Wednesday, February 5, 2020

ലൈവ്‌ സര്‍ജിക്കല്‍ ഡെമോ ഫെബ്രു. ആറിന്‌

ജൂബിലി മിഷന്‍ ആശുപത്രിയിലെ
ലൈവ്‌ സര്‍ജിക്കല്‍ ഡെമോ ഫെബ്രു. ആറിന്‌

തൃശൂര്‍: മുറിച്ചുണ്ട്‌, മുച്ചുണ്ട്‌, മുഖത്തെ വൈകൃതങ്ങള്‍ എന്നിവയെ സംബന്ധിച്ച്‌, തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ പ്രശസ്‌ത ഫേഷ്യല്‍ റീ കണ്‍സ്‌ട്രക്ഷന്‍ സര്‍ജനായ ഡോ. പി.വി. നാരായണന്‍ ഫെബ്രുവരി ആറിന്‌, ലൈവ്‌ സര്‍ജിക്കല്‍ ഡെമോസ്‌ട്രേഷന്‍ നടത്തും.
ലോകത്തെ ഏറ്റവും വലിയ ക്ലെഫ്‌റ്റ്‌ ചാരിറ്റി പ്രസ്ഥാനമായ സ്‌മൈല്‍ ട്രെയിന്റെ പങ്കാളിത്തത്തോടെയാണ്‌ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ ഈ സംരംഭം.

റൈനോപ്ലാസ്റ്റി സംബന്ധിച്ച ലൈവ്‌ സര്‍ജിക്കല്‍ ഡെമോ ന്യൂഡല്‍ഹി സന്ത്‌ പര്‍മാനന്ദ്‌ ഹോസ്‌പിറ്റലില്‍ ആണ്‌ നടത്തുക. യുവ സര്‍ജന്മാരും പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ വിദ്യാര്‍ത്ഥികള്‍ക്കും ന്യൂഡല്‍ഹി ഈറോസ്‌ ഹോട്ടലില്‍ പ്രസ്‌തുത ഡെമോ സാറ്റലൈറ്റ്‌ വഴി കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്‌. അവര്‍ക്ക്‌ ഡോ. നാരായണനുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.

ഇന്ത്യയില്‍ നടക്കുന്ന റീ കണ്‍സ്‌ട്രക്‌റ്റീവ്‌ സര്‍ജികള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിന്‌ യുവ ഡോക്ടര്‍മാരെ സുസജ്ജരാക്കുക എന്നതാണ്‌ ലൈവ്‌ ഡെമോയുടെ ലക്ഷ്യം.

ഒരു ശസ്‌ത്രക്രിയക്ക്‌ ഏറ്റവും അത്യാവശ്യം അതിന്റെ ഗുണമേന്മയും സുരക്ഷിത്വവും ആണ്‌. അതിനുവേണ്ടി മികച്ച രീതികളും അറിവുകള്‍ പങ്കിടലും അത്യന്താപേക്ഷിതമാണ്‌. നമ്മുടെ രാജ്യത്ത്‌ ക്ലെഫ്‌റ്റ്‌ കെയറിനു ഒരു മികച്ച ഭാവി ഉണ്ടാവുന്നതിനു വേണ്ടി കഴിവുകളും വൈദഗ്‌ദ്ധ്യവും യുവ സര്‍ജന്മാരിലേക്ക്‌ കൈമാറേണ്ടത്‌ അത്യാവശ്യമാെണന്ന്‌ ഡോ. നാരായണന്‍ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായാണ്‌ സ്‌മൈല്‍ ട്രെയിന്‍പോലെ ഒരു ചാരിറ്റി എന്‍ജിഒ തങ്ങളുടെ പങ്കാളികളായ സര്‍ജന്മാരുമായും ആശുപത്രികളുമായും ചേര്‍ന്ന്‌ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്‌. 2002 മുതല്‍ സ്‌മൈല്‍ ട്രെയിനുമായി സഹകരിച്ചു വരുന്ന ഡോക്ടര്‍ നാരായണന്‍ ഇതിനോടകം ഏകദേശം 4600 നു മുകളില്‍ ക്ലെഫ്‌റ്റ്‌ സര്‍ജറികള്‍ നടത്തിയിട്ടുണ്ട്‌.

'സ്‌മൈല്‍ ട്രെയിന്‍ വിശ്വസിക്കുന്നത്‌ തദ്ദേശീയ ക്ലെഫ്‌റ്റ്‌ ആരോഗ്യ ആവാസവ്യവസ്ഥയുടെ വികസനവും ശാക്തീകരണവുമാണ്‌. അങ്ങനെ വന്നാല്‍ മുറിച്ചുണ്ട്‌ ഉള്ള കുട്ടികള്‍ക്ക്‌ വര്‍ഷത്തില്‍ 365 ദിവസവും തങ്ങളുടെ വീടിനു അടുത്തുള്ള ആശുപത്രികളില്‍ ലോക നിലവാരത്തില്‍ ഉള്ള പരിചരണം ഉറപ്പു വരുത്തുവാനാവും. ഈ ലൈസ്‌ സര്‍ജിക്കല്‍ പരിപാടി അതിലേക്കുള്ള ഒരു ചവിട്ടുപടി ആയിരിക്കും. സ്‌മൈല്‍ ട്രെയിന്‍ ഇന്ത്യയുടെ വൈസ്‌ പ്രസിഡന്റും ഏഷ്യ റീജിയണല്‍ ഡയറക്ടറുമായ മമത കരോള്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇരുപതു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ സ്‌മൈല്‍ ട്രെയിന്‍ നിരാലംബരായ കുട്ടികള്‍ക്ക്‌ വേണ്ടി ആറു ലക്ഷത്തിനു മുകളില്‍ ശസ്‌ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുണ്ട്‌. രാജ്യത്തെ ക്ലെഫ്‌റ്റ്‌ കെയറിനുവേണ്ടി സര്‍ജന്മാരുടെയും ആശുപത്രികളുടെയും ശൃംഖല വളര്‍ത്തുന്നതിലും സ്‌മൈല്‍ ട്രെയിന്‍ ശ്രദ്ധ പതിപ്പിക്കുന്നു. 

BUSINESS & Tec: 500 സിസി എഞ്ചിന് ആദരവ് അർപ്പിച്ച് ലിമിറ്റഡ് എഡീഷ...

BUSINESS & Tec:

500 സിസി എഞ്ചിന് ആദരവ് അർപ്പിച്ച് ലിമിറ്റഡ് എഡീഷ...
: 500 സിസി എഞ്ചിന് ആദരവ് അർപ്പിച്ച് ലിമിറ്റഡ് എഡീഷൻ മോഡലുമായി റോയൽ  എൻഫീൽഡ് റോയൽ എൻഫീൽഡ് മോഡലുകളിൽ നിന്ന് പിൻവലിക്കുന്ന 500 സിസി സിംഗ...

BUSINESS & Tec: യങ്‌ എഞ്ചിനിയര്‍ ആന്റ്‌ സയന്റിസ്റ്റ്‌ അവാര്‍ഡ്‌ പ്...

BUSINESS & Tec: യങ്‌ എഞ്ചിനിയര്‍ ആന്റ്‌ സയന്റിസ്റ്റ്‌ അവാര്‍ഡ്‌ പ്...: C´ybn {]oanbw ImdpIfpsS {]apJ \nÀ½mXm¡fmb tlm¬ ImÀkv C´y enanäUv  , 2019- 20  te¡pÅ  bMv F©n\nbÀ Bâv kbânÌv AhmÀUv 13þmw FUnj³ kwLSn...



500 സിസി എഞ്ചിന് ആദരവ് അർപ്പിച്ച് ലിമിറ്റഡ് എഡീഷൻ മോഡലുമായി റോയൽ  എൻഫീൽഡ്


റോയൽ എൻഫീൽഡ് മോഡലുകളിൽ നിന്ന് പിൻവലിക്കുന്ന 500 സിസി സിംഗിൾ സിലിണ്ടർ എഞ്ചിന് ആദരവ് അർപ്പിച്ച് ലിമിറ്റഡ് എഡീഷൻ മോഡൽ 500 സിസി വാഹനവുമായി റോയൽ എൻഫീൽഡ്. ലിമിറ്റഡ് എഡീഷൻ, എൻഡ് ഓഫ് പ്രൊഡക്ഷൻ കൊമ്മൊമ്മറേറ്റീവ് മോഡൽ എന്ന ബാഡ്‍ജ് ഈ മോഡലിലെ എല്ലാ വാഹനങ്ങളിലും ഉണ്ടായിരിക്കും.  500 സിസി ട്രിബ്യൂട്ട് ബ്ലാക്ക് - എൻഡ് ഓഫ് പ്രൊഡക്ഷൻ ലിമിറ്റഡ് എഡീഷൻ എന്നാണ് മോഡലിന്‍റെ പേര്. 2020 മാർച്ച് 31 വരെ മാത്രമെ 500 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റ് കൺസ്ട്രക്ഷൻ എഞ്ചിൻ വാഹന മോഡലുകൾ റീട്ടെയിൽ കേന്ദ്രങ്ങളിൽ ലഭ്യമാകുകയുള്ളു. നിലവിൽ ക്ലാസിക്, ബുള്ളറ്റ് സ്റ്റാൻഡേർഡ്, തണ്ടർബേർഡ് എന്നീ മോഡലുകളിലാണ് ഈ എഞ്ചിനുള്ളത്. ഫെബ്രുവരി 10ന് ഓൺലൈനിലൂടെ ആയിരിക്കും വാഹനത്തിന്‍റെ വിൽപ്പന. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും സെയിലിൽ പങ്കെടുക്കാനാകുന്നത്. എഞ്ചിന്‍റെ ഉൽപ്പാദനം നിർത്തുകയാണെങ്കിലും സ്പെയർ പാർട്ട്സുകളും സർവീസും തുടർന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് റോയൽ എൻഫീൽഡ് വെബ്സൈറ്റ് സന്ദർശിക്കുക.

യങ്‌ എഞ്ചിനിയര്‍ ആന്റ്‌ സയന്റിസ്റ്റ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചു


  1. C´ybn {]oanbw ImdpIfpsS {]apJ \nÀ½mXm¡fmb tlm¬ ImÀkv C´y enanäUv , 2019-20 te¡pÅ  bMv F©n\nbÀ Bâv kbânÌv AhmÀUv 13þmw FUnj³ kwLSn¸n¨v, cmPysa¼mSpapÅ, C´ybnse {]apJ kb³kv Bâv sSIvt\mfPn C³Ìnäyq«pIfmb IIT Ifnse 14 hnZymÀ°nIÄ¡v k½m\n¨p. ko\nbÀ tlm­ FIvknIyp«ohpIfpw {]apJ C´y³ imkv{XÚcpw DÄs¸« Pqdn \S¯nb hnZKv[ aqey\nÀWb¯n\v tijamWv IIT Ifnse kaÀ°cmb hnZymÀ°nIsf XncsªSp¯v A`nam\Icamb Y-E-S AhmÀUv k½m\n¨Xv. Y-E-S  t{]m{Kmansâ ]pXnb FUnjt\msS I¼\n 13 hÀj¯n 168 hnZymÀ°nIÄ¡mWv AwKoImchpw _lpaXnbpw \ÂInbn«pÅXv.
--

സായ്ബാബ വുടുകുറി വിക്രം സോളാര്‍ സിഇഒ



കൊച്ചിഇന്ത്യയിലെ മുന്നിര സൗരോര് ഉപകരണ നിര്മാതാക്കളായ വിക്രം സോളാര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സായ്ബാബ വുടുകുറി നിയമിതനായിആഗോള തലത്തില്‍ പുനരുപയോഗ ഊര്ജ്ജ വ്യവസായ രംഗത്ത് പ്രമുഖനായ സായ്ബാബ 34 വര്ഷത്തെ അനുഭവ സമ്പത്തുമായാണ് വിക്രം സോളാറിന്റെ സാരഥ്യമേറ്റെടുക്കുന്നത്കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ഗ്യാനേഷ് ചൗധരി തുടരുംകമ്പനി ഉല്പ്പന്നശ്രേണിയുടെ വൈവിധ്യവല്ക്കരണംതന്ത്രപ്രധാന പദ്ധതികള്‍, ഭാവി സംരംഭങ്ങള്‍ തുടങ്ങി പ്രധാന ചുമതലകളും അദ്ദേഹം വഹിക്കും.

കോപന്ഹേഗന്‍ ബിസിനസ് സ്കൂളില്‍ നിന്ന് എംബിഎ ബിരുദം നേടിയ സായ്ബാബ വുടുകുറി ഇന്ത്യയിലും വിദേശത്തുമായി വിവിധ ബഹുരാഷ്ട്ര സൗരോര്ജ്ജ കമ്പനികളുടേ മേധാവിയായും ഉന്നത ഉദ്യോഗസ്ഥനായും പ്രവര്ത്തിച്ചിട്ടുണ്ട്സുസ്ലോണ്‍ എനര്ജി ലിമിറ്റഡിന്റെ ദക്ഷിണകിഴക്കനേഷ്യന്‍ മേധാവി ആയിരുന്നു. 'സായ്ബാബ വുടുകുറിയുടെ അനുഭവ സമ്പത്തും അറിവും വിക്രം സോളാറിന് വലിയ മുതല്ക്കൂട്ടാണ്സൗരോര് ഉല്പ്പാദന രംഗത്തും കോര്പറേറ്റ് ഭരണ കാര്യങ്ങളിലും രാജ്യാന്തര വിപണിയിലും അദ്ദേഹത്തിനുള്ള പരിചയ സമ്പത്ത്  രംഗത്തെ കമ്പനിയുടെ പ്രവര്ത്തനത്തെ ശക്തിപ്പെടുത്തും,' ഗ്യാനേഷ് ചൗധരി പറഞ്ഞു.
'വിക്രം സോളാര്‍ സി.. ആയി ചുമതലയേല്ക്കുന്നതില്‍ അതീവ സന്തുഷ്ടനാണ്നൂതന ഉല്പ്പനങ്ങള്‍ വിപണിയിലിറക്കി മികവുറ്റ പ്രകടനത്തിന്റെ നീണ്ടകാല പ്രവര്ത്തന പാരമ്പര്യമുള്ള ശ്രദ്ധേയമായ കമ്പനിയാണിത്കഴിവുറ്റ സഹപ്രവര്ത്തകര്ക്കൊപ്പം ചേര്ന്ന് വിക്രം സോളാറിനെ പുതിയ വഴികളിലേക്ക് നയിക്കുകയാണ് ലക്ഷ്യം,' സായ്ബാബ വുടുകുറി പറഞ്ഞു..

സൊണാറ്റയുടെ സ്ലീക്ക് 3.0, സില്‍വര്‍ലൈന്‍ വാച്ചുകള്‍ വിപണിയില്‍


പുരുഷന്മാര്‍ക്കും വനിതകള്‍ക്കായി വൈവിധ്യമാര്‍ന്ന വര്‍ക്ക് വെയര്‍ വാച്ചുകളുടെ പുതിയ ശേഖരം

കൊച്ചി: ടൈറ്റന്‍ കമ്പനിയുടെ ഏറ്റവും അധികം വില്‍പ്പനയുള്ള വാച്ച് ബ്രാന്‍ഡായ സൊണാറ്റ പുരുഷന്മാര്‍ക്കായി സ്ലീക്ക് 3.0 എന്ന പേരിലും വനിതകള്‍ക്കായി സില്‍വര്‍ ലൈനിംഗ്സ് എന്ന പേരിലും വൈവിധ്യമാര്‍ന്ന വർക്ക് വെയര്‍ വാച്ചുകളുടെ ശേഖരം പുറത്തിറക്കി. മെഷ് സ്ട്രാപ്പുകളാണ് ഈ വാച്ച് ശേഖരത്തിന്‍റെ പ്രത്യേകത. ഭാരം കുറഞ്ഞതും ആകര്‍ഷകവുമായ സ്മാര്‍ട്ട് ഫോര്‍മല്‍ വാച്ചുകള്‍ ദിവസവും ധരിക്കാന്‍ അനുയോജ്യമാണ്.

പുരുഷന്മാര്‍ക്കായുള്ള സ്ലീക്ക് 3.0 നിര വാച്ചുകള്‍ സ്റ്റീല്‍ബ്ലാക്ക്റോസ്ഗോള്‍ഡ് പ്ലേറ്റിംഗില്‍ ലഭ്യമാണ്. സില്‍വര്‍മെഷ് സ്ട്രാപ്പുകളില്‍ വ്യത്യസ്ത നിറത്തിലുള്ള ഡയലുകള്‍ ഇവയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. ആധുനിക പുരുഷന്മാര്‍ക്ക് അനുയോജ്യമായ ഈ വാച്ചുകളുടെ ശേഖരത്തില്‍ ചിലതിന് ഡയലില്‍ തീയതികളുടെ ഡിസ്പ്ലേയുണ്ട്.

സില്‍വര്‍ ലൈനിംഗുകളോടുകൂടിയതും ആകര്‍ഷണീയമായ വര്‍ണങ്ങളിലുള്ളതുമാണ് ഫ്ളോറല്‍ രൂപകല്‍പ്പനയോടുകൂടിയ സില്‍വര്‍ ലൈനിംഗ് വാച്ചുകള്‍. ലളിതമായ സ്റ്റീല്‍ മെഷ് സ്ട്രാപ്പുകളും കനം കുറഞ്ഞ ഡയലുകളും ഏതുതരം ഫോര്‍മല്‍ വെയറിനൊപ്പവും അനുയോജ്യമാണ്.

ഫോര്‍മല്‍ വസ്ത്രവിധാനത്തിനൊപ്പം മെഷ് സ്ട്രാപ്പ് വാച്ചുകള്‍ അവശ്യഘടകമാണെന്ന് സൊണാറ്റയുടെ മാര്‍ക്കറ്റിംഗ് മേധാവി ഉത്കര്‍ഷ് താക്കൂര്‍ പറഞ്ഞു. അതുകൊണ്ടാണ് ലളിതവും സുന്ദരവുമായ വാച്ചുകളുടെ ശേഖരം പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി പുറത്തിറക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പതിനൊന്ന് വ്യത്യസ്തതരത്തിലുള്ള വാച്ചുകളാണ് സൊണാറ്റ സ്ലീക്ക് 3.0 ശേഖരത്തിലുള്ളത്. 1625 രൂപ മുതല്‍ 2399 രൂപ വരെയാണ് വില. വ്യത്യസ്ത രൂപകല്‍പ്പനയിലുള്ള ആകര്‍ഷകമായ പതിനൊന്ന് വേരിയന്‍റുകള്‍ സില്‍വര്‍ ലൈനിംഗ് ശേഖരത്തിലുമുണ്ട്. 1275 മുതല്‍ 1475 രൂപ വരെയാണ് വില.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...