Thursday, November 24, 2016

രാജ്യത്തെ 1,20,000 -ല്‍ ഏറെ ഔട്ട്‌ലെറ്റുകളിലൂടെ വോഡഫോണ്‍ എം-പെസ വഴി പണം പിന്‍വലിക്കാം









കൊച്ചി: കറന്‍സി പരമാവധി കുറച്ച്‌ ഉപയോഗിക്കുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക്‌ രാജ്യത്തെ നയിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിക്കൊണ്ട്‌ വോഡഫോണ്‍ ഇന്ത്യ അതിന്റെ 8.4 ദശലക്ഷത്തിലേറെ വരുന്ന വോഡഫോണ്‍ എം-പെസ ഉപഭോക്താക്കള്‍ക്ക്‌ സവിശേഷമായ ക്യാഷ്‌ ഔട്ട്‌ സംവിധാനം ഏര്‍പ്പെടുത്തി. രാജ്യത്തെ 1,20,000 വോഡഫോണ്‍ എം-പെസ ഔട്ട്‌ലെറ്റുകളില്‍ നിന്ന്‌ അവരുടെ ഡിജിറ്റല്‍ വാലറ്റ്‌ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാനാവും. 
വോഡഫോണ്‍ എം-പെസ ഉപഭോക്താക്കള്‍ക്ക്‌ പണത്തിനായി എ.ടി.എമ്മുകള്‍ക്കോ ബാങ്കുകള്‍ക്കോ മുന്നില്‍ ക്യൂ നില്‍ക്കേണ്ട ആവശ്യം ഇല്ലാതായിരിക്കുകയാണെന്ന്‌ ഇതേക്കുറിച്ചു പ്രഖ്യാപനം നടത്തിയ വോഡഫോണ്‍ എം-പെസ ബിസിനസ്‌ മേധാവി സുരേഷ്‌ സേത്തി ചൂണ്ടിക്കാട്ടി. ദേശവ്യാപകമായി 1,20,000 എം-പെസ ഔട്ട്‌ലെറ്റുകളുടെ ശൃംഖലയാണ്‌ തങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്‌. രാജ്യത്തെ ബാങ്ക്‌ ശാഖകള്‍ക്ക്‌ തത്തുല്യമായ നിലയിലാണിത്‌. ഇവയില്‍ 56 ശതമാനത്തിലേറെയും ഗ്രാമീണ മേഖലയിലുമാണ്‌. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ ഈ ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിച്ച്‌ അവരുടെ ആവശ്യാനുസരണം പണം പിന്‍വലിക്കാന്‍ എം-പെസ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്‌. ഇതിനു പുറമെ വോഡഫോണ്‍ എം-പെസ ഡിജിറ്റല്‍ വാലറ്റുകള്‍ ക്രെഡിറ്റ്‌ കാര്‍ഡുകളോ ഡെബിറ്റ്‌ കാര്‍ഡുകളോ നെറ്റ്‌ ബാങ്കിങോ ഉപയോഗിച്ച്‌ സൗകര്യപ്രദമായി ലോഡു ചെയ്യാനാവും. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാനും ബില്ലുകള്‍ അടക്കാനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി പണമടക്കാനും വോഡഫോണ്‍ എം-പെസ വാലറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്‌. ഇത്തരം വിപുലമായ സേവനങ്ങളും ദേശവ്യാപകമായ വിതരണ, സേവന ശൃംഖലയും വഴി വോഡഫോണ്‍ എം-പെസ ഡിജിറ്റല്‍ വാലറ്റുകളെ പൊതുജനങ്ങള്‍ക്ക്‌ ഏറ്റവും മികച്ച ഡിജിറ്റല്‍ വാലറ്റായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ലഭ്യതയ്‌ക്കു വിധേയമായി പണം പിന്‍വലിക്കാവുന്ന ഈ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ റിസര്‍വ്വ്‌ ബാങ്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ അടുത്തുള്ള വോഡഫോണ്‍ എം-പെസ ഔട്ട്‌ലെറ്റില്‍ തിരച്ചറിയല്‍ കാര്‍ഡുമായി എത്തണം. 
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ്‌ കറസ്‌പോണ്ടന്റ്‌ എന്ന നിലയില്‍ മൊബൈലിലേക്ക്‌ ബാങ്കിങ്‌ എത്തിക്കാനായി വോഡഫോണ്‍ എം-പെസ ആധുനീക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ്‌. ഇതിനു പുറമെ എല്ലാവരേയും ബാങ്കിങ്‌ രംഗത്തേക്ക്‌ എത്തിക്കാനും സൗകര്യപ്രദമായ ഡിജിറ്റല്‍ വാലറ്റ്‌ ഇടപാടുകള്‍ സാധ്യമാക്കാനും ഇതിന്റെ സവിശേഷമായ ക്യാഷ്‌ ഔട്ട്‌ സംവിധാനം പ്രയോജനപ്പെടുത്തുകയാണ്‌. ഇതോടൊപ്പം പണം ഡിജിറ്റലൈസ്‌ ചെയ്യാനും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പണം അടക്കാനും ബില്ലുകള്‍ അടക്കാനും സൗകര്യമനുസരിച്ച്‌ പണം പിന്‍വലിക്കാനും ഇതു വഴിയൊരുക്കുന്നു. ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ വോഡഫോണ്‍ എം-പെസ ആപ്പ്‌ ഡൗണ്‍ലോഡു ചെയ്യണം. 

ചായ്‌വാലി


ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഐ-വാഷ്‌ സാങ്കേതിക വിദ്യയുമായി ഫുള്ളി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷീന്‍


ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഐ-വാഷ്‌ സാങ്കേതിക വിദ്യയുമായി 
ഫുള്ളി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷീന്‍ ശ്രേണി അവതരിപ്പിച്ചു

കൊച്ചി: ഗൃഹോപകരണ രംഗത്തെ രാജ്യത്തെ മുന്‍നിരക്കാരിലൊന്നായ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ പുതിയ ഐ-വാഷ്‌ സാങ്കേതികവിദ്യയുമായി ഗോദ്‌റേജ്‌ ഇയോണ്‍ ഫുള്ളി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷ്യന്‍ അവതരിപ്പിച്ചു. ഈ പുതിയ മോഡലോടെ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഫുള്ളി ഓട്ടോമാറ്റിക്‌ ശ്രേണി അതതരിപ്പിച്ചു കൊണ്ട്‌ തങ്ങളുടെ ഉല്‍പ്പന്ന നിര കൂടുതല്‍ വിപുലീകരിച്ചിരിക്കുകയാണ്‌. പുതുതായി അവതരിപ്പിച്ച വാഷിങ്‌ മെഷീന്‍ 6.5 കിലോഗ്രാം ശേഷിയും ആകര്‍ഷകമായ ഗ്രാഫൈറ്റ്‌ ഗ്രേ നിറത്തിലുമാണ്‌. മെമ്മറി ബാക്ക്‌ അപ്പോടു കൂടിയ ഓട്ടോ റീ സ്റ്റാര്‍ട്ട്‌, അഞ്ച്‌ വാഷ്‌ പ്രോഗ്രാമുകള്‍, നാല്‌ വാട്ടര്‍ ലെവലുകള്‍, പോറലുകള്‍ ഏല്‍ക്കാത്ത ഗ്ലാസ്‌ ലിഡുകള്‍. ചൈല്‍ഡ്‌ ലോക്ക്‌, അഞ്ചു വര്‍ഷ മോട്ടോര്‍ വാറണ്ടി, രണ്ടു വര്‍ഷ സമ്പൂര്‍ണ വാറണ്ടി എന്നിവയും ഇതിന്റെ സവിശേഷതകളാണ്‌. 
ഒരൊറ്റ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തന്നെ വസ്‌ത്രങ്ങള്‍ മുക്കി വെക്കുകയും കഴുകുകയും ഉണക്കുകയും എല്ലാം ചെയ്യേണ്ട സമയം സ്വയം കണക്കാക്കുന്നതാണ്‌ ഇതിന്റെ ഐ-വാഷ്‌ സാങ്കേതിക വിദ്യ. അലക്കേണ്ട സമയവും ജലത്തിന്റെ നിലയുമെല്ലാം ഇത്‌ കണക്കാക്കും. 
തുടക്കം മുതല്‍ തന്നെ ജനങ്ങളുടെ വിശ്വസ്‌തത പിടിച്ചു പറ്റിയ ബ്രാന്‍ഡ്‌ അവതരിപ്പിക്കുന്ന പുതിയ ഐ-വാഷ്‌ സാങ്കേതികവിദ്യ ഉയര്‍ന്ന ഗുണനിലവാരം കാത്തു സൂക്ഷിക്കുന്നതും ജനങ്ങളുടെ പിന്തുണ പിടിച്ചു പറ്റുന്നതുമായിരിക്കുമെന്ന്‌ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും ബിസിനസ്‌ മേധാവിയുമായ കമല്‍ നന്ദി ചൂണ്ടിക്കാട്ടി. 

ഈ വര്‍ഷം നടത്താനിരിക്കുന്ന കൂടുതല്‍ ലോഞ്ചുകളിലൂടെ തങ്ങള്‍ ഈ ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്‌ ഗോദ്‌റേജ്‌ ഇയോണ്‍ ഫുള്ളി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷീനെക്കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ്‌ അപ്ലയന്‍സസ്‌ വാഷിങ്‌ മെഷീന്‍സ്‌ വിഭാഗം പ്രൊഡക്‌ട്‌ മേധാവി രാകേഷ്‌ സിയാല്‍ പറഞ്ഞു. 
19,400 രൂപയാണ്‌ പുതിയ വാഷിങ്‌ മെഷീന്റെ വില.

സ്വച്ഛഭാരത്‌ പദ്ധതിക്ക്‌ ജപ്പാന്‍ സഹായം




കൊച്ചി : ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജിക്ക) പ്രാധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വച്ഛഭാരത്‌ അഭിയാന്‌ സാമ്പത്തിക സഹായം നല്‍കും.

വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ രാജ്യമാണെങ്കിലും വീടുകളില്‍ സ്വന്തമായി കക്കൂസില്ലാത്ത ആളുകള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്‌. തുറന്ന സ്ഥലത്ത്‌ വിസര്‍ജിക്കുന്നവരായി ആഗോളതലത്തില്‍ 104 കോടി ജനങ്ങളാണുള്ളത്‌. ഇതില്‍ 62 കോടിയും ഇന്ത്യയിലാണ്‌. 2019 ആവുമ്പോഴേക്കും എല്ലാ വീടുകളിലും കക്കൂസ്‌ എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്‌. തുറന്ന സ്ഥലങ്ങളില്‍ വിസര്‍ജിക്കുന്നതിന്റെ ഫലമായുണ്ടാകുന്നരോഗങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഗുരുതരമാണെന്ന്‌ ജിക്കയുടെ ഇന്ത്യയിലെ മുഖ്യ പ്രതിനിധി തകേയാ സാകാമോട്ടോ പറഞ്ഞു. 5 വയസ്സിനു താഴെയുള്ള കുട്ടികളില്‍ 17 ശതമാനവും മരണപ്പെടുന്നത്‌ വയറിളക്കം കാരണമാണ്‌.

2006-07 മുതല്‍ 2015-16വരെയുള്ള കാലയളവില്‍ ജിക്ക ഇന്ത്യക്ക്‌ നല്‍കിയ വായ്‌പാ സഹായം 1.5 ലക്ഷം കോടി രൂപയാണ്‌. 

ഇബേ ഇന്ത്യയും ഓക്‌സിജനും ധാരണാപത്രം ഒപ്പിട്ടു




കൊച്ചി : പ്രമുഖ പേയ്‌മെന്റ്‌ സൊലൂഷന്‍ സേവനദാതാവായ ഓക്‌സിജന്‍ സര്‍വീസസും, ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ മുന്‍നിര സ്ഥാപനമായ ഇബേയും ധാരണാപത്രം ഒപ്പിട്ടു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ഓക്‌സിജന്റെ രണ്ടുലക്ഷത്തിലധികം റീട്ടെയ്‌ല്‍ ടച്ച്‌ പോയ്‌ന്റുകളുടെ സേവനം ഇബേയ്‌ക്കു ലഭ്യമാകും. 
ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്ക്‌ ംംം.ലയമ്യ.ശി ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നൂറു മില്ല്യണ്‍ ഉത്‌പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഇബേ ഇന്ത്യ ഉപഭോക്താക്കളെയും മൊബൈല്‍ വാലറ്റ്‌ പേയ്‌മെന്റ്‌ സൊലൂഷനെയും സമന്വയിപ്പിക്കുന്ന സവിശേഷമായ ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ സംവിധാനവും ഇതുവഴി ഓക്‌സിജന്‍ അവതരിപ്പിക്കുന്നുണ്ട്‌. 
ഉപഭോക്താക്കള്‍ക്ക്‌ ഇന്ത്യയിലെ 25000 ഓക്‌സിജന്‍ ഔട്ട്‌ലെറ്റിലെത്തി ഇബേയില്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്ന വിവിധ ഉത്‌പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറിലൂടെയോ സ്‌മാര്‍ട്ട്‌ഫോണിലൂടെയോ അറിയാനും ഓര്‍ഡര്‍ നല്‍കാനും സാധിക്കും. ക്രെഡിറ്റ്‌ കാര്‍ഡോ ഡെബിറ്റ്‌ കാര്‍ഡോ കൈവശമില്ലാത്തവര്‍ക്ക്‌ ഈ സേവനം ഉപയോഗപ്പെടുത്തി ഇബേ ഉത്‌പന്നങ്ങള്‍ വാങ്ങാമെന്നതാണ്‌ ഏറ്റവും വലിയ പ്രയോജനം. 
ഡിജിറ്റല്‍ പണമിടപാടുകള്‍ രാജ്യത്ത്‌ വര്‍ധിക്കുമ്പോള്‍ നോണ്‍ ഡിജിറ്റല്‍ ഉപഭോക്താക്കള്‍ക്ക്‌ യഥാസമയം സുരക്ഷിതമായി പണമടയ്‌ക്കാനുള്ള വഴികള്‍ ആവശ്യമായി വരുന്ന സാഹചര്യമാണുണ്ടാകുന്നതെന്ന്‌ ഇബേ ഇന്ത്യ വൈസ്‌ പ്രസിഡന്റും മാനേജിംഗ്‌ ഡയറക്‌ടറുമായ ലത്തീഫ്‌ നഥാനി പറഞ്ഞു. 
ഇന്ത്യയിലെ അയ്യായിരത്തിലധികം പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള 5.6 മില്ല്യണിലധികം ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ ഉത്‌പന്നങ്ങള്‍ ലിസ്റ്റ്‌ ചെയ്യാനും വില്‍ക്കാനുമുള്ള അവസരം ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണികളിലൊന്നാണ്‌ ഇബേ ഇന്ത്യ.

യുവജന ശാക്തീകരണത്തിനായി സിറ്റി ഫൗണ്ടേഷന്‍ 13 കോടി രൂപ നിക്ഷേപിക്കുന്നു




കൊച്ചി: ഇന്ത്യയിലെ 16-25നും ഇടയില്‍ പ്രായമുള്ള 13,000 പേര്‍ക്ക്‌ തൊഴില്‍-സംരംഭകത്വത്തിന്‌ അവസരമൊരുക്കുക എന്ന ലക്ഷ്യവുമായി യുവാക്കളെ കേന്ദ്രീകരിച്ചുള്ള ആറു പരിപാടികള്‍ക്കായി സിറ്റി ഫൗണ്ടേഷന്‍ 13 കോടി രൂപ നിക്ഷേപിക്കുന്നു. 2016 ഇന്ത്യ ഇന്നൊവേഷന്‍ ഗ്രാന്റ്‌ പ്രോഗ്രാം (ഐഐജിപി) വഴിയാണ്‌ ഈ ഗ്രാന്റുകള്‍ ലഭ്യമാക്കുക. പ്രതികൂല പരിസ്ഥിതിയിലുള്ള യുവാക്കളില്‍ സംരംഭകത്വ ചിന്ത വളര്‍ത്തുക, നേതൃത്വം, സാമ്പത്തിക, തൊഴില്‍ വൈദഗ്‌ധ്യം തുടങ്ങിയവ വളര്‍ത്തി സമ്പത്ത്‌ വ്യവസ്ഥയുടെ ഭഗമാക്കുകയാണ്‌ സിറ്റി ഫൗണ്ടേഷന്റെ ലക്ഷ്യം.
മൂന്നാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന ഐഐജിപി യുവാക്കളെ പ്രാപ്‌തരാക്കി സാമ്പത്തിക അവസരങ്ങളിലേക്ക്‌ ബന്ധിപ്പിക്കുന്നതിനാണ്‌ ശ്രദ്ധിക്കുന്നത്‌. കഴിഞ്ഞ രണ്ടു തവണയായി ഐഐജിപി പതിനഞ്ച്‌ നൂതന സാമ്പത്തിക വിദ്യാഭ്യാസ പരിപാടികള്‍ക്കായി 24.4 കോടി രൂപ നിക്ഷേപിച്ചു. രാജ്യത്തെ 8,80,000 പേര്‍ക്ക്‌ ഇതുവഴി നേട്ടമുണ്ടായി. 
ഐഐജിപി 2016 ഫെബ്രുവരിയിലാണ്‌ തുടങ്ങിയത്‌. പ്രാദേശിക എന്‍ജിഒകളില്‍ നിന്നും ലഭിച്ച 150 അപേക്ഷകളില്‍ നിന്നാണ്‌ ആറു പ്രസ്ഥാനങ്ങളുടെ പരിപാടികള്‍ തെരഞ്ഞെടുത്തത്‌. ലാഭേച്ഛയില്ലാത്ത സംഘടനകളായ ചൈല്‍ഡ്‌ ഫണ്ട്‌ ഇന്ത്യ, ഫൗണ്ടേഷന്‍ ഓഫ്‌ എംഎസ്‌എംഇ ക്ലസ്റ്ററുകള്‍ (എഫ്‌എംസി), ലേണിങ്‌ ലിങ്ക്‌സ്‌ ഫൗണ്ടേഷന്‍, പ്രഥം എഡ്യൂക്കേഷന്‍ ഫ്യണ്ടേഷന്‍, സമര്‍ത്ഥനം ട്രസ്റ്റ്‌ ഫോര്‍ ഡിസേബിള്‍ഡ്‌, ടെക്‌നോസെര്‍വ്‌ ഐഎന്‍സി എന്നിവയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന്‌ പ്രതികൂല പരിസ്ഥിതിയിലുള്ള യുവാക്കള്‍ക്ക്‌ സംരംഭക, തൊഴില്‍ അവസരം, നേതൃത്വ, സാമ്പത്തിക, തൊഴില്‍ വൈദഗ്‌ധ്യം തുടങ്ങിയവ വികസിപ്പിക്കുന്നതിന്‌ പരിശീലനം നല്‍കും.
കഴിഞ്ഞ മൂന്ന്‌ വര്‍ഷവും മികവുറ്റ സംഘടനകളുമായി ചേര്‍ന്നാണ്‌ പരിപാടി സംഘടിപ്പിച്ചതെന്നും എല്ലാ തലങ്ങളിലും ശാക്തീകരണം നല്‍കുന്നതില്‍ വിജയിച്ചുവെന്നും സിറ്റി ഇന്ത്യ പബ്‌ളിക്‌ അഫയേഴ്‌സ്‌ ഓഫീസര്‍ ദേബശിശ്‌ ഘോഷ്‌ പറഞ്ഞു. 
1999 മുതല്‍ സിറ്റി ഫൗണ്ടേഷന്‍ 35 സംഘടനകളെ പിന്തുണച്ചിട്ടുണ്ട്‌. 25 ലക്ഷം പേര്‍ക്കെങ്കിലും ഇതിന്റെ നേട്ടവുമുണ്ടായിട്ടുണ്ട്‌. 
160 രാജ്യങ്ങളില്‍ സാന്നിദ്ധ്യവും 20 കോടി വരിക്കാരുമുള്ള സിറ്റി ബാങ്കിന്റെ ഭാഗമായ സിറ്റി ഫൗണ്ടേഷന്‍ ലോകമെങ്ങുമുള്ള താഴ്‌ന്ന വരുമാനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നു. 

ഓണ്‍ലൈന്‍ വഴി ഫീസ്‌ശേഖരിക്കാന്‍ ഫെഡറല്‍ ബാങ്ക്‌ കൈകോര്‍ക്കുന്നു




കൊച്ചി:രാജ്യത്തെ സി.എവിദ്യാര്‍ഥികള്‍ക്ക്‌ തങ്ങളുടെ ഫീസ്‌ഓണ്‍ലൈനായി അടയ്‌ക്കുന്നതിന്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ഓഫ്‌ ഇന്‍ഡ്യയുമായി ഫെഡറല്‍ ബാങ്ക്‌ കൈകോര്‍ക്കുന്നു. വിദ്യാര്‍ഥികള്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ തങ്ങളുടെ ഫീസ്‌ അടയ്‌ക്കാന്‍ ബാങ്കിന്റെ പേയ്‌മെന്റ്‌ഗേറ്റ്‌വേ വഴിസൗകര്യമൊരുക്കുകയാണ്‌ ബാങ്ക്‌ ചെയ്യുന്നത്‌. ഡെബിറ്റ്‌, ക്രെഡിറ്റ്‌കാര്‍ഡുകള്‍ വഴിയോ നെറ്റ്‌ ബാങ്കിംഗ്‌വഴിയോ പണം അടയ്‌ക്കാം. ബാങ്കിന്റെ ഏറ്റവും പുതിയ യുപിഐ ആപ്ലിക്കേഷനായലോട്‌സ ഉള്‍പ്പെടെയുള്ളമൊബൈല്‍ ബാങ്കിംഗ്‌സൗകര്യങ്ങളും പണമടയ്‌ക്കാനായി ഉപയോഗിക്കാം. 

ഏതെങ്കിലും ബാങ്കുമായിചേര്‍ന്നുള്ള ഐസിഎഐയുടെ ആദ്യത്തെ സമഗ്ര പേയ്‌മെന്റ്‌ഗേറ്റ്‌വേ
സേവനമാണിത്‌. പങ്കാളിത്തത്തിനുള്ള ധാരണാപത്രം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബാങ്കും ഇന്‍സ്റ്റിറ്റിയൂട്ടും തമ്മില്‍ കൈമാറി. 

ഐസിഎഐയുമായികൈകോര്‍ക്കാനായത്‌ അഭിമാനകരമായ കാര്യമാണെന്ന്‌ ഫെഡറല്‍ ബാങ്ക്‌ ചീഫ്‌ഓപ്പറേറ്റിംഗ്‌ഓഫീസര്‍ശാലിനി വാര്യര്‍ പറഞ്ഞു. പുതിയ വാഗ്‌ദാനങ്ങളിലൂടെവിദ്യാര്‍ഥി
സമൂഹത്തിന്‌ സേവനം നല്‍കാനാകുന്നതിലും ബാങ്കിന്‌ സന്തോഷമുണ്ട്‌. ബാങ്കുംഐസിഎഐയും തമ്മിലുള്ള പങ്കാളിത്തം ഡിജിറ്റല്‍രൂപാന്തരത്തെ ശക്തിപ്പെടുത്തുമെന്നും, അനുകൂല മാറ്റങ്ങളില്‍എല്ലായ്‌പോഴും മുന്‍നിരയിലുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇതു നന്നായി പ്രതിഫലിക്കുമെന്നും
ശാലിനി വാര്യര്‍ചൂണ്ടിക്കാട്ടി. തങ്ങളുടെശക്തിയേറിയ ഡിജിറ്റല്‍ ഇടങ്ങളുംകാലാനുസൃതമായ വാഗ്‌ദാനങ്ങളും രാജ്യത്തെ സേവിക്കുന്നത്‌ തുടരുമെന്ന്‌ അവര്‍വ്യക്തമാക്കി. 

നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്‌ പുരസ്‌ക്കാരം




കൊച്ചി: ബാങ്കിങ്‌, സാമ്പത്തിക മേഖലയിലെ മികവിനുള്ള സി.ഐ.ഐ. എക്‌സിം ബാങ്ക്‌ പുരസ്‌ക്കാരം തുടര്‍ച്ചയായ രണ്ടാം തവണയും രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ കരസ്ഥമാക്കി. 
ഇതാദ്യമായാണ്‌ ഒരു സ്ഥാപനം തുടര്‍ച്ചയായ രണ്ടാം തവണ ഈ പുരസ്‌ക്കാരം സ്വന്തമാക്കുന്നത്‌. നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിനു മാത്രമല്ല, രാജ്യത്തെ മൊത്തം ഓഹരി വിപണന മേഖലയ്‌ക്കും ലഭിക്കുന്ന അംഗീകാരമാണ്‌ ഈ ബഹുമതിയെന്ന്‌ ബെംഗലൂരില്‍ വെച്ച്‌ പുരസ്‌ക്കാരം സ്വീകരിച്ചു കൊണ്ട്‌ നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ മാനേജിങ്‌ ഡയറക്‌ടറും സി.ഇ.ഒ.യുമായ ചിത്ര രാമകൃഷ്‌ണ പറഞ്ഞു. 

ബാങ്കിംഗ്‌ സാങ്കേതിക സംവിധാനങ്ങള്‍ക്കായി ഇസാഫ്‌ - ഫിസ്‌ ധാരണ





മുംബൈ: മൈക്രോഫിനാന്‍സ്‌ രംഗത്തെ ഇന്ത്യയിലെ വമ്പന്‍മാരായ ഇസാഫ്‌ ആരംഭിക്കുന്ന ചെറുകിട ധനകാര്യ ബാങ്കിന്റെ 
സാങ്കേതിക പങ്കാളിയായി ധനകാര്യ സേവന സാങ്കേതികവിദ്യയിലെ മുന്‍നിര ആഗോള സ്ഥാപനമായ എഫ്‌ഐഎസിനെ (ഫിഡലിറ്റി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്‌) 
തിരഞ്ഞെടുത്തു. 
ബാങ്ക്‌ ശാഖകളുെട പ്രാതിനിധ്യം തീരെയില്ലാത്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സ്‌ത്രീകള്‍ക്ക്‌ ചെറുകിട വായ്‌പകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇസാഫ്‌ 
ചെറുകിട ധനകാര്യ ബാങ്ക്‌ രൂപീകരിച്ചത്‌. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലായി ആരംഭിക്കുന്ന ശാഖകളില്‍ ബാങ്കിന്റെ സാങ്കേതിക പങ്കാളിയായി എഫ്‌ഐഎസ്‌ പ്രവര്‍ത്തിക്കും. 
പൂര്‍ണ്ണമായും ഔട്ട്‌സോഴ്‌സ്‌ ഡെലവറി മാതൃകയില്‍ ബാങ്കിംഗ്‌ സേവനങ്ങളുടെയും പണമിടപാടുകളുടെയും പൂര്‍ണ്ണമായ ഏകീകരണത്തിനുള്ള പ്ലാറ്റ്‌ഫോമായി എഫ്‌ഐഎസ്‌ പ്രവര്‍ത്തിക്കും. ഇതില്‍ കോര്‍ ബാങ്കിംഗ്‌, ചാനലുകള്‍, റിസ്‌ക്‌ മാനേജമെന്റ്‌, ട്രഷറി, അനലിറ്റിക്‌സ്‌ തുടങ്ങി മുഴുവന്‍ ക്രയവിക്രയങ്ങളിലും കൃത്യമായ സേവനം ലഭ്യമാക്കുന്നു. സ്വിച്ചിംഗ്‌, ഡെബിറ്റ്‌, കാര്‍ഡ്‌ മാനേജ്‌മെന്റ്‌ സേവനം, എടിഎം സേവനങ്ങളും എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 
വളരെ വേഗത്തിലും സൂക്ഷമതയോടെയും ഇസാഫിനെ പ്രവര്‍ത്തിപ്പിക്കുകയും സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളെ സേവിക്കാന്‍ പ്രാപ്‌തമാക്കുകയുമാണ്‌ ഇതുവഴി ലക്ഷ്യമിടുന്നത്‌. 
ബാങ്കിംഗ്‌ മേഖലയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വപരമായ സമീപനത്തോ
ടെയുള്ള പ്രവര്‍ത്തനവും സാങ്കേതിക വിദ്യയുടെ താഴേക്കിടയിലെത്തിക്കുകയുമാണ്‌ 
ഇസാഫിന്റെ ലക്ഷ്യം. 
ഫിസ്‌ പോലെ ആഗോള വൈദഗ്‌ധ്യമുള്ള സ്ഥാപനവുമായുള്ള സഹകരണത്തിലൂടെ 
മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതില്‍ അതീവ സന്തേഷമുണ്ടെന്ന്‌ ഇസാഫ്‌ മൈക്രോഫിനാന്‍സിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ 
കെ. പോള്‍ തോമസ്‌ പറഞ്ഞു. 
അവഗണിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തുടങ്ങിയ ഒരു സ്ഥാപനം എന്ന നിലക്ക്‌, സാങ്കേതികവിദ്യയുടെ വിനിയോഗത്തിലെ വ്യത്യാസങ്ങള്‍ 
ബാധിക്കാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ എന്തെന്ന്‌ കൃത്യമായി അറിയേണ്ട 
തുണ്ടെന്ന്‌ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍, എപിഎസി, എഫ്‌ഐഎസ്‌ ശ്രീഹരി ഭട്ട്‌ പറഞ്ഞു. എഫ്‌ഐഎസിന്റെ തെളിയിക്കപ്പെട്ടിട്ടുള്ള പരിഹാരമാര്‍ഗങ്ങള്‍ ഇന്ത്യയിലെ സാമ്പത്തിക ഉള്‍പ്പെടുത്തലിനെ പിന്തുണയ്‌ക്കുമെന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
എഫ്‌ഐഎസിന്റെ വേഗതയേറിയതും കാര്യക്ഷമവുമായ വളര്‍ച്ചയും ഇന്ത്യന്‍ വിപണിയിലെ അനുഭവസമ്പത്തും സാമ്പത്തിക ഉള്‍പ്പെടുത്തലിനെ പിന്തുണയ്‌ക്കുന്ന നടപടികളും മൂലം അടുത്തിടെ ഇന്ത്യയിലെ നിരവധി ധനകാര്യ സ്റ്റാര്‍ട്ട്‌ അപ്പ്‌ സ്ഥാപനങ്ങള്‍ സാങ്കേതിക പങ്കാളിയായി എഫ്‌ഐഎസിനെ തിരഞ്ഞെടുക്കുകയാണ്‌. പേയ്‌മെന്റ്‌സ്‌ ബാങ്കുകളും 
മൈക്രോ ഫിനാന്‍സ്‌ കമ്പനികളും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ലക്ഷ്യമിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പിന്തുണയുടെ സ്ഥിരതയും വിശാലമായ പ്രവര്‍ത്തന മികവും പരിഗണിച്ച്‌ 
എഫ്‌ഐഎസിന്‌ ബാങ്കിംഗിലും സാമ്പത്തിക സേവനങ്ങളിലും മികച്ച്‌ ടെക്ക്‌ ബ്രാന്റായി ഈ വര്‍ഷമാദ്യം എക്കോണോമിക്ക്‌ ടൈംസ്‌ തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷത്തെ ബിപിഒ എക്‌സലന്‍സി അവാര്‍ഡില്‍ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയതും എഫ്‌ഐഎസ്‌ ആയിരുന്നു. 

സിപ്പ്‌ അക്കാദമി ഇന്ത്യ ആഗോള ഓപ്പറേഷനുകളുടെ ചുമതല ഏറ്റെടുത്തു



ചെന്നൈ, 22 നവംബര്‍ 2016 : ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിപ്പ്‌ അക്കാദമി ഇന്ത്യ സിപ്പ്‌ അക്കാദമി മലേഷ്യയുടെ പക്കല്‍ നിന്നും ആഗോള ഓപ്പറേഷനുകളുടെ ചുമതല ഉടന്‍ ഏറ്റെടുക്കും. സിപ്പ്‌ അബാക്കസ്‌ ആന്റ്‌ അഡ്വാന്‍സ്‌ഡ്‌ മെന്റല്‍ ലേണിംഗ്‌ (എ എം എ എല്‍)-ന്റെ ട്രേഡ്‌മാര്‍ക്ക്‌ ഉടമകളാണ്‌ സിപ്പ്‌ അക്കാദമി മലേഷ്യ.
ഈ ഏറ്റെടുക്കലിലൂടെ സിപ്പ്‌ അക്കാദമി ഇന്ത്യ ആയിരിക്കും ഇനി ട്രേഡ്‌മാര്‍ക്ക്‌ ഉടമകള്‍. അതോടെ മലേഷ്യന്‍ കമ്പനിയുടെ കീഴിലായിരുന്ന 11 രാജ്യങ്ങളെ ഇനി സിപ്പ്‌ അക്കാദമി ഇന്ത്യയായിരിക്കും ഇനി പിന്തുണയ്‌ക്കുക. മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്‌, സിംഗപ്പൂര്‍, തായ്‌ലാന്റ്‌, ശ്രീലങ്ക, യു എ ഇ, ടാന്‍സാനിയ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവയാണ്‌ ഈ 11 രാജ്യങ്ങള്‍. ഇതിനായുള്ള ഒരു ധാരണാ പത്രം ഇന്ന്‌ ചെന്നൈയില്‍ സിപ്പ്‌ അക്കാദമി മലേഷ്യ സ്ഥാപകനും ആഗോള ഡയറക്ടറുമായ കെല്‍വിന്‍ താമും സിപ്പ്‌ അക്കാദമി ഇന്ത്യ മാനേജിംഗ്‌ ഡയറക്ടറായ ദിനേഷ്‌ വിക്ട്രും ഒപ്പുവച്ചു.
ബോധവല്‍ക്കരണം ഉണ്ടാക്കല്‍, പ്രവര്‍ത്തനങ്ങളുടെ തോത്‌ വര്‍ധിപ്പിക്കല്‍, ആശയത്തിന്റെ ബ്രാന്‍ഡ്‌ കെട്ടിപ്പടുക്കല്‍ എന്നിവയില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സംശയലേശമില്ലാത്ത നിലവാരം ഉണ്ടാക്കിയെടുത്ത്‌ കഴിഞ്ഞു എന്ന്‌ സിപ്പ്‌ അക്കാദമി മലേഷ്യ സ്ഥാപകനും ആഗോള ഡയറക്ടറുമായ കെല്‍വിന്‍ താം പ്രസ്ഥാവിച്ചു.
`ഇന്ത്യ വെറുമൊരു വിശാലമായ രാജ്യം മാത്രമല്ല പരീക്ഷകളുടെ നിലവാരത്തിലും ഭാഷകളുടെ കാര്യത്തലും, പഠിപ്പിക്കുന്ന രീതികളുടെ കാര്യത്തിലും, വീടുകളില്‍ പരിശീലിക്കുന്ന കാര്യത്തിലും എല്ലാം അത്‌ സമാനതകളില്ലാത്ത വെല്ലുവിളികളാണ്‌ ഉയര്‍ത്തുന്നത്‌. സിപ്പ്‌ അക്കാദമി ഇന്ത്യ ഈ വെല്ലുവിളികള്‍ സമഗ്രമായി അതിജീവിച്ചു എന്ന്‌ മാത്രമല്ല ബിസിനസ്സ്‌ ഓരോ വര്‍ഷവും വളരെ അധികം വര്‍ധിപ്പിക്കുവാനും അതിനു കഴിഞ്ഞു. അതുവഴി ഈ ആശയത്തിനു വലിയ മൂലധനവും അത്‌ നേടിയെടുത്തു. ഞങ്ങളുടെ ഇന്ത്യയിലെ പങ്കാളികള്‍ ബ്രാന്‍ഡിനെ ആഗോള തലത്തില്‍ ഫലപ്രദമായി വളര്‍ത്തും എന്ന്‌ ഞങ്ങള്‍ക്ക്‌ നല്ല ഉറപ്പുണ്ട്‌.` ശ്രീ താം പറഞ്ഞു.
ഈ വേളയില്‍ തന്റെ പ്രതികരണത്തില്‍ സിപ്പ്‌ അക്കാദമി ഇന്ത്യയുടെ മാനേജിങ്‌ ഡയറക്ടര്‍ ദിനേഷ്‌ വിക്ടറും ഒരുപോലെ ആവേശഭരിതനായിരുന്നു. `കുട്ടികളെ മനസ്സില്‍ കണ്ടുകൊണ്ട്‌ ബിസിനസ്സില്‍ ശ്രദ്ധ ഊന്നുകയെന്ന ഞങ്ങളുടെ തത്വശാസ്‌ത്രത്തിന്റെ ഫലമാണ്‌ ഈ വിജയം.` ഇന്ന്‌ സിപ്പ്‌ അക്കാദമി ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു ലക്ഷം കുട്ടികളും, 750 ഫാഞ്ചൈസികളും, 2500 കോഴ്‌സ്‌ ഇന്‍സ്‌റ്റ്രക്‌റ്റര്‍മാരും, 200 സ്‌കൂളുകളുമായും ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലെ 275 നഗരങ്ങളിലായി വ്യാപിച്ചു കിടന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളിലായി ഏകദേശം അഞ്ച്‌ ലക്ഷം കുട്ടികളുടെ ജീവിതത്തില്‍ വിവിധ കോഴ്‌സുകളിലൂടെ നല്ല സ്വാധീനം ചെലത്തുവാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. വിക്ടര്‍ പറഞ്ഞു. ഇനി ഞങ്ങളുടെ ഈ അറിവ്‌ 11 രാജ്യങ്ങളിലായി സിപ്പിന്റെ കുടക്കീഴില്‍ ആഗോള തലത്തില്‍ വിജയകരമായി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.

Sunday, November 20, 2016

ലെനോവോയുടെ പുതിയ ഫാബ്‌ലെറ്റ്‌ - ഫാബ്‌ 2 പ്ലസ്‌





ഡല്‍ഹി : പ്രമുഖ പിസി, സ്‌മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്‌ നിര്‍മ്മാതാക്കളായ ലെനോവോയുടെ പുതിയ ഫാബ്‌ലെറ്റ്‌ - ഫാബ്‌ 2 പ്ലസ്‌ വിപണിയിലെത്തി. ആമസോണ്‍ ഇന്ത്യയിലൂടെ മാത്രം വില്‍പ്പനയ്‌ക്കുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ ടാബ്‌ലെറ്റ്‌ ഹൈബ്രിഡിന്‌ 14,999 രൂപയാണ്‌ വില.
ഫോണ്‍ വിളിയെക്കാളേറെ മള്‍ട്ടിമീഡിയ ഉപയോഗത്തിനും പ്രാധാന്യം നല്‍കുന്ന യുവതലമുറയ്‌ക്കായാണ്‌ വലിയ സ്‌ക്രീന്‍ വലുപ്പമുള്ള പുതിയ ഫാബ്‌ലെറ്റിനെ പുറത്തിറക്കിയിരിക്കുന്നതെന്ന്‌ ലെനോവോ ഇന്ത്യയുടെ കണ്‍സ്യൂമര്‍ ആന്റ്‌ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌ തലവന്‍ അമിത്‌ ധോഷി പറഞ്ഞു. 6.4 ഇഞ്ച്‌ (16.2 സെ.മീ) ഫുള്‍ എച്ച്‌ഡി കര്‍വ്‌ഡ്‌ ഗ്ലാസ്‌ ഡിസ്‌പ്ലേയുള്ള ഫാബ്‌ 2 പ്ലസിന്‌ പൂര്‍ണ്ണമായും ലോഹനിര്‍മ്മിത ബോഡിയാണ്‌. സ്‌മാര്‍ട്ട്‌ഫോണ്‍ പോലെ ഒറ്റ കൈകൊണ്ട്‌ കൈകാര്യം ചെയ്യാനാകും.
1.3 ഗിഗാഹെട്‌സ്‌ ഒക്‌ടാകോര്‍ മീഡിയാടെക്‌ പ്രൊസസ്സര്‍ ഉപയോഗിക്കുന്ന ഫാബ്‌ലെറ്റിന്‌ മൂന്ന്‌ ജിബിയാണ്‌ റാം കപ്പാസിറ്റി. ഇന്റേണല്‍ മെമ്മറി 32 ജിബി. 128 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്‌ഡി കാര്‍ഡിട്ട്‌ മെമ്മറി വിപുലീകരിക്കാനാകും. ദീര്‍ഘനേരം പ്രവര്‍ത്തന സമയം നല്‍കുന്ന 4,050 എംഎഎച്ച്‌ ബാറ്ററിയാണ്‌ ലെനോവോ ഫാബ്‌ലെറ്റിന്‌. ലെനോവോയുടെ വൈബ്‌ യൂസര്‍ ഇന്റര്‍ഫേസോടുകൂടിയ ആന്‍ഡ്രോയ്‌ഡ്‌ 6.0 മാര്‍ഷ്‌മെല്ലോ ഓപ്പറേറ്റിംഗ്‌ സിസ്റ്റമുള്ള ഫാബ്‌ 2 പ്ലസില്‍ രണ്ട്‌ സിം കാര്‍ഡ്‌ ഇടാം. ഫോര്‍ ജി കണക്‌ടിറ്റിവിറ്റിയുണ്ട്‌. ഫോട്ടോഗ്രഫി പ്രേമികള്‍ക്കായി 13 മെഗാപിക്‌സലിന്റെ രണ്ട്‌ ക്യാമറകള്‍ ഫാബ്‌ലെറ്റിന്റെ പിന്‍ഭാഗത്ത്‌ നല്‍കിയിട്ടുണ്ട്‌. ഫ്യുജിറ്റ്‌സു മില്‍ബീറ്റ്‌ ഇമേജ്‌ സിഗ്നല്‍ പ്രൊസസ്സറിന്റെ പിന്തുണ ക്യാമറയ്‌ക്കുണ്ട്‌. ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷുമുണ്ട്‌ ലേസര്‍ ഓട്ടോഫോക്കസ്‌ ക്യാമറയ്‌ക്ക്‌. എട്ട്‌ മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ വീഡിയോ കോളിങ്ങിനും സെല്‍ഫി എടുക്കാനും ഉപയോഗിക്കാം.
ഇന്‍ബില്‍റ്റ്‌ 360 ഡിഗ്രി വോയ്‌സ്‌ ഫീച്ചര്‍ ഫാബ്‌ 2 പ്ലസിനുണ്ട്‌. ചുറ്റുപാടിലെ അനാവശ്യ ശബ്‌ദങ്ങള്‍ ഒഴിവാക്കി വ്യക്തതയോടെയുള്ള സ്‌പീക്കര്‍ ഫോണ്‍ സംസാരം ഇതു സാധ്യമാക്കും. മികച്ച നിലവാരമുള്ള ജെബിഎല്‍ ഇയര്‍ഫോണുകള്‍�ഫാബ്‌ലെറ്റിനൊപ്പം ലഭിക്കും. 
ഡോള്‍ബി ഓഡിയോ ക്യാപ്‌ച്ചര്‍ 5.1 ഫാബ്‌ 2 പ്ലസിന്റെ മറ്റൊരു സവിശേഷതയാണ്‌. 360 ഡിഗ്രി ശബ്‌ദനിലവാരത്തോടെ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണിത്‌. ഡോള്‍ബി ആറ്റ്‌മോസ്‌ ടെക്‌നോളജി നല്‍കുന്ന മുന്തിയ ശബ്‌ദനിലവാരവും ലെനോവോ ഫാബ്‌ലെറ്റിനു സ്വന്തം. ഫോര്‍ ജി കൂടാതെ വൈഫൈ, ബ്ലൂടൂത്ത്‌ 4.0, ജിപിഎസ്‌ എന്നീ കണക്‌ടിവിറ്റി ഓപ്‌ക്ഷനുകളുമുണ്ട്‌. ആക്‌സിലറോമീറ്റര്‍, ആംബിയന്റ്‌ ലൈറ്റ്‌ സെന്‍സര്‍, ഗൈറോസ്‌കോപ്പ്‌, പ്രോക്‌സിമിറ്റി സെന്‍സര്‍, മാഗനെറ്റോ മീറ്റര്‍ എന്നിവ ഫാബ്‌ലെറ്റിന്റെ സെന്‍സറുകളില്‍പ്പെടുന്നു. ഷാംപെയിന്‍ ഗോള്‍ഡ്‌, ഗണ്‍മെറ്റല്‍ ഗ്രേ ബോഡിനിറങ്ങളില്‍ ഫാബ്‌ 2 പ്ലസ്‌ ലഭിക്കും.

സംരംഭകത്വത്തിന് കൂട്ടായ പ്രയത്‌നവും പദ്ധതികളും അനിവാര്യം: ഡോ: എം. ബീന



കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും സംരംഭക സംഘടനകളും ഒത്തുചേര്‍ന്നാല്‍ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ിക്കാന്‍ കഴിയുമെന്ന്  കെഎസ്‌ഐഡിസി മാനേജിങ്ങ് ഡയറക്ടര്‍ ഡോ: എം. ബീന അഭിപ്രായപ്പെട്ടു. ലെ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അഞ്ചാമത് ടൈക്കോണ്‍ കേരള സംരംഭക സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ: ബീന.

സംരംഭകര്‍ക്കുള്ള ആവാസവ്യവസ്ഥ ഒരുക്കുന്നതിന്റെ ഭാഗമായി ശാസ്ത്രബോധവും, സാങ്കേതിക അറിവും യുവതലമുറയ്ക്ക് നല്‍കാന്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് സാധിക്കണം. വ്യക്തി ജീവിതത്തിനും, സാമൂഹിക പുരോÿഗതിക്കും വേണ്ടതെല്ലാം സൃഷ്ടിക്കാന്‍ ഉന്നത ശാസ്ത്രബോധമുള്ള വിദ്യാര്‍ത്ഥികള്‍ക്കേ കഴിയൂ. പ്രമുഖ കമ്പനികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍വ്വകലാശാലകളും ശാസ്ത്ര ഗവേഷണങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും, ഫണ്ടുകള്‍ വകയിരുത്തേണ്ടതും അത്യാവശ്യമാണ്. വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കാല്‍വെപ്പുകള്‍ സംബന്ധിച്ച് പ്രായോഗിക അറിവുകള്‍ സ്‌കൂള്‍ തലത്തില്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. സാങ്കേതിക രംഗത്തുവരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജക്ടുകള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ ശാസ്ത്ര തല്‍പ്പരരായ കുട്ടികളില്‍നിന്ന് അനവധി യുവസംരംഭകര്‍ ഉയര്‍ന്നു വരും.  ഡോ: ബീന പറഞ്ഞു.

ടൈ കേരള  പ്രസിഡന്റ് ശ്രീ. രാജേഷ് നായര്‍,  ടൈ കേരള സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീ. എം. എസ്. എ. കുമാര്‍, മുന്‍ പ്രസിഡന്റ് എസ്.ആര്‍.നായര്‍,  ചാര്‍ട്ടര്‍ മെമ്പര്‍മാരായ ശിവദാസ് മേനോന്‍, അജിത്ത് മൂപ്പന്‍, കുര്യന്‍ എബ്രഹാം,  ശ്രീനാഥ് വിഷ്ണു,  വിങ്ങ് കമാന്‍ഡര്‍ കെ. ചന്ദ്രശേഖര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 

 യുവസംരംഭകരും, വിദഗ്ധരും തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ക്കു സാക്ഷ്യം വഹിക്കുന്ന നാല്‍പതോളം സെഷനുകള്‍ അഞ്ച് വേദികളിലായി നടന്നു.
കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് വൈസ് ചെയര്‍മാന്‍ ലക്ഷ്മി നാരായണ്‍, മാത്‌സ് ആന്റ് സയന്‍സ് ലേണിങ്ങ് ആപ്ലിക്കേഷന്‍ സ്ഥാപകനായ ബൈജു രവീന്ദ്രന്‍, യുഎസ് കൊണ്‍സുലേറ്റ് ചെന്നൈയുടെ പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ ഒഫീസറായ ജോണ്‍ ഫ്‌ളെമിങ്ങ്, കാനഡ കൗണ്‍സില്‍ ജനറല്‍ ജനിഫര്‍ ഡൊബ്‌നി, ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖര്‍ ടൈ വേദിയില്‍ പ്രായോഗിക അനുഭവങ്ങള്‍ വിശദീകരിച്ചു. സുമുട്ടര്‍ ബയോളജിക്‌സ് സ്ഥാപകാംഗമായ കവിത അയ്യര്‍ റോഡ്‌റിഗസ്, തൈറോകെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ: എ. വേലുമണി, യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ: ഷബീര്‍ നെല്ലിക്കോട് തുടങ്ങിയവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. കേരളത്തിലെ ആദ്യത്തെ ആന പരിശീലകയായ വനിത എന്ന നിലയില്‍ പ്രശസ്തയായ നിഭാ  നമ്പൂതിരിയും, ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ  പി.സി. മുസ്തഫ, വെള്‍പൂള്‍ ചീഫ് ഡിസൈന്‍ ഓഫീസര്‍ ഹരി നായര്‍, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും മെന്ററുമായ സി. ബാലഗോപാല്‍, ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ്  എക്‌സിക്യൂട്ടീവ് ചെയര്‍മാനും സഹസ്ഥാപകനുമായ അശോക് സൂത എന്നിവര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ സംസാരിച്ചു. 

യുവസംരംഭകര്‍ക്ക് പദ്ധതി രൂപീകരണത്തിനും, നടപ്പില്‍ വരുത്തുന്നതിനും വിവിധ ഘട്ടങ്ങളില്‍ പരിചയ സമ്പന്നരായ മെന്റര്‍മാരുടെ മാര്‍ഗനിര്‍ദ്ദശങ്ങള്‍ ലഭ്യമാക്കുന്ന എന്റര്‍പ്രണര്‍ മെന്ററിങ്ങ്, യുവസംരംഭകര്‍ക്ക് നല്ല പ്ലാനുകള്‍ അനുഭവ സമ്പന്നരായ നിക്ഷേപകര്‍ക്കും, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ക്കും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമൊരുക്കുന്ന പിച്ച് ഫെസ്റ്റിവല്‍ എന്നിവയും ശ്രദ്ധേയമായി.
 
RELEASE 2
ആശയങ്ങളുടെ വെടിക്കെട്ടൊരുക്കി സ്റ്റാര്‍ട്ടപ്പ് പവലിയന്‍

കൊച്ചി: ടൈക്കോണ്‍ 2016 സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാര്‍ട്ടപ്പ് പവലിയന്‍ സാങ്കേതിക വിദ്യയിലൂന്നിയ സംരംഭങ്ങളെയും, ഉല്‍പ്പന്നങ്ങളെയും, മൂലരൂപങ്ങളെയും, ആശയങ്ങളെയും ഒരു കുടക്കീഴിലണിനിരത്തിയ കാഴ്ചാ വിസ്മയമായി. വിവിധ ജില്ലകളില്‍നിന്നായുള്ള സംരംഭകരും, പ്രഫഷണലുകളും, വിദ്യാര്‍ത്ഥികളും എണ്‍പത് സ്റ്റാളുകളിലായാണ് പ്രദര്‍ശനമൊരുക്കിയത്. 

ശാസ്ത്രലോകം  പുതിയ കാല്‍വെപ്പുകള്‍ നടത്തുമ്പോള്‍ അവയുടെ പ്രായോഗിക വശങ്ങള്‍ പഠിച്ച് നാളിതുവരെ പ്രയോഗിക്കാത്ത മേഖലകളില്‍ അവ പ്രയോജനപ്പെടുത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് യുവസംരംഭകര്‍ ചെയ്യുന്നത്. നിത്യജീവിതത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ ലഘൂകരിക്കുകയും, അട്ടിമറിക്കുന്ന മാറ്റങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് പ്രദര്‍ശനത്തിനെത്തിയ മിക്ക ഉല്‍പ്പന്നങ്ങളും ആശയങ്ങളും. 
യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനും സുഗമമാക്കുന്നതിനും ചാറ്റ് പ്ലാറ്റ്‌ഫോം ഒരുക്കുന്ന അലായ് ട്രാവല്‍ 24x7, കുക്കിങ്ങ് ക്ലീനിങ്ങ് തുടങ്ങിയ വീട്ടുജോലി സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്‌കട്ട് ഓപ്‌സ്, കാര്‍ഷിക കൂട്ടായ്മയായ ഫാര്‍മേഴ്‌സ് എഫ്‌സെഡ്, കോര്‍പ്പറേറ്റ് വീഡിയോകള്‍ ഒരുക്കുന്ന ക്യാറ്റ് എന്റര്‍ടെയിന്‍മെന്റ്‌സ്, ചെലവു കുറഞ്ഞ അത്യന്താധുനിക റോബോട്ടിക്‌സ് സാങ്കേതിക വിദ്യകളുമായി ശാസ്ത്ര റോബോട്ടിക്‌സ് തുടങ്ങിയവ പവലിയനില്‍ ശ്രദ്ധേയമായി. 

യുവസംരംഭകര്‍ക്ക് തങ്ങളുടെ  ഉല്‍പ്പന്നങ്ങളും, ആശയങ്ങളും ഉല്‍പ്പന്ന-സേവന-വ്യവസായ മേഖലയിലെ  നിക്ഷേപകര്‍ക്കും, ലീഡര്‍മാര്‍ക്കും, മെന്റര്‍മാര്‍ക്കും മുന്നില്‍ അവതരിപ്പിക്കാനും അവ അനുയോജ്യമായ രീതിയില്‍ നടപ്പില്‍ വരുത്താനുള്ള സഹായം തേടാനുമാണ്  സ്റ്റാര്‍ട്ടപ്പ് പവലിയനുകള്‍ അവസരമൊരുക്കിയത്. ആയിരത്തിലധികം പ്രതിനിധികളും, പ്രഭാഷകരും, വിദഗ്ധരും  സ്റ്റാര്‍ട്ടപ്പ് പവലിയനുകള്‍ സന്ദര്‍ശിച്ച് യുവസംരംഭകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.



RELEASE 3

യുവസംരംഭകര്‍ക്ക് പ്രതീക്ഷയായി കേരളാ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക്

കൊച്ചി: യുവസംരംഭകരും, സ്റ്റാര്‍ട്ടപ്പുകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിക്ഷേപകരുടെ ലഭ്യതയാണെന്നിരിക്കെ, ഈ മേഖലയില്‍ ടൈ നടത്തുന്ന ആദ്യ കാല്‍വെപ്പായ കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കിന്റെ ഉദ്ഘാടനം ടൈ കേരള 2016 രണ്ടാം ദിവസം നടന്നു. മുപ്പത് കോടിയുടെ പ്രാരംഭ മൂലധനത്തോടെ ആരംഭിച്ചിട്ടുള്ളതാണ് ഈ പദ്ധതി.

ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ചുവടുപിടിച്ചുള്ള നൂതന സംരംഭങ്ങള്‍ക്കാണ് പ്രധാനമായും  ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് പ്രയോജനപ്പെടുക. സംരംഭകത്വത്തിനുള്ള പിന്തുണ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമീണ മേഖലകളിലേക്കും ഇറങ്ങിച്ചെല്ലുന്നുവെന്നും അതുവഴി സമത്വാധിഷ്ഠിതമായ വളര്‍ച്ച സംസ്ഥാനത്ത് സാധ്യമാവുന്നു എന്ന് ഉറപ്പുവരുത്താനും സംഘടന പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്ന് ടൈ കേരള പ്രസിഡന്റ് ശ്രീ. രാജേഷ് നായര്‍ പറഞ്ഞു.
ടൈ കേരളയുടെ ഇരുപത്തഞ്ചോളം ചാര്‍ട്ടര്‍ മെമ്പര്‍മാര്‍ ചേര്‍ന്നാണ് ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്. അര്‍ഹരായ യുവസംരംഭകര്‍ക്ക് അന്‍പത് ലക്ഷം മുതല്‍ മൂന്ന് കോടി രൂപവരെ മൂലധനം ലഭ്യമാക്കും. ഫണ്ടിങ്ങ് ലഭിച്ച സ്റ്റാര്‍ട്ടപ്പുകളുടെ മേല്‍നോട്ടത്തിനും മാര്‍ഗദര്‍ശനത്തിനുമായി ടൈ ചാര്‍ട്ടര്‍ മെമ്പര്‍മാരെ ചുമതലപ്പെടുത്തും. 

ടൈ കേരളയുടെ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ടതാണെങ്കിലും സ്വതന്ത്ര സംഘടനയായി വര്‍ത്തിക്കുന്ന ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കിന് പ്രത്യേക ഭരണസമിതി രൂപീകരിക്കും. ആദ്യഘട്ട നിക്ഷേപകര്‍ ടൈ മെമ്പര്‍മാര്‍ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും വളര്‍ച്ചയുടെ അടുത്തദിശയില്‍ പുറത്തുനിന്നുള്ള നിക്ഷേപങ്ങളും സമാഹരിച്ച് പദ്ധതി വിപുലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ശ്രീ. രാജേഷ് നായര്‍ പറഞ്ഞു.

മെന്ററിങ്ങ്, നെറ്റ്‌വര്‍ക്കിങ്ങ്, എജ്യുക്കേഷന്‍,  ഇന്‍ക്യുബേറ്റിങ്ങ്, ഫണ്ടിങ്ങ് എന്നീ മാര്‍ഗ്ഗങ്ങളിലൂടെ യുവ തലമുറയെ തൊഴിലന്വേഷകരില്‍ നിന്ന് സംരംഭകരും, തൊഴില്‍ദാതാക്കളുമായി പരിവര്‍ത്തനം ചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങളാണ് ടൈ നടത്തുന്നത്. അതുവഴി രണ്ടായിരത്തി ഇരുപതോടെ കേരളത്തില്‍ ഒരു കുടുംബത്തില്‍ ഒരു വ്യവസായ സംരംഭകന്‍ എന്ന ആശയം നടപ്പില്‍ വരുത്തുകയാണ് ലക്ഷ്യം.

ആറ്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ അവാര്‍ഡ്‌



ബാംഗ്ലൂര്‍: ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള, ഇന്‍ഫോസിസ്‌ പ്രൈസ്‌ 2016 ന്‌ വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച ആറ്‌ പേര്‍ അര്‍ഹരായി. എഞ്ചിനീയറിംഗ്‌ ആന്‍ഡ്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌, ഹ്യുമാനിറ്റിസ്‌, ലൈഫ്‌ സയന്‍സസ്‌, മാത്തമാറ്റിക്‌സ്‌ സയന്‍സസ്‌, ഫിസിക്കല്‍ സയന്‍സസ്‌, സോഷ്യല്‍ സയന്‍സ്‌ എന്നീ വിഭാഗങ്ങളില്‍പ്പെടുവന്നവരാണ്‌ ഇന്‍ഫോസിസ്‌ പ്രൈസ്‌ - 2016 ന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. 65 ലക്ഷം രൂപയും 22 കാരറ്റ്‌ സ്വര്‍ണ്ണ മെഡലും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ ഓരോ വിഭാഗത്തിലേയും അവാര്‍ഡ്‌.
ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സസിലെ (ഐഐഎസ്‌സി) കെമിക്കല്‍ എഞ്ചിനീയറിംഗ്‌ വിഭാഗം പ്രൊഫസര്‍ വി. കുമാരന്‍ ആണ്‌ എഞ്ചിനീയറിംഗ്‌ ആന്‍ഡ്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ വിഭാഗത്തിലെ ജേതാവ്‌. . 
അമേരിക്കയിലെ ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസറും സൗത്ത്‌ ഏഷ്യന്‍ സ്റ്റഡീസ്‌ മെഹ്‌റ ഫാമിലി പ്രൊഫസറുമായ പ്രൊഫ. സുനില്‍ അമൃത്‌ ആണ്‌ ഹ്യുമാനിറ്റിസ്‌ വിഭാഗത്തിലെ അവാര്‍ഡ്‌ 
ഫരീദാബാദ്‌ ട്രാന്‍സ്‌ലേഷണല്‍ ഹെല്‍ത്ത്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്‌ (ടിഎച്ച്‌എസ്‌ടിഐ) എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ. ഗഗന്‍ ദീപ്‌ കാങിനാണ്‌ ലൈഫ്‌ സയന്‍സിനുള്ള അവാര്‍ഡ്‌. 
മാത്തമാറ്റിക്കല്‍ സയന്‍സിനുള്ള അവാര്‍ഡ്‌ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയിലെ മാത്തമാറ്റിക്‌സ്‌ വിഭാഗത്തിലെ പ്രൊഫസര്‍ അക്ഷയ്‌ വെങ്കിടേഷിനാണ്‌. 
ഫിസിക്കല്‍ സയന്‍സിനുള്ള അവാര്‍ഡ്‌ നേടിയത്‌ ഡോ. അനില്‍ വിക്രം ഭരദ്വാജ്‌ ആണ്‌. തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിലെ സ്‌പേസ്‌ ഫിസിക്‌സ്‌ ലബോറട്ടറി ഡയറക്‌ടറാണ്‌
സോഷ്യല്‍ സയന്‍സസില്‍ പ്രൈസ്‌ നേടിയത്‌ പ്രൊഫ. കല്യാണ്‍ മുന്‍ഷിയാണ്‌.
ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ ഒട്ടേറെ സംരംഭങ്ങള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ടെങ്കിലും ഇന്‍ഫോസിസ്‌ പ്രൈസിന്റെ രൂപീകരണ ലക്ഷ്യങ്ങള്‍ക്ക്‌ ഒരു മാറ്റവും വന്നിട്ടില്ലെന്ന്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ പ്രസിഡന്റ്‌ എസ്‌ ഡി ഷിബുലാല്‍ ചൂണ്ടിക്കാട്ടി.
ജേതാക്കളെ തെരഞ്ഞെടുത്തത്‌. 2017 ജനുവരി 7 ന്‌ ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ നൊബേല്‍ സമ്മാനജേതാവും റോയല്‍ സൊസൈറ്റി പ്രസിഡന്റുമായ പ്രൊഫ. വെങ്കടരാമന്‍ രാമകൃഷ്‌ണന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. 

പൈല്‍സിനു വിപുലമായ പരിശോധന വിഭാഗം അല്‍ ഷിഫയില്‍ ഇന്നാംരംഭിക്കും


കൊച്ചി
ലോക പൈല്‍സ്‌ ദിന' മായി ഡബ്ല്യു എച്ച്‌ ഒ പ്രഖ്യാപിച്ചിട്ടുള്ള നവംബര്‍ 20 മുതല്‍ ഏറ്റവും വലിയ പ്രോക്‌ടോളജി സെന്ററായ എറണാകുളം അല്‍ ഷിഫ ഹോസ്‌പിറ്റല്‍ മലദ്വാര ക്യാന്‍സര്‍ പരിശോധന 
വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു
രാജ്യത്തെ 60 ശതമാനത്തോളം ആളുകള്‍ ജീവിതത്തിലൊരിക്കലെങ്കിലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പൈല്‍സ്‌ രോഗ പീഢയിലൂടെ കടന്നു പോയിട്ടുണ്ടാകുമെന്നാണ്‌ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്റെ പൈല്‍സ്‌ രോഗം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളത്‌. 
പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിലേയ്‌ക്ക്‌ ഇന്ന്‌ പൈല്‍സ്‌ രോഗവും എത്തിച്ചേര്‍ന്നിരിക്കുന്നു 
അല്‍ ഷിഫ ഹോസ്‌പിറ്റലിനോടനുബന്ധിച്ചുള്ള അല്‍ ഷിഫ ഇന്റര്‍നാഷണല്‍ പ്രോക്‌ടോളജി ഇന്‍സ്റ്റിറ്റിയൂട്ട്‌ & റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയത്‌ ഈ രോഗബാധ കൂടുതലും യുവ സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു എന്നാണ
പൈല്‍സിനും അനുബന്ധ മലദ്വാര രോഗങ്ങള്‍ക്കും ഏറ്റവും ആധുനികമായ ശാസ്‌ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പാര്‍ശ്വ ഫലങ്ങളില്ലാത്ത `ലേസര്‍ ചികിത്സ' യാണ്‌ കഴിഞ്ഞ 15 വര്‍ഷത്തോളമായി എറണാകുളം അല്‍ ഷിഫ ഹോസ്‌പിറ്റലില്‍ ചെയ്‌തു കൊണ്ടിരിക്കുന്നത്‌. ഏതാണ്ട്‌ 75000 ഓളം വിജയകരമായ പ്രൊസീജിയറുകള്‍ ചെയ്‌ത്‌ അല്‍ ഷിഫ ഹോസ്‌പിറ്റല്‍ ഇന്നു ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌. 
ഇതോടൊപ്പം പ്രവാസി മലയാളികള്‍, ഐ ടി പ്രൊഫഷണലുകള്‍, വികലാംഗര്‍, ബി പി എല്‍ കാര്‍ഡുടമകള്‍ എന്നിവര്‍ക്ക്‌ പ്രത്യേക ചികിത്സാ ഇളവ്‌ ലഭിക്കുന്നതാണെന്നും 3000 രൂപ ചിലവു വരുന്ന ഡിജിറ്റല്‍ റെക്‌റ്റല്‍ സ്‌കാനിംഗ്‌ എല്ലാ രോഗികള്‍ക്കും 2016 ഡിസംബര്‍ മാസം വരെ സൗജന്യമാക്കിയിട്ടുണ്ടെന്നും അല്‍ ഷിഫ ഹോസ്‌പിറ്റല്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോക്‌ടര്‍ ഷാജഹാന്‍ യൂസഫ്‌ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചീഫ്‌ സ,ര്‍ജന്‍ ഡോ.പി.സി.ജോസഫ്‌, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ദിലീപ്‌ എന്നിവരും പങ്കെടുത്തു. 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...