Friday, November 26, 2021

പോളിക്യാബിന്റെ ഡാന്‍സ് ഓഫ് ജോയി ക്യാമ്പയിനില്‍ ആയുഷ്മാന്‍ ഖുറാന.




കൊച്ചി: രാജ്യത്തെ പ്രമുഖ ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാതാക്കളായ പോളിക്യാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാസ്റ്റര്‍ ബ്രാന്‍ഡ് ക്യാമ്പയിനില്‍ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. ഡാന്‍സ് ഓഫ് ജോയി എന്നാണ് ക്യാമ്പയിന് പേര് നല്‍കിയിരിക്കുന്നത്. ക്യാമ്പയിനില്‍ പോളിക്യാബിന്റെ ഉപഭോക്തൃ കേന്ദ്രീകൃതമായ എല്‍ ഇഡി വിളക്കുകള്‍, ഫാന്‍, സ്മാര്‍ട്ട് ഹോം ഓട്ടോമേഷന്‍ , ഗ്രീന്‍ വയര്‍ മുതല്‍ കേബിള്‍ വരെയുള്ള ഉത്പന്നങ്ങളെയാണ് സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്.
ബ്രാന്‍ഡിന്റെ പ്രസക്തിയും പ്രയോജനങ്ങളും അവതരിപ്പിക്കാന്‍ സംഗീതമാണ് ആശയവിനിമയത്തിന് ഉപയോഗിച്ചതെന്ന് പോളിക്യാബ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ നിലേഷ് മലാനി പറഞ്ഞു. 

ജെഎം ഫിനാന്‍ഷ്യലിന്റെ ബോണ്ട്‌സ്‌കാര്‍ട്ട്

 കടപ്പത്രങ്ങളില്‍ നിക്ഷേപം എളുപ്പമാക്കുന്നതിന്

ജെഎം ഫിനാന്‍ഷ്യലിന്റെ ബോണ്ട്‌സ്‌കാര്‍ട്ട്

കൊച്ചി- കടപ്പത്രങ്ങളില്‍ നിക്ഷേപം അനായാസമാക്കുന്നതിന് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് ബോണ്ട്‌സ്‌കാര്‍ട്ട് ഡോട്‌കോം എന്ന പേരില്‍ ഡിജിറ്റല്‍ പ്‌ളാറ്റ് ഫോം ആരംഭിച്ചു. തികച്ചും നൂതനമായ ഈ പ്്‌ളാറ്റ്‌ഫോമിലൂടെ നിക്ഷേപകര്‍ക്ക് വ്യത്യസ്ത ഇനം കടപ്പത്രങ്ങളില്‍ തടസമില്ലാതെ നിക്ഷേപിക്കാന്‍ കഴിയും.

നവീന സാങ്കേതിക വിദ്യയും പൂര്‍ണ സുരക്ഷിതത്വവുമാണ് ഈ പ്‌ളാറ്റ് ഫോമിന്റെ പ്രത്യേകത. സ്ഥിര വരുമാന നിക്ഷപത്തിന് ഏറ്റവും അനുയോജ്യമായ ബോണ്ട്‌സ്‌കാര്‍ട്ടിലൂടെ നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങളില്‍ അനുയോജ്യമായവ കണ്ടെത്തി തീരുമാനമെടുക്കാന്‍ കഴിയും. വ്യത്യസ്ത റേറ്റിംഗുകളിലുള്ള  കടപ്പത്രങ്ങളുടെ വലിയ ശ്രേണിയാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്.

പൂര്‍ണമായും ഡിജിറ്റല്‍ ആയ ബോണ്ട്‌സ്‌കാര്‍ട്  ഉപഭോക്താവിന് സമയലാഭവും മികച്ച പ്രവര്‍ത്തന ക്ഷമതയും ഉറപ്പാക്കുന്നു. എല്ലാ വിഭാഗത്തില്‍ പെട്ട നിക്ഷേപകര്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന വിധത്തിലുള്ള ബോണ്ട്‌സ്‌കാര്‍ട് പ്‌ളാറ്റ് ഫോം നിക്ഷേപ രംഗത്തെ തങ്ങളുടെ മുന്‍നിര സാന്നിധ്യവും വിശ്യാസ്യതയും ഉറപ്പിക്കുന്നതായി ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ കമ്പാനി പ്രസ്താവനയില്‍ പറഞ്ഞു.  

വി പി നന്ദകുമാർ പങ്കെടുക്കും

 ഐ.സി.എ.ഐ. അന്താരാഷ്ട്ര സെമിനാർ ; കേരളത്തിൽ നിന്നും  വി പി നന്ദകുമാർ പങ്കെടുക്കും


തൃശ്ശൂർ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ്  അബുദാബി ചാപ്റ്ററിന്റെ  33-മത് വാർഷിക സമ്മേളനത്തിൽ കേരളത്തിൽ നിന്നും മണപ്പുറം ഫിനാൻസ് എം ഡി യും സി ഇ ഓ യുമായ  വി പി നന്ദകുമാർ പങ്കെടുക്കും. നവംബർ 25,26 തീയതികളിലായി അബുദാബിയിൽ  നടക്കുന്ന   ദ്വിദിന സമ്മേളനത്തിൽ  18 ഓളം പ്രമുഖർ വിവിധ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും അവതരിപ്പിക്കും.

ഐ.സി.എ.ഐ. അബുദാബി സമ്മേളനത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്ന ഏക വ്യക്തിയാണ് വി പി  നന്ദകുമാർ. ചടങ്ങിൽ, വലപ്പാട് എന്ന ഗ്രാമത്തിൽ  ചെറിയ മൂലധനത്തിൽ രണ്ടു ജീവനക്കാരുമായി തുടങ്ങിയ മണപ്പുറം ഫിനാൻസ്സിൻറെ ഇന്നത്തെ  വളർച്ച, ബിസിനസ് സംരംഭകളിലെ ആദ്യകാല തടസ്സങ്ങളും വെല്ലുവിളികളും, പ്രചോദനം നൽകിയ ഘടകങ്ങൾ,  കമ്പനിയെക്കുറിച്ചുള്ള ഭാവി കാഴ്ചപ്പാട്, എന്നീ സംരംഭക മികവിനെ  കുറിച്ചു  വി പി നന്ദകുമാർ  സംസാരിക്കും.

എച്ച്.ഡി.എഫ്.സി. സി.ഇ.ഒ. കെകി മിസ്‌ട്രി, ബോളിവുഡ് നടൻ ശേഖർ കപൂർ, പാരാലിമ്പിക്‌സ്‌ വെള്ളിമെഡൽ ജേതാവ് ഭവാനി പട്ടേൽ,മുൻ നിര മാധ്യമ പ്രവർത്തകനായ   സി.ഇ.ഒ. സുധീർ ചൗധരി, സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധൻ രമേഷ് ഭവാനി എന്നിവരും  സെമിനറിൽ അവതരണങ്ങൾ നടത്തും.ബോളിവുഡ് സംഗീതസംവിധായകൻ സച്ചിൻ ജിഗർ നയിക്കുന്ന സംഗീതവിരുന്നും 26-ന് വൈകീട്ട് അബുദാബിയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ അരങ്ങേറും. സംരംഭക വിജയത്തിലേക്കുള്ള  പാഠങ്ങൾ  അറിയുവാനും ചർച്ചകളിൽ  പങ്കെടുക്കാനും 900 ത്തോളം അംഗങ്ങൾ  പങ്കെടുക്കുമെന്നു അധികൃതർ അറിയിച്ചു


ഐസിഐസിഐ ലോംബാർഡ് രോഗ ചികിത്സക്ക് സഹായം നൽകും

 ഐസിഐസിഐ ലോംബാർഡ് നിരാലംബരായ വ്യക്തികളുടെ ഗുരുതരമായ രോഗ ചികിത്സക്ക് സഹായം നൽകും





 തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടേ ഭാഗമായി ഇന്ത്യയിലെ മുൻനിര നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ഐസിഐസിഐ ലോംബാർഡ് ഗുരുതരമായ അസുഖം ബാധിച്ച നിരാലംബരായ വ്യക്തികളുടെ ചികിത്സയ്ക്ക് സഹായം നൽകും സംരംഭത്തിലൂടെ പോളിസി വാങ്ങുമ്പോഴോ പുതുക്കുമ്പോഴോ ഉപഭോക്താക്കളിൽ നിന്ന് സംഭാവനകളുടെ രൂപത്തിൽ ഐസിഐസിഐ ലോംബാർഡ് സ്വമേധയാ സഹായം തേടുംഇത്തരത്തിൽ കിട്ടുന്ന സംഭാവനയുടെ അതെ പങ്ക്  ഐസിഐസിഐ ലോംബാർഡ് തങ്ങളുടെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകുംസംഭാവന ഓൺലൈനായി ആണ് ആവശ്യപ്പെടുകകമ്പനിയുടെ വെബ്സൈറ്റ് വഴി വികസിപ്പിച്ച ഒരു ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോം വഴി തുക സ്ഥാപനത്തിന് കൈമാറും.

ഐസിഐസിഐ ലോംബാർഡ് വെബ്സൈറ്റിൽ നിന്ന് സമ്പൂർണ്ണ ആരോഗ്യ ഇൻഷുറൻസ് (CHI) പോളിസി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് തങ്ങളുടെ വിലപ്പെട്ട സംഭാവന നൽകാൻ കഴിയുംകമ്പനിയുടെ വെബ്സൈറ്റ് (www.icicilombard.comവഴി  സംരംഭത്തിലേക്ക് സ്വമേധയാ ധനസഹായം നൽകാൻ കഴിയുംവെബ്സൈറ്റ് ഉപഭോക്താക്കൾക്ക് അവരുടെ സന്നദ്ധ സംഭാവനകൾ സുഗമമാക്കുന്നതിന് ഓർഗനൈസേഷനുമായി ബന്ധപ്പെടാനുള്ള ഓപ്ഷൻ നൽകുംസ്വമേധയാ ശേഖരിക്കുന്ന  സംഭാവനകൾ ഐസിഐസിഐ ലോംബാർഡിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്തിരിക്കുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുംഅതിനുശേഷം ഐസിഐസിഐ ലോംബാർഡ് സംഘടനയ്ക്ക് തത്തുല്യമായ സംഭാവന നൽകി ഗുരുതരമായ അസുഖം ബാധിച്ച വ്യക്തികളെ സഹായിക്കും.

 സംരംഭത്തെക്കുറിച്ച് സംസാരിക്കവെ ഐസിഐസിഐ ലോംബാർഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.സഞ്ജീവ് മന്ത്രി പറഞ്ഞു: “ഐസിഐസിഐ ലോംബാർഡ് എല്ലായ്പ്പോഴും സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണ്ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള ചെലവ് ഒരു വലിയ ഭാരമാണ്ഇത് പലപ്പോഴും രോഗിയുടെ ചികിത്സയിലും പരിചരണത്തിലും നിർണ്ണായക ഘടകമായി മാറുന്നുനമ്മൾക്ക് നല്കാൻ കഴിയുന്ന ഏത് സഹായവും നമ്മൾ വിശ്വസിക്കുന്ന ഒരു ലക്ഷ്യത്തിലേക്ക് നയിക്കാൻ ഒരു പ്രധാന പങ്ക് വഹിക്കുകയും നിരവധി വ്യക്തികൾക്ക് മാന്യമായ ഒരു ജീവിതത്തിനുള്ള അവസരം നൽകുകയും ചെയ്യുംഐസിഐസിഐ ലോംബാർഡിന്റെ വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ട് നിഭയേ വാഡെയുടെ ബ്രാൻഡ് ധാർമ്മികതയിൽ പ്രതിജ്ഞാബദ്ധരായി നിലകൊള്ളാൻ ഞങ്ങളെ പ്രാപ്തരാക്കുന്നതിൽ വിലപ്പെട്ട പങ്കുവഹിച്ചതിന് ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും എന്റെ നന്ദി അറിയിക്കുന്നു.”

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...