌കാര്‍ട്ടില്‍


കൊച്ചി : മോട്ടോറോളയുടെ മോട്ടോ ജി തേഡ്‌ ജനറേഷന്‍ ഫോണ്‍ വിപണിയിലെത്തി. മോട്ടോ ജിയുടെ ഏറ്റവും പുതിയ പതിപ്പ്‌ ഫ്‌ളിപ്‌ കാര്‍ട്ടില്‍ ലഭിക്കും.
1 ജിബി റാമോടുകൂടിയ 8 ജിബി സ്റ്റോറേജ്‌ 11,999 രൂപ, 2 ജിബി റാം, 16 ജിബി സ്റ്റോറേജ്‌ 12,999 രൂപ എന്നിങ്ങനെയാണ്‌ വില. അര്‍ത്ഥവത്തായ ഒട്ടേറെ ഗുണഫലങ്ങള്‍ വിളക്കിച്ചേര്‍ത്ത പുതുതലമുറ ഫോണായ മോട്ടോ ജി, ഒട്ടേറെ ഉപഭോക്തൃ ഓപ്‌ഷനോടുകൂടിയവയാണ്‌. ഏതുകാലാവസ്ഥയേയും നേരിടാനുള്ള കരുത്ത്‌ പുതിയ ഫോണിനുണ്ട്‌. ജലപ്രതിരോധ സാങ്കേതികവിദ്യ ഉള്ളതിനാല്‍, വെള്ളത്തിലോ ചെളിയിലോ വീണാല്‍ കേട്‌ സംഭവിക്കില്ല.
13 മെഗാ പിക്‌സല്‍ കാമറ വസ്‌തുക്കളെ യഥാര്‍ത്ഥമായി ഒപ്പിയെടുക്കും. 4 ജി എല്‍ടിഇ സ്‌പീഡ്‌, 5 ഇഞ്ച്‌ എച്ച്‌ഡി ഡിസ്‌പ്ലേ, ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരുന്ന ബാറ്ററി, ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്പിന്റെ ഏറ്റവും പുതിയ പതിപ്പ്‌ മോട്ടോ അസിസ്റ്റ്‌, മോട്ടോ ആക്ഷന്‍സ്‌, മോട്ടോ ഡിസ്‌പ്ലേ എന്നീ സോഫ്‌റ്റ്‌വെയറുകള്‍, ക്വാള്‍കോം സ്‌നാപ്‌ ഡ്രാഗണ്‍ 410 പ്രോസസര്‍, ക്വാഡ്‌കോര്‍ സിപിയു, 5എംപി ഫ്രണ്ട്‌ കാമറ എന്നിവയെല്ലാം സവിശേഷതകള്‍ ആണ്‌.
പുതിയ മോട്ടോ ജിയുടെ മറ്റൊരു പ്രത്യേകത 10 വ്യത്യസ്‌ത മോട്ടോറോള ഷെല്ലുകളും 5 ഫ്‌ളിപ്‌ ഷെല്ലുകളും ആണ്‌.
മോട്ടോ ജി 3 ജെന്‍ ഒട്ടേറെ ഓഫറോടുകൂടിയാണ്‌ പുറത്തിറങ്ങുന്നത്‌. മിന്ത്ര വഴിയുള്ള മൊത്തം ബില്‍ തുകയുടെ 33 ശതമാനം ഇളവാണ്‌ അതിലൊന്ന്‌ ഫ്‌ളിപ്‌കാര്‍ട്ട്‌ വഴി 1000 രൂപയുടെ സാധനം വാങ്ങുമ്പോള്‍ 500 രൂപയുടെ ഫ്‌ളിപ്‌കാര്‍ട്‌ ഫാഷന്‍ ഇ-ഗിഫ്‌റ്റ്‌ വൗച്ചര്‍ ലഭിക്കും. 100 ഭാഗ്യവാ�ാര്‍ക്ക്‌ 100 ശതമാനം കാഷ്‌ ബാക്‌, 100 ഭാഗ്യവാ�ാര്‍ക്ക്‌ മോട്ടോ 360 വാച്ച്‌ ഒരു രൂപയ്‌ക്ക്‌ നല്‍കും. 

മഹീന്ദ്രയുടെ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍ വേരിയന്റ്‌ അവതരിപ്പിച്ചു







കൊച്ചി: രാജ്യത്തെ മുന്‍നിര എസ്‌.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര അതിന്റെ പുതു തലമുറ സ്‌ക്കോര്‍പ്പിയോയുടെ ഓട്ടോമാറ്റിക്‌ വേരിയന്റ്‌ അവതരിപ്പിച്ചു. ടോപ്പ്‌ എന്റ്‌ എസ്‌ 10 വേരിയന്റിലാണ്‌ 13.13 ലക്ഷം രൂപയെന്ന ആകര്‍ഷകമായ വിലയില്‍ (ഡെല്‍ഹിയിലെ എക്‌സ്‌ ഷോറൂം വില) ഈ ഓട്ടോമാറ്റിക്‌ വേരിയന്റ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. 4 ഡബ്ലിയു.ഡി. ഓപ്‌ഷനോടു കൂടി 6 സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍ അവതരിപ്പിക്കുന്ന ഏക എസ്‌.യു.വി. ആണ്‌ ഇത്‌. സ്ഥല സൗകര്യവും പ്രകടനവും ഒത്തിണങ്ങിയ ഈ യഥാര്‍ത്ഥ എസ്‌.യു.വി.യ്‌ക്ക്‌ കൂടുതല്‍ സുരക്ഷയും സൗകര്യവും ഏര്‍പ്പെടുത്തിക്കൊണ്ടാണ്‌ പുതിയ വേരിയന്റ്‌ അതുല്യമായ ഡ്രൈവിങ്‌ അനുഭവം നല്‍കാനെത്തുന്നത്‌. 
ഒരു ദശാബ്‌ദം മുന്‍പ്‌ സ്‌ക്കോര്‍പ്പിയോ അവതരിപ്പിച്ചപ്പോള്‍ പുതിയൊരു മേഖലയാണ്‌ തുറക്കപ്പെട്ടതെന്നും അതിനു ശേഷം തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകളിലൂടെ സ്‌ക്കോര്‍പ്പിയോയെ ഇന്നും ഏറ്റവും പ്രസക്തമാക്കി തുടരുകയാണെന്നും മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര പ്രസിഡന്റും ചീഫ്‌ എക്‌സിക്യൂട്ടീവുമായ പ്രവീണ്‍ ഷാ ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യയുടെ ഉപഭോക്താക്കള്‍ക്കുള്ള സൗകര്യവും ഒരുമിച്ചു കൊണ്ടു പോകുന്ന തങ്ങള്‍ 2008 ല്‍ സ്‌ക്കോര്‍പ്പിയോയിലൂടെ ആദ്യ ഇന്ത്യന്‍ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍ എസ്‌.യു.വി. പുറത്തിറക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ സ്‌ക്കോര്‍പ്പിയോയുടെ പുതു തലമുറ പ്ലാറ്റ്‌ഫോമില്‍ തങ്ങള്‍ ഓട്ടോമാറ്റിക്‌ ഓപ്‌ഷന്‍ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
2014 സെപ്‌റ്റംബറിലാണ്‌ പുതു തലമുറ സ്‌ക്കോര്‍പ്പിയോ എല്ലാ രീതിയിലും പുതുതായ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ചത്‌. 

ജെറ്റ്‌ എയര്‍വേസിന്‌ ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌


സ്രാവിന്‍ ചിറകുകള്‍ കയറ്റി അയക്കുന്നത്‌ നിരോധിച്ചതിന്‌
ജെറ്റ്‌ എയര്‍വേസിന്‌ ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌


കൊച്ചി: ഇന്ത്യയില്‍നിന്നുളള രാജ്യാന്തര വിമാനസര്‍വീസ്‌ കമ്പനിയായ്‌ ജെറ്റ്‌ എയര്‍വേസിന്‌ 2014-ലെ `ഹെന്‍ട്രി സ്‌പൈറ ഹ്യുമേന്‍ കോര്‍പറേറ്റ്‌ പ്രോഗ്രസ്‌ അവാര്‍ഡ്‌' സമ്മാനിച്ചു. പതിനൊന്നു ദശലക്ഷം പേരുടെ പിന്തുണയുള്ള ലോകത്തിലെ ഏറ്റവും വലിയ മൃഗസംരക്ഷണ സംഘടനയായ ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ആണ്‌ അവാര്‍ഡ്‌ ഏപ്പെടുത്തിയിട്ടുളളത്‌. 
കമ്പനിയുടെ വിമാനം വഴി ഷാര്‍ക്ക്‌ ഫിന്‍ കയറ്റി അയയ്‌ക്കുന്നതു നിരോധിച്ചതിനുളള അംഗീകാരമായാണ്‌ ജെറ്റിന്‌ ഈ അവാര്‍ഡു നല്‌കിയിട്ടുള്ളത്‌. 2014-ല്‍ ഈ അവാര്‍ഡു ലഭിക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയാണ്‌ ജെറ്റ്‌ എയര്‍വേസ്‌.
``വ്യോമയാന വ്യവസായത്തില്‍ ഏറ്റവും മാതൃകാപരമായ ശീലങ്ങള്‍ നടപ്പാക്കുന്നതില്‍ ജെറ്റ്‌ എയര്‍വേസ്‌ എപ്പോഴും മുന്‍പന്തിയിലാണ്‌. ഉത്തരവാദത്വമുളള കമ്പനിയെന്ന നിലയില്‍ സ്രാവുകളുടെ സംരക്ഷണത്തിന്‌ എല്ലാ പിന്തുണയും കമ്പനി നല്‌കുന്നു. ഷാര്‍ക്ക്‌ ഫിന്‍ വ്യാപാരത്തിനെതിരേയുളള കൂട്ടായ ശ്രമം ദുര്‍ബലമായ നമ്മുടെ സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സഹായിക്കും'' ജെറ്റ്‌ എയര്‍വേസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ക്രാമര്‍ ബാള്‍ പറഞ്ഞു.
സമുദ്ര ആവാസവ്യവസ്ഥയിലെ ഉന്നത കണ്ണിയില്‍പ്പെടുന്ന സ്രാവ്‌ പോലുള്ള ജീവികളെ സംരക്ഷിക്കുന്നതില്‍ ജെറ്റ്‌ എയര്‍വേസ്‌ നല്‍കിയ സംഭാവനയെ ഈ അവാര്‍ഡ്‌ വഴി ഞങ്ങള്‍ ആദരിക്കുന്നു. ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍ നാഷണല്‍ ഇന്ത്യാ മാനേജിംഗ്‌ ഡയറക്‌ടര്‍ എന്‍.ജി. ജയസിംഹ പറഞ്ഞു.

ഡ്യൂട്ടി ഫ്രീ ഷോപ്പിങ്‌ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ തോട്ട്‌ ബ്ലര്‍ബ്‌്‌




കൊച്ചി: ഡ്യൂട്ടി ഫ്രീ ഷോപ്പിങ്‌ കൂടുതല്‍ ആകര്‍ഷകമാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ മുംബൈ ആസ്ഥാനമായുള്ള ഡിസൈന്‍ ആന്റ്‌ അഡ്വെര്‍ടൈസിങ്‌ ഏജന്‍സിയായ തോട്ട്‌ ബ്ലര്‍ബ്‌്‌ തയ്യാറെടുക്കുന്നു. ഫ്‌ളെമിങോ ഇന്റര്‍നാഷണലിനു വേണ്ടി ഈ രംഗത്ത്‌ പൂര്‍ണ തോതിലുള്ള ബ്രാന്‍ഡിങ്‌ രൂപകല്‍പ്പന നടത്തുന്നതിനുള്ള അവസരമാണ്‌ തോട്ട്‌ ബ്ലര്‍ബിനു ലഭിച്ചിരിക്കുന്നത്‌. ഡ്യൂട്ടി ഫ്രീ വിഭാഗത്തില്‍ ഉടന്‍ തന്നെ അവതരിപ്പിക്കപ്പെടുന്ന പുതിയ ഡിജിറ്റല്‍ ഓഫറുകള്‍ക്കായുള്ള കാമ്പെയിനുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുളള ഉത്തരവാദിത്വം കൂടിയാണ്‌ ഇതിലൂടെ ലഭിച്ചിരിക്കുന്നത്‌. 34 രാജ്യങ്ങളിലായി 200 ല്‍ ഏറെ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിങ്‌ രംഗത്തെ ആഗോള മുന്‍നിരക്കാരാണ്‌ ഫ്‌ളെമിങോ ഇന്റര്‍നാഷണല്‍. ഡിജിറ്റല്‍ ഇന്ത്യാ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നേട്ടങ്ങളുണ്ടാക്കാനായി ഒരു ഇന്ത്യന്‍ പങ്കാളിയെ തേടുകയായിരുന്നു കമ്പനി. ഈ സാഹചര്യത്തിലാണ്‌ തോട്ട്‌ ബ്ലര്‍ബ്‌ ഇതിനനുകൂലമാണെന്നു കണ്ടെത്തിയത്‌. 
തങ്ങള്‍ പല ഏജന്‍സികളുമായും ആശയ വിനിമയം നടത്തിയെന്നും തോട്ട്‌ ബ്ലര്‍ബ്‌ കൂട്ടത്തില്‍ നിന്നു വ്യത്യസ്ഥമായി മുന്നിട്ടു നിന്നുവെന്നും ഫ്‌ളെമിങോ ഇന്റര്‍നാഷണലിന്റെ പ്രമോട്ടര്‍മാരായ അഹൂജാ കുടുംബാംഗം കരണ്‍ അഹൂജ ചൂണ്ടിക്കാട്ടി. തന്ത്രപരമായ ഉപദേശങ്ങള്‍ മുതല്‍ വിപുലമായ ആശയ വിനിമയ പരിഹാരങ്ങള്‍ വരെയുള്ള കൃത്യമായി രൂപകല്‍പ്പന ചെയ്യപ്പെട്ട ശ്രേണിയാണ്‌ അവര്‍ക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കള്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിങിനെ സമീപിക്കുന്ന രീതിയില്‍ തന്നെ മാറ്റം വരുത്തുന്നതായിരിക്കും പുതിയ ഓഫറുകള്‍ എന്നും കരണ്‍ അഹൂജ പറഞ്ഞു. ഡ്യൂട്ടി ഫ്രീ ഷോപ്പിങിനെത്തുന്നവരുടെ കാഴ്‌ചപ്പാട്‌ പൂര്‍ണമായി മാറ്റുക എന്ന വെല്ലുവിളിയാണ്‌ തങ്ങള്‍ക്കു മുന്നില്‍ ഉണ്ടായിരുന്നതെന്ന്‌ പുതിയ സഹകരണത്തെക്കുറിച്ചു പ്രതികരിച്ച തോട്ട്‌ ബ്ലര്‍ബ്‌ മാനേജിങ്‌ പാര്‍ട്ടണര്‍ വിനോദ്‌ കുഞ്ച്‌ പറഞ്ഞു. 

ഡെല്ലിന്റെ പുതിയ എന്‍ട്രി ലെവല്‍ ടാബ്‌ലറ്റ്‌




കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനിയായ ഡെല്‍, പുതിയ എന്‍ട്രി ലെവല്‍ ടാബ്‌ലറ്റ്‌, ഡെല്‍ വെന്യൂ 73741 വിപണിയില്‍ എത്തിച്ചു.
നൂതന വയര്‍ലസ്‌ ഘടകങ്ങള്‍, ഇന്റല്‍ പ്രോസസര്‍, വോയ്‌സ്‌ കോളിംഗ്‌ സൗകര്യം തുടങ്ങി ഉപഭോക്താവിന്‌ അനിവാര്യമായ എല്ലാ ഘടകങ്ങളും ഇതിലുണ്ട്‌. വില 7999 രൂപ.
വൈ-ഫൈ വോയ്‌സ്‌ കോളിങ്ങ്‌ ശേഷിയും 4.0 ബ്ലൂടൂത്തുമാണ്‌ മറ്റൊരു സവിശേഷത. ഒരു മൈക്രോ സിം കാര്‍ഡ്‌ 3ജി വോയ്‌സ്‌ കോളിങ്ങ്‌ ശേഷി വര്‍ധിപ്പിക്കുന്നു. മള്‍ട്ടി ടാസ്‌കിങ്ങ്‌ വേഗത്തിലാക്കാനുള്ള 4.4 ആന്‍ഡ്രോയ്‌ഡ്‌ കിറ്റ്‌കാറ്റ്‌ സംവിധാനവും വെന്യൂ 73741-ല്‍ ഉണ്ട്‌.
വിപുലമായ ഉപഭോക്തൃ അടിത്തറയാണ്‌ ഡെല്ലിന്റെ കരുത്തെന്ന്‌ ഡെല്‍ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ പി കൃഷ്‌ണകുമാര്‍ പറഞ്ഞു.
23735 ജി ക്വാഡ്‌ കോര്‍ പ്രോസസര്‍, 6.95 ഇഞ്ച്‌ ഹാന്‍ഡ്‌ സെറ്റ്‌, 5 ഫിംഗര്‍ മള്‍ട്ടി ടച്ച്‌ ഡിസ്‌പ്ലേ, 1 ജിബി ഡിഡി ആര്‍ 3 എല്‍ റാം, 8 ജിബി മെമ്മറി ആന്‍ഡ്‌ സ്റ്റോറേജ്‌, 4100 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ്‌ ഡെല്‍ എന്‍ട്രി ലെവല്‍ ടാബ്‌ലറ്റ്‌ ഡെല്‍ വെന്യൂ 73741-ന്റെ സാങ്കേതിക മികവുകള്‍.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...