Monday, May 22, 2017

ഫെഡറല്‍ ബാങ്ക്‌ ഉപഭോക്താക്കള്‍ക്കായി പുതിയ ട്രേഡിങ്‌ പ്ലാറ്റ്‌ഫോം




കൊച്ചി: ഫെഡറല്‍ ബാങ്ക്‌ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായിജിയോജിത്തുമായിചേര്‍ന്ന്‌'സെല്‍ഫി' എന്ന പേരില്‍ പുതിയ ട്രേഡിങ്‌ സംവിധാനം അവതരിപ്പിച്ചു. ജിയോജിത്ത്‌ രൂപകല്‍പ്പന ചെയ്‌ത്‌ കൈകാര്യംചെയ്യുന്ന ഈ പ്ലാറ്റ്‌ഫോം ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച പൂര്‍ണ നിയന്ത്രണം ലഭ്യമാക്കും. യുക്തമായ നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായിക്കുംവിധം സമയാ സമയങ്ങളിലുള്ള ഗവേഷണ പിന്തുണയും ഇതിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കും. ആന്‍ഡ്രോയ്‌ഡ്‌, ഐ.ഒ.എസ്‌. ഉപഭോക്താക്കള്‍ക്കായുള്‌സെല്‍ഫിയുടെടാബ്ലെറ്റ്‌ എഡിഷന്‍ ആപ്പ്‌ സ്റ്റോറുകളില്‍ നിന്നു ഡൗണ്‍ലോഡു ചെയ്യാനാവുന്നതാണ്‌.
ബാങ്ക്‌ കോര്‍പ്പറേറ്റ്‌ഓഫിസില്‍ നടന്ന ചടങ്ങില്‍വെച്ച്‌ ഫെഡറല്‍ ബാങ്കിന്റെ റീട്ടെയില്‍ ബിസിനസ്‌ മേധാവിജോസ്‌കെ. മാത്യു, ജിയോജിത്ത്‌ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ സതീഷ്‌ മേനോന്‍ എന്നിവര്‍ചേര്‍ന്നാണ്‌സെല്‍ഫി പുറത്തിറക്കിയത്‌. ബാങ്കിന്റെ എറണാകുളംസോണല്‍ മേധാവിയും ജനറല്‍ മാനേജറുമായ എന്‍.വി. സണ്ണി, ജിയോജിത്ത്‌ ടെക്‌നോളജീസ്‌ മാനേജിങ്‌ ഡയറക്ടര്‍ എ. ബാലകകൃഷ്‌ണന്‍, ഫെഡറല്‍ ബാങ്ക്‌ ഡി.പി. ഡിവിഷന്‍ മേധാവിവി.കെ. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോണ്‍, ടാബ്‌, ഐപാഡ്‌. ഐഫോണ്‍, മാക്‌, വിന്‍ഡോസ്‌ തുടങ്ങി ഏതുമാര്‍ഗ്ഗം ഉപയോഗിച്ചാലുംസമാന രീതിയില്‍മുന്നോട്ടു പോകാം എന്നത്‌ സെല്‍ഫി പ്ലാറ്റ്‌ഫോമിന്റെ സവിഷേതകളില്‍ ഒന്നാണ്‌. ചാര്‍ട്ടുകളില്‍ നിന്നു നേരിട്ട്‌ ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന അത്യാധുനീക ചാര്‍ട്ടിങ്‌ സംവിധാനവുംഇതിലുണ്ട്‌. ഫണ്ടുകളുടേയുംഓഹരികളുടേയും നീക്കങ്ങള്‍ തല്‍സമയം ലഭ്യമാക്കുന്നത്‌ ഇതിനെ കൂടുതല്‍ ആകര്‍കവുമാക്കും.കാഷ്‌., ഡെറിവേറ്റീവ്‌, ബോണ്ട്‌, മ്യൂച്ചല്‍ ഫണ്ടുകള്‍ തുടങ്ങിയവിവിധ മേഖലകള്‍ കൈകാര്യംചെയ്യാനുള്ള സൗകര്യം, ഉപഭോക്താവിനു സമയാ സമയങ്ങളില്‍കൃത്യമായ നിരീക്ഷണം സാധ്യമാക്കുംവിധം പുഷ്‌ നോട്ടിഫിക്കേഷന്‍, അലര്‍ട്ടുകള്‍, എസ്‌.എം.എസ്‌. തുടങ്ങിയവ, എളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ലൈവ്‌ പോര്‍ട്ട്‌ഫോളിയോതുടങ്ങിയവ സെല്‍ഫിയുടെമുഖ്യ സവിശേഷതകളില്‍ചിലതാണ്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...