Saturday, February 20, 2016

അടുക്കളയ്‌ക്ക്‌ ആശ്വാസമായി സിറ്റി ഗ്യാസ്‌ പ്‌ദ്ധതിക്കു തുടക്കമായി




കൊച്ചി
സംസ്ഥാനത്തിന്റെ പാചകവാതക വിതരണ രംഗത്ത്‌ മാറ്റങ്ങള്‍ക്ക്‌ തുടക്കമിട്ട്‌ സിറ്റി ഗ്യാസ്‌ പദ്ധതിക്ക്‌ തുടക്കമായി. കളമശേരിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൈപ്പ്‌ ലൈന്‍ വഴി വീടുകളില്‍ പാചകവാതകം എത്തിക്കുന്ന പദ്ധതി നാടിനു സമര്‍പ്പിച്ചത്‌.
അഞ്ച്‌ മാസത്തിനകം 50,000 വീടുകളില്‍ പൈപ്പ്‌ ലൈന്‍ വഴി പാചകവാതകം എത്തിക്കുകയാണ്‌ നടത്തിപ്പുകാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലക്ഷ്യം. 
കളമശേരി നഗരസഭ 14-ാം വാര്‍ഡിലെ താമസക്കാരന്‍ പവിത്രന്റെ വീട്ടില്‍ ഗ്യാസ്‌ അടപ്പ്‌ കത്തിച്ചാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്‌. പിന്നാലെ കളമശേരി മെഡിക്കല്‍ കോളേജിലെ കുടുംബശ്രീ ക്യാന്റീനിലെ അടുപ്പിലും മുഖ്യമന്ത്രി തന്നെ തീപകര്‍ന്നു. 
അനാവശ്യ തടങ്ങള്‍ ഉയര്‍ത്തി സിറ്റി ഗ്യാസ്‌ പദ്ധതി വൈകിക്കാന്‍ പാടില്ലെന്ന്‌ി ഉദ്‌ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.ഐഒസിയും അദാനി ഗ്രൂപ്പും ചേര്‍ന്നാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. എല്‍പിജിയേക്കാള്‍ 30ശതമാനം കുറഞ്ഞ നിരക്കിലാണ്‌ പാചകവാതകം ലഭ്യമാക്കുന്നത്‌. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി.വി.കെഇബ്രാഹിം കുഞ്ഞ്‌ എന്നിവര്‍ക്കു പുറമെ അദാനി ഗ്രൂപ്പ്‌ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. 
ദ്രവീകൃത പ്രകൃതി വാതകമാണ്‌(എല്‍എന്‍ജി)സിറ്റി ഗ്യാസ്‌ പദ്ധതി വഴി നല്‍കുന്നത്‌. ഓരോ ഘട്ടവും പൂര്‍ത്തിയാകുന്ന മുറക്ക്‌ അതാത്‌ പ്രദേശങ്ങളില്‍ പൈപ്പ്‌ ലൈന്‍ വഴി പ്രകൃതിവാതക കണക്ഷന്‍ ലഭ്യമാക്കും. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ കൊച്ചി നഗരത്തിലും സമീപ മേഖലകളിലും സിറ്റി ഗ്യാസ്‌ ലഭ്യമാക്കാനാണ്‌ പദ്ധതി. അദാനി ഗ്രൂപ്പും ഇന്ത്യന്‍ ഓയിലും ചേര്‍ന്ന സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ്‌ െ്രെപവറ്റ്‌ ലിമിറ്റഡിനാണ്‌ (ഐഒഎജിപില്‍)പദ്ധതിയുടെ ചുമതല. 

സിറ്റി ഗ്യാസ്‌ പദ്ധതി നടപ്പാക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യനഗരമാണ്‌ കൊച്ചിയെന്ന്‌ അദാനി ഗ്യാസ്‌ സി ഇ ഒ രാജീവ്‌ ശര്‍മ പറഞ്ഞു. പുതുവൈപ്പ്‌ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നാണ്‌ പ്രകൃതിവാതകം വിതരണം ചെയ്യുന്നത്‌. നിലവില്‍ കൊച്ചിയിലെ പ്രമുഖ വ്യവസായശാലകള്‍ക്ക്‌ എല്‍എന്‍ജി വിതരണം ചെയ്യുന്നതിനായി ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ(ഗെയില്‍) കിലോമീറ്ററുകള്‍ നീളമുള്ള പൈപ്പ്‌ ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഈ പൈപ്പ്‌ലൈനുമായി ചെറിയ പൈപ്പുകള്‍ ബന്ധിപ്പിച്ചാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതിയിലൂടെ പ്രകൃതിവാതകം വിതരണം ചെയ്യുന്നത്‌. 

ഇപ്പോള്‍ ഉപയോഗിക്കുന്ന എല്‍പിജിയില്‍ നിന്ന്‌ പിഎന്‍ജി അഥവാ പൈപ്പ്‌ഡ്‌ ഗ്യാസിലേക്ക്‌ മാറുമ്പോള്‍ ചെലവ്‌ 40 ശതമാനം വരെ കുറയുമെന്നാണ്‌ പ്രതീക്ഷ. ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിക്ക്‌ ഒരു യൂണിറ്റ്‌ 19 ഡോളര്‍ ചെലവു വരുമ്പോള്‍ ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന ഗ്യാസിന്‌ പുതുക്കിയ നിരക്കു പോലും 8.4 ഡോളര്‍ മാത്രമേ വരുന്നുള്ളു.എല്‍പിജി സിലിണ്ടര്‍ ലഭ്യതയ്‌ക്കു തടസങ്ങളുണ്ടാകുന്നതു പതിവാണ്‌. പ്രകൃതി വാതക പൈപ്പ്‌ ലൈന്‍ വരുന്നതോടെ പാചക വാതകക്ഷാമം പഴങ്കഥയാകും. ടാപ്പ്‌ തുറന്ന്‌ ആവശ്യത്തിന്‌ പാചകവാതകം ഉപയോഗിക്കാം. എല്‍പിജിയെ അപേക്ഷിച്ചു പ്രകൃതിവാതകത്തിനു കൂടുതല്‍ ഇന്ധനക്ഷമതയുണ്ട്‌. പൊട്ടിത്തെറി സാധ്യതയും കുറവാണ്‌. പ്രകൃതി വാതക പൈപ്പുലൈനുകള്‍ പോകുന്ന വഴിയില്‍ ഓരോ 150 മീറ്റര്‍ അകലത്തില്‍ മുന്നറിയിപ്പ്‌ ബോര്‍ഡുകളുണ്ടാകും. 

മൂന്നുതരം ഗ്യാസ്‌ വിതരണം ചെയ്യാന്‍ കഴിയുന്ന പൈപ്പ്‌ സംവിധാനമാണ്‌ കൊച്ചിയില്‍ ഒരുക്കുന്നത്‌. പൈപ്പിലൂടെയുള്ള പാചക വാതകത്തിനു പുറമെ വാഹനങ്ങള്‍ക്കുള്ള കംപ്രസ്‌ഡ്‌ നാച്വറല്‍ ഗ്യാസ്‌ അഥവാ സിഎന്‍ജി വ്യവസായങ്ങള്‍ക്കുള്ള എല്‍എന്‍ജി എന്നിവയും നല്‍കും. നിലവില്‍ ഗെയില്‍ സ്ഥാപിച്ചിട്ടുള്ള 45 കിലോമീറ്റര്‍ പൈപ്പ്‌ ലൈന്‍ പദ്ധതിയുടെ ട്രങ്ക്‌ ലൈനായി ഉപയോഗിക്കും. ഗെയ്‌ലിന്റെ ട്രങ്ക്‌ ലൈനില്‍ നിന്നുള്ള വാതകം മര്‍ദം കുറച്ചു ഗാര്‍ഹികാവശ്യത്തിന്‌ ഉപയോഗിക്കാവുന്ന വാതകമായി മാറ്റുകയാണു ചെയ്യുന്നത്‌. ട്രങ്ക്‌ ലൈനില്‍ നിന്ന്‌ ചെറു പൈപ്പുകള്‍ സ്ഥാപിച്ചായിരിക്കും ഗാര്‍ഹികാവശ്യത്തിനുള്ള പ്രകൃതിവാതകം ലഭ്യമാക്കുക. ഉരുക്ക്‌ നിര്‍മ്മിതമായ പൈപ്പുകള്‍ വഴിയാണ്‌ വീടുകളിലും ഫല്‍റ്റുകളിലും വാതകം എത്തിക്കുന്നത്‌. പ്രകൃതി വാതക വിതരണത്തിനായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമതടസങ്ങളെല്ലാം നീങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സ്‌മാര്‍ട്ട്‌ സിറ്റി യാഥാര്‍ത്ഥ്യമായി

കൊച്ചി: 

കേരളത്തിന്റെ സ്വപ്‌നപദ്ധതി സ്‌മാര്‍ട്ട്‌ സിറ്റി യാഥാര്‍ത്ഥ്യമായി.. ഐ.ടി രംഗത്ത്‌ സംസ്ഥാനത്തിന്റെ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുന്ന സ്‌മാര്‍ട്ട്‌ സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഎഇക്യാബിനറ്റ്‌ കാര്യമന്ത്രിയും ദുബൈ ഹോള്‍ഡിങ്ങ്‌ ചെയര്‍മാനുമായ മുഹമ്മദ്‌ അബ്ദുള്ള അല്‍ ഗര്‍ഗാവിയും ചേര്‍ന്നാണ്‌ നിര്‍വഹിച്ചത്‌. 
ഡിജിറ്റല്‍ സ്‌ക്രീനിലൂടെ ഒഴുകിനീങ്ങിയ വിസ്‌മയ പശ്ചാത്തലത്തില്‍ കേരളത്തിന്റെയും യു.എ.ഇയുടെയും നൂറ്റാണ്ട്‌ പിന്നിട്ട ചരിത്രബന്ധം അനുസ്‌മരിപ്പിച്ച ചടങ്ങിലാണ്‌ രണ്ടു നാടുകളുടെയും ഭരണനേതൃത്വങ്ങള്‍ ഈ സ്വപ്‌ന പദ്ധതിയുടെ കവാടങ്ങള്‍ ലോകത്തിനായി തുറന്നു കൊടുത്തത്‌. ഐ.ടി, വ്യവസായ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടങ്ങിയ പ്രൗഢസദസ്‌ ചരിത്രമുഹൂര്‍ത്തത്തിന്‌ സാക്ഷ്യം വഹിച്ചു.
കടമ്പ്രയാര്‍ തീരത്തെ പദ്ധതി പ്രദേശത്ത്‌ തയ്യാറാക്കിയ 20,000 ചതുരശ്ര അടിയുള്ള വേദിയിലായിരുന്നു ഉദ്‌ഘാടന ചടങ്ങ്‌. ഉദ്‌ഘാടനച്ചടങ്ങ്‌. ആദ്യഘട്ടത്തിന്റെ ഉദ്‌ഘാടനത്തിനൊപ്പം രണ്ടാംഘട്ടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തിരശ്ശീല ഉയര്‍ന്നു. 

മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി,വി.കെ.ഇബ്രാഹിംകുഞ്ഞ്‌, കെ.ബാബു, കേന്ദ്ര ഐടി മന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡി, സ്‌മാര്‍ട്ട്‌ സിറ്റി കൊച്ചി വൈസ്‌ ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ്‌,കെ.വി.തോമസ്‌ എം.പി, എംഎല്‍മാരായ ഹൈബി ഈഡന്‍, ഡോമനിക്‌ പ്രസന്റേഷന്‍,ബെന്നി ബഹനാന്‍ ,വി.പി.സജീന്ദ്രന്‍ ,ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
എം.കെ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്ടറുമായ എം.എ. യൂസഫലി, അബ്ദുല്‍ ലത്തീഫ്‌ അല്‍ മുല്ല, അബ്ദുള്ള അല്‍ ഷരാഫി, സ്‌മാര്‍ട്ട്‌ സിറ്റി കൊച്ചി വൈസ്‌ ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹഫീസ്‌, സി.ഇ.ഒ ബാജു ജോര്‍ജ്‌, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഡവലപ്‌മെന്റ്‌ കമ്മീഷണര്‍ ഡോ. എ.എന്‍. സഫീന, ജെംസ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഐബിഎസ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ വി.കെ. മാത്യൂസ്‌, റീജന്‍സി ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയിദ്ദീന്‍ തുടങ്ങിയവര്‍ ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയുടെയും യു.എ.ഇയുടെയും ദേശീയഗാനാലാപനത്തോടെയായിരുന്നു ഉദ്‌ഘാടനച്ചടങ്ങിന്‌ തുടക്കം. തുടര്‍ന്ന്‌ ദല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ നിന്നുമുള്ള തത്സമയ സംപ്രേഷണത്തില്‍ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയുടെ സന്ദേശം പ്രസ്‌ സെക്രട്ടറിയും യു.എ.ഇയിലെ ഇന്ത്യയുടെ മുന്‍ കോണ്‍സുല്‍ ജനറലുമായ വേണു രാജാമണി വായിച്ചു. ഇന്ത്യ യു.എ.ഇ ബന്ധത്തില്‍ പുതിയൊരു നാഴികക്കല്ലും വിജ്ഞാനാധിഷ്‌ഠിത സമ്പദ്‌ വ്യവസ്ഥയുടെ ആഗോളശൃംഖലയിലെ കേന്ദ്രവുമാകും കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റിയെന്ന്‌ രാഷ്ട്രപതി പറഞ്ഞു.
ചലച്ചിത്രതാരവും നര്‍ത്തകിയുമായ ലക്ഷ്‌മി ഗോപാലസ്വാമി നയിച്ച കലാപരിപാടികള്‍ ഉദ്‌ഘാടനച്ചടങ്ങിന്‌ മിഴിവേകി. ഭരതനാട്യം, കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ്‌ എന്നിവയ്‌ക്ക്‌ പുറമെ സിനിമാറ്റിക്‌ ഡാന്‍സും വേദിയിലെത്തി. രണ്ട്‌ നാടുകളുടെയും പ്രത്യേകതകള്‍ സമന്വയിപ്പിച്ച ഡിജിറ്റല്‍ അവതരണം സദസിന്‌ അപൂര്‍വ വിരുന്നായി. 
245 ഏക്കര്‍ വിസ്‌തൃതിയുള്ള പ്രത്യേക സാമ്പത്തികമേഖല പദവിയുള്ള പദ്ധതിപ്രദേശത്ത്‌ ആറര ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള കെട്ടിടസമുച്ചയമാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. 47 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ്‌ രണ്ടാംഘട്ടത്തിലെ നിര്‍മാണം. മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടാംഘട്ടം കമ്മീഷന്‍ ചെയ്യാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനകം മൂന്നാംഘട്ടവും ആരംഭിക്കും. 2020നകം 90,000ലേറെ തൊഴിലവസരങ്ങളാണ്‌ സ്‌മാര്‍ട്ട്‌സിറ്റിയില്‍ വിഭാവനം ചെയ്യുന്നത്‌. ഇന്നലെ കമ്മീഷന്‍ ചെയ്‌ത ആദ്യ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന 22 കമ്പനികളുടെ പട്ടികയും സ്‌മാര്‍ട്ട്‌ സിറ്റി അധികൃതര്‍ പ്രസിദ്ധീകരിച്ചു. 5500 തൊഴിലവസരങ്ങളാണ്‌ ഇവിടെ പ്രതീക്ഷിക്കുന്നത്‌. നാലു മാസത്തിനുള്ളില്‍ കമ്പനികള്‍ പ്രവര്‍ത്തനസജ്ജമാകും.

ലോകം ഇനി കേരളത്തിലേക്ക്‌: മുഖ്യമന്ത്രി

കൊച്ചി: കേരളത്തിലെ യുവതീയുവാക്കള്‍ക്ക്‌ സ്വന്തം നാട്ടില്‍ തന്നെ തൊഴിലെടുത്ത്‌ ജീവിക്കുന്നതിനുള്ള അവസരമാണ്‌ സ്‌മാര്‍ട്ട്‌ സിറ്റി ഒരുക്കുന്നതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്‌മാര്‍ട്ട്‌ സിറ്റിയുടെ ഉദ്‌ഘാടനം കേരളത്തിന്റെ അഭിമാന മുഹൂര്‍ത്തമാണ്‌. ലോകം ഇനി കേരളത്തിലേക്ക്‌ വരുന്ന കാഴ്‌ചയാണ്‌ ഇനി കാണാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്‌മാര്‍ട്ട്‌ സിറ്റി ആദ്യഘട്ടത്തിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
സ്വപ്‌ന സമാനമായ പദ്ധതിയെക്കുറിച്ച്‌ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമിന്റെ വാക്കുകള്‍ കടമെടുത്തായിരുന്നു. മുഖ്യമന്ത്രി സംസാരിച്ചത്‌. 
ഇതൊരു കേവലം ഉദ്‌ഘാടനമല്ല, കേരളം ലോകത്തിന്‌ മുന്നില്‍ വാതില്‍ തുറക്കുന്ന നിമിഷമാണ്‌. നമുക്ക്‌ നിരവധി സാധ്യതകളുണ്ടായിരുന്നെങ്കിലും അവയൊന്നും വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇനി കാത്തിരിക്കാനാകില്ല. നമ്മുടെ യുവാക്കളെ ഇവിടെത്തന്നെ നിര്‍ത്തി നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താന്‍ സാധിക്കണം മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ സ്‌മാര്‍ട്ട്‌ സിറ്റി നടപ്പാക്കുന്നതില്‍ ദുബായ്‌ ഭരണാധികാരി ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തും എടുത്ത താല്‍പര്യത്തിന്‌ സംസ്ഥാനത്തിന്‌ കൃതജ്ഞതയുണ്ട്‌. ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ്‌ അദ്ദേഹം ഈ ചടങ്ങിനെത്താതിരുന്നത്‌. ഏറ്റവുമടുത്ത സന്ദര്‍ഭത്തില്‍ കേരളം സന്ദര്‍ശിക്കുമെന്ന്‌ ഷെയ്‌ഖ്‌ മുഹമ്മദ്‌ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വ്യവസായാന്തരീക്ഷത്തിന്‌ ആത്മവിശ്വാസം പകരുന്ന സംരംഭമാണ്‌ സ്‌മാര്‍ട്ട്‌ സിറ്റി. ഇതുപോലുള്ള നിരവധി സംരംഭങ്ങള്‍ ഉണ്ടാകണം. 11 വര്‍ഷം മുമ്പ്‌ ആവിഷ്‌കരിച്ച പദ്ധതിയില്‍ അനാവശ്യമായ കാലതാമസങ്ങളുണ്ടായി. ഇവ ഒഴിവാക്കാമായിരുന്നു. തൊഴിലവസരങ്ങള്‍ക്ക്‌ പുറമെ സംസ്ഥാനത്തു നിന്നുള്ള ഐ.ടി കയറ്റുമതിയിലും വന്‍ കുതിപ്പേകാന്‍ സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ കഴിയുമെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്‌മാര്‍ട്ട്‌ സിറ്റി ഒരു തുടക്കം മാത്രമല്ലെന്നും നൂറ്റാണ്ടുകള്‍ കേരളവും ദുബായിയും തമ്മിലുള്ള ബന്ധത്തിനു പഴക്കമുണ്ടെന്നും സ്‌മാര്‍ട്ട്‌ സിറ്റിയിലൂടെ അത്‌ കൂടുതല്‍ ശക്തമായതായും അദ്ദേഹം പറഞ്ഞു. ലോകത്തിനു മുന്നില്‍ കേരളത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പദ്ധതിയുടെ മൂന്നുഘട്ടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാകുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കുവാന്‍ വ്യവസായ മന്ത്രി തുടര്‍ച്ചയായി ദുബൈ സന്ദര്‍ശിച്ചു നടത്തിയ പരിശ്രമങ്ങളെയും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ദൂബൈ ഹോള്‍ഡിങ്ങിസിനും കേരള സര്‍ക്കാരിനു ഇടയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുവാന്‍ പ്രയത്‌നിച്ച എം.എ. യൂസഫലിയെയും മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു.


ലോകവിജ്ഞാനത്തിന്റെ ഹബ്ബായി കേരളം മാറും

കൊച്ചി: ലോക വിജ്ഞാനത്തിന്റെ ഹബ്ബായി കേരളം മാറുമെന്നുയുഎഇ ക്യാബിനറ്റ്‌ കാര്യമന്ത്രി മഹമ്മദ്‌ അല്‍ ഗര്‍ഗാവിപറഞ്ഞു.
കേരളവും അറബ്‌ നാടുകളുമായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബന്ധത്തിന്‌ കൂടുതല്‍ ഊഷ്‌മളതയും കരുത്തും പകരാന്‍ സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്ക്‌ കഴിയുമെന്ന്‌ യു.എ.ഇ മന്ത്രിയും ദുബായ്‌ ഹോള്‍ഡിങ്‌ ചെയര്‍മാനുമായ മുഹമ്മദ്‌ അല്‍ ഗര്‍ഗാവി. സാങ്കേതികവിദ്യയുടെ ശക്തിയില്‍ കേരളത്തെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ മികവിലേക്ക്‌ നയിക്കാന്‍ സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ കഴിയും. കേരളം ആഗോള വിജ്ഞാനകേന്ദ്രമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്‌ ഇന്ത്യ. യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹത്തില്‍ പകുതിയോളം വരുന്ന മലയാളികള്‍ നാടിന്റെ വികസനത്തില്‍ ഗണ്യമായ സംഭാവനയാണ്‌ നല്‍കിയിട്ടുള്ളത്‌. യു.എ.ഇയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പദ്ധതികളിലൊന്നാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിയെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരത, സാങ്കേതിക മുന്നേറ്റം, ഇന്റര്‍നെറ്റ്‌ വ്യാപനം എന്നിവയില്‍ കേരളം കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ സ്‌മാര്‍ട്ട്‌ സിറ്റിയെ ആഗോള ലക്ഷ്യസ്ഥാനങ്ങളിലൊന്നാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌മാര്‍ട്ട്‌ സിറ്റിയില്‍ എത്തിയ കമ്പനികള്‍
27അല്ല 22 മാത്രം
കൊച്ചി
സ്‌മാര്‍ട്ട്‌ സിറ്റിയുടെ ആദ്യഘട്ടത്തില്‍ എത്തിയ 27 കമ്പനികളുടെ പേരുവിവരം ഇന്നലെ പ്രഖ്യാപിക്കുമെന്നു അറിയിച്ചിരുന്നുവെങ്കിലും ഒടുവില്‍ പ്രഖ്യാപച്ചത്‌ 22 കമ്പനികളുടെ മാത്രം പേരുകള്‍. 
അഞ്ച്‌ കമ്പനികളുമായുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണ്‌. ബഹുരാഷ്ട്ര കമ്പനികള്‍ ഒന്നു പോലും ഇതില്‍ നിക്ഷേപം നടത്താന്‍ എത്തിയില്ല എന്നതാണ്‌ മറ്റൊരു സവിശേഷത. 
കേരളത്തിലും ദുബായിലും പ്രവര്‍ത്തിക്കുന്ന ചെറിയതും ഇടത്തരവുമായ കമ്പനികളാണ്‌ ഇപ്പോള്‍ നിക്ഷേപത്തിന്‌ എത്തിയിരിക്കുന്നത്‌. 
സ്‌മാര്‍ട്ട്‌ സിറ്റി- ആദ്യ ഘട്ടത്തില്‍ എത്തിയ കമ്പനികള്‍
1. ലിറ്റില്‍ ജെംസ്‌, 2. ഫ്രെഷ്‌ ഫാസ്റ്റ്‌ ഫൂഡ്‌സ്‌,3.ഐഡിയ സെല്ലുലര്‍,4.ആസ്റ്റര്‍ മെഡിസിറ്റി,5.സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍,6.ഐഎച്ച്‌ഐടിഎസ്‌ ടെക്‌നോളജീസ്‌,7.ഡൈനാമിക്‌സ്‌നെക്‌സറ്റ്‌ ടെക്‌നോളജീസ്‌8.വിട്രോ സൊലൂഷന്‍സ്‌,9.സിങ്‌നെറ്റ്‌ സോഫ്‌റ്റ്‌ വെയര്‍ സൊലൂഷന്‍സ്‌,10.എക്‌സാ സോഫ്‌റ്റ്‌ വെയര്‍,11.ലോജിറ്റിക്‌സ്‌ ടെക്‌നോ,12.സായ്‌ ബിപിഒ സര്‍വീസസ്‌,13,മുസ്‌തഫ ആന്റ്‌ അല്‍മനാ,14.സെവന്‍ നോഡ്‌സ്‌ ടെക്‌നോളജി സൊലൂഷന്‍സ്‌,15.ടി.കെ.എം ഇന്‍ഫോടെക്‌,16.നെതമെന്‍സ്‌റ്റോണ്‌സ്‌ സൊലൂഷന്‍സ്‌,17..മരിയാപ്‌സ്‌ മറൈന്‍ സൊലൂഷന്‍സ്‌,18.ഡിആര്‍ഡി കമ്മ്യൂണിക്കേഷന്‍സ്‌ ആന്റ്‌ സോഫ്‌റ്റ്‌ വെയര്‍ 19. ഐബിഎസ്‌ സോഫ്‌റ്റ്‌ വെയര്‍ സര്‍വീസസ്‌,20.പാത്ത്‌ സൊലൂഷന്‍സ്‌ ഇന്ത്യ,21.അഗ്രി ജെനോം ലാബ്‌സ്‌,22.ലിറ്റ്‌മസ്‌ സെവന്‍ സിസ്‌റ്റംസ്‌ കണ്‍സല്‍ട്ടിങ്ങ്‌. 

സ്‌മാര്‍ട്ട്‌ സിറ്റി ഉദ്‌ഘാടനത്തിനിടെ
ഇടതുമുന്നണി പ്രതിഷേധം
കൊച്ചി: കേരളം കാത്തിരുന്ന വലിയ പദ്ധത്‌ിക്ക്‌ പക്ഷേ തുടക്കം കുറിച്ച പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. പരിപാടി നടക്കുന്ന വേദിക്ക്‌ പുറത്ത്‌ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. 
സ്‌മാര്‍ട്ട്‌ സിറ്റി ഉദ്‌ഘാടനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ്‌ കണക്കാക്കിയുള്ള തട്ടിപ്പ്‌ ആണെന്ന്‌ ആരോപിച്ചായിരുന്നു ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്‌. 
കാക്കനാട്‌ ഇന്‍ഫോ പാര്‍ക്ക്‌ കവാടത്തില്‍ പ്രതിഷേധ കൂട്ടായ്‌മ സിപിഎം എറണാകളം ജില്ലാ സെക്രട്ടറി പി.രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇടതു മുന്നണി സ്‌മാര്‌ട്ട്‌ സിറ്റിയ്‌ക്ക്‌ എതിരല്ലെന്നും തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള ഉമ്മന്‍ചാണ്ടിയുടേയും കൂട്ടരുടേയും ഉദ്‌ഘാടന തട്ടിപ്പിനെതിരെയാണ്‌ പ്രതിഷേധം എന്നും പി.രാജീവ്‌ പറഞ്ഞു. അഴിമതി വീരന്മാരായ മുഖ്യമന്ത്രിയുടേയും കെ.ബാബുവിന്റെയും ചടങ്ങ്‌ ബഹിഷ്‌കരിക്കുക എന്നതാണ്‌ പൊതു തീരുമാനം എന്നും പി.രാജീവ്‌ പറഞ്ഞു. 











ഫോട്ടോ കാപ്‌ഷന്‍ : സ്‌മാര്‍ട്‌സിറ്റി കൊ ച്ചി പ2തിയുടെ മാതൃക മുഖ്യമ ്രന്തി ഉമ്മ ന്‍ചാണ്ടിയും യുഎ
ഇ ക്യാബിനറ്റ്‌കാര്യ മന്ത്രിയും ദുബായ്‌ ഹോള്‍ഡിംഗ്‌ ചെയര്‍മാനുമായ മുഹമ്മദ്‌ അല്‍ ഗര്‍ഗാവിയും ചേര്‍ന്ന്‌ അനാച്ഛാദനം ചെയ്യുന്നു. (ഇട ത്ത്‌ നിന്ന്‌) ദുബായ്‌ ഹോള്‍ഡിംഗ്‌ വൈസ്‌ ചെയര്‍മാനും എംഡിയുമായ അഹമ്മദ്‌്‌ ബിന്‍ ബ്യാത്‌, സ്‌മാര്‍ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ്‌ എം.എ. യൂസഫലി, വ്യവസായ, ഐടി വകു പ്പ്‌ മ ്രന്തിയും കൊ ച്ചി സ്‌മാര്‍ട്‌സിറ്റി ചെയര്‍മാനുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡ3 എംഎല്‍എ, വി.പി. സജീന്ദ്ര3 എംഎല്‍എ, കെ.വി. തോമസ്‌ എംപി,
മ ്രന്തി വി.കെ. ഇബ്രാഹിംകുമ്‌, മ ്രന്തി കെ. ബാബു തുടങ്ങിയവരെയും കാണാം.





Wednesday, February 17, 2016

സോണിയുടെ പുതിയ വാക്‌മാന്‍ എന്‍ഡബ്ല്യു-എ25 വിപണിയിലെത്തി




കൊച്ചി : ഓഡിയോ പ്രീമിയം ഉല്‍പന്ന വിപണിയിലെ മുന്‍നിരക്കാരായ സോണി ഇന്ത്യ, ഉയര്‍ന്ന റെസലൂഷനും പ്രത്യേക ഫിനിഷിംഗുമുള്ള വാക്‌മാന്‍ എന്‍ഡബ്ല്യു-എ25 വിപണിയിലെത്തിച്ചു. 
മികച്ച ഗുണമേ�യും മനോഹരമായ രൂപകല്‍പനയും ഒത്തൊരുമിച്ചിരിക്കുന്ന പുതിയ വാക്‌മാന്‍ ശ്രവണാനുഭവത്തിന്റെ പുതിയ തലങ്ങളിലേക്ക്‌ ശ്രോതാവിനെ എത്തിക്കുന്നു.
ഉയര്‍ന്ന റെസലൂഷന്‍ ഫോര്‍മാറ്റ്‌ ബ്ലൂടൂത്ത്‌, എന്‍എഫ്‌സി എന്നിവയെ പിന്തുണയ്‌ക്കുന്നു. ഡിജിറ്റല്‍ സൗണ്ട്‌ എന്‍ഹാന്‍സ്‌ഡ്‌ എഞ്ചിന്‍ സാധാരണ ഉള്ളടക്കങ്ങളെ ഉയര്‍ന്ന റെസലൂഷനിലേക്ക്‌ എത്തിക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള വയര്‍ലസ്‌ ശ്രവണാനുഭവം, ബ്ലൂടൂത്ത്‌ വഴി വയര്‍ലസ്‌ ഓഡിയോ ആസ്വദിക്കാന്‍ സഹായിക്കുന്നു. 16 ജിബി ആന്തരിക മെമ്മറിയും 128 ജിബി വരെ ക്ഷമതയുള്ള ബാഹ്യ എസ്‌ഡി കാര്‍ഡ്‌ സ്ലോട്ടും, കൂടുതല്‍ ഈട്‌ ലഭിക്കുന്ന ബാറ്ററിയും ആണ്‌ മറ്റ്‌ ശ്രദ്ധേയ ഘടകങ്ങള്‍.
ആകര്‍ഷകമായ വിവിധ നിറങ്ങളാണ്‌ ഇതിന്റെ പ്രത്യേകത. ശ്രോതാവിന്റെ ഇഷ്‌ടത്തിനനുസരിച്ച്‌ നിറം തെരഞ്ഞെടുക്കാം. ഉയര്‍ന്ന റെസലൂഷന്‍ ഓഡിയോ ശ്രോതാവിന്റെ പ്രിയപ്പെട്ട ട്യൂണുകളെ ഗായകന്‍ ഉദ്ദേശിക്കുന്ന ശബ്‌ദതലങ്ങളിലേക്ക്‌ എത്തിക്കുന്നു. അഭൗമമായ സംഗീതാനുഭവമാണ്‌ എന്‍ഡബ്ല്യു-എ25 പ്രദാനം ചെയ്യുന്നത്‌.
വിരിഡിയന്‍ നീല, കുങ്കുമ ചുവപ്പ്‌, കല്‍ക്കരി കറുപ്പ്‌, ലൈം മഞ്ഞ തുടങ്ങി ബോര്‍ഡെക്‌സ്‌ പിങ്ക്‌ വരെയുള്ള, എല്ലാത്തരം ആളുകള്‍ക്കിണങ്ങിയ ഇരുണ്ട ഷേയ്‌ഡുകളിലുള്ള വര്‍ണങ്ങളുടെ വിശാല ശ്രേണിയില്‍ എന്‍ഡബ്ല്യു-എ25 ലഭ്യമാണ്‌. വില 13,990 രൂപ.

Sunday, February 14, 2016

6490 രൂപയ്ക്ക് ലൈഫ് ഫ്ലെയിം 1 ഫോൺ



ലൈഫ് ശ്രേണിയിലെ സ്മാർട്ട് ഫോണുകളായ എർത്ത്, വാട്ടർ എന്നീ ഫോണുകൾക്ക് പിന്നാലെ റിലയൻസ് ജിയോ വില കുറഞ്ഞ 4.5 ഇഞ്ച് സ്ക്രീൻ ഫോണുമായി രംഗത്ത്. ലൈഫ് ഫ്ലെയിം 1 എന്ന എൻട്രി ലെവൽ ഫോണാണ് 6490 രൂപയ്ക്ക് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റിലയൻസിന്റെ ഡിജിറ്റൽ സ്റ്റോർ പോർട്ടലിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ഹാൻഡ് സെറ്റിന് 854x480 പിക്സൽ റെസലൂഷൻ നൽകുന്ന ഐപിഎസ് ഡിസ്പ്ലേയാണുള്ളത്.

1.1 ജിഗാഹെട്സ് വേഗത നൽകുന്ന ക്വാഡ് കോർ ക്വാൾ കോം സ്നാപ്ഡ്രാഗൺ 210 പ്രോസസറിൽ പ്രവർത്തിക്കുന്ന ലൈഫ് ഫ്ലെയിം 1 ഫോണിന് 1 ജിബി സംഭരണ ശേഷിയുള്ള റാമും 8 ജിബിയുടെ ആന്തരിക സ്റ്റോറേജ് ശേഷിയുമാണുള്ളത്. ആട്ടോ ഫോക്കസിങ്ങ്, എൽഇഡി ഫ്ലാഷ് എന്നീ പ്രത്യേകതയുള്ള 5 എംപി പ്രധാന ക്യാമറയും 5 എം.പി വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറുമാണ് ലൈഫ് ഫ്ലെയിം 1 സ്മാർട്ട് ഫോണിന്റേത്.

ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിന് ഇരട്ട സിം സപ്പോർട്ടുണ്ട്. 4 ജി സൗകര്യമുള്ള ഫോണിൽ ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ സ്റ്റാന്റേർഡ് കണക്ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്. 2000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് റിലയൻസ് ജിയോ യുടെ ഈ ലൈഫ് ഫ്ലെയിം 1 ഫോണിനുള്ളത്
.

മോട്ടോറോള ഫോണുകൾക്ക് വൻ വിലക്കുറവ്, മികച്ച ഓഫർl


 മോട്ടോ ഫോൺ വിൽപ്പനയിൽ ഫ്ലിപ്കാർട്ടുമായുള്ള ഊഷ്മള ബന്ധം തുടങ്ങിയിട്ട് രണ്ടു വർഷം പൂർത്തിയാക്കുന്ന മോട്ടോറോള ഈ വാർഷികാഘോഷവേള ഗംഭീരമാക്കാനുളള തയാറെടുപ്പിലാണ്. ഫ്ലിപ്കാർട്ട് വെബ്സൈറ്റിൽ നിന്നോ മൊബൈൽ ആപ്പ് ഉപയോഗിച്ചോ മോട്ടോ ഫോണുകൾ വാങ്ങുമ്പോൾ മികച്ച ഓഫറുകളാണ് മോട്ടോറോള, ഫ്ലിപ്കാർട്ട് എന്നിവർ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്.

മോട്ടോ ശ്രേണിയിലെ പ്രമുഖ ബജറ്റ് ഫോണായ മോട്ടോ - ഇ (രണ്ടാം തലമുറ), 3 ജി 2,000 രൂപ എക്സ്ചേഞ്ച് ഓഫർ നൽകിയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിൽപ്പന വിലയായ 5,999 രൂപയിൽ നിന്നുമാണ് ഈ ഡിസ്കൗണ്ട് ലഭിക്കുക. 6,999 രുപയുടെ മോട്ടോ - ഇ (രണ്ടാം തലമുറ), 4 ജി വേരിയറ്റ് 3,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ സഹിതം വാങ്ങാനാകും. 

10, 999 രൂപ വില വരുന്ന മോട്ടോ ജി (മൂന്നാം തലമുറ), 16 ജിബി മോഡൽ സ്മാർട്ട് ഫോൺ 500 രൂപയുടെ വിലക്കുറവിനൊപ്പം 6,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടുത്തി ഏകദേശം 6500 രൂപയോളം വിലക്കുറവിൽ ലഭിക്കും. മോട്ടോ ജി- യുടെ ടർബോ എഡിഷന് വിൽപ്പന വിലയായ 11, 999ൽ നിന്നും 5000 രൂപയുടെ എക്സ്ചേഞ്ച് നേട്ടവും അതോടൊപ്പം അകെ വിലയിൽ നിന്നും 500 രൂപയുടെ കിഴിവും ലഭിക്കും.

മോട്ടോ എക്സ് പ്ലേയുടെ 16 ജിബി മോഡൽ 16,999 രൂപയ്ക്കും 32 ജിബി മോഡൽ 18,499 രൂപയ്ക്കും ഓഫറില്ലാതെ വാങ്ങാൻ സാധിക്കുമ്പോൾ രണ്ടാംവാർഷിക പ്രത്യേക ഓഫറിലൂടെ 9,000 രൂപ വരെ എക്സ്ചേഞ്ച് കിഴിവും 500 രൂപയുടെ ഡിസ്കൗണ്ടും ഈ ഫോണകളിൽ കരസ്ഥമാക്കാം. ഈ ഓഫറുകൾക്കൊപ്പം ഒരു ടർബോ ചാർജ്ജറും മോട്ടോ എക്സ്പ്ലേയ്ക്കൊപ്പം സ്വന്തമാക്കാം.


മോട്ടോ എക്സ് സ്റ്റൈൽ ഫോണിന് 3,000 രൂപ ഡിസ്കൗണ്ടും 15,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും നൽകുമ്പോൾ മോട്ടോ എക്സ് ഫോഴ്സ് ഫോണിന് 20,000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ലഭ്യമാണ്. ഇന്നും നാളെയുമായി മാത്രം (ഫെബ്രു. 11 വ്യാഴം, 12 വെള്ളി എന്നീ ദിവസങ്ങൾ) ലഭിക്കുന്ന ഈ ഓഫർ പ്രകാരം എസ്.ബി.ഐ ഡെബിറ്റ് & ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്ന ഓരോ മോട്ടോ ഫോണുകൾക്കും 10 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കും.

മോട്ടോ-ജി ഇനി വെറും ഫോണല്ല; 5 കിടിലൻ ഫീച്ചറുകൾ!





മോട്ടറോളയുടെ ഏറെ ജനപ്രിയ ഹാൻഡ്സെറ്റുകളിൽ ഒന്നായ സെക്കന്റ് ജനറേഷൻ മോട്ടോ ജി ഫോണുകൾക്ക് പുതിയ ആൻഡ്രോയ്ഡ് ഒഎസ് പതിപ്പായ ആൻഡ്രോയ്ഡ് 6.0 മാഷ്മല്ലോ അധിഷ്ഠിത സിസ്റ്റം അപ്ഡേറ്റ് ലഭിച്ചു തുടങ്ങി. ഈ ഓൺ ദി എയർ (OTA) അപ്ഡേറ്റ് മോട്ടോ ജി ഫോണുകളിൽ നിലവിലുള്ള ആൻഡ്രോയിഡ് 5.0.2 അപ്ഡേറ്റിന് മുകളിലായി ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതുവരെയും സെക്കന്റ് ജനറേഷൻ മോട്ടോ ജി ഫോണിൽ പുതിയ അപ്ഡേറ്റ് ലഭ്യതയെക്കുറിച്ചുള്ള അറിയിപ്പ് കാണുന്നില്ലെങ്കിൽ, സ്മേധയാ ഫോൺ ക്രമീകരണങ്ങളിൽ പ്രവേശിച്ച് സിസ്റ്റം അപ്ഡേറ്റ് എൻട്രി പരിശോധിച്ച് അപ്ഡേറ്റ് സ്വീകരിക്കാവുന്നതാണ്.


ഫോൺ സ്റ്റോക്ക് ആൻഡ്രോയ്ഡ് റോമിൽ പ്രവർത്തിക്കുന്ന പക്ഷം മാത്രമേ സമയബന്ധിതമായി ലഭ്യമാക്കുന്ന ഈ ഓൺ ദി എയർ അപ്ഡേറ്റ് ലഭ്യമാകുകയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഫോൺ റൂട്ട് ചെയ്ത് മറ്റേതെങ്കിലും കസ്റ്റം റോം പ്രവർത്തിപ്പിക്കുന്നവർ മാനുവലായി ആൻഡ്രോയ്ഡ് 6.0 മാഷ്മല്ലോ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. 



പുതിയ ആൻഡ്രോയ്ഡ് അപ്ഡേറ്റ് നിങ്ങളുടെ ഫോണിൽ നിലവിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന അപ്ലിക്കേഷനുകൾ, ഉപയോക്തൃ ക്രമീകരണങ്ങൾ എന്നിവ നിലനിർത്തിക്കൊണ്ട് തന്നെ ഫോണിനെ പുതിയ ഒഎസിലേക്ക് മാറ്റുമെങ്കിലും ഫോൺ കോണ്ടാക്റ്റ് പോലെയുള്ള വിലയേറിയ ഡാറ്റ ഈ ഒഎസ് അപ്ഡേറ്റിന് മുൻപായി ബാക്കപ്പു ചെയ്യുന്നതാകും സുരക്ഷിതം. ആൻഡ്രോയ്ഡ് 6.0 മാഷ്മല്ലോയിലേക്ക് മാറുന്നതിലൂടെ മെച്ചപ്പെട്ട ബാറ്ററി ലൈഫ്, എളുപ്പത്തിലുള്ള കീ ആക്സസ് എന്നീ സവിശേഷതകൾക്കൊപ്പം നിരവധി മെച്ചപ്പെടുത്തലുകൾ മോട്ടോ ജി ഫോണുകളിൽ അനുഭവിച്ചറിയാം.



എപ്പോഴും ഉപയോഗത്തിലില്ലാത്ത ആപ്പുകളെ സ്റ്റാന്റ്ബൈ മോഡിലേക്ക് മാറ്റി ബാറ്ററി സേവ് ചെയ്യുക, എസ് ഡി കാർഡിനെ പ്രത്യേകം എൻക്രിപ്ഷൻ ഉപയോഗിച്ച് ഫോണിന്റെ ആന്തരിക സംഭരണ ശേഷി വർധിപ്പിക്കാനും 'ലോ മെമ്മറി' പ്രശ്നം പരിഹരിക്കാനുമായി ഉപയോഗിക്കാനുള്ള കഴിവ്, പ്രത്യേകം കസ്റ്റമൈസ് ചെയ്യാവുന്ന ആപ്പ് പ്രൈവസി സെറ്റിംഗ്സ്, നൗ ഓൺ ടാപ്പ് എന്നീ സവിശേഷതകൾ സെക്കന്റ് ജനറേഷൻ മോട്ടോ ജി ഫോണുകൾക്ക് പുതിയ അപ്ഡേറ്റിലൂടെ ലഭിക്കും.

അടിസ്ഥാന സൗകര്യ വികസനത്തിന്‌ ഡിപി വേള്‍ഡ്‌ 100 കോടി ഡോളറിലേറെ വ്യാപ്‌തിയുള്ള പദ്ധതികള്‍




ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്‌ സന്നദ്ധമായി ഡിപി വേള്‍ഡ്‌100 കോടി ഡോളറിലേറെ വ്യാപ്‌തിയുള്ള പദ്ധതികള്‍


മുംബൈ, ഇന്ത്യ/ദുബായ്‌, യുഎഇ, ഫെബ്രുവരി 12, 2016: ആഗോള വാണിജ്യ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള ഡിപി വേള്‍ഡ്‌ ഇന്ത്യയില്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ നൂറു കോടി യു.എസ്‌ ഡോളറിലേറെ വരുന്ന വികസന പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ സന്നദ്ധത പ്രഖ്യാപിച്ചു. ഇതിനകം ഇന്ത്യയില്‍ 120 കോടി യു.എസ്‌ ഡോളറിലേറെ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള ഡിപി വേള്‍ഡ്‌, ആറ്‌ തുറമുഖങ്ങളുടെ നടത്തിപ്പ്‌ ചുമതല നേടിയെടുത്തിട്ടുള്ള ഏക വിദേശ ഓപ്പറേറ്റര്‍ കൂടിയാണ്‌. 30 ശതമാനം വിപണി വിഹിതമാണ്‌ ഡിപി വേള്‍ഡിന്‌ ഈ രംഗത്ത്‌ ഇന്ത്യയിലുള്ളത്‌.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനകളുടെ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സെയ്‌ദ്‌ അല്‍ നഹ്യാന്‍, ഡിപി വേള്‍ഡ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസറുമായ സുല്‍ത്താന്‍ അഹമ്മദ്‌ ബിന്‍ സുലയെം എന്നിവരുടെ ന്യൂദല്‍ഹി സന്ദര്‍ശന വേളയിലാണ്‌ ഇന്ത്യയില്‍ നടത്താനുദ്ദേശിക്കുന്ന നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്‌. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയിലാണ്‌ യു.എ.ഇ നേതാക്കളുടെ ഇന്ത്യാസന്ദര്‍ശനം.
ഡിപി വേള്‍ഡ്‌ നടത്താനുദ്ദേശിക്കുന്ന നിക്ഷേപങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു? ബ്രൗണ്‍ഫീല്‍ഡ്‌ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസനം? ദീര്‍ഘകാലത്തേക്കുള്ള ഗ്രീന്‍ഫീല്‍ഡ്‌ കണ്ടെയ്‌നര്‍ കൈകാര്യ അനുമതികള്‍? ഇന്‍ ലാന്‍ഡ്‌ കണ്ടെയ്‌നര്‍ ഡിപ്പോകള്‍? റോളിങ്‌ സ്റ്റോക്കിന്റെ നിലവിലുള്ള ഇന്റര്‍ മോഡല്‍ റെയില്‍ സര്‍വീസസിന്റെ വികസനം
ഷെയ്‌ഖ്‌ മുഹമ്മദ്‌ ബില്‍ സെയ്‌ദ്‌ അല്‍ നഹ്യാന്‍ പറഞ്ഞു: ?യു.എ.ഇയും ഇന്ത്യയും പുലര്‍ത്തുന്ന ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ നിക്ഷേപ സാധ്യതകള്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ ദീര്‍ഘകാല വളര്‍ച്ചയില്‍ ഞങ്ങള്‍ക്കുള്ള ആത്മവിശ്വാസവും, സുഹൃദ്‌ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ സജീവ സംഭാവന നല്‍കണമെന്ന അതിയായ ആഗ്രഹവും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ മുന്‍നിര സ്ഥാനം കൈവരിച്ചിട്ടുള്ള ഡിപി വേള്‍ഡ്‌ കണ്ടെയ്‌നര്‍ ടെര്‍മിനലുകളുടെ വികസനത്തിനായി ആദ്യം രംഗത്തിറങ്ങിയ കമ്പനിയാണ്‌. ഇന്ത്യന്‍ തീരത്ത്‌ വിപുലമായ സാന്നിധ്യമുള്ള ഡിപി വേള്‍ഡ്‌ ഈ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിലേക്കാണ്‌ ഉറ്റുനോക്കുന്നത്‌. അടിസ്ഥാന സൗകര്യ വികസനത്തില്‍ യു.എ.ഇയ്‌ക്കുള്ള പ്രവര്‍ത്തനപരിചയം, രണ്ട്‌ രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തി പുതിയ തലത്തിലേക്ക്‌ ഉയര്‍ത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി ഇവിടെ പ്രയോജനപ്പെടുത്തും.?
ഇന്ത്യയിലെ സുപ്രധാന ഗേറ്റ്‌ വേ തുറമുഖമായ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖ(ജെഎന്‍പിടി)ത്ത്‌ നവശേവ (ഇന്ത്യ) ഗേറ്റ്‌ വേ ടെര്‍മിനലി(എന്‍എസ്‌ഐജിടി)ല്‍ പുതിയ 330 മീറ്റര്‍ ബര്‍ത്തിന്റെ ഉദ്‌ഘാടനവും ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സെയ്‌ദ്‌ അല്‍ നഹ്യാന്‍, സുല്‍ത്താന്‍ അഹമ്മദ്‌ ബിന്‍ സുലയെം എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വഹിച്ചു.
ഡിപി വേള്‍ഡ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും സിഇയുമായ സുല്‍ത്താന്‍ അഹമ്മദ്‌ ബിന്‍ സുലയം പറഞ്ഞു: ?ഇന്ത്യയുടെ വളര്‍ച്ചയിലും സാമ്പത്തിക വികസനത്തിലും സംഭാവന നല്‍കുന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രതിബദ്ധത കൂടുതല്‍ ശക്തമാക്കും. രാജ്യത്തെ കണ്ടെയ്‌നര്‍ വാണിജ്യത്തില്‍ 30 ശതമാനത്തിലേറെ പിന്തുണ നല്‍കി 100 കോടി യു.എസ്‌ ഡോളറിലേറെ നിക്ഷേപമാണ്‌ കഴിഞ്ഞ കാലങ്ങളില്‍ ഡിപി വേള്‍ഡ്‌ നടത്തിയിട്ടുള്ളത്‌.?
?ലോകത്തില്‍ ഉയര്‍ന്നു വരുന്ന ശക്തമായ സമ്പദ്‌ വ്യവസ്ഥകളിലൊന്നായ ഇന്ത്യ, സമുദ്ര വാണിജ്യ രംഗത്ത്‌ ശക്തമായ സാധ്യതകളാണ്‌ മുന്നോട്ടു വയ്‌ക്കുന്നത്‌. നവശേവ (ഇന്ത്യ) ഗേറ്റ്‌ വേ ടെര്‍മിനലിലെ പുതിയ 330 മീറ്റര്‍ ബര്‍ത്തുമായി, ഉപഭോക്താക്കള്‍ക്ക്‌ അവരുടെ വാണിജ്യം കൂടുതല്‍ വളര്‍ത്താനും വിപുലീകരിക്കാനും വഴിയൊരുക്കി ഇന്ത്യയുടെ സാമ്പത്തികമുന്നേറ്റത്തിന്‌ കൂടുതല്‍ സംഭാവന നല്‍കാന്‍ ഡിപി വേള്‍ഡിന്‌ കഴിയും.?
ഇന്ത്യയുമായുള്ള ദുബായിയുടെ എണ്ണ ഇതര വിദേശവ്യാപാരത്തില്‍ 2004നും 2014നുമിടയില്‍ രേഖപ്പെടുത്തിയത്‌ 144 ശതമാനം വളര്‍ച്ചയാണ്‌ 2014 അവസാനത്തോടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 109.34 ബില്യണ്‍ യു.എ.ഇ ദിര്‍ഹത്തിലെത്തി. 2004ല്‍ ഇത്‌ 44.87 യു.എ.ഇ ദിര്‍ഹമായിരുന്നു.
2015ല്‍ ദുബായിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. 2015ലെ ആദ്യ ഒമ്പതു മാസങ്ങളില്‍ 73.86 ബില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ ഉഭയകക്ഷി വ്യാപാരമാണ്‌ നടന്നത്‌. ഇതില്‍ കയറ്റുമതി 41.73 ബില്യണ്‍ ദിര്‍ഹവും കയറ്റുമതി 14.54 ബില്യണ്‍ ദിര്‍ഹവും പുനഃകയറ്റുമതി 17.59 ബില്യണ്‍ ദിര്‍ഹവുമായിരുന്നു.
പത്രാധിപര്‍ക്കുള്ള കുറിപ്പ്‌
ഡിപി വേള്‍ഡ്‌ ഇന്ത്യ? ഇന്ത്യയിലെ ടെര്‍മിനലിലുകളില്‍ 3000ലേറെപേര്‍ തൊഴിലെടക്കുന്നു - പ്രാദേശികമായി തിരഞ്ഞെടുത്ത്‌ പരിശീലിപ്പിച്ച്‌ ആറ്‌ ടെര്‍മിനലുകളിലായി? ഇന്ത്യയില്‍ ഡിപി വേള്‍ഡിന്‌ ശക്തമായ വിപണി സാന്നിധ്യം. നാളിതുവരെയുള്ള നിക്ഷേപം 120 കോടി യു.എസ്‌ ഡോളര്‍? ഇന്ത്യയിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങളില്‍ വിപണി നേതൃത്വം ഡിപി വേള്‍ഡിനാണ്‌. ഇന്ത്യന്‍ തീരത്ത്‌ ഏറ്റവും വിപുലമായ നിക്ഷേപശ്രേണിയുമായി രാജ്യത്തെ ലോജിസ്റ്റിക്‌സ്‌ അടിസ്ഥാന സൗകര്യം തന്നെ ഡിപി വേള്‍ഡ്‌ നിര്‍വചിക്കുന്നു. ഗുജറാത്ത്‌ (മുന്ദ്ര, 2003), മഹാരാഷ്‌ട്ര (നവശേവ, 1999, 2012), കേരളം (കൊച്ചി 2005), തമിഴ്‌നാട്‌ (ചെന്നൈ 2001), ആന്ധ്രപ്രദേശ്‌ (വിശാഖപട്ടണം 2002) എന്നിവയാണിവ. ഇന്ത്യയുടെ 30 ശതമാനത്തിലേറെ കണ്ടെയ്‌നര്‍ വാണിജ്യത്തിന്‌ ഡിപി വേള്‍ഡ്‌ പിന്തുണ നല്‍കുന്നു.? ക്വേ സൈഡ്‌ ഓപ്പറേഷന്‍സിന്‌ പുറമെ ഉപഭോക്താക്കള്‍ക്ക്‌ മൂല്യം നല്‍കാവുന്ന മറ്റ്‌ രംഗങ്ങളിലും ഡിപി വേള്‍ഡിന്‌ താല്‍പര്യമുണ്ട്‌. ഉള്‍നാടുകളിലേക്ക്‌ റെയില്‍ ബന്ധം സ്ഥാപിക്കുന്നതിന്‌ ഡിപി വേള്‍ഡിന്‌ കഴിഞ്ഞു. പ്രധാന ഗേറ്റ്‌ വേകളായ മുന്ദ്ര, നവശേവ എന്നിവിടങ്ങളില്‍ നിന്നും ഉള്‍നാടന്‍ വിപണികളിലേക്ക്‌ ഏഴ്‌ കണ്ടെയ്‌നര്‍ ട്രെയിനുകള്‍ സര്‍വീസ്‌ നടത്തുന്നതിന്‌ സര്‍ക്കാരില്‍ നിന്നും ദേശീയ റെയില്‍ ലൈസന്‍സ്‌ ഡിപി വേള്‍ഡിന്‌ ലഭിച്ചിട്ടുണ്ട്‌.
ടെര്‍മിനലുകള്‍
1. നവശേവ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍, ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖംരാജ്യത്തെ സമുദ്രവാണിജ്യത്തില്‍ 40 ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖമാണ്‌. ഇവിടെയുള്ള ഡിപി വേള്‍ഡിന്റെ നവശേവ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ രാജ്യത്ത്‌ പൊതു - സ്വകാര്യ പങ്കാളിത്ത പദ്ധതികളില്‍ ആദ്യത്തെ ചുവടുവയ്‌പും. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കിയ ഈ ടെര്‍മിനല്‍ 30 വര്‍ഷത്തെ ബില്‍ഡ്‌ ഓപ്പറേറ്റ്‌ ട്രാന്‍സ്‌ഫര്‍ കരാറിന്‌ കീഴിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 9001, ISO 14001, OHSAS 18001, ISO 27001 എന്നീ സര്‍ട്ടിഫിക്കേഷനുകള്‍ ഈ ടെര്‍മിനലിനുണ്ട്‌.പ്രവര്‍ത്തനം തുടങ്ങിയത്‌ 1999
ക്വെ നീളം 600m
ബര്‍ത്തുകള്‍ 2
ശേഷി 1.2 million TEUs
ആഴം 16.5 meters
ടെര്‍മിനല്‍ വിസ്‌തീര്‍ണം 23 hectares

2. നവശേവ (ഇന്ത്യ) ഗേറ്റ്‌ വേ ടെര്‍മിനല്‍ - പുതിയ 330 മീറ്റര്‍ ടെര്‍മിനല്‍ പദ്ധതി, ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്ത്‌2013 ജൂണില്‍ ഇന്ത്യയിലെ സുപ്രധാന തുറമുഖമായ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്ത്‌ 330 മീറ്റര്‍ ടെര്‍മിനല്‍ പ്രൊജക്‌ട്‌ വികസിപ്പിക്കുന്നതിനുള്ള കരാറിലേര്‍പ്പെട്ടു കൊണ്ട്‌ ഡിപി വേള്‍ഡ്‌ പരസ്‌പരബന്ധം ശക്തമാക്കി. ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തിന്റെ വാര്‍ഷിക കൈകാര്യശേഷിയില്‍ ഒരു ലക്ഷം ടിഇയു കൂടി കൂട്ടിച്ചേര്‍ക്കുന്ന ഈ പദ്ധതി തുറമുഖത്തിന്റെ വികസനത്തിന്റെ നിര്‍ണായകഘട്ടത്തില്‍ സുപ്രധാന ചുവടുവയ്‌പായിരുന്നു. ഏറ്റവും ആധുനിക സാങ്കേതികവിദ്യ, ഉപകരണങ്ങള്‍, 16 മീറ്റര്‍ ബര്‍ത്ത്‌ ആഴം എന്നിവയുമായി നവശേവ (ഇന്ത്യ) ഗേറ്റ്‌ വേ ടെര്‍മിനലിന്‌ 14000 ടിഇയു വെസലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യത്തിന്റെ ആവശ്യം ഇന്ത്യ നേരിടുന്ന ഘട്ടത്തില്‍ ഉത്തമ പിന്തുണ നല്‍കുന്ന പങ്കാളിയാണ്‌ ഡിപി വേള്‍ഡ്‌.3. മുന്ദ്ര ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ (എംഐസിടി), മുന്ദ്ര തുറമുഖംഇന്ത്യ ഉപഭൂഖണ്‌ഡത്തിലെ ഏറ്റവും അത്യാധുനിക തുറമുഖ സൗകര്യങ്ങളിലൊന്നായ മുന്ദ്രയുടെ സ്ഥാനം ഗുജറാത്തിലാണ്‌. ഇന്ത്യയില്‍ ഏറ്റവുമധികം ചരക്കുല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായ വടക്ക്‌, വടക്കുപടിഞ്ഞാറ്‌ മേഖലകളുമായി ഏറ്റവുമടുത്ത്‌ സ്ഥിതി ചെയ്യുന്ന ഗേറ്റ്‌ വേ കൂടിയാണിത്‌. 2003ല്‍ മുന്ദ്ര ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഇന്ത്യയുടെ മുഖം മാറുന്ന കണ്ടെയ്‌നര്‍ വാണിജ്യത്തിന്‌ അതൊരു കുതിപ്പായിരുന്നു. 2003 വരെ തീരത്തുള്ള പ്രധാന തുറമുഖങ്ങളില്‍ മാത്രമായാണ്‌ കണ്ടെയ്‌നര്‍ വാണിജ്യം ഒതുങ്ങി നിന്നിരുന്നത്‌. ജെഎന്‍പിടി പോലുള്ളൊരു വലിയൊരു തുറമുഖവുമായി ഇത്ര അടുത്ത്‌ സ്ഥിതി ചെയ്യുന്ന മൈനര്‍ തുറമുഖം വിജയിക്കുമെന്ന്‌ ആരും സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഇന്ത്യയിലെ മൈനര്‍ തുറമുഖങ്ങളില്‍ ആദ്യമായി നടപ്പാക്കുന്ന കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഓപ്പറേഷന്‍സിന്‌ വേണ്ടിയുള്ള ഗ്രീന്‍ ഫീഡ്‌ പ്രൊജക്‌ടാണ്‌ മുന്ദ്രയിലേത്‌. ടെര്‍മിനലിന്‌ പുറത്ത്‌ മൂന്ന്‌ കിലോമീറ്ററിനുള്ളില്‍ ഇന്റഗ്രേറ്റഡ്‌ കണ്ടെയ്‌നര്‍ ഫ്രെയ്‌റ്റ്‌ സ്റ്റേഷനും മുന്ദ്ര ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഭാഗമായുണ്ട്‌. 20 ഹെക്‌ടറില്‍ സ്ഥിതി ചെയ്യുന്ന ഈ സിഎഫ്‌എസില്‍ വെയര്‍ഹൗസിങിന്‌ നീക്കിവച്ചിരിക്കുന്നത്‌ 1.9 ഹെക്‌ടറും ഓപ്പണ്‍ കണ്ടെയ്‌നര്‍ യാര്‍ഡ്‌ 9.95 ഹെക്‌ടറുമാണ്‌.പ്രവര്‍ത്തനം തുടങ്ങിയത്‌ 2003
ക്വെ നീളം 632m
ബര്‍ത്തുകള്‍ 2

4. ചെന്നൈ കണ്ടെയ്‌നര്‍ ടെര്‍മിനല്‍, ചെന്നൈ തുറമുഖംഇന്ത്യയുടെ തെക്ക്‌ കിഴക്കന്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ചെന്നൈ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ദക്ഷിണേന്ത്യയിലെ രണ്ട്‌ ദശലക്ഷം ടിഇയു വരുന്ന കണ്ടെയ്‌നര്‍ വിപണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാന കണ്ടെയ്‌നര്‍ ഗേറ്റ്‌ വേയാണ്‌. നഗരപരിധിക്കുള്ളില്‍ പരിമിതമായ യാര്‍ഡ്‌ വിസ്‌തീര്‍ണത്തിലാണ്‌ ടെര്‍മിനലിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ ഒരു ദശാബ്‌ദത്തിലേറെയായി ഉപഭോക്താക്കളുടെ ആവശ്യങ്ങളില്‍ കേന്ദ്രീകരിച്ചും ഭാവിപ്രവണതകള്‍ ഉള്‍ക്കൊണ്ടുമാണ്‌ ചെന്നൈ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം. 6500 ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണമുള്ള സിഎഫ്‌എസ്‌ തുറമുഖത്തിനകത്ത്‌ തന്നെ പ്രവര്‍ത്തിക്കുന്നു. ഇന്‍സ്‌പെക്ഷന്‍, എല്‍സിഎല്‍ ഡി സ്റ്റപിങ്‌, ഇറക്കുമതി കാര്‍ഗോയുടെ ഡെലിവറി തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്‌. തുറമുഖത്തിനകത്ത്‌ തന്നെ സിഎഫ്‌എസിന്റെ സാന്നിധ്യം ഇറക്കുമതിക്കാര്‍ക്കും യാത്രക്കാര്‍ക്കും സൗകര്യപ്രദമാണ്‌. എല്‍സിഎല്‍ കാര്‍ഗോയുടെ ബാംഗ്ലൂര്‍, ഹൈദരാബാദ്‌, കൊച്ചി, പോണ്ടിച്ചേരി പോലുള്ള ഉള്‍നാടുകളിലേക്കുള്ള പെട്ടെന്നുള്ള നീക്കമടക്കമുള്ള സാധ്യതകളാണ്‌ ചെന്നൈ ലഭ്യമാക്കുന്നത്‌.
പ്രവര്‍ത്തനം തുടങ്ങിയത്‌ 2001
ക്വെ നീളം 885m
ബര്‍ത്തുകള്‍ 4
ശേഷി 1.1 million TEUs
ആഴം 13.4 meters
ടെര്‍മിനല്‍ വിസ്‌തീര്‍ണം 25 hectares


5. ഇന്ത്യ ഗേറ്റ്‌ വേ ടെര്‍മിനല്‍, കൊച്ചി തുറമുഖം2004ലാണ്‌ രാജീവ്‌ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വല്ലാര്‍പാടത്ത്‌ ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനുമുള്ള അനുമതി കൊച്ചി തുറമുഖം ഡിപി വേള്‍ഡിന്‌ നല്‍കിയത്‌. പൂര്‍വ - പശ്ചിമ വ്യാപാരപാതയ്‌ക്ക്‌ സമീപമായി തന്ത്രപരമായ സ്ഥാനത്താണ്‌ കൊച്ചി സ്ഥിതി ചെയ്യുന്നത്‌. മധ്യകിഴക്കനേഷ്യ - വിദൂര പൂര്‍വേഷ്യ സീ റൂട്ടിലേക്ക്‌ 1 1 നോട്ടിക്കല്‍ മൈല്‍ മാത്രമാണ്‌ കൊച്ചിയില്‍ നിന്നുള്ള ദൂരം. സുപ്രധാന കപ്പലോട്ടപാതകളിലേക്ക്‌ ഭൂശാസ്‌ത്രപരമായി ഇത്രയുമധികം സാമീപ്യം മറ്റൊരു തുറമുഖത്തിനുമില്ല. ദക്ഷിണ, പശ്ചിമ ഇന്ത്യയുടെ വ്യാവസായിക, കാര്‍ഷിക ഉല്‍പാദന വിപണികളുടെ സ്വാഭാവിക ഗേറ്റ്‌ വേ ആയാണ്‌ ഡിപി വേള്‍ഡ്‌ കൊച്ചി പ്രവര്‍ത്തിക്കുന്നത്‌. കേരളം, തമിഴ്‌നാട്‌, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളുടെ ഉള്‍നാടുകള്‍ക്ക്‌ ടെര്‍മിനലിന്റെ സേവനം ലഭിക്കുന്നു. ഇന്ന്‌ ഇന്ത്യയുടെ വ്യാപാരത്തിന്റെ 45 ശതമാനവും കൊളമ്പോ, സലാല, ജബല്‍ അലി തുടങ്ങിയ ഹബ്‌ തുറമുഖങ്ങളിലൂടെയാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ നടത്തുന്നത്‌. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ഹബ്‌ എന്ന നിലയില്‍ രാജ്യത്തെ വ്യാപാര, വാണിജ്യ മേഖലയില്‍ ഗുണപരമായ മാറ്റം വരുത്തുന്നതില്‍ സുപ്രധാന പങ്കാണ്‌ കൊച്ചി ടെര്‍മിനലിനുള്ളത്‌.പ്രവര്‍ത്തനം തുടങ്ങിയത്‌ 2011
ക്വെ നീളം 600m
ബര്‍ത്തുകള്‍ 3
ശേഷി 1 million TEUs
ആഴം 14.5 meters
ടെര്‍മിനല്‍ വിസ്‌തീര്‍ണം 45 hectares

ഇന്ത്യയിലെ കണ്ടെയ്‌നര്‍ വ്യാപാരം പ്രതിവര്‍ഷം 15 ശതമാനം നിരക്കിലെ കഴിഞ്ഞ ദശാബ്‌ദത്തെ അപേക്ഷിച്ച്‌ വളരുന്നത്‌. രാജ്യത്തിനകത്ത്‌ തന്നെ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ഹബ്‌ വികസിപ്പിക്കുന്നത്‌ ഈ വളര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. ഈ സ്വപ്‌നം ആദ്യമായി സാക്ഷാത്‌കരിച്ചത്‌ കൊച്ചി തുറമുഖമാണ്‌. നിലവിലുള്ള കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വല്ലാര്‍പാടത്ത്‌ ഗ്രീന്‍ഫീല്‍ഡ്‌ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനുമുള്ള കണ്‍സഷന്‍ കരാര്‍ ഡിപി വേള്‍ഡിന്‌ ലഭിച്ചത്‌ 2004ലാണ്‌. പ്രധാന സമുദ്ര വ്യാപാര പാതകളില്‍ നിന്നും ഏതാനും നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റ്‌ വേ ടെര്‍മിനല്‍ ലോകവുമായുള്ള ഇന്ത്യയുടെ വ്യാപാരത്തില്‍ സ്വാഭാവിക ഗേറ്റ്‌ വേ ആകാന്‍ പര്യാപ്‌തമാണ്‌. ഡിപി വേള്‍ഡിന്‌ പ്രധാന പങ്കാളിത്തമുള്ള ടെര്‍മിനലില്‍ കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ, ട്രാന്‍സ്‌ വേള്‍ഡ്‌ ഗ്രൂപ്പ്‌, ചക്യത്ത്‌ ഏജന്‍സീസ്‌ എന്നിവരും സഹപങ്കാളികളാണ്‌.6. വിശാഖ കണ്ടെയ്‌നര്‍ ടെര്‍മിനല്‍, വിശാഖപട്ടണം തുറമുഖംബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത്‌ ചെന്നൈയ്‌ക്കും കൊല്‍ക്കൊത്തയ്‌ക്കും മധ്യേയുള്ള ആഴക്കടല്‍ ഗേറ്റ്‌ വേ ടെര്‍മിനലാണ്‌ വിശാഖ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ (വിസിടിപിഎല്‍). ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള ഈ ടെര്‍മിനല്‍ വിശാഖപട്ടണം പോര്‍ട്ട്‌ ട്രസ്റ്റിന്‌ കീഴില്‍ യുണൈറ്റഡ്‌ ലൈനര്‍ ഏജന്‍സീസ്‌ ലിമിറ്റഡിന്റെയും ഡിപി വേള്‍ഡിന്റെയും സംയുക്തസംരംഭമായി സ്ഥാപിതമായത്‌ 2003ലാണ്‌. 16.5 മീറ്റര്‍ സ്വാഭാവിക ആഴം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ പ്രദേശങ്ങളുമായുള്ള ബന്ധം എന്നിവ വിശാഖപട്ടണത്തിനുണ്ട്‌. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വികസിപ്പിച്ചെടുത്ത സമകാലീനമായ അടിസ്ഥാന സൗകര്യങ്ങള്‍ പുറമെയും. ബര്‍ത്തിന്റെ നീളം വര്‍ധിപ്പിക്കുന്നതിനും അടുത്ത മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ കണ്ടെയ്‌നര്‍ കൈകാര്യ ശേഷി 20 ലക്ഷം ടിഇയു ആക്കുന്നതിനുമുള്ള പരിശ്രമത്തിലാണ്‌ വിശാഖപട്ടണം ഇപ്പോള്‍.ഷിപ്പിങ്‌ ലൈനുകളുടെയും വ്യാപാര സമൂഹത്തിന്റെയും പിന്തുണയോടെ പ്രാദേശിക, ഐസിഡി, ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ഗതാഗതം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സമാഹൃത വളര്‍ച്ചാ നിരക്ക്‌ 2013 അവസാനത്തില്‍ 23 ശതമാനമാണ്‌. 700 കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴ്‌ സംസ്ഥാനങ്ങളിലെ ഉള്‍നാടുകള്‍ക്ക്‌ വിശാഖപട്ടണം ടെര്‍മിനലിന്റെ സേവനം ലഭിക്കുന്നു. തീര ആന്ധ്ര, ഒറീസ, ഛത്തീസ്‌ഗഢ്‌ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദശാബ്‌ദത്തിനുള്ളില്‍ ഉയര്‍ന്നു വന്ന വ്യവസായങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആഴക്കൂടുതലും പാരദ്വീപ്‌, കൊല്‍ക്കൊത്ത, ഹാല്‍ദിയ, ചിറ്റഗോങ്‌, യാങ്കൂര്‍ എന്നീ തുറമുഖങ്ങളുമായുള്ള സാമീപ്യവും മൂലം ഈ തുറമുഖം വന്‍കിട കപ്പലുകള്‍ക്ക്‌ തീര്‍ത്തും അനുയോജ്യമാണ്‌. ഈ തുറമുഖങ്ങളില്‍ നിന്നും ഗണ്യമായ തോതില്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ചരക്കുകള്‍ വിശാഖപട്ടണം കൈകാര്യം ചെയ്യുന്നു. ഹബ്‌ പോര്‍ട്ട്‌ എന്ന നിലയില്‍ പ്രാധാന്യമുള്ള വിശാപട്ടണം ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ ഏറ്റവും മികച്ച ഗേറ്റ്‌ വേ ആകാനുള്ള ഒരുക്കത്തിലാണ്‌.പ്രവര്‍ത്തനം തുടങ്ങിയത്‌ 2003
ക്വെ നീളം 450m
ബര്‍ത്തുകള്‍ 2
ശേഷി 0.7 million TEUs
ആഴം 16.5 meters
ടെര്‍മിനല്‍ വിസ്‌തീര്‍ണം 19 hectares





ഡിപി വേള്‍ഡിനെ കുറിച്ച്‌ആഗോളവ്യാപാരത്തിന്‌ ഗതിവേഗം പകരുന്ന ഡിപി വേള്‍ഡ്‌ സപ്ലൈ ശൃംഖലയില്‍ അവിഭാജ്യ കണ്ണിയാണ്‌. മറൈന്‍ മുതല്‍ ഇന്‍ലാന്‍ഡ്‌ ടെര്‍മിനലുകള്‍ വരെ, മാരിടൈം സേവനങ്ങള്‍, ലോജിസ്റ്റിക്‌സ്‌, അനുബന്ധനസേവനങ്ങള്‍ മുതല്‍ സാങ്കേതികവിദ്യ പിന്തുണയുള്ള വ്യാപാര പരിഹാരങ്ങള്‍ വരെ വിവിധ മേഖലകളിലായി ഡിപി വേള്‍ഡ്‌ പ്രവര്‍ത്തിക്കുന്നു. ആറ്‌ ഭൂഖണ്‌ഡങ്ങളില്‍ 31 രാജ്യങ്ങളിലായി 70 ടെര്‍മിനലുകളാണ്‌ ഡിപി വേള്‍ഡിന്‌ കീഴിലുള്ളത്‌. ആഗോളവ്യാപാരം പ്രകാശമാനമാക്കാനും സമ്പദ്‌ വ്യവസ്ഥയിലും സമൂഹത്തിലും അനുകൂലഫലങ്ങളുണ്ടാക്കാനും ഡിപി വേള്‍ഡ്‌ യത്‌നിക്കുന്നു. 36000ലേറെ വരുന്ന ജീവനക്കാര്‍ സര്‍ക്കാരുകള്‍, ഷിപ്പിങ്‌ ലൈനുകള്‍, ഇറക്കുമതിക്കാര്‍, കയറ്റുമതിക്കാര്‍, സമൂഹങ്ങള്‍, ആഗോള സപ്ലൈ ശൃംഖലയിലെ മറ്റ്‌ പ്രധാന ഘടകങ്ങള്‍ എന്നിവരുമായി ദീര്‍ഘകാല ബന്ധം സ്ഥാപിച്ച്‌ ഇന്നും നാളെയും ഗുണനിലവാരമാര്‍ന്ന സേവനങ്ങള്‍ മൂല്യത്തോടെ നല്‍കുന്നു. പ്രധാന ബിസിനസായ കണ്ടെയ്‌നര്‍ കൈകാര്യത്തില്‍ നിന്നും മൊത്തം വരുമാനത്തിന്റെ ഗണ്യമായ ഭാഗം കമ്പനി നേടുന്നു. 2015ല്‍ 61.7 ദശക്ഷം ടിഇയു ആണ്‌ ഡിപി വേള്‍ഡ്‌ കൈകാര്യം ചെയ്‌തത്‌. വികസന, വിപുലീകരണ പ്രവര്‍ത്തനങ്ങളിലൂടെ 2020നകം ഇത്‌ 100 ദശലക്ഷമാക്കാനും ലക്ഷ്യമിടുന്നു. ഏറ്റവും ഉല്‍പ്പാദനക്ഷമവും കാര്യക്ഷമവും സുരക്ഷിതവുമായ വ്യാപാര പരിഹാരങ്ങളിലേക്കാണ്‌ ഡിപി വേള്‍ഡിന്റെ പ്രവര്‍ത്തനം.

ഡോ. ബത്രാസ്‌ സാന്നിധ്യം കൂടുതല്‍ ശക്തമാക്കും




കൊച്ചി : ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ഹോമിയോപ്പതിക്‌ ക്ലിനിക്‌ ശൃംഖലയായി, ഡോ. ബത്രാസ്‌ സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. ഇന്ത്യയിലും, ദുബായിലും ലണ്ടനിലുമായി 121 നഗരങ്ങളിലുമായി 221 ക്ലിനിക്കുകളാണുള്ളത്‌.വികസന പരിപാടികളുടെ ഭാഗമായി ദുബായിലെ അല്‍-വാസലില്‍, ലോകത്തിലെ ആദ്യത്തെ സിഗ്നേച്ചര്‍ ഹോമിയോപ്പതിക്‌ ക്ലിനിക്‌ തുറന്നു. ദുബായ്‌ വിമന്‍സ്‌ യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ ഷേയ്‌ഖാ മജ്‌ദ്‌ സൗദ്‌ അല്‍-ഖാസ്സിമി ആണ്‌ സിഗ്നേച്ചര്‍ ഹോമിയോപ്പതി ക്ലിനിക്‌ ഉദ്‌ഘാടനം ചെയ്‌തത്‌.
ഡിഎച്ച്‌സിസി അന്താരാഷ്‌ട്ര ആരോഗ്യ സംരക്ഷണ പരിപാടിയില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയാണ്‌ തങ്ങളുടേതെന്ന്‌ ഡോ. ബത്രാസ്‌ ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പ്‌ സ്ഥാപക ചെയര്‍മാന്‍ ഡോ. മുകേഷ്‌ ബത്ര പറഞ്ഞു.
ഡിഎച്ച്‌സിസിയിലെ ഒരു ക്ലിനിക്കില്‍ നിന്ന്‌ യുഎഇ യില്‍ ഇപ്പോള്‍ 4 ക്ലിനിക്കുകള്‍ തുറക്കപ്പെട്ടു. 2017-ഓടെ 6 ക്ലിനിക്കുകള്‍ കൂടി തുറന്നുകൊണ്ട്‌ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്ന്‌ ഡോ. ബത്രാസ്‌ പറഞ്ഞു.
ആഗോളതലത്തില്‍ ഏഴുലക്ഷം രോഗികളാണ്‌ ഡോ. ബത്രാസിന്റെ ചികിത്സയിലുള്ളത്‌. ഇതില്‍ 7 ലക്ഷംപേര്‍ കേശരോഗ ബാധിതരാണ്‌. ഒരുലക്ഷം പേര്‍ ചര്‍മ്മ രോഗികളുമാണെന്ന്‌ ഡോ. അക്ഷയ്‌ ബത്ര പറഞ്ഞു. 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...