Friday, August 7, 2020

ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ അവതരിപ്പിക്കുന്നു

 


 



കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ ഏറ്റവും പുതിയ ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ചായ കണക്റ്റഡ് എക്സ് ആമസോണ്‍ഡോട്ട്ഇന്നില്‍ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് ആറ് മുതല്‍ ആമസോണ്‍ഡോട്ട്ഇന്നിലൂടെ വാച്ചുകള്‍ ആദ്യമായി വിപണിയിലെത്തിക്കും. ആമസോണിന് പുറമേ വേള്‍ഡ് ഓഫ് ടൈറ്റന്‍ സ്റ്റോറുകള്‍ടൈറ്റന്‍ വെബ്സൈറ്റ് എന്നിവയില്‍ നിന്നും കണക്റ്റഡ് എക്സ് സ്മാര്‍ട്ട് വാച്ച് ലഭിക്കും.

 

ഒട്ടേറെ ടെക് ഫീച്ചറുകളുള്ള കണക്റ്റഡ് എക്സ് വാച്ചുകള്‍ മൂന്നു വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്. അനലോഗ് സൂചികളുള്ള വാച്ചുകളുടെ ബാറ്ററികള്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ സ്മാര്‍ട്ട് മോഡില്‍ മൂന്നു ദിവസം വരെയും അനലോഗ് മോഡില്‍ 30 ദിവസംവരെയും പ്രവര്‍ത്തിക്കും. സ്മാര്‍ട്ട് ബാറ്ററി തീര്‍ന്നാല്‍ പോലും മുപ്പതു ദിവസത്തേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിന് ഇതുവഴി സാധിക്കും.

 

11,995 രൂപ വിലയുള്ള വാച്ചിന് 1.2 ഇഞ്ച് ഫുള്‍ ടച്ച് കളര്‍ സ്ക്രീന്‍ ഡിസ്പ്ലേയുമുണ്ട്. അനലോഗ് സൂചികള്‍ക്കു പുറമെ ആക്ടിവിറ്റി ട്രാക്കിംഗ്ഇഷ്ടാനുസരണം മാറ്റാവുന്ന വാച്ച് ഫേയ്സുകള്‍ഫൈന്‍ഡ് യുവര്‍ ഫോണ്‍ ഫീച്ചര്‍മ്യൂസിക്കാമറ കണ്‍ട്രോള്‍കാലാവസ്ഥാ വിവരങ്ങള്‍കലണ്ടര്‍ അലര്‍ട്ടുകള്‍സൗകര്യപ്രദമായി സജ്ജീകരിക്കാവുന്ന റിമൈന്‍ഡറുകള്‍ എന്നിവയുമുണ്ട്. ഹാര്‍ട്ട് റേറ്റ് മോനിട്ടറിംഗ്, സ്ലീപ് ട്രാക്കിംഗ്കലോറി കൗണ്ടര്‍ തുടങ്ങിയ ഫിറ്റ്നസ് ഫീച്ചറുകളും കണക്റ്റഡ് എക്സ് വാച്ചുകളിലുണ്ട്.

 

നൂതനമായ ഈ ഉത്പന്നം ആമസോണ്‍ ഇന്ത്യയുമായി ചേര്‍ത്ത് വിപണിയിലെത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ വാച്ചസ് ആന്‍ഡ് വെയറബിള്‍സ് സിഎംഒ കല്‍പ്പന രംഗമണി പറഞ്ഞു. എപ്പോഴും കണക്റ്റഡ് ആയിരിക്കാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം നവീനമായ സ്റ്റൈലിഷ് രൂപകല്‍പ്പനയാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്. പുതിയ ടെക്നോളജി ഫീച്ചേഴ്സിനൊപ്പം സ്റ്റൈലും ആഗ്രഹിക്കുന്ന ഇന്നത്തെ ഉപയോക്താക്കളുടെ ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനാണ് ടൈറ്റന്‍ കണക്റ്റഡ് എക്സ് ലക്ഷ്യമിടുന്നതെന്ന് കല്‍പ്പന ചൂണ്ടിക്കാട്ടി.

 

ടൈറ്റന്‍ കണക്റ്റഡ് എക്സ് ആപ് ഈ സ്മാര്‍ട്ട് വാച്ചുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 6.0 മുതല്‍ മുകളിലേയ്ക്കുള്ളവയുമായും ഐഒഎസ് വേര്‍ഷന്‍ 9.0 മുതല്‍ മുകളിലേയ്ക്കുള്ളതുമായി കംപാറ്റിബിള്‍ ആണ്. ആധുനികസ്പോര്‍ട്ടി രൂപത്തിലുള്ള ടൈറ്റന്‍ കണക്റ്റഡ് എക്സ് കോപ്പര്‍ ബ്രൗണ്‍ജെറ്റ് ബ്ലാക്ക്കാക്കി ഗ്രീന്‍ എന്നീ വേരിയന്‍റുകളിലായി സിലിക്കോണ്‍ പിയുമെഷ് സ്ട്രാപ്പുകളോടു കൂടിയാണ് ലഭ്യമാകുന്നത്.

 

കാനറ ബാങ്കിന് 406.24 കോടി ലാഭം



കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ കാനറ ബാങ്ക് 2020-2021 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 23.5%  വളര്‍ച്ചയോടെ  406.24 കോടിയുടെ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ലാഭം 329.07 കോടിയായിരുന്നു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ  പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31.82 ശതമാനം വര്‍ധിച്ച് 4,285 കോടി രൂപയായി. മൊത്ത വരുമാനം 20,685.91 കോടിയായും ഉയര്‍ന്നു. 2020 മാര്‍ച്ചില്‍ 9.39 ശതമാനമായിരുന്ന ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 8.84 ശതമാനമായും 4.34 ശതമാനമായിരുന്ന അറ്റ നിഷ്‌ക്രിയ ആസ്തി 3.95 ശതമാനമായും കുറഞ്ഞ് ആസ്തി ഗുണമേന്മ മെച്ചപ്പെടുത്തി. മൂലധന പര്യാപ്താത അനുപാതവും മെച്ചപ്പെട്ട 12.77 ശതമാനമെന്ന നിലയിലെത്തി.  

യൂണിവേഴ്‌സല്‍ സോംപോയില്‍ ഉപഭോക്തൃ സേവനത്തിന് ഇനി വെര്‍ച്വല്‍ ഏജന്റ്


കൊച്ചി:  പൊതു-സ്വകാര്യമേഖലാ സംയുക്ത സംരംഭമായ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് ഉപഭോക്താക്തൃ സേവനത്തിനായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വെര്‍ച്വല്‍ ഏജന്റുമാരെ അവതരിപ്പിച്ചു. മോട്ടോര്‍ ക്ലെയിം സേവനത്തിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. നേരത്തെ കോള്‍ സെന്ററിലെ ഏജന്റുമാര്‍ നേരിട്ട് കൈകാര്യം ചെയ്തിരുന്ന കോളുകള്‍ ഇനി വെര്‍ച്വല്‍ ഏജന്റുമാരായിരിക്കും കൈകാര്യം ചെയ്യുക. ക്ലെയിം നടപടികളുടെ ആദ്യപടിയായുളള വിശദമായ പതിവ് അന്വേഷണങ്ങളും വിവര ശേഖരണവും വെര്‍ചല്‍ ഏജന്റുമാര്‍ നടത്തും. സാധാരണ ഉപഭോക്താവിന് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണിത്. വെര്‍ച്വല്‍ ഏജന്റുമാരെ അവതരിപ്പിച്ചതോടെ ഈ സമയം ഗണ്യമായി കുറയും. കാത്തിരിക്കേണ്ടതുമില്ല. പതിവ് കോളുകള്‍ ഉപഭോക്തൃ സേവന ജീവനക്കാരില്‍ നിന്നു മാറ്റി വെര്‍ച്വല്‍ ഏജന്റുമാര്‍ ഏറ്റെടുക്കുന്നതോടെ ഉപഭോക്താവിന് ഇത് ഏറ്റവും മികച്ച അനുഭവമായി മാറും. ക്ലെയിം ഫയലിങ്, ക്ലെയിം സ്റ്റാറ്റസ് പരിശോധന, പോളിസി പരിശോധന അടക്കമുള്ള ക്ലെയിം രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ഈ സാങ്കേതിക വിദ്യയിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇന്ത്യയില്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സേവനം. 

കോവിഡ്19 പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനാനുഭവം നല്‍കാനും മറ്റു നടപടിക്രമങ്ങള്‍ ലളിതമാക്കാനും ഈ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ സാധ്യമാകുമെന്ന് യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ശരദ്  മാത്തൂര്‍ പറഞ്ഞു.  

Sunday, August 2, 2020

ഫയര്‍ബ്ലേഡിന്റെ ബുക്കിംഗ്‌ ആരംഭിച്ച്‌ ഹോണ്ട



2019 ല്‍ ഹോണ്ട പുതിയ CBR 1000RR-R ഫയര്‍ബ്ലേഡ്‌, CBR 1000ഞഞഞ ഫയര്‍ബ്ലേഡ്‌ SP എന്നിവ ഹോണ്ടയുടെ ലിറ്റര്‍ക്ലാസ്‌ മോട്ടോര്‍സൈക്കിള്‍ ബാഡ്‌ജിനായി ഒരു പുതിയ യുഗം ആരംഭിക്കാനായി അവതരിപ്പിച്ചിരുന്നു.

നിര്‍മ്മാതാക്കള്‍ ഇആഡ റൂട്ട്‌ വഴിയായി മോട്ടോര്‍സൈക്കില്‍ ഇന്ത്യയിലേക്ക്‌ എത്തിക്കുമെന്ന്‌ പ്രഖ്യാപിക്കുകയും രാജ്യത്തുടനീളമുള്ള ബിഗ്‌ വിംഗ്‌ ഡീലര്‍ഷിപ്പുകള്‍ വഴി ബുക്കിംഗ്‌ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

വാഹനത്തിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓഗസ്റ്റ്‌ അവസാനത്തോടെ ഡെലിവറികള്‍ ആരംഭിക്കുമെന്ന്‌ ഹോണ്ട സ്ഥിരീകരിച്ചു.2020 ഫയര്‍ബ്ലേഡിന്‌ കാര്യമായ ചില അപ്‌ഡേറ്റുകള്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്‌. മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ്‌ മുമ്‌ബത്തേതിനേക്കാള്‍ ഷാര്‍പ്പാണ്‌, എയറോഡൈനാമിക്‌ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതില്‍ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മെലിഞ്ഞ ജോഡി എല്‍ഇഡി ഹെഡ്‌ലാമ്‌ബുകള്‍ ഒരു സെന്‍ട്രല്‍ റാംഎയര്‍ ഡക്‌റ്റ്‌ ഉപയോഗിച്ച്‌ വേര്‍തിരിച്ച്‌ ഇന്‍ടേക്ക്‌ പോര്‍ട്ടിലേക്ക്‌ തടസ്സമില്ലാത്ത എയര്‍ ഫ്‌ലോ നല്‍കുന്നു.

സര്‍വകാല റെക്കോര്‍ഡ്‌ ഭേദിച്ച്‌ സ്വര്‍ണവില

;
പവന്‌ 40,160 രൂപ

സംസ്ഥാനത്ത്‌ സര്‍വകാല റെക്കോര്‍ഡും ഭേദിച്ച്‌ സ്വര്‍ണവില 40,000 കടന്നു. പവന്‌ ഇന്ന്‌ 160 രൂപ വര്‍ധിച്ചു 40,160 രൂപയിലെത്തി. ഗ്രാമിന്‌ 20 രൂപ ഉയര്‍ന്നു 5020 രൂപയാണ്‌ ഇന്നത്തെ വില. ഒരു വര്‍ഷം കൊണ്ട്‌ 14, 080 രൂപയാണ്‌ സ്വര്‍ണ്ണത്തിന്‌ വര്‍ധിച്ചത്‌.

പവന്‍ വില 50, 000 രൂപയിലെത്താനുള്ള സാധ്യത വിദൂരമല്ലെന്ന്‌ വെളിപ്പെടുത്തിയാണ്‌ ദിനംപ്രതി സ്വര്‍ണവില കുതിക്കുന്നത്‌. തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവില വര്‍ധിച്ചാണ്‌ 40,160 ലെത്തിയത്‌.

ഈ വര്‍ഷം ജനുവരിയില്‍ 30,000 രൂപയായിരുന്ന സ്വര്‍ണവിലയാണ്‌ ഏഴു മാസം കൊണ്ട്‌ 40,000 ത്തില്‍ എത്തിയത്‌. ജൂലൈ മാസത്തില്‍ ഓരോ ദിവസവും വില കയറി. കോവിഡ്‌ വ്യാപനത്തെതുടര്‍ന്നുള്ള ആഗോള സാമ്‌ബത്തിക പ്രതിസന്ധിയും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചതുമാണ്‌ വിലയെ സ്വാധീനിച്ചത്‌.
അമേരിക്കയില്‍ കോവിഡ്‌ തീവ്രമായതിനാല്‍ ഓഹരി വിപണികളില്‍ വലിയ തിരിച്ചുവരവ്‌ പെട്ടെന്നുണ്ടാകില്ലെന്നുമുള്ള വിശ്വാസം വന്‍കിട നിക്ഷേപകരെ സ്വര്‍ണത്തില്‍ മാത്രം നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുകയാണ്‌. യുഎസ്‌ ചൈന വ്യാപാര യുദ്ധവും യുഎസ്‌ ഡോളറിലെ ഇടിവും സ്വര്‍ണവില കൂടാന്‍ കാരണമായെന്നാണ്‌ വിലയിരുത്തല്‍

കൊറോണ 'കവച്' പോളിസിയുമായി കാനറാ ബാങ്ക്


 
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ 'കവച്' പോളിസിയുമായി കാനറാ ബാങ്ക് . ഐആർഡിഎയുടെ നിർദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് (M / s NIA) ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (M / s BAGIC) എച്ച്ഡി‌എഫ്‌സി ഇ‌ആർ‌ജി‌ഒ ഹെൽ‌ത്ത് ഇൻ‌ഷുറൻസ് കമ്പനി ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെയാണ് കൊറോണ 'കവച്' ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

മൂന്നര മാസം, ആറര മാസം, ഒന്‍പതര മാസം എന്നിങ്ങനെയാണ് കൊറോണ 'കവച്' പോളിസികളുടെ ദൈര്‍ഘ്യം. 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പരിരക്ഷ. പിപിഇ കിറ്റുകള്‍ക്കും മറ്റു അവശ്യ ഉപഭോഗവസ്തുക്കള്‍ക്കും അധിക പരിരക്ഷയേകുമെന്നതാണ് ഈ പോളിസിയുടെ പ്രത്യേകത.  

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റിന് 431 കോടി ലാഭം



കൊച്ചി: പ്രമുഖ നോണ്‍ ബാങ്കിങ്ങ് ഫിനാന്‍സ് കമ്പനിയായ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് 2020 -2021 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ 37 % വളര്‍ച്ചയോടെ 431 കോടിയുടെ ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 314 കോടിയായിരുന്നു.

ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം 4 ശതമാനം വളര്‍ച്ചയോടെ 2114 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 2030 കോടിയായിരുന്നു. നികുതിയ്ക്ക് മുന്‍പുള്ള ലാഭം 20 ശതമാനം വര്‍ധനവോടെ 581 കോടിയായി ഉയര്‍ന്നു. വിപണിയില്‍ കടുത്ത മാന്ദ്യം നേരിട്ടതിനാൽ ഫണ്ട് വിതരണത്തില്‍ 58 ശതമാനം നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 8572 കോടി രൂപയായിരുന്നു വിതരണം. 13 ശതമാനം വളര്‍ച്ചയോടെ 70826 കോടിയുടെ ആസ്തി കമ്പനി കൈവരിച്ചു.

രവീന്ദ്രന്‍ കേശവന്‍ എന്‍ടിപിസി-യുടെ പടിയിറങ്ങുന്നു.


 33-വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം ജനറല്‍ മാനേജര്‍ (കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ്) പദവിയില്‍ നിന്നും രവീന്ദ്രന്‍ കേശവന്‍ ഇന്നു വിരമിക്കുന്നു. ആകാശവാണി മുംബെയില്‍ ഔദ്യോഗികജീവിതം തുടങ്ങിയ രവീന്ദ്രന്‍ 1987-ലാണ് എന്‍ടിപിസിയുടെ സെക്കന്തരാബാദ് ഓഫീസില്‍ നിയമിതനാവുന്നത്. പത്രപ്രവര്‍ത്തനത്തിലും മാസ് കമ്യൂണിക്കേഷനിലും ബിരുദാനന്തരബിരുദധാരിയായ രവീന്ദ്രന്‍ പബ്ലിക് റിലേഷന്‍സ് മേഖലയില്‍ നടത്തിയ സംഭാവനകളെ മാനിച്ച് പ്രൊഫഷണല്‍ അസ്സോസിയേഷനുകളായ പിആര്‍സിഐ, പിആര്‍എസ്സ്‌ഐ എന്നിവയുടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. എന്‍ടിപിസി-യുടെ കായംങ്കുളം യൂണിറ്റല്‍ 1996-2,000 കാലഘട്ടത്തില്‍ നിയമതിനായ രവീന്ദ്രന്‍ അതിനുശേഷം ഛത്തീസ്ഗഢിലെ സിപടിലും എന്‍ടിപിസി-യുടെ മുംബെയിലെ പ്രാദേശിക ഹെഡ്ക്വാര്‍ടേഷ്‌സിലും നിയമതിനായിരുന്നു. അര്‍പ്പണബോധത്തോടെ ഏതു ദൗത്യവും ഏറ്റെടുക്കണമെന്ന തത്വത്തില്‍ ഉറച്ചുവിശ്വസിക്കുന്ന രവീന്ദ്രന്‍ പബ്ലിക് റിലേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘടനയായ പിആര്‍സിഐ-യുടെ അഖിലേന്ത്യ വൈസ് പ്രസിഡണ്ടു കൂടിയാണ്. കോട്ടയം ആനന്ദമന്ദിരം കുടുബത്തിലെ അംഗമായ ഗീതയാണ് സഹധര്‍മിണി. തിരുവനന്തപുരം തെക്കേപ്ലാവില തറവാട്ടിലെ അംഗമാണ് രവീന്ദ്രന്‍.

ഇന്ത്യയിൽ ആദ്യമായി 'ബെർലിൻ ഹാർട്ട്' ഇംപ്ലാന്റേഷൻ






ഇന്ത്യയിൽ ആദ്യമായി ബൈവെൻട്രിക്കുലാർ ബെർലിൻ ഹാർട്ട് ഇംപ്ലാന്റേഷൻ നടത്തി ചെന്നൈയിലെ എം‌ജി‌എം ഹെൽ‌ത്ത്കെയർ. സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ തന്നെ ആദ്യമായാണ് ഇത്രയും സങ്കീർണമായ ഒരു ശസ്ത്രക്രിയ നടത്തുന്നത്. 3 വയസ്സുള്ള റഷ്യൻ ആൺകുട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദയത്തിന്റെ ഇരു ഭാഗങ്ങളും പിന്തുണയ്‌ക്കുന്നതിനുള്ള കൃത്രിമ ഹാർട്ട് പമ്പുകളെയാണ് ‘ബെർലിൻ ഹാർട്ട്’ ഇപ്ലാന്റേഷൻ എന്നറിയപ്പെടുത്. 

ചെന്നൈ ആസ്ഥാനമായ  എം‌ജി‌എം ഹെൽ‌ത്ത് കെയറിലെ കാർഡിയാക് സയൻസസ് ചെയർമാനും ഡയറക്ടറും ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് & മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് പ്രോഗ്രാം ഡയറക്ടറുമായ ഡോ. കെ. ആർ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് കോ-ഡയറക്ടറും മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് , എച്ച്ഒഡിയുമായ സുരേഷ് റാവു കെ ജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് സർജൻമാരായ ഡോ. വി. ശ്രീനാഥ്, എംജിഎം ഹെൽത്ത് കെയറിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. എസ്. ഗണപതി എന്നിവരും പങ്കെടുത്തു.

കോവിഡ് 19 നെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അത്യാധുനിക വെർച്വൽ സാങ്കേതികവിദ്യ വഴി യുകെയിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള എഞ്ചിനീയറിംഗ് സപ്പോർട്ട് ടീമുകളുടെ  സഹകരണത്തോടെയാണ് 7 മണിക്കൂർ നീണ്ട മാരത്തൺ ശസ്ത്രക്രിയയിലൂടെ ബെർലിൻ ഹാർട്ട് ഇംപ്ലാന്റേഷൻ നടത്തിയത്.  

ആദ്യ ഗസിസ് പുരസ്കാരം കെഎസ് യുഎം സ്റ്റാര്‍ട്ടപ് നവാള്‍ട്ടിന്


വേമ്പനാട്ടു കായലിലെ ആദിത്യ ലോകത്തിലെ ഏറ്റവും മികച്ച വൈദ്യുത യാത്രാ ബോട്ട്, 


കൊച്ചി: ലോകത്തിലെ  ഏറ്റവും മികച്ച വൈദ്യുത യാത്രാ ബോട്ടിനുള്ള ആദ്യ ഗസിസ് പുരസ്കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ടപ്  കമ്പനിയായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സിനു ലഭിച്ചു. വൈക്കം-തവണക്കടവ് റൂട്ടില്‍ സൗരോര്‍ജത്തില്‍ നവാള്‍ട്ട് ഓടിക്കുന്ന ബോട്ടായ ആദിത്യയ്ക്കാണ് ഗസിസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗുസ്താവ് ട്രൂവെ പുരസ്കാരം ലഭിച്ചത്. 


വൈദ്യുത ബോട്ടുകള്‍ക്കുള്ള ലോകത്തിലെ ഏക പുരസ്കാരത്തിന് അമേരിക്കയിലെയും യൂറോപ്പിലെയുമടക്കം 19 രാജ്യങ്ങളില്‍നിന്നാണ് മത്സരാര്‍ഥികളുണ്ടായിരുന്നത്. ലോകമെമ്പാടുമുള്ള 10,000 പേര്‍ രണ്ടു ഘട്ടങ്ങളിലായി പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് ഗസിസ് പുരസ്കാരത്തിന് നവാള്‍ട്ടിനെ തെരഞ്ഞെടുത്തത്. മൂന്നു വിഭാഗത്തിലായിരുന്നു പുരസ്കാരങ്ങള്‍. എട്ട് മീറ്ററില്‍ താഴെ നീളമുള്ള ബോട്ടുകള്‍, എട്ട് മീറ്ററിന് മേലെയുള്ള ബോട്ടുകള്‍, യാത്രാവശ്യത്തിനുള്ള ബോട്ടുകള്‍ എന്നിങ്ങനെയായിരുന്നു മത്സര വിഭാഗങ്ങള്‍. യാത്രാ ബോട്ട് വിഭാഗത്തില്‍ 5 യൂറോപ്യന്‍ കമ്പനികളെ മറികടന്നാണ് ആദിത്യ പുരസ്കാരത്തിനര്‍ഹമായത്.


പ്ലഗ്ബോട്ട്.കോം എന്ന വെബ്സൈറ്റാണ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1881-ല്‍ ഫ്രാന്‍സില്‍ ആദ്യമായി  ബോട്ടില്‍ വൈദ്യുത മോട്ടോര്‍ ഉപയോഗിച്ച ശാസ്ത്രജ്ഞന്‍ ഗുസ്താവ് ട്രൂവെയുടെ ഓര്‍മ്മയ്ക്കായാണ് പുരസ്കാരം. അദ്ദേഹത്തിന്‍റെ നൂറ്റിപതിനെട്ടാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. 


ഭാവിയിലെ സമുദ്രയാത്രകള്‍ എങ്ങനെയായിരിക്കും എന്നതിലാണ് ആദിത്യയുടെ വിജയം വിരല്‍ ചൂണ്ടുന്നതെന്ന് പുരസ്കാര സ്ഥാപകര്‍ പറയുന്നു. ഓരോ തവണയും 75  പേരുമായി പ്രതിദിനം 22 യാത്രകള്‍ നടത്തുന്ന ആദിത്യയുടെ ഇന്ധനച്ചെലവ് ദിവസവും  കേവലം 180 രൂപയാണ്. ഇങ്ങനെ മൂന്നു വര്‍ഷത്തില്‍ 11 ലക്ഷം യാത്രക്കാരെ വഹിച്ചുകൊണ്ട്  70,000 കിലോമീറ്റര്‍ പിന്നിട്ട ആദിത്യ ഡീസല്‍ ഇനത്തില്‍ മാത്രം 75 ലക്ഷം രൂപയുടെ നീക്കിയിരുപ്പാണ് ഇതുവരെ നേടിയെടുത്തത്. ഒരു വര്‍ഷം 58,000 ലിറ്റര്‍ ഡീസല്‍  ലാഭിച്ച് 46.12 ലക്ഷം രൂപയാണ് ഇതിനകം സംസ്ഥാന ജലഗതാഗത വകുപ്പിന് ആദിത്യ നേടിക്കൊടുത്തത്. ആഗോള തലത്തിലേതടക്കം പത്തോളം പുരസ്കാരങ്ങളാണ് നവാള്‍ട്ട് ഇതിനോടകം സ്വന്തമാക്കിയത്. 


പരമ്പരാഗത മത്സ്യബന്ധന ബോട്ടില്‍ സൗരോര്‍ജ പാനല്‍ ഘടിപ്പിച്ച സിംഗപ്പൂരിലെ അക്വാനിമ40 എട്ടു മീറ്ററിനു മുകളില്‍ നീളമുള്ള ബോട്ടുകളുടെ വിഭാഗത്തിലും ഫ്രാന്‍സിലെ ഏവണ്‍ ഇജെറ്റ് 450 ടെന്‍ഡര്‍ എട്ടു മീറ്ററിനു താഴെയുള്ള ബോട്ടുകളുടെ വിഭാഗത്തിലും ഗുസിസ് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.

ലക്ഷ്മി വിലാസ് ബാങ്ക് -ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വ്വീസസ് ലയനം





 സെപ്തംബര്‍ 15 നകം പൂര്‍ത്തിയാകും.


കൊച്ചി :  രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ലക്ഷ്മി വിലാസ് ബാങ്കില്‍ ധനകാര്യ സ്ഥാപനമായ ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വ്വീസസിനെ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷം സെപ്തംബര്‍ 15 നകം പൂര്‍ത്തിയാകുമെന്ന് ബാങ്ക് മാനേജ്‌മെന്റ് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ മൂലമാണ് ലയന നടപടികള്‍ നീണ്ടു പോയത്. ലയനം പൂര്‍ത്തിയാകുന്നതോടെ ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വ്വീസസിന്റെ ഓഹരികളും സ്വത്തുക്കളും ലക്ഷിവിലാസ് ബാങ്കിന് സ്വന്തമാകും.

ഇടപാടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി കൂടുതല്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്മി വിലാസ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇടപാടുകാര്‍ക്ക് ഏത് സമയത്തും എവിടെ നിന്നും ഓണ്‍ലൈന്‍ വഴി വായ്പ എടുക്കുന്നതിനും , വായ്പാ തുക തിരിച്ചടക്കുന്നതിനും അടക്കമുള്ള സൗകര്യങ്ങള്‍ ഡിജിറ്റല്‍ സേവനങ്ങളിലൂടെ ലഭിക്കും. മൊബൈല്‍ അപ്ലിക്കേഷന്‍,സെല്‍ഫ് സര്‍വ്വീസ് പോര്‍ട്ടല്‍ തുടങ്ങിയ മള്‍ട്ടി ചാനല്‍ സംവിധാനം വഴി ഇടപാടുകാര്‍ക്കായി ഡിജിറ്റല്‍ ഓണ്‍ ബോര്‍ഡിംഗ് സേവനവും ലഭ്യമാക്കും. ഡിജിറ്റല്‍ എകസ്പ്രസ് ഗോള്‍ഡ് ലോണ്‍ ആരംഭിക്കാനും തീരുമാനമുണ്ട്. ഇതോടെ ഡിജിറ്റല്‍ വായ്പാ മേഖലയിലേക്കും ബാങ്ക് കടക്കും.

നിലവില്‍ ലക്ഷ്മി വിലാസ് ബാങ്ക് 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായുള്ള  566 ബ്രാഞ്ചുകളും 5 എകസ്റ്റംഗ്ഷന്‍ കൗണ്ടറുകളും 918 എ.ടി.എം സംവിധാനങ്ങളും വഴി ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ 112.28 കോടി രൂപയാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 237.25 കോടി രൂപയായിരുന്നു നഷ്ടം.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...