Saturday, September 20, 2014

ട്രയംഫിന്റെ തണ്ടര്‍ബേഡ്‌ വിപണിയില്‍



കൊച്ചി : ട്രൈംഫ്‌ മോട്ടോര്‍സൈക്കിള്‍സ്‌ ഇന്ത്യ ആഗോള പ്രീമിയം ക്ലാസിക്ക്‌ ക്രൂയിസര്‍ ശ്രേണിയില്‍ പെടുന്ന തണ്ടര്‍ബേഡ്‌ എല്‍ടി ഇന്ത്യന്‍ വിപണിയിലിറക്കി. ഈ വര്‍ഷം ആദ്യമിറക്കിയ 11 അന്താരാഷ്ട്ര മോഡലുകള്‍ക്ക്‌ ലഭിച്ച ഡിമാന്‍ഡും ഉപഭോക്താക്കളുടെ മികച്ച അഭിപ്രായവുമാണ്‌ അതിശയിപ്പിക്കുന്ന പുതിയ മോഡല്‍ ഇറക്കാന്‍ പ്രേരകമായത്‌. 15.75 ലക്ഷം രൂപ (എക്‌സ്‌-ഷോറൂം വില: ഡല്‍ഹി) വില വരുന്ന തണ്ടര്‍ബേഡ്‌ എല്‍ടി ട്രൈംഫ്‌ മോട്ടോര്‍സൈക്കിള്‍സില്‍ നിന്നുള്ള ക്രൂയിസര്‍ ലൈനപ്പ്‌ കൂടുതല്‍ ശക്തമാക്കുകയും തണ്ടര്‍ബേഡ്‌ സ്റ്റോം റോക്കറ്റ്‌ കകക റോഡ്‌സ്റ്ററിനൊപ്പം ചേരുകയും ചെയ്യും. ഇന്ത്യയില്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയിലെ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ ലക്ഷ്വറി ക്രൂയിസര്‍ വിഭാഗത്തില്‍ ഒരു മല്‍സരാധിഷ്‌ഠിതമായ മുന്‍തൂക്കമാണ്‌ ട്രൈംഫ്‌ മോട്ടോര്‍സൈക്കിള്‍സിന്‌ തണ്ടര്‍ബേര്‍ഡ്‌ എല്‍ടി നല്‍കുക.
കഴിഞ്ഞ 10 മാസത്തിനിടെ അസാമാന്യമായ വളര്‍ച്ചയാണ്‌ ട്രൈംഫ്‌ മോട്ടോര്‍സൈക്കിള്‍സിന്‌ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളതെന്ന്‌ ട്രൈംഫ്‌ മോട്ടോര്‍സൈക്കിള്‍സ്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ വിമല്‍ സുംബ്ലി പറഞ്ഞു. 8 ഡീലര്‍ഷിപ്പുകളിലൂടെ 835 ലേറെ മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചു.
മികച്ച രൂപഭംഗിയും തികവുറ്റ പെര്‍ഫോര്‍മന്‍സും ഹാന്‍ഡ്‌ലിംഗും ക്ലാസ്‌ ലീഡിംഗ്‌ സൗകര്യവും ഒത്തുചേരുന്ന ക്ലാസിക്ക്‌ ക്രൂയിസറാണിത്‌. പുതിയ മോഡലിന്റെ വരവോടെ ക്രൂയിസ്‌ വിഭാഗത്തില്‍ മൂന്ന്‌ മോട്ടോര്‍സൈക്കിളുകളാണ്‌ ട്രൈംഫ്‌ മോട്ടോര്‍ സൈക്കിള്‍സ്‌ ഓഫര്‍ ചെയ്യുന്നത്‌.
കുറഞ്ഞ ഗിയര്‍ ഷിഫ്‌റ്റിംഗും ഏറ്റവും അനുയോജ്യമായ ഹൈവേ കുതിപ്പും സാധ്യമാക്കിക്കൊണ്ടുള്ള മികച്ച ടോര്‍ഗ്‌ പ്രകടനം നല്‍കുന്ന ഫ്‌ളെക്‌സിബിള്‍ 1699സിസി പാരലല്‍ ട്വിന്‍. ലോകത്തെ ആദ്യത്തെ വൈറ്റ്‌ വാള്‍ഡ്‌ റേഡിയല്‍ ടയറുകളുമൊത്ത്‌ അള്‍ട്രാ വൈഡ്‌ വയര്‍ സ്‌പോക്കുള്ള വീലുകള്‍. ഷ്രോഡഡ്‌ ഫോര്‍ക്‌സ്‌, അതിവേഗം വിന്‍ഡ്‌ഷീല്‍ഡ്‌, വേര്‍പെടുത്താവുന്ന ലെഥര്‍ സാഡില്‍ബാഗുകള്‍, ഡീപ്പ്‌, കസ്റ്റം സ്റ്റൈല്‍ മഡ്‌ഗാര്‍ഡുകള്‍. ഡ്യുവല്‍-ലെയര്‍ ഫോം സീറ്റ്‌ ഉള്‍പ്പെടുന്ന നൂതനമായ എര്‍ഗോണമിക്‌ റിഫൈന്‍മെന്റ്‌ എന്നിവയാണ്‌ പ്രത്യേകതകള്‍. ഒപ്പം രണ്ട്‌ വര്‍ഷത്തെ അണ്‍ലിമിറ്റഡ്‌ മൈലേജ്‌ വാറന്റി.
പുതിയ എല്‍ടിയുടെ ഏറ്റവും വലിയ ചാലകശക്തി, ലോകത്തെ ഏറ്റവും വലിയ പാരലല്‍ ട്വിന്‍ മോട്ടോര്‍സൈക്കിള്‍ എഞ്ചിനാണ്‌. 1699സിസി യില്‍, എല്‍ടിയുടെ എട്ട്‌ വാല്‍വ്‌ ഡിഒഎച്ച്‌സി മോട്ടോര്‍ 5400 ആര്‍പിഎം ല്‍ 94 പിഎസ്‌ ഉം കുറഞ്ഞ 3550 ആര്‍പിഎം ല്‍ 151 എന്‍എം ടോര്‍ഗും നല്‍കുന്നു.
ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ട്രൈംഫ്‌ മോട്ടോര്‍സൈക്കിള്‍സിന്‌ 12 മോട്ടോര്‍സൈക്കിള്‍ മോഡലുകളായി. ക്ലാസിക്ക്‌ ബോണിവില്ലെ, ബോണിവില്ലെ ഠ100, സ്‌പീഡ്‌ ട്രിപ്പിള്‍, എറ്റവുമധികം നിര്‍മ്മിക്കുന്ന മോട്ടോര്‍സൈക്കിളായ റോക്കറ്റ്‌ കകക റോഡ്‌സ്റ്റര്‍, ക്ലാസ്‌ ലീഡിംഗ്‌ സ്‌ട്രീറ്റ്‌ ട്രിപ്പിള്‍, കൂള്‍ കഫെ റേസറായ ത്രക്‌സ്റ്റണ്‍, എവിടെയും ഉപയോഗിക്കാവുന്ന ടൈഗര്‍ 800 തഇ, ടൈഗര്‍ എക്‌സ്‌പ്ലോറര്‍, സ്‌ട്രിപ്പ്‌ഡ്‌ ബാക്ക്‌-ബ്ലാക്ക്‌ സ്റ്റോം, മനോഹരമായ സ്റ്റോം എല്‍ടി, സൂപ്പര്‍ സ്‌പോര്‍ട്‌സ്‌ ബൈക്കുകളിലെ രാജാവായ ഡേടോണ 675, 675 ആര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

Monday, September 15, 2014

പുതുരുചിയോടുകൂടിയ ബ്രിട്ടാനിയ റസ്‌ക്‌ വിപണിയില്‍



കൊച്ചി : മുന്‍നിര ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ ബ്രിട്ടാനിയ, പുതിയ
രൂചിയോടുകൂടിയ മസ്‌ക റസ്‌ക്‌ വിപണിയിലെത്തിച്ചു.
മധുരം നിറഞ്ഞതും മൊരിഞ്ഞതുമായ മസ്‌ക റസ്‌കിന്റെ പ്രധാനഘടകങ്ങള്‍ വെണ്ണയും ഔഷധസസ്യങ്ങളുമാണ്‌. റസ്‌കിന്റെ പരമ്പരാഗത രൂപത്തിനും രുചിക്കും വേറിട്ടൊരു വഴിത്തിരിവാണ്‌ മസ്‌ക റസ്‌ക്‌. സംസ്ഥാനത്തെവിടെയും പുതിയ റസ്‌ക്‌ ലഭ്യമാണെന്ന്‌ ബ്രിട്ടാനിയ സ്‌ട്രാറ്റജി ആന്‍ഡ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ മഞ്‌ജുനാഥ്‌ ഷേണായി പറഞ്ഞു. വില 200 ഗ്രാമിന്‌ 20 രൂപ. 58 ഗ്രാമിന്‌ 10 രൂപ.
6000 കോടി രൂപയിലേറെ വിറ്റുവരവുള്ള ബ്രിട്ടാനിയ ഇന്ത്യയിലെ ഏറ്റവും
പ്രിയപ്പെട്ട ഭക്ഷണ ബ്രാന്‍ഡാണ്‌. ഗുഡ്‌ഡേ, ടൈഗര്‍, ന്യൂട്രിചോയ്‌സ്‌, മാരിഗോള്‍ഡ്‌ എന്നിവ ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു.
ബിസ്‌കറ്റ്‌, ബ്രഡ്‌, കേക്കുകള്‍, റസ്‌ക്‌ എന്നിവയും ചീസ്‌ തുടങ്ങിയ ഡയറി
ഉല്‍പന്നങ്ങളും ഡയറി വൈറ്റ്‌നറും ബ്രിട്ടാനിയ വിപണിയിലെത്തിക്കുന്നുണ്ട്‌. 35
ലക്ഷത്തിലേറെ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലൂടെ 40 ശതമാനത്തിലേറെ ഇന്ത്യന്‍ ഭവനങ്ങളില്‍ ബ്രിട്ടാനിയയുടെ സാന്നിദ്ധ്യമുണ്ട്‌

മലബാര്‍ ഗോള്‍ഡില്‍ അസ്‌വയുടെ പുതിയ ആഭരണശേഖരം



കൊച്ചി : ആധുനിക ഇന്ത്യന്‍ നവവധുക്കള്‍ക്കായി വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍, അസ്‌വയുടെ പുതിയ ആഭരണശേഖരം കേരള വിപണിയില്‍ എത്തിച്ചു.
മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്‌സ്‌, എച്ച്‌ വെങ്കിടേശ നായിക്‌ ജുവല്ലറി ലുലുമാള്‍, കല്യാണ്‍ ജുവല്ലറി, മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്‌സ്‌ എം.ജി.റോഡ്‌ എന്നിവിടങ്ങളില്‍ അസ്‌വയുടെ പുതിയ ശ്രേണി ലഭ്യമാണ്‌.
ചുവപ്പ്‌ പരവതാനി ശൈലിയിലുള്ള ഏഴുനിരകളോടുകൂടിയ നെക്‌ലേയ്‌സ്‌, മെഡലിയണ്‍, പെന്‍ഡന്റ്‌, ബ്രേയ്‌സ്‌ലെറ്റ്‌, റിങ്ങുകള്‍, എന്നിവയുടെ വിപുലമായ ശേഖരമാണ്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ കേരള വിപണിയില്‍ എത്തിച്ചിട്ടുള്ളത്‌.
അമേരിക്കന്‍ മോഡലും ബോളിവുഡ്‌ താരവുമായ നര്‍ഗീസ്‌ ഫക്രിയാണ്‌ പുതിയ ആഭരണങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചത്‌. വിവാഹത്തിന്‌ ശേഷവും പതിവായി ധരിക്കാന്‍ വധുക്കള്‍ ഇഷ്‌ടപ്പെടുന്ന അസ്‌വ നെക്‌ലേയ്‌സുകള്‍ ജുനഗഡിലെ കരകൗശല വിദഗ്‌ധര്‍ സ്വര്‍ണത്തില്‍ കൈകൊണ്ട്‌ മെനഞ്ഞെടുത്തവയാണ്‌.
വിവിധ രൂപത്തിലും ഭാവത്തിലും വര്‍ണത്തിലും ലഭിക്കുന്ന അസ്‌വ സ്വര്‍ണാഭരണങ്ങള്‍ ഏത്‌ ഇന്ത്യന്‍ അവസരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അനുയോജ്യമാണെന്ന്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ ഡയറക്‌ടര്‍ വിപിന്‍ ശര്‍മ പറഞ്ഞു.
ഒരു നവവധുവിന്‌ പൂര്‍ണതയും വ്യക്തിത്വവും ലഭിക്കുന്നത്‌ അനുരൂപമായ ആഭരണങ്ങളിലൂടെയാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കോട്ടക്‌ സെക്യൂരിറ്റീസിന്റെ സ്റ്റാര്‍ട്‌ നൗ പരിപാടി ആരംഭിച്ചു


കൊച്ചി : കോട്ടക്‌ സെക്യൂരിറ്റീസിന്റെ സ്റ്റാര്‍ട്ട്‌ നൗ പരിപാടിക്ക്‌ തുടക്കമായി. ഓഹരികളെകുറിച്ച്‌ ശരിയായ ധാരണയോടും അറിവോടും കൂടി നിക്ഷേപം നടത്താന്‍ റീട്ടെയ്‌ല്‍ നിക്ഷേപകര്‍ക്ക്‌ ഉപദേശം നല്‍കുന്ന ഒരു പരിപാടി ആണിത്‌.
നിരന്തര ഗവേഷണ ഫലങ്ങള്‍ നൂതന സാങ്കേതകവിദ്യയുടെ പിന്‍ബലത്തോടെ നിക്ഷേപകരില്‍ എത്തിക്കുകയാണ്‌ ഉദ്ദേശ്യം. വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളാണ്‌ നിക്ഷേപകന്‍ ആവശ്യപ്പെടുന്നത്‌. അനായാസം നിക്ഷേപം നടത്താനുള്ള സാങ്കേതികവിദ്യയും. ഇക്കാര്യങ്ങളാണ്‌ സ്റ്റാര്‍ട്‌ നൗ പരിപാടിയിലൂടെ ചര്‍ച്ച ചെയ്യുക.
നിക്ഷേപകര്‍ക്ക്‌ ഇപ്പോള്‍ നല്ലകാലമാണ്‌ വിപണി മാറ്റത്തിന്റെ പാതയിലും. ഓഹരി വിപണി ഇനിയും ഉയരാനുള്ള സാധ്യതകളും തള്ളിക്കളയാവുന്നതല്ല.
നിക്ഷേപകര്‍ സാധാരണയായി സൂചനകളുടെ ഇരകളായി മാറുകയാണ്‌ പതിവ്‌. കൂടിയ വിലയ്‌ക്ക്‌, ഗുണമില്ലാത്ത ഓഹരികള്‍ വാങ്ങിക്കൂട്ടുന്നവരാണ്‌ ഇക്കൂട്ടര്‍. ഇതു തടയുകയും ചെറുകിട നിക്ഷേപകര്‍ക്ക്‌ ഓഹരി വിപണിയില്‍ നിന്ന്‌ നേട്ടം ലഭ്യമാക്കുകയുമാണ്‌ കമ്പനിയുടെ പരിപാടിയെന്ന്‌ കോട്ടക്‌ സെക്യൂരിറ്റീസ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും ബ്രോക്കിംഗ്‌ ഹെഡുമായ ബി. ഗോപകുമാര്‍ പറഞ്ഞു.
പരമ്പരാഗതമായി ചെറുകിട നിക്ഷേപകര്‍ ഓഹരി വിപണിയില്‍ വൈകി പ്രവേശിക്കുന്നവരാണ്‌. പെരുപ്പിച്ച വിലയുള്ള ഓഹരികളും തെറ്റായ ഓഹരികളുമാണ്‌ അവരെ കാത്തിരിക്കുന്നത്‌. ശരിയായ ഓഹരി തെരഞ്ഞെടുക്കാന്‍ ചുരുക്കം ചിലര്‍ക്കേ കഴിയൂ. തീരുമാനമെടുക്കാന്‍ കഴിയാതിരിക്കുന്നവരെ, ശരിയായ നിക്ഷേപം നടത്താന്‍ ബോധവല്‍ക്കരിക്കുകയും ശാക്തീകരിക്കുകയുമാണ്‌ തങ്ങള്‍ ചെയ്യുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

നിറ്റ്‌കോയുടെ റോയല്‍ ട്രഷര്‍ വിപണിയില്‍





കൊച്ചി : ചുമര്‍ടൈലുകളുടെ മനോഹരമായ ശേഖരം, പ്രമുഖ ടൈല്‍ നിര്‍മാണ കമ്പനിയായ നിറ്റ്‌കോ വിപണിയിലെത്തിച്ചു. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം പ്രസരിപ്പിക്കുന്നവയാണ്‌ പുതിയ ടൈലുകള്‍.
ജീവിതം തുടിക്കുന്ന പ്രതലങ്ങള്‍ സൃഷ്‌ടിക്കാന്‍ പുതിയ ടൈലുകളില്‍ നിറ്റ്‌കോ ഉപയോഗിച്ചിരിക്കുന്നത്‌ മോഡേണ്‍ ഏജ്‌ 6 കളര്‍ പ്രിസം പ്രിന്റിങ്ങ്‌ എച്ച്‌ഡി ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ്‌. ശിലകളുടേയും മരങ്ങളുടേയും ഏറ്റവും സൂക്ഷ്‌മമായ ഘടനയും നിറവും അതേപടി പകര്‍ത്തുന്നതാണ്‌ പ്രസ്‌തുത സാങ്കേതികവിദ്യ.
അഞ്ച്‌ വേരിയന്റുകളില്‍ റോയല്‍ ട്രഷര്‍ ശേഖരം ലഭ്യമാണ്‌. പ്രകൃതിദത്ത മാര്‍ബിളിന്റെ പ്രതീതി ലഭ്യമാക്കുന്ന മാര്‍വലസ്‌ മാര്‍ബിള്‍, പൈതൃക ശിലകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സ്റ്റണ്ണിങ്ങ്‌ സ്റ്റോണ്‍, തുണിത്തരങ്ങളുടെ അനന്തഭാവങ്ങള്‍ അടങ്ങുന്ന ടെംപ്‌റ്റിങ്ങ്‌ ടെക്‌സ്റ്റൈല്‍, തുകലിന്റെ മാസ്‌മരികത പകരുന്ന ലാവിഷ്‌ ലെതര്‍, സൗന്ദര്യവും യുക്തിയും ഇഴചേരുന്ന ഗോര്‍ജ്യസ്‌ ജ്യോമട്രി എന്നിവ പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നു.
ആധുനിക ഉള്‍ത്തളങ്ങള്‍ക്കായി ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി രൂപകല്‍പന ചെയ്‌തവയാണ്‌ റോയല്‍ ട്രഷര്‍ ശ്രേണിയെന്ന്‌ നിറ്റകോ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അശോക്‌ ഗോയല്‍ പറഞ്ഞു.
നിറ്റ്‌കോ എഡ്‌ജ്‌, ജോയിന്റ്‌ ഫ്രീ, സ്റ്റെയിന്‍ റെസിസ്റ്റന്റ്‌ എന്നീ പ്രത്യേകതകളാണ്‌ റോയര്‍ ട്രഷര്‍ ശേഖരത്തെ വ്യത്യസ്‌തമാക്കുന്നത്‌. 300 ഃ 600 എംഎം, 300 ഃ 900 എംഎം, 300 ഃ 450 എംഎം എന്നീ വലിപ്പങ്ങളില്‍ ലഭ്യം. ഒരു ചതുരശ്ര അടിക്ക്‌ 65 രൂപ മുതല്‍. കൂടുതല്‍ വിവരങ്ങള്‍ ംംം.ിശരേീ.ശി വെബ്‌സൈറ്റില്‍ ലഭ്യമാണ്‌

യൂറോപ്യന്‍ സാങ്കേതിക വിദ്യയിലെ ബ്രൂവറി ഉപകരണങ്ങളുമായി പ്രോദെബ്‌



കൊച്ചി: കാനഡയിലെ ശിവ്‌സു ക്ലിയര്‍ ഇന്റര്‍നാഷണലിന്റെ യൂണിറ്റായ ചെന്നൈയിലെ പ്രോദെബ്‌ ബ്രൂവറി ഇന്ത്യ, ബല്‍ജിയം കമ്പനിയുമായി ചേര്‍ന്ന്‌ കൊച്ചിയിലെ സര്‍വീസ്‌ നെറ്റ്‌വര്‍ക്കിന്റെ പൂര്‍ണ പിന്തുണയോടെ പുതിയ തലമുറയിലെ മൈക്ക്രോ ബ്രൂവറി സംവിധാനം അവതരിപ്പിച്ചു. ചെറുകിട അല്ലെങ്കില്‍ വന്‍കിട ബ്രൂവറികള്‍ക്ക്‌ വേണ്ട റേഞ്ചുകളെല്ലാം പ്രോദെബ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. ബോട്ടില്‍ വൃത്തിയാക്കുന്ന യന്ത്രം, ഫില്ലര്‍ കാപ്പര്‍, ശുദ്ധീകരണം, റോബോട്ടിക്‌ പാക്കേജിങ്‌, ലേബല്‍ പതിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ബ്രൂവറി സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.
പ്രാദേശിക പെര്‍മിറ്റ്‌ അനുവദിച്ചിട്ടുള്ളതനുസരിച്ച്‌ പരമ്പരാഗത രീതിയിലെ ബീയര്‍ ഉല്‍പ്പാദനത്തിന്‌ അനുയോജ്യമാണ്‌ ഈ മൈക്ക്രോബ്രൂവറീസ്‌. കാനേഡിയന്‍ ക്ലിയറിന്റെ കുടിവെള്ള സാങ്കേതിക സംവിധാനവും ബല്‍ജിയത്തിന്റെ ബ്രൂവിങ്‌ സാങ്കേതിക വിദ്യ, ശിവ്‌സു ജലശൂദ്ധീകരണ സാങ്കേതിക വിദ്യ എന്നിവയും ചേര്‍ന്ന്‌ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്‌ വലിയ തോതിലുള്ള ബ്രൂവറി പദ്ധതികള്‍ക്കായി യൂണിറ്റുകള്‍ ഒരുക്കുന്നു. ജല ശുദ്ധീകരണി, മാള്‍ട്ട്‌ മില്‍, ബ്രൂഹൗസ്‌ സംവിധാനം, ഫെര്‍മന്റേഷന്‍ വെസലുകള്‍, ഫില്‍ട്രേഷന്‍ സംവിധാനം, ബീര്‍ ഒഴിക്കുന്ന സംവിധാനം , ബ്രൂവറി വേസ്റ്റ്‌ വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതാണ്‌ മൈക്ക്രോബ്രൂവറി സംവിധാനം. 60 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ വരുന്നതാണ്‌ ഉപകരണങ്ങള്‍.
ക്രാഫ്‌റ്റ്‌ ബീയര്‍ വിപണി ഇന്ത്യയില്‍ ശൈശവ ഘട്ടത്തിലാണെന്ന്‌ പ്രോദെബ്‌ ബ്രൂവറി ഇന്ത്യയുടെ പ്രസിഡന്റ്‌ സതീശ്‌ കുമാര്‍ പറഞ്ഞു. നൂതന സംവിധാനങ്ങളാണ്‌ ഞങ്ങള്‍ ഒരുക്കുന്നത്‌. ബല്‍ജിയം ബീര്‍ റെസിപ്പികളിലൂടെ ബീര്‍ ഉല്‍പ്പാദനത്തില്‍ പരീശീലനവും കമ്പനി നല്‍കുന്നു. ഇന്ത്യയില്‍ പുതിയ ബ്രൂ പബുകളും മൈക്രോ-ബ്രൂവറികളും തുടങ്ങുന്നതിനുള്ള പിന്തുണയും വാഗ്‌ദാനം ചെയ്യുന്നുവെന്നും അദേഹം പറഞ്ഞു. യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബ്രൂവറി ഉപകരണം ഇറക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയാണ്‌ പ്രോദെബ്‌ ബ്രൂവറി. അലെസ്‌, സ്റ്റൗട്‌സ്‌, ലാഗേഴ്‌സ്‌, വീറ്റ്‌, പഴങ്ങള്‍ തുടങ്ങിയവയുടെ ക്രാഫ്‌റ്റ്‌ ബീയര്‍ റെസിപ്പികള്‍ ഉപയോഗിക്കുന്നു. പ്രോദെബ്‌ ബ്രൂവറി ഉപകരണങ്ങള്‍ കയറ്റി അയക്കുന്നുമുണ്ട്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.prodebbrewery.con സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 1-800-425-20000/044 2836 2461/ 98410 02334 ല്‍ വിളിക്കുക.

തായ്‌ലന്റ്‌ 210000 മെട്രിക്‌ ടണ്‍ റബ്ബര്‍ വിറ്റഴിക്കുന്നു



വിലയിടിവിന്റെ പ്രവണത തുടരാന്‍ സാധ്യത
അനു വി. പൈ,റിസര്‍ച്ച്‌ അനലിസ്റ്റ്‌, ജിയോജിത്ത്‌ കോം ട്രേഡ്‌ ലിമിറ്റഡ്‌

ഇന്ത്യയ്‌ക്കകത്തും പുറത്തും സ്വാഭാവിക റബ്ബര്‍ വിപണിയില്‍ വിലയിടിവിന്റെ പ്രവണത തുടരുകയാണ്‌. കേരളത്തിലെ പ്രമുഖ വിപണിയായ കോട്ടയത്ത്‌ ആര്‍.എസ്‌.എസ്‌. നാലിന്റെ വില 2009 ഡിസംബറിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലാണ്‌. രാജ്യത്തെ സ്വാഭാവിക റബ്ബറിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ടയര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള വളരെ താഴ്‌ന്ന തോതിലുള്ള ഡിമാന്റ്‌, ഉയര്‍ന്ന തോതിലുള്ള ഇറക്കുമതി, അന്താരാഷ്‌ട്ര വിപണിയിലെ വിലയിടിയല്‍ പ്രവണത എന്നിവയാണ്‌ ഇതിനു വഴി വെക്കുന്നതെന്ന്‌ ജിയോജിത്ത്‌ കോം ട്രേഡ്‌ ലിമിറ്റഡ ്‌ റിസര്‍ച്ച്‌ അനലിസ്റ്റ്‌ അനു വി. പൈ പറഞ്ഞു.
മഴയെ തുടര്‍ന്ന്‌ ടാപ്പിങ്‌ തടസ്സപ്പെട്ട സ്ഥിതി കേരളത്തിലുണ്ടായിട്ടു കൂടിയാണ്‌ ഈ സ്ഥിതി എന്നതും പരിഗണിക്കേണ്ടതുണ്ട്‌. സ്വാഭാവിക റബ്ബര്‍ ഉപഭോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും ടയര്‍ കമ്പനികളുടെ പ്രാദേശിക വാങ്ങല്‍ ദീര്‍ഘകാലമായി ഉയരുന്നില്ല. വന്‍ തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതാണിതിനു കാരണം. റബ്ബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച്‌ രാജ്യത്ത്‌ ഈ വര്‍ഷം ഏപ്രില്‍ -ജൂലൈ കാലയളവില്‍ 133789 ടണ്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതിയാണുണ്ടായത്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 90580 ടണ്ണിന്റെ സ്ഥാനത്താണിത്‌. മുന്‍ നിര റബ്ബര്‍ ഉല്‍പ്പാദകരായ തായ്‌ലന്റില്‍ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്കു വില വന്നു കൊണ്ടിരിക്കുന്നത്‌ ആഭ്യന്തര, അന്താരാഷ്‌ട്ര വിലകള്‍ തമ്മില്‍ വന്‍ വ്യത്യാസത്തിനാണു വഴി തുറക്കുന്നത്‌. അധിക ശേഖരം വിറ്റഴിക്കാനുള്ള തായ്‌ലന്റ്‌ നീക്കവും ആശങ്ക ഉയര്‍ത്തുന്നുണ്ട്‌. 210000 മെട്രിക്‌ ടണ്‍ റബ്ബര്‍ വിറ്റഴിക്കാനാണ്‌ തായ്‌ലന്റിലെ പീസ്‌ ആന്റ്‌ ഓര്‍ഡര്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്‌.
ഭാവിയിലേക്കു നോക്കുമ്പോള്‍ ദുര്‍ബലമായ അവസ്ഥയാണ്‌ ഇവിടെ പ്രതീക്ഷിക്കാനാവുക. മഴയ്‌ക്കു ശേഷം കേരളത്തിലെ ടാപ്പിങ്‌ പുനരാരംഭിക്കുകയും ഇറക്കുമതി കൂടുകയും ആവശ്യം കുറയുകയും ചെയ്യുമ്പോള്‍ വില സമീപ വര്‍ഷങ്ങളിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്കു നീങ്ങനാണു സാധ്യതയെന്ന്‌ അനു വി. പൈ പറഞ്ഞു. റബ്ബര്‍ കര്‍ഷകര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമോ എന്നതു മാത്രമാണ്‌ കാത്തിരുന്നു കാണേണ്ടത്‌.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...