Tuesday, May 23, 2017

ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ പുറത്തിറക്കി.


പെപ്‌സികോ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു





യുവ ഇന്ത്യക്കാരുടെ പോഷകാവശ്യങ്ങള്‍ നേരിടുന്ന രീതിയിലാണ്‌ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌.


പെപ്‌സികോ ഇന്ത്യയുടെ ഗവേഷണ, വികസന സംഘവുമായി അടുത്തു പ്രവര്‍ത്തിച്ച സച്ചിന്‍ തണ്ടൂല്‍ക്കര്‍ തന്റെ കായിക ജീവിതത്തില്‍ നിന്നും ലഭിച്ച വിലയേറിയ കാഴ്‌ചപ്പാടുകളാണ്‌ മൂല്യ വര്‍ധിത ഡയറി വിഭാഗത്തില്‍ പെടുന്ന ഈ ഉല്‍പ്പന്നം വികസിപ്പിച്ചെടുക്കുന്നതിനായി നല്‍കിയത്‌


പെപ്‌സികോയുടെ പാറ്റന്റ്‌ ചെയ്യപ്പെട്ട സൊലുഓട്ട്‌സ്‌ സാങ്കേതികവിദ്യ ഉപയോഗിച്ചു തയ്യാറാക്കുന്ന പുതിയ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ സവിശേഷമായ ഓട്ട്‌സിന്റേയം ഫൈബറിന്റേയും പാലിന്റേയും മിശ്രിതമായിരിക്കും.


ദിനംപ്രതി ആവശ്യമുള്ള ശരാശരി 10 ശതമാനം ഫൈബറും 15 ശതമാനം കാല്‍സ്യവും ഈ വിശിഷ്ടമായ കൂട്ടില്‍ നിന്നും ലഭിക്കുന്നു. ( ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ പ്രകാരമുള്ള)


കേരളത്തില്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ പുതിയ ഉല്‍പ്പന്നം ലഭ്യമാകും.


കൊച്ചി: പെപ്‌സികോ തങ്ങളുടെ പ്രഭാത ഭക്ഷണ ശ്രേണി കൂടുതല്‍ വിപുലമാക്കിക്കൊണ്ട്‌ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ കേരളാ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലാദ്യമായാണ്‌ ഇത്തരത്തില്‍ ധാന്യവും പാലും ചേര്‍ന്നുള്ള ഒരു പാനീയം അവതരിപ്പിക്കുന്നത്‌. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തണ്ടൂല്‍ക്കറും പെപ്‌്‌സികോ ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ്‌ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ എത്തുന്നത്‌.
കേരളത്തില്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ അടുത്ത ആഴ്‌ച മുതല്‍ പുതിയ ഉല്‍പ്പന്നം ലഭ്യമാകും. മാംഗോ, ആല്‍മണ്ട്‌ എന്നീ രണ്ടു ജനപ്രിയ രുചികളുമായാണ്‌ ഇതെത്തുന്നത്‌. 180 മില്ലീ ലിറ്റര്‍ ടെട്രാ പാക്കിന്‌ 30 രൂപയാണു വില. ആരോഗ്യത്തെക്കുറിച്ച്‌ അവബോധം കാത്തു സൂക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു തെരഞ്ഞെടുപ്പിന്‌ അവസരം നല്‍കി വിപണിയില്‍ നിന്നു കൂടുതല്‍ മെച്ചമുണ്ടാക്കുന്നതായിരിക്കും ഈ ഉല്‍പ്പന്നം. പെപ്‌സികോയുടെ പാറ്റന്റ്‌ ചെയ്യപ്പെട്ട സൊലുഓട്ട്‌സ്‌ സാങ്കേതികവിദ്യ ഉപയോഗിച്ചു തയ്യാറാക്കുന്ന പുതിയ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ സവിശേഷമായ ഓട്ട്‌സിന്റേയം ഫൈബറിന്റേയും പാലിന്റേയും മിശ്രിതമായിരിക്കും.
പെപ്‌സികോ ഇന്ത്യയുടെ ഗവേഷണ, വികസന സംഘവുമായി അടുത്തു പ്രവര്‍ത്തിച്ച സച്ചിന്‍ തണ്ടൂല്‍ക്കര്‍ തന്റെ കായിക ജീവിതത്തില്‍ നിന്നും തിരക്കിട്ട ജീവിതത്തില്‍ നിന്നും ലഭിച്ച വിലയേറിയ കാഴ്‌ചപ്പാടുകളാണ്‌ മൂല്യ വര്‍ധിത ഡയറി വിഭാഗത്തില്‍ പെടുന്ന ഈ ഉല്‍പ്പന്നം വികസിപ്പിച്ചെടുക്കുന്നതിനായി നല്‍കിയത്‌. യുവ ഇന്ത്യക്കാരുടെ പോഷകാവശ്യങ്ങള്‍ നേരിടുന്ന രീതിയിലാണ്‌ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌.

വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്‍പ്‌ ഒരു ഗ്ലാസ്‌ പാല്‍ കുടിക്കുക എന്നത്‌ ഇന്ത്യന്‍ വീടുകളില്‍ ഒരു ആചാരം പോലെയാണെന്ന്‌ ക്വാക്കര്‍ ഓട്ട്‌സ്‌ ആന്റ്‌ മില്‍ക്ക്‌ കേരളത്തില്‍ പുറത്തിറക്കിയതിനെക്കുറിച്ചും പെപ്‌സികോയുടെ പോഷകാഹാര വിഭാഗത്തിന്റെ വികസനത്തെക്കുറിച്ചും പ്രതികരിച്ചു കൊണ്ട്‌ പെപ്‌സികോ ഇന്ത്യയുടെ ന്യൂട്രീഷന്‍ വിഭാഗം വൈസ്‌ പ്രസിഡന്റ്‌ ദീപികാ വാര്യര്‍ പറഞ്ഞു. എന്നാല്‍ തിരക്കിട്ട പ്രഭാതങ്ങളും പ്രഭാത ഭക്ഷണം ഒഴിവാക്കലും ഇന്നു യുവ ഇന്ത്യക്കാര്‍ക്കിടയില്‍ പതിവാകുകയാണ്‌. പുതിയ കാലത്തെ ദൈനംദിന പോഷകാഹാര ആവശ്യങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാനായി തങ്ങള്‍ ഇതിസാസ താരമായ സച്ചിന്‍ തണ്ടൂല്‍ക്കറില്‍ നിന്ന്‌ വിദഗ്‌ദ്ധോപദേശം തേടുകയുണ്ടായി. ഓരോ ദിവസത്തേക്കും ഊര്‍ജ്ജം ലഭ്യമാക്കുന്ന ഒരു പരിഹാരം കണ്ടെത്താന്‍ തങ്ങള്‍ പ്രയത്‌നിക്കുക

യുണ്ടായി. രാവിലെ പോഷക സമൃദ്ധി ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ്‌ പുതിയ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌. അതു പോലെ തന്നെ വെറും പാലില്‍ നിന്ന്‌ കൂടുതല്‍ എന്ന നിലയിലേക്ക്‌ ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൂടി വേണ്ടിയുള്ളതാണിത്‌. തങ്ങളുടെ ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങളും ആരോഗ്യകരമായ തെരഞ്ഞെടുപ്പുകളും സാധ്യമാക്കിക്കൊണ്ട്‌ ഇന്ത്യയില്‍ ഗ്രെയിന്‍ ഡെയറി ശ്രേണിക്കു തുടക്കം കുറിക്കാനായതില്‍ ആഹ്ലാദമുണ്ടെന്നും ദീപികാ വാര്യര്‍ പറഞ്ഞു.
സമഗ്രമായ ഉല്‍പ്പന്ന ശ്രേണിയിലൂടെ കേരളത്തില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിബദ്ധരാണെന്നും ദീപികാ വാര്യര്‍ ചൂണ്ടിക്കാട്ടു. കൂടുതല്‍ പേരിലേക്ക്‌ എത്തിച്ചേരാന്‍ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ സഹായിക്കുമെന്നു തങ്ങള്‍ വിശ്വസിക്കുന്നു. അവരുടെ രുചിക്ക്‌ അനുസൃതമായ രീതിയിലാണ്‌ ഇത്‌ അവതരിപ്പിച്ചിട്ടുള്ളതെന്നും ദീപികാ വാര്യര്‍ ചൂണ്ടിക്കാട്ടി.
പെപ്‌സികോയുടെ സൊലുഓട്ട്‌സ്‌ സാങ്കേതികവിദ്യയിലൂടെ ഓട്ട്‌സിനെ കുടിക്കാനാവുന്ന രീതിയിലേക്കു മാറ്റുകയാണ്‌. ഇത്‌ പാലില്‍ എളുപ്പത്തില്‍ അലിഞ്ഞു ചേരുകയും ചെയ്യും. സ്വാഭാവിത ധാന്യത്തിന്റെ പോഷക ഘടകങ്ങള്‍ സംരക്ഷിക്കുന്ന ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ പാലിന്റെ സവിശേഷതകള്‍ പ്രയോജനപ്പെടുത്തി ഭക്ഷ്യനാരുകളെ അതില്‍ ഉള്‍പ്പെടുത്തുകയാണ്‌.

Monday, May 22, 2017

മ്മ ന്യായവില ഹോട്ടലുകളുടെ മാതൃകയില്‍ കേരളത്തിലും

തമിഴ്‌നാട്ടില്‍ ജയലളിത പരീക്ഷിച്ച് വിജയിച്ച അമ്മ ന്യായവില ഹോട്ടലുകളുടെ മാതൃകയില്‍ കേരളത്തിലും നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച പ്രഖ്യാപനത്തില്‍ ന്യായവില ഹോട്ടലുകളും ഇടംപിടിച്ചേക്കും.
ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ നിയന്ത്രണത്തിലാകും ഹോട്ടലുകള്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ വന്‍ വില ഈടാക്കുന്ന സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കില്‍ നല്ല ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംരംഭം ആരംഭിക്കാനൊരുങ്ങുന്നത്.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രി സി. ദിവാകരന്‍ ഇത്തരമൊരു നീക്കം നടത്തിയെങ്കിലും വിജയം കണ്ടില്ല. ആ സാഹചര്യത്തിലാണ് മന്ത്രി പി. തിലോത്തമെന്റ നേതൃത്വത്തില്‍ ഇക്കുറി പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ അവശ്യസാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കനുസരിച്ച് ഹോട്ടലുകള്‍ സ്വന്തംനിലക്ക് വില കൂട്ടുകയാണ്. ഭക്ഷണപദാര്‍ഥങ്ങളുടെ വിലവിവരം ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും മിക്കയിടത്തും പാലിക്കുന്നില്ല. ഇത് ഉറപ്പുവരുത്താന്‍ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒറ്റക്കും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരുമായി ചേര്‍ന്നും പരിശോധന നടത്തുന്നുണ്ടെങ്കിലും അതൊന്നും വിജയം കാണുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ന്യായവില ഹോട്ടലുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നത്. എല്ലാ ജില്ലകളിലും ഹോട്ടലുകള്‍ ആരംഭിക്കാനാണ് ഉദ്ദേശ്യം. കുടുംബശ്രീ പോലുള്ള സന്നദ്ധസംഘടനകളുടെ സേവനം ഇതിനായി ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ആഭ്യന്തര സര്‍വീസുകള്‍ ഉടനെ ആരംഭിക്കുമെന്ന് ഖത്തര്‍ എര്‍വെയ്‌സ് ഗ്രൂപ്പ്

ഇന്ത്യന്‍ വ്യോമയാന സേവന രംഗത്ത് വമ്പിച്ച കുതിച്ചു ചാട്ടത്തിന് സഹായകമാവുന്ന രീതിയില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ ആഭ്യന്തര സര്‍വീസുകള്‍ ഉടനെ ആരംഭിക്കുമെന്ന് ഖത്തര്‍ എര്‍വെയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബാക്കര്‍ അറിയിച്ചു. ദുബൈയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എയര്‍ലൈനിന്റെ പുതിയ പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചത്.
കണിശമായ നിയമവ്യവസ്ഥകള്‍ പാലിച്ച് തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി എന്ന നിലക്ക് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന സര്‍വീസ് ആരംഭിക്കുക. ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനിയുടെ പേര് ഖത്തര്‍ എയര്‍വെയ്‌സ് എന്നായിരിക്കില്ല. തികച്ചും ഇന്ത്യന്‍ പേരായിരിക്കും കമ്പനി സ്വീകരിക്കുക. എന്നാല്‍ കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ഇരുപതുവര്‍ഷം കൊണ്ട് ലോകത്ത് തന്നെ ശ്രദ്ദേയമായ എയര്‍ലൈനുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ഖത്തര്‍ എര്‍വെയ്‌സ് വണ്‍ വേള്‍ഡില്‍ എലൈറ്റ് മെമ്പര്‍ഷിപ്പുള്ള ജി.സി.സിയില്‍ നിന്നുള്ള ഏക വിമാന കമ്പനിയാണ്. തുടര്‍ച്ചയായി മികച്ച എയര്‍ലൈനിനുള്ള അംഗീകാരങ്ങളും പഞ്ചനക്ഷത്ര പദവിയുമുള്ള ഖത്തര്‍ എയര്‍വെയ്‌സ് കൂടുതല്‍ ആകര്‍ഷകങ്ങളായ സൗകര്യങ്ങളോടെ ജൈത്ര യാത്ര തുടരുകയാണ്. മെയ് മാസത്തോടെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളില്‍ ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന ആദ്യ വിമാനകമ്പനി എന്ന സ്ഥാനം ഇതോടെ ഖത്തര്‍ എയര്‍വെയ്‌സ് ഉറപ്പിക്കുകയാണ്.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്ന പുതിയ വെബ്‌സൈറ്റ്, കൂടുതല്‍ ഇന്‍ ഫ് ളൈറ്റ് വിനോദ പരിപാടികള്‍, നൂതനമായ മൊബൈല്‍ അപ്ലിക്കേഷന്‍ തുടങ്ങിയവയും ഖത്തര്‍ എയര്‍വെയ്‌സിന്റെ വ്യതിരിക്തതയാകുമെന്ന് അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു.
അടുത്ത പന്ത്രണ്ട് മാസം കൊണ്ട് പുതുതായി ഇരുപ്പത്താറ് സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് ആരംഭിക്കുക. ഇതില്‍ പതിനാലെണ്ണം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. എയര്‍ ബസ് ലഭിക്കുവാനുള്ള കാലതാമസം കൊണ്ട് നീണ്ടുപോയ ഈ പതിനാല് സര്‍വീസുകളും പുതുതായി പ്രഖ്യാപിക്കുന്ന 12 സര്‍വീസുകളും 2018 മാര്‍ച്ച് 31ന് മുമ്പായി ആരംഭിക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നത്. വിമാനങ്ങള്‍ ലഭ്യമായാല്‍ സര്‍വീസുകള്‍ തുടങ്ങുവാന്‍ ഖത്തര്‍ എയര്‍വെയ്‌സ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ നിന്നും ഓക്‌ലാന്റിലേക്ക് സര്‍വീസ് ആരംഭിച്ച് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ വിമാന സര്‍വീസ് നടത്തുന്ന കമ്പനിയായി ഖത്തര്‍ എയര്‍വെയ്‌സ് റെക്കോര്‍ഡ് സൃഷ്ടിച്ച് കഴിഞ്ഞു. കാര്‍ഗോ സര്‍വീസുകളടക്കം മൊത്തം 195 ഓളം ഡെസ്റ്റിനേഷനുകളിലേക്കാണ് കമ്പനി ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇരുപത് വര്‍ഷം കൊണ്ട് ഇത്രയും വലിയ ഒരു നെറ്റ് വര്‍ക്ക് സ്വന്തമാക്കുന്ന വിമാനകമ്പനി എന്നത് ഖത്തര്‍ എയര്‍വെയ്‌സിന്റെ മാത്രം പ്രത്യേകതയാണ്.
അമേരിക്കന്‍ വിമാനകമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നുമുള്ള വിമാനകമ്പനികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു നല്ല ബിസിനസുകാരനും വിവേകശാലിയായ ഭരണാധികാരിയുമാണ്.
അമേരിക്കന്‍ ജനതക്ക് ഗുണകരമായ, തൊഴിലും നിക്ഷേപവും വളര്‍ത്തുന്ന ഗള്‍ഫ് വിമാന കമ്പനികളുടെ ബിസിനസ് അദ്ദേഹം നിരുത്സാഹപ്പെടുത്തുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് അല്‍ ബാക്കര്‍ പ്രതികരിച്ചത്. അമേരിക്കയിലെ മൂന്ന് സ്വകാര്യ വിമാനകമ്പനികളുടെ സമ്മര്‍ദത്തെത്തുടര്‍ന്നുള്ള ചില നിയന്ത്രണങ്ങളാണ് വന്നിട്ടുള്ളത്.
ഇത് നിലനില്‍ക്കുമെന്ന് വിചാരിക്കുന്നില്ല. വളരെ ആരോഗ്യകരമായ മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസം രംഗത്ത് കുതിച്ച് ചാട്ടം നടത്തുന്ന ഖത്തര്‍ ടൂറിസ്റ്റ് വിസകള്‍ ഉദാരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് പുറമെ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നും ടൂറിസ്റ്റ് വിസകള്‍ ഇതിനകം തന്നെ ഉദാരമാക്കി കഴിഞ്ഞു.
ഇതിനൊക്കെ വമ്പിച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകള്‍ ഉദാരമാക്കുകയും ഖത്തറിന്റെ ടൂറിസം ഭൂപടം വിശാലമാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അക്ബര്‍ അല്‍ ബാക്കറിന് പുറമെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഇഹാബ് അമീന്‍, മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സലാം സവ്വ എന്നിവരും പങ്കെടുത്തു.

മോഡേണ്‍ ബ്രെഡ്‌ കെട്ടിലും മട്ടിലും പുതുമയോടെ പുതിയ ഉല്‍പ്പന്ന നിരയുമായി




കൊച്ചി : 
മലയാളിയുടെ ആദ്യത്തെ നവീന ബ്രെഡ്‌ ആയി കരുതുന്ന മോഡേണ്‍ ബ്രെഡ്‌ കാലഘട്ടത്തിനൊത്തു യര്‍ന്നു കെട്ടിലും മട്ടിലും പുതുമയോടെ പുതിയ ഉല്‍പ്പന്ന നിരയുമായി രംഗത്ത്‌.
1965ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൊച്ചിയില്‍ ഇടപ്പള്ളിയിലും മുംബൈയിലും ആയിട്ടാണ്‌ ആരംഭിച്ചത്‌. അതിനുശേഷം ഹിന്ദുസ്ഥ്‌ാന്‍ ലീവര്‍ ലീമിറ്റഡ്‌ മോഡേണ്‍ ബ്രെഡ്‌ ഏറ്റെടുത്തു. ഹിന്ദുസ്ഥാന്‍ ലീവര്‍ ലിമിറ്റഡില്‍ നിന്നും മോഡേണ്‍ ഫുഡ്‌സ്‌ ഇന്‍ഡസ്‌ട്രീസ്‌ സ്വന്തമാക്കിയ എവര്‍്‌സ്റ്റോണ്‍ ഗ്രൂപ്പാണ്‌ ഇപ്പോള്‍ മോഡേണ്‍ ബ്രെഡിനെ നവീകരിക്കുന്നത്‌
നടപ്പ്‌ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 25 ശതമാനം വളര്‍ച്ച ലക്ഷ്യമാക്കി പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചു
ലോഗോയില്‍ മാറ്റം വരുത്തിക്കൊണ്ട്‌ ബ്രാന്റിങ്‌ ശക്തിപ്പെടുത്തുകയും ചെയ്‌തു. 2021 സാമ്പത്തിക വര്‍ഷത്തോടെ വരുമാനം നാല്‌ മടങ്ങ്‌ വര്‍ധിപ്പിച്ച്‌ 1000 കോടിയാക്കാനാണ്‌ ശ്രമമെന്ന്‌ മോഡേണ്‍ ഫുഡ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അസീം സോണി വര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചപ്പാത്തി ഉല്‍പാദനത്തിലേക്ക്‌ കടന്നതിനുശേഷം ഇതുവരെയായി 1.6 കോടി ചപ്പാത്തികള്‍ വില്‍പന നടത്തുകയുണ്ടായി. ഇതിന്റെ 90 ശതമാനവും കേരളത്തിലായിരുന്നു. കാല്‍സ്യം സമ്പുഷ്‌ടമായ മില്‍ക്‌പ്ലസ്‌ ബ്രെഡ്‌, ഗുണമേന്‍മയേറിയ ഗോതമ്പ്‌ ഫൈബര്‍ചേര്‍ത്ത ഹൈ-ഫൈബര്‍ ബ്രെഡ്‌, ഗോതമ്പ്‌ മാത്രം ചേര്‍ത്തുല്‍പാദിപ്പിക്കുന്ന ഹോള്‍-വീറ്റ്‌ ബ്രെഡ്‌ എന്നിവയാണ്‌ ഈ സവിശേഷ ഉല്‍പന്നങ്ങള്‍. പുതുതായി അവതരിപ്പിക്കുന്ന മള്‍ടി ഗ്രെയ്‌ന്‍ സൂപ്പര്‍ സീഡ്‌ ബ്രെഡിന്റെ പ്രത്യേകത അതിനു മുകളില്‍ സൂപ്പര്‍ സീഡ്‌ വിതറിയിട്ടുണ്ട്‌ എന്നതാണ്‌. ഏഴ്‌ ധാന്യങ്ങളില്‍ നിന്ന്‌ തയ്യാര്‍ ചെയ്യപ്പെട്ട ഈ ബ്രെഡിന്റെ മാവില്‍ ഒമേഗ 3-യും അടങ്ങിയിരിക്കുന്നു.
കേരളത്തിലെ ബ്രെഡ്‌ വിപണിയുടെ 45 ശതമാനവും മോഡേണ്‍ ബ്രെഡാണെങ്കിലും ഈ സവിശേഷ ഉല്‍പന്നങ്ങളുടെ മേഖലയില്‍ സംസ്ഥാനം പിന്നിലാണ്‌. ആകെ വില്‍ക്കപ്പെടുന്നതിന്റെ 10 ശതമാനം മാത്രമാണ്‌ ഈ വിഭാഗത്തില്‍. മറ്റ്‌ വിപണികളില്‍ ഇത്‌ 15 ശതമാനത്തിനും 25 ശതമാനത്തിനും ഇടയില്‍ വരും. സംസ്ഥാനത്ത്‌ സവിശേഷ ബ്രെഡുകളുടെ വിപണനം ശക്തമാക്കി വില്‍പന 15 മുതല്‍ 20 ശതമാനം വരെ ഈ സാമ്പത്തിക വര്‍ഷം വര്‍ധിപ്പിക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. തെക്കന്‍ കേരളത്തില്‍ വിപണന ശൃംഖല വിപുലീകരിക്കുന്നതിനും നടപടികളാരംഭിച്ചിട്ടുണ്ട്‌.



കേരളത്തിനു പുറമെ കര്‍ണാടകം, തമിഴ്‌നാട്‌, തെലുങ്കാന, പശ്ചിമ ബംഗാള്‍, മുംബൈ എന്നിവിടങ്ങളിലാണ്‌ മോഡേണ്‍ ഫുഡ്ഡിന്‌ പ്ലാന്റുകളുള്ളത്‌. ഉത്തരേന്ത്യയില്‍ 20 ഫ്രാഞ്ചൈസികളും കമ്പനിക്ക്‌ വേണ്ടി ഉല്‍പാദനം നടത്തി വരുന്നു. ഉല്‍പ്പാദനവും വിപണനവും പുതിയ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്‌ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ എവര്‍‌സ്റ്റോണ്‍ തയ്യാറെടുക്കുന്നുണ്ടെന്ന്‌ സോണി പറഞ്ഞു. മറ്റ്‌ കമ്പനികളെ ഏറ്റെടുക്കാനും തയ്യാറാണ്‌. വരുമാനം ക്രമേണ 2500 കോടി രൂപയാക്കി വര്‍ധിപ്പിക്കുകയാണ്‌ ലക്ഷ്യം. അതിനു ശേഷം മാത്രമേ ഐസിഒയെ കുറിച്ച്‌ ആലോചിക്കുകയുള്ളൂവെന്ന്‌ സോണി വ്യക്തമാക്കി.

ക്യാപ്‌ഷന്‍----

മോഡേണ്‍ ഫുഡ്‌ ഇന്‍ഡസ്‌ട്രീസിന്റെ പുതിയ ഉല്‍പന്നങ്ങള്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അസീം സോണി കൊച്ചിയില്‍ വിപണിയിലിറക്കുന്നു. 

18 ശതമാനം ചരക്കു സേവന നികുതി ടെലികോം മേഖലയെ നിരാശപ്പെടുത്തിയതായി സി.ഒ.എ.ഐ.




കൊച്ചി: രാജ്യം മുഴുവന്‍ ഒരൊറ്റ നികുതി സാധ്യമാക്കുന്നതും ബിസിനസ്‌ എളുപ്പമാക്കുന്നതും നികുതി പിരിവു മികച്ച രീതിയിലാക്കാന്‍ സഹായിക്കുന്നതുമായ ചരക്കു സേവന നികുതി നടപ്പാക്കലിനെ മികച്ച ഒരു പരിഷ്‌ക്കാരമെന്ന നിലയിലാണ്‌ ടെലികോം വ്യവസായ മേഖല സ്വാഗതം ചെയ്‌തു വരുന്നത്‌. എന്നാല്‍ ഇപ്പോഴേ ബുദ്ധിമുട്ടിലായിരിക്കുന്ന മേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കു നയിക്കുന്നതാണ്‌ ടെലികോം മേഖലയ്‌ക്കായി 18 ശതമാനം നികുതി നിരക്കു പ്രഖ്യാപിച്ച നടപടിയെന്ന്‌ സി.ഒ.എ.ഐ. ചൂണ്ടിക്കാട്ടി. 
ടെലികോം വ്യവസായ മേഖല ചരക്കു സേവന നികുതിയെ പിന്തുണക്കുകയാണെങ്കിലും 18 ശതമാനം നിരക്കു പ്രഖ്യാപിച്ച നടപടിയില്‍ ടെലികോം വ്യവസായത്തെ നിരാശപ്പെടുത്തിയെന്ന്‌്‌ സി.ഒ.എ.ഐ. ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്‌ മാത്യൂസ്‌ പറഞ്ഞു. മേഖലയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി പരിഗണിക്കണമെന്നും ഏതു നിരക്കും നിലവിലുള്ള നിരക്കായ 15 ശതമാനത്തില്‍ അധികരിക്കരുതെന്നും തങ്ങള്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചിരുന്നതാണ്‌. നിരക്കു വര്‍ധനവ്‌ ഉപഭോക്താക്കളെ സംബന്ധിച്ച്‌ കൂടുതല്‍ ചെലവു വര്‍ധിക്കാന്‍ ഇടയാക്കും. മേഖലയില്‍ പദ്ധതിയിട്ടിട്ടുള്ള അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുള്ളവ മന്ദഗതിയിലാകുവാനും ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പതാക വാഹക നീക്കങ്ങളായ ഡിജിറ്റല്‍ ഇന്ത്യ, കാഷ്‌ലെസ്‌ ഇന്ത്യ അടക്കമുള്ളവയേയും ഇതു ബാധിക്കുമെന്നും രാജന്‍ എസ്‌. മാത്യൂസ്‌ പറഞ്ഞു. 
ചരക്കു സേവന നികുതി കൗണ്‍സിലുമായി ബന്ധപ്പെട്ട നിരവധി യോഗങ്ങളില്‍ ടെലികോം മേഖലയുടെ പ്രതിനിധികള്‍ ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും സി.ഒ.എ.ഐ. ചൂണ്ടിക്കാട്ടി.

ഫെഡറല്‍ ബാങ്ക്‌ ഉപഭോക്താക്കള്‍ക്കായി പുതിയ ട്രേഡിങ്‌ പ്ലാറ്റ്‌ഫോം




കൊച്ചി: ഫെഡറല്‍ ബാങ്ക്‌ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായിജിയോജിത്തുമായിചേര്‍ന്ന്‌'സെല്‍ഫി' എന്ന പേരില്‍ പുതിയ ട്രേഡിങ്‌ സംവിധാനം അവതരിപ്പിച്ചു. ജിയോജിത്ത്‌ രൂപകല്‍പ്പന ചെയ്‌ത്‌ കൈകാര്യംചെയ്യുന്ന ഈ പ്ലാറ്റ്‌ഫോം ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച പൂര്‍ണ നിയന്ത്രണം ലഭ്യമാക്കും. യുക്തമായ നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായിക്കുംവിധം സമയാ സമയങ്ങളിലുള്ള ഗവേഷണ പിന്തുണയും ഇതിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കും. ആന്‍ഡ്രോയ്‌ഡ്‌, ഐ.ഒ.എസ്‌. ഉപഭോക്താക്കള്‍ക്കായുള്‌സെല്‍ഫിയുടെടാബ്ലെറ്റ്‌ എഡിഷന്‍ ആപ്പ്‌ സ്റ്റോറുകളില്‍ നിന്നു ഡൗണ്‍ലോഡു ചെയ്യാനാവുന്നതാണ്‌.
ബാങ്ക്‌ കോര്‍പ്പറേറ്റ്‌ഓഫിസില്‍ നടന്ന ചടങ്ങില്‍വെച്ച്‌ ഫെഡറല്‍ ബാങ്കിന്റെ റീട്ടെയില്‍ ബിസിനസ്‌ മേധാവിജോസ്‌കെ. മാത്യു, ജിയോജിത്ത്‌ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ സതീഷ്‌ മേനോന്‍ എന്നിവര്‍ചേര്‍ന്നാണ്‌സെല്‍ഫി പുറത്തിറക്കിയത്‌. ബാങ്കിന്റെ എറണാകുളംസോണല്‍ മേധാവിയും ജനറല്‍ മാനേജറുമായ എന്‍.വി. സണ്ണി, ജിയോജിത്ത്‌ ടെക്‌നോളജീസ്‌ മാനേജിങ്‌ ഡയറക്ടര്‍ എ. ബാലകകൃഷ്‌ണന്‍, ഫെഡറല്‍ ബാങ്ക്‌ ഡി.പി. ഡിവിഷന്‍ മേധാവിവി.കെ. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോണ്‍, ടാബ്‌, ഐപാഡ്‌. ഐഫോണ്‍, മാക്‌, വിന്‍ഡോസ്‌ തുടങ്ങി ഏതുമാര്‍ഗ്ഗം ഉപയോഗിച്ചാലുംസമാന രീതിയില്‍മുന്നോട്ടു പോകാം എന്നത്‌ സെല്‍ഫി പ്ലാറ്റ്‌ഫോമിന്റെ സവിഷേതകളില്‍ ഒന്നാണ്‌. ചാര്‍ട്ടുകളില്‍ നിന്നു നേരിട്ട്‌ ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന അത്യാധുനീക ചാര്‍ട്ടിങ്‌ സംവിധാനവുംഇതിലുണ്ട്‌. ഫണ്ടുകളുടേയുംഓഹരികളുടേയും നീക്കങ്ങള്‍ തല്‍സമയം ലഭ്യമാക്കുന്നത്‌ ഇതിനെ കൂടുതല്‍ ആകര്‍കവുമാക്കും.കാഷ്‌., ഡെറിവേറ്റീവ്‌, ബോണ്ട്‌, മ്യൂച്ചല്‍ ഫണ്ടുകള്‍ തുടങ്ങിയവിവിധ മേഖലകള്‍ കൈകാര്യംചെയ്യാനുള്ള സൗകര്യം, ഉപഭോക്താവിനു സമയാ സമയങ്ങളില്‍കൃത്യമായ നിരീക്ഷണം സാധ്യമാക്കുംവിധം പുഷ്‌ നോട്ടിഫിക്കേഷന്‍, അലര്‍ട്ടുകള്‍, എസ്‌.എം.എസ്‌. തുടങ്ങിയവ, എളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ലൈവ്‌ പോര്‍ട്ട്‌ഫോളിയോതുടങ്ങിയവ സെല്‍ഫിയുടെമുഖ്യ സവിശേഷതകളില്‍ചിലതാണ്‌. 

ജിഎസ്‌ടിയെ സ്വാഗതം ചെയ്‌ത്‌ അഖിലേന്ത്യ ചിട്ടി ഫണ്ട്‌സ്‌ അസോസിയേഷന്‍




കൊച്ചി: രാജ്യത്ത്‌ വലിയ നികുതി പരിഷ്‌ക്കാരങ്ങള്‍ക്ക്‌ വഴിയൊരുക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന ചരക്ക്‌ സേവന നികുതിയെ (ജിഎസ്‌ടി) അഖിലേന്ത്യ ചിട്ടി ഫണ്ട്‌സ്‌ അസോസിയേഷന്‍ സ്വാഗതം ചെയ്‌തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലെ പരോക്ഷ നികുതികളെല്ലാം ഒഴിവാക്കി ഏക നികുതിയിലൂടെ വിപണിയെ ഒന്നാക്കി ശക്തമായ സാമ്പത്തിക സ്ഥിതിയിലേക്ക്‌ വളര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം പ്രശംസനീയമാണ്‌.
ധീരമായ നടപടിയാണെങ്കിലും ചിട്ടി ഫണ്ടുകള്‍ക്ക്‌ 12 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതില്‍ വ്യവസായ അംഗങ്ങള്‍ക്ക്‌ സമ്മിശ്ര പ്രതികരണമാണ്‌. എന്‍ബിഎഫ്‌സിയുടെ കീഴിലാക്കിയില്ലെന്നതും 18 ശതമാനം വരുന്ന സ്ലാബില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ആശ്വാസമാണ്‌. എന്നാല്‍ പ്രതീക്ഷയ്‌ക്കു വക നല്‍കുന്ന അഞ്ചു ശതമാനം സ്ലാബില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത്‌ ആശങ്കയുളവാക്കുന്നു. 
പ്രഖ്യാപിച്ച നിരക്ക്‌ 12 ശതമാനമാണെങ്കിലും, വരുമാന പരിധിയുടെ അഞ്ചു ശതമാനം കണക്കാക്കുമ്പോള്‍ ചിട്ടി കമ്പനികള്‍ക്ക്‌ ഇത്‌ പ്രാവര്‍ത്തികമാണെന്ന്‌ തോന്നുന്നില്ല. വരിക്കാര്‍ക്ക്‌ ഇതിന്റെ നേട്ടം ലഭിക്കില്ല എന്നു മാത്രമല്ല, ചിട്ടികളുടെ ചെലവ്‌ താങ്ങാനാവുകയുമില്ല. ഇടത്തരക്കാരും താഴ്‌ന്ന വരുമാനക്കാരുമാണ്‌ മിച്ചംപിടിക്കുന്ന വരിക്കാരില്‍ ഭൂരിപക്ഷവും എന്നത്‌ കണക്കാക്കണം. 
അഞ്ചു ശതമാനമെന്ന ഉചിതമായ നിരക്ക്‌ നിയമത്തിന്റെ പരിധി നിരക്ക്‌ മെച്ചപ്പെടുത്തി സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കും. എന്നാല്‍ ഉയര്‍ന്ന സ്ലാബുകളില്‍ മെച്ചപ്പെട്ട നിരക്കുകള്‍ ഉള്‍പ്പെടുത്താന്‍ ചിട്ടി കമ്പനികള്‍ക്ക്‌ കഴിയാതെ വരുമെന്നതില്‍ ആശങ്കയുണ്ട്‌. 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...