Wednesday, December 28, 2016

ശീതകാലത്തെ ചര്‍മ്മ സംരക്ഷണത്തിന്‌ ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുല




കൊച്ചി: ശീതകാലത്ത്‌ ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ പ്രത്യേക പാക്കുകളുമായി ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുല ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍. ന്യൂട്രോജിന നോര്‍വീജിയന്‍ ഹാന്‍ഡ്‌ ക്രീം, ശരീരത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്ന ബോഡി മോയിസ്‌ചറൈസര്‍, ചുണ്ടുകള്‍ക്കു സംരക്ഷണം നല്‍കുന്ന ലിപ്‌ മോയിസ്‌ചറൈസര്‍ തുടങ്ങിയവയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.
തണുത്തുറഞ്ഞ നോര്‍വീജിയന്‍ വെള്ളത്തില്‍ മല്‍സ്യബന്ധനം നടത്തുന്നവരില്‍ നിന്നാണ്‌ നോര്‍വീജിയന്‍ ഫോര്‍മുലയുടെ തുടക്കം. കടുത്ത തണുപ്പിലും ഇവരുടെ കൈകളിലെ ഈര്‍പ്പം നിലനിന്നതിന്‌ കാരണം കൈകളില്‍ പുരട്ടുന്ന പരമ്പരാഗത ലേപനമാണെന്ന്‌ കണ്ടെത്തി. ഇതില്‍ നിന്നും വികസിപ്പിച്ചെടുത്ത ഗ്ലിസറിന്‍ നിറഞ്ഞ ഫോര്‍മുലയാണ്‌ ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുലയായി മാറിയത്‌.
ഗ്ലിസറിനും മറ്റ്‌ കുഴമ്പുകളും ചേര്‍ന്നതാണ്‌ നോര്‍വീജിയന്‍ ഫോര്‍മുല. ഗ്ലിസറിന്‍ ചര്‍മ്മത്തില്‍ പലതരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗ്ലിസറിന്‍ ചര്‍മ്മത്തിന്റെ ഹൈഡ്രേഷന്‍ മെച്ചപ്പെടുത്തി ഉള്ളിലേക്ക്‌ ഇറങ്ങിചെന്ന്‌ ഈര്‍പ്പം നിലനിര്‍ത്തുന്നു. ഫോര്‍മുലയിലെ ഗ്ലിസറിന്‍ ചര്‍മ്മത്തിന്റെ 10 തട്ടുകളിലേക്ക്‌ ഇറങ്ങി ചെന്ന്‌ കുഴപ്പങ്ങള്‍ പരിഹരിക്കുന്നു. ചര്‍മ്മത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുകയും ചെയ്യുന്നു. 
ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുല ഹാന്‍ഡ്‌ ക്രീമില്‍ 40 ശതമാനം ഗ്ലിസറിന്‍ അടങ്ങിയിട്ടുണ്ട്‌. കൈകളിലെ വരള്‍ച്ചയും പരുപരുപ്പും മാറ്റുന്നു. ഒറ്റ തവണ ഉപയോഗിക്കലിലൂടെ തന്നെ ഫലം കാണാം. 200 തവണ ഉപയോഗിക്കാവുന്ന ഒരു പാക്കിന്റെ വില 300 രൂപയാണ്‌.
ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുല ബോഡി മോയിസ്‌ചറൈസര്‍ ചര്‍മ്മത്തെ ഹൈഡ്രേറ്റ്‌ ചെയ്‌ത്‌ നനവ്‌ നിലനിര്‍ത്തുന്നു. വരണ്ട ചര്‍മ്മത്തിന്‌ ഉത്തമമായ ഈ ലോഷന്റെ ഒരു പാക്കിന്‌ 449 രൂപയാണ്‌. 
ചുണ്ടുകളുടെ സംരക്ഷണത്തിനായുള്ള ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുല ലിപ്‌ മോയിസ്‌ചറൈസര്‍ ചുണ്ടുകളെ മൃദുവാക്കുന്നു. ചുണ്ടുകള്‍ വിണ്ടുകീറാതെ സംരക്ഷിക്കുന്നതോടൊപ്പം മെഴുകു പിടിച്ചതായി തോന്നുകയുമില്ല. ഒരു പാക്കിന്‌ 149 രൂപയാണ്‌. 

കറന്‍സി രഹിത ഇടപാടുകള്‍ക്ക്‌ `ഈസിപേ'യുമായി ഐസിഐസിഐ ബാങ്ക്‌




കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ കറന്‍സി രഹിത ഇടപാടുകള്‍ക്കായി ആദ്യ മൊബൈല്‍ ആപ്ലിക്കേഷനായ `ഈസിപേ' അവതരിപ്പിച്ചു. ഈസിപേയിലൂടെ വ്യാപാരികള്‍ക്കും റീട്ടെയിലര്‍മാര്‍ക്കും പ്രൊഫഷണലുകള്‍ക്കും അവരുടെ ഉപഭോക്താക്കളുമായി മൊബൈല്‍ ഫോണിലൂടെ കറന്‍സി രഹിത ഇടപാടുകള്‍ നടത്താം. മൊബൈല്‍ ഫോണിലൂടെ ഉപഭോക്താക്കള്‍ക്ക്‌ യൂണിഫൈഡ്‌ പേയ്‌മെന്റ്‌ ഇന്റര്‍ഫേസ്‌ (യുപിഐ), ക്രെഡിറ്റ്‌/ഡെബിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, ഐസിഐസിഐയുടെ ഡിജിറ്റല്‍ വാലറ്റായ `പോക്കറ്റ്‌സ്‌' തുടങ്ങിയവയില്‍ ഏതു മാര്‍ഗവും ഉപയോഗിച്ച്‌ ഇടപാടുകള്‍ നടത്താം.
ഐസിഐസിഐ ബാങ്കിന്റെ കറണ്ട്‌ അക്കൗണ്ടുള്ള ആര്‍ക്കും ഈസിപേ ആപ്പ്‌ അനായാസം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഉപയോഗിച്ച്‌ തുടങ്ങാം. ഐസിഐസിഐ ബാങ്കിന്റെ കറണ്ട്‌ അക്കൗണ്ട്‌ തുറക്കുന്നതിലൂടെ പുതിയ ഉപഭോക്താക്കള്‍ക്കും ആപ്പ്‌ ഉപയോഗിക്കാം. എല്ലാ ആന്‍ഡ്രോയിഡ്‌ സ്‌മാര്‍ട്ട്‌ഫോണുകളിലും ആപ്പ്‌ ലഭ്യമാണ്‌. ഐഒഎസ്‌ ഓപറേറ്റിങ്‌ സിസ്റ്റം ഉപയോഗിക്കുന്ന സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഉടന്‍ തന്നെ ആപ്പ്‌ ലഭ്യമാകും.
ഐസിഐസിഐ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറുള്ള സ്‌മാര്‍ട്ട്‌ഫോണിലേക്ക്‌ `ഈസിപേ' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്യുക. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ആപ്ലിക്കേഷന്‍ തനിയെ ശേഖരിക്കും. പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിനായി കറണ്ട്‌ അക്കൗണ്ട്‌ ഡിഫോള്‍ട്ട്‌ ചെയ്യുകമാത്രം മതി. മറ്റ്‌ രേഖകള്‍ ഒന്നും സമര്‍പ്പിക്കുകയോ, ബാങ്ക്‌ ബ്രാഞ്ചില്‍ പോകുകയോ വേണ്ട. 
ഈസിപേയിലേക്ക്‌ ലോഗിന്‍ ചെയ്യുന്നതിന്‌ ഒരു എംപിന്‍ സൃഷ്‌ടിക്കുക. ഉപയോക്താവ്‌ യുപിഐ ഐഡിയും സൃഷ്‌ടിക്കണം. പണം സ്വീകരിക്കേണ്ട വിലാസമായി പ്രവര്‍ത്തിക്കുന്നത്‌ ഈ ഐഡിയാണ്‌. ബാങ്ക്‌ അക്കൗണ്ട്‌ നമ്പറോ ഐഎഫ്‌എസ്‌സി കോഡോ നല്‍കേണ്ടതില്ല. 
ഒരിക്കല്‍ ഡൗണ്‍ലോഡ്‌ ചെയ്‌താല്‍ വ്യാപാരിക്ക്‌ പണം സ്വീകരിക്കാം. വില്‍പ്പനക്കാരന്‌ ആപ്പില്‍ ഇന്‍വോയ്‌സ്‌ നല്‍കി ഹോം ഡെലിവറി പോലുള്ള വില്‍പ്പന നടത്താം. എസ്‌എംഎസ്‌ ചെയ്യുന്ന തുക വാങ്ങുന്നയാള്‍ക്ക്‌ ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, നെറ്റ്‌ ബാങ്കിങ്‌, പോക്കറ്റ്‌സ്‌ എന്നിവയിലേതെങ്കിലും വഴി നല്‍കാം. വാങ്ങുന്നയാള്‍ക്ക്‌ വില്‍പ്പനക്കാരന്റെ ഫോണില്‍ തെളിയുന്ന ക്യൂആര്‍ കോഡ്‌ സ്‌കാന്‍ ചെയ്‌തും പണം നല്‍കാം. ~
കൗണ്ടര്‍, ഹോം ഡെലിവറി വില്‍പ്പനകള്‍ക്ക്‌ ഈസിപേ ഉപയോഗിക്കാം, വില്‍പ്പനക്കാരന്‌ പണം ഉടന്‍ സ്വീകരിക്കുകയോ 45 ദിവസംവരെ സമയം നല്‍കുകയോ ചെയ്യാനുള്ള സൗകര്യം., പേയ്‌മെന്റ്‌ നടന്നാലുടന്‍ സ്ഥിരീകരണം, വ്യാപാരിക്കുവേണ്ടി 30 ജീവനക്കാര്‍ക്കുവരെ അവരവരുടെ ഫോണിലൂടെ പണം സ്വീകരിക്കാം, പണം സ്വീകരിക്കുന്നതിന്‌ പരിധിയില്ല തുടങ്ങിയവയാണ്‌ ഈസിപേയുടെ സവിശേഷതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ http://ow.ly/Oqvh307sPHy സന്ദര്‍ശിക്കുക. ഐസിഐസിഐ ബാങ്ക്‌ കറണ്ട്‌ അക്കൗണ്ട്‌ ആരംഭിക്കുന്നതിന്‌ 5676766 ലേക്ക്‌ എസ്‌എംഎസ്‌ ചെയ്യുക.
ഡിജിറ്റല്‍ എക്കണോമിയിലേക്കുള്ള മാറ്റത്തിന്‌ വേഗം കൂട്ടാന്‍ ഐസിഐസിഐ ബാങ്ക്‌ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഈസിപേ ഇത്തരം ഒരു സംരംഭമാണെന്നും ഇതു നിരവധി വ്യാപാരികള്‍ക്കും റീട്ടെയ്‌ലുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഉപകാരപ്രദമാകുമെന്നും ഐസിഐസിഐ ബാങ്ക്‌ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ പറഞ്ഞു. 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...