Monday, April 3, 2023

30 march2023


 

ചൂട്‌ തടയുന്ന ഗ്ലാസ്‌ ജനലുകളുമായി കമ്പനി യെസ്‌ വേള്‍ഡ്‌




കൊച്ചി: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളിലേയും മറ്റ്‌ കെട്ടിടങ്ങളിലേയും ചൂട്‌ കുറയ്‌ക്കാനും അതിലൂടെ ഊര്‍ജ്ജ ഉപഭോഗം നിയന്ത്രിക്കാനും കഴിയുന്ന പ്രത്യേക ഇനം ചില്ല്‌ ജനലുകള്‍ വികസിപ്പിച്ച്‌ സ്റ്റാര്‍ട്ടപ്‌ കമ്പനിയായ യെസ്‌ വേള്‍ഡ്‌ ജനശ്രദ്ധ ആകര്‍ഷിക്കുന്നു.
ഇരട്ട പാളികളുള്ള ഗ്ലാസും സാന്‍ഡ്‌വിച്ച്‌ ഗ്ലാസും ഉള്‍പ്പെടുന്ന ഈ ഉല്‍പന്നത്തില്‍ സൂര്യതാപത്തെ തടയുന്നതി? പേറ്റന്റ്‌ നേടിയ പ്രത്യേക ഇനം മെറ്റീരിയസ്‌ ഉപയോഗിച്ചുള്ള പാളിയുണ്ടാകും.
സൂര്യതാപം കെട്ടിടത്തിനുള്ളിലേക്ക്‌ പ്രവേശിക്കുന്നതിനെ ഇത്‌ തടയുകയും ഊര്‍ജ്ജ ഉപഭോഗം ഗണ്യമായി കുറയ്‌ക്കുകയും ചെയ്യുന്നു.
ബ്‌ളോക്‌ ചെയിന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ്‌ ടെക്‌ സ്റ്റാര്‍ട്ടപ്പാണ്‌ യെസ്‌ വേള്‍ഡ്‌.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ അന്തരീഷത്തിലെ കാര്‍ബണിന്റെ അളവ്‌ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ആഗോളതലത്തില്‍ ഹരിത സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനാണ്‌ ലക്ഷ്യം വയ്‌ക്കുന്നതെന്നും കമ്പനി പ്രൊമോട്ടറും സിഇഒയുമായ സന്ദീപ്‌ ചൗധരി പറഞ്ഞു. 

പുതിയ 2023 ആക്ടിവ125 പുറത്തിറക്കി


 പുതിയ 2023 ആക്ടിവ125 പുറത്തിറക്കി



കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ആക്ടിവ 125 പുറത്തിറക്കി.
ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്‌ഡ്‌ സ്‌മാര്‍ട്ട്‌ പവറുമായി (ഇഎസ്‌പി) ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125 സിസി പിജിഎംഎഫ്‌ഐ എഞ്ചിനാണ്‌ പുതിയ ആക്ടിവയ്‌ക്ക്‌.. അഞ്ച്‌ നിറഭേദങ്ങളിലും 2023 ആക്ടിവ125 ലഭ്യമാവും. എച്ച്‌സ്‌മാര്‍ട്ട്‌ 88,093 രൂപ, ഡിസ്‌ക്‌ 86,093 രൂപ, ഡ്രം അലോയ്‌ 82,588 രൂപ, ഡ്രം 78,920 രൂപ, എന്നിങ്ങനെയാണ്‌ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
പ്രത്യേകം വികസിപ്പിച്ചെടുത്ത ഇന്ധനക്ഷമതയുള്ള ടയറുകളുമായാണ്‌ പുതിയ ആക്ടിവ 125 വരുന്നത്‌. എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍ സൈഡ്‌ സ്റ്റാന്‍ഡിലായിരിക്കുമ്പോള്‍ വാഹനം ഓണ്‍ ആകുന്നത്‌ തടയും. ടോട്ടല്‍ ട്രിപ്പ്‌, ക്ലോക്ക്‌, ഇസിഒ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ്‌ ഡ്യൂ ഇന്‍ഡിക്കേറ്റര്‍ എന്നിവയും പുതിയ ആക്ടിവ 125ലുണ്ട്‌.
ഹോണ്ട സ്‌മാര്‍ട്ട്‌ കീയാണ്‌ പുതിയ ആക്ടിവ125 ന്റെ ഏറ്റവും പ്രധാന സവിശേഷത. വാഹനം എളുപ്പത്തില്‍ കണ്ടെത്തുന്നതിന്‌ സഹായിക്കുന്ന സ്‌മാര്‍ട്ട്‌ ഫൈന്‍ഡ്‌, ഫിസിക്കല്‍ കീ ഉപയോഗിക്കാതെ വാഹനം ലോക്ക്‌ ചെയ്യാനും അണ്‍ലോക്ക്‌ ചെയ്യാനും കഴിയുന്ന സ്‌മാര്‍ട്ട്‌ അണ്‍ലോക്ക്‌, സ്‌മാര്‍ട്ട്‌ കീ വാഹനത്തിന്റെ രണ്ട്‌ മീറ്റര്‍ പരിധിക്കുള്ളിലാണെങ്കില്‍ റൈഡറെ സുഗമമായി വാഹനം സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ സഹായിക്കുന്ന സ്‌മാര്‍ട്ട്‌ സ്റ്റാര്‍ട്ട്‌, വാഹന മോഷണം തടയുന്ന സ്‌മാര്‍ട്ട്‌ സേഫ്‌ എന്നീ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ഹോണ്ട സ്‌മാര്‍ട്ട്‌ കീ സിസ്റ്റം.എഞ്ചിന്‍ സ്റ്റാര്‍ട്ട്‌/സ്‌റ്റോപ്പ്‌ സ്വിച്ച്‌, രണ്ട്‌ ലിഡ്‌ ഫ്യുവല്‍ ഓപ്പണിങ്‌ സിസ്റ്റം, 18 ലിറ്റര്‍ സ്‌റ്റോറേജ്‌ സ്‌പേസ്‌, ലോക്ക്‌ മോഡ്‌, പാസിങ്‌ സ്വിച്ച്‌, ഓപ്പണ്‍ ഫ്രണ്ട്‌ ഗ്ലോവ്‌ ബോക്‌സ്‌, മൂന്ന്‌ ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയര്‍ സസ്‌പെന്‍ഷന്‍. ടെലിസ്‌കോപ്പിക്‌ സസ്‌പെന്‍ഷന്‍, ട്യൂബില്ലാത്ത ഫ്രിക്ഷണില്ലാത്ത ടയറുകള്‍, സമ്പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പ്‌ തുടങ്ങിയവയാണ്‌ 2023 ആക്ടിവ125ന്റെ മറ്റു സവിശേഷതകള്‍.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...