Tuesday, April 11, 2023

6 April 2023

 


മികച്ച മാതാപിതാക്കളാകാന്‍ പിന്തുണയുമായി ടോട്ടോ



കൊച്ചി: മാതാപിതാക്കളാകാന്‍ തയ്യാറെടുക്കുന്നവരുടെ ഗര്‍ഭകാലത്തും അച്ഛനമ്മമാരുടെ രക്ഷകര്‍തൃ യാത്രയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തിയും മനുഷ്യ വൈദഗ്‌ധ്യവും സംയോജിപ്പിച്ച്‌ ശിശു പരിപാലനത്തിനുള്ള പ്രായോഗികവും ശാസ്‌ത്രീയവുമായ മാര്‍ഗങ്ങള്‍ ഇനി `കുഡില്‍'' എന്ന വാട്‌സാപ്പിലൂടെ ലഭ്യമാകും. മുന്‍നിര ടെക്‌നോളജി സ്റ്റാ?ട്ടപ്‌ കമ്പനിയായ ടോട്ടോയാണ്‌ രക്ഷാകര്‍തൃത്വത്തിലെ ഈ വിജ്ഞാന വിപ്ലവം ലോകത്തിനു മുന്നില്‍ തുറക്കുന്നത്‌..


ഓരോ മേഖലയിലെയും പ്രഗത്ഭരടങ്ങിയ ടീമില്‍ നിന്നും മാതാപിതാക്കള്‍ക്ക്‌ കുട്ടികളെ കുറ്റമറ്റ രീതിയില്‍ പരിപാലിച്ച്‌ വളര്‍ത്തുന്നതിന്‌ സൗകര്യപ്രദവും വിശ്വസനീയവുമായ വ്യക്തിഗത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായവുമാണ്‌ വാട്‌സാപ്പിലൂടെ വാഗ്‌ദാനം ചെയ്യുന്നത്‌. പ്രസവത്തിന്‌ മുമ്പും ശേഷവും മാതാപിതാക്കളും ഗര്‍ഭസ്ഥ ശിശുക്കളും നേരിടുന്ന നിരവധി പ്രതിസന്ധിക?ക്കുള്ള ശരിയായ ഉത്തരമാണ്‌ കുഡില്‍. ''ജനനി`യെന്ന്‌ വിളിക്കുന്ന ഈ സംവിധാനത്തോട്‌ മാതാപിതാക്കള്‍ക്ക്‌ ചോദ്യങ്ങള്‍ ചോദിക്കാനും അവരുടെ ആശങ്കകള്‍ പങ്കുവയ്‌ക്കുവാനും സൗകര്യമുണ്ട്‌

കാലിഫോര്‍ണിയ ആല്‍മണ്ടിനൊപ്പം


ലോക ആരോഗ്യദിനം ആഘോഷമാക്കാം

കൊച്ചി: എല്ലാ വര്‍ഷവും ആഘോഷിച്ചു വരുന്ന ലോക ആരോഗ്യ ദിനം, ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തുടനീളം
ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച്‌ ബോധവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ആഗോള ബോധവല്‍ക്കരണ ദിനത്തില്‍ കാലിഫോര്‍ണിയ ആല്‍മണ്ട,്‌ ബദാമിന്റെ പ്രാ

ധാന്യത്തെക്കുറിച്ച്‌ വ്യക്തമാക്കി.
ആരോഗ്യകരമായ ഭക്ഷണക്രമത്തിനുള്ള പങ്കിനെ തിരിച്ചറിയുക എന്നത്‌ അനിവാര്യമാണ്‌. ഒരുആരോഗ്യകരമായ ഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ്‌ ബദാമുകള്‍ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.
നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിങ്ങനെ പൊതുവായുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അനിവാര്യമായിട്ടുള്ള പോഷകഘടകങ്ങളുടെ ഒരുലവറയാണ്‌ ബദാമുകള്‍.
ഇതിനു പുറമെ ബദാമുകള്‍ സിങ്ക്‌, ചെമ്പ്‌, ഫോളേറ്റ്‌, ഇരുമ്പ്‌തുടങ്ങിയ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ധാതുക്കളുടേയും ഒരു വലിയ സ്രോതസ്സാണ്‌. ഒരു സമീകൃത ആഹാരത്തില്‍ ബദാമുകള്‍ ഉള്‍പ്പെടുത്തുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും കൊളസ്‌ട്രോളിന്റെ തോതുകള്‍ കുറയ്‌ക്കുമെന്നും രക്തത്തിലെപഞ്ചസാരയുടെ തോതുകള്‍ നിയന്ത്രിക്കുമെന്നും ശരീരഭാരം നിയന്ത്രിച്ച്‌ മുന്നോട്ട്‌ കൊണ്ടുപാകുവാന്‍ സഹായിക്കുമെന്നും നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.
ലോകാരോഗ്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസാരിക്കവെ ഡല്‍ഹിയിലെമാക്‌സ്‌ ഹെല്‍ത്ത്‌ കെയറിലെ ഡയബറ്റിക്‌സ്‌ റീജിയണല്‍ ഹെഡ്ഡായ റിതികസമദ്ദാര്‍ പറഞ്ഞു.
വറുത്ത അല്‍പ്പം ഉപ്പ്‌ ചേര്‍ത്ത 43 ഗ്രാം ബദാമുകള്‍ ദിവസേന ഭക്ഷിക്കുന്നതിലൂടെ വിശപ്പ്‌കുറയ്‌ക്കുവാനും ശരീരഭാരം വര്‍ദ്ധിപ്പിക്കാതെ തന്നെ ഡയട്രി വൈറ്റമിന്‍ ഇ,മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പ്‌ എന്നിവ ഭക്ഷിച്ചു മുന്നോട്ട്‌ പോകാനും കഴിയും.

'റെമിറ്റാപ്പ്‌ ഡി.എം.ടി ' കേരളത്തില്‍ അവതരിപ്പിച്ചു

കൊച്ചി : മൊബൈല്‍ പേമെന്റ്‌ ആപ്ലിക്കേഷന്‍ സ്റ്റാര്‍ട്ടപ്പ്‌ കമ്പനിയായ റെമിറ്റാപ്‌ ഫിന്‍ടെക്‌ സൊല്യൂഷന്‍സ്‌ ബിസിനസ്‌ രംഗത്ത്‌ കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക്‌ കൂടുതല്‍ അവസരം സാധ്യമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക്‌ കുറഞ്ഞ ചിലവിലും സുരക്ഷിതമായും പണം അയക്കുവാനും സ്വീകരിക്കാനും സാധിക്കുന്ന വിധത്തില്‍ ഡൊമസ്റ്റിക്‌ മണി ട്രാന്‍സ്‌ഫര്‍ ആപ്പ്‌ 'റെമിറ്റാപ്പ്‌ ഡിഎം.ടി' കേരളത്തില്‍ അവതരിപ്പിച്ചു. റെമിറ്റാപ്‌ ഫിന്‍ടെക്‌ സൊല്യൂഷന്‍സ്‌ സ്ഥാപകന്‍ അനില്‍ ശര്‍മ്മ 'റെമിറ്റാപ്പ്‌ ഡി.എം.ടി' യുടെ ലോഞ്ചിംഗ്‌ നിര്‍വ്വഹിച്ചു.
അന്യസംസ്ഥാന തൊഴിലാളി കള്‍ക്ക്‌ കൂടുതല്‍ സുഗമവും സുരക്ഷിതവുമായി അവരുടെ ഉറ്റവര്‍ക്ക്‌ പണം അയക്കുന്നതിന്‌ റെമിറ്റ്‌ ആപ്പ്‌ സഹായകമാകും.
സാധാരണ ഞായറാഴ്‌കളിലാണ്‌ ഇവര്‍ക്ക്‌ നാട്ടിലേക്ക്‌ അയക്കാന്‍ സാധിക്കുക.എന്നാല്‍ അന്ന്‌ ബാങ്കുകള്‍ അവധിയായതിനാല്‍ മറ്റൊരു ദിവസത്തെ ജോലിയും ആ ദിവസത്തെ കൂലിയും നഷ്ടപ്പെടുത്തി വേണം ബാങ്കില്‍ പോയി പണം അയക്കാന്‍. ഇതിനൊരു ശാശ്വത പരിഹാരമായിട്ടാണ്‌ റെമിറ്റാപ്പ്‌ ഡി.എം.ടി. അവതരിപ്പിക്കുന്നതെന്നും അനില്‍ ശര്‍മ്മ പറഞ്ഞു.റെമിറ്റാപ്പ്‌ കേരളത്തില്‍ എല്ലായിടത്തും ഏജന്‍സികളെയും സൂപ്പര്‍ ഏജന്‍സികളെയും നിയമിച്ചിട്ടുണ്ട്‌. പണം നാട്ടിലേയ്‌ക്ക്‌ അയക്കേണ്ടവര്‍ അവരുടെ ഏറ്റവും അടുത്തുള്ള റെമിറ്റാപ്പ്‌ ഏജന്‍സിയെ സമീപിച്ച്‌ അവര്‍ അയക്കാന്‍ ഉദ്ദേശിക്കുന്ന പണം ഏജന്‍സിക്ക്‌ കൈമാറുക. ഏജന്‍സി ചെറിയ ഒരു തുക സര്‍വ്വീസ്‌ ചാര്‍ജ്ജ്‌ ഈടാക്കി അപ്പോള്‍ തന്നെ ഉപഭോക്താവ്‌ ആവശ്യപ്പെടുന്ന ആള്‍ക്ക്‌ പണം അയക്കും.
കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക്‌ സേവനത്തോടൊപ്പം വരുമാന വര്‍ദ്ധനവിനുള്ള വലിയ സാധ്യത കൂടിയാണ്‌ 'റെമിറ്റാപ്പ്‌ ഡി.എം.ടി'യിലൂടെ തുറക്കുന്നതെന്ന്‌ അഭിഷേക്‌ ശര്‍മ്മ പറഞ്ഞു
ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും റെമിറ്റാപ്പ്‌ ഡി.എം.ടി'ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത ശേഷം നിര്‍ദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച്‌ ഇ-വാലറ്റിന്‌ രൂപം നല്‍കാം. തുടര്‍ന്ന്‌ തങ്ങള്‍ ഉദ്ദേശിക്കുന്ന തുക റെമിറ്റാപ്പ്‌ ഡി.എം.ടി'യുടെ ബാങ്കില്‍ നിക്ഷേപിക്കണം. തുടര്‍ന്ന്‌ ഉപഭോക്താക്കള്‍ക്കായി ചെറിയ തുക സര്‍വ്വീസ്‌ ചാര്‍ജ്ജായി ഈടാക്കി ബാങ്കിംഗ്‌ സേവനം ആരംഭിക്കാവുന്നതാണ്‌. ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ ഭാഷ തിരഞ്ഞെടുത്ത്‌ ഇടപാടുകള്‍ നടത്താം. സുരക്ഷയുടെ ഭാഗമായി ഓരോ ഇടപാടിനും ആറ്‌ അക്ക ഒ.ടി.പി.യും ഉണ്ടായിരിക്കും. ഏജന്റ്‌ മുഖേന അയക്കുന്ന പണം അപ്പോള്‍ തന്നെ ഉപഭോക്താവിന്റെ ബാങ്കില്‍ നിക്ഷേപിക്കപ്പെടും. ഇത്‌ അപ്പോള്‍തന്നെ പരിശോധിച്ച്‌ ഉറപ്പാക്കനും സാധിക്കും.സമീപ ഭാവിയില്‍ വൈദ്യുതി ബില്‍, ഫോണ്‍ ബില്‍, ഇന്‍ഷുറന്‍സ്‌ പ്രീമിയം, ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌, ഇന്റര്‍നെറ്റ്‌ ബില്‍ അടക്കമുള്ളവ റെമിറ്റാപ്പിലൂടെ വേഗത്തിലും എളുപ്പത്തിലും അടയ്‌ക്കുന്നതിനും ഇന്ത്യന്‍ രൂപയ്‌ക്ക്‌ പുറമെ മറ്റ്‌ രാജ്യങ്ങളുടെ കറന്‍സികളില്‍ ഇടപാട്‌ നടത്തുന്നതിനും സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ അവതരിപ്പിക്കും , ഇന്ത്യയ്‌ക്ക്‌ പുറമെ നേപ്പാളിലും റെമിറ്റാപ്പ്‌ പ്രവര്‍ത്തിച്ചുവരുന്നു. യു.എസ്‌, ബോട്‌സ്വാന, കാനഡ, യുകെ എന്നീ രാജ്യങ്ങളിലും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. 



ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...