Tuesday, November 12, 2019

ടോംബോയ് കഥപറയുന്ന സീരിയലുമായി സീ കേരളം



കൊച്ചി: ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല്‍ സീ കേരളം പ്രേക്ഷകര്‍ക്കായി പുതിയ സീരിയല്‍ ആരംഭിക്കുന്നു. ഇതുവരെ ആരും പറയാത്ത പുതുമയുള്ള പരമ്പര 'സത്യ എന്ന പെണ്‍കുട്ടി' നവംബര്‍ 18 മുതല്‍ പ്രക്ഷേപണം തുടങ്ങും. മലയാള സീരിയല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി ടോംബോയ് വേഷത്തിലെത്തുന്ന ബോള്‍ഡ് ആയ പെണ്‍കുട്ടിയാണ് മുഖ്യകഥാപാത്രം. മെക്കാനിക്കായി ജോലി ചെയ്യുന്ന സത്യ എല്ലാത്തരം ബൈക്കുകളും അനായാസം കൈകാര്യം ചെയ്യും. സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു വിശ്വസിക്കുകയും അവയുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് സത്യ. മൂത്ത സഹോദരിയോട് കലഹിച്ചു കൊണ്ടിരിക്കുന്ന സത്യയാണ് കുടുംബത്തെ പോറ്റുന്നതും. നീനുവാണ് സത്യ എന്ന മുഖ്യ കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത്. ബിഗ് ബോസ് ഫെയ്ം ശ്രീനിഷ് നായക വേഷത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വരുന്നതും ഈ സീരിയലിലൂടെയാണ്.

വേറിട്ട കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാമെന്ന പ്രതീക്ഷയിലാണ് നീനു. "സത്യ തീര്‍ത്തും വ്യത്യസ്തവും വളരെ വെല്ലുവിളികള്‍ നിറഞ്ഞതുമായി കഥാപാത്രമാണ്. ബൈക്ക് ഓടിക്കേണ്ടി വന്നതെല്ലാം ആദ്യ പ്രയാസമുണ്ടാക്കി. എങ്കിലും ഷൂട്ട് തുടങ്ങുന്നതിനു മുമ്പു തന്നെ എല്ലാ പഠിച്ചെടുത്തു. വളരെ ആത്മവിശ്വാസത്തോടെയാണ് അഭിനയിച്ചത്," നീനു പറഞ്ഞു.

ചെറിയൊരു ഇടവേളയ്ക്കു ശേഷം അഭിനയ രംഗത്ത് തിരിച്ചെത്തുന്ന ശ്രീനിഷും പ്രതീക്ഷയോടെയാണ് ഈ സീരിയലിനെ കാണുന്നത്. "കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല ഓഫറുകളും വന്നിരുന്നെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. സീ നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്ന സീരിയലുകളുടെ മികവ് കണക്കിലെടുത്താണ് ഈ സീരിയലില്‍ നായക കഥാപാത്രം ഏറ്റെടുത്തത്. ഞാന്‍ സീ തമിഴിന്റെ ഒരു ആരാധകന്‍ കൂടി ആയതിനാല്‍ ഓഫര്‍ വന്നപ്പോള്‍ പിന്നെ ഒന്നും നോക്കേണ്ടി വന്നില്ല. എന്റെ റോളില്‍ വലിയ പ്രതീക്ഷയുണ്ട്-," ശ്രീനിഷ് പറഞ്ഞു.   


കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച



കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മാണ വ്യാപാര കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. സെപ്തംബര്‍ 30ന് അവസാനിച്ച് രണ്ടാം പാദത്തില്‍ 46 ശതമാനം വര്‍ധനവോടെ 38.32 കോടി രൂപ കിറ്റെക്‌സ് അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 26.25 കോടി രൂപയായിരുന്നു ഇത്. സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ധവാര്‍ഷികത്തില്‍ അറ്റാദായം 18 ശതമാനം വര്‍ധിച്ച് 52.85 കോടി രൂപയിലെത്തി.



15 ശതമാനം വളര്‍ച്ചയോടെ 2019.19 കോടി രൂപയുടെ വരുമാനമാണ് രണ്ടാം പാദത്തില്‍ കമ്പനി നേടിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 181.10 കോടി രൂപയായിരുന്നു വരുമാനം. അര്‍ദ്ധസാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 13 ശതമാനം വര്‍ധനവോടെ 355.84 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 313.37 കോടിയാണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്.

സിഎംഎഫ്ആർഐയുടെ മത്സ്യ-ഭക്ഷ്യ-കാർഷിക മേള




കൊച്ചി: മത്സ്യപ്രേമികൾക്കൊരു സന്തോഷ വാർത്ത. പിടയ്ക്കുന്ന കാളാഞ്ചിയും തിലാപ്പിയയും മറ്റ് മത്സ്യങ്ങളും ജീവനോടെ സ്വന്തമാക്കണമെങ്കിൽ ഹൈക്കോർട്ടിന് സമീപമുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) വരാം.  കർഷകർ നേരിട്ടാണ് സ്വന്തമായി കൃഷിചെയ്ത് വിളവെടുത്ത മീൻ എത്തിക്കുന്നത്. നാളെ (വ്യാഴം) മുതൽ 16 വരെ സിഎംഎഫ്ആർഐയിൽ നടക്കുന്ന മത്സ്യ-ഭക്ഷ്യ-കാർഷിക മേളയിൽ മീൻ മാത്രമല്ല, കാർഷിക കൂട്ടായ്മയിൽ വിളയിച്ച് ഗുണമേൻമയുള്ള അനേകം ഉൽപന്നങ്ങളും വിവിധ കൃഷിരീതികളുടെ പ്രദർശനങ്ങളുമുണ്ട്. സ്വദേശി ശാസ്ത്രപ്രസ്ഥാനവുമായി സഹകരിച്ചാണ് പരിപാടി.

ലക്ഷദ്വീപിലെ ജൈവ ഉൽപന്നങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവയ്ക്കായി മേളയിൽ പ്രത്യേക പവലിയനുണ്ട്. ജൈവരീതിയിൽ കൃഷി ചെയ്ത നൂറുകണക്കിന് നിത്യോപയോഗ കാർഷികോൽപന്നങ്ങൾക്ക് പുറമെ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മേൽനോട്ടത്തിൽ ഉൽപാദിപ്പിച്ച മായം കലരാത്തതും ഉയർന്ന ഗുണമേന്മയുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങളായ പലയിനം എണ്ണകൾ, സോപ്പുകൾ, തുളസി ഫെയ്‌സ് വാഷ് പോലുള്ള സൗന്ദര്യവർധക വസ്തുക്കൾ, കറി പൗഡറുകൾ തുടങ്ങിയവയും മേളയിൽ ലഭ്യമാകും. ജൈവ പച്ചക്കറി, പൊക്കാളി അരി, പൊക്കാളി പുട്ട് പൊടി, മീനിൽ നിന്നുള്ള മൂല്യവർധിത ഉൽപനങ്ങൾ, അത്യുൽപാദന ശേഷിയുള്ള മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളും കുറ്റിക്കുരുമുളകിന്റെ തൈകളുമടക്കം അനേകം ഉൽപ്പന്നങ്ങൾ മേളയിൽ നിന്ന് വാങ്ങാം.  നീര, ശുദ്ധമായ വെളിച്ചെണ്ണ, തേങ്ങ ചിപ്‌സ്, നീര ഉപയോഗിച്ചുള്ള സ്വീറ്റ്‌സ് തുടങ്ങിയ ഉൽപ്പന്നങ്ങൾ നാളികേര വികസന ബോർഡിന്റെ സ്റ്റാളിൽ ലഭിക്കും. വാഴക്കന്ന്, കറിവേപ്പ്, പാഷൻ ഫ്രൂട്ട്, പൈനാപ്പിൾ തുടങ്ങിയുള്ള ഫലവൃക്ഷതൈകൾ, ജൈവപച്ചക്കറി വിത്തുകൾ, ചക്ക പൗഡർ, വിവിധ ജൈവവളങ്ങൾ, ജൈവകീടിനാശിനി, വേപ്പെണ്ണ, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ഉൽപ്പന്നങ്ങളും മേളയിൽ ലഭിക്കും.

തിലാപ്പിയ ഭക്ഷ്യമേള
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ മത്സ്യ കർഷകസംഘങ്ങൾ പ്രാദേശികമായി കൃഷിചെയ്ത തിലാപ്പിയയുടെ ലൈവ് കിച്ചണാണ് മേളയുടെ മറ്റൊരു പ്രധാന ആകർഷണം. തിലാപിയ കറി, പൊരിച്ചത്, പൊള്ളിച്ചത് തുടങ്ങിയ വിവഭങ്ങൾക്കൊപ്പം തിലാപിയയുടെ പോഷകമൂല്യങ്ങളെ കുറിച്ചുള്ള ബോധവൽകരണവുമുണ്ടാകും.

കാർഷിക സാങ്കേതികവിദ്യകളുടെ പ്രദർശനത്തിൽ,  ഹൈഡ്രോപോണിക്്കൃഷിയിൽ   ഉപയോഗിക്കുന്ന പുല്ലുൽപാദിപ്പിക്കുന്ന യന്ത്രമടക്കമുള്ള ഉപകരണങ്ങളഉടെ പ്രദർശനം കർഷകർക്ക് പുത്തനറിവ് നൽകും.  

ഈസി ബാങ്ക് വായ്പ
ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കാർഷിക സംരഭങ്ങൾ തുടങ്ങുന്നവർക്ക് ബാങ്ക് വായ്പ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന് പ്രത്യേക ലോൺമേളയും നടത്തുന്നുണ്ട്. ഇതിനുള്ള രേഖകൾ സഹിതം വരുന്നവർക്ക് മേളയിൽ വെച്ചുതന്നെ വായ്പ അനുവദിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ബാങ്ക് പ്രതിനിധികളോട് സംശയം തീർക്കാനും അവരം ലഭിക്കും. ഇതിനു പുറമെ, നബാർഡിന്റെ നേതൃത്വത്തിൽ കാർഷികോൽപന്നങ്ങളുടെ ബയർ സെല്ലർ മീറ്റും നടക്കും.

ജൈവകർഷകർ, കർഷക ഉൽപാദന കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ എന്നിവർക്ക് പുറമെ, കാർഷിക സർവകലാശാല, വിവിധ കേന്ദ്രഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവരുടെ സ്റ്റാളുകളും മേളയിലുണ്ടാകും. സമയം രാവിലെ 10 മുതൽ രാത്രി 9 വരെ.

ഇന്ത്യൻ ഭക്ഷണക്രമത്തിൽ പ്രോട്ടീനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം

ഇന്ത്യൻ ഭക്ഷണക്രമത്തിൽ പ്രോട്ടീനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി റൈറ്റ് ടൂ പ്രോട്ടീൻ ക്യാമ്പെയിൻ


ഇന്ത്യൻ ഭക്ഷണക്രമത്തിൽ പ്രോട്ടീനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായി റൈറ്റ് ടൂ പ്രോട്ടീൻ ക്യാമ്പെയിൻ സംഘടിപ്പിക്കുന്നു. ഇന്ത്യൻ ജനസംഖ്യയുടെ 90 ശതമാനം ആളുകൾക്കും തങ്ങൾക്ക് വേണ്ട പ്രോട്ടീന്റെ അളവിനെക്കുറിച്ചോ അവ ലഭിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചോ അറിവില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജനങ്ങൾക്ക് ബോധവത്ക്കരണം നൽകുന്നതിനൊപ്പം അവരുടെ പ്രോട്ടീൻ ഉപഭോഗം ട്രാക്ക് ചെയ്യുന്നതിനായി പ്രോട്ടീൻ കാൽക്കുലേറ്റർ എന്നൊരു ഓൺലൈൻ ടൂളും അവതരിപ്പിച്ചിട്ടുണ്ട്. ഓരോ ആളുകളുടെയും ശാരീരിക പ്രത്യേകതകൾ, ഭാരം, കഴിക്കുന്ന ഭക്ഷണം എന്നിവ കണക്കിലെടുത്ത് പ്രോട്ടീൻ ഉപഭോഗം എന്തുമാത്രം വേണമെന്നും അത് എങ്ങനെ ലഭിക്കുമെന്നും പ്രോട്ടീൻ ഒ മീറ്റർ എന്ന സംവിധാനം നിർദ്ദേശിക്കും. Www.righttoprotein.com/protein-o-meter/ -ൽ ലോഗിൻ ചെയ്ത് ആർക്കും ഈ സംവിധാനം ഉപയോഗിക്കാനാകും

  

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് യുവതലമുറ





കൊച്ചിവായ്പകളുടെ കാര്യത്തില് കൂടുതല് ഗൗരവകരമായ സമീപനം കൈക്കൊള്ളുന്നത് യുവതലമുറയാണെന്ന് ട്രാന്സ്യൂണിയന് സിബില് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. വായ്പകള് പ്രയോജനപ്പെടുത്തുന്നതിലും ക്രെഡിറ്റ് സ്കോര് ഉയര്ന്ന നിലയില് നിര്ത്തുന്നതിലും യുവ തലമുറ വലിയ ശ്രദ്ധയാണു പതിപ്പിക്കുന്നത്.
            2016-8 കാലഘട്ടത്തില് പുതിയ ക്രെഡിറ്റ് കാര്ഡ് കരസ്ഥമാക്കിയ യുവാക്കളുടെ എണ്ണം 58 ശതമാനം വര്ധിച്ചപ്പോള് മറ്റുള്ളവരുടെ എണ്ണത്തില് 14 ശതമാനം വര്ധനവു മാത്രമാണുണ്ടായത്തങ്ങളുടെ ക്രെഡിറ്റ് സ്കോര് സ്വയം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവരില് 67 ശതമാനവും യുവാക്കളാണ്ഇങ്ങനെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന യുവാക്കളുടെ ശരാശരി സിബില് സ്ക്കോര് 740 ആണ്മറ്റുള്ളവരുടെ കാര്യത്തില് ഇത് 734 മാത്രമാണ്.
            ക്രെഡിറ്റ് സ്കോര് അടക്കമുള്ള വിവരങ്ങള് സ്വയം പരിശോധിക്കുന്ന യുവാക്കളില് 51 ശതമാനവും മഹാരാഷ്ട്രകര്ണാടകതമിഴ്നാട്യുപിഡെല്ഹി എന്നിവിടങ്ങളില് നിന്നാണ്. 1982-നും 1996-നും മധ്യെ ജനിച്ചവരെയാണ് ഇവിടെ യുവാക്കളായി കണക്കാക്കിയിരിക്കുന്നത്ക്രെഡിറ്റ് കാര്ഡ്പേഴ്സണല് ലോണ്ഉപഭോക്തൃ വായ്പ എന്നിവ പോലുള്ള ആസ്തികളില്ലാത്ത വായ്പകളിലാണ് യുവാക്കള്ക്കു കൂടുതല് താല്പര്യം എന്നും പഠനം ചൂണ്ടിക്കാട്ടുന്നുയുവാക്കള് പ്രയോജനപ്പെടുത്തിയിട്ടുള്ള വായ്പകളില് 72 ശതമാനവും  വിഭാഗത്തില് പെട്ടവയാണ്.
            യുവാക്കളില് വായ്പാ അവബോധവും മികച്ച സാമ്പത്തിക സ്വഭാവങ്ങളും വര്ധിച്ചു വരുന്നത് ആവേശകരമാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്സ്യൂണിയന് സിബില് ഡയറക്ട് ടു കണ്സ്യൂമര് ഇന്ട്രാറ്റീവ് വിഭാഗം മേധാവിയും വൈസ് പ്രസിഡന്റുമായ സുജാത അഹല്വത് ചൂണ്ടിക്കാട്ടി. തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള് കൈവരിക്കാനുള്ള മാര്ഗമായാണ് യുവാക്കള് വായ്പകളെ കാണുന്നതെന്നും അവര് ചൂണ്ടിക്കാട്ടി.

ടപ്പര്‍വെയര്‍ ഔട്ട്‌ലെറ്റ്‌ ഇനി കൊച്ചിയിലും



 കേരളത്തിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ്‌ ഔട്ട്‌ലെറ്റ്‌

കൊച്ചി : ഓര്‍ലാന്‍ഡോ, യു.എസ്‌ ആസ്ഥാനമായുള്ള പ്രശസ്‌ത കിച്ചണ്‍ കണ്ടെയ്‌നര്‍ ബ്രാന്‍ഡ്‌ ആയ ടപ്പര്‍വെയര്‍കൊച്ചിയില്‍ പുതിയ ഔട്ട്‌ലെറ്റ്‌തുടങ്ങി. കലൂര്‍ കടവന്ത്ര റോഡില്‍ ആരംഭിച്ച ശാഖ ഇന്ത്യയിലെ പതിനെട്ടാമത്തെ ടപ്പര്‍വെയര്‍ ഔട്ട്‌ലെറ്റുംകേരളത്തിലെ ആദ്യത്തേതുമാണ്‌. ഉല്‍പന്നങ്ങളുടെലഭ്യത സുഗമമാക്കുക, വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ ഈ ചുവടുവയ്‌പ്‌.
ദക്ഷിണേന്ത്യയിലെ സുപ്രധാന വിപണിയായകൊച്ചിയില്‍ ടപ്പര്‍വെയറിന്‌ ഉപഭോക്താക്കള്‍ ഏറെയാണ്‌. ഔട്ട്‌ലെറ്റ്‌ലോഞ്ചിനെ പറ്റിയും പുതിയ വാണിജ്യ മാറ്റങ്ങളെപ്പറ്റിയും ടപ്പര്‍വെയര്‍ മാനേജിംഗ്‌ ഡയറക്ടര്‍ ദീപക്‌ ഛബ്ര പറയുന്നതിങ്ങനെ; കഴിഞ്ഞ 23 വര്‍ഷമായി നേരിട്ടുള്ള വിപണന രീതിയില്‍ ഉപഭോക്താക്കളെ സംതൃപ്‌തരാക്കാന്‍ കമ്പനിക്ക്‌ സാധിച്ചിട്ടുണ്ട്‌. വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ മാനിച്ചുകൊണ്ടാണ്‌കൊച്ചിയില്‍ ഈ ഔട്ട്‌ലെറ്റ്‌തുടങ്ങുന്നത്‌. ഇതിലൂടെവൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണികള്‍ ഉപഭോക്താക്കള്‍ക്ക്‌ എത്തിക്കാന്‍ സാധിക്കും.
അടുത്ത ഒരു വര്‍ഷത്തില്‍ 35 മില്യണ്‍ ഉപഭോക്താക്കളിലേക്ക്‌ എത്തുക എന്ന ലക്ഷ്യത്തോടെ 30 എക്‌സ്‌ക്ലൂസീവ്‌ ബ്രാന്‍ഡ്‌ ഔട്ട്‌ലെറ്റ്‌സ്‌തുടങ്ങാനാണ്‌ ടപ്പര്‍വെയര്‍ പദ്ധതിയിടുന്നത്‌. ഇതിനു ആദ്യചുവടായി ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്‌, സൂറത്‌, പട്‌ന, അഹമ്മദാബാദ്‌, നാസിക്‌, കോട്ട, രായ്‌പൂര്‍, കുടക്‌, അമൃത്‌സര്‍ എന്നിവിടങ്ങളില്‍ ഔട്ട്‌ലെറ്റ്‌സ്‌ ആരംഭിച്ചിട്ടുണ്ട്‌.
ടപ്പര്‍വെയര്‍സൈറ്റിലും ഇ കൊമെഴ്‌സ്‌ പോര്‍ട്ടലുകളായ ആമസോണ്‍, ഫ്‌ളിപ്‌കാര്‍ട്ട്‌ എന്നിവയിലും ടപ്പര്‍വെയര്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്നതാണ്‌.
കൊച്ചി സ്വദേശിനിയായ മിഷേല്‍ ആണ്‌ കൊച്ചി ഔട്ട്‌ലെറ്റിന്റെ ഫ്രാഞ്ചൈസി.

For further information please contact;
Priya K |+91 9745222551

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...