Monday, October 5, 2015

4,999 രൂപയ്ക്ക് നേരിട്ട് ദുബായിക്ക്

4,999 രൂപയ്ക്ക് കോഴിക്കോട് നിന്ന് നേരിട്ട് ദുബായിക്ക് വിമാന ടിക്കറ്റെന്ന ഓഫറുമായി സ്പൈസ്ജെറ്റ്. ഇന്നു മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. അടുത്തമാസം 15 മുതൽ വിമാന സർവീസ് തുടങ്ങും. പുതിയ സർവീസ് ഇറക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യമെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു. അമൃത്സറിൽ നിന്നും ദുബായിക്ക് ടിക്കറ്റിന് ഇതേ നിരക്കേയുള്ളൂ.
എട്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് നേരിട്ട് ദുബായിക്കുള്ള സർവീസാണ് സ്പൈസ്ജെറ്റ് ആരംഭിച്ചിരിക്കുന്നത്. ഡൽഹി, മുംബൈ, അഹമ്മദാബാദ്, പുണെ, കൊച്ചി, മധുര, അമൃത്സർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് നേരിട്ടുള്ള വിമാന സർവീസ്. കൂടാതെ മറ്റു സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും വിമാന സർവീസുണ്ട്.
കോഴിക്കോട്-ദുബായ് റൂട്ടിൽ ദിവസേനെ വിമാന സർവീസ് ഉണ്ടാകും. അമൃത്സറിൽ നിന്നുള്ള വിമാന സർവീസ് ശനി ഒഴിച്ചുള്ള എല്ലാ ദിവസവും ഉണ്ടാകും. പുതിയ സർവീസിനായി ബോയിങ് 737എൻജി വിമാനങ്ങളാണ് സ്പൈസ്ജെറ്റ് ഉപയോഗിക്കുന്നത്.

വിവാദമായ എയര്‍ടെല്‍ 4ജി പരസ്യം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ എയര്‍ടെല്ലിനോട് വിവാദമായ 4 ജി പരസ്യം പിന്‍വലിക്കണമെന്ന് അഡ്‌വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. പരസ്യം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആസ്‌കി വിലയിരുത്തി.
എയര്‍ടെല്‍ ഏറ്റവും വേഗതയുള്ള നെറ്റ് വര്‍ക്കാണെന്നും ഇതിനേക്കാള്‍ വേഗതയുള്ളതാണ് നിങ്ങളുടെ നെറ്റ്‌വര്‍ക്കെങ്കില്‍ ആജീവാനന്തം നിങ്ങളുടെ മൊബൈല്‍ ഡേറ്റാ ബില്‍ എയര്‍ടെല്‍ അടക്കുമെന്നുമായിരുന്നു എയര്‍ടെല്‍ 4 ജിയുടെ വിവാദ പരസ്യം. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായതിനാല്‍ പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അഡ്‌വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലിന് നോട്ടീസ് അയച്ചു. ഒക്ടോബര്‍ 7 മുന്‍പ് പരസ്യം പിന്‍വലിക്കുകകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യണമെന്നാണ് ആസ്‌കി എയര്‍ടെല്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു എയര്‍ടെല്‍ ഉപയോക്താവ് നല്‍കിയ പരാതിയിലാണ് ആസ്‌കിയുടെ നടപടി. രാജ്യത്ത് ആദ്യമായി ഫോര്‍ ജി നെറ്റ്‌വര്‍ക്ക് എത്തിച്ചത് എയര്‍ടെല്ലാണ്. മറ്റ് സേവന ദാതാക്കള്‍ വേഗതയേറിയ നാലാം തലമുറ സേവനം എത്തിക്കുന്നതിന് മുന്നോടിയായായിരുന്നു പരസ്യം. ഇതിന് മുന്‍പ് ആസ്‌കിയുടെ നടപടി നേരിടുന്ന ടെലികോം സേവന ദാതാക്കള്‍ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡായിരുന്നു. ഐഡിയ ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് അഥവാ ഐഐഎന്‍ ക്യാമ്പെയ്ന്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ആരോപിച്ച് പരസ്യം ആസ്‌കി വിലക്കിയിരുന്നു.

ഗോദ്‌റെജ്‌ നേച്ചേഴ്‌സ്‌ ബാസ്‌കറ്റ്‌ കൊച്ചിയിലും




കൊച്ചി: കൊച്ചി നിവാസികള്‍ക്കിനി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുളള വൈവിധ്യമാര്‍ന്ന പതിനായിരക്കണക്കിനു രുചികരമായ ഭക്ഷണ വസ്‌തുക്കള്‍ തെരഞ്ഞെടുക്കാം. അതിന്‌ ഗോദ്‌റെജ്‌ നേച്ചേഴ്‌സ്‌ ബാസ്‌കറ്റിനോട്‌ (ജിഎന്‍ബി) നന്ദി പറയാം.
കൊച്ചി ഉള്‍പ്പെടെ 125 നഗരങ്ങളില്‍ ഗോദ്‌റെജ്‌ നേച്ചേഴ്‌സ്‌ ബാസ്‌കറ്റ്‌ (ജിഎന്‍ബി) തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള പതിനായിരത്തിലധികം രുചികരമായ ഭക്ഷ്യവസ്‌തുക്കളാണ്‌ കമ്പനി ലഭ്യമാക്കിയിട്ടുളളത്‌. ഇതോടെ ദേശീയ തലത്തില്‍ സാന്നിധ്യമുളള ഏറ്റവും വലിയ ഭക്ഷ്യ, പലചരക്കു റീട്ടെയില്‍ ഓണ്‍ലൈന്‍ ചാനല്‍ കമ്പനിയായി ജിഎന്‍ബി മാറിയിരിക്കുകയാണ്‌. വിവിധ രാജ്യങ്ങളില്‍നിന്നു രുചികരമായ വിദേശ ഭക്ഷ്യവസ്‌തുക്കളുടെ ലഭ്യത കമ്പനി സ്ഥിരമായി രാജ്യത്ത്‌ വര്‍ധിപ്പിച്ചുവരികയാണ്‌.
മാത്രവുമല്ല സാധാരണ ഒരു റീട്ടെയില്‍ കമ്പനിയില്‍നിന്നു വ്യത്യസ്‌തമായി ഓണ്‍ലൈന്‍ വ്യാപാരത്തില്‍ കമ്പനി സജീവമായിരിക്കുകയാണ്‌. ഇതിനായി ഇ-കൊമേഴ്‌സ്‌ പ്‌ളാറ്റ്‌ഫോം തയാറാക്കാന്‍ വന്‍തോതില്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്‌. രാജ്യത്തെ 50000 കോടി ഡോളര്‍ വലിപ്പമുളള ഭക്ഷ്യ,പലചരക്കു കച്ചവടത്തില്‍ 5-10 ശതമാനം ഇ-കൊമേഴ്‌സ്‌, മൊബൈല്‍ കൊമേഴ്‌സ്‌ ചാനലിലേക്കു മാറുമെന്നു കമ്പനി വിലയിരുത്തുന്നു. സ്റ്റോറുകളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും വഴി മെട്രോകള്‍, സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങള്‍, പ്രധാനപ്പെട്ട ടയര്‍ 1, ടയര്‍ 2 നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 125 നഗരങ്ങളില്‍ ഉത്‌പന്നങ്ങള്‍ ലഭ്യമാണ്‌. രാജ്യത്തെ മൂവായിരത്തിലധികം പോസ്റ്റോഫീസുകളുടെ പരിധിയില്‍ പതിനായിരത്തിലധികം ഉത്‌പന്നങ്ങള്‍ വിതരണം ചെയ്യാന്‍ കമ്പനിക്കു കഴിയും. ഓരോ മാസവും വിതരണത്തിനായി 10 ലക്ഷം കിലോമീറ്റര്‍ യാത്രയും ലക്ഷ്യമിടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള ഏറ്റവും മികച്ച ഗോര്‍മറ്റ്‌ ഭക്ഷ്യവസ്‌തുക്കളാണ്‌ കമ്പനി ഇന്ത്യയില്‍ ലഭ്യമാക്കുന്നത്‌. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുളള ഏറ്റവും മികച്ച വൈന്‍, ഇറച്ചി, ചീസ്‌, ഓര്‍ഗാനിക്‌ ഭക്ഷ്യവസ്‌തുക്കള്‍, പസ്‌ത, ന്യൂഡില്‍സ്‌, ശീതളപാനിയങ്ങള്‍, സോസ്‌, പ്രിസര്‍വേറ്റീവ്‌, പാക്ക്‌ ചെയ്‌ത ഭക്ഷ്യവസ്‌തുക്കള്‍ തുടങ്ങിയവ ജിഎന്‍ബി സ്റ്റോറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. യൂറോപ്പ്‌, യുഎസ്‌, ഓസ്‌ട്രേലിയ, ഏഷ്യ തുടങ്ങിയ മേഖലകളില്‍നിന്നുളള ഏറ്റവും മികച്ച ഭക്ഷ്യയിനങ്ങള്‍ തെരഞ്ഞെടുത്താണ്‌ കമ്പനി സ്റ്റോറുകളില്‍ എത്തിച്ചിട്ടുളളത്‌. 
കൂടാതെ മൂന്നു സ്റ്റോര്‍ ബ്രാന്‍ഡുകളില്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്‌തുക്കള്‍ ലഭ്യമാക്കിയിട്ടുണ്ട്‌. ഹെല്‍ത്തി ഓള്‍ട്ടര്‍നേറ്റീവ്‌, എല്‍ എക്‌സ്‌ക്‌ളൂസീവ്‌, ദേശി നേച്ചര്‍ എന്നിവയാണു മൂന്നു വാണിജ്യമുദ്രകള്‍.
വിപുലവും മറ്റെങ്ങും കാണുവാന്‍ സാധിക്കാത്തതുമായ വൈവിധ്യമാര്‍ന്ന ഉത്‌പന്നശേഖരത്തില്‍നിന്നു ഉപഭോക്താക്കള്‍ക്ക്‌ ആവശ്യമുളളവ തെരഞ്ഞെടുക്കാം. കമ്പനി അത്‌ അവരുടെ വീട്ടുമുറ്റത്ത്‌ എത്തിക്കും. എളുപ്പം ചീത്തയാകത്ത ഭക്ഷ്യോത്‌പന്നങ്ങളാണ്‌ കമ്പനിയിപ്പോള്‍ ഇന്ത്യയൊട്ടാകെ ലഭ്യമാക്കുന്നത്‌. 
വെബ്‌സൈറ്റ്‌, ആന്‍ഡ്രോയിഡ്‌ മൊബൈല്‍ ആപ്‌ തുടങ്ങിയവയിലൂടെ ഓര്‍ഡര്‍ നല്‌കാം. ഓര്‍ഡര്‍ നല്‌കിയതു മുതല്‍ ഉത്‌പന്നം വീട്ടില്‍ വരുന്നതുവരെയുളള നീക്കങ്ങള്‍ ഉപയോക്താവിന്‌ ട്രാക്ക്‌ ചെയ്യാം. ക്രെഡിറ്റ്‌ കാര്‍ഡ്‌, കാഷ്‌ ഓണ്‍ ഡെലിവറി, നെറ്റ്‌ ബാങ്കിംഗ്‌, മൊബൈല്‍ ബാങ്കിംഗ്‌, വാലറ്റ്‌, സൊഡെക്‌സോ വൗച്ചര്‍, ലോയല്‍റ്റി പോയിന്റ്‌ തുടങ്ങി വൈവിധ്യമാര്‍ന്ന രീതിയിലൂടെ പേമെന്റ്‌ നടത്താം. 
ഏറ്റവും മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകോത്തര നിലവാരത്തിലുളള ഒമ്‌നി ചാനല്‍ പ്‌ളാറ്റ്‌ ഫോം ഉപഭോക്താക്കള്‍ക്കായി കമ്പനി തയാറാക്കിയിരിക്കുകയാണെന്ന്‌ ഗോദ്‌റെജ്‌ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറും ചീഫ്‌ ബ്രാന്‍ഡ്‌ ഓഫീസറുമായ തന്യ ദുബാഷ്‌ പറഞ്ഞു. ഇത്തരത്തില്‍ ഇന്ത്യയൊട്ടാകെ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ റീട്ടെയില്‍ കമ്പനിയാണ്‌ ജിഎന്‍ബി. ഓണ്‍ലൈന്‍ ഗോര്‍മറ്റ്‌ ബിസിനസില്‍ ഇതു കമ്പനിയെ മുന്നിലെത്തിക്കുമെന്നും തന്യ പറഞ്ഞു.
ഗോര്‍മറ്റ്‌ മേഖലയില്‍ ആദ്യമായി എത്തിയ കമ്പനിയെന്ന നിലയിലും ഉത്‌പന്ന വൈവിധ്യവും ടോപ്‌ ലൈന്‍ സര്‍വീസും കമ്പനിയുടെ ഓണ്‍ലൈന്‍ വരുമാനത്തില്‍ അടുത്ത ഒരുവര്‍ഷക്കാലത്ത്‌ പത്തിരട്ടി വളര്‍ച്ചയുണ്ടാക്കുമെന്നാണ്‌ പ്രതീക്ഷയെന്നു ഗോദ്‌റെജ്‌ നേച്ചേഴ്‌സ്‌ ബാസ്‌ക്കറ്റ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ മൊഹിത്‌ ഖട്ടര്‍ പറഞ്ഞു. ഉയര്‍ന്ന മേന്മയുളളതും സാധാരണ മറ്റെങ്ങും കാണാന്‍ കഴിയാത്ത തരത്തിലുളള ഭക്ഷ്യവസ്‌തുക്കളും രുചിക്കൂട്ടുകളും ഒരു ക്‌ളിക്കില്‍ രാജ്യത്തെ ഭക്ഷണപ്രേമികള്‍ക്കു ലഭ്യമാക്കുന്നുവെന്നതു മാത്രമല്ല കമ്പനിയുടെ ഇ-കൊമേഴ്‌സ്‌ സാന്നിധ്യവും വരുമാനവും ശക്തമാക്കുവാനും ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന്‌ ഖട്ടര്‍ പറഞ്ഞു.

ഇന്റര്‍നെറ്റ്‌ കോളിംഗ്‌ ഡാറ്റ പ്ലാനുകളുടെ രാജ്യത്തെ ആദ്യ ഓപ്പറേറ്ററാകാനൊരുങ്ങി എംടിഎസ്‌



കൊച്ചി: എംടിഎസ്‌ ബ്രാന്‍ഡില്‍ ടെലികോം സേവനങ്ങള്‍ നല്‌കി വരുന്ന സിസ്റ്റമെ ശ്യാം ടെലി സര്‍വീസസ്‌ അവരുടെ പോസ്റ്റ്‌ പെയ്‌ഡ്‌- പ്രീപെയ്‌ഡ്‌ വരിക്കാര്‍ക്ക്‌ ഇന്റര്‍നെറ്റ്‌ കോളിംഗ്‌ പ്‌ളാനുകള്‍ പുറത്തിറക്കി. 
ഇതനുസരിച്ച്‌ വരിക്കാര്‍ക്കു ഡേറ്റ ഉപയോഗിച്ചു വാട്‌സ്‌ ആപ്‌, സ്‌കൈപ്‌, വൈബര്‍ , തുടങ്ങിയ ഇന്‍ര്‍നെറ്റ്‌ കോളിംഗ്‌ ആപ്‌ളിക്കേഷന്‍ വഴി ഇന്റര്‍നെറ്റ്‌ കോള്‍ നടത്താം. ഇടപാടുകാര്‍ക്ക്‌ 5 ജിബി ഡേറ്റ ഉപയോഗിച്ച്‌ 5000 മിനിറ്റ്‌ ഇന്റര്‍നെറ്റ്‌ കോള്‍ വരെ നടത്താം. ഇതിന്‌ 499 രൂപയാണ്‌ ചാര്‍ജെന്നു എംടിഎസ്‌ ഇന്ത്യയുടെ ചീഫ്‌ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ ബ്രാന്‍ഡ്‌ ഓഫീസര്‍ സന്ദീപ്‌ യാദവ്‌ പറഞ്ഞു.
വളരെ വൈവിധ്യമാര്‍ന്ന പ്രീ പെയ്‌ഡ്‌, പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്‌. പ്രീ പെയ്‌ഡില്‍ 198 രൂപ മുതല്‍ 699 രൂപ വരെയുളള പ്‌ളാനുകളാണുളളത്‌. പ്രീ പെയ്‌ഡ്‌ പ്‌ളാനില്‍ 28 ദിവസത്തേക്ക്‌ 1 ജിബി ഡേറ്റയ്‌ക്ക്‌ 198 രൂപയാണ്‌. 249 രൂപയ്‌ക്ക്‌ 1.5 ജിബിയും 399 രൂപയ്‌ക്ക്‌ 3 ജിബിയും 499 രൂപയ്‌ക്ക്‌ 5 ജി ബിയും 699 രൂപയ്‌ക്ക്‌്‌ 7 ജിബി ഡേറ്റയുമാണ്‌ കിട്ടുക.
പോസ്‌റ്റ്‌ പെയ്‌ഡില്‍ 1 മാസമാണ്‌ കാലയളവ്‌. 599 രൂപയ്‌ക്ക്‌ 10 ജിബി അണ്‍ലിമിറ്റഡ്‌ പ്‌ളാന്‍ ലഭിക്കും. 799 രൂപയ്‌ക്ക്‌ 14 ജി ബിയും 999 രൂപയ്‌ക്ക്‌ 24 ജിബി ഡേറ്റയുമാണ്‌ ലഭിക്കുക. 1999 പ്‌ളാനില്‍ 30 ജിബി അണ്‍ലിമിറ്റഡ്‌ ഡേറ്റയും കിട്ടും.
പതിനായിരത്തിലധികം ഭക്ഷ്യവസ്‌തുക്കളുമായി 

ബിഎംഡബ്ല്യു ഇന്ത്യയിലെ നിക്ഷേപം വര്‍ധിപ്പിച്ചു




കൊച്ചി : ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, ഇന്ത്യയിലെ നിക്ഷേപം വര്‍ധിപ്പിച്ചു. 2012-ലെ 5.3 ബില്യണ്‍ രൂപയില്‍ നിന്ന്‌ (80 മില്യണ്‍ യൂറോ) 6.4 ബില്യണ്‍ രൂപ (98 മില്യണ്‍ യൂറോ) യായാണ്‌ വര്‍ധന.
പ്രൈവറ്റ്‌ കോര്‍പ്പറേറ്റ്‌ ഉപഭോക്താക്കളുടെ ഏറ്റവും മികച്ച പങ്കാളിയായ ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, ഫിനാന്‍സിങ്‌, ലീസിങ്‌, ഇന്‍ഷുറന്‍സ്‌, ഡീലര്‍ ഫിനാന്‍സിങ്‌ എന്നിവ അടക്കം സമ്പൂര്‍ണ പ്രൊഡക്‌ട്‌ പോര്‍ട്ട്‌ഫോളിയോയാണ്‌ മുന്നോട്ടു വയ്‌ക്കുന്നത്‌. 
പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത പേമെന്റ്‌ പ്ലാനുകള്‍, ആകര്‍ഷകമായ ഓഫറുകള്‍, അതിവേഗ അപ്രൂവലുകള്‍, ഫാസ്റ്റ്‌ ടേണ്‍ എറൗണ്ട്‌ ടൈം, സ്‌പെഷ്യല്‍ ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രത്യേകതകളാണ്‌.
ബിഎംഡബ്ല്യു ലോകോത്തരമെന്നത്‌ കേവലം തങ്ങള്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ലെന്ന്‌ ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ്‌ ഫിലിപ്‌ വോണ്‍ സഹര്‍ പറഞ്ഞു. സേവനങ്ങളിലും ഇത്‌ സ്‌പഷ്‌ടമാണ്‌. ഷോറൂം മുതല്‍ റോഡ്‌ വരെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ അവിഭാജ്യഘടകമാണ്‌ ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎംഡബ്ല്യു ഉപഭോക്താക്കള്‍, മള്‍ട്ടി മേക്ക്‌ ഉപഭോക്താക്കള്‍ എന്നിവര്‍ക്കുള്ള റീട്ടെയ്‌ല്‍ ഓട്ടോമൊബൈല്‍ ഫിനാന്‍സിങ്‌ പരിഹാരങ്ങള്‍, ഫ്‌ളീറ്റ്‌ ഓണര്‍മാര്‍ക്കുള്ള ഫിനാന്‍സിങ്‌, ബിഎംഡബ്ല്യു ഡിലര്‍ഷിപ്പുകള്‍ക്കും മള്‍ട്ടി മേക്ക്‌ ഡീലര്‍ഷിപ്പുകള്‍ക്കുമുള്ള കോമേഴ്‌സ്യല്‍ ഫിനാന്‍സിങ്‌ എന്നിവ ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ലഭ്യമാക്കുന്നു. 
പ്രൊഡക്‌ട്‌സിന്റെയും സര്‍വീസസിന്റെയും പൂര്‍ണശ്രേണി സംബന്ധിച്ച വിവരങ്ങള്‍ നല്‍കി ഉപഭോക്താക്കളെ സഹായിക്കുന്ന പ്രൊഫഷണലുകളുമായി ഇന്‍ ഹൗസ്‌ കസ്റ്റമര്‍ ഇന്ററാക്ഷന്‍ സെന്ററും ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഇന്ത്യയ്‌ക്കുണ്ട്‌.

മൈക്രോമാക്‌സ്‌ ബോള്‍ട്ട്‌ ക്യു 333 സ്‌മാര്‍ട്‌ഫോണ്‍





കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഹാന്‍ഡ്‌സെറ്റ്‌ നിര്‍മാതാക്കളായ മൈക്രോമാക്‌സ്‌ ഇന്‍ഫോമാറ്റിക്‌സ്‌, ബോള്‍ട്‌ ക്യു 333 സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിച്ചു. ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്‌കാര്‍ട്ടില്‍ 3,499 രൂപയ്‌ക്ക്‌ പുതിയ ഫോണ്‍ ലഭിക്കും.
1.2 ജിഎച്ച്‌സെഡ്‌ ക്വാഡ്‌കോര്‍ പ്രോസസര്‍, 4-5 ഇഞ്ച്‌ ഡിസ്‌പ്ലേ, 5എംപി കാമറ എന്നിവയാണ്‌ പ്രധാന ഘടകങ്ങള്‍. പുതിയ സ്‌മാര്‍ട്‌ ഫോണിന്‌ വോഡാഫോണിന്റെ പ്രത്യേക ഓഫറും ഉണ്ട്‌. ഓഫര്‍ പ്രകാരം 500 എംബി 3ജി ഡാറ്റാ രണ്ടുമാസത്തേയ്‌ക്ക്‌ സൗജന്യമായി ലഭിക്കും.
മള്‍ട്ടി ടാസ്‌കിംഗ്‌ അതിവേഗത്തിലാക്കാന്‍ 512 എംബി റാം സജ്ജമാണ്‌. 5.5 മണിക്കൂര്‍വരെ ടോക്‌ടൈമിനെ പിന്തുണയ്‌ക്കുന്ന 1650 എംഎഎച്ച്‌ ബാറ്ററിയുടെ സ്റ്റാന്‍ഡ്‌ബൈ 280 മണിക്കൂറാണ്‌. 32 ജിബി വരെ മെമ്മറി വികസിപ്പിക്കാവുന്ന 4 ജി റോം ആണ്‌ മറ്റൊരു ഘടകം. 5 എംപി റിയര്‍ കാമറയും 2 എംപി ഫ്രണ്ട്‌ കാമറയും ദൃശ്യങ്ങള്‍ വ്യക്തതയോടെ ഒപ്പിയെടുക്കും ഒപ്പം സെല്‍ഫിയും.
ഇക്കൊല്ലം അവസാനത്തോടെ ഇന്ത്യയിലെ 3ജി വരിക്കാരുടെ എണ്ണം 100 ദശലക്ഷം ആകുമെന്ന്‌ മൈക്രോമാക്‌സ്‌ സിഇഒ വിനീത്‌ തനേജ പറഞ്ഞു. 5000 രൂപയില്‍ താഴെയുള്ള വിലയ്‌ക്ക്‌ ഹാന്‍ഡ്‌ സെറ്റ്‌ എത്തിക്കുകയാണ്‌ മൈക്രോമാക്‌സിന്റെ ലക്ഷ്യം

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...