Friday, September 15, 2017

Prakhar Singhal, Head - Business, ShareChat

ShareChat, the leading Malayalam social media network

invites you for a roundtable discussion to share details

on the latest developments and milestones

with
                                                                                                  
Prakhar Singhal, Head - Business, ShareChat

Wahab Thayyal, Community Head – Malayalam, ShareChat

Join us on
Wednesday, 25th October 2017 at 11:30 am

Venue:
Sapphire Hall, Gokulam Park, Opp. P.V.S. Hospital,
Kaloor, Cochin

കണ്ടെയ്‌നര്‍ നീക്കത്തില്‍ പുതിയ റെക്കോര്‍ഡുമായി ഡി.പി. വേള്‍ഡ്‌ കൊച്ചി

കൊച്ചി : അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെര്‍മിനലായ കൊച്ചിയിലെ ഇന്ത്യ ഗെയ്‌റ്റ്‌വേ ടെര്‍മിനല്‍ ആഗസ്റ്റ്‌ മാസത്തില്‍ വളര്‍ച്ചക്കുതിപ്പ്‌ തുടര്‍ന്നു. അന്‍പതിനായിരത്തില്‍ അധികം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്‌ത്‌ പുതിയ റെക്കോര്‍ഡിട്ടതായി നടത്തിപ്പുകാരായ ഡി.പി.വേള്‍ഡ്‌ കൊച്ചി അറിയിച്ചു. മുന്‍ വര്‍ഷത്തെ ആഗസ്റ്റ്‌ മാസത്തെ അപേക്ഷിച്ച്‌ 16 ശതമാനം വളര്‍ച്ചയുണ്ടായി.
ആയിരം മെയ്‌ന്‍ലൈന്‍ വെസ്സലുകളാണ്‌ പ്രവര്‍ത്തനം തുടങ്ങിയ 2011 മുതല്‍ ആഗസ്റ്റ്‌ വരെ കൊച്ചിയെ തന്ത്ര പ്രധാനമായ അന്താരാഷ്ട്ര തുറമുഖങ്ങളുമായി ബന്ധിപ്പിച്ചത്‌. പ്രവര്‍ത്തന മികവിന്റെ വിവിധ മാനദണ്ഡങ്ങളായ ഗ്രോസ്‌ ക്രെയ്‌ന്‍ റെയ്‌റ്റ്‌ 30-ല്‍ അധികവും, ഗെയ്‌റ്റിനുള്ളിലെ ട്രക്ക്‌ ടേണ്‍ എറൗണ്ട്‌ ടൈം 26 മിനിറ്റും എന്നത്‌ അന്താരാഷ്ട്ര നിലവാരത്തിനൊപ്പമാണ്‌. അത്യാധുനിക ടെര്‍മിനല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ സോഡിയാക്‌ ഉപയോഗിച്ച്‌ ഓട്ടോമേഷനിലൂടെയാണ്‌ ഉയര്‍ന്ന കാര്യക്ഷമത നേടുന്നത്‌. പോര്‍ട്ട്‌ ട്രസ്റ്റും ടെര്‍മിനലും ഉള്‍നാടന്‍ മേഖലകളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും സുഗമമായി ചരക്കെത്തിക്കുവാന്‍ നടപടികളെടുത്തു. 
വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍ നേരിട്ട്‌ കൊച്ചിയില്‍ നിന്നും ലഭ്യമാക്കിയതും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ അനുസരിച്ച്‌ സമയലാഭവും പണലാഭവും സാധ്യമാക്കിയതും ഈ നേട്ടത്തിനു സഹായിച്ചെന്ന്‌ ഡി പി വേള്‍ഡ്‌ കൊച്ചിയുടെ സി.ഈ.ഒ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു, കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌, കേന്ദ്ര - സംസ്ഥാന ഭരണാധികാരികള്‍, ഉപയോക്താക്കള്‍, ജീവനക്കാര്‍ എന്നിവരുടെ സഹകരണം ഈ നേട്ടം സാദ്ധ്യമാക്കി.

ഖത്തര്‍ എയര്‍വേയ്‌സില്‍നിന്ന്‌ മെഗാസമ്മാനങ്ങള്‍

കൊച്ചി: മികച്ച സമ്മാനങ്ങളുമായി ഖത്തര്‍ എയര്‍വേയ്‌സ്‌ ഗ്ലോബല്‍ ട്രാവല്‍ ബുട്ടീക്‌ പ്രമോഷന്‍ അവതരിപ്പിക്കുന്നു. അതിശയകരമായ നിരക്കുകളില്‍ ഇക്കണോമി, ബിസിനസ്‌ ക്ലാസുകളില്‍ യാത്ര ചെയ്യുന്നതിനും ഏത്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനത്തിലും ഒരു വര്‍ഷംവരെ സൗജന്യമായി യാത്ര ചെയ്യുന്നതിന്‌ അവസരം നല്‌കുന്നതുപോലെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്നതരത്തിലുള്ള സമ്മാനങ്ങളാണ്‌ ഇതിലൂടെ യാത്രക്കാര്‍ക്കായി അവതരിപ്പിക്കുന്നത്‌. സെപ്‌റ്റംബര്‍ 19 വരെയാണ്‌ ഈ ഓഫറുകളുടെ കാലാവധി. 
ഇക്കണോമി, ബിസിനസ്‌ ക്ലാസുകളില്‍ 50 ശതമാനം വരെ ഇളവും കൂടാതെ പ്രത്യേക കംപാനിയന്‍ നിരക്കുകളും മൂന്നു മുതല്‍ ഏഴു വരെയുള്ള യാത്രക്കാര്‍ക്ക്‌ ഗ്രൂപ്പ്‌ ബുക്കിംഗിന്‌ പ്രത്യേക ഇളവുകളും ലഭിക്കും. 19 വരെ ബുക്ക്‌ ചെയ്യുന്നവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ഒരു വര്‍ഷം ഒന്‍പത്‌ തവണ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഏത്‌ ലക്ഷ്യസ്ഥാനത്തേയ്‌ക്കും സൗജന്യമായി യാത്ര ചെയ്യുന്നതിന്‌ അവസരം ലഭിക്കും. 
പ്ലാറ്റിനം പ്രിവിലേജ്‌ കാര്‍ഡ്‌ അംഗത്വം, സൗജന്യമായി ബിസിനസ്‌ ക്ലാസിലേയ്‌ക്കുള്ള അപ്‌ഗ്രേഡ്‌, ദോഹയിലെ ദ പേള്‍ കെംപന്‍സ്‌കി ഹോട്ടലില്‍ മൂന്നു രാത്രികളില്‍ സൗജന്യ താമസം തുടങ്ങിയവ സമ്മാനത്തില്‍ ഉള്‍പ്പെടും. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ഒരു ലക്ഷം ക്യുമൈല്‍സ്‌ വരെ ബിസിനസ്‌ ക്ലാസില്‍ സ്വന്തമാക്കുന്നതിനും 50,000 ക്യൂമൈല്‍സ്‌ വരെ ഇക്കണോമി ക്ലാസില്‍ സ്വന്തമാക്കുന്നതിനും, പ്രിവിലേജ്‌ ക്ലബ്‌ സില്‍വര്‍, ഗോള്‍ഡ്‌ എന്നിവയിലേയ്‌ക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്യുന്നതിനും ദോഹയിലെ പ്രീമിയം ഹോട്ടലുകളില്‍ താമസിക്കുന്നതിനും ഖത്തര്‍ ഡ്യൂട്ടി ഫ്രീയുടെ വൗച്ചറുകള്‍, ഹമദ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സൗജന്യമായി ലോഞ്ച്‌ ഉപയോഗിക്കുന്നതിനും ഇതുവഴി അവസരം ലഭിക്കും. 
സെപ്‌റ്റംബര്‍ 15 മുതല്‍ 2018 മേയ്‌ 31 വരെ യാത്ര ചെയ്യുമ്പോള്‍ ഏഥന്‍സിലേയ്‌ക്ക്‌ 35,000 രൂപ, ലണ്ടന്‍ - 40,000 രൂപ, ലോസ്‌ ആഞ്ചലസ്‌ - 65000 രൂപ, മയാമി - 60,000 രൂപ, ന്യൂയോര്‍ക്ക്‌ 62,000 രൂപ എന്നിങ്ങനെ ഇക്കണോമി നിരക്കുകള്‍ ലഭ്യമാണ്‌. ബിസിനസ്‌ ക്ലാസില്‍ ബാഴ്‌സിലോണ 1.20 ലക്ഷം രൂപ, ഷിക്കാഗോ- -രണ്ടു ലക്ഷം രൂപ, ലണ്ടന്‍- ഒന്നരലക്ഷം രൂപ, പാരീസ്‌ - 1.60 ലക്ഷം രൂപ, ന്യൂയോര്‍ക്ക്‌ 1.70 ലക്ഷം രൂപ എന്നിങ്ങനെയാണ്‌ നിരക്കുകള്‍. 

ഗോദ്‌റെജിന്റെ ഹരിത സൗഹൃദ എസി അവതരിപ്പിച്ചു

കൊച്ചി: ഗൃഹോപകരണ രംഗത്തെ ഇന്ത്യയിലെ പ്രമുഖരായ ഗോദ്‌റെജ്‌ അപ്ലയന്‍സസ്‌ ഹരിത ശ്രണിയില്‍പ്പെട്ട എയര്‍ കണ്ടിഷനറുകള്‍ മാലിദ്വീപില്‍ അവതരിപ്പിച്ചു. ഐക്യ രാഷ്‌ട്ര സഭയും ഗോദ്‌റെജും ചേര്‍ന്ന്‌ ആഗോള തലത്തില്‍ നടത്തുന്ന ഊര്‍ജ്ജക്ഷമവും ഹരിത സൗഹൃദവുമായ ഉല്‍പ്പന്നങ്ങളുടെ സംയുക്ത പ്രചാരണത്തിന്റെ ഭാഗമായാണ്‌ ഈ അവതരണം.
ഹരിത ഭാവിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഗോദ്‌റെജ്‌ എന്നും മുന്നിലുണ്ട്‌. ജര്‍മന്‍ ഫെഡറല്‍ മന്ത്രാലയവുമായി ചേര്‍ന്നാണ്‌ ഗോദ്‌റെജ്‌ ആര്‍290 റഫ്രിജറേറ്റര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്‌. ഓസോണ്‍ ശോഷണ സാധ്യത ഒട്ടുമില്ലാത്ത ലോകത്തെ ഏറ്റവും മികച്ച ഹരിതാഭ സൗഹൃദ റെഫ്രിജറേറ്ററാണ്‌ ആര്‍290. ഇതിന്റെ ആഗോള താപന വര്‍ധന സാധ്യത പോയിന്റ്‌ മൂന്നാണ്‌. മറ്റ്‌ റഫ്രിജറേറ്ററുകളുടെ ഈ നിരക്ക്‌ 1700നും 2100നുമിടയില്‍ വരുന്നു. ഇതെല്ലാം ഗോദ്‌റെജിനെ ഊര്‍ജ്ജ ക്ഷമവും ഹരിത സൗഹൃദവുമാര്‍ന്ന കൂളിങ്‌ സാങ്കേതിക വിദ്യയില്‍ മുന്നിലെത്തിക്കുന്നു.

2020-ഓടെ ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ രഹിതമാക്കുന്നതിനായി നിരവധി പദ്ധതികള്‍ മാലിദ്വീപ്‌ ഇതിനകം നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്‌.. സാമ്പത്തിക വര്‍ഷം അവസാനത്തോടെ 10 ലക്ഷം ഡോളറിന്റെ വരുമാനമാണ്‌ ഗോദ്‌റെജ്‌ ലക്ഷ്യമിടുന്നത്‌.

ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ബിഗ്‌ ബില്യണ്‍ ഡേയ്‌സില്‍ മിന്ത്രയും

കൊച്ചി: ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ഒരുക്കുന്ന ബിഗ്‌ ബില്ല്യന്‍ ഡേയ്‌സില്‍ മിന്ത്ര ഏറ്റവും മുന്‍ പന്തിയിലുള്ള ദേശീയ അന്തര്‍ദേശീയ ഉല്‍പ്പന്നങ്ങള്‍ ഒരുക്കുന്നു. സെപ്‌തംബര്‍ 20 മുതല്‍ 24 വരെ നടക്കുന്ന ബിഗ്‌ ബില്യന്‍ ഡേയ്‌സില്‍ 55 ശതമാനം വരെ ഡിസ്‌കൗണ്ടും 3 ലക്ഷം സ്‌റ്റൈലും ഡിസൈനും ഉണ്ടാകും . ഈ സീസണിലെ ഏറ്റവും വലിയ ഫാഷന്‍ ഷോപ്പിംഗ്‌ ഫെസ്‌ററിവല്‍ ആയി ബിഗ്‌ ബില്യണ്‍ ഡേയ്‌സിനെ മാറ്റുക എന്ന ഉദ്ദേശത്തോടെ ജബോംഗും മേളയുടെ ഭാഗമാകും . റോഡ്‌സ്റ്റര്‍, എച്ച്‌ആര്‍എക്‌സ്‌, ആള്‍ എബൗട്ട്‌ യു, മാസ്റ്റ്‌ 
ആന്‍ഡ്‌ ഹാര്‍ബര്‍ ,മോഡ റാപിഡോ, ഡ്രെസ്‌ബെറി, അനൂക്ക്‌ ,ഫോര്‍ എവര്‍ 21, മാര്‍ക്‌സ ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ എന്നീ ബ്രാന്റുകള്‍ വില്‍പ്പനക്കുണ്ടാകും
ഇത്‌ മൂന്നാം തവണയാണ്‌ തങ്ങള്‍ ബിഗ്‌ ബില്യണ്‍ ഡേയ്‌സില്‍ പങ്കെടുക്കുന്നതെന്നും മികച്ച വില്‍പനയാണ്‌ ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും മിന്ത്ര ചീഫ്‌ റെവന്യൂ ഓഫീസര്‍ നരേഷ്‌ കൃഷ്‌ണസ്വാമി പറഞ്ഞു.''ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഏറ്റവും ലേറ്റസ്റ്റ്‌ ഉല്‍പ്പന്നങ്ങളാണ്‌ നല്‍കുന്നത്‌.അഞ്ച്‌ ദിവസം കൊണ്ട്‌ 3 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌''.അദ്ദേഹം വ്യക്തമാക്കി 

കണ്ടെയ്‌നര്‍ നീക്കത്തില്‍ പുതിയ റെക്കോര്‍ഡുമായി ഡി.പി. വേള്‍ഡ്‌ കൊച്ചി

കൊച്ചി : അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെര്‍മിനലായ കൊച്ചിയിലെ ഇന്ത്യ ഗെയ്‌റ്റ്‌വേ ടെര്‍മിനല്‍ ആഗസ്റ്റ്‌ മാസത്തില്‍ വളര്‍ച്ചക്കുതിപ്പ്‌ തുടര്‍ന്നു. അന്‍പതിനായിരത്തില്‍ അധികം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്‌ത്‌ പുതിയ റെക്കോര്‍ഡിട്ടതായി നടത്തിപ്പുകാരായ ഡി.പി.വേള്‍ഡ്‌ കൊച്ചി അറിയിച്ചു. മുന്‍ വര്‍ഷത്തെ ആഗസ്റ്റ്‌ മാസത്തെ അപേക്ഷിച്ച്‌ 16 ശതമാനം വളര്‍ച്ചയുണ്ടായി.
ആയിരം മെയ്‌ന്‍ലൈന്‍ വെസ്സലുകളാണ്‌ പ്രവര്‍ത്തനം തുടങ്ങിയ 2011 മുതല്‍ ആഗസ്റ്റ്‌ വരെ കൊച്ചിയെ തന്ത്ര പ്രധാനമായ അന്താരാഷ്ട്ര തുറമുഖങ്ങളുമായി ബന്ധിപ്പിച്ചത്‌. പ്രവര്‍ത്തന മികവിന്റെ വിവിധ മാനദണ്ഡങ്ങളായ ഗ്രോസ്‌ ക്രെയ്‌ന്‍ റെയ്‌റ്റ്‌ 30-ല്‍ അധികവും, ഗെയ്‌റ്റിനുള്ളിലെ ട്രക്ക്‌ ടേണ്‍ എറൗണ്ട്‌ ടൈം 26 മിനിറ്റും എന്നത്‌ അന്താരാഷ്ട്ര നിലവാരത്തിനൊപ്പമാണ്‌. അത്യാധുനിക ടെര്‍മിനല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ സോഡിയാക്‌ ഉപയോഗിച്ച്‌ ഓട്ടോമേഷനിലൂടെയാണ്‌ ഉയര്‍ന്ന കാര്യക്ഷമത നേടുന്നത്‌. പോര്‍ട്ട്‌ ട്രസ്റ്റും ടെര്‍മിനലും ഉള്‍നാടന്‍ മേഖലകളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും സുഗമമായി ചരക്കെത്തിക്കുവാന്‍ നടപടികളെടുത്തു. 
വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍ നേരിട്ട്‌ കൊച്ചിയില്‍ നിന്നും ലഭ്യമാക്കിയതും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ അനുസരിച്ച്‌ സമയലാഭവും പണലാഭവും സാധ്യമാക്കിയതും ഈ നേട്ടത്തിനു സഹായിച്ചെന്ന്‌ ഡി പി വേള്‍ഡ്‌ കൊച്ചിയുടെ സി.ഈ.ഒ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു, കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌, കേന്ദ്ര - സംസ്ഥാന ഭരണാധികാരികള്‍, ഉപയോക്താക്കള്‍, ജീവനക്കാര്‍ എന്നിവരുടെ സഹകരണം ഈ നേട്ടം സാദ്ധ്യമാക്കി. 

സിഎംഎഫ്‌ആര്‍ഐ മത്സ്യത്തൊഴിലാളി കുടുംബത്തിന്‌ ധനസഹായം നല്‍കി

കൊച്ചി:കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്‌ആര്‍ഐ) മുന്‍ ശാസത്രജ്ഞനായിരുന്ന പരേതനായ ഡോ പി പി പിള്ളയുടെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബം സ്ഥാപിച്ച ട്യൂണ പിള്ള ഫിഷര്‍ഫോക്ക്‌ വെല്‍ഫെയറിന്റെ മത്സ്യത്തൊഴിലാളി കുടുംബത്തിനുള്ള വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്‌തു.

തൃശൂര്‍ ചേറ്റുവയിലെ മത്സ്യത്തൊഴിലാളി ദമ്പതികളായ കെ വി കാര്‍ത്തികേയന്റെയും ഭാര്യ കെ സി രേഖയുടെയും മകള്‍ മായ കാര്‍ത്തികേയനാണ്‌ ഈ വര്‍ഷത്തെ ധനസഹായത്തിന്‌ അര്‍ഹത നേടിയത്‌. പാലൂര്‍ എ.എല്‍.എച്ച്‌.എസില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയാണ്‌ മായ.

സിഎംഎഫ്‌ആര്‍ഐയില്‍ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗം തലവന്‍ ഡോ ആര്‍ നാരായണകുമാര്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ്‌ മായ കാര്‍ത്തികേയനെ തിരഞ്ഞെടുത്തത്‌. ഇന്ത്യയിലെ പ്രഥമ മത്സ്യത്തൊഴിലാളികളായ കാര്‍ത്തികേയനേയും രേഖയെയും നേരത്തെ സിഎംഎഫ്‌ആര്‍ഐ ആദരിച്ചിരുന്നു. കടലില്‍ മീന്‍പിടുത്തത്തിന്‌ പോകുന്ന ഏക വനിതയായാണ്‌ രേഖ.

മത്സ്യത്തൊഴിലാളി സമൂഹത്തില്‍ സത്രീശാക്തീകരണം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതലാണ്‌ ട്യൂണ പിള്ള ഫിഷര്‍ഫോക്ക്‌ വെല്‍ഫെയര്‍ മത്സ്യത്തൊഴിലാളി സമൂഹത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ ഒരു ലക്ഷം രൂപ വിദ്യാഭ്യാസ ധനസഹായം ഏര്‍പ്പെടുത്തിയത്‌.

ഫോട്ടോ ക്യാപ്‌ഷന്‍:
ട്യൂണ പിള്ള ഫിഷര്‍ഫോക്ക്‌ വെല്‍ഫെയറിന്റെ വിദ്യാഭ്യാസ ധനസഹായം പദ്‌മജ പിള്ളയില്‍ നിന്ന്‌ മായ കാര്‍ത്തികേയന്‍ ഏറ്റുവാങ്ങഉന്നു. മത്സ്യത്തൊഴിലാളി ദമ്പതികളായ കെ വി കാര്‍ത്തികേയന്‍ ഭാര്യ കെ സി രേഖ എന്നിവര്‍ സമീപം.

ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ബിഗ്‌ ബില്യണ്‍ ഡേയ്‌സില്‍ മിന്ത്രയും

കൊച്ചി: ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ഒരുക്കുന്ന ബിഗ്‌ ബില്ല്യന്‍ ഡേയ്‌സില്‍ മിന്ത്ര ഏറ്റവും മുന്‍ പന്തിയിലുള്ള ദേശീയ അന്തര്‍ദേശീയ ഉല്‍പ്പന്നങ്ങള്‍ ഒരുക്കുന്നു. സെപ്‌തംബര്‍ 20 മുതല്‍ 24 വരെ നടക്കുന്ന ബിഗ്‌ ബില്യന്‍ ഡേയ്‌സില്‍ 55 ശതമാനം വരെ ഡിസ്‌കൗണ്ടും 3 ലക്ഷം സ്‌റ്റൈലും ഡിസൈനും ഉണ്ടാകും . ഈ സീസണിലെ ഏറ്റവും വലിയ ഫാഷന്‍ ഷോപ്പിംഗ്‌ ഫെസ്‌ററിവല്‍ ആയി ബിഗ്‌ ബില്യണ്‍ ഡേയ്‌സിനെ മാറ്റുക എന്ന ഉദ്ദേശത്തോടെ ജബോംഗും മേളയുടെ ഭാഗമാകും . റോഡ്‌സ്റ്റര്‍, എച്ച്‌ആര്‍എക്‌സ്‌, ആള്‍ എബൗട്ട്‌ യു, മാസ്റ്റ്‌
ആന്‍ഡ്‌ ഹാര്‍ബര്‍ ,മോഡ റാപിഡോ, ഡ്രെസ്‌ബെറി, അനൂക്ക്‌ ,ഫോര്‍ എവര്‍ 21, മാര്‍ക്‌സ ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ എന്നീ ബ്രാന്റുകള്‍ വില്‍പ്പനക്കുണ്ടാകും
ഇത്‌ മൂന്നാം തവണയാണ്‌ തങ്ങള്‍ ബിഗ്‌ ബില്യണ്‍ ഡേയ്‌സില്‍ പങ്കെടുക്കുന്നതെന്നും മികച്ച വില്‍പനയാണ്‌ ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും മിന്ത്ര ചീഫ്‌ റെവന്യൂ ഓഫീസര്‍ നരേഷ്‌ കൃഷ്‌ണസ്വാമി പറഞ്ഞു.''ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഏറ്റവും ലേറ്റസ്റ്റ്‌ ഉല്‍പ്പന്നങ്ങളാണ്‌ നല്‍കുന്നത്‌.അഞ്ച്‌ ദിവസം കൊണ്ട്‌ 3 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌''.അദ്ദേഹം വ്യക്തമാക്കി 

എക്‌സ്‌പ്രസ്‌ പെയിന്റിങ്ങുമായി ബെര്‍ജര്‍

കൊച്ചി : പെയിന്റിങ്ങിലെ കാലതാമസവും പരിസ്ഥിതി പ്രശ്‌നങ്ങളും ഒഴിവാക്കാനായി എക്‌സ്‌പ്രസ്‌ പെയിന്റിങ്‌ എന്ന പുതിയ സാങ്കേതിക വിദ്യയുമായി ബെര്‍ജര്‍ പെയിന്റ്‌ ഇന്ത്യ രംഗത്ത്‌.

വീടുകള്‍ പെയിന്റ്‌ ചെയ്യുന്ന പ്രക്രിയ ദിവസങ്ങളോളം നീളുന്നതിനാല്‍ പല അസൗകര്യങ്ങളും അനുഭവപ്പെടുന്നു. വീട്ടുകാര്‍ക്ക്‌ അവിടെ താമസിക്കാന്‍ പറ്റാത്ത സ്ഥിതിയാണുണ്ടാവുക. വീട്ടു സാമഗ്രികളെല്ലാം പല സ്ഥലങ്ങളിലായി കൂട്ടിയിടുന്നതുകൊണ്ടുള്ള പ്രശ്‌നം ചെറുതല്ല. പൊടിപടലങ്ങള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കുന്നത്‌. ഇവയ്‌ക്കെല്ലാം പരിഹാരമാണ്‌ ബെര്‍ജറിന്റെ എക്‌സ്‌പ്രസ്‌ പെയ്‌ന്റിങ്‌. അത്യാധുനിക ഓട്ടോമാറ്റിക്‌ പെയിന്റിങ്‌ ഉപകരണങ്ങള്‍, വിദഗ്‌ധരായ പെയിന്റര്‍മാര്‍ കമ്പനി ജീവനക്കാരുടെ മേല്‍നോട്ടം, ഫര്‍ണിച്ചര്‍, വീട്ടുസാധനങ്ങള്‍ എന്നിവ മാറ്റാനുള്ള സഹായം, പെയിന്റിങ്‌ ജോലികള്‍ പൂര്‍ത്തിയായതിനുശേഷമുള്ള ക്ലീനിങ്‌ എന്നിവ എക്‌സ്‌പ്രസ്‌ പെയിന്റിങ്ങില്‍പെടുന്നു.  

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...