Friday, July 3, 2020

സ്വര്‍ണവില കുതിക്കുന്നു


ഉയര്‍ച്ചയുടെ പാത വീണ്ടെടുത്ത്‌ കേരളത്തിലെ സ്വര്‍ണ വില. 120 രൂപ വര്‍ദ്ധിച്ച്‌ 35960 രൂപയ്‌ക്കാണ്‌ ഇന്ന്‌ വ്യാപാരം നടക്കുന്നത്‌. വില ഇന്നലെ ഇടിഞ്ഞിരുന്നു. പവന്‌ 320 രൂപ കുറഞ്ഞ്‌ 35840 രൂപയ്‌ക്കാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌.

ഗ്രാമിന്‌ 4495 രൂപയാണ്‌ കേരളത്തിലെ ഇന്നത്തെ സ്വര്‍ണ വില. ജൂലൈ ഒന്നിന്‌ വില പവന്‌ 36160 രൂപയെന്ന റെക്കോര്‍ഡ്‌ ഉയരത്തിലെത്തിയിരുന്നു. അതേസമയം, എംസിഎക്‌സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന്‌ 0.2 ശതമാനം ഇടിഞ്ഞ്‌ 48,171 രൂപയിലെത്തി. ഈ ആഴ്‌ച ആദ്യം 10 ഗ്രാമിന്‌ 48,982 രൂപ എന്ന റെക്കോര്‍ഡ്‌ ഉയരത്തിലെത്തിയെങ്കിലും തുടര്‍ന്ന്‌ നേട്ടങ്ങള്‍ നിലനിര്‍ത്താനായില്ല.

ഇന്ന്‌ ആഗോള വിപണിയിലും വില കുറഞ്ഞു. സ്‌പോട്ട്‌ സ്വര്‍ണം ഔണ്‍സിന്‌ 0.1 ശതമാനം ഇടിഞ്ഞ്‌ 1,773.13 ഡോളറിലെത്തി. യുഎസ്‌ സ്വര്‍ണ്ണ ഫ്യൂച്ചേഴ്‌സ്‌ 0.3 ശതമാനം ഇടിഞ്ഞ്‌ 1,785.60 ഡോളറിലാണ്‌. ബുധനാഴ്‌ച വില എട്ട്‌ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,788.96 ല്‍ എത്തിയിരുന്നു.



രാഷ്ട്രീയവും സാമ്‌ബത്തികവുമായ അനിശ്ചിതത്വത്തില്‍ സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായാണ്‌ കണക്കാക്കുന്നത്‌.കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും അവരുടെ സമ്‌ബദ്വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നതിനുള്ള ഉത്തേജക നടപടികള്‍ തുടരുമെന്ന പ്രതീക്ഷ ഇന്ത്യയില്‍ സ്വര്‍ണത്തിന്‌ പിന്തുണ നല്‍കുമെന്ന്‌ കൊട്ടക്‌ സെക്യൂരിറ്റീസ്‌ പറയുന്നു. നിക്ഷേപകരുടെ താല്‍പര്യം ആകര്‍ഷിക്കുന്നതില്‍ സ്വര്‍ണ്ണ ഇടിഎഫുകള്‍ മികച്ച പ്രകടനം കാഴ്‌ച്ച വയ്‌ക്കുന്നുമുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള ഇടിഎഫായ എസ്‌പിഡിആര്‍ ഗോള്‍ഡ്‌ ട്രസ്റ്റിന്റെ ഓഹരികള്‍ 0.8 ശതമാനം ഉയര്‍ന്ന്‌ 1,191.47 ടണ്ണായി.

രാജ്യവ്യാപകമായി ലോക്‌ഡൗണ്‍ ചെയ്‌തതോടെ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി ഇടിഞ്ഞിരുന്നു. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക്‌ ഉയര്‍ന്നതും ജൂണ്‍ മാസത്തില്‍ ഇറക്കുമതി കുറയാനിടയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 86 ശതമാനമാണ്‌ ഇടിവ്‌.ഇറക്കുമതി 608.76 മില്യണ്‍ ഡോളറിന്റേതായിരുന്നു. കഴിഞ്ഞ വര്‍ഷം 77.73 ടണ്‍ ഇറക്കുമതി ചെയ്‌തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 2.7 ബില്യണ്‍ ഡോളറും.


അന്താരാഷ്ട്ര വിമാന യാത്ര നിരോധിക്കുകയും നിരവധി ജ്വല്ലറി ഷോപ്പുകള്‍ അടയ്‌ക്കുകയും ചെയ്‌തതാണ്‌ ഇറക്കുമതി കുറയാന്‍ ഇടയാക്കിയതെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ മാസത്തില്‍ 11 ടണ്‍ സ്വര്‍ണം ആണ്‌ ഇറക്കുമതി ചെയ്‌തത്‌. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ്‌ ഇന്ത്യ.

ലോണ്‍ അറ്റ് ഹോം' സേവനവുമായി മുത്തൂറ്റ് ഫിനാന്‍സ്


കൊച്ചിരാജ്യത്തെ ഏറ്റവു വലയി സ്വര്ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്സ് ലിമിറ്റഡ്  'ലോണ്‍ അറ്റ് ഹോംസേവനം ലഭ്യമാക്കി.
                ഇടപാടുകാര്ക്ക വീടിനു പുറത്തിറങ്ങാതെ സ്വര്ണം ഈടുവച്ചു വായ്പ എടുക്കാനുള്ള സംവിധാനമാണ് കമ്പനി ഇതിലൂടെ ഒരുക്കിയിട്ടുള്ളത്കമ്പനിയുടെ ലോണ്‍ അറ്റ് ഹോം  സ്റ്റാഫ് ഇടപാടുകാരന്റെ സൗകര്യംസമയം എന്നിവയനുസരിച്ച് വായ്പ ലഭ്യമാക്കുംഇടപാടുകാരന്റെ മുമ്പില്വച്ച് സ്വര്ണാഭരണങ്ങള്‍ ഡിജിറ്റലായി പരിശോധിക്കുകയും സ്വര് വായ്പയ്ക്ക് ആവശ്യമായ ഡോക്കുമെന്റുകള്‍ തയാറാക്കുകയും വായ്പ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്.
                കോവിഡ്-19 ഉയര്ത്തിയ സുരക്ഷാ ആശങ്കളെ ഇല്ലാതാക്കി സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോണ്‍ അറ്റ് ഹോം  പദ്ധതിക്കു രൂപം നല്കിയിട്ടുള്ളതെന്ന് മുത്തൂറ്റ് ഫിനാന്സ് മാനേജിംഗ് ഡയറക്ടര്‍ ജോര്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞുഇതുവഴി മുത്തൂറ്റ് ഫിനാന്സിനെ വീട്ടിലെത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ക്കുന്നു.
                ആപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റല്‍ സേവനമാണ് ലോണ്‍ അറ്റ് ഹോംഉപഭോക്താവിന് ലോണ്‍ അറ്റ് ഹോം മൊബൈല്‍ ആപ്പ്പോര്ട്ടല്‍ തുടങ്ങിയവ  വഴി  വായ്പയ്ക്ക് അപേക്ഷിക്കാം.
                ലോണ്‍ അറ്റ് ഹോം ആപ്പ് വഴി അന്വേഷണം ലഭിച്ചാലുടന്‍  തത്സമയം തന്നെ അവയെ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നുതുടര്ന്ന് വീഡിയോ വഴി കെവൈസി നടപടികള്‍ പൂര്ത്തിയാക്കുന്നുതുടര്ന്നാണ് ലോണ്‍ അറ്റ് ഹോം സ്റ്റാഫ് ഉപഭോക്താവിന്റെ സൗകര്യം അനുസരിച്ച് വീട് സന്ദര്ശിക്കുകയും വായ്പ പൂര്ത്തിയാക്കുകയും ചെയ്യുന്നത്

മ്യൂച്വല്‍ ഫണ്ട് ഈടിന്മേല്‍ തല്‍ക്ഷണ വായ്പയുമായി ഐസിഐസിഐ ബാങ്ക്





കൊച്ചിഡെറ്റ്ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ ഈടിന്മേല്‍ ഒരു കോടി രൂപ വരെ വായ്പ നല്കുന്ന  പദ്ധതി 'ഇന്സ്റ്റാ ലോണ്‍ എഗനെസ്റ്റ് മ്യൂച്വല്‍ ഫണ്ട്സ്ഐസിഐസിഐ ബാങ്ക് ലഭ്യമാക്കിഡിജിറ്റല്‍ നടപടിക്രമത്തിലൂടെ  കടലാസ് രഹിതമായി ഇടപാടുകാര്ക്ക് മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ഈടുവച്ച് ഓവര്‍ ഡ്രാഫ്റ്റായി   വായ്പ എടുക്കാം.

രാജ്യത്തെ ഏറ്റവും വലിയ രജിസ്ട്രാര്‍ ആന്ഡ് ട്രാന്സ്ഫര്‍ ഏജന്റായ കംപ്യൂട്ടര്‍ ഏജ് മാനേജ്മെന്റ് സര്വീസസുമായി (കാംസ്സഹകരിച്ചാണ് ഐസിഐസിഐ ബാങ്ക്  വായ്പ ലഭ്യമാക്കുന്നത്.

കാംസ് സേവനം സ്വീകരിക്കുകയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ കൈവശം വയ്ക്കുന്നവരുമായ  ബാങ്കിന്റെ ഇടപാടുകാര്ക്കാണ്  സൗകര്യം ലഭിക്കുകയെന്ന് ഐസിഐസിഐ ബാങ്ക് വെല്ത്ത്പ്രൈവറ്റ് ബാങ്കിംഗ്എല്എഎസ് ഹെഡ് രാജേഷ് അയ്യര്‍ പറഞ്ഞുബാങ്കിന്റെ ഇന്റര്നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ച് എവിടെ നിന്നും ഏതു സമയവും  വായ്പ ഉപയോഗപ്പെടുത്താന്‍ ഇടപാടുകാരന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ വായ്പ 50,000 രൂപയാണ്ഡെറ്റ് മ്യൂച്വല്‍ ഫണ്ടില്‍  ഒരു കോടി രൂപ വരെയും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ 20 ലക്ഷം രൂപ വരെയുമാണ് പരമാവധി വായ്പ ലഭിക്കുക.

നിസ്സാന്‍ പുതിയ ബി-എസ്.യു.വിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു







കൊച്ചി:   നിസ്സാന്‍ പുതിയ ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ഹെഡ്‌ലൈറ്റുകളുടെയും ഗ്രില്ലിന്റെയും ദൃശ്യങ്ങളാണ് നിസ്സാന്‍ അവതരിപ്പിച്ചത്. 2020 ജൂലൈ 16ന് നിസ്സാന്റെ ഗ്ലോബല്‍ ആസ്ഥാനത്തുവെച്ച് ബി-എസ്.യു.വി കണ്‍സെപ്റ്റ് പ്രദര്‍ശിക്കും.

ഇന്ത്യന്‍ വിപണിയില്‍ 'നിസ്സാന്‍-നെസിനെ' പ്രതിഫലിപ്പിക്കുന്ന കമ്പനിയുടെ ആദ്യത്തെ കോംപാക്റ്റ് ബി-എസ്.യു.വിയാണിത്. മികച്ച ഉല്‍പ്പന്നങ്ങളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും ആളുകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു തത്ത്വചിന്തയാണ് നിസ്സാന്‍-നെസ്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കോംപാക്റ്റ് ബി-എസ്.യു.വി അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിസ്സാന്റെ ഗ്ലോബല്‍ എസ്.യു.വി പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്നാണ് പുതിയ കോംപാക്റ്റ് എസ്.യു.വി. നാളത്തെ യാത്രയ്ക്കായി സ്‌റ്റൈലിഷ് ഡിസൈനോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബി-എസ്.യു.വി ശക്തവും ചലനാത്മകവുമായ റോഡ് സാന്നിധ്യം വാഗ്ദാനം ചെയ്യുന്നു. നിസ്സാന്റെ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചാണ് വാഹനം നിര്‍മ്മിക്കുന്നത്. നിസ്സാന്റെ ജാപ്പനീസ് എഞ്ചിനീയറിംഗിന്റെയും നവീകരണത്തിന്റെയും എസ്.യു.വി ഡിഎന്‍എ സ്പിരിറ്റിന്റെ സാക്ഷ്യമാണ് പുതിയ ബി-എസ്.യു.വി.

BUSINESS & Tec: ശ്രീകാന്ത് മാധവ് വൈദ്യ ഐ ഒ സിയുടെ പുതിയ ചെയര്‍മാന്‍

BUSINESS & Tec: ശ്രീകാന്ത് മാധവ് വൈദ്യ ഐ ഒ സിയുടെ പുതിയ ചെയര്‍മാന്‍: ശ്രീകാന്ത് മാധവ് വൈദ്യ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചെയര്‍മാനായി ചുമതലയേറ്റു. ചെന്നൈ പെട്രോളിയം കോര്‍പറേഷ...

ശ്രീകാന്ത് മാധവ് വൈദ്യ ഐ ഒ സിയുടെ പുതിയ ചെയര്‍മാന്‍










ശ്രീകാന്ത് മാധവ് വൈദ്യ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചെയര്‍മാനായി ചുമതലയേറ്റു. ചെന്നൈ പെട്രോളിയം കോര്‍പറേഷന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ ഓയിലിന്റെയും ഇന്ത്യന്‍ ഓയില്‍ ടാങ്കിംഗ് ലിമിറ്റഡിന്റേയും സംയുക്ത സംരംഭമാണിത്.

രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സിന്റെ ചെയര്‍മാന്‍ കൂടിയായി ചുമതലയേല്‍ക്കുന്ന ശ്രീകാന്ത് മാധവ് വൈദ്യ പെട്രോനെറ്റ് എല്‍ എന്‍ ജിയുടെ ഡയറക്ടര്‍ കൂടിയാണ്.

2019 ഒക്ടോബര്‍ മുതല്‍, വൈദ്യ ഇന്ത്യന്‍ ഓയിലില്‍, റിഫൈനറീസ് ഡയറക്ടര്‍ ആണ്. സഞ്ജീവ് സിങ്ങിന്റെ പിന്‍ഗാമിയാണ് വൈദ്യ ഐ ഒ സി ചെയര്‍മാന്‍ പദവിയിലെത്തുന്നത്.

റൂര്‍ക്കേല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും കെമിക്കല്‍ എന്‍ജിനിയര്‍ ബിരുദം നേടിയ വൈദ്യയ്ക്ക്, റിഫൈനിങ്ങ് ആന്‍ഡ് പെട്രോ കെമിക്കല്‍സ് മേഖലയില്‍ 34 വര്‍ഷത്തെ സുദീര്‍ഘമായ അനുഭവ സമ്പത്തുണ്ട്.

പെട്രോ കെമിക്കല്‍ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ ക്രാക്കര്‍ പ്ലാന്റായ, പാനിപ്പട്ട് നാഫ്ത ക്രാക്കര്‍ കോംപ്ലക്‌സുമായും ഒരു ദശകത്തെ ബന്ധം വൈദ്യയ്ക്കുണ്ട്. എണ്ണ- വാതക രംഗത്തെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരില്‍ ഒരാള്‍ കൂടിയാണ് വൈദ്യ.

വിതരണരംഗം സുഗമമാക്കാനും പരിസ്ഥിതി സൗഹൃദ ബിസിനസ് പ്രവര്‍ത്തനത്തിനും വൈദ്യ ഊന്നല്‍ നല്കുന്നു. റിഫൈനറീസ് ഡയറക്ടര്‍, റിഫൈനറി ഓപ്പറേഷന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയിലും ഒട്ടേറെ റിഫൈനറി വികസന പ്രവര്‍ത്തനങ്ങള്‍ക്കും പെട്രോ കെമിക്കല്‍ പ്രൊജക്ടുകള്‍ക്കും അദ്ദേഹം മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.

ബി എസ് 6 ഗ്രേഡ് ഓട്ടോ ഫ്യൂവല്‍സ്, 0.5 ശതമാനം സള്‍ഫര്‍ ബങ്കര്‍ ഫ്യൂവല്‍ എന്നിവയുടെ കാര്യത്തിനും വിദ്യയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

: കാഡ്‌ബറി ചോക്കോബേക്‌സ്‌ കേക്കുകള്‍




കൊച്ചി: ചോക്ലേറ്റ്‌ വിപണിയിലെ മുന്‍ നിരക്കാരായ മൊണ്ടേല്‍സ്‌ ഇന്ത്യ ചോക്ലേറ്റ്‌ പൊതിഞ്ഞ ചോക്കോബേക്‌സ്‌ കേക്കുകള്‍ വിപണിയിലിറക്കി. ബിസ്‌ക്കറ്റ്‌, കുക്കീസ്‌,സ്‌നാക്‌ മേഖലയിലും കൂടി വിജയം വരിച്ചശേഷമാണ്‌കമ്പനി കേക്ക്‌ വിപണിയിലേക്ക്‌ കടക്കുന്നത്‌. ഒന്നിന്‌ (21 ഗ്രാം) 10 രൂപയും ആറെണ്ണെത്തിന്റെ പാക്കറ്റിന്‌ (126 ഗ്രാം) 60 രൂപയുമാണ്‌ വില.

നേരത്തെ ചോക്ലേറ്റ്‌ നിറച്ച കുക്കീസ്‌ അവതരിപ്പിച്ച മൊണ്ടേല്‍സ്‌ ഇന്ത്യ ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കുന്ന രണ്ടാമത്തെ ബേക്കറി ഇനമാണ്‌ ചോക്ക്‌ബേക്‌സെന്ന്‌ മൊണ്ടേല്‍സ്‌ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ (ഇന്ത്യ) ദീപക്‌ അയ്യര്‍ പറഞ്ഞു.പുതിയ ഉല്‍പന്നം രൂപപ്പെടുത്തുന്നതിന്‌ ഈ ദുരിതകാലത്തും മാസങ്ങളായി പ്രവ?ത്തിച്ചുവരികയായിരുന്ന ഒരു കൂട്ടം ജീവനക്കാ? പ്രശംസയ?ഹിക്കുന്നുവെന്ന്‌ അയ്യര്‍ വ്യക്തമാക്കി. ഇത്‌ കമ്പനിയുടെ ഇന്ത്യയിലെ യാത്രയില്‍ സുപ്രധാന കാല്‍വെയ്‌പാണ്‌.

കാഡ്‌ബറി ചോക്കോബേക്‌സ്‌ കേക്കുകള്‍




കൊച്ചി: ചോക്ലേറ്റ്‌ വിപണിയിലെ മുന്‍ നിരക്കാരായ മൊണ്ടേല്‍സ്‌ ഇന്ത്യ ചോക്ലേറ്റ്‌ പൊതിഞ്ഞ ചോക്കോബേക്‌സ്‌ കേക്കുകള്‍ വിപണിയിലിറക്കി.
 ബിസ്‌ക്കറ്റ്‌, കുക്കീസ്‌,സ്‌നാക്‌ മേഖലയിലും കൂടി വിജയം വരിച്ചശേഷമാണ്‌കമ്പനി കേക്ക്‌ വിപണിയിലേക്ക്‌ കടക്കുന്നത്‌. ഒന്നിന്‌ (21 ഗ്രാം) 10 രൂപയും ആറെണ്ണെത്തിന്റെ പാക്കറ്റിന്‌ (126 ഗ്രാം) 60 രൂപയുമാണ്‌ വില.

നേരത്തെ ചോക്ലേറ്റ്‌ നിറച്ച കുക്കീസ്‌ അവതരിപ്പിച്ച മൊണ്ടേല്‍സ്‌ ഇന്ത്യ ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കുന്ന രണ്ടാമത്തെ ബേക്കറി ഇനമാണ്‌ ചോക്ക്‌ബേക്‌സെന്ന്‌ മൊണ്ടേല്‍സ്‌ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ (ഇന്ത്യ) ദീപക്‌ അയ്യര്‍ പറഞ്ഞു.പുതിയ ഉല്‍പന്നം രൂപപ്പെടുത്തുന്നതിന്‌ ഈ ദുരിതകാലത്തും മാസങ്ങളായി പ്രവ?ത്തിച്ചുവരികയായിരുന്ന ഒരു കൂട്ടം ജീവനക്കാ? പ്രശംസയ?ഹിക്കുന്നുവെന്ന്‌ അയ്യര്‍ വ്യക്തമാക്കി. ഇത്‌ കമ്പനിയുടെ ഇന്ത്യയിലെ യാത്രയില്‍ സുപ്രധാന കാല്‍വെയ്‌പാണ്‌.



ഗർഭിണികൾക്ക് എങ്ങനെ സുരക്ഷിതരായും ആരോഗ്യത്തോടെയും ഇരിക്കാം



 സാമൂഹിക അകലം പാലിക്കലും വീട്ടിലിരിക്കലുമാണ്  കാലഘട്ടത്തിന്റെ പുതിയ രീതികൾപുതിയ രീതികളോട് നാമോരുരത്തരും പൊരുത്തപ്പെട്ട് വരുന്നുണ്ടെങ്കിലുംഗർഭിണികളെ സംബന്ധിച്ച് ഇത് വല്ലാത്ത പിരിമുറുക്കം സൃഷ്ടിക്കുന്നതാണ് സാഹചര്യത്തെ എങ്ങനെ മറികടക്കും എന്നതായിരിക്കും അവരുടെ ആശങ്ക.


"സാധ്യമെങ്കിൽ പുറത്തിറങ്ങാതെ ഇരിക്കുന്നതും ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ ഒഴിവാക്കുന്നതുമാണ് അഭികാമ്യംസാമൂഹിക അകലം പാലിക്കലും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കേണ്ടതും അത്യന്താപേക്ഷിതമാണ്അതോടൊപ്പംനിങ്ങൾക്ക് ചെയ്യാവുന്ന ഒരു കാര്യം പോസിറ്റീവായിരിക്കുക എന്നതാണ്ഇത് കുട്ടിയുടെ ആരോഗ്യത്തിനും നല്ലതായിരിക്കുംനിങ്ങളുടെ മാനസിക ആരോഗ്യത്തെ പരിപാലിച്ചും ശാന്തമായിരുന്നും ഇത് നേടിയെടുക്കാനാകും" - ഹിമാലയ ഡ്രഗ് കമ്പനിആർ ആൻഡ് ഡി ആയുർവേദ എക്സ്പേർട്ട് ഡോപ്രതിഭാ ബാബ്ഷെട്ട് പറഞ്ഞു.

ഗർഭിണികിൾ ചർമ്മ പരിപാലനത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോപ്രതിഭ ചൂണ്ടിക്കാട്ടുന്നു. "ദിനചര്യകളിൽ മാസാജുകളും മോയിസ്ച്ചറൈസേഷനുമൊക്കെ ഉൾപ്പെടുത്തുകഗർഭകാലത്തെ ചർമ്മപ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇത് സഹായിക്കുംമസാജ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രക്തയോട്ടം കൂടാൻ സഹായിക്കുംവരണ്ട ചർമ്മം ഇല്ലാതാക്കാൻ സഹായിക്കുന്ന ബോഡി ബട്ടറും നിങ്ങൾക്ക് ഉപയോഗിക്കാംനിങ്ങളുടെ ദിനചര്യകൾ എന്താണെങ്കിലും ഹെർബൽ ആക്റ്റീവുകൾ ഉള്ളതും കെമിക്കലുകൾ ഇല്ലാത്തതുമായ ഉൽപ്പന്നങ്ങൾ വേണം ഉപയോഗിക്കാൻ"

 സാഹചര്യത്തിൽ പ്രത്യേകിച്ചുംഅമ്മമാർ ദിനചര്യകൾ വികസിപ്പിക്കാൻ ശ്രമിക്കണം. "ഡയറ്റ്മെഡിറ്റേഷൻയോഗചർമ്മ പരിപാലനംആവശ്യത്തിന് ഉറക്കംപതിവ് മെഡിക്കൽ ചെക്കപ്പ് തുടങ്ങി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി മുൻഗണന നൽകുകഗർഭകാലത്ത് തുടർച്ചയായ ചെക്ക്അപ്പുകൾ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യകാര്യത്തിൽ പ്രധാനമാണ്ഡെലിവറി അടുത്തിരിക്കുന്ന ആളാണെങ്കിൽ ഡെലിവറി ഓപ്ഷനുകളെക്കുറിച്ചും പോസ്റ്റ് നേറ്റൽ കെയറിനെക്കുറിച്ചും ആലോചിച്ച് ഉറപ്പിക്കുകജോലിക്കോ ചെക്കപ്പിനോ പുറത്തിറങ്ങേണ്ടതുണ്ടെക്കിൽ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാനും മാസ്ക്ക് ധരിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും മടികാണിക്കരുത്" - ഡോപ്രതിഭ പറഞ്ഞു.

പിരിമുറുക്കം കുറയ്ക്കുന്നതിനായി അമ്മമാർ ബ്രീത്തിംഗ് എക്സർസൈസുകൾ ചെയ്യണമെന്നും പുതിയ ഹോബികൾ കണ്ടെത്തണമെന്നും ഡോപ്രതിഭ നിർദ്ദേശിക്കുന്നുആരോഗ്യകരമായ ഡയറ്റിന് തുല്യപ്രാധാന്യം നൽകണംഅമ്മ എന്ത് കഴിക്കുന്നോ അതിൽ നിന്നാണ് കുഞ്ഞിന് പോഷകങ്ങൾ ലഭിക്കുന്നത്പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ബാലൻസ്ഡ് ഡയറ്റിന് ശ്രദ്ധിക്കണം. 8-10 ഗ്ലാസ് വെള്ളം വരെ ഓരോ ദിവസവും കുടിക്കണംപാചകം ഇഷ്ടമാണെങ്കിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കണം.--

ഹോട്ട്സ്റ്റാര്‍ മള്‍ട്ടിപ്ലെക്‌സ് ചിത്രങ്ങള്‍ നേരിട്ട് റിലീസ് ചെയ്യുന്നു!

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ ഹോം ഡെലിവറി - ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മള്‍ട്ടിപ്ലെക്‌സ് അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവരുടെ ബോളിവുഡ് ചിത്രങ്ങള്‍ നേരിട്ട് റിലീസ് ചെയ്യുന്നു! 





~ ദില്‍ ബിച്ചാരയില്‍ തുടങ്ങി ഹിന്ദിയില്‍ ആളുകള്‍ കാത്തിരിക്കുന്ന ചില ബ്ലോക്ക്ബസ്റ്റര്‍ സിനിമകളായ ലക്ഷ്മി ബോംബ്, ഭുജ്, സഡക്ക് 2, ദി ബിഗ് ബുള്‍ തുടങ്ങിയവ ലോഞ്ച് ചെയ്യുന്നു
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ ഹോം ഡെലിവറി 2020 ജൂലൈ 24 മുതല്‍

തിരുവനന്തപുരം : ഇന്ത്യയിൽ വിജയകരമായി അവതരിപ്പിച്ചതിന് പിന്നാലെ ഡിസ്‍നി+ ഹോട്ട്സ്റ്റാർ ഇന്ത്യയിൽ കോടിക്കണക്കിന് ആളുകൾ സിനിമ കാണുന്ന രീതിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നു. ഡിസ്‍നി+ ഹോട്ട്സ്റ്റാർ മൾട്ടിപ്ലക്സ് അവതരിപ്പിച്ചുകൊണ്ട് ബോളിവുഡ് ബ്ലോക്ക്ബ്ലസ്റ്ററുകളുടെ നേരിട്ടുള്ള റിലീസാണ് ഈ പ്ലാറ്റ്‌ഫോം സാധ്യമാക്കുന്നത്. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കളിലേക്ക് നേരിട്ടായിരിക്കും ഈ സംവിധാനത്തിലൂടെ സിനിമയെത്തുന്നത്.
ഇന്ത്യയിലുടനീളമുള്ള ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സിനിമകൾ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ മൾട്ടിപ്ലെക്സ് ഇപ്പോൾ ഇത് സാധ്യമാക്കുകയാണ്.

അല്‍ഹംദുലില്ലാ – പുറത്തിറക്കി



സൂഫിയും സുജാതയും റിലീസിനു മുന്നോടിയായി ആമസോണ്‍ പ്രൈം വിഡിയോയും ഫ്രൈഡേ മ്യൂസിക് കമ്പനിയും ചേര്ന്ന് സംഗീതസാന്ദ്രമായ പ്രണയകഥയിലെ മറ്റൊരു ഗാനം - അല്ഹംദുലില്ലാ – പുറത്തിറക്കി


 ആമസോണ്‍ പ്രൈം വിഡിയോയും ഫ്രൈഡേ മ്യൂസിക് കമ്പനിയും ചേര്‍ന്ന് സൂഫിയും സുജാതയും ആല്‍ബത്തിലെ അല്‍ഹംദുലില്ല എന്ന രണ്ടാമത്തെ ഗാനവും പുറത്തിറക്കി സിനിമയുടെ അടിസ്ഥാനഭാവമാണ് സൂഫി സംഗീതം എന്നിരിക്കെ അല്‍ഹംദുലില്ല എന്ന ഗാനം പ്രേക്ഷകര്‍ക്കും സംഗീതാസ്വാദകര്‍ക്കും അതിഗംഭീരമായ സംഗീതാനുഭവമാകുമെന്നാണ് പ്രതീക്ഷഒരു മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമയായ  സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അതിഥി റാവു ഹൈദരിജയസൂര്യദേവ് മോഹന്‍ എന്നിവരാണ്സുദീപ് പാലനാട്അമൃത സുരേഷ് എന്നിവരുടെ മനം മയക്കുന്ന സ്വരമാധുരിയിലാണ് ഗാനങ്ങളുടെ ആലാപനംദേവും അതിഥിയും വേഷമിടുന്ന കഥാപാത്രങ്ങളുടെ പ്രണയകഥയുടെ ആരംഭം ചിത്രീകരിക്കുന്ന അല്‍ഹംദുലില്ല എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുധീപ് പാലനാടും ഗാനരചയിതാവ് ബി കെ ഹരി നാരായണനുമാണ്പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന  സിനിമയുടെ ആഗോള പ്രീമിയര്‍ 200-ലേറെ രാജ്യങ്ങളിലായി ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ജൂലൈ 3-ന് നടക്കും.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മിക്കുന്നത്നരണിപ്പുഴ ഷാനാവാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അല്‍ഹംദുലില്ല എന്ന ഗാനത്തിലേയ്ക്കുള്ള ലിങ്ക്
 
എംജയചന്ദ്രനും  https://www.youtube.com/watch?v=HHxtLPECrQA&feature=youtu.be

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...