Sunday, July 27, 2014

ജോയ്‌ആലുക്കാസ്‌ ഫൗണ്ടേഷന്‍ പത്താംവാര്‍ഷികത്തിന്റെ നിറവില്‍ 1000 സന്നദ്ധഭടന്‍മാര്‍ രക്തദാനം നിര്‍വ്വഹിക്കുന്നു.



കൊച്ചി, :
ജോയ്‌ആലുക്കാസ്‌ ഗ്രൂപ്പിന്റെ ജീവകാരുണ്യവിഭാഗമായജോയ്‌ആലുക്കാസ്‌ ഫൗണ്ടേഷന്‍ ജനസേവനത്തിന്റെ പത്ത്‌ വര്‍ഷങ്ങള്‍ പിന്നിടുന്നു. കഴിഞ്ഞ പത്ത്‌ വര്‍ഷങ്ങളായി ഫൗണ്ടേഷന്‌ ഇന്ത്യയിലെമ്പാടും ദരിദ്രജനങ്ങളുടെ ഉന്നമനത്തിനും സഹായത്തിനുമായി നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്‌. ജാതി, മതം, വര്‍ണ്ണം എന്നിവയ്‌ക്കതീതമായി ദരിദ്രജനങ്ങളുടെ ഉന്നമനത്തിന്‌ വേണ്ടി ചെയ്യാവുന്നതില്‍ ഏറ്റവും നല്ലത്‌ ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ്‌ജോയ്‌ആലുക്കാസ്‌ ഫൗണ്ടേഷന്‍ കാഴ്‌ച്ച വയ്‌ക്കുന്നത്‌

ജൂലൈ 25ന്‌ എറണാകുളംടാജ്‌ഗേറ്റ്‌വേഹോട്ടലില്‍ നടന്ന ചടങ്ങില്‍സൂപ്പര്‍സ്റ്റാര്‍സുരേഷ്‌ഗോപി ഫൗണ്ടേഷന്റെ പത്താം വാര്‍ഷികാഘോഷങ്ങളുംകൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ടോണി ചമ്മിണി രക്തദാന ക്യാമ്പെയിനും ഉദ്‌ഘാടനം ചെയ്‌തു. ജോയ്‌ആലുക്കാസ്‌ ഫൗണ്ടേണ്ടഷന്‍ സുവനീര്‍ പ്രകാശനം ഹൈബി ഈടന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സേവനത്തിന്റെ ഉദാത്തമാതൃകകളായി ജനമനസ്സില്‍സ്ഥാനം നേടിയിട്ടുള്ള നാല്‌വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. ആല്‍ഫാ പാലിയേറ്റീവ്‌കെയര്‍ ചെയര്‍മാന്‍ കെ.എം. നൂറുദ്ദീന്‍, പത്തനംതിട്ട ജില്ലയിലെ വിവിധഗ്രാമങ്ങളില്‍സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ച്‌ ശ്രദ്ധേയനായ പുഷ്‌പഗിരിമെഡിക്കല്‍ കോളേജ്‌ഹാര്‍ട്ട്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ റവ. ഫാ. ഷാജിവെട്ടിക്കാട്ടില്‍, തന്റെ ജന്‍മഗ്രാമമായ അന്തിക്കാടും പരിസരങ്ങളിലും ഉള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ശ്രീ.ഷാജുഎം.പി., കൊച്ചിയിലെ പിന്നോക്കക്കാരുടെ ഇടയില്‍വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന റെവ. സിസ്റ്റര്‍ ടെര്‍ലി എന്നിവരെ ചടങ്ങില്‍ ആദരിക്കുകയും ഫിലിംസ്റ്റാര്‍സുരേഷ്‌ഗോപി ഇവര്‍ക്കുള്ള അവാര്‍ഡുകള്‍ കൈമാറുകയുംചെയ്‌തു. ചടങ്ങില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ നെഫ്രോളജിസ്‌റ്റ്‌ഡോ. നാരായണന്‍ ഉണ്ണി ഹീമോഡയാലിസിസിനെക്കുറിച്ച്‌ സംസാരിച്ചു.

`ഷെയര്‍ എ ടച്ച്‌ഓഫ്‌ ജോയ്‌, എന്ന പ്രതിജ്ഞാവാക്യംകൊണ്ട്‌ ഞങ്ങള്‍ അര്‍ത്ഥമാക്കുന്നത്‌ ഒരു സഹായം അത്‌ ഏറ്റവും അത്യന്താപേക്ഷിതമായ സമയത്ത്‌ തന്നെ എത്തിക്കുക എന്നതുതന്നെയാണ്‌. സമൂഹത്തില്‍ നിന്നും നാം നേടിയെടുത്ത ഗുണഫലങ്ങള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പങ്കിടാന്‍ സന്നദ്ധനായിരിക്കണം എന്ന്‌ ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു. ഇന്ത്യയില്‍ജോയ്‌ആലുക്കാസ്‌ജുവല്ലറി ആരംഭിച്ച അതേവര്‍ഷത്തില്‍ തന്നെ ഞങ്ങള്‍ ഇവിടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌തുടക്കം കുറിച്ചിരുന്നു` എന്നാണ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ആന്റ്‌എംഡിജോയ്‌ ആലുക്കാസ്‌ പറഞ്ഞത്‌.

`ഞങ്ങളുടെവോളന്റിയര്‍മാര്‍ അടിയന്തരസാഹചര്യങ്ങളില്‍ സദാ സഹായമെത്തിക്കാന്‍ ഉത്സുകരാണ്‌. അവശതയുള്ള ഒരു സഹജീവിയുടെമുഖത്ത്‌ ഒരു പുഞ്ചിരിവിരിയിക്കാന്‍ സഹായിക്കുന്നതിന്‌ 'ഷെയര്‍ എ ടച്ച്‌ഓഫ്‌ ജോയ്‌ ' എന്ന പ്രതിജ്ഞാവാചകംഎന്നെയും എന്റെ ടീമിനേയും അനുദിനം പ്രചോദിപ്പിക്കുന്നു` എന്നാണ്‌ജോയ്‌ആലുക്കാസ്‌ ഗ്രൂപ്പ്‌ ഡയറക്ടറും ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ജോളിജോയ്‌ ആലുക്കാസ്‌ അഭിപ്രായപ്പെട്ടത്‌.

ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളഎല്ലാ പ്രവര്‍ത്തനങ്ങളുംസേവനപാതയില്‍വ്യക്തമായ ദിശാബോധമുള്ളവയായിരുന്നു. മംഗല്യ മേള, ക്ലീന്‍ സിറ്റി പ്രൊജക്‌റ്റിന്റെ ഭാഗമായിതൃശൂര്‍തേക്കിന്‍കാട്‌ മൈതാനശുചീകരണം, രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കല്‍, പൊതുമാപ്പ്‌ ലഭിച്ചിട്ടുള്ളവര്‍ക്ക്‌ നാട്ടിലെത്താനുള്ള യാത്രാസഹായം, വിദ്യാഭ്യാസധനസഹായം, ദരിദ്രവിഭാഗങ്ങളുടെ ഇടയില്‍ വീട്‌നിര്‍മ്മാണം, വൈദ്യസഹായം, കായികതാരങ്ങളുടെസ്‌പോണ്‍സര്‍ഷിപ്പ്‌, വിവാഹധനസഹായം, തൃശൂര്‍ജൂബിലി മിഷന്‍ ഹോസ്‌പിറ്റലില്‍ ഡയാലിസിസ്‌യൂണിറ്റ്‌സ്ഥാപിക്കല്‍, തീപ്പൊള്ളല്‍വാര്‍ഡിന്റെ എയര്‍കണ്ടീഷനിംഗ്‌, ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്‌ ആംബുലന്‍സ്‌ സ്‌പോണ്‍സറിംഗ്‌, എല്ലാമൂന്ന്‌ മാസം കൂടുമ്പോഴും അട്ടപ്പാടിയിലെ ആദിവാസികോളനികളില്‍ വസ്‌ത്രവിതരണം, സുനാമി പുനരധിവാസ പ്രവര്‍ത്തനഫണ്ടിലേക്കുള്ള സംഭാവന, മാസംതോറും ഡയാലിസിസിന്‌ വിധേയമാകുന്ന രോഗികള്‍ക്ക്‌ സഹായം, കൃപാതീരം, സ്‌നേഹതീരം എന്നിവിടങ്ങളില്‍മുറികളുടെ നിര്‍മ്മാണം, സ്‌നേഹാലയംഓള്‍ഡ്‌ ഏജ്‌ഹോമിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ആഫ്രിക്കയിലെ ' ക്രൈ ഓഫ്‌ ദ പൂവര്‍ ' പദ്ധതിയ്‌ക്കുള്ള സഹായങ്ങള്‍, ഓട്ടിസം ബാധിച്ചിരിക്കുന്ന കുട്ടികളുടെ പുനരധിവാസ സ്ഥാപനമായ ആദര്‍ശ്‌ ചാരിറ്റബിള്‍ ട്രസ്റ്റിനുള്ളസോഫ്‌റ്റ്‌വേര്‍ സംഭാവന, ജൂബിലി ഹൃദയാലയത്തിലെ സാമ്പത്തികപരാധീനത അനുഭവിക്കുന്ന ഹൃദ്‌രോഗികള്‍ക്കുള്ള സഹായം, പുഷ്‌പഗിരിമെഡിക്കല്‍ കോളേജുമായിസഹകരിച്ച്‌മാസംതോറുമുള്ള സൗജന്യമെഡിക്കല്‍ ക്യാംപ്‌ എന്നിവ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ചിലത്‌ മാത്രം.

സമാനചിന്താഗതിക്കാരായ വ്യക്തികള്‍ക്ക്‌ ഞങ്ങളുമായി സഹകരിക്കാനുള്ള ഒരു അവസരം, ഒപ്പം കൂടുതല്‍ ആളുകളില്‍ ഇങ്ങനെ ഒരു പദ്ധതിയെക്കുറിച്ച്‌ അവബോധമുണ്ടാക്കി, സമൂഹത്തിന്റെതാഴെതട്ടുകളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ ഞങ്ങളുടെഎളിയ സേവനം അവരിലേക്ക്‌ വ്യാപിപ്പിക്കാനുള്ള ഞങ്ങളുടെഅഭിവാഞ്ച എന്നിവയാണ്‌ ഞങ്ങളെസിഎസ്‌ആര്‍ പ്രവര്‍ത്തനങ്ങളുടെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ്‌ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പ്‌ എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ പി.പി. ജോസ്‌ അഭിപ്രായപ്പെടുന്നത്‌.

ലാഭം ലക്ഷ്യം വയ്‌ക്കാതെ സമൂഹസേവനം നിര്‍വ്വഹിക്കുന്ന നിരവധി എന്‍ജിഒകള്‍ക്ക്‌ ഫൗേണ്ടഷന്‍ പിന്തുണയും സഹകരണവും നല്‍കുന്നുണ്ട്‌. ഡോ കിരണ്‍ബേദി ചുക്കാന്‍ പിടിക്കുന്ന ഇന്ത്യാ വിഷന്‍ ഫൗണ്ടേഷന്‍, ഡെല്‍ഹിയിലെ ശാന്തിനികേതന്‍ വെല്‍ഫെയര്‍സൊസൈറ്റി, ബാംഗ്ലൂരിലെ ബില്‍ഡിംഗ്‌ബ്ലോക്ക്‌സ്‌ , സ്‌നേഹ ട്രസ്‌റ്റ്‌, മുംബൈയിലെ നവജീവന്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ്‌, ഹൈദരാബാദിലെ എല്‍.വി. പ്രസാദ്‌ഐ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഇടുക്കിയിലെ വൊസാര്‍ഡ്‌ എന്നിങ്ങനെയുള്ളഓര്‍ഗനൈസേഷനുകളുടെ പ്രവര്‍ത്തനമണ്ഡലങ്ങളിലേക്ക്‌ മാസംതോറും ധനസഹായം നല്‍കിക്കൊണ്ട്‌ അവരുടെദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ജോയ്‌ആലുക്കാസ്‌ ഫൗണ്ടേഷന്‍ സഹായകമാകുന്നുണ്ട്‌. ഇതിനുപുറമേ ആല്‍ഫാ പാലിയേറ്റീവ്‌കെയര്‍ ക്ലിനിക്കിന്‌ പരിപൂണ്‍ണ്ണപിന്തുണയും ധനസഹായവും ഫൗണ്ടേഷന്‍ ചെയ്‌തുവരുന്നു.

കൊച്ചിക്ക്‌ ആഘോഷമായി മറൈന്‍ ഡ്രൈവില്‍ ഇന്ത്യന്‍ കരകൗശല ഉത്‌പന്നങ്ങള്‍




കൊച്ചി: യുവജനങ്ങളെ ഏറെ ആകര്‍ഷിച്ചുകൊണ്ട്‌ ഒട്ടേറെ കരകൗശല ഉത്‌പന്നങ്ങളുമായി സില്‍ക്ക്‌ ആന്‍ഡ്‌ കോട്ടണ്‍ ഫാബ്‌ (ക്രാഫ്‌റ്റ്‌സ്‌ ഓഫ്‌ ഇന്ത്യ) പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ഹൈക്കോടതി ജംഗ്‌ഷനു സമീപം മറൈന്‍ ഡ്രൈവ്‌ മൈതാനിയിലാണ്‌ കൃഷ്‌ണ ഖാദി ഗ്രാം ഉദ്യോഗ്‌ സംസ്ഥാന്‍ ഓഗസ്റ്റ്‌ 17 വരെ സംഘടിപ്പിക്കുന്ന വിശാലവും വിപുലവുമായ മേള. വിവിധതരം ഫര്‍ണിച്ചറുകള്‍, ഹാന്‍ഡ്‌ലൂം പ്രിന്റുകള്‍, ഡ്രസ്‌ മെറ്റീയലുകള്‍, ജ്വല്ലറി ബോക്‌സുകള്‍, പോട്ടറി ഉത്‌പന്നങ്ങള്‍, ലതര്‍ ഉത്‌പന്നങ്ങള്‍ എന്നിവയുടെ നീണ്ടനിര തന്നെ ഇവിടെ കാണാം. ഹാര്‍ഡ്‌ വുഡ്‌ ഫര്‍ണിച്ചറുകള്‍ക്കു പുറമെ മുളയും മാവുമൊക്കെ ഉപയോഗിച്ച്‌ നിര്‍മിച്ച സവിശേഷമായ ഫര്‍ണിച്ചറുകളും ഇവിടെ അണിനിരത്തിയിരിക്കുന്നു.
ഒഡിഷയില്‍ നിന്നുള്ള ധക്കര ക്രാഫ്‌റ്റുകള്‍, ബിഹാറിലെ മധുബനി പെയിന്റിംഗുകള്‍, മധ്യപ്രദേശില്‍ നിന്നുള്ള ബ്രാസ്‌ ശില്‍പ്പങ്ങള്‍, ശാന്തിനികേതന്‍ ലേഡീസ്‌ ലതര്‍ ബാഗുകള്‍, കൊല്‍ക്കത്തയിലെ ധക്കായി, ജംദാനി, ഛത്തിസ്‌ഗഡിലെ ബുങ്കര്‍ ക്രാഫ്‌റ്റുകള്‍, കോസ സില്‍ക്ക്‌, അഹിംസ സില്‍ക്ക്‌ തുടങ്ങി അതിവിശിഷ്‌ടങ്ങളായ ഒട്ടേറെ ഉത്‌പന്നങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്‌ധരും കലാകാരന്മാരും ഈ മേളയില്‍ എത്തിച്ചിട്ടുണ്ട്‌. ബ്ലോക്ക്‌ പ്രിന്റുകളില്‍ ബെഡ്‌ ഷീറ്റുകള്‍, ഹോം ഫര്‍ണിഷിംഗ്‌ തുണിത്തരങ്ങള്‍, രാജസ്ഥാനില്‍ നിന്നുള്ള ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയാണു മറ്റൊരു പ്രത്യേകത.
സഹറാന്‍പൂരില്‍ നിന്നുള്ള റോട്ട്‌ അയണ്‍ ഫര്‍ണിച്ചറുകള്‍, ബദോയി സില്‍ക്ക്‌, വൂളന്‍ കാര്‍പ്പറ്റുകള്‍, ഖേഡ്‌ക കോട്ടണ്‍ ബെഡ്‌ ഷീറ്റുകള്‍, ജൂട്ട്‌ ഉപയോഗിച്ചു നിര്‍മിച്ച ലേഡീസ്‌ ജന്റ്‌സ്‌ സ്ലീപ്പറുകള്‍, ഹരിയാന ടെറക്കോട്ട, പത്‌ചിത്ര പെയന്റിംഗുകള്‍, മീററ്റില്‍ നിന്നുള്ള കുഷ്യന്‍ കവറുകള്‍, ഉത്തര്‍ പ്രദേശിലെ കുര്‍ജ പോട്ടറി തുടങ്ങി അത്യപൂര്‍വ വസ്‌തുക്കളും ഇവിടെ പ്രദര്‍ശന വില്‍പ്പനയ്‌ക്കുണ്ട്‌.
സാരികളും ഡ്രസ്‌ മെറ്റീരിയലുകളുമാണ്‌ മറ്റൊരു വിഭാഗം. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വെങ്കടഗിരി, മംഗളഗിരി, പോച്ചാംപള്ളി, കലംകരി, കോട്ടണ്‍ ഡ്രസ്‌ മെറ്റീരിയലുകള്‍ എന്നിവ ആരെയും ആകര്‍ഷിക്കും. ബിഹാറില്‍ നിന്നുള്ള ടസ്സര്‍, മട്‌ക, ഖാദി സില്‍ക്ക്‌, ജമ്മു കശ്‌മീരില്‍ നിന്നുള്ള എംബ്രോയ്‌ഡറി ചെയ്‌ത പശ്‌മിന ഷാളുകള്‍, മധ്യപ്രദേശിലെ ഛന്ദേരി, മഹേശ്വരി സാരികള്‍ എന്നിവയും ശ്രദ്ധേയമാണ്‌.
ത്രിപുര ബാംബൂ പെയ്‌ന്റിംഗ്‌, ഒഡിഷ ട്രൈബല്‍ ആര്‍ട്ട്‌ പെയ്‌ന്റിംഗ്‌, ഒഡിഷ പെയ്‌ന്റിംഗ്‌, ജൂട്ട്‌ ബാഗുകള്‍, ജൂട്ട്‌ ജ്വല്ലറി, ജൂട്ട്‌ പെയന്റിംഗുകള്‍, ഹൈദരാബാദ്‌ പേള്‍ ജ്വല്ലറി, കുറേസിയ വര്‍ക്കുകള്‍, ഗ്ലാസ്‌ ഗിഫ്‌റ്റുകള്‍, ഹോം ഫര്‍ണിഷിംഗ്‌ ഉത്‌പന്നങ്ങള്‍ എന്നിവയെല്ലാം ഈ ആഘോഷവേളയില്‍ ഇവിടെനിന്നു സ്വന്തമാക്കാം. ഇവയ്‌ക്കു പുറമേ ലേഡീസ്‌ പെഴ്‌സുകളും അക്‌സസറികളും അടക്കം എണ്ണമറ്റ ഒട്ടേറെ കരകൗശല ഉത്‌പന്നങ്ങള്‍ മേളയിലുണ്ട്‌. ദിവസവും രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെയാണു പ്രദര്‍ശന വില്‍പ്പന.

ഓഹരി നിക്ഷേപത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ സാമ്പത്തിക അച്ചടക്കം


                                                       അനൂപ്‌ ഭാസ്‌ക്കര്‍,
                                            യു.ടി.ഐ. അസറ്റ്‌ മാനേജുമെന്റ്‌ കമ്പനി
ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങള്‍ വിലയിരുത്തുമ്പോള്‍ പലരും പഴയ അനുഭവങ്ങളുമായി അതിനെ താരതമ്യപ്പെടുത്താറുണ്ട്‌. ഇതു ചെയ്യേണ്ടതുണ്ട്‌. എന്നാല്‍ എല്ലായിപ്പോഴും ഇതു ശരിയായി വരണമെന്നില്ല. മറ്റെന്തിനേക്കാളും സാമ്പത്തിക അച്ചടക്കമാണ്‌ ഓഹരി വിപണിയുമായി ബന്ധപ്പെട്ട്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ എന്നേ പറയാനാവൂ. ഇതേ രീതിയില്‍ തന്നെയാണ്‌ ഓഹരി വിപണിയുടെ കുതിപ്പുകള്‍ അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട രീതികളും. പലപ്പോഴും വിപണിയുടെ മുന്നേറ്റം യുക്തിസഹമായ നിലവാരങ്ങള്‍ക്കും മുകളിലേക്കു പോകുന്നുവെന്ന്‌ പലരും അഭിപ്രായപ്പെടാറുണ്ട്‌. ഇവിടെയൊരു ഉദാഹരണം പരിശോധിക്കാം. 2008 ജനുവരിയില്‍ നിഫ്‌റ്റി 6,000 എന്ന നിലയിലെത്തിയതില്‍ നിന്നു വ്യത്യസ്ഥമാണ്‌ 2010 ഡിസംബറില്‍ 6,000 എത്തിയത്‌. 2013 ജനുവരിയിലെ 6,000 ഇവ രണ്ടില്‍ നിന്നും വ്യത്യസ്‌തമാണ്‌. ഈ നിലവാരങ്ങളുടെ കാര്യങ്ങള്‍ മാത്രമെടുത്തു കൊണ്ട്‌ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ അതാതു വേളകളിലുള്ള സ്ഥിതിഗതികളെ പഴയ അനുഭവങ്ങളുമായി താരതമ്യം ചെയ്യരുതെന്നു തന്നെയാണിതു ചൂണ്ടിക്കാട്ടുന്നത്‌.
ഇത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ക്ക്‌ ആശ്രയിക്കാവുന്ന ഒരു സൂചകം പ്രൈസ്‌ -ഇക്വിറ്റി അനുപാതമാണ്‌. ഇത്‌ 21-22 ഇരട്ടിയാകുമ്പോഴേക്ക്‌ വിപണിയില്‍ ഇടിവിനുള്ള പ്രവണതകള്‍ കടന്നു വരും. 2008 ല്‍ 23 ഇരട്ടിയില്‍ ട്രേഡിങ്‌ നടന്നു കൊണ്ടിരിക്കുമ്പോഴാണ്‌ വിപണിയില്‍ തിരുത്തല്‍ ആരംഭിച്ചത്‌. നിലവില്‍ 17 ഇരട്ടി എന്ന നിലയില്‍ മാത്രമാണ്‌ ഇപ്പോള്‍ വ്യാപാരം നടന്നു കൊണ്ടിരിക്കുന്നത്‌.
ഓഹരി നിക്ഷേപത്തിനായി എസ്‌.ഐ.പി. മാതൃക പിന്തുടരുന്നതിന്റെ നേട്ടങ്ങളാണ്‌ ഇവയില്‍ നിന്നെല്ലാം നമുക്കു കണ്ടെത്താനാവുക. ഓരോ മാസവും പി.എഫിലേക്ക്‌ കൃത്യമായ തുക നല്‍കുന്ന രീതിയില്‍ ഓഹരി നിക്ഷേപത്തിനായി എന്തു കൊണ്ട്‌ പണം മാറ്റി വെച്ചു കൂട എന്നു ചോദിക്കുന്നതാവും ഇവിടെ കൂടുതല്‍ ഉചിതം. വിപണിയുടെ നിലകളെക്കുറിച്ചോ പ്രൈസ്‌-ഇക്വിറ്റി റേഷ്യോകളെക്കുറിച്ചോ ആശങ്കയില്ലാതെ നിക്ഷേപിക്കാനാവും ഇതിലൂടെ അവസരം ലഭിക്കുക. അടിസ്ഥാന ഓഹരി സൂചികകളെക്കാള്‍ മികച്ച വരുമാനം ലഭിക്കുന്ന ഫണ്ടുകളാണെങ്കില്‍ പണപ്പെരുപ്പത്തേക്കാള്‍ നിക്ഷേപം ലഭിക്കാനുള്ള അവസരമാകും ഇതിലൂടെ ലഭിക്കുക. എന്നാല്‍ നിക്ഷേപകര്‍ക്കു പലര്‍ക്കും ഈയൊരു രീതിയെക്കുറിച്ചുള്ള കൃത്യമായ ധാരണകളില്ലെന്നതാണു വസ്‌തുത.
നിക്ഷേപ വേളയില്‍ നടത്തേണ്ട മറ്റൊന്ന്‌ ആപേക്ഷികമായ വിലയിരുത്തലുകളാണ്‌. ഒരു കമ്പനിക്ക്‌ ആയിരം കോടി രൂപയിലേറെ വരുമാനമുണ്ടെന്നു കരുതുക. ചില മേഖലകളില്‍ ഇതു മികച്ചതായി കണക്കാനാവുമ്പോള്‍ മറ്റു ചില മേഖലകളില്‍ അതത്ര മികച്ചൊരു നിലയാവണമെന്നില്ല. വളരെ പ്രാധാന്യത്തോടെ വിലയിരുത്തേണ്ട മറ്റൊന്ന്‌ കമ്പനിയുടെ മാനേജുമെന്റിന്റെ ചരിത്രമാണ്‌. ഇതു കൂടി പ്രാധാന്യത്തോടെ വിലയിരുത്തിയ ശേഷമാകണം നിക്ഷേപം നടത്തേണ്ടത്‌. 

ഈ ഓണം ഗോദ്‌റേജ്‌ വൈരാഘോഷം? -ഗോദ്‌റേജ്‌ അപ്ലയന്‍സസിന്റെ ഓണം ഓഫര്‍


ഓരോ ദിവസവും ഒരു ലക്ഷം രൂപയുടെഡയമണ്ട്‌ നെക്‌ലസ്‌ സമ്മാനം നേടാന്‍ അവസരം


കൊച്ചി : ഓണത്തോടനുബന്ധിച്ച്‌ ഇന്ത്യയിലെ പ്രമുഖ ഹോം അപ്ലയന്‍സ്‌ നിര്‍മാതാക്കളായ
ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഈ ഓണം ഗോദ്‌റേജ്‌ വൈരാഘോഷം എന്ന പ്രത്യേക
ഉത്സവകാല ഓഫര്‍ അവതരിപ്പിച്ചു. ഓണാഘോഷങ്ങള്‍ക്ക്‌ തിളക്കമേകാന്‍ ഒരോദിവസവും
ഒരു ലക്ഷം രൂപയുടെ ഡയമണ്ട്‌ നെക്‌ലസ്‌ സമ്മാനമായി നല്‍കുന്ന ഓഫറാണ്‌ ഇതിലുള്ളത്‌.

ഓണാഘോഷത്തിന്‌ കൂടുതല്‍ ചാരുത പകരുന്നതിന്‌ പുതിയ ഉല്‍പന്നശ്രേണിയും അവതരിപ്പിച്ചു.
റഫ്രിജറേറ്റര്‍ ടെക്‌നോളജിയെ പുതിയൊരു തലത്തിലെത്തിക്കുന്ന കമ്പനി ഇതിന്റെ പുതിയൊരു
ശ്രേണി തയ്യാറാക്കി. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ്‌ ഫ്രോസ്‌റ്റ്‌ ഫ്രീ മോഡിലുള്ള ഹൈബ്രിഡ്‌
റഫ്രിജറേറ്ററായ ഗോദ്‌റേജ്‌ എഡ്‌ജ്‌ ഡിജിയാണ്‌ അതിലൊന്ന്‌. പുതിയ മാക്‌സ്‌ഫ്രെഷ്‌ ശ്രേണിയില്‍
എഡ്‌ജ്‌ ഇസഡ്‌ എക്‌സ്‌ എന്ന ഉല്‍പന്നവും അവതരിപ്പിച്ചിട്ടുണ്ട്‌.

വാഷിങ്‌ മെഷീന്‍ വിഭാഗത്തില്‍ ഗോദ്‌റേജ്‌ ഇയോണ്‍ യു-സോണിക്‌ വാഷിങ്‌ മെഷീനാണ്‌
അവതരിപ്പിച്ചിരിക്കുന്നത്‌. ഇതില്‍ പ്രത്യേക അള്‍ട്രാ സോണിക്‌ സ്‌റ്റെയിന്‍ റിമൂവറും
ഘടിപ്പിച്ചിരിക്കുന്നു. പുതിയ ഗോദ്‌റേജേ്‌ എഡ്‌ജ്‌ സെമി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷീനും
വിപണിയിലെത്തിച്ചു.

ഇതുകൊണ്ടും ഓണത്തിന്റെ പുതിയ ഉല്‍പന്നനിര അവസാനിക്കുന്നില്ല. ഗ്രീന്‍ ബാലന്‍സ്‌
ടെക്‌നോളജിയുള്ള ഗോദ്‌റേജ്‌ ഇയോണ്‍ ഫൈവ്‌ സ്റ്റാര്‍ ഏ സിയാണ്‌ മറ്റൊരു ഉല്‍പന്നം.
നൂതനമായ ഗോദ്‌റേജ്‌ ഇയോണ്‍ പിസ ആന്റ്‌ കെബാബ്‌ മേക്കര്‍ മൈക്രോവേവ്‌ അവനും വിപണിയിലെത്തിച്ചിട്ടുണ്ട്‌. 34 ലിറ്റര്‍ ഡ്രോപ്പ്‌ ഡൗണ്‍ കണ്‍വെക്ഷന്‍ മൈക്രോവേവ്‌ ആണ്‌ മറ്റൊരുല്‍പ്പന്നം.
ഓണാഘോഷ വേളയില്‍ ഉല്‍പന്നം വാങ്ങുന്ന ഓരോ ഉപയോക്താവിനും ഓരോ ദിവസവും
ഒരു ലക്ഷം രൂപയുടെ ഡയമണ്ട്‌ നെക്‌ലസ്‌ നേടാനുള്ള സാധ്യതയാണുള്ളത്‌. ഉല്‍പന്നം വാങ്ങിക്കഴിയുമ്പോള്‍ അതോടൊപ്പം ലഭിക്കുന്ന സ്‌ക്രാച്ച്‌ കാര്‍ഡിലുള്ള നമ്പര്‍ അയച്ചുകൊടുക്കണം.
ഏഛഉഛചഅങ <സ്‌പേസ്‌> കാര്‍ഡിലെ രഹസ്യ നമ്പര്‍ എന്ന ക്രമത്തില്‍ 8082425533 ലേക്ക്‌
എസ്‌. എം. എസ്സ്‌. ചെയ്യുക. ജൂലൈ 25 മുതല്‍ സെപ്‌റ്റംബര്‍ ഏഴുവരെയാണ്‌ ലക്കിഡ്രോ.

ഇതിനുംപുറമെ ഗോദ്‌റേജ്‌ റഫ്രിജറേറ്റര്‍, വാഷിങ്‌ മെഷീന്‍, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ്‌ അവന്‍ എന്നിവ വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനവും ലഭിക്കും. ഇതില്‍ ലാഒപ്പാലയുടെ 8 പീസ്‌
ഡിന്നര്‍ സെറ്റ്‌, ബൊനീറ്റ ലോണ്‍ട്രി ബാഗ്‌, അഡിഡാസ്‌ ബാക്ക്‌ പാക്ക്‌സ്‌, ഫ്രിഡ്‌്‌ജ്‌വെയര്‍
കിറ്റ്‌ എന്നിവ ഉള്‍ക്കൊള്ളുന്നു.

ഗോദ്‌റേജ്‌ അപ്ലയന്‍സസിന്റെ പ്രീമിയം ഉല്‍പന്നവിപണിയാണ്‌ എന്നും കേരളമെന്ന്‌ കമ്പനിയുടെ
മാര്‍ക്കറ്റിങ്‌ വിഭാഗം അസോസിയേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ രമേശ്‌ ചെമ്പത്ത്‌ വെളിപ്പെടുത്തി.
കേരളത്തില്‍ കമ്പനിക്ക്‌ നേതൃസ്ഥാനമാണുള്ളത്‌. പ്രീമിയം ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ തങ്ങള്‍ എന്നും ആഘോഷ സീസണ്‍ ആരംഭിക്കാറുള്ളത്‌. ഓണം സീസണില്‍ ഏറ്റവും മികച്ച
ഉല്‍പ്പന്ന ശ്രേണിയാണ്‌ എത്തിക്കുക. എല്ലാ വിഭാഗങ്ങളിലും പുതിയ പ്രീമിയം ഉല്‍പന്നങ്ങള്‍
ഇത്തവണ എത്തിച്ചിരിക്കുന്നു. ഉറപ്പായ സമ്മാനങ്ങളും ഒരു ലക്ഷം രൂപയുടെ ഡയമണ്ട്‌ നെക്‌ലസ്‌
ഓരോദിവസവും നേടാന്‍ അവസരവുമൊരുക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
വളരെ അനുകൂല സൂചനകളുമായാണ്‌ ഈ വര്‍ഷം ആരംഭിച്ചിരിക്കുന്നതെന്ന്‌ നാഷണല്‍
സെയില്‍സ്‌ ഹെഡ്‌ ജയേഷ്‌ പരേഖ്‌ പറഞ്ഞു. എല്ലാ മേഖലകളിലും ഉല്‍പന്ന വിഭാഗങ്ങളിലും
സവിശേഷമായ വളര്‍ച്ചയാണ്‌ കാണുന്നത്‌. സമ്മര്‍ സീസണിലാകട്ടെ കൂളിങ്‌ വിഭാഗങ്ങളായ
റഫ്രിജറേറ്ററുകളിലും എയര്‍ കണ്ടീഷണറുകളിലും പ്രോത്സാഹനജനകമായ വളര്‍ച്ച കാണുന്നുണ്ട്‌. ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഈ മേഖലയില്‍ 30 ശതമാനം വളര്‍ച്ച കൈവരിച്ചിരിക്കുന്നു
എന്നറിയിക്കുന്നതില്‍ അഭിമാനമുണ്ട്‌. ഈ വ്യവസായത്തിലെ വളര്‍ച്ചവച്ചു നോക്കുമ്പോള്‍
ഇരട്ടിയാണിത്‌. എയര്‍ കണ്ടീഷണര്‍ വിപണിയില്‍ 60 ശതമാനം വളര്‍ച്ചയാണ്‌്‌ കാണിക്കുന്നത്‌.
മികച്ച മഴ ഇത്തവണ ലഭിക്കുന്നതുകൊണ്ട്‌ ഓണം സീസണ്‍ വിജയകരമായിരിക്കുമെന്നാണ്‌
പ്രതീക്ഷ. കമ്പനിയുടെ സുപ്രധാന വിപണിയായ കേരളത്തില്‍ 50 ശതമാനം വളര്‍ച്ച
കൈവരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഉല്‍പന്നങ്ങളുടെ സവിശേഷതകള്‍:

എഡ്‌ജ്‌ ഡിജി : സൂപ്പര്‍ ഇന്റലിജന്റ്‌ ഫ്രോസ്‌റ്റ്‌ ഫ്രീ മോഡുള്ള ഇന്ത്യയിലെ ആദ്യത്തെ
ഹൈബ്രിഡ്‌ റഫ്രിജറേറ്ററാണ്‌ എഡ്‌ജ്‌ ഡിജി. രാത്രിയും പകലും തിരിച്ചറിഞ്ഞ്‌്‌ പ്രവര്‍ത്തിക്കുന്ന ഫോട്ടോസെന്‍സര്‍ കണ്‍ട്രോള്‍, ഡിജിറ്റല്‍ നിയന്ത്രിതമായ കംപ്രസര്‍, യൂസേജ്‌്‌ അനലൈസര്‍,
ടെംപറേച്ചര്‍ മോണിറ്റര്‍ എന്നിവയാണ്‌ ഇതിന്റെ പ്രധാന സവിശേഷതകള്‍.
ഫ്രോസ്‌റ്റ്‌്‌ ഫ്രീയുടെയും സിംഗിള്‍ ഡോര്‍ ഡയറക്ട്‌ കൂള്‍ റഫ്രിജറേറ്ററുകളുടെയും മികച്ച പ്രത്യേകതകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഉയര്‍ന്ന വൈദ്യുതി ക്ഷമതയാണ്‌ മറ്റൊരു പ്രത്യേകത.

ഗോദ്‌റേജ്‌ എഡ്‌ജ്‌ ഇസഡ്‌ എക്‌സ്‌: 2 എക്‌സ്‌ എവര്‍ഫ്രെഷ്‌ സിസ്റ്റം അവതരിപ്പിക്കുന്നതിലൂടെ
പരമാവധി ഫ്രെഷ്‌നെസാണ്‌ ഈ ശ്രേണി വാഗ്‌ദാനം ചെയ്യുന്നത്‌.

എഡ്‌ജ്‌ സെമി ഓട്ടോ വാഷിങ്‌ മെഷീനുകള്‍ : ആകര്‍ഷണീയമായ നിറമാണ്‌ ഇതിന്റെ
മുഖ്യപ്രത്യേകത. വസ്‌ത്രങ്ങള്‍ക്ക്‌ ഫൈവ്‌ സ്റ്റാര്‍ വാഷ്‌ ഇത്‌ ലഭ്യമാക്കുന്നു.
എല്‍ ഇ ഡി ഇല്യുമിനേറ്റര്‍ വാഷ്‌ ടബ്‌, മൈക്രോ ഫില്‍റ്റര്‍, 100 ശതമാനം റസ്റ്റ്‌ പ്രൂഫ്‌ ബോഡി,
ടഫന്‍ഡ്‌ ഗ്ലാസ്‌ ലിഡുകള്‍, ട്രൈ റോട്ടോ സ്‌ക്രബ്‌ പള്‍സേറ്റര്‍ എന്നിവയാണ്‌ മറ്റു പ്രത്യേകതകള്‍. വാഷ്‌ മോട്ടോറിന്‌ അഞ്ചുവര്‍ഷത്തെ വാറന്റിയുമുണ്ട്‌.



എല്‍ഐസി ഹൗസിംഗ്‌ ഫിനാന്‍സ്‌ അറ്റാദായം 322 കോടി



കൊച്ചി: 2014 ജൂണ്‍ 30ന്‌ അവസാനിച്ച ആദ്യ ത്രൈമാസ പാദത്തില്‍ എല്‍ഐസി ഹൗസിംഗ്‌ ഫിനാന്‍സിന്റെ അറ്റാദായം 322.13 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത്‌ 310.51 കോടിയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം ഈക്കാലയളവില്‍ മുന്‍വര്‍ഷത്തെ 2178 കോടിയില്‍നിന്ന്‌ 17% ഉയര്‍ന്ന്‌ 2544 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 11% ഉയര്‍ന്ന്‌ 508 കോടി രൂപയായി.
നാഷണല്‍ ഹൗസിംഗ്‌ ബാങ്ക്‌ നിര്‍ദ്ദേശാനുസരണം നികുതി ബാധ്യതാ കരുതല്‍ ധനമായി 32.21 കോടി നീക്കിയതിനു മുന്‍പുള്ള ലാഭം 355 കോടിയും, നികുതിക്കു മുന്‍പുള്ള ലാഭം 488 കോടിയുമാണ്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 15% വളര്‍ച്ച നേടി.
വ്യക്തിഗത വിഭാഗത്തില്‍ നിഷ്‌ക്രിയ ആസ്‌തി മുന്‍വര്‍ഷത്തെ 0.51 ശതമാനത്തില്‍ നിന്ന്‌ 0.40 ശതമാനമായി കുറയ്‌ക്കാന്‍ കമ്പനിക്കു കഴിഞ്ഞു.
കമ്പനിയുടെ ആദ്യ പാദ ഫലം എല്ലാതലത്തിലും ആരോഗ്യപരമായതാണെന്നും പുതിയ കേന്ദ്ര ബഡ്‌ജറ്റിന്റെ അടിസ്ഥാനത്തില്‍ തികഞ്ഞ ശുഭാപ്‌തി വിശ്വാസമാണ്‌ വരും നാളുകളെക്കുറിച്ചുള്ളതെന്നും എല്‍ഐസി ഹൗസിംഗ്‌ ഫിനാന്‍സ്‌ സിഇഒയും എംഡിയുമായ സുനിത ശര്‍മ്മ പറഞ്ഞു. 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...