Saturday, September 20, 2014

ട്രയംഫിന്റെ തണ്ടര്‍ബേഡ്‌ വിപണിയില്‍



കൊച്ചി : ട്രൈംഫ്‌ മോട്ടോര്‍സൈക്കിള്‍സ്‌ ഇന്ത്യ ആഗോള പ്രീമിയം ക്ലാസിക്ക്‌ ക്രൂയിസര്‍ ശ്രേണിയില്‍ പെടുന്ന തണ്ടര്‍ബേഡ്‌ എല്‍ടി ഇന്ത്യന്‍ വിപണിയിലിറക്കി. ഈ വര്‍ഷം ആദ്യമിറക്കിയ 11 അന്താരാഷ്ട്ര മോഡലുകള്‍ക്ക്‌ ലഭിച്ച ഡിമാന്‍ഡും ഉപഭോക്താക്കളുടെ മികച്ച അഭിപ്രായവുമാണ്‌ അതിശയിപ്പിക്കുന്ന പുതിയ മോഡല്‍ ഇറക്കാന്‍ പ്രേരകമായത്‌. 15.75 ലക്ഷം രൂപ (എക്‌സ്‌-ഷോറൂം വില: ഡല്‍ഹി) വില വരുന്ന തണ്ടര്‍ബേഡ്‌ എല്‍ടി ട്രൈംഫ്‌ മോട്ടോര്‍സൈക്കിള്‍സില്‍ നിന്നുള്ള ക്രൂയിസര്‍ ലൈനപ്പ്‌ കൂടുതല്‍ ശക്തമാക്കുകയും തണ്ടര്‍ബേഡ്‌ സ്റ്റോം റോക്കറ്റ്‌ കകക റോഡ്‌സ്റ്ററിനൊപ്പം ചേരുകയും ചെയ്യും. ഇന്ത്യയില്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയിലെ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ ലക്ഷ്വറി ക്രൂയിസര്‍ വിഭാഗത്തില്‍ ഒരു മല്‍സരാധിഷ്‌ഠിതമായ മുന്‍തൂക്കമാണ്‌ ട്രൈംഫ്‌ മോട്ടോര്‍സൈക്കിള്‍സിന്‌ തണ്ടര്‍ബേര്‍ഡ്‌ എല്‍ടി നല്‍കുക.
കഴിഞ്ഞ 10 മാസത്തിനിടെ അസാമാന്യമായ വളര്‍ച്ചയാണ്‌ ട്രൈംഫ്‌ മോട്ടോര്‍സൈക്കിള്‍സിന്‌ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളതെന്ന്‌ ട്രൈംഫ്‌ മോട്ടോര്‍സൈക്കിള്‍സ്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ വിമല്‍ സുംബ്ലി പറഞ്ഞു. 8 ഡീലര്‍ഷിപ്പുകളിലൂടെ 835 ലേറെ മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചു.
മികച്ച രൂപഭംഗിയും തികവുറ്റ പെര്‍ഫോര്‍മന്‍സും ഹാന്‍ഡ്‌ലിംഗും ക്ലാസ്‌ ലീഡിംഗ്‌ സൗകര്യവും ഒത്തുചേരുന്ന ക്ലാസിക്ക്‌ ക്രൂയിസറാണിത്‌. പുതിയ മോഡലിന്റെ വരവോടെ ക്രൂയിസ്‌ വിഭാഗത്തില്‍ മൂന്ന്‌ മോട്ടോര്‍സൈക്കിളുകളാണ്‌ ട്രൈംഫ്‌ മോട്ടോര്‍ സൈക്കിള്‍സ്‌ ഓഫര്‍ ചെയ്യുന്നത്‌.
കുറഞ്ഞ ഗിയര്‍ ഷിഫ്‌റ്റിംഗും ഏറ്റവും അനുയോജ്യമായ ഹൈവേ കുതിപ്പും സാധ്യമാക്കിക്കൊണ്ടുള്ള മികച്ച ടോര്‍ഗ്‌ പ്രകടനം നല്‍കുന്ന ഫ്‌ളെക്‌സിബിള്‍ 1699സിസി പാരലല്‍ ട്വിന്‍. ലോകത്തെ ആദ്യത്തെ വൈറ്റ്‌ വാള്‍ഡ്‌ റേഡിയല്‍ ടയറുകളുമൊത്ത്‌ അള്‍ട്രാ വൈഡ്‌ വയര്‍ സ്‌പോക്കുള്ള വീലുകള്‍. ഷ്രോഡഡ്‌ ഫോര്‍ക്‌സ്‌, അതിവേഗം വിന്‍ഡ്‌ഷീല്‍ഡ്‌, വേര്‍പെടുത്താവുന്ന ലെഥര്‍ സാഡില്‍ബാഗുകള്‍, ഡീപ്പ്‌, കസ്റ്റം സ്റ്റൈല്‍ മഡ്‌ഗാര്‍ഡുകള്‍. ഡ്യുവല്‍-ലെയര്‍ ഫോം സീറ്റ്‌ ഉള്‍പ്പെടുന്ന നൂതനമായ എര്‍ഗോണമിക്‌ റിഫൈന്‍മെന്റ്‌ എന്നിവയാണ്‌ പ്രത്യേകതകള്‍. ഒപ്പം രണ്ട്‌ വര്‍ഷത്തെ അണ്‍ലിമിറ്റഡ്‌ മൈലേജ്‌ വാറന്റി.
പുതിയ എല്‍ടിയുടെ ഏറ്റവും വലിയ ചാലകശക്തി, ലോകത്തെ ഏറ്റവും വലിയ പാരലല്‍ ട്വിന്‍ മോട്ടോര്‍സൈക്കിള്‍ എഞ്ചിനാണ്‌. 1699സിസി യില്‍, എല്‍ടിയുടെ എട്ട്‌ വാല്‍വ്‌ ഡിഒഎച്ച്‌സി മോട്ടോര്‍ 5400 ആര്‍പിഎം ല്‍ 94 പിഎസ്‌ ഉം കുറഞ്ഞ 3550 ആര്‍പിഎം ല്‍ 151 എന്‍എം ടോര്‍ഗും നല്‍കുന്നു.
ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ട്രൈംഫ്‌ മോട്ടോര്‍സൈക്കിള്‍സിന്‌ 12 മോട്ടോര്‍സൈക്കിള്‍ മോഡലുകളായി. ക്ലാസിക്ക്‌ ബോണിവില്ലെ, ബോണിവില്ലെ ഠ100, സ്‌പീഡ്‌ ട്രിപ്പിള്‍, എറ്റവുമധികം നിര്‍മ്മിക്കുന്ന മോട്ടോര്‍സൈക്കിളായ റോക്കറ്റ്‌ കകക റോഡ്‌സ്റ്റര്‍, ക്ലാസ്‌ ലീഡിംഗ്‌ സ്‌ട്രീറ്റ്‌ ട്രിപ്പിള്‍, കൂള്‍ കഫെ റേസറായ ത്രക്‌സ്റ്റണ്‍, എവിടെയും ഉപയോഗിക്കാവുന്ന ടൈഗര്‍ 800 തഇ, ടൈഗര്‍ എക്‌സ്‌പ്ലോറര്‍, സ്‌ട്രിപ്പ്‌ഡ്‌ ബാക്ക്‌-ബ്ലാക്ക്‌ സ്റ്റോം, മനോഹരമായ സ്റ്റോം എല്‍ടി, സൂപ്പര്‍ സ്‌പോര്‍ട്‌സ്‌ ബൈക്കുകളിലെ രാജാവായ ഡേടോണ 675, 675 ആര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

Monday, September 15, 2014

പുതുരുചിയോടുകൂടിയ ബ്രിട്ടാനിയ റസ്‌ക്‌ വിപണിയില്‍



കൊച്ചി : മുന്‍നിര ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ ബ്രിട്ടാനിയ, പുതിയ
രൂചിയോടുകൂടിയ മസ്‌ക റസ്‌ക്‌ വിപണിയിലെത്തിച്ചു.
മധുരം നിറഞ്ഞതും മൊരിഞ്ഞതുമായ മസ്‌ക റസ്‌കിന്റെ പ്രധാനഘടകങ്ങള്‍ വെണ്ണയും ഔഷധസസ്യങ്ങളുമാണ്‌. റസ്‌കിന്റെ പരമ്പരാഗത രൂപത്തിനും രുചിക്കും വേറിട്ടൊരു വഴിത്തിരിവാണ്‌ മസ്‌ക റസ്‌ക്‌. സംസ്ഥാനത്തെവിടെയും പുതിയ റസ്‌ക്‌ ലഭ്യമാണെന്ന്‌ ബ്രിട്ടാനിയ സ്‌ട്രാറ്റജി ആന്‍ഡ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ മഞ്‌ജുനാഥ്‌ ഷേണായി പറഞ്ഞു. വില 200 ഗ്രാമിന്‌ 20 രൂപ. 58 ഗ്രാമിന്‌ 10 രൂപ.
6000 കോടി രൂപയിലേറെ വിറ്റുവരവുള്ള ബ്രിട്ടാനിയ ഇന്ത്യയിലെ ഏറ്റവും
പ്രിയപ്പെട്ട ഭക്ഷണ ബ്രാന്‍ഡാണ്‌. ഗുഡ്‌ഡേ, ടൈഗര്‍, ന്യൂട്രിചോയ്‌സ്‌, മാരിഗോള്‍ഡ്‌ എന്നിവ ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു.
ബിസ്‌കറ്റ്‌, ബ്രഡ്‌, കേക്കുകള്‍, റസ്‌ക്‌ എന്നിവയും ചീസ്‌ തുടങ്ങിയ ഡയറി
ഉല്‍പന്നങ്ങളും ഡയറി വൈറ്റ്‌നറും ബ്രിട്ടാനിയ വിപണിയിലെത്തിക്കുന്നുണ്ട്‌. 35
ലക്ഷത്തിലേറെ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലൂടെ 40 ശതമാനത്തിലേറെ ഇന്ത്യന്‍ ഭവനങ്ങളില്‍ ബ്രിട്ടാനിയയുടെ സാന്നിദ്ധ്യമുണ്ട്‌

മലബാര്‍ ഗോള്‍ഡില്‍ അസ്‌വയുടെ പുതിയ ആഭരണശേഖരം



കൊച്ചി : ആധുനിക ഇന്ത്യന്‍ നവവധുക്കള്‍ക്കായി വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍, അസ്‌വയുടെ പുതിയ ആഭരണശേഖരം കേരള വിപണിയില്‍ എത്തിച്ചു.
മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്‌സ്‌, എച്ച്‌ വെങ്കിടേശ നായിക്‌ ജുവല്ലറി ലുലുമാള്‍, കല്യാണ്‍ ജുവല്ലറി, മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്‌സ്‌ എം.ജി.റോഡ്‌ എന്നിവിടങ്ങളില്‍ അസ്‌വയുടെ പുതിയ ശ്രേണി ലഭ്യമാണ്‌.
ചുവപ്പ്‌ പരവതാനി ശൈലിയിലുള്ള ഏഴുനിരകളോടുകൂടിയ നെക്‌ലേയ്‌സ്‌, മെഡലിയണ്‍, പെന്‍ഡന്റ്‌, ബ്രേയ്‌സ്‌ലെറ്റ്‌, റിങ്ങുകള്‍, എന്നിവയുടെ വിപുലമായ ശേഖരമാണ്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ കേരള വിപണിയില്‍ എത്തിച്ചിട്ടുള്ളത്‌.
അമേരിക്കന്‍ മോഡലും ബോളിവുഡ്‌ താരവുമായ നര്‍ഗീസ്‌ ഫക്രിയാണ്‌ പുതിയ ആഭരണങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചത്‌. വിവാഹത്തിന്‌ ശേഷവും പതിവായി ധരിക്കാന്‍ വധുക്കള്‍ ഇഷ്‌ടപ്പെടുന്ന അസ്‌വ നെക്‌ലേയ്‌സുകള്‍ ജുനഗഡിലെ കരകൗശല വിദഗ്‌ധര്‍ സ്വര്‍ണത്തില്‍ കൈകൊണ്ട്‌ മെനഞ്ഞെടുത്തവയാണ്‌.
വിവിധ രൂപത്തിലും ഭാവത്തിലും വര്‍ണത്തിലും ലഭിക്കുന്ന അസ്‌വ സ്വര്‍ണാഭരണങ്ങള്‍ ഏത്‌ ഇന്ത്യന്‍ അവസരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അനുയോജ്യമാണെന്ന്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ ഡയറക്‌ടര്‍ വിപിന്‍ ശര്‍മ പറഞ്ഞു.
ഒരു നവവധുവിന്‌ പൂര്‍ണതയും വ്യക്തിത്വവും ലഭിക്കുന്നത്‌ അനുരൂപമായ ആഭരണങ്ങളിലൂടെയാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കോട്ടക്‌ സെക്യൂരിറ്റീസിന്റെ സ്റ്റാര്‍ട്‌ നൗ പരിപാടി ആരംഭിച്ചു


കൊച്ചി : കോട്ടക്‌ സെക്യൂരിറ്റീസിന്റെ സ്റ്റാര്‍ട്ട്‌ നൗ പരിപാടിക്ക്‌ തുടക്കമായി. ഓഹരികളെകുറിച്ച്‌ ശരിയായ ധാരണയോടും അറിവോടും കൂടി നിക്ഷേപം നടത്താന്‍ റീട്ടെയ്‌ല്‍ നിക്ഷേപകര്‍ക്ക്‌ ഉപദേശം നല്‍കുന്ന ഒരു പരിപാടി ആണിത്‌.
നിരന്തര ഗവേഷണ ഫലങ്ങള്‍ നൂതന സാങ്കേതകവിദ്യയുടെ പിന്‍ബലത്തോടെ നിക്ഷേപകരില്‍ എത്തിക്കുകയാണ്‌ ഉദ്ദേശ്യം. വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളാണ്‌ നിക്ഷേപകന്‍ ആവശ്യപ്പെടുന്നത്‌. അനായാസം നിക്ഷേപം നടത്താനുള്ള സാങ്കേതികവിദ്യയും. ഇക്കാര്യങ്ങളാണ്‌ സ്റ്റാര്‍ട്‌ നൗ പരിപാടിയിലൂടെ ചര്‍ച്ച ചെയ്യുക.
നിക്ഷേപകര്‍ക്ക്‌ ഇപ്പോള്‍ നല്ലകാലമാണ്‌ വിപണി മാറ്റത്തിന്റെ പാതയിലും. ഓഹരി വിപണി ഇനിയും ഉയരാനുള്ള സാധ്യതകളും തള്ളിക്കളയാവുന്നതല്ല.
നിക്ഷേപകര്‍ സാധാരണയായി സൂചനകളുടെ ഇരകളായി മാറുകയാണ്‌ പതിവ്‌. കൂടിയ വിലയ്‌ക്ക്‌, ഗുണമില്ലാത്ത ഓഹരികള്‍ വാങ്ങിക്കൂട്ടുന്നവരാണ്‌ ഇക്കൂട്ടര്‍. ഇതു തടയുകയും ചെറുകിട നിക്ഷേപകര്‍ക്ക്‌ ഓഹരി വിപണിയില്‍ നിന്ന്‌ നേട്ടം ലഭ്യമാക്കുകയുമാണ്‌ കമ്പനിയുടെ പരിപാടിയെന്ന്‌ കോട്ടക്‌ സെക്യൂരിറ്റീസ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും ബ്രോക്കിംഗ്‌ ഹെഡുമായ ബി. ഗോപകുമാര്‍ പറഞ്ഞു.
പരമ്പരാഗതമായി ചെറുകിട നിക്ഷേപകര്‍ ഓഹരി വിപണിയില്‍ വൈകി പ്രവേശിക്കുന്നവരാണ്‌. പെരുപ്പിച്ച വിലയുള്ള ഓഹരികളും തെറ്റായ ഓഹരികളുമാണ്‌ അവരെ കാത്തിരിക്കുന്നത്‌. ശരിയായ ഓഹരി തെരഞ്ഞെടുക്കാന്‍ ചുരുക്കം ചിലര്‍ക്കേ കഴിയൂ. തീരുമാനമെടുക്കാന്‍ കഴിയാതിരിക്കുന്നവരെ, ശരിയായ നിക്ഷേപം നടത്താന്‍ ബോധവല്‍ക്കരിക്കുകയും ശാക്തീകരിക്കുകയുമാണ്‌ തങ്ങള്‍ ചെയ്യുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

നിറ്റ്‌കോയുടെ റോയല്‍ ട്രഷര്‍ വിപണിയില്‍





കൊച്ചി : ചുമര്‍ടൈലുകളുടെ മനോഹരമായ ശേഖരം, പ്രമുഖ ടൈല്‍ നിര്‍മാണ കമ്പനിയായ നിറ്റ്‌കോ വിപണിയിലെത്തിച്ചു. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം പ്രസരിപ്പിക്കുന്നവയാണ്‌ പുതിയ ടൈലുകള്‍.
ജീവിതം തുടിക്കുന്ന പ്രതലങ്ങള്‍ സൃഷ്‌ടിക്കാന്‍ പുതിയ ടൈലുകളില്‍ നിറ്റ്‌കോ ഉപയോഗിച്ചിരിക്കുന്നത്‌ മോഡേണ്‍ ഏജ്‌ 6 കളര്‍ പ്രിസം പ്രിന്റിങ്ങ്‌ എച്ച്‌ഡി ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ്‌. ശിലകളുടേയും മരങ്ങളുടേയും ഏറ്റവും സൂക്ഷ്‌മമായ ഘടനയും നിറവും അതേപടി പകര്‍ത്തുന്നതാണ്‌ പ്രസ്‌തുത സാങ്കേതികവിദ്യ.
അഞ്ച്‌ വേരിയന്റുകളില്‍ റോയല്‍ ട്രഷര്‍ ശേഖരം ലഭ്യമാണ്‌. പ്രകൃതിദത്ത മാര്‍ബിളിന്റെ പ്രതീതി ലഭ്യമാക്കുന്ന മാര്‍വലസ്‌ മാര്‍ബിള്‍, പൈതൃക ശിലകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സ്റ്റണ്ണിങ്ങ്‌ സ്റ്റോണ്‍, തുണിത്തരങ്ങളുടെ അനന്തഭാവങ്ങള്‍ അടങ്ങുന്ന ടെംപ്‌റ്റിങ്ങ്‌ ടെക്‌സ്റ്റൈല്‍, തുകലിന്റെ മാസ്‌മരികത പകരുന്ന ലാവിഷ്‌ ലെതര്‍, സൗന്ദര്യവും യുക്തിയും ഇഴചേരുന്ന ഗോര്‍ജ്യസ്‌ ജ്യോമട്രി എന്നിവ പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നു.
ആധുനിക ഉള്‍ത്തളങ്ങള്‍ക്കായി ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി രൂപകല്‍പന ചെയ്‌തവയാണ്‌ റോയല്‍ ട്രഷര്‍ ശ്രേണിയെന്ന്‌ നിറ്റകോ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അശോക്‌ ഗോയല്‍ പറഞ്ഞു.
നിറ്റ്‌കോ എഡ്‌ജ്‌, ജോയിന്റ്‌ ഫ്രീ, സ്റ്റെയിന്‍ റെസിസ്റ്റന്റ്‌ എന്നീ പ്രത്യേകതകളാണ്‌ റോയര്‍ ട്രഷര്‍ ശേഖരത്തെ വ്യത്യസ്‌തമാക്കുന്നത്‌. 300 ഃ 600 എംഎം, 300 ഃ 900 എംഎം, 300 ഃ 450 എംഎം എന്നീ വലിപ്പങ്ങളില്‍ ലഭ്യം. ഒരു ചതുരശ്ര അടിക്ക്‌ 65 രൂപ മുതല്‍. കൂടുതല്‍ വിവരങ്ങള്‍ ംംം.ിശരേീ.ശി വെബ്‌സൈറ്റില്‍ ലഭ്യമാണ്‌

യൂറോപ്യന്‍ സാങ്കേതിക വിദ്യയിലെ ബ്രൂവറി ഉപകരണങ്ങളുമായി പ്രോദെബ്‌



കൊച്ചി: കാനഡയിലെ ശിവ്‌സു ക്ലിയര്‍ ഇന്റര്‍നാഷണലിന്റെ യൂണിറ്റായ ചെന്നൈയിലെ പ്രോദെബ്‌ ബ്രൂവറി ഇന്ത്യ, ബല്‍ജിയം കമ്പനിയുമായി ചേര്‍ന്ന്‌ കൊച്ചിയിലെ സര്‍വീസ്‌ നെറ്റ്‌വര്‍ക്കിന്റെ പൂര്‍ണ പിന്തുണയോടെ പുതിയ തലമുറയിലെ മൈക്ക്രോ ബ്രൂവറി സംവിധാനം അവതരിപ്പിച്ചു. ചെറുകിട അല്ലെങ്കില്‍ വന്‍കിട ബ്രൂവറികള്‍ക്ക്‌ വേണ്ട റേഞ്ചുകളെല്ലാം പ്രോദെബ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. ബോട്ടില്‍ വൃത്തിയാക്കുന്ന യന്ത്രം, ഫില്ലര്‍ കാപ്പര്‍, ശുദ്ധീകരണം, റോബോട്ടിക്‌ പാക്കേജിങ്‌, ലേബല്‍ പതിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ബ്രൂവറി സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.
പ്രാദേശിക പെര്‍മിറ്റ്‌ അനുവദിച്ചിട്ടുള്ളതനുസരിച്ച്‌ പരമ്പരാഗത രീതിയിലെ ബീയര്‍ ഉല്‍പ്പാദനത്തിന്‌ അനുയോജ്യമാണ്‌ ഈ മൈക്ക്രോബ്രൂവറീസ്‌. കാനേഡിയന്‍ ക്ലിയറിന്റെ കുടിവെള്ള സാങ്കേതിക സംവിധാനവും ബല്‍ജിയത്തിന്റെ ബ്രൂവിങ്‌ സാങ്കേതിക വിദ്യ, ശിവ്‌സു ജലശൂദ്ധീകരണ സാങ്കേതിക വിദ്യ എന്നിവയും ചേര്‍ന്ന്‌ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്‌ വലിയ തോതിലുള്ള ബ്രൂവറി പദ്ധതികള്‍ക്കായി യൂണിറ്റുകള്‍ ഒരുക്കുന്നു. ജല ശുദ്ധീകരണി, മാള്‍ട്ട്‌ മില്‍, ബ്രൂഹൗസ്‌ സംവിധാനം, ഫെര്‍മന്റേഷന്‍ വെസലുകള്‍, ഫില്‍ട്രേഷന്‍ സംവിധാനം, ബീര്‍ ഒഴിക്കുന്ന സംവിധാനം , ബ്രൂവറി വേസ്റ്റ്‌ വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതാണ്‌ മൈക്ക്രോബ്രൂവറി സംവിധാനം. 60 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ വരുന്നതാണ്‌ ഉപകരണങ്ങള്‍.
ക്രാഫ്‌റ്റ്‌ ബീയര്‍ വിപണി ഇന്ത്യയില്‍ ശൈശവ ഘട്ടത്തിലാണെന്ന്‌ പ്രോദെബ്‌ ബ്രൂവറി ഇന്ത്യയുടെ പ്രസിഡന്റ്‌ സതീശ്‌ കുമാര്‍ പറഞ്ഞു. നൂതന സംവിധാനങ്ങളാണ്‌ ഞങ്ങള്‍ ഒരുക്കുന്നത്‌. ബല്‍ജിയം ബീര്‍ റെസിപ്പികളിലൂടെ ബീര്‍ ഉല്‍പ്പാദനത്തില്‍ പരീശീലനവും കമ്പനി നല്‍കുന്നു. ഇന്ത്യയില്‍ പുതിയ ബ്രൂ പബുകളും മൈക്രോ-ബ്രൂവറികളും തുടങ്ങുന്നതിനുള്ള പിന്തുണയും വാഗ്‌ദാനം ചെയ്യുന്നുവെന്നും അദേഹം പറഞ്ഞു. യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബ്രൂവറി ഉപകരണം ഇറക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയാണ്‌ പ്രോദെബ്‌ ബ്രൂവറി. അലെസ്‌, സ്റ്റൗട്‌സ്‌, ലാഗേഴ്‌സ്‌, വീറ്റ്‌, പഴങ്ങള്‍ തുടങ്ങിയവയുടെ ക്രാഫ്‌റ്റ്‌ ബീയര്‍ റെസിപ്പികള്‍ ഉപയോഗിക്കുന്നു. പ്രോദെബ്‌ ബ്രൂവറി ഉപകരണങ്ങള്‍ കയറ്റി അയക്കുന്നുമുണ്ട്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.prodebbrewery.con സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 1-800-425-20000/044 2836 2461/ 98410 02334 ല്‍ വിളിക്കുക.

തായ്‌ലന്റ്‌ 210000 മെട്രിക്‌ ടണ്‍ റബ്ബര്‍ വിറ്റഴിക്കുന്നു



വിലയിടിവിന്റെ പ്രവണത തുടരാന്‍ സാധ്യത
അനു വി. പൈ,റിസര്‍ച്ച്‌ അനലിസ്റ്റ്‌, ജിയോജിത്ത്‌ കോം ട്രേഡ്‌ ലിമിറ്റഡ്‌

ഇന്ത്യയ്‌ക്കകത്തും പുറത്തും സ്വാഭാവിക റബ്ബര്‍ വിപണിയില്‍ വിലയിടിവിന്റെ പ്രവണത തുടരുകയാണ്‌. കേരളത്തിലെ പ്രമുഖ വിപണിയായ കോട്ടയത്ത്‌ ആര്‍.എസ്‌.എസ്‌. നാലിന്റെ വില 2009 ഡിസംബറിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലാണ്‌. രാജ്യത്തെ സ്വാഭാവിക റബ്ബറിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ടയര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള വളരെ താഴ്‌ന്ന തോതിലുള്ള ഡിമാന്റ്‌, ഉയര്‍ന്ന തോതിലുള്ള ഇറക്കുമതി, അന്താരാഷ്‌ട്ര വിപണിയിലെ വിലയിടിയല്‍ പ്രവണത എന്നിവയാണ്‌ ഇതിനു വഴി വെക്കുന്നതെന്ന്‌ ജിയോജിത്ത്‌ കോം ട്രേഡ്‌ ലിമിറ്റഡ ്‌ റിസര്‍ച്ച്‌ അനലിസ്റ്റ്‌ അനു വി. പൈ പറഞ്ഞു.
മഴയെ തുടര്‍ന്ന്‌ ടാപ്പിങ്‌ തടസ്സപ്പെട്ട സ്ഥിതി കേരളത്തിലുണ്ടായിട്ടു കൂടിയാണ്‌ ഈ സ്ഥിതി എന്നതും പരിഗണിക്കേണ്ടതുണ്ട്‌. സ്വാഭാവിക റബ്ബര്‍ ഉപഭോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും ടയര്‍ കമ്പനികളുടെ പ്രാദേശിക വാങ്ങല്‍ ദീര്‍ഘകാലമായി ഉയരുന്നില്ല. വന്‍ തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതാണിതിനു കാരണം. റബ്ബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച്‌ രാജ്യത്ത്‌ ഈ വര്‍ഷം ഏപ്രില്‍ -ജൂലൈ കാലയളവില്‍ 133789 ടണ്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതിയാണുണ്ടായത്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 90580 ടണ്ണിന്റെ സ്ഥാനത്താണിത്‌. മുന്‍ നിര റബ്ബര്‍ ഉല്‍പ്പാദകരായ തായ്‌ലന്റില്‍ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്കു വില വന്നു കൊണ്ടിരിക്കുന്നത്‌ ആഭ്യന്തര, അന്താരാഷ്‌ട്ര വിലകള്‍ തമ്മില്‍ വന്‍ വ്യത്യാസത്തിനാണു വഴി തുറക്കുന്നത്‌. അധിക ശേഖരം വിറ്റഴിക്കാനുള്ള തായ്‌ലന്റ്‌ നീക്കവും ആശങ്ക ഉയര്‍ത്തുന്നുണ്ട്‌. 210000 മെട്രിക്‌ ടണ്‍ റബ്ബര്‍ വിറ്റഴിക്കാനാണ്‌ തായ്‌ലന്റിലെ പീസ്‌ ആന്റ്‌ ഓര്‍ഡര്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്‌.
ഭാവിയിലേക്കു നോക്കുമ്പോള്‍ ദുര്‍ബലമായ അവസ്ഥയാണ്‌ ഇവിടെ പ്രതീക്ഷിക്കാനാവുക. മഴയ്‌ക്കു ശേഷം കേരളത്തിലെ ടാപ്പിങ്‌ പുനരാരംഭിക്കുകയും ഇറക്കുമതി കൂടുകയും ആവശ്യം കുറയുകയും ചെയ്യുമ്പോള്‍ വില സമീപ വര്‍ഷങ്ങളിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്കു നീങ്ങനാണു സാധ്യതയെന്ന്‌ അനു വി. പൈ പറഞ്ഞു. റബ്ബര്‍ കര്‍ഷകര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമോ എന്നതു മാത്രമാണ്‌ കാത്തിരുന്നു കാണേണ്ടത്‌.

Wednesday, August 27, 2014

മഹീന്ദ്രയുടെ സ്‌റ്റൈലില്‍ മികവുറ്റ പുതിയ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ വിപണിയില്‍







ആകര്‍ഷകമായ വിലക്കുറവില്‍, 43,700 രൂപ മാത്രംആകര്‍ഷകമായ സ്റ്റൈലില്‍ എത്തുന്ന സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ സവാരിയുടെ കാര്യത്തില്‍ താരതമ്യങ്ങളില്ലാത്ത മികവും നല്‍കുന്നു100 - 110സിസി ബൈക്കുകളുടെ ശ്രേണിയില്‍ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ ഏറ്റവും ആകര്‍ഷകമായ വിലക്കുറവാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌


മുംബൈ
മഹീന്ദ്ര ടു വീലേഴ്‌സ്‌ ലിമിറ്റഡില്‍ നിന്നും ഏറ്റവും പുതിയ സ്‌റ്റൈലില്‍ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ വിപണിയിലെത്തി.
അത്യുജ്ജ്വലമായ പ്രകടനം ,ആധൂനികമായ സ്റ്റൈല്‍ മൈലേജ്‌ മികവ്‌്‌, സവാരിയുടെ കാര്യത്തില്‍ താരമ്യമില്ലാത്ത സംതൃപ്‌തിയും സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ പ്രധാനം ചെയ്യുന്നു. ഈ ശ്രേണിയില്‍ വരുന്ന മറ്റു ബൈക്കുകളുമായി താരതമ്യം ചെയ്‌താല്‍ ഏറ്റവും അത്യാകര്‍ഷണം വിലക്കുറവാണ്‌ .100-110സിസി ബൈക്കുകളുടെ ശ്രേണിയില്‍ മഹീന്ദ്രയുടെ ജനപ്രീയ അവാര്‍ഡുകളുടെ എണ്ണം ഉയര്‍ത്തുവാന്‍ തന്നെയാണ്‌ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ ലക്ഷ്യമിടുന്നത്‌.
മഹീന്ദ്രയുടെ സ്‌റ്റൈലില്‍ മികവുറ്റ പുതിയ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ പുറത്തിറക്കി
ആകര്‍ഷകമായ വിലക്കുറവില്‍, 43,700 രൂപ മാത്രം
ആകര്‍ഷകമായ സ്റ്റൈലില്‍ എത്തുന്ന സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ സവാരിയുടെ കാര്യത്തില്‍ താരതമ്യങ്ങളില്ലാത്ത മികവും നല്‍കുന്നു
100 - 110സിസി ബൈക്കുകളുടെ ശ്രേണിയില്‍ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ ഏറ്റവും ആകര്‍ഷകമായ വിലക്കുറവാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌
മുംബൈ
മഹീന്ദ്ര ടു വീലേഴ്‌സ്‌ ലിമിറ്റഡില്‍ നിന്നും ഏറ്റവും പുതിയ സ്‌റ്റൈലില്‍ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ വിപണിയിലെത്തി.
അത്യുജ്ജ്വലമായ പ്രകടനം ,ആധൂനികമായ സ്റ്റൈല്‍ മൈലേജ്‌ മികവ്‌്‌, സവാരിയുടെ കാര്യത്തില്‍ താരമ്യമില്ലാത്ത സംതൃപ്‌തിയും സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ പ്രധാനം ചെയ്യുന്നു. ഈ ശ്രേണിയില്‍ വരുന്ന മറ്റു ബൈക്കുകളുമായി താരതമ്യം ചെയ്‌താല്‍ ഏറ്റവും അത്യാകര്‍ഷണം വിലക്കുറവാണ്‌ .100-110സിസി ബൈക്കുകളുടെ ശ്രേണിയില്‍ മഹീന്ദ്രയുടെ ജനപ്രീയ അവാര്‍ഡുകളുടെ എണ്ണം ഉയര്‍ത്തുവാന്‍ തന്നെയാണ്‌ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ ലക്ഷ്യമിടുന്നത്‌.

സെന്റൂറോ റോക്ക്‌സ്‌റ്റാറിന്റെ സവിശേഷത ഇതുവരെ കാണുവാന്‍ കഴിയാതിരുന്ന തിളക്കമേറിയ ചുവപ്പ്‌,കറുപ്പ്‌ ,സ്വര്‍ണ നിറങ്ങളോടുകൂടിയ ബോള്‍ഡ്‌ റോക്ക്‌സ്‌റ്റാര്‍ ഗ്രാഫിക്കുകളാണ്‌. സെന്റൂറോ മോട്ടോര്‍സൈക്കിളുകളുടെ ശ്രേണിയില്‍ ഏറ്റവും വ്യത്യസ്‌തമായ ലുക്ക്‌ നല്‍കുന്ന ഗോള്‍ഡന്‍ റിബ്‌സ്‌ ആണ്‌ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.
സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ അവതരിപ്പിച്ചതിലൂടെ എല്ലാ റേഞ്ചിലും വ്യത്യസ്‌തമായ മോട്ടോര്‍സൈക്കിളുകള്‍ എത്തിക്കുവാന്‍ കഴിഞ്ഞതായി മഹീന്ദ്ര ടു വീലര്‍ ലിമിറ്റഡിന്റെ സിഇഒ വിരേന്‍ പോപ്‌്‌്‌ലി പറഞ്ഞു. ഏതു തരം ഉപഭോക്താവിനും തീര്‍ത്തും സംതൃപ്‌തി നല്‍കുന്ന വിപുലമായ 100-110സിസി ബൈക്കുകളാണ്‌ ഓരോ സെന്റൂറോയും . എവിടെ പോയാലും എടുത്തുകാണിക്കുന്നവിധം ശ്രദ്ധേയവും അതേപോലെ മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാമതും നില്‍ക്കുന്നു. സര്‍വീസിന്റെ കാര്യത്തില്‍ വിപുലമായ ശ്രൃംഖല എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുന്നു. അഞ്ചുവര്‍ഷത്തെ വാറന്റിയും റോക്ക്‌സ്‌റ്റാറിനെ വിപണയിലെ ഒരു റോക്ക്‌ സ്‌റ്റാര്‍ തന്നെ ആക്കിമാറ്റുമെന്നും ഇതേക്കുറിച്ചു സംസാരിക്കവെ സിഇഒ (ചീഫ്‌ ഓഫ്‌ ഓപ്പറേഷന്‍സ്‌) വിരേന്‍ പോപ്‌്‌ലി പറഞ്ഞു
പ്രീമിയം കാറുകളുടേതുപോലുള്ള സവിശേഷകളാണ്‌ റോക്ക്‌സ്‌റ്റാറിനുള്ളത്‌. സ്‌റ്റൈല്‍ ആയ ഫ്‌ളിപ്പ്‌ കീ, മറ്റു സെന്റൂറോകളിലെപ്പോലെ വലിയ ഹെഡ്‌ലാമ്പില്‍ സിക്‌സ്‌ പൈലറ്റ്‌ എല്‍ഇഡി, എല്‍ഇഡി ബ്രേക്ക്‌ ലൈറ്റ്‌, എയര്‍ക്രാഫ്‌റ്റ്‌ സ്റ്റൈലിലുള്ള ഫ്‌ളഷ്‌ ഫ്യൂവല്‍ ക്യാപ്പ്‌, പൗരുഷത്തിന്റെ എടുപ്പ്‌നല്‍കുന്ന വലിയ ഫ്യൂവല്‍ ടാങ്ക്‌ എന്നിവയാണ്‌ പ്രധാന സവിശേഷതകള്‍.
മറ്റു സെന്റൂറോ ബൈക്കുകളെപ്പോലെ മൈക്രോചിപ്പ്‌ ഇഗ്നേറ്റഡ്‌ -5 കര്‍വ്‌ (ഇന്റലിജന്റ്‌ എംസിഐ-5), റോക്ക്‌ സ്‌റ്റാറിനു കൂടുതല്‍ ശക്തി പ്രധാനം ചെയ്യുന്നു
8.5 ബിഎച്ച്‌പി @ 7500 ആര്‍പിഎം പവര്‍ ഔട്ട്‌പുട്ടില്‍ എംസിഐ-5 ടെക്‌നോളജി നല്‌കുന്ന മികവും 85.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയും റോക്ക്‌സ്‌റ്റാറിനെ മുന്നിലെത്തിക്കുന്നു.
സാധനങ്ങള്‍ കൊണ്ടുപോകാനും പുറകില്‍ ഇരിക്കുന്ന യാത്രക്കാരനു ഇരിപ്പിടസൗകര്യം പ്രധാനം ചെയ്യുന്നഎക്‌സ്‌ട്രാ ലോങ്ങ്‌ സീറ്റ്‌, ഫൈവ്‌ സ്റ്റെപ്പ്‌ അഡജ്‌സറ്റബിള്‍ റിയര്‍ സസ്‌പെന്‍ഷന്‍,വാഹനം സ്‌റ്റാര്‍ട്ട്‌ ചെയ്യുന്നത്‌ കൂടുതല്‍ എളുപ്പമാക്കുന്നു.ഹാന്‍ഡില്‍ ബാറില്‍ തന്നെ സെല്‍ഫ്‌ റിട്ടേണിങ്ങ്‌ ചോക്ക്‌ ,മികച്ച നിലവാരത്തിലുള്ള അലോയി വീലുകള്‍, ഇല്‌ക്ട്രിക്ക്‌ സ്‌റ്റാര്‍ട്ട്‌ സംവിധാനം എന്നിവയാണ്‌ മറഅറു സവിശേഷതകള്‍ അത്യാകര്‍ഷണമായ ബ്ലേസിങ്ങ്‌ ബ്ലാക്ക്‌, ഹെവി മെറ്റാലിക്‌ റെഡ്‌ എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്‌

മഹീന്ദ്ര റോഡിയോ ഉസോ125 വിപണയില്‍



റേസിങ്ങും സ്‌റ്റൈലും ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്കു വേണ്ടിയുള്ള ഡിസൈന്‍പാത്ത്‌ ബ്രേക്കിങ്ങ്‌ അടക്കമുള്ള ഉന്നത സാങ്കേതിക വി്‌ദ്യകള്‍


മുംബൈ
മഹീന്ദ്ര ടൂ വീലേഴ്‌സ്‌ ലിമിറ്റഡിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്ടി സ്‌കൂട്ടര്‍ റോഡിയോ ഉസോ 125 വിപണിയില്‍ എത്തിച്ചു.നിലവിലുള്ള സ്‌കൂട്ടര്‍ വിപണിയില്‍ സവിശേഷമായ സ്‌റ്റൈലിലൂടെ റോസിയോ ഉസോ125 സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.
പുതിയ റേസിങ്ങ്‌ സ്റ്റൈല്‍ ബോഡി ഗ്രാഫിക്‌സിനു പുറമെ വര്‍ണാഭമായ നിറങ്ങളോടുകൂടിയ വീല്‍ എന്നിവ സ്‌പോര്‍ട്ടി സാന്നിധ്യം വിളിച്ചോതുന്നു. പെട്ടെന്നു ബേക്ക്‌ ചവിട്ടിയാലും സീറ്റില്‍ നിന്നും തെന്നിനീങ്ങാത്തവിധം ഡിസൈന്‍ ചെയ്‌ത ഡ്യുവല്‍ ടെക്‌സ്‌ചര്‍ സീറ്റ്‌ ആണ്‌ എടുത്തു പറയേണ്ട സവിശേഷത.
ഇന്ന്‌ ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണിയില്‍ സാങ്കേതിക മികവില്‍ ലഭിക്കുന്ന ഏറ്റവും മികച്ച സ്‌കൂട്ടര്‍ എന്നു റോഡിയോ ഉസോ125നെ വിശേഷിപ്പിക്കാം. നീണ്ടകാലത്തേക്ക്‌ മികച്ച പ്രവര്‍ത്തന ശേഷിയും കുറഞ്ഞ അറ്റകുറ്റപ്പണികളും ലഭിക്കുന്നതിനാവശ്യമായ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഡിസിഡിഐ ടെക്‌നോളജിയം എടിഎല്‍എ സംവിധാനവും ആണ്‌ ഇതിലുള്ളത്‌. നന്നായി ട്യൂണ്‍ ചെയ്‌ത ഹെവി ഡ്യൂട്ടി സസ്‌പെന്‍ഷന്‍ ഡേര്‌ട്ട്‌ റാലികളില്‍ ഉസോ 125നെ മുന്നിലെത്തിക്കാന്‍ തക്കവിധം സാങ്കേതിക മികവ്‌ പ്രകടമാക്കുന്നവയാണ്‌. സസ്‌പെന്‌ഞഷന്റെ മികവുകൊണ്ട്‌ ഇന്ത്യന്‍ റോഡുകളിലെ യാത്രയ്‌ക്ക്‌ ഇതിനേക്കാള്‍ മികച്ച സ്‌്‌കൂട്ടര്‍ ്‌ മറ്റൊന്നില്ലെന്നു വ്യക്തം.
സാങ്കേതിക മികവിന്റെ കാര്യം കണക്കിലെടുത്താല്‍ ഇതിനു തുല്യമായ മറ്റൊരു സ്‌കൂട്ടറും ഇപ്പോള്‍ ഇന്ത്യന്‍ വിപണയില്‍ ഇല്ല. മുന്‍വശത്തു തന്നെ ഇന്ധനം നിറക്കാവുന്ന എക്‌സ്‌ടേണല്‍ ഫ്രണ്ട്‌ ഫ്യുവലിങ്ങ്‌ , സ്‌പീഡോ മീറ്റര്‍, ടാക്കോമീറ്റര്‍,ഓഡോ മീറ്റര്‍,ട്രിപ്പ്‌മീറ്റര്‍ , ഫ്യവവല്‍ ഇന്‍ഡിക്കേറ്റര്‍ ക്ലോക്ക്‌്‌്‌,ഹൈസ്‌പീഡ്‌ അലാറം, ആക്‌സിലറോമീററ്ര# എന്നിവ അടങ്ങുന്ന പൂര്‍ണമായും ഡിജിറ്റല്‍ ചെയ്‌ത ഡാഷ്‌ ബോര്‍ഡ്‌, മൊബൈല്‍ അടക്കം ഡിജിറ്റ്‌ല്‍ ഡിവൈസുകള്‍ ചാര്‍ജ്‌ ചെയ്യാന്‍ കഴിയുന്ന ചാര്‍ജിങ്ങ്‌ പോയിന്റ്‌ ്‌ എന്നിവയ്‌ക്കുപുറമെ മറ്റേതു സ്‌കൂട്ടറിനെയും പിന്നിലാക്കുന്ന 22ലിറ്റര്‍ ശേഷിയുള്ള സ്‌റ്റോറേജ്‌ സംവിധാനം, 4ഇന്‍1 ആന്റി തെഫ്‌റ്റ്‌ കീയുടെ സുരക്ഷിതത്വം എന്നിവയാണ്‌ മറ്റു സവിശേഷതകള്‍. മൈലേജിന്റെ കാര്യത്തിലും ഉസോ 125 ഒട്ടും പിന്നില്‍ അല്ല. ലിറ്ററിനു 59 കിലോമീറ്റര്‍ പ്രധാനം ചെയ്യുന്നു.റേസ്‌ ട്രാക്ക്‌ ബ്ലാക്ക്‌, കോട്ട്‌ ബ്ലാക്ക്‌, വിക്ടറി വയലറ്റ്‌, ബ്ലേസിങ്ങ്‌ ബ്ലൂ എന്നീ നാലു നിറങ്ങളില്‍ ഉസോ 125 ലഭ്യമാണ്‌
യുവാക്കളെ ലക്ഷ്യമാക്കി പുറത്തിറക്കിയിരിക്കുന്ന ഈ സ്‌പോര്‍ട്ടി സ്‌കൂട്ടറിനു ഡല്‍ഹിയിലെ എക്‌സ്‌ ഷോറൂം വില 47,957രൂപ.
പ്രവര്‍ത്തനക്ഷമത, സാങ്കേതികമികവ്‌,എടുത്തുപറയാനുള്ള സവിശേഷകള്‍ ,സ്റ്റൈല്‍,ഒതുക്കം എന്നിവയിലൂടെ റോഡിയോ ഉസോ125 സ്‌കൂട്ടര്‍ വിപണയില്‍ ഒരു പുനരാഖ്യാനം സൃഷ്ടിച്ചിരിക്കുകയാണെന്നു ഇതേക്കുറിച്ചു സംസാരിക്കവേ മഹീന്ദ്ര ടു വീലേഴ്‌സ്‌ ലിമിറ്റഡ്‌ സിഇഒ (ചീഫ്‌ ഓപ്പറേഷന്‍സ്‌) വിരേന്‍ പോപ്‌്‌ലി പറഞ്ഞു സ്റ്റൈലിലും ആധുനിക പ്രതിഛായയും ഉസോ 125 നല്‍കുന്നതായും അദ്ദേഹം പറഞ്ഞു 

പ്രതിദിന റൈഡിങിനു പുതിയ ആവേശം നല്‍കിക്കൊണ്ട്‌ ബജാജ്‌ ഡിസ്‌ക്കവര്‍ 150 ട്വിന്‍സ്‌ പുറത്തിറക്കി



കൊച്ചി,: പൂര്‍ണമായും പുതിയ രണ്ടു ഡിസ്‌ക്കവര്‍ ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ബജാജ്‌ ഓട്ടോയ്‌ക്ക്‌ സന്തോഷമുണ്ട്‌. ലാര്‍ജ്‌ ഹാഫ്‌ ഫെയറിങോടു കൂടിയ ഡിസ്‌ക്കവര്‍ 150 എഫ്‌, സ്റ്റാന്‍ഡേര്‍ഡ്‌ ഫെയറിങോടു കൂടിയ ഡിസ്‌ക്കവര്‍ 150 എസ്‌ എന്നിവയാണിത്‌. വിപണിയില്‍ ഇപ്പോള്‍ ലഭ്യമായവ അടിസ്ഥാന ബൈക്കുകളില്‍ നിന്നു വ്യത്യസ്ഥമായി ഉപഭോക്താക്കള്‍ക്ക്‌ ഉല്‍സാഹവും ആവേശവും നല്‍കുന്നവയാണ്‌ ഈ ഡിസ്‌ക്കവര്‍ 150 ബൈക്കുകള്‍.
ഡിസ്‌ക്കവര്‍ ബൈക്ക്‌ 2004 ല്‍ പുറത്തിറക്കിയതു മുതല്‍ അവ ആധുനിക സ്റ്റൈലിന്റേയും മികച്ച പ്രകടനത്തിന്റേയും പേരില്‍ ശ്രദ്ധയാകര്‍ഷിച്ചു വരികയാണ്‌. ഡിസ്‌ക്കവര്‍ 150 എഫ്‌ ഹാഫ്‌ ഫെയറിങിലൂടെ ഇതിനെ വീണ്ടുമൊരു പുതിയ തലത്തിലേക്കു കൊണ്ടു പോകുകയാണ്‌. ഇന്ത്യയില്‍ യാത്രക്കാര്‍ക്കിടയിലേക്ക്‌ അവതരിപ്പിക്കപ്പെടുന്ന ഈ വിഭാഗത്തിലെ ആദ്യ ബൈക്കാണിത്‌.
പുതുതായി അവതരിപ്പിക്കപ്പെട്ട ഡിസ്‌ക്കവര്‍ 150 യാത്രക്കാര്‍ക്ക്‌ യാത്ര ആസ്വദിക്കാനുള്ള ശക്തിയോടു കൂടിയ പുതിയൊരു അനുഭവമാണു നല്‍കുന്നതെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ ജനറല്‍ മാനേജര്‍ അശ്വിന്‍ ജയകാന്ത്‌ (ബജാജ്‌ ഓട്ടോ സെയ്‌ല്‍സ്‌) പറഞ്ഞു. ഇതിന്റെ ആധുനീക 4 വാള്‍വ്‌ 145 സി.സി. ഡി.ടി.എസ്‌.-ഐ എഞ്ചിന്‍ ഈ വിഭാഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രീതിയില്‍ 14.5 പി.എസ്‌. പവ്വറും സി.എം.വി.ആര്‍. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള 72 കിലോമീറ്റര്‍ മൈലേജും നല്‍കുന്നു. ബൈക്കിലുള്ള തങ്ങളുടെ പ്രതിദിന യാത്രയ്‌ക്കായി ചെലവഴിക്കുന്ന സമയത്തിനു മൂല്യം കല്‍പ്പിക്കുന്നവരെ സംബന്ധിച്ച്‌ പുതിയ ഡിസ്‌ക്കവര്‍ 150 മികച്ചൊരു ആകര്‍ഷണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനീക, പുരോഗമന ചിന്താഗതിയുള്ളവരാണ്‌ ഇന്നത്തെ ഉപഭോക്താക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും തങ്ങളെ അംഗീകരിക്കണമെന്ന ചിന്താഗതിയുള്ളവരാണവര്‍. ഹാഫ്‌ ഫെയറിങ്‌ ഡിസ്‌ക്കവര്‍ 150 എഫ്‌ മികച്ച പ്രകടനവും മികച്ച സ്റ്റൈലും വഴി ഇവര്‍ക്കു മുന്നില്‍ ആകര്‍ഷകമായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡിസ്‌ക്കവര്‍ ബൈക്കുകള്‍ കിടപിടിക്കാനാവാത്ത ശക്തിയും മികച്ച മൈലേജും മാത്രമല്ല, മറ്റനവധി സവിശേഷതകള്‍ കൂടി അവതരിപ്പിക്കുന്നുണ്ട്‌. ഈ വിഭാഗത്തിലെ ആദ്യത്തേതെന്ന വിശേഷണത്തിനും അര്‍ഹമായതാണ്‌ അവയില്‍ പലതും എന്നതും ശ്രദ്ധേയമാണ്‌.
ഡിസ്‌ക്കവര്‍ 150 എഫ്‌ (ഹാഫ്‌ ഫെയറിങ്‌) 60,831 രൂപയ്‌ക്കാണ്‌ ലഭ്യമാകുന്നത്‌. (കേരളത്തിലെ എക്‌സ്‌ ഷോറൂം വില). ഡിസ്‌ക്കവര്‍ 150 എസ്‌ (സ്റ്റാന്‍ഡേര്‍ഡ്‌ ഫെയറിങ്‌) ഡ്രം വേരിയന്റ്‌ 53,705 രൂപയ്‌ക്കും (കേരളത്തിലെ എക്‌സ്‌ ഷോറൂം വില) ഡിസ്‌ക്ക്‌ വേരിയന്റ്‌ 56,756 രൂപയ്‌ക്കും (കേരളത്തിലെ എക്‌സ്‌ ഷോറൂം വില) ലഭ്യമാണ്‌. രാജ്യത്ത്‌ വില്‍പ്പനയിലുള്ള 150 സി.സി. കളില്‍ ഏറ്റവും മികച്ച വിലയ്‌ക്കു ലഭിക്കുന്നവയാണ്‌ ബജാജ്‌ ഡിസ്‌ക്കവര്‍ 150 എസ്‌.
രണ്ട്‌ ഓപ്‌ഷനുകളും നാലു നിറങ്ങളില്‍ ലഭ്യമാണ്‌. ഡാര്‍ക്ക്‌ ബ്ലൂ, വൈന്‍ റെഡ്‌, എബൊണി ബ്ലാക്ക്‌, ഡാര്‍ക്ക്‌ ബോട്ടില്‍ ഗ്രീന്‍ എന്നിവയാണീ നിറങ്ങള്‍. 

തീരദേശഷിപ്പിങ്ങ്‌, ഉള്‍നാടന്‍ ജലഗതാഗത ബിസിനസ്‌ ഉച്ചകോടി കൊച്ചിയില്‍


കൊച്ചി
രണ്ടാമത്‌ തീരദേശ ഷിപ്പിങ്ങ്‌, ഉള്‍നാടന്‍ ജലഗതാഗത ബിസിനസ്‌ ഉച്ചകോടി കൊച്ചിയില്‍.
തീരദേശ കപ്പല്‍ഗതാഗതവുമായും രാജ്യത്തെ ജലപാതകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ഉദ്യമമായാണ്‌ ഈ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്‌. മരട്‌ ക്രൗണ്‍പ്ലാസയില്‍ 29നു നടക്കുന്ന ഉച്ചകോടിയില്‍ ഈ മേഖലയിലെ സര്‍ക്കാര്‍ സ്വകാര്യ പങ്കാളികള്‍ക്ക്‌ ആശയങ്ങള്‍ പങ്കുവെക്കാനും സമുദ്രപാത, ജലപാത വ്യവസായത്തെ ശക്തമാക്കാനുമുള്ള നീക്കങ്ങള്‍ക്കു പിന്തുണ നല്‍കാനും അവസരമുണ്ടാകും.
രാവിലെ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കപ്പല്‍ ഗതാഗത,ദേശീയപാത മന്ത്രി നിതിന്‍ ഗഡ്‌ഗരി ഉച്ചകോടി ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെബാബു,കെ.വി തോമസ്‌ എംപി, ഗുജറാത്ത്‌ സാങ്കേതിക വിദ്യാഭ്യാസ മന്ത്രി വസുബെന്‍ ത്രിവേദി എന്നിവര്‍ പങ്കെടുക്കും.
ഇന്ത്യാ സീ ട്രേഡ്‌ ആവിഷ്‌കരിച്ച തീരദേശ ഷിപ്പിങ്ങ്‌ ഉള്‍നാടന്‍ ജലഗതാഗതം യാഥാര്‍ത്ഥ്യമാക്കുന്നതടക്കമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. റോറോ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള കാര്‍ഗോ ഉടമസ്ഥരെ പ്രേരിപ്പിക്കുന്ന രീതിയില്‍ തന്ത്രപരമായ പരിഹാരങ്ങള്‍ ലഭ്യമാക്കുക, ബങ്കറിങ്ങും മറ്റു ഗതാഗത രീതികളും ഉപയോഗിക്കുക, എല്‍എന്‍ജി യുമായിബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും എന്നീ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യും. സമുദ്രയാന മേഖലയില്‍ സവിശേഷമായ സംഭാവ നല്‍കയി സ്ഥാപനങ്ങളെയും വ്യക്തികളെയും ഉച്ചകോടിയില്‍ അദരിക്കും.
കേന്ദ്ര ഷിപ്പിങ്ങ്‌ മുന്‍ സെക്രട്ടറി കെ.മോഹന്‍ദാസ്‌ ഐഎഎസ്‌,കെ.എന്‍ സുധീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

ഇന്ത്യന്‍ ഓയിലിന്റെ പെട്രോളിയം ബള്‍ക്ക്‌ ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു



പെട്രോളിയം ശുദ്ധീകരണ വിപണന രംഗത്തെ പ്രമുഖ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോളിയം ബള്‍ക്ക്‌ സ്റ്റോറേജ്‌ ടെര്‍മിനല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു. ജാര്‍ഖണ്‌ഡിലെ ദിയോഘര്‍ ജില്ലയിലെ ജസിദിയിലാണ്‌ പടുകൂറ്റന്‍ സംഭരണി.
ഇന്ത്യന്‍ ഓയിലിന്റെ പുതിയ സംഭരണിയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തടസരഹിതമായ വിതരണം ഈ മേഖലയുടെ വ്യവസായ വികസനത്തിന്‌ ആക്കം കൂടുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പെട്രോളിയം സംഭരണി, വരും വര്‍ഷങ്ങളിലുണ്ടാകാവുന്ന പെട്രോളിന്റെ ആവശ്യകത കൂടി നിറവേറ്റാന്‍ പര്യാപ്‌തമാണെന്ന്‌ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അഭിപ്രായപ്പെട്ടു. ജാര്‍ഖണ്‌ഡ്‌ മേഖലയിലെ ഉരുക്ക്‌, ബോക്‌സൈറ്റ്‌, മൈക്ക, കല്‍ക്കരിഖനി വ്യവസായങ്ങളുടെ വളര്‍ച്ചയ്‌ക്കും ഈ സംഭരണി സഹായകമാകുമെന്ന്‌ പ്രധാന്‍ ചൂണ്ടിക്കാട്ടി.
ഹാല്‍സിയ - ബറൗണി പൈപ്പ്‌ലൈന്‍ വഴിയാണ്‌ ജസീദി ടെര്‍മിനലിലേക്ക്‌ പെട്രോളിയം ഉല്‍പന്നങ്ങള്‍ എത്തുക. 31,600 കിലോലിറ്ററാണ്‌ സംഭരണശേഷി. ബൊക്കാറോ, ധന്‍ബാദ്‌, ഗിരിദി, ദിയോഘര്‍, ജാംതാര, ഗോദ, ദുംക, പക്കുര്‍, സാഹിബ്‌ ഗഞ്ച്‌ എന്നീ വിപണികളിലേയ്‌ക്കാണ്‌ ഇവിടെ നിന്നും പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ എത്തുക.
ജാര്‍ഖണ്‌ഡിലെ കുന്തിയില്‍ പുതിയൊരു ഇന്ത്യന്‍ ഓയില്‍ ടെര്‍മിനല്‍ കൂടി പൂര്‍ത്തിയാക്കുന്നുണ്ട്‌. ഇന്ത്യന്‍ ഓയിലിന്റെ നിര്‍ദ്ദിഷ്‌ട പാരാദ്വീപ്‌ റിഫൈനറിയില്‍ നിന്നാണ്‌ കുന്തിയിലെ ടെര്‍മിനലിലേയ്‌ക്ക്‌ ഉല്‍പ്പന്നങ്ങള്‍ എത്തുക. ധന്‍ബാദിലും, റാഞ്ചിയിലും ടാറ്റാനഗറിലും ആണ്‌ ഇന്ത്യന്‍ ഓയിലിന്റെ മറ്റ്‌ സംഭരണികള്‍.
26 ഏക്കര്‍ ഭൂമിയില്‍ 109 കോടി രൂപ ചെലവഴിച്ചാണ്‌ ജസിദിയിലെ കൂറ്റന്‍ സംഭരണി നിര്‍മ്മിച്ചിരിക്കുന്നത്‌. പ്രതിദിനം 160-180 ട്രക്കുകള്‍ നിറയ്‌ക്കാനുള്ള സൗകര്യവും ഉണ്ട്‌. 

പൊന്‍പുലരി ഓണം ഓഫറുകളുമായി ബജാജ്‌ ഇലക്‌ട്രിക്കല്‍സ്‌




കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബജാജ്‌ കിച്ചന്‍ അപ്ലെയന്‍സ്‌ ബിസിനസ്‌ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പ്രദീപ്‌ പാട്ടില്‍ , ജോയി തോമസ്‌ (ഡിജിഎം), ജയന്‍ സദാശിവന്‍ (ഏരിയ മാനേജര്‍) എന്നിവര്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നു.


കൊച്ചി: ബജാജ്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ ്‌ പൊന്‍പുലരി ഓണം ഓഫര്‍ പ്രഖ്യാപിച്ചു. ബജാജ്‌ കിച്ചണ്‍ അപ്ലയന്‍സസുകളുടെ പ്രമുഖ വിപണിയാണ്‌ കേരളം. അതു കൊണ്ടു തന്നെയാണ്‌ കേരളത്തിലെ ഏറ്റവും വലിയ ആഘോഷ വേളയായ ഓണത്തിന്‌ വളരെയേറെ ആകര്‍ഷകമായ വിലയ്‌ക്ക്‌ ഉല്‍പ്പന്നങ്ങള്‍ ഒരുമിച്ചു വാങ്ങാനുള്ള അവസരമാണ്‌ പൊന്‍പുലരി ഓഫറിലൂടെ കമ്പനി അവതരിപ്പിക്കുന്നത്‌.
ഇന്ത്യയിലെ അടുക്കളകളെ കൂടുതല്‍ ആധുനീകമാക്കി ഒരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോകോത്തര നിലവാരത്തിലുള്ള അഞ്ച്‌ ഉല്‍പ്പന്നങ്ങള്‍ അപ്‌ഗ്രേഡ്‌ യുവര്‍ കിച്ചണ്‍ ഓഫര്‍ എന്ന പദ്ധതി പ്രകാരം അതിശയിപ്പിക്കുന്ന കുറഞ്ഞ വിലയ്‌ക്ക്‌ വാങ്ങാനുള്ള അവസരമാണ്‌ ഉപഭോക്താക്കള്‍ക്കു ലഭിക്കുക. കേരളത്തിലാണ്‌ ഇതിനു തുടക്കം കുറിക്കുന്നത്‌.
ഇതോടൊപ്പം വിപണിയിലുള്ള മികച്ച മിക്‌സറുകളില്‍ ടൈറ്റാനിയം കോട്ടഡ്‌ ഡൂറാകട്ട്‌ ബ്ലേഡുകള്‍, ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്‌തിട്ടുള്ള ക്വിക്ക്‌ ഷെഫ്‌ ഇന്‍ഡക്‌ഷന്‍ കുക്കറുകള്‍, ഇക്കോ സീരീസിലെ ഗ്യാസ്‌ സ്റ്റൗവുകള്‍ എന്നിവയും അവതരിപ്പിക്കുന്നുണ്ട്‌.
മിക്‌സര്‍ ഗ്രൈന്‍ഡര്‍ രംഗത്ത്‌ രാജ്യത്തെ മുന്‍ നിരക്കാരായ കമ്പനി 1.75 ദശലക്ഷത്തോളം യൂണിറ്റുകളാണ്‌ വില്‍പ്പന നടത്തിയത്‌. വാട്ടര്‍ ഹീറ്റര്‍, അയേണ്‍ എന്നിവയുടെ രംഗത്തും ഇതേ രീതിയിലുള്ള മുന്നേറ്റങ്ങള്‍ തന്നെയാണു കൈവരിക്കാനായത്‌. പ്രധാന വിമാനത്താവളങ്ങള്‍, സ്റ്റേഡിയങ്ങള്‍, ബന്ധ്ര വോര്‍ളി സീ ലിങ്ക്‌, സി.എസ്‌.ടി. സ്റ്റേഷന്‍ എന്നിവയടക്കമുള്ള മറ്റു പ്രമുഖ പദ്ധതികള്‍ തുടങ്ങിയവയില്‍ ലൈറ്റിങ്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പേരിലും കമ്പനി ശ്രദ്ധേയമായിട്ടുണ്ട്‌.
തങ്ങളുടെ ഓഫറുകളിലൂടെ ഓണാഘോഷങ്ങള്‍ കൂടുതല്‍ സവിശേഷതയുള്ളതാക്കാനാണ്‌ തങ്ങളാഗ്രഹിക്കുന്നതെന്ന്‌ വൈസ്‌ പ്രസിഡന്റും കിച്ചന്‍ അപ്ലയന്‍സസ്‌ ബിസിനസ്‌ യൂണിറ്റ്‌ മേധാവിയുമായ പ്രദീപ്‌ പാട്ടില്‍ പറഞ്ഞു. ഓണക്കാലത്തേക്കായി 30 കോടിയുടെ ബിസിനസാണു തങ്ങള്‍ കണക്കു കൂട്ടുന്നതെന്നും ഒന്നര ലക്ഷം മിക്‌സര്‍ ഗ്രൈന്‍ഡറുകളും 50,000 ഗ്യാസ്‌ സ്റ്റൗവ്വുകളും വില്‍ക്കാനാണ്‌ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി ഇന്ത്യയിലാദ്യമായി രണ്ട്‌ ബര്‍ണര്‍ ഗ്ലാസ്‌ ടോപ്പ്‌ ഗ്യാസ്‌ സ്റ്റൗവ്‌ മൂവ്വായിരം രൂപയില്‍ താഴെ അവതരിപ്പിച്ച്‌ വലിയ സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ ബര്‍ണറുകളില്‍ നിന്ന്‌ കമനീയ രൂപ ഭംഗിയുള്ള ഗ്ലാസ്‌ ടോപ്‌ സ്റ്റൗവ്വുകളിലേക്കുള്ള മാറ്റത്തിനു ചൂക്കാന്‍ പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ശാഖ 2014 ജൂലൈയില്‍ 15 ശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇതിനു പുറമെ കേരളാ പോലീസിനു വേണ്ടി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ലൈറ്റിങ്‌, കൊച്ചി മെട്രോയ്‌ക്കു വേണ്ടിയുള്ള ലൈറ്റ്‌ ഫിറ്റിങുകളോടെയുള്ള ഒക്‌ടോഗോണല്‍ പോളുകളുടെ വിതരണവും ഇന്‍സ്റ്റലേഷനും എന്നിവ അടക്കമുള്ള അഭിമാനാര്‍ഹമായ ഓര്‍ഡറുകളും കമ്പനി ഏറ്റെടുത്തിട്ടുണ്ട്‌. ഈ വര്‍ഷം കൊച്ചി യില്‍ ആദ്യ ബജാജ്‌ വേള്‍ഡും ഉദ്‌ഘാടനം ചെയ്‌തിരുന്നു.


ഐസിഐസിഐ ബാങ്ക്‌ ,കസ്റ്റമര്‍ സര്‍വീസില്‍ രണ്ട്‌ മൊബൈല്‍ ആപ്ലിക്കേഷനുകള്‍



കൊച്ചി: രാജ്യത്തെ സ്വകാര്യ ബാങ്കിങ്ങ്‌ മേഖലയിലെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക്‌ ഇടപാടുകാരുടെ സൗകര്യത്തിനായി രണ്ടു പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചു ഐലോണ്‍, ഐട്രാക്ക്‌ ആപ്ലിക്കേഷനുകളിലൂടെ ഉപഭോക്താക്കള്‍ക്കു വായ്‌പ, അക്കൗണ്ട്‌ സംബന്ധമായ വിവരങ്ങള്‍, വ്യവഹാരസംബന്ധമായ സന്ദേശങ്ങള്‍ എന്നിവ ലഭ്യമാകും.
ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ലോണ്‍ വിവരങ്ങള്‍ സംബന്ധിച്ചും വ്യവഹാരസന്ദേശങ്ങള്‍ അറിയുന്നതിനുമായിമൊബൈല്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കുന്നത്‌. പുതിയ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ അപ്ലിക്കേഷന്‍ എന്നിവയില്‍ നിന്നും അനായാസമായി ഡൗണ്‍ലോഡ്‌ ചെയ്യാനാകും. ഐ ട്രാക്ക്‌ വിന്‍ഡോസ്‌സ്‌റ്റോറിലും ലഭ്യമാണ്‌. മൊബൈല്‍ ബാങ്കിങ്ങ്‌ രംഗത്ത്‌ രാജ്യത്തെ മുന്‍നിരക്കാരായ ഐസിഐസിഐ ബാങ്ക്‌ ഈ സംരംഭത്തിലൂടെ ബാങ്കിന്റെ മുഴുവന്‍ ഇടപാടുകാര്‍ക്കും ബാങ്കിന്റെ ലോണ്‍ സംബന്ധമായ വിവരങ്ങളെല്ലാം വളരെ എളുപ്പമായി ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്‌. ഇതോടെ ബാങ്കില്‍ ചെന്നു വിവരം അന്വേഷിക്കേണ്ട ആവശ്യം വരില്ല. അതേപോലെ ഫോണിലൂടെയും അന്വേഷിക്കേണ്ടി വരില്ല.
ബാങ്കിങ്ങ്‌ രംഗത്തെ സാങ്കേതിക വിദ്യയില്‍ ഇതിനകം തന്നെ മറ്റു ബാങ്കുകള്‍ക്കു മാതൃകയായിരിക്കുന്ന ഐസിഐസിഐ ബാങ്ക്‌ ടച്ച്‌ ബാങ്കിങ്ങ്‌ , ടാബ്‌ ബാങ്കിങ്ങ്‌, ഫേസ്‌ബുക്ക്‌ ബാങ്കിങ്ങ്‌ എന്നിവ അവതരിപ്പിച്ചുകൊണ്ട്‌ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കു നാന്ദികുറിച്ചിട്ടുണ്ട്‌. ബാങ്കിങ്ങ്‌ പോക്കറ്റിലേക്കു ഒതുക്കാവുന്ന വിധം എളുപ്പമാക്കി മാറ്റാനും ഇതിലൂടെ കഴിഞ്ഞു ഐസിഐസിഐ ബാങ്ക്‌ വെബ്‌സൈറ്റ്‌ മൊബൈല്‍ ഫോണ്‍, ഡസ്‌ക്‌്‌ടോപ്പ്‌, ടാബ്‌്‌ലെറ്റ്‌, എന്നീ ഡിവൈസസുകളില്‍ ബാങ്കിങ്ങ്‌ അനായാസമാക്കാനുള്ള അനന്തസാധ്യതകളാണ്‌ നല്‍കുന്നത്‌. വിന്‍ഡോസ്‌ ഫോണുകളില്‍ ഐ മൊബൈല്‍ ഇന്റര്‍നെറ്റിലൂടെ അപ്‌ഗ്രേഡ്‌ ചെയ്യാനാകും.
ഐലോണ്‍സ്‌്‌ ഈ ആപ്ലിക്കേഷനിലൂടെ വായ്‌പ സംബന്ധമായ വിശദമായ വിവരങ്ങളാണ്‌ ലഭ്യമാകുക. ഇഎംഐ വിവരങ്ങള്‍ ,വായ്‌പ തിരിച്ചടവ്‌ ഷെഡ്യൂള്‍,ഏറ്റവും അടുത്ത ഐസിഐസിഐ ബാങ്ക്‌ വായ്‌പ സര്‍വീസ്‌ ബ്രാഞ്ച്‌ തുടങ്ങിയ സൗകര്യങ്ങളാണ്‌ ഐലോണിലൂടെ നല്‍കുന്നത്‌.
ബാങ്ക്‌ വെബ്‌സൈറ്റില്‍ നിന്നും ഐസിഐസിഐ ബാങ്ക്‌ ലോണ്‍സ്‌ ആപ്ലിക്കേഷന്‍ സൗകര്യം മൊബൈല്‍ ഫോണുകളിലേക്കു അനായാസം ഡൗണ്‍ലോഡ്‌ ചെയ്യാനാകും.
ഐ ട്രാക്ക്‌ ഈ സംവിധാനം ബാങ്കിന്റെ ഇടപാടുകാര്‍ക്കു ബാങ്ക്‌ സ്റ്റേറ്റ്‌മെന്റ്‌, കത്തുകള്‍ ,ചെക്ക്‌ ബുക്ക്‌,അക്കൗണ്ട്‌ ,ലോണ്‍ എന്നിവയ്‌ക്കു പുറമെ ഇവ സംബന്ധിച്ച എല്ലാ വ്യവഹാര സന്ദേങ്ങളും ഐട്രാക്കിലൂടെ ലഭിക്കും. അക്കൗണ്ട്‌ നമ്പര്‍ നല്‍കിയാല്‍ അതാത്‌ ഉപഭോക്താവിനും അറിയേണ്ടകാര്യങ്ങള്‍ അതിലൂടെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ http://www.icicibank.com/mobile-banking/itrack.എന്ന പേജില്‍ ലഭിക്കും 

ഹുറാഷെ പാദരക്ഷകള്‍ കേരളത്തിലുമെത്തി



കൊച്ചി : വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ക്രോക്‌സിന്റെ ഹുറാഷെ പാദരക്ഷകള്‍ കേരളത്തിലുമെത്തി. പാദങ്ങള്‍ക്ക്‌ അനുരൂപമായ ചാരുതയും രൂപഭംഗിയും പകരുന്ന ഹുറാഷെ, പാദങ്ങള്‍ക്ക്‌ സുഖകരമായ ഒരനുഭവം കൂടിയാണ്‌ പ്രദാനം ചെയ്യുക.
ഹുറാഷെ പാദുകശേഖരം ക്രോക്‌സ്‌ ഇന്ത്യ 2013 ലാണ്‌ പുറത്തിറക്കിയത്‌. അതിവേഗം തന്നെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ ഇത്‌ ഏറ്റവും പ്രിയങ്കരമായി മാറിയെന്ന്‌ ക്രോക്‌സ്‌ ഇന്ത്യ ജനറല്‍ മാനേജര്‍ നിസാന്‍ ജോസഫ്‌ പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ ഭംഗിയിലും കൂടുതല്‍ നിറങ്ങളിലും ഇവ ലഭ്യമാണ്‌.
പാദങ്ങള്‍ക്ക്‌ കൂടുതല്‍ നീളവും സൗന്ദര്യവും നല്‍കുന്ന ഹുറാഷെ സാന്‍ഡല്‍ വെഡ്‌ജ്‌ ശേഖരമാണ്‌ പ്രധാനം. മെക്‌സിക്കന്‍ ലെതര്‍ സാന്‍ഡലില്‍ 76 മിമി ആണ്‌ ഹീല്‍. വില 4999 രൂപ. ഐലന്റ്‌ ഗ്രീന്‍ മഷ്‌റൂം, മള്‍ട്ടി, ജറാനിയം, വൈബ്രന്റ്‌ പിങ്ക്‌, കോസ്‌മിക്‌ ഓറഞ്ച്‌ നിറങ്ങളില്‍ ലഭ്യമാണ്‌.
ഹുറാഷെ ഫ്‌ളാറ്റ്‌, ഫ്‌ളിപ്‌ ഫ്‌ളാപ്‌ ഫ്‌ളോപ്‌ എന്നിവയാണ്‌ മറ്റിനങ്ങള്‍, ഫ്‌ളാറ്റിന്റെ വില 3995 രൂപയും ഫ്‌ളിപ്‌ ഫ്‌ളാപ്‌ ഫ്‌ളോപിന്റെ വില 2495 രൂപയുമാണ്‌.
300 ലേറെ ഇനങ്ങളാണ്‌ ക്രോക്‌സിന്റെ പാദുകശേഖരത്തിലുള്ളത്‌. 90 രാജ്യങ്ങളില്‍ 200 ദശലക്ഷം ജോഡി ചെരുപ്പുകളാണ്‌ കമ്പനി വിറ്റഴിച്ചിട്ടുള്ളത്‌. 2007 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ക്രോക്‌സിന്‌ 15 നഗരങ്ങളിലായി 300 മള്‍ട്ടി-ബ്രാന്‍ഡ്‌ ഔട്ട്‌ലെറ്റുകളുണ്ട്‌.

ഡോ. ബത്രാസ്‌ 25 പുതിയ ക്ലിനിക്കുകള്‍ തുറക്കും



കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ ഹോമിയോപ്പതിക്‌ ക്ലിനിക്കല്‍ ശൃംഖലയായ ഡോ. ബത്രാസ്‌, ഡിസംബര്‍ അവസാനത്തോടെ 25 പുതിയ ക്ലിനിക്കുകള്‍ കൂടി തുറക്കും. ഇന്ത്യയിലെ 77 നഗരങ്ങളിലും ദുബായിലും ലണ്ടനിലുമായി 150 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളാണ്‌ പത്മശ്രീ ഡോ. മുകേഷ്‌ ബത്രയുടെ ശൃംഖലയിലുള്ളത്‌.
10 ലക്ഷം രോഗികള്‍ക്ക്‌ ചികിത്സ നല്‍കികൊണ്ട്‌ ഡോ. ബത്രാസ്‌ ആതുര സേവന രംഗത്ത്‌ ഒരു നാഴികകല്ലുകൂടി പിന്നിട്ടു. ഇവരില്‍ 3 ലക്ഷം പേര്‍ തലമുടി സംബന്ധമായ രോഗം ഉള്ളവരാണ്‌. ഒരു ലക്ഷംപേര്‍ ത്വക്ക്‌ രോഗികളും. പ്രതിവര്‍ഷം 4-5 ലക്ഷം രോഗികള്‍ക്ക്‌ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും നടത്തുന്നുണ്ടെന്ന്‌ അദ്ദേഹം അറിയിച്ചു.
ലോകത്തിലെ രണ്ടാമത്തെ വലിയ ചികിത്സാ സമ്പ്രദായമാണ്‌ ഹോമിയോപതിയെന്ന്‌ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 500 ദശലക്ഷം പേര്‍ ഇന്ന്‌ ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കുന്നു. ആഗോള ഹോമിയോ വിപണി 2017 - ഓടെ 52,000 കോടി രൂപയിലെത്തുമെന്നാണ്‌ സൂചന.
ഇന്ത്യന്‍ ഹോമിയോ വിപണി 2017 -ല്‍ 5873 കോടി രൂപയാണ്‌ ലക്ഷ്യമിടുന്നത്‌. സുരക്ഷിതവും ഫലപ്രദവുമായ ഔഷധം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ ഹോമിയോയിലേക്ക്‌ തിരിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ മെഗാ നിക്ഷേപക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു



കൊച്ചി
കേന്ദ്ര കോര്‍പറേറ്റ്‌ മന്ത്രാലയത്തിന്റെ നിക്ഷേപക ബോധവല്‍ക്കരണ സംരക്ഷണ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ (ഐ സി ഏ ഐ), ന്യൂഡല്‍ഹിയുടെ സഹകരണത്തോടെ എറണാകുളം ശാഖ വരുന്ന 29 വെള്ളിയാഴ്‌ച എറണാകുളം മേഴ്‌സി ലക്ഷ്വറി ബിസിനസ്‌ ഹോട്ടലില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട്‌ 5 മണി വരെ നടത്തുന്ന ഏകദിന നിക്ഷേപക ബോധവല്‍ക്കരണ പരിപാടി പ്രൊഫസര്‍ കെ.വി.തോമസ്‌ എം പി (ചെയര്‍മാന്‍, പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി) ഉദ്‌ഘാടനം ചെയ്യും.
കേന്ദ്ര കോര്‍പറേറ്റ്‌ മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി എം.ജെ.ജോസഫ്‌ വിശിഷ്‌ടാതിഥി ആയിരിക്കും. ജിയോജിത്‌ പിഎന്‍ബി പാരിബ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ സി. ജെ. ജോര്‍ജ്‌, ഫെഡറല്‍ ബാങ്ക്‌ മുന്‍ ചെയര്‍മാനും കൊച്ചിന്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ലിമിറ്റഡ്‌ മുന്‍ പ്രസിഡന്റുമായ പി സി സിറിയക്‌ ഐ എ എസ്‌ (റിട്ടയേഡ്‌), മദ്രാസ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ മുന്‍ പ്രസിഡന്റ്‌ ഡി. എന്‍. ദാസ്‌ (ചെന്നൈ), അഡ്വ.ഷെറി സാമുവല്‍ ഉമ്മന്‍ എന്നിവര്‍ നിക്ഷേപക ബോധവല്‍ക്കരണത്തെ സംബന്ധിച്ച്‌ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
പൊതുജനങ്ങളെ ഈ വിഷയത്തില്‍ കൂടുതല്‍ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടിയാണ്‌ ഈ പരിപാടി സൗജന്യമായി സംഘടിപ്പിക്കുന്നത്‌ എന്ന്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ (ഐ സി എ ഐ) കേന്ദ്ര കൗണ്‍സില്‍ അംഗം ബാബു എബ്രഹാം കള്ളിവയലില്‍, എറണാകുളം ശാഖ ചെയര്‍മാന്‍ എം. ഒ. പൗലോസ്‌ എന്നിവര്‍ അറിയിച്ചു

Saturday, August 16, 2014

ബിഗ്‌ ബസാറില്‍ വിലക്കുറവിന്റെ അഞ്ച്‌ ദിനങ്ങള്‍





കൊച്ചി : സംസ്ഥാനത്തൊട്ടാകെയുള്ള ബിഗ്‌ ബസാറുകളില്‍ ഏറ്റവും വലിയ വിലക്കുറവിന്റെ അഞ്ച്‌ ദിനങ്ങള്‍ ആഗസ്റ്റ്‌ 13 ന്‌ ആരംഭിക്കും. ഓരോ സാധനം വാങ്ങുമ്പോഴും വന്‍ ലാഭം ആണ്‌ ലഭിക്കുക. വന്‍ ഡിസ്‌കൗണ്ടുകളോടൊപ്പം വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക്‌ മെഗാ വിലപേശല്‍ വാണിഭവും ഉണ്ടായിരിക്കും. 2006 ല്‍ ഒറ്റ ദിവസത്തെ പരിപാടിയായി തുടങ്ങിയ മെഗാ ബചത്‌ ഉപഭോക്താക്കളുടെ വര്‍ദ്ധിച്ച ആവശ്യപ്രകാരമാണ്‌ കഴിഞ്ഞ കുറേ കൊല്ലങ്ങളായി അഞ്ച്‌ ദിവസമാക്കി മാറ്റിയത്‌. ഭാരതം ഉറ്റുനോക്കുന്ന വാര്‍ഷിക ഷോപ്പിംഗ്‌ മേളയായി ഇപ്പോള്‍ ഇത്‌ മാറിയിട്ടുണ്ട്‌.
ഭക്ഷണം, പലചരക്ക്‌, വസ്‌ത്രങ്ങള്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, ലഗേജ്‌ ബാഗുകള്‍ അടുക്കള ഉപകരണങ്ങള്‍ ഗൃഹാലങ്കാരങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്‌ട്രോണിക്‌സ്‌ എന്നിങ്ങനെ ഒട്ടേറെ വസ്‌തുക്കള്‍ ഉപഭോക്താവിന്‌ അവിശ്വസനീയമായ വിലക്ക്‌ കരസ്ഥമാക്കാം.
എച്ച്‌ ഡി എഫ്‌ സി ബാങ്ക്‌ ഡെബിറ്റ്‌, ക്രെഡിറ്റ്‌, കാര്‍ഡുകളുള്ള ഉപഭോക്താക്കള്‍ക്ക്‌ അഞ്ച്‌ ശതമാനം ഇന്‍സ്റ്റന്റ്‌ ക്യാഷ്‌ ബാക്ക്‌ ആനുകൂല്യവും ഉണ്ട്‌. 2000 രൂപയുടെ ഷോപ്പിംഗിന്‌ 500 രൂപയാണ്‌ ക്യാഷ്‌ ബാക്ക്‌. ഇതിനുപുറമെ പേ ബാക്ക്‌ ഉപഭോക്താക്കള്‍ക്ക്‌ 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അഡീഷണല്‍ ഡിസ്‌കൗണ്ടും ഉണ്ട്‌.
ഇന്ത്യയിലെ ജനലക്ഷങ്ങള്‍ കാത്തിരിക്കുന്ന ഷോപ്പിംഗ്‌ ഉത്സവമായി ബിഗ്‌ബസാറിന്റെ മഹാബചത്‌ മാറിയിട്ടുണ്ടെന്ന്‌ ബിഗ്‌ ബസാര്‍ ചീഫ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ അക്ഷയ്‌ മെഹ്‌റോത്ര പറഞ്ഞു.
599 രൂപ മുതല്‍ 2299 രൂപ വരെയുള്ള സിംഗിള്‍, ഡബിള്‍, പ്രീമിയം റേഞ്ച്‌ പ്രിന്റഡ്‌ ബെഡ്‌ഷീറ്റും പില്ലോകവറും ഒരെണ്ണം വാങ്ങുമ്പോള്‍ ഒരെണ്ണം തീര്‍ത്തും സൗജന്യമായി ലഭിക്കും. പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള ഡെനിം ഒന്ന്‌ വാങ്ങുമ്പോള്‍ ഒന്ന്‌ സൗജന്യമാണ്‌. മാജിക്‌ മോപ്പ്‌ ബക്കറ്റ്‌ വാങ്ങുമ്പോള്‍ ഒരു റീഫില്‍ സൗജന്യമായി ലഭിക്കും.
കുട്ടികള്‍ക്കുള്ള പാദരക്ഷകള്‍ 115 രൂപ മുതല്‍ ലഭിക്കും 50 ശതമാനമാണ്‌ വിലക്കുറവ്‌. 15705 രൂപ വില വരുന്ന മൂന്ന്‌ ബര്‍ണര്‍ കുക്ക്‌ ടോപ്‌, ഇന്‍ഡക്ഷന്‍ കുക്ക്‌ ടോപ്‌, മൂന്ന്‌ നോണ്‍സ്റ്റിക്‌ സെറ്റ്‌, പ്രഷര്‍കുക്കര്‍ എന്നിവ 8999 രൂപക്ക്‌ ലഭിക്കും.
പുരുഷന്‍മാര്‍ക്കുള്ള സ്റ്റൈലിഷ്‌ ട്രിമ്മര്‍ 799 രൂപ മുതല്‍ ലഭ്യമാണ്‌. ഡ്യുവല്‍ സിം, ഡ്യുവല്‍ ക്യാമറ എന്നിവയോടു കൂടിയ 6290 രൂപയുടെ കാര്‍ബണ്‍ എ 26 - 5 ഇഞ്ച്‌ ആന്‍ഡ്രോയിഡ്‌ ടച്ച്‌ 4750 രൂപക്ക്‌ ലഭിക്കും.

Sunday, July 27, 2014

ജോയ്‌ആലുക്കാസ്‌ ഫൗണ്ടേഷന്‍ പത്താംവാര്‍ഷികത്തിന്റെ നിറവില്‍ 1000 സന്നദ്ധഭടന്‍മാര്‍ രക്തദാനം നിര്‍വ്വഹിക്കുന്നു.



കൊച്ചി, :
ജോയ്‌ആലുക്കാസ്‌ ഗ്രൂപ്പിന്റെ ജീവകാരുണ്യവിഭാഗമായജോയ്‌ആലുക്കാസ്‌ ഫൗണ്ടേഷന്‍ ജനസേവനത്തിന്റെ പത്ത്‌ വര്‍ഷങ്ങള്‍ പിന്നിടുന്നു. കഴിഞ്ഞ പത്ത്‌ വര്‍ഷങ്ങളായി ഫൗണ്ടേഷന്‌ ഇന്ത്യയിലെമ്പാടും ദരിദ്രജനങ്ങളുടെ ഉന്നമനത്തിനും സഹായത്തിനുമായി നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്‌. ജാതി, മതം, വര്‍ണ്ണം എന്നിവയ്‌ക്കതീതമായി ദരിദ്രജനങ്ങളുടെ ഉന്നമനത്തിന്‌ വേണ്ടി ചെയ്യാവുന്നതില്‍ ഏറ്റവും നല്ലത്‌ ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ്‌ജോയ്‌ആലുക്കാസ്‌ ഫൗണ്ടേഷന്‍ കാഴ്‌ച്ച വയ്‌ക്കുന്നത്‌

ജൂലൈ 25ന്‌ എറണാകുളംടാജ്‌ഗേറ്റ്‌വേഹോട്ടലില്‍ നടന്ന ചടങ്ങില്‍സൂപ്പര്‍സ്റ്റാര്‍സുരേഷ്‌ഗോപി ഫൗണ്ടേഷന്റെ പത്താം വാര്‍ഷികാഘോഷങ്ങളുംകൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ടോണി ചമ്മിണി രക്തദാന ക്യാമ്പെയിനും ഉദ്‌ഘാടനം ചെയ്‌തു. ജോയ്‌ആലുക്കാസ്‌ ഫൗണ്ടേണ്ടഷന്‍ സുവനീര്‍ പ്രകാശനം ഹൈബി ഈടന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സേവനത്തിന്റെ ഉദാത്തമാതൃകകളായി ജനമനസ്സില്‍സ്ഥാനം നേടിയിട്ടുള്ള നാല്‌വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. ആല്‍ഫാ പാലിയേറ്റീവ്‌കെയര്‍ ചെയര്‍മാന്‍ കെ.എം. നൂറുദ്ദീന്‍, പത്തനംതിട്ട ജില്ലയിലെ വിവിധഗ്രാമങ്ങളില്‍സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ച്‌ ശ്രദ്ധേയനായ പുഷ്‌പഗിരിമെഡിക്കല്‍ കോളേജ്‌ഹാര്‍ട്ട്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ റവ. ഫാ. ഷാജിവെട്ടിക്കാട്ടില്‍, തന്റെ ജന്‍മഗ്രാമമായ അന്തിക്കാടും പരിസരങ്ങളിലും ഉള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ശ്രീ.ഷാജുഎം.പി., കൊച്ചിയിലെ പിന്നോക്കക്കാരുടെ ഇടയില്‍വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന റെവ. സിസ്റ്റര്‍ ടെര്‍ലി എന്നിവരെ ചടങ്ങില്‍ ആദരിക്കുകയും ഫിലിംസ്റ്റാര്‍സുരേഷ്‌ഗോപി ഇവര്‍ക്കുള്ള അവാര്‍ഡുകള്‍ കൈമാറുകയുംചെയ്‌തു. ചടങ്ങില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ നെഫ്രോളജിസ്‌റ്റ്‌ഡോ. നാരായണന്‍ ഉണ്ണി ഹീമോഡയാലിസിസിനെക്കുറിച്ച്‌ സംസാരിച്ചു.

`ഷെയര്‍ എ ടച്ച്‌ഓഫ്‌ ജോയ്‌, എന്ന പ്രതിജ്ഞാവാക്യംകൊണ്ട്‌ ഞങ്ങള്‍ അര്‍ത്ഥമാക്കുന്നത്‌ ഒരു സഹായം അത്‌ ഏറ്റവും അത്യന്താപേക്ഷിതമായ സമയത്ത്‌ തന്നെ എത്തിക്കുക എന്നതുതന്നെയാണ്‌. സമൂഹത്തില്‍ നിന്നും നാം നേടിയെടുത്ത ഗുണഫലങ്ങള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പങ്കിടാന്‍ സന്നദ്ധനായിരിക്കണം എന്ന്‌ ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു. ഇന്ത്യയില്‍ജോയ്‌ആലുക്കാസ്‌ജുവല്ലറി ആരംഭിച്ച അതേവര്‍ഷത്തില്‍ തന്നെ ഞങ്ങള്‍ ഇവിടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌തുടക്കം കുറിച്ചിരുന്നു` എന്നാണ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ആന്റ്‌എംഡിജോയ്‌ ആലുക്കാസ്‌ പറഞ്ഞത്‌.

`ഞങ്ങളുടെവോളന്റിയര്‍മാര്‍ അടിയന്തരസാഹചര്യങ്ങളില്‍ സദാ സഹായമെത്തിക്കാന്‍ ഉത്സുകരാണ്‌. അവശതയുള്ള ഒരു സഹജീവിയുടെമുഖത്ത്‌ ഒരു പുഞ്ചിരിവിരിയിക്കാന്‍ സഹായിക്കുന്നതിന്‌ 'ഷെയര്‍ എ ടച്ച്‌ഓഫ്‌ ജോയ്‌ ' എന്ന പ്രതിജ്ഞാവാചകംഎന്നെയും എന്റെ ടീമിനേയും അനുദിനം പ്രചോദിപ്പിക്കുന്നു` എന്നാണ്‌ജോയ്‌ആലുക്കാസ്‌ ഗ്രൂപ്പ്‌ ഡയറക്ടറും ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ജോളിജോയ്‌ ആലുക്കാസ്‌ അഭിപ്രായപ്പെട്ടത്‌.

ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളഎല്ലാ പ്രവര്‍ത്തനങ്ങളുംസേവനപാതയില്‍വ്യക്തമായ ദിശാബോധമുള്ളവയായിരുന്നു. മംഗല്യ മേള, ക്ലീന്‍ സിറ്റി പ്രൊജക്‌റ്റിന്റെ ഭാഗമായിതൃശൂര്‍തേക്കിന്‍കാട്‌ മൈതാനശുചീകരണം, രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കല്‍, പൊതുമാപ്പ്‌ ലഭിച്ചിട്ടുള്ളവര്‍ക്ക്‌ നാട്ടിലെത്താനുള്ള യാത്രാസഹായം, വിദ്യാഭ്യാസധനസഹായം, ദരിദ്രവിഭാഗങ്ങളുടെ ഇടയില്‍ വീട്‌നിര്‍മ്മാണം, വൈദ്യസഹായം, കായികതാരങ്ങളുടെസ്‌പോണ്‍സര്‍ഷിപ്പ്‌, വിവാഹധനസഹായം, തൃശൂര്‍ജൂബിലി മിഷന്‍ ഹോസ്‌പിറ്റലില്‍ ഡയാലിസിസ്‌യൂണിറ്റ്‌സ്ഥാപിക്കല്‍, തീപ്പൊള്ളല്‍വാര്‍ഡിന്റെ എയര്‍കണ്ടീഷനിംഗ്‌, ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്‌ ആംബുലന്‍സ്‌ സ്‌പോണ്‍സറിംഗ്‌, എല്ലാമൂന്ന്‌ മാസം കൂടുമ്പോഴും അട്ടപ്പാടിയിലെ ആദിവാസികോളനികളില്‍ വസ്‌ത്രവിതരണം, സുനാമി പുനരധിവാസ പ്രവര്‍ത്തനഫണ്ടിലേക്കുള്ള സംഭാവന, മാസംതോറും ഡയാലിസിസിന്‌ വിധേയമാകുന്ന രോഗികള്‍ക്ക്‌ സഹായം, കൃപാതീരം, സ്‌നേഹതീരം എന്നിവിടങ്ങളില്‍മുറികളുടെ നിര്‍മ്മാണം, സ്‌നേഹാലയംഓള്‍ഡ്‌ ഏജ്‌ഹോമിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ആഫ്രിക്കയിലെ ' ക്രൈ ഓഫ്‌ ദ പൂവര്‍ ' പദ്ധതിയ്‌ക്കുള്ള സഹായങ്ങള്‍, ഓട്ടിസം ബാധിച്ചിരിക്കുന്ന കുട്ടികളുടെ പുനരധിവാസ സ്ഥാപനമായ ആദര്‍ശ്‌ ചാരിറ്റബിള്‍ ട്രസ്റ്റിനുള്ളസോഫ്‌റ്റ്‌വേര്‍ സംഭാവന, ജൂബിലി ഹൃദയാലയത്തിലെ സാമ്പത്തികപരാധീനത അനുഭവിക്കുന്ന ഹൃദ്‌രോഗികള്‍ക്കുള്ള സഹായം, പുഷ്‌പഗിരിമെഡിക്കല്‍ കോളേജുമായിസഹകരിച്ച്‌മാസംതോറുമുള്ള സൗജന്യമെഡിക്കല്‍ ക്യാംപ്‌ എന്നിവ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ചിലത്‌ മാത്രം.

സമാനചിന്താഗതിക്കാരായ വ്യക്തികള്‍ക്ക്‌ ഞങ്ങളുമായി സഹകരിക്കാനുള്ള ഒരു അവസരം, ഒപ്പം കൂടുതല്‍ ആളുകളില്‍ ഇങ്ങനെ ഒരു പദ്ധതിയെക്കുറിച്ച്‌ അവബോധമുണ്ടാക്കി, സമൂഹത്തിന്റെതാഴെതട്ടുകളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ ഞങ്ങളുടെഎളിയ സേവനം അവരിലേക്ക്‌ വ്യാപിപ്പിക്കാനുള്ള ഞങ്ങളുടെഅഭിവാഞ്ച എന്നിവയാണ്‌ ഞങ്ങളെസിഎസ്‌ആര്‍ പ്രവര്‍ത്തനങ്ങളുടെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ്‌ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പ്‌ എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ പി.പി. ജോസ്‌ അഭിപ്രായപ്പെടുന്നത്‌.

ലാഭം ലക്ഷ്യം വയ്‌ക്കാതെ സമൂഹസേവനം നിര്‍വ്വഹിക്കുന്ന നിരവധി എന്‍ജിഒകള്‍ക്ക്‌ ഫൗേണ്ടഷന്‍ പിന്തുണയും സഹകരണവും നല്‍കുന്നുണ്ട്‌. ഡോ കിരണ്‍ബേദി ചുക്കാന്‍ പിടിക്കുന്ന ഇന്ത്യാ വിഷന്‍ ഫൗണ്ടേഷന്‍, ഡെല്‍ഹിയിലെ ശാന്തിനികേതന്‍ വെല്‍ഫെയര്‍സൊസൈറ്റി, ബാംഗ്ലൂരിലെ ബില്‍ഡിംഗ്‌ബ്ലോക്ക്‌സ്‌ , സ്‌നേഹ ട്രസ്‌റ്റ്‌, മുംബൈയിലെ നവജീവന്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ്‌, ഹൈദരാബാദിലെ എല്‍.വി. പ്രസാദ്‌ഐ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഇടുക്കിയിലെ വൊസാര്‍ഡ്‌ എന്നിങ്ങനെയുള്ളഓര്‍ഗനൈസേഷനുകളുടെ പ്രവര്‍ത്തനമണ്ഡലങ്ങളിലേക്ക്‌ മാസംതോറും ധനസഹായം നല്‍കിക്കൊണ്ട്‌ അവരുടെദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ജോയ്‌ആലുക്കാസ്‌ ഫൗണ്ടേഷന്‍ സഹായകമാകുന്നുണ്ട്‌. ഇതിനുപുറമേ ആല്‍ഫാ പാലിയേറ്റീവ്‌കെയര്‍ ക്ലിനിക്കിന്‌ പരിപൂണ്‍ണ്ണപിന്തുണയും ധനസഹായവും ഫൗണ്ടേഷന്‍ ചെയ്‌തുവരുന്നു.

കൊച്ചിക്ക്‌ ആഘോഷമായി മറൈന്‍ ഡ്രൈവില്‍ ഇന്ത്യന്‍ കരകൗശല ഉത്‌പന്നങ്ങള്‍




കൊച്ചി: യുവജനങ്ങളെ ഏറെ ആകര്‍ഷിച്ചുകൊണ്ട്‌ ഒട്ടേറെ കരകൗശല ഉത്‌പന്നങ്ങളുമായി സില്‍ക്ക്‌ ആന്‍ഡ്‌ കോട്ടണ്‍ ഫാബ്‌ (ക്രാഫ്‌റ്റ്‌സ്‌ ഓഫ്‌ ഇന്ത്യ) പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ഹൈക്കോടതി ജംഗ്‌ഷനു സമീപം മറൈന്‍ ഡ്രൈവ്‌ മൈതാനിയിലാണ്‌ കൃഷ്‌ണ ഖാദി ഗ്രാം ഉദ്യോഗ്‌ സംസ്ഥാന്‍ ഓഗസ്റ്റ്‌ 17 വരെ സംഘടിപ്പിക്കുന്ന വിശാലവും വിപുലവുമായ മേള. വിവിധതരം ഫര്‍ണിച്ചറുകള്‍, ഹാന്‍ഡ്‌ലൂം പ്രിന്റുകള്‍, ഡ്രസ്‌ മെറ്റീയലുകള്‍, ജ്വല്ലറി ബോക്‌സുകള്‍, പോട്ടറി ഉത്‌പന്നങ്ങള്‍, ലതര്‍ ഉത്‌പന്നങ്ങള്‍ എന്നിവയുടെ നീണ്ടനിര തന്നെ ഇവിടെ കാണാം. ഹാര്‍ഡ്‌ വുഡ്‌ ഫര്‍ണിച്ചറുകള്‍ക്കു പുറമെ മുളയും മാവുമൊക്കെ ഉപയോഗിച്ച്‌ നിര്‍മിച്ച സവിശേഷമായ ഫര്‍ണിച്ചറുകളും ഇവിടെ അണിനിരത്തിയിരിക്കുന്നു.
ഒഡിഷയില്‍ നിന്നുള്ള ധക്കര ക്രാഫ്‌റ്റുകള്‍, ബിഹാറിലെ മധുബനി പെയിന്റിംഗുകള്‍, മധ്യപ്രദേശില്‍ നിന്നുള്ള ബ്രാസ്‌ ശില്‍പ്പങ്ങള്‍, ശാന്തിനികേതന്‍ ലേഡീസ്‌ ലതര്‍ ബാഗുകള്‍, കൊല്‍ക്കത്തയിലെ ധക്കായി, ജംദാനി, ഛത്തിസ്‌ഗഡിലെ ബുങ്കര്‍ ക്രാഫ്‌റ്റുകള്‍, കോസ സില്‍ക്ക്‌, അഹിംസ സില്‍ക്ക്‌ തുടങ്ങി അതിവിശിഷ്‌ടങ്ങളായ ഒട്ടേറെ ഉത്‌പന്നങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്‌ധരും കലാകാരന്മാരും ഈ മേളയില്‍ എത്തിച്ചിട്ടുണ്ട്‌. ബ്ലോക്ക്‌ പ്രിന്റുകളില്‍ ബെഡ്‌ ഷീറ്റുകള്‍, ഹോം ഫര്‍ണിഷിംഗ്‌ തുണിത്തരങ്ങള്‍, രാജസ്ഥാനില്‍ നിന്നുള്ള ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയാണു മറ്റൊരു പ്രത്യേകത.
സഹറാന്‍പൂരില്‍ നിന്നുള്ള റോട്ട്‌ അയണ്‍ ഫര്‍ണിച്ചറുകള്‍, ബദോയി സില്‍ക്ക്‌, വൂളന്‍ കാര്‍പ്പറ്റുകള്‍, ഖേഡ്‌ക കോട്ടണ്‍ ബെഡ്‌ ഷീറ്റുകള്‍, ജൂട്ട്‌ ഉപയോഗിച്ചു നിര്‍മിച്ച ലേഡീസ്‌ ജന്റ്‌സ്‌ സ്ലീപ്പറുകള്‍, ഹരിയാന ടെറക്കോട്ട, പത്‌ചിത്ര പെയന്റിംഗുകള്‍, മീററ്റില്‍ നിന്നുള്ള കുഷ്യന്‍ കവറുകള്‍, ഉത്തര്‍ പ്രദേശിലെ കുര്‍ജ പോട്ടറി തുടങ്ങി അത്യപൂര്‍വ വസ്‌തുക്കളും ഇവിടെ പ്രദര്‍ശന വില്‍പ്പനയ്‌ക്കുണ്ട്‌.
സാരികളും ഡ്രസ്‌ മെറ്റീരിയലുകളുമാണ്‌ മറ്റൊരു വിഭാഗം. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വെങ്കടഗിരി, മംഗളഗിരി, പോച്ചാംപള്ളി, കലംകരി, കോട്ടണ്‍ ഡ്രസ്‌ മെറ്റീരിയലുകള്‍ എന്നിവ ആരെയും ആകര്‍ഷിക്കും. ബിഹാറില്‍ നിന്നുള്ള ടസ്സര്‍, മട്‌ക, ഖാദി സില്‍ക്ക്‌, ജമ്മു കശ്‌മീരില്‍ നിന്നുള്ള എംബ്രോയ്‌ഡറി ചെയ്‌ത പശ്‌മിന ഷാളുകള്‍, മധ്യപ്രദേശിലെ ഛന്ദേരി, മഹേശ്വരി സാരികള്‍ എന്നിവയും ശ്രദ്ധേയമാണ്‌.
ത്രിപുര ബാംബൂ പെയ്‌ന്റിംഗ്‌, ഒഡിഷ ട്രൈബല്‍ ആര്‍ട്ട്‌ പെയ്‌ന്റിംഗ്‌, ഒഡിഷ പെയ്‌ന്റിംഗ്‌, ജൂട്ട്‌ ബാഗുകള്‍, ജൂട്ട്‌ ജ്വല്ലറി, ജൂട്ട്‌ പെയന്റിംഗുകള്‍, ഹൈദരാബാദ്‌ പേള്‍ ജ്വല്ലറി, കുറേസിയ വര്‍ക്കുകള്‍, ഗ്ലാസ്‌ ഗിഫ്‌റ്റുകള്‍, ഹോം ഫര്‍ണിഷിംഗ്‌ ഉത്‌പന്നങ്ങള്‍ എന്നിവയെല്ലാം ഈ ആഘോഷവേളയില്‍ ഇവിടെനിന്നു സ്വന്തമാക്കാം. ഇവയ്‌ക്കു പുറമേ ലേഡീസ്‌ പെഴ്‌സുകളും അക്‌സസറികളും അടക്കം എണ്ണമറ്റ ഒട്ടേറെ കരകൗശല ഉത്‌പന്നങ്ങള്‍ മേളയിലുണ്ട്‌. ദിവസവും രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെയാണു പ്രദര്‍ശന വില്‍പ്പന.

ഓഹരി നിക്ഷേപത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ സാമ്പത്തിക അച്ചടക്കം


                                                       അനൂപ്‌ ഭാസ്‌ക്കര്‍,
                                            യു.ടി.ഐ. അസറ്റ്‌ മാനേജുമെന്റ്‌ കമ്പനി
ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങള്‍ വിലയിരുത്തുമ്പോള്‍ പലരും പഴയ അനുഭവങ്ങളുമായി അതിനെ താരതമ്യപ്പെടുത്താറുണ്ട്‌. ഇതു ചെയ്യേണ്ടതുണ്ട്‌. എന്നാല്‍ എല്ലായിപ്പോഴും ഇതു ശരിയായി വരണമെന്നില്ല. മറ്റെന്തിനേക്കാളും സാമ്പത്തിക അച്ചടക്കമാണ്‌ ഓഹരി വിപണിയുമായി ബന്ധപ്പെട്ട്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ എന്നേ പറയാനാവൂ. ഇതേ രീതിയില്‍ തന്നെയാണ്‌ ഓഹരി വിപണിയുടെ കുതിപ്പുകള്‍ അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട രീതികളും. പലപ്പോഴും വിപണിയുടെ മുന്നേറ്റം യുക്തിസഹമായ നിലവാരങ്ങള്‍ക്കും മുകളിലേക്കു പോകുന്നുവെന്ന്‌ പലരും അഭിപ്രായപ്പെടാറുണ്ട്‌. ഇവിടെയൊരു ഉദാഹരണം പരിശോധിക്കാം. 2008 ജനുവരിയില്‍ നിഫ്‌റ്റി 6,000 എന്ന നിലയിലെത്തിയതില്‍ നിന്നു വ്യത്യസ്ഥമാണ്‌ 2010 ഡിസംബറില്‍ 6,000 എത്തിയത്‌. 2013 ജനുവരിയിലെ 6,000 ഇവ രണ്ടില്‍ നിന്നും വ്യത്യസ്‌തമാണ്‌. ഈ നിലവാരങ്ങളുടെ കാര്യങ്ങള്‍ മാത്രമെടുത്തു കൊണ്ട്‌ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ അതാതു വേളകളിലുള്ള സ്ഥിതിഗതികളെ പഴയ അനുഭവങ്ങളുമായി താരതമ്യം ചെയ്യരുതെന്നു തന്നെയാണിതു ചൂണ്ടിക്കാട്ടുന്നത്‌.
ഇത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ക്ക്‌ ആശ്രയിക്കാവുന്ന ഒരു സൂചകം പ്രൈസ്‌ -ഇക്വിറ്റി അനുപാതമാണ്‌. ഇത്‌ 21-22 ഇരട്ടിയാകുമ്പോഴേക്ക്‌ വിപണിയില്‍ ഇടിവിനുള്ള പ്രവണതകള്‍ കടന്നു വരും. 2008 ല്‍ 23 ഇരട്ടിയില്‍ ട്രേഡിങ്‌ നടന്നു കൊണ്ടിരിക്കുമ്പോഴാണ്‌ വിപണിയില്‍ തിരുത്തല്‍ ആരംഭിച്ചത്‌. നിലവില്‍ 17 ഇരട്ടി എന്ന നിലയില്‍ മാത്രമാണ്‌ ഇപ്പോള്‍ വ്യാപാരം നടന്നു കൊണ്ടിരിക്കുന്നത്‌.
ഓഹരി നിക്ഷേപത്തിനായി എസ്‌.ഐ.പി. മാതൃക പിന്തുടരുന്നതിന്റെ നേട്ടങ്ങളാണ്‌ ഇവയില്‍ നിന്നെല്ലാം നമുക്കു കണ്ടെത്താനാവുക. ഓരോ മാസവും പി.എഫിലേക്ക്‌ കൃത്യമായ തുക നല്‍കുന്ന രീതിയില്‍ ഓഹരി നിക്ഷേപത്തിനായി എന്തു കൊണ്ട്‌ പണം മാറ്റി വെച്ചു കൂട എന്നു ചോദിക്കുന്നതാവും ഇവിടെ കൂടുതല്‍ ഉചിതം. വിപണിയുടെ നിലകളെക്കുറിച്ചോ പ്രൈസ്‌-ഇക്വിറ്റി റേഷ്യോകളെക്കുറിച്ചോ ആശങ്കയില്ലാതെ നിക്ഷേപിക്കാനാവും ഇതിലൂടെ അവസരം ലഭിക്കുക. അടിസ്ഥാന ഓഹരി സൂചികകളെക്കാള്‍ മികച്ച വരുമാനം ലഭിക്കുന്ന ഫണ്ടുകളാണെങ്കില്‍ പണപ്പെരുപ്പത്തേക്കാള്‍ നിക്ഷേപം ലഭിക്കാനുള്ള അവസരമാകും ഇതിലൂടെ ലഭിക്കുക. എന്നാല്‍ നിക്ഷേപകര്‍ക്കു പലര്‍ക്കും ഈയൊരു രീതിയെക്കുറിച്ചുള്ള കൃത്യമായ ധാരണകളില്ലെന്നതാണു വസ്‌തുത.
നിക്ഷേപ വേളയില്‍ നടത്തേണ്ട മറ്റൊന്ന്‌ ആപേക്ഷികമായ വിലയിരുത്തലുകളാണ്‌. ഒരു കമ്പനിക്ക്‌ ആയിരം കോടി രൂപയിലേറെ വരുമാനമുണ്ടെന്നു കരുതുക. ചില മേഖലകളില്‍ ഇതു മികച്ചതായി കണക്കാനാവുമ്പോള്‍ മറ്റു ചില മേഖലകളില്‍ അതത്ര മികച്ചൊരു നിലയാവണമെന്നില്ല. വളരെ പ്രാധാന്യത്തോടെ വിലയിരുത്തേണ്ട മറ്റൊന്ന്‌ കമ്പനിയുടെ മാനേജുമെന്റിന്റെ ചരിത്രമാണ്‌. ഇതു കൂടി പ്രാധാന്യത്തോടെ വിലയിരുത്തിയ ശേഷമാകണം നിക്ഷേപം നടത്തേണ്ടത്‌. 

ഈ ഓണം ഗോദ്‌റേജ്‌ വൈരാഘോഷം? -ഗോദ്‌റേജ്‌ അപ്ലയന്‍സസിന്റെ ഓണം ഓഫര്‍


ഓരോ ദിവസവും ഒരു ലക്ഷം രൂപയുടെഡയമണ്ട്‌ നെക്‌ലസ്‌ സമ്മാനം നേടാന്‍ അവസരം


കൊച്ചി : ഓണത്തോടനുബന്ധിച്ച്‌ ഇന്ത്യയിലെ പ്രമുഖ ഹോം അപ്ലയന്‍സ്‌ നിര്‍മാതാക്കളായ
ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഈ ഓണം ഗോദ്‌റേജ്‌ വൈരാഘോഷം എന്ന പ്രത്യേക
ഉത്സവകാല ഓഫര്‍ അവതരിപ്പിച്ചു. ഓണാഘോഷങ്ങള്‍ക്ക്‌ തിളക്കമേകാന്‍ ഒരോദിവസവും
ഒരു ലക്ഷം രൂപയുടെ ഡയമണ്ട്‌ നെക്‌ലസ്‌ സമ്മാനമായി നല്‍കുന്ന ഓഫറാണ്‌ ഇതിലുള്ളത്‌.

ഓണാഘോഷത്തിന്‌ കൂടുതല്‍ ചാരുത പകരുന്നതിന്‌ പുതിയ ഉല്‍പന്നശ്രേണിയും അവതരിപ്പിച്ചു.
റഫ്രിജറേറ്റര്‍ ടെക്‌നോളജിയെ പുതിയൊരു തലത്തിലെത്തിക്കുന്ന കമ്പനി ഇതിന്റെ പുതിയൊരു
ശ്രേണി തയ്യാറാക്കി. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ്‌ ഫ്രോസ്‌റ്റ്‌ ഫ്രീ മോഡിലുള്ള ഹൈബ്രിഡ്‌
റഫ്രിജറേറ്ററായ ഗോദ്‌റേജ്‌ എഡ്‌ജ്‌ ഡിജിയാണ്‌ അതിലൊന്ന്‌. പുതിയ മാക്‌സ്‌ഫ്രെഷ്‌ ശ്രേണിയില്‍
എഡ്‌ജ്‌ ഇസഡ്‌ എക്‌സ്‌ എന്ന ഉല്‍പന്നവും അവതരിപ്പിച്ചിട്ടുണ്ട്‌.

വാഷിങ്‌ മെഷീന്‍ വിഭാഗത്തില്‍ ഗോദ്‌റേജ്‌ ഇയോണ്‍ യു-സോണിക്‌ വാഷിങ്‌ മെഷീനാണ്‌
അവതരിപ്പിച്ചിരിക്കുന്നത്‌. ഇതില്‍ പ്രത്യേക അള്‍ട്രാ സോണിക്‌ സ്‌റ്റെയിന്‍ റിമൂവറും
ഘടിപ്പിച്ചിരിക്കുന്നു. പുതിയ ഗോദ്‌റേജേ്‌ എഡ്‌ജ്‌ സെമി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷീനും
വിപണിയിലെത്തിച്ചു.

ഇതുകൊണ്ടും ഓണത്തിന്റെ പുതിയ ഉല്‍പന്നനിര അവസാനിക്കുന്നില്ല. ഗ്രീന്‍ ബാലന്‍സ്‌
ടെക്‌നോളജിയുള്ള ഗോദ്‌റേജ്‌ ഇയോണ്‍ ഫൈവ്‌ സ്റ്റാര്‍ ഏ സിയാണ്‌ മറ്റൊരു ഉല്‍പന്നം.
നൂതനമായ ഗോദ്‌റേജ്‌ ഇയോണ്‍ പിസ ആന്റ്‌ കെബാബ്‌ മേക്കര്‍ മൈക്രോവേവ്‌ അവനും വിപണിയിലെത്തിച്ചിട്ടുണ്ട്‌. 34 ലിറ്റര്‍ ഡ്രോപ്പ്‌ ഡൗണ്‍ കണ്‍വെക്ഷന്‍ മൈക്രോവേവ്‌ ആണ്‌ മറ്റൊരുല്‍പ്പന്നം.
ഓണാഘോഷ വേളയില്‍ ഉല്‍പന്നം വാങ്ങുന്ന ഓരോ ഉപയോക്താവിനും ഓരോ ദിവസവും
ഒരു ലക്ഷം രൂപയുടെ ഡയമണ്ട്‌ നെക്‌ലസ്‌ നേടാനുള്ള സാധ്യതയാണുള്ളത്‌. ഉല്‍പന്നം വാങ്ങിക്കഴിയുമ്പോള്‍ അതോടൊപ്പം ലഭിക്കുന്ന സ്‌ക്രാച്ച്‌ കാര്‍ഡിലുള്ള നമ്പര്‍ അയച്ചുകൊടുക്കണം.
ഏഛഉഛചഅങ <സ്‌പേസ്‌> കാര്‍ഡിലെ രഹസ്യ നമ്പര്‍ എന്ന ക്രമത്തില്‍ 8082425533 ലേക്ക്‌
എസ്‌. എം. എസ്സ്‌. ചെയ്യുക. ജൂലൈ 25 മുതല്‍ സെപ്‌റ്റംബര്‍ ഏഴുവരെയാണ്‌ ലക്കിഡ്രോ.

ഇതിനുംപുറമെ ഗോദ്‌റേജ്‌ റഫ്രിജറേറ്റര്‍, വാഷിങ്‌ മെഷീന്‍, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ്‌ അവന്‍ എന്നിവ വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനവും ലഭിക്കും. ഇതില്‍ ലാഒപ്പാലയുടെ 8 പീസ്‌
ഡിന്നര്‍ സെറ്റ്‌, ബൊനീറ്റ ലോണ്‍ട്രി ബാഗ്‌, അഡിഡാസ്‌ ബാക്ക്‌ പാക്ക്‌സ്‌, ഫ്രിഡ്‌്‌ജ്‌വെയര്‍
കിറ്റ്‌ എന്നിവ ഉള്‍ക്കൊള്ളുന്നു.

ഗോദ്‌റേജ്‌ അപ്ലയന്‍സസിന്റെ പ്രീമിയം ഉല്‍പന്നവിപണിയാണ്‌ എന്നും കേരളമെന്ന്‌ കമ്പനിയുടെ
മാര്‍ക്കറ്റിങ്‌ വിഭാഗം അസോസിയേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ രമേശ്‌ ചെമ്പത്ത്‌ വെളിപ്പെടുത്തി.
കേരളത്തില്‍ കമ്പനിക്ക്‌ നേതൃസ്ഥാനമാണുള്ളത്‌. പ്രീമിയം ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ തങ്ങള്‍ എന്നും ആഘോഷ സീസണ്‍ ആരംഭിക്കാറുള്ളത്‌. ഓണം സീസണില്‍ ഏറ്റവും മികച്ച
ഉല്‍പ്പന്ന ശ്രേണിയാണ്‌ എത്തിക്കുക. എല്ലാ വിഭാഗങ്ങളിലും പുതിയ പ്രീമിയം ഉല്‍പന്നങ്ങള്‍
ഇത്തവണ എത്തിച്ചിരിക്കുന്നു. ഉറപ്പായ സമ്മാനങ്ങളും ഒരു ലക്ഷം രൂപയുടെ ഡയമണ്ട്‌ നെക്‌ലസ്‌
ഓരോദിവസവും നേടാന്‍ അവസരവുമൊരുക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
വളരെ അനുകൂല സൂചനകളുമായാണ്‌ ഈ വര്‍ഷം ആരംഭിച്ചിരിക്കുന്നതെന്ന്‌ നാഷണല്‍
സെയില്‍സ്‌ ഹെഡ്‌ ജയേഷ്‌ പരേഖ്‌ പറഞ്ഞു. എല്ലാ മേഖലകളിലും ഉല്‍പന്ന വിഭാഗങ്ങളിലും
സവിശേഷമായ വളര്‍ച്ചയാണ്‌ കാണുന്നത്‌. സമ്മര്‍ സീസണിലാകട്ടെ കൂളിങ്‌ വിഭാഗങ്ങളായ
റഫ്രിജറേറ്ററുകളിലും എയര്‍ കണ്ടീഷണറുകളിലും പ്രോത്സാഹനജനകമായ വളര്‍ച്ച കാണുന്നുണ്ട്‌. ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഈ മേഖലയില്‍ 30 ശതമാനം വളര്‍ച്ച കൈവരിച്ചിരിക്കുന്നു
എന്നറിയിക്കുന്നതില്‍ അഭിമാനമുണ്ട്‌. ഈ വ്യവസായത്തിലെ വളര്‍ച്ചവച്ചു നോക്കുമ്പോള്‍
ഇരട്ടിയാണിത്‌. എയര്‍ കണ്ടീഷണര്‍ വിപണിയില്‍ 60 ശതമാനം വളര്‍ച്ചയാണ്‌്‌ കാണിക്കുന്നത്‌.
മികച്ച മഴ ഇത്തവണ ലഭിക്കുന്നതുകൊണ്ട്‌ ഓണം സീസണ്‍ വിജയകരമായിരിക്കുമെന്നാണ്‌
പ്രതീക്ഷ. കമ്പനിയുടെ സുപ്രധാന വിപണിയായ കേരളത്തില്‍ 50 ശതമാനം വളര്‍ച്ച
കൈവരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഉല്‍പന്നങ്ങളുടെ സവിശേഷതകള്‍:

എഡ്‌ജ്‌ ഡിജി : സൂപ്പര്‍ ഇന്റലിജന്റ്‌ ഫ്രോസ്‌റ്റ്‌ ഫ്രീ മോഡുള്ള ഇന്ത്യയിലെ ആദ്യത്തെ
ഹൈബ്രിഡ്‌ റഫ്രിജറേറ്ററാണ്‌ എഡ്‌ജ്‌ ഡിജി. രാത്രിയും പകലും തിരിച്ചറിഞ്ഞ്‌്‌ പ്രവര്‍ത്തിക്കുന്ന ഫോട്ടോസെന്‍സര്‍ കണ്‍ട്രോള്‍, ഡിജിറ്റല്‍ നിയന്ത്രിതമായ കംപ്രസര്‍, യൂസേജ്‌്‌ അനലൈസര്‍,
ടെംപറേച്ചര്‍ മോണിറ്റര്‍ എന്നിവയാണ്‌ ഇതിന്റെ പ്രധാന സവിശേഷതകള്‍.
ഫ്രോസ്‌റ്റ്‌്‌ ഫ്രീയുടെയും സിംഗിള്‍ ഡോര്‍ ഡയറക്ട്‌ കൂള്‍ റഫ്രിജറേറ്ററുകളുടെയും മികച്ച പ്രത്യേകതകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഉയര്‍ന്ന വൈദ്യുതി ക്ഷമതയാണ്‌ മറ്റൊരു പ്രത്യേകത.

ഗോദ്‌റേജ്‌ എഡ്‌ജ്‌ ഇസഡ്‌ എക്‌സ്‌: 2 എക്‌സ്‌ എവര്‍ഫ്രെഷ്‌ സിസ്റ്റം അവതരിപ്പിക്കുന്നതിലൂടെ
പരമാവധി ഫ്രെഷ്‌നെസാണ്‌ ഈ ശ്രേണി വാഗ്‌ദാനം ചെയ്യുന്നത്‌.

എഡ്‌ജ്‌ സെമി ഓട്ടോ വാഷിങ്‌ മെഷീനുകള്‍ : ആകര്‍ഷണീയമായ നിറമാണ്‌ ഇതിന്റെ
മുഖ്യപ്രത്യേകത. വസ്‌ത്രങ്ങള്‍ക്ക്‌ ഫൈവ്‌ സ്റ്റാര്‍ വാഷ്‌ ഇത്‌ ലഭ്യമാക്കുന്നു.
എല്‍ ഇ ഡി ഇല്യുമിനേറ്റര്‍ വാഷ്‌ ടബ്‌, മൈക്രോ ഫില്‍റ്റര്‍, 100 ശതമാനം റസ്റ്റ്‌ പ്രൂഫ്‌ ബോഡി,
ടഫന്‍ഡ്‌ ഗ്ലാസ്‌ ലിഡുകള്‍, ട്രൈ റോട്ടോ സ്‌ക്രബ്‌ പള്‍സേറ്റര്‍ എന്നിവയാണ്‌ മറ്റു പ്രത്യേകതകള്‍. വാഷ്‌ മോട്ടോറിന്‌ അഞ്ചുവര്‍ഷത്തെ വാറന്റിയുമുണ്ട്‌.



എല്‍ഐസി ഹൗസിംഗ്‌ ഫിനാന്‍സ്‌ അറ്റാദായം 322 കോടി



കൊച്ചി: 2014 ജൂണ്‍ 30ന്‌ അവസാനിച്ച ആദ്യ ത്രൈമാസ പാദത്തില്‍ എല്‍ഐസി ഹൗസിംഗ്‌ ഫിനാന്‍സിന്റെ അറ്റാദായം 322.13 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത്‌ 310.51 കോടിയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം ഈക്കാലയളവില്‍ മുന്‍വര്‍ഷത്തെ 2178 കോടിയില്‍നിന്ന്‌ 17% ഉയര്‍ന്ന്‌ 2544 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 11% ഉയര്‍ന്ന്‌ 508 കോടി രൂപയായി.
നാഷണല്‍ ഹൗസിംഗ്‌ ബാങ്ക്‌ നിര്‍ദ്ദേശാനുസരണം നികുതി ബാധ്യതാ കരുതല്‍ ധനമായി 32.21 കോടി നീക്കിയതിനു മുന്‍പുള്ള ലാഭം 355 കോടിയും, നികുതിക്കു മുന്‍പുള്ള ലാഭം 488 കോടിയുമാണ്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 15% വളര്‍ച്ച നേടി.
വ്യക്തിഗത വിഭാഗത്തില്‍ നിഷ്‌ക്രിയ ആസ്‌തി മുന്‍വര്‍ഷത്തെ 0.51 ശതമാനത്തില്‍ നിന്ന്‌ 0.40 ശതമാനമായി കുറയ്‌ക്കാന്‍ കമ്പനിക്കു കഴിഞ്ഞു.
കമ്പനിയുടെ ആദ്യ പാദ ഫലം എല്ലാതലത്തിലും ആരോഗ്യപരമായതാണെന്നും പുതിയ കേന്ദ്ര ബഡ്‌ജറ്റിന്റെ അടിസ്ഥാനത്തില്‍ തികഞ്ഞ ശുഭാപ്‌തി വിശ്വാസമാണ്‌ വരും നാളുകളെക്കുറിച്ചുള്ളതെന്നും എല്‍ഐസി ഹൗസിംഗ്‌ ഫിനാന്‍സ്‌ സിഇഒയും എംഡിയുമായ സുനിത ശര്‍മ്മ പറഞ്ഞു. 

Sunday, July 20, 2014

യു റ്റി ഐ യുടെ എന്‍ എഫ്‌ ഒ : അപേക്ഷാ തീയതി 21 വരെ



കൊച്ചി: മൂലധനത്തിനു പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട്‌ അവതരിപ്പിച്ച 'യു റ്റി ഐ ക്യാപ്പിറ്റല്‍ പ്രൊട്ടക്‌ഷന്‍ ഓറിയന്റഡ്‌ സ്‌കീം -സീരീസ്‌ 4-1 (1103 ദിവസം)' എന്ന മ്യൂച്വല്‍ ഫണ്ടില്‍ അംഗത്വത്തിനായുള്ള അപേക്ഷകള്‍ ഈ മാസം 21 വരെ സ്വീകരിക്കും.
ന്യൂ ഫണ്ട്‌ ഓഫര്‍ (എന്‍ എഫ്‌ ഒ) പ്രകാരം യൂണിറ്റിനു വില 10 രൂപ. അലോട്ട്‌മെന്റ്‌ തീയതി മുതല്‍ 1103 ദിവസമായിരിക്കും ഈ ക്ലോസ്‌ഡ്‌ ഫണ്ടിന്റെ കാലാവധി. മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥിര നിക്ഷേപങ്ങളിലും കടപ്പത്രങ്ങളിലും 70-100 % മുതലിറക്കിയുള്ള വരുമാനമാണ്‌ ഫണ്ടിന്റെ പ്രാഥമിക ലക്ഷ്യം. ഓഹരി വിപണിക്കും അനുബന്ധ മേഖലകള്‍ക്കും താരതമ്യേന കുറഞ്ഞ പ്രാധാന്യം നല്‍കിയുള്ളതാകും ഫണ്ട്‌ മാനേജ്‌മെന്റ്‌.
റെഗുലര്‍ സബ്‌ പ്ലാനിലും ഡയറക്ട്‌ സബ്‌ പ്ലാനിലും ഗ്രോത്ത്‌,ഡിവിഡന്റ്‌ പേ ഔട്ട്‌ ഓപ്‌ഷനുകള്‍ ഉണ്ട്‌. 5000 രൂപയാണ്‌ കുറഞ്ഞ അപേക്ഷാ തുക. ചുരുങ്ങിയത്‌ 20 കോടി രൂപ എന്‍ എഫ്‌ ഒ യിലൂടെ സമാഹരിക്കാനുദ്ദേശിക്കുന്നു. ക്രിസില്‍ എം ഐ പി ബ്ലെന്‍ഡഡ്‌ ഇന്‍ഡക്‌സ്‌ ആണ്‌ ഈ എന്‍ എഫ്‌ ഒ യ്‌ക്കു ലഭിച്ചിട്ടുള്ള ബെഞ്ച്‌മാര്‍ക്ക്‌ ഇന്‍ഡക്‌സ്‌. സുനില്‍ പാട്ടീല്‍ ആണ്‌ ഫണ്ട്‌ മാനേജര്‍.

റംസാന്‍ - ഓണം ഉത്സവ മേളയുമായി നുനു







കൊച്ചി: നഗരത്തിലെ ശ്രദ്ധേയമായ വസ്‌ത്രവ്യാപാര സ്ഥാപനമായ നുനു ടെക്‌സ്റ്റൈല്‍ മാര്‍ക്കറ്റ്‌ റംസാന്‍- ഓണം ഉത്സവങ്ങളോടനുബന്ധിച്ചു സവിശേഷമായ മോഡലുകള്‍ അവതരിപ്പിക്കുന്നു. സൗത്ത്‌ ജോസ്‌ ബ്രദേഴ്‌സ്‌ ബില്‍ഡിങ്‌സിലെ നുനു ടെക്‌സ്റ്റൈലില്‍ ഉത്സവ സീസണ്‍ അവസാനിക്കും വരെ 10 ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്‌ട്‌.
മലബാര്‍ കളക്‌ഷന്‍സ്‌ ആണ്‌ റംസാന്‍ ആഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അപൂര്‍വമായി മാത്രം കാണാവുന്ന കറാച്ചി ചുരിദാര്‍ മെറ്റീരിയലുകള്‍, പാക്കിസ്ഥാനി മോഡല്‍ ടോപ്പുകള്‍ എന്നിവ ഏറെ ശ്രദ്ധേയം. ഫ്‌ളോര്‍ ലങ്‌ത്‌ റെഡിമെയ്‌ഡ്‌ ചുരിദാറുകളുടെയും വിവിധ കോട്ടണ്‍ ഫാഷന്‍ ചുരിദാറുകളുടെയും വിപുലമായ ശ്രേണിയും ഇവിടെ കാണാം.
ജന്റ്‌സ്‌, ലേഡീസ്‌, കിഡ്‌സ്‌ വെയറുകളുടെ ഏറ്റവും നൂതനമായ ഫാഷനുകള്‍, ഫാന്‍സി കിഡ്‌സ്‌ ഫ്രോക്കുകള്‍, ഫാന്‍സി ടോപ്പുകള്‍, ലെഗ്ഗിന്‍സ്‌, ഇന്നര്‍ വെയറുകള്‍, രാജസ്ഥാന്‍ ബെഡ്‌ ഷീറ്റുകള്‍, സോഫാ ബായ്‌ക്കുകള്‍, റെഡിമെയ്‌ഡ്‌ കര്‍ട്ടനുകള്‍, ടവലുകള്‍, റെയ്‌ന്‍ കോട്ടുകള്‍, പെര്‍ഫ്യൂമുകള്‍, ബെല്‍റ്റുകള്‍, കണ്ണടകള്‍ എന്നിവയാണു മറ്റു വിഭാഗങ്ങള്‍.
സാരികളാണ്‌ ഈ ഉത്സവകാലത്തെ മറ്റൊരു ആകര്‍ഷണം. ഫാന്‍സി സാരികള്‍, കോട്ടണ്‍ സാരികള്‍, കേരള സാരികള്‍, സെറ്റ്‌ മുണ്‌ടുകള്‍, ലുങ്കികള്‍, പുരുഷന്മാര്‍ക്കായി ഫോര്‍മല്‍- കാഷ്വല്‍ ഷര്‍ട്ടുകള്‍, ജീന്‍സുകള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും മികവുറ്റ സെലക്‌ഷനുകള്‍ ഇവിടെ ലഭ്യം. എല്ലാ പ്രമുഖ ഡെബിറ്റ്‌- ക്രെഡിറ്റ്‌ കാര്‍ഡുകളും സ്വീകരിക്കുമെന്നു നുനു ടെക്‌സ്റ്റൈല്‍ മാര്‍ക്കറ്റ്‌ പ്രൊപ്രൈറ്റര്‍ സണ്ണി ചെറിയാന്‍ അറിയിച്ചു. 

ക്ലെയിംസ്‌ റേഷ്യോ : മാക്‌സ്‌ ലൈഫിന്‌ റെക്കോഡ്‌


കൊച്ചി : കുടിശ്ശിക അവകാശ വിതരണ റോഷ്യോയില്‍ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ റെക്കോഡ്‌. 2013 - 2014 സാമ്പത്തിക വര്‍ഷം ഔട്ട്‌സ്റ്റാന്‍ഡിങ്ങ്‌ ക്ലെയിംസ്‌ റേഷ്യോയില്‍ 0.04 ശതമാനം എന്ന നാഴിക കല്ലാണ്‌ മാക്‌സ്‌ ലൈഫ്‌ പിന്നിട്ടത്‌. 2014 മാര്‍ച്ച്‌ 31 ന്‌, മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ കൊടുത്തു തീര്‍ക്കാനുണ്ടായിരുന്ന കുടിശിക ക്ലെയിംസ്‌ കേവലം നാലെണ്ണം മാത്രമായിരുന്നു.
ക്ലെയിംസ്‌ ഒത്തു തീര്‍പ്പാക്കാന്‍ നിയമാനുസൃതം 30 ദിവസം അനുവദനീയമാണെങ്കിലും കേവലം ആറുദിവസം കൊണ്ട്‌ തീര്‍പ്പാക്കാന്‍ കഴിഞ്ഞത്‌ മറ്റൊരു റെക്കോര്‍ഡാണ്‌.
2014 സാമ്പത്തിക വര്‍ഷം മരണം സംബന്ധിച്ച അവകാശങ്ങളില്‍ 99.95 ശതമാനവും കേവലം 10 ദിവസം കൊണ്ടു തീര്‍പ്പാക്കാന്‍ കഴിഞ്ഞു. യൂണിറ്റ്‌ ലിങ്ക്‌ഡ്‌ പോളിസികളില്‍ ഫണ്ട്‌ വാല്യു അവകാശങ്ങളില്‍ 99.83 ശതമാനം തീര്‍പ്പാക്കാന്‍ 48 മണിക്കൂര്‍ മാത്രമാണെടുത്തത്‌. 3 വര്‍ഷത്തിലേറെ പഴക്കമുള്ള പോളിസികളുടെ മരണാവകാശങ്ങളില്‍ 100 ശതമാനവും കൊടുത്തു തീര്‍ക്കുകയും ചെയ്‌തു.
ക്ലെയിംസിന്റെ നടപടി ക്രമങ്ങള്‍ ലളിതമാക്കാന്‍ രണ്ടുകൊല്ലം മുമ്പ്‌ സ്വീകരിച്ച നടപടികളുടെ ഗുണഫലമാണ്‌ ഇപ്പോള്‍ പ്രകടമാകുന്നതെന്ന്‌ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ സീനിയര്‍ ഡയറക്‌ടറും ചീഫ്‌ ഓപ്പറേഷന്‍സ്‌ ഓഫീസറുമായ വി. വിശ്വാനന്ദ്‌ പറഞ്ഞു. ഗൃഹനാഥന്റെ ആകസ്‌മിക വേര്‍പാടില്‍, ഉപഭോക്താവിന്റെ ആവശ്യം അറിഞ്ഞ്‌ പ്രവര്‍ത്തിക്കാന്‍ മാക്‌സ്‌ ലൈഫ്‌ പരിപാടികള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. ഓരോ മരണാവകാശ ക്ലെയിമിനും ഉടന്‍ പരിഹാരം കാണാന്‍ ക്ലെയിംസ്‌ റിലേഷന്‍ഷിപ്പ്‌ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ബാങ്ക്‌ വിഡന്റ്‌ ചെക്കുകള്‍ കൈമാറി




ന്ത്യന്‍ ബാങ്ക്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ശ്രീ ടി എം ഭാസിന്‍, ബാങ്കിന്റെ ഫൈനല്‍ ഡിവിഡന്റ്‌ ചെക്കുകള്‍, ബഹു.കേന്ദ്ര ധനകാര്യമന്ത്രി 
ശ്രീ അരുണ്‍ ജെയ്‌റ്റ്‌ലിക്കു ദല്‍ഹിയില്‍ വച്ചു കൈമാറുന്നു. സോണല്‍ മാനേജര്‍ (ദല്‍ഹി) ശ്രീ പാര്‍ത്ഥസാരഥി.ബി, ഇന്ത്യന്‍ ബാങ്ക്‌ ഡയറക്‌ടര്‍
ശ്രീമതി സുധാ കൃഷ്‌ണന്‍ ഐ എ എസ്‌, എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍മാരായ
ബി.രാജ്‌കുമാര്‍, മഹേഷ്‌കുമാര്‍ ജെയിന്‍, ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ശ്രീ ടി എം ഭാസിന്‍, ധനകാര്യമന്ത്രി ശ്രീ അരുണ്ട ജെയ്‌റ്റ്‌ലി എന്നിവരെ കാണാം. ഇടത്തു നിന്നു വലത്തേക്ക്‌.)




j

ടെന്റുകളും പന്തലുകളും ചാമ്പലാകുന്നതു തടയാന്‍ ഗാര്‍വാറെയുടെ ഗുരു മാക്‌സ്‌



കൊച്ചി: ടെന്റുകളും പന്തലുകളും അഗ്നിബാധക്കിരയാകുന്നതു ഫലപ്രദമായി തടയുന്ന നിര്‍മ്മാണ വസ്‌തുക്കള്‍ ഗാര്‍വാറെ വാള്‍ റോപ്പ്‌സ്‌ ലിമിറ്റഡ്‌ വിപണിയിലിറക്കി. തീ പടരുന്നതു പ്രതിരോധിക്കുന്നതിനു പുറമേ യു വി രശ്‌മികള്‍, പൊടി, കാറ്റ്‌, വെള്ളം എന്നിവയില്‍നിന്നുമുള്ള സുരക്ഷ ഉറപ്പാക്കുന്നതാണ്‌ കമ്പനിയുടെ ഗുരു മാക്‌സ്‌ എന്ന ഉല്‍പന്നമെന്ന്‌ ഗാര്‍വാറെ അറിയിച്ചു.
സാങ്കേതികാവശ്യങ്ങള്‍ക്കായുള്ള തുണിത്തരങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും ഉത്‌പാദകരായ ഗാര്‍വാറെ വാള്‍ റോപ്പ്‌സ്‌ ലിമിറ്റഡ്‌ ടെന്റുകളുടെയും പന്തലുകളുടെയും നിര്‍മ്മാണവസ്‌തുക്കളുടെ രംഗത്ത്‌ ഏറെക്കാലമായി രാജ്യത്ത്‌ ഒന്നാം സ്ഥാനക്കാരാണ്‌. തീപ്പൊരിയെ വന്‍ജ്വാലയായി ആളിപ്പടരാന്‍ സഹായിക്കുന്ന സാധാരണ തുണിത്തരങ്ങള്‍ ടെന്റുകളും പന്തലുകളും നിര്‍മ്മിക്കാനുപയോഗിക്കുന്നതിന്റെ ആപത്‌സാധ്യത വളരെ ഗൗരവതരമാണെന്ന്‌ നിരവധി ദുരന്തങ്ങളിലൂടെ തെളിഞ്ഞതിനെത്തുടര്‍ന്നാണു കമ്പനി അഗ്നി പ്രതിരോധത്തിനു മുന്‍തൂക്കം നല്‍കിയുള്ള വസ്‌തുക്കളുടെ നിര്‍മ്മാണത്തിനു പ്രാധാന്യം നല്‍കിയത്‌. 

താല്‍ക്കാലികാവശ്യത്തിനാകയാല്‍ സുരക്ഷയ്‌ക്കു പരിഗണന നല്‍കാതെ നിര്‍മ്മിക്കുന്ന ടെന്റുകള്‍ക്കും പന്തലുകള്‍ക്കും അപകട സാധ്യത ഏറുന്നതു സ്വാഭാവികം. വലിയ മുതല്‍മുടക്കൊഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുന്നു. പക്ഷേ വിപുലമായ ഗവേഷണ, നിരീക്ഷണ ഫലമായി വികസിപ്പിച്ചെടുത്ത കുറഞ്ഞ ചെലവില്‍ത്തന്നെ സുരക്ഷ സാധ്യമാക്കുന്ന വസ്‌തുക്കള്‍ വിപണിയിലെത്തിയ വിവരം ഇവര്‍ അറിയുന്നുമില്ല. ഈ നിരയില്‍ അതുല്യമാണ്‌ ഗൂരു മാക്‌സ്‌ എന്ന്‌ ഗാര്‍വാറെ വാള്‍ റോപ്പ്‌സ്‌ ലിമിറ്റഡിന്റെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ ഷുജാവുള്‍ റഹ്‌മാന്‍ ചൂണ്ടിക്കാട്ടി.
സുരക്ഷാ മാനദണ്‌ഡങ്ങളിലെ മികവിനു പുറമേ മനോഹാരമാണെന്നതും സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്നതും ദീര്‍ഘകാലം ഈടുനില്‍ക്കുന്നുവെന്നതും ഗൂരു മാക്‌സിന്റെ സവിശേഷതകളാണെന്ന്‌ ഷുജാവുള്‍ റഹ്‌മാന്‍ പറഞ്ഞു. 2013 ലെ മഹാ കുംഭമേള അഗ്നിബാധ സുരക്ഷാ പാളിച്ചമൂലമാണു സംഭവിച്ചത്‌. ജനസാന്ദ്രമായ നമ്മുടെ നഗരങ്ങള്‍ ഇത്തരം ദുരന്തങ്ങളില്‍നിന്നു പാഠമുള്‍ക്കൊള്ളണം. ഗൂരു മാക്‌സ്‌ ഈ രംഗത്തു മികച്ച പ്രശ്‌ന പരിഹാര മാര്‍ഗ്ഗമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ജല ശുചീകരണം : സീറോ ബി യുവി ഗ്രാന്‍ഡെ വിപണിയില്‍



കൊച്ചി : ജലശുചീകരണ സാങ്കേതിക വിദ്യാരംഗത്തെ മുന്‍നിരക്കാരായ, ഇയോണ്‍ എക്‌സ്‌ചേഞ്ച്‌, അതിനൂതന അള്‍ട്രാവയലറ്റ്‌ വാട്ടര്‍പ്യൂരിഫയര്‍, സീറോ ബി യുവി ഗ്രാന്‍ഡെ വിപണിയില്‍ അവതരിപ്പിച്ചു. ടാങ്കിലെ വെള്ളത്തെ 
സംരക്ഷിക്കുകയും അണുക്കളെ 24 മണിക്കൂറും പ്രതിരോധിക്കുകയും ചെയ്യുന്ന 
ഇലക്‌ട്രോലിറ്റിക്‌ സിസ്റ്റം സാനിറ്റൈസര്‍ (ഇഎസ്‌എസ്‌) ഉപയോഗിച്ചു നിര്‍മിച്ച 
ഏക വാട്ടര്‍ പ്യൂരിഫയര്‍ ആണ്‌ സീറോബി യുവി ഗ്രാന്‍ഡെ.
കുടിക്കാനും പാചകത്തിനും ഉള്‍പ്പെടെ എല്ലാ ആവശ്യത്തിനും ഉള്ള 
ജലത്തിന്റെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സൗഹൃദ ജല 
ശുചീകരണ സാങ്കേതികവിദ്യയാണ്‌ അള്‍ട്രാവയലറ്റ്‌ സാങ്കേതികവിദ്യ.
സീറോ ബി യുവി ഗ്രാന്‍ഡെ മൈക്രോബുകളുടെ ഫോട്ടോ റി-ആക്‌ടിവേഷനുള്ള പ്രതിവിധിയാണ്‌. ആറുഘട്ട യുവി ജലശുചീകരണം ബാക്‌ടീരിയയെയും വൈറസുകളെയും ഉ?ൂലനം ചെയ്യുന്നു.
കാല്‍സിയം, മഗ്നീഷ്യം, സോഡിയം, ബൈ കാര്‍ബണേറ്റ്‌സ്‌, ക്ലോറൈഡ്‌സ്‌, സള്‍ഫേറ്റ്‌സ്‌ തുടങ്ങി ജലത്തിലുള്ള എല്ലാ ഖരമാലിന്യങ്ങളില്‍ 90 ശതമാനവും സീറോ ബി യുവി ഗ്രാന്‍ഡെ നീക്കം ചെയ്യുന്നു. ശുദ്ധ ജലത്തിന്റെ പ്രകൃതിദത്ത രുചി നിലനിര്‍ത്തുന്ന സീറോ ബി യുവി ഗ്രാന്‍ഡെ, വെള്ളത്തിലെ ആര്‍സെനിക്‌, ഫ്‌ളൂറൈഡ്‌, ലെഡ്‌ തുടങ്ങി ഹാനികരമായ മിനറലുകളെ നശിപ്പിക്കുകയും ചെയ്യും. 

Wednesday, July 16, 2014

നാഷണല്‍ ജ്യോഗ്രഫിക്‌ ചാനലില്‍ മുണ്ട്‌റ തുറമഖത്തെക്കുറിച്ചു പ്രത്യേക എപ്പിസോഡ്‌ ശനിയാഴ്‌ച രാത്രി ഏഴിന്‌



കൊച്ചി: നാഷണല്‍ ജ്യോഗ്രഫിക്‌ ചാനലിന്റെ മെഗാസ്‌ട്രക്‌ചര്‍ പരമ്പരയില്‍ ഈ ശനിയാഴ്‌ച (19നു) ഗുജറാത്തിലെ മുണ്ട്‌റ തുറമുഖത്തെക്കുറിച്ചുള്ള പ്രത്യേക എപ്പിസോഡ്‌ രാത്രി ഏഴിനു സംപ്രേഷണം ചെയ്യും..
രാജ്യത്തെ ആദ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുണ്ട്‌റ പോര്‍ട്ടിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും രാത്രിയും പകലും വ്യത്യാസമില്ലാതെ തൊഴിലാളികള്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നതും നാഷണല്‍ ജ്യോഗ്രഫിക്‌ ചാനല്‍ വിശദമായി ടെലിവിഷന്‍ പ്രേഷകരില്‍ എത്തിക്കും.
തുറമുഖത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ എന്‍ജിനിയറിംഗ്‌ മേഖലയില്‍ പ്രതീക്ഷിക്കാനാവാത്ത വെല്ലുവിളികളാണ്‌ നേരിടേണ്ടിവന്നത്‌. ഓരോ ദിവസവും അതിവേഗത്തിലും സുരക്ഷിതമായും യാന്ത്രികമായി സാധന സാമിഗ്രികള്‍ കൈകാര്യം ചെയ്യേണ്ടിവന്നതും കടുത്ത വെല്ലുവിളികളായിരുന്നു. വന്‍ സ്വപ്‌നങ്ങള്‍ എങ്ങനെ ആധൂനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിസ്‌മയാവഹമായ വമ്പന്‍ നിര്‍മ്മാണ സമുച്ചയമായി മാറുന്നുവെന്നതാണ്‌ ഈ സ്‌പെഷ്യല്‍ എപ്പിസോഡിലെ പ്രധാന പ്രമേയം.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മെഗാസ്‌ട്രക്‌ചര്‍ പരമ്പരയില്‍ ആഗോളതലത്തിലെ വിസ്‌മയം സൃഷ്ടിക്കുന്ന മനുഷ്യനിര്‍മ്മിതമായ നിര്‍മ്മിതികളും അവയുടെ ഏന്‍ജിനിയറിങ്ങിലെ വൈഭവവും പ്രേക്ഷകരില്‍ എത്തിക്കുവാന്‍ നാഷണല്‍ ജ്യോഗ്രഫിക്‌ ചാനലിനു കഴിഞ്ഞു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മനുഷ്യനിര്‍മ്മിതമായ ആധൂനിക എഞ്ചിനിയറിംഗ്‌ വൈഭവത്തിന്റ വിസ്‌മയകരമായ മെഗാസ്‌ട്രകചര്‍ ആയി കണക്കാവുന്ന സമുച്ചയങ്ങള്‍ ഇന്ത്യയില്‍ കുറവാണെങ്കിലും വിരലില്‍ എണ്ണാവുന്നവയില്‍ വിസ്‌മയം സൃഷ്ടിക്കുതിനു ഒരു ഉദാഹരണമാണ്‌ മുണ്ട്‌റയിലെ അഡാനി പോര്‍ട്ട്‌ എന്ന്‌ നാഷണല്‍ ജ്യോഗ്രഫി ചാനലിന്റെ പ്രോഗ്രാം വൈസ്‌ പ്രസിഡന്റ്‌ സ്വാതി മോഹന്‍ പറഞ്ഞു.
രാജ്യത്തെ ഒരു ടെലിവിഷന്‍ ചാനലും ഇതുവരെ ഇത്രമനോഹരമായി മുണ്ട്‌റ തുറമുഖത്തെക്കുറിച്ചു കാണിച്ചിട്ടില്ല. ഈ പ്രത്യേക എപ്പിസോഡില്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖത്തിന്റെ ഭാഗമായി മാറുന്നതിലും ഒരു ടീം എന്ന നിലയില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിശദമായി പ്രതിപാദിക്കുന്നതിലും വളരേയേറെ അഭിമാനമുണ്ടെന്നു അഡാനി ഗ്രൂപ്പിന്റെ വക്താവ്‌ പറഞ്ഞു.
ഗുജറാത്തിലെ കച്ച്‌ ജില്ലയിലെ മുണ്ട്‌റ തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം എന്നതിനു പുറമെ ഗള്‍ഫ്‌ ഓഫ്‌ കച്ചില്‍ സ്ഥിതിചെയ്യുന്ന ഈ തുറമുഖത്തിന്റെ മറ്റൊരു പ്രത്യേകത 1998മുതല്‍ ഈ തുറമുഖത്തെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ്‌ (എസ്‌ഇഇസഡ്‌)ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ്‌. 2011മുതല്‍ ഗുജറാത്ത്‌ അഡാനി പോര്‍ട്ട്‌ ലിമിറ്റഡ്‌ തുറമുഖത്തിന്റെ പ്രവര്‍ത്തന ചുമതല ഏറ്റെടുത്തു. ഇപ്പോള്‍ മുണ്ട്‌റ പോര്‍്‌്‌ട്ട്‌ ആന്റ്‌ സ്‌പെഷ്യല്‍ ഇക്കോണമിക്‌ സോണ്‍ ലിമിറ്റഡ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. നാലോളം ടെര്‍മിനലുകള്‍ മുണ്ട്‌റ തുറമുഖത്ത്‌ രാത്രിയും പകലും പ്രവര്‍ത്തനക്ഷമാണ്‌. ഇതിനകം ഉത്തരേന്ത്യയിലെ ഏറ്റവും വലിയ കയറ്റിറക്കുമതി കേന്ദ്രമായി മാറിക്കഴിഞ്ഞു. 

ഐ.സി.ഐ.സി.ഐ. ബാങ്ക്‌ ഗ്ലോബല്‍ ബാങ്കിങ്‌ ഹലോ കാനഡ പുറത്തിറക്കി



കൊച്ചി: കാ
നഡയിലേക്കു കുടിയേറിയവര്‍ക്കും കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സഹായകമായ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ ഗ്ലോബല്‍ ബാങ്കിങ്‌ ഹലോ കാനഡയ്‌ക്ക്‌ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ തുടക്കം കുറിച്ചു. ഈ പദ്ധതി അനുസരിച്ച്‌ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ കാനഡയില്‍ കനേഡിയന്‍ ഡോളറില്‍ അക്കൗണ്ട്‌ ആരംഭിക്കുന്നതോടൊപ്പം ഐ.സി.ഐ.സി.ഐ. ബാങ്ക്‌ ഇന്ത്യയില്‍ എന്‍.ആര്‍.ഐ. സേവിങ്‌സ്‌ അക്കൗണ്ടും ആരംഭിക്കാനാവും. ഇന്ത്യയിലെ ഏറ്റവും അടുത്തുള്ള ഐ.സി.ഐ.സി.ഐ. ബാങ്ക്‌ ശാഖ സന്ദര്‍ശിച്ച്‌ ലളിതമായ ഡോക്യുമെന്റേഷനിലൂടെ ഉപഭോക്താവിന്‌ ഈ രണ്ട്‌ അക്കൗണ്ടുകളും ആരംഭിക്കാനാവും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ അവരുടെ ജീവിതം ലളിതമാക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ പ്രസിഡന്റ്‌ വിജയ്‌ ചന്ദോക്‌ പറഞ്ഞു. ഇന്ത്യയിലുള്ളപ്പോള്‍ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ കാനഡ അക്കൗണ്ടിലെ ഫണ്ടുകള്‍ ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ പുതിയ സേവനം സഹായകമാകും. ഈ ഉപഭോക്താക്കള്‍ക്ക്‌ പ്രത്യേക നിരക്കുകളും ലഭിക്കും. 

Tuesday, July 15, 2014

അസൂസിന്റെ പുതിയ സെന്‍ഫോണുകള്‍ വിപണിയില്‍



കൊച്ചി:
ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അസൂസിന്റെ പുതിയ സ്‌മാര്‍ട്ട്‌ഫോണായ സെന്‍ഫോണ്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. സെന്‍ഫോണിന്റെയും അസൂസ്‌ സെന്‍ യുഐമൊബൈലിന്റേയും രൂപകല്‍പ്പനകള്‍ സമന്വയിപ്പിച്ചുകൊണ്ടാണ്‌ സെന്‍ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ഉപഭോക്താക്കള്‍ കാത്തിരുന്ന സൗകര്യങ്ങളെല്ലാം ഈ നൂതനമായ സെന്‍ഫോണില്‍ ലഭ്യമാണ്‌. വിവിധ നിറങ്ങളിലും വലിപ്പത്തിലും സെന്‍ഫോണുകള്‍ ലഭ്യമാണ്‌. അസൂസ്‌ മൊബൈലുകളെ പ്രിയങ്കരമാക്കുന്നത്‌ ഇതിലെ ആയിരത്തിലധികം വരുന്ന അധികം സെന്‍ഫോണ്‍ സൗകര്യങ്ങളാണ്‌. സെന്‍ഫോണ്‍ സീരീസ്‌ കൊച്ചി വിപണിയില്‍ ഇറക്കിയതില്‍ സന്തോഷമുണ്ടെന്ന്‌ അസൂസ്‌ ഇന്ത്യ സിസ്റ്റം ബിസിനസ്‌ ഗ്രൂപ്പ്‌ റീജണല്‍ മേധാവി പീറ്റര്‍ ചാങ്‌ പറഞ്ഞു. സംസ്ഥാനത്ത്‌ അസൂസ്‌ ഇതിനകം തന്നെ ചുവടുറപ്പിച്ചു കഴിഞ്ഞതായും പുതിയ സെന്‍ഫോണിലൂടെ അത്‌ ഒന്നുകൂടി ബലപ്പെടുത്തുമെന്നും ഇന്ത്യയിലെ സ്റ്റോറുകളുടെ എണ്ണം ഈ വര്‍ഷം തന്നെ 200 ആകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരം കുറഞ്ഞ, ശക്തവും ഊര്‍ജ്ജസ്വലവുമായ ലൈഫ്‌സ്റ്റൈല്‍ നല്‍കുന്നതാണ്‌ സെന്‍ഫോണ്‍-4. ഇതിന്റെ സ്‌ക്രീന്‍ ഡിസ്‌പ്ലേ നാല്‌ ഇഞ്ചാണ്‌. 1.2 ജിഗാഹെര്‍ട്‌സ്‌ ഇന്റല്‍ ആറ്റം ഇസഡ്‌ 2520 പ്രോസസറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ക്വാഡ്‌-ത്രെഡ്‌ ഹൈപ്പര്‍-ത്രെഡിങ്‌ സാങ്കേതിക വിദ്യ എന്നിവയെല്ലാം മൊബൈലിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു. രണ്ടു ക്യാമറകളുള്ള കനം കുറഞ്ഞ ഫോണിന്റെ ഭാരം 115 ഗ്രാമാണ്‌. കറുപ്പ്‌, വെള്ള, ചുവപ്പ്‌, നീല, മഞ്ഞ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ സെന്‍ഫോണ്‍-4 ലഭ്യമാണ്‌. എച്ച്‌ഡി ഡിസ്‌പ്ലേയും പോര്‍ട്ടബിള്‍ രൂപകല്‍പ്പനയും ചേര്‍ന്നതാണ്‌ സെന്‍ഫോണ്‍-5. അഞ്ച്‌ ഐപിഎസ്‌ പാനല്‍ അധിക ശേഷിതരുന്നു. 1280-720 എച്ച്‌ഡി റെസല്യൂഷന്‍ ലഭിക്കുന്നു. 5.5 മില്ലിമീറ്ററാണ്‌ കനം. അസൂസിന്റെ പെന്‍ടച്ച്‌, ഗ്ലൗവ്‌ടച്ച്‌ സാങ്കേതിക വിദ്യ സെന്‍ഫോണ്‍-5ന്റെ ഡിസ്‌പ്ലേ സെന്‍സിറ്റീവിറ്റി വര്‍ധിപ്പിക്കുന്നു. ഊര്‍ജ്ജ ക്ഷമമായ ഇന്റല്‍ ആറ്റം പ്രോസസറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. പ്രദാന ക്യാമറയില്‍ എട്ടു മെഗാപിക്‌സല്‍ ലഭിക്കുന്നു. മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ലെന്‍സുകളും ഫോണിന്റെ സവിശേഷതയാണ്‌. ഗോള്‍ഡ്‌, വെള്ള, ചുവപ്പ്‌, കറുപ്പ്‌ എന്നിങ്ങനെ നാലു നിറങ്ങളില്‍ സെന്‍ഫോണ്‍-5 ലഭ്യമാണ്‌. ആറിഞ്ച്‌ എച്ച്‌ഡി സ്‌ക്രീനോടുകൂടിയതാണ്‌ സെന്‍ഫോണ്‍-6. പെന്‍ടച്ച്‌, ഗ്ലൗവ്‌ടച്ച്‌ സാങ്കേതിക വിദ്യ സെന്‍ഫോണ്‍-6ന്റെ പ്രവര്‍ത്തനത്തെയും സുഖമമാക്കുന്നു. ഇതില്‍ ഇന്റല്‍ ആറ്റം പ്രോസസറുമുണ്ട്‌. അസൂസിന്റെ സോണിക്‌മാസ്റ്റര്‍ ഓഡിയോ സാങ്കേതിക വിദ്യ ഹെഡ്‌ഫോണിലൂടെ സറൗണ്ട്‌ സൗണ്ട്‌ ഇഫക്‌റ്റ്‌ നല്‍കുന്നു. 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയാണ്‌ സെന്‍ഫോണ്‍-6ല്‍ ഉപയോഗിച്ചിരിക്കുന്നത്‌. രണ്ടു മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്‌. ഗോള്‍ഡ്‌, വെള്ള, ചുവപ്പ്‌, കറുപ്പ്‌ എന്നീ നാലുനിറങ്ങളില്‍ സെന്‍ഫോണ്‍-6 ഇറക്കുന്നുണ്ട്‌.
സെന്‍ഫോണ്‍ 4, 5, 6 എന്നിവയെല്ലാം അസൂസ്‌ സെന്‍യുഐ ഇന്റര്‍ഫേസ്‌ ആണ്‌ ഉപയോഗിക്കുന്നത്‌. ഓംലെറ്റ്‌ ചാറ്റ്‌, ഓംലെറ്റ്‌ ഓപ്പണ്‍ മെസേജിങ്‌ പ്ലാറ്റ്‌ഫോമില്‍ മെസേജിങ്‌ സൗജന്യമാണ്‌. ഈ മെസേജിങ്‌ ടൂളുകള്‍ എന്തും പങ്കുവയ്‌ക്കുവാനുള്ള സൗകര്യം നല്‍കുന്നുണ്ട്‌. എല്ലാ സെന്‍ഫോണിനും ആന്‍ഡ്രോയിഡ്‌ ആപ്പുകളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...