Friday, May 12, 2023

11 MAY TEXT

 




ഇന്ത്യാ പോസ്റ്റ്‌ പെയ്‌മെന്റ്‌ ബാങ്ക്‌ ഉപഭോക്താക്കള്‍ക്കായി ബജാജ്‌ അലയന്‍സ്‌ ലൈഫിന്റെ ഇന്‍ഷൂറന്‍സ്‌ പദ്ധതി

കൊച്ചി: ഇന്ത്യാ പോസ്റ്റ്‌ പെയ്‌മെന്റ്‌ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കു മാത്രമായി ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ഗ്രൂപ്പ്‌ ടേം ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പദ്ധതി അവതരിപ്പിച്ചു. നോണ്‍ ലിങ്ക്‌ഡ്‌, നോണ്‍ പാര്‍ട്ടിസിപേറ്റിങ്‌ വിഭാഗത്തില്‍ പെട്ട താങ്ങാനാവുന്ന വിധത്തിലെ പദ്ധതിയാണിത്‌. പര്യാപ്‌തമായ ചെറിയ തുകയുമായി ആവശ്യമായ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ നേടി ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വം ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായകമാകും.
പരിരക്ഷ നേടിയ വ്യക്തിയുടെ വിയോഗത്തില്‍ നോമിനിക്ക്‌ ഉടനുള്ള ചെലവുകള്‍ നേരിടാനുള്ള ഒറ്റത്തവണ തുകയും കുടുംബത്തിന്‌ 5, 7, 10 വര്‍ഷ കാലാവധികളിലുള്ള പ്രതിമാസ തുകയും ബജാജ്‌ അലയന്‍സ്‌ ഗ്രൂപ്പ്‌ ടേം ലൈഫ്‌ പദ്ധതി വഴി ലഭിക്കും. വൈദ്യ പരിശോധനകളില്ലാതെ ആരോഗ്യം സംബന്ധിച്ച സത്യവാങ്‌ നല്‍കി ഇതില്‍ ചേരാം.

രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്ന രീതിയിലാണ്‌ ഇന്ത്യ പോസ്റ്റ്‌ പെയ്‌മെന്റ്‌സ്‌ ബാങ്കുമായുള്ള തങ്ങളുടെ സഹകരണമെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ്‌ മേധാവിയും ചീഫ്‌ ഡിസ്‌ട്രിബ്യൂഷന്‍ ഓഫിസറുമായ ധീരജ്‌ സെഹഗാള്‍ പറഞ്ഞു.

തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള യാത്ര തടസങ്ങളില്ലാതാക്കാനുള്ള ഏറ്റവും അനിവാര്യമായ സാമ്പത്തിക പദ്ധതിയാണ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ ഇന്ത്യ പോസ്റ്റ്‌ പെയ്‌മെന്റ്‌സ്‌ ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജര്‍ ഗുര്‍ഷരണ്‍ റായ്‌ ബന്‍സാള്‍ പറഞ്ഞു.
--------------------------

സീ ടെക്‌നോളജി ആന്‍റ്‌ ഇന്നൊവേഷന്‍ സെന്‍റര്‍ കോഡത്തോണ്‍ ഇവന്‍റ്‌ സംഘടിപ്പിച്ചു

60 മണിക്കൂര്‍ നീണ്ട കോഡത്തോണ്‍ജസ്റ്റ്‌ കോഡില്‍ 400ല്‍ ഏറെ പേര്‍ പങ്കെടുത്തു



കൊച്ചി: സീ എന്‍റര്‍ടൈന്‍മെന്‍റ്‌ എന്‍റര്‍െ്രെപസസ്‌ സംഘടിപ്പിച്ച 60 മണിക്കൂര്‍ നീണ്ട കോഡത്തോണിന്‌ മികച്ച പ്രതികരണം ലഭിച്ചു. മെഡ്‌ മൂന്നു മുതല്‍ അഞ്ചു വരെ സംഘടിപ്പിച്ച കോഡത്തോണ്‍ പരിപാടിയായ ജസ്റ്റ്‌കോഡില്‍ 30ല്‍ ഏറെ വിഭാഗങ്ങളിലായി നാന്നൂറില്‍ ഏറെ പേരാണ്‌ പങ്കെടുത്തത്‌.



സീയുടെ ടെക്‌നോളജി ആന്‍റ്‌ ഇന്നൊവേഷന്‍ സെന്‍റര്‍ സംഘടിപ്പിച്ച ഈ പരിപാടി പ്രോഗ്രാമിങ്‌ കഴിവുകള്‍, പുതിയ ആശയങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍, പുതിയ വെല്ലുവിളികള്‍ സ്വീകരിക്കല്‍ തുടങ്ങിയവയ്‌ക്കുള്ള മികച്ച അവസരമായി മാറി. സമാന മനസ്‌കരായ വ്യക്തികളുമായി ചേര്‍ന്ന്‌ കോഡിങ്‌ രംഗത്തെ തങ്ങളുടെ കഴിവുകള്‍ തുറന്നു കാട്ടാനുള്ള അവസരമാണ്‌ കോഡത്തോണ്‍ ഒരുക്കിയത്‌.



അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്‌ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളുടെ കാര്യത്തില്‍ നേതൃസ്ഥാനത്തു നില്‍ക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ്‌ ഈ പരിപാടിയിലൂടെ കാണാനായതെന്ന്‌ സീ5 ചീഫ്‌ ടെക്‌നോളജി ഓഫിസര്‍ എ കെ കിഷോര്‍ പറഞ്ഞു. ആഗോള തലത്തില്‍ 1.3 ബില്യണ്‍ പ്രേക്ഷകരുമായി മൂന്നു ദശാബ്ദങ്ങളിലേറെയായി മുന്നോട്ടു പോകുന്ന തങ്ങള്‍ നിര്‍മിതബുദ്ധി, മിഷ്യന്‍ ലാംഗ്വേജ്‌ എന്നീ രംഗങ്ങളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളാണ്‌ പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



എന്‍റര്‍ടൈന്‍മെന്‍റ്‌ വ്യവസായത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന നിരവധി നവീന നീക്കങ്ങളാണ്‌ കോഡത്തോണില്‍ ഉയര്‍ന്നു വന്നത്‌. പരിപാടിയുടെ വിജയത്തിനായി ആമസോണ്‍, കോണ്‍വിവ എന്നിവരുമായും കമ്പനി സഹകരിച്ചിരുന്നു. ടെക്‌നോളജി ആന്‍റ്‌ ഇന്നൊവേഷന്‍ സെന്‍ററിന്‍റെ അത്യാധുനീക സൗകര്യങ്ങളും കോഡത്തോണില്‍ പങ്കെടുത്തവര്‍ ഉപയോഗിച്ചിരുന്നു.
----------------------------

കാനറ എച്ച്‌ എസ്‌ ബി സി ലൈഫിന്റെ സ്‌മാ?ട്‌
ഗ്യാരണ്ടീഡ്‌ പെ?ഷ? പ്ലാ? വിപണിയി?

ന്യൂ ഡെ?ഹി:� അടച്ച തുക ലാഭമടക്കം ഉറപ്പ്‌ ന?കുന്ന ഓഹരി
വിപണിയുമായി� ബന്ധപ്പെടുത്താത്ത സ്‌മാ?ട്‌ ഗ്യാരണ്ടീഡ്‌� പെ?ഷ?
പ്ലാ? കാനറ എച്ച്‌ എസ്‌ ബി സി ലൈഫ്‌ ഇ?ഷ്വറ?സ്‌ വിപണിയിലിറക്കി.
പദ്ധതിയി? ചേരുന്ന സമയത്ത്‌ പ്രീമിയം അടക്കുന്ന കാര്യത്തി?
സ്വീകരിക്കുന്ന� അയവ്‌� ഈ പ്ലാനിന്റെ പ്രത്യേകതയാണ്‌. ജോലിയി? നിന്ന്‌
വിരമിച്ചതിനു ശേഷമുള്ള ജീവിതം ആയാസകരമാക്കുന്ന പെ?ഷ?
പ്‌ളാനാണിതെന്ന്‌ കാനറ എച്ച്‌ എസ്‌ ബി സി ലൈഫ്‌ ഇ?ഷ്വറ?സ്‌ ജനറ?
മാനേജ? അക്ഷയ്‌ ദാന്ത്‌ പറഞ്ഞു.
----------------------


ആക്‌സിസ്‌ ബാങ്ക്‌ യുപിഐ ഇടപ്പാടുകള്‍ക്ക്‌ റൂപെ ക്രെഡിറ്റ്‌ കാര്‍ഡ്‌ പിന്തുണ ലഭ്യമാക്കി

കൊച്ചി: യുപിഐ പണമിടപാടുകളില്‍ റൂപെ ക്രെഡിറ്റ്‌ കാര്‍ഡുകളുടെ പിന്തുണ ലഭ്യമാക്കിയതായി ആക്‌സിസ്‌ ബാങ്ക്‌ പ്രഖ്യാപിച്ചു. യുപിഐ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോഴും കച്ചവടക്കാരുടെ പേജുകളില്‍ നിന്നു യുപിഐ വഴി ചെക്ക്‌ഔട്ട്‌ ചെയ്യുമ്പോഴും ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ റൂപെ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ പണമടക്കാനുള്ള മാര്‍ഗമായി പ്രയോജനപ്പെടുത്താനും റിവാര്‍ഡ്‌ പോയിന്റുകള്‍ നേടാനും ഇതു സഹായിക്കും.

ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ യുപിഐ പണമടയ്‌ക്കലുകള്‍ക്കായി ഇതുവരെ ബാങ്ക്‌ അക്കൗണ്ടുകള്‍ മാത്രമായിരുന്നു പ്രയോജനപ്പെടുത്താനാവുമായിരുന്നെതന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്‌സിസ്‌ ബാങ്ക്‌ കാര്‍ഡ്‌സ്‌ ആന്റ്‌ പെയ്‌മെന്റ്‌സ്‌ വിഭാഗം മേധാവി സഞ്‌ജീവ്‌ മോഘെ പറഞ്ഞു.

യുപിഐയില്‍ റൂപെ ക്രെഡിറ്റ്‌ കാര്‍ഡു വഴിയുള്ള ഇടപ്പാടുകള്‍ വഴി പുതിയ സാധ്യതകളാണ്‌ തുറന്നു കൊടുക്കുന്നതെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ എന്‍പിസിഐ സിഒഒ പ്രവീണ റായ്‌ പറഞ്ഞു.
-----------------------

സാംസങ്ങിന്റെ 2023 നിയോ ഝഘഋഉ ടിവിക? അവതരിപ്പിച്ചു

ഗുരുഗ്രം, ഇന്ത്യ മെയ്‌ 04, 2023 കഴിഞ്ഞ 17 വ?ഷമായി ആഗോള ഒന്നാം നമ്പ? ടിവി ബ്രാ?ഡായ സാംസങ്‌, അതിന്റെ അ?ട്രാ പ്രീമിയം 2023 നിയോ ക്യുഎ?ഇഡി 8 കെ ടിവികളുടെയും നിയോ ക്യുഎ?ഇഡി 4 കെ ടിവികളുടെയും ഏറ്റവും പുതിയ തലമുറ 50 ഇഞ്ച്‌ മുത? വലുപ്പത്തി? അവതരിപ്പിച്ചു. 98ഇഞ്ച്‌. അതിശയിപ്പിക്കുന്ന ചിത്ര ഗുണമേന്മയ്‌ക്കും അതിശയകരമായ രൂപക?പ്പനയ്‌ക്കും പുറമെ, ഈ വ?ഷത്തെ ലൈനപ്പ്‌, മെച്ചപ്പെട്ട കണക്‌റ്റിവിറ്റി, നൂതന വ്യക്തിഗതമാക്ക?, ആത്യന്തിക ഗെയിമിംഗ്‌ അനുഭവം, ഉ?പ്പന്ന ലൈഫ്‌ സൈക്കിളിലുടനീളം കാ?ബ? കാ?പ്പാടുക? കുറയ്‌ക്കുന്നതിലൂടെ ദൈനംദിന സുസ്ഥിരത എന്നിവയി? ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇത്‌ `എപ്പോഴത്തേക്കാളും മികച്ചത്‌` അനുഭവം ന?കുന്നു.
------------------------

ട്രാവ? ബുക്കിംഗ്‌ മേഖല ജനറേറ്റീവ്‌ എഐ ഉപയോഗിച്ച്‌ പുന?നി?മ്മിക്കുന്നതിനായി ങമസലങ്യഠൃശു മൈക്രോസോഫ്‌റ്റുമായി സഹകരിക്കുന്നു




ഒരു നാഴികക്കല്ല്‌ സൃഷ്ടിക്കാനുള്ള നീക്കത്തി?, ഭാരതീയ ഭാഷകളി? വോയ്‌സ്‌ അസിസ്റ്റഡ്‌ ബുക്കിംഗ്‌ അവതരിപ്പിച്ചുകൊണ്ട്‌, ട്രാവ? പ്ലാനിംഗ്‌ കൂടുത? ഉ?ക്കൊള്ളുന്നതും ആക്‌സസ്‌ ചെയ്യാവുന്നതുമാക്കാനായി ങമസലങ്യഠൃശു മൈക്രോസോഫ്‌റ്റുമായി സഹകരണത്തിലേ?പ്പെട്ടു. മൈക്രോസോഫ്‌റ്റ്‌ അഷ്വ? ഓപ്പ? എഐ സേവനവും അഷ്വ? കോഗ്‌നിറ്റീവ്‌ സ?വീസസും പിന്തുണയ്‌ക്കുന്ന പുതിയ സാങ്കേതിക പ്ലാറ്റ്‌ഫോം ഉപയോക്താവിന്റെ മു?ഗണനകളെ അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ യാത്രാ നി?ദ്ദേശങ്ങ? ന?കുന്നതിന്‌ അവരുമായി സംവദിക്കും; സന്ദ?ഭം, ബജറ്റ്‌, പ്രവ?ത്തന മു?ഗണനക?, യാത്രാ സമയം തുടങ്ങിയവ പോലുള്ള വേരിയബി? ഇ?പുട്ടുകളെ അടിസ്ഥാനമാക്കി അവധിക്കാല പാക്കേജുക? ഒരുക്കും, കൂടാതെ ഈ അവധിക്കാല പാക്കേജുക? ബുക്ക്‌ ചെയ്യാ? സഹായിക്കുക പോലും ചെയ്യും. രാജ്യത്തുടനീളമുള്ള എല്ലാ വിഭാഗങ്ങ?ക്കും ജനവിഭാഗങ്ങ?ക്കും ഇത്‌ ഓ?ലൈ? ട്രാവ? ഇക്കോസിസ്റ്റം തുറന്നു ന?കുന്നു. നിലവി?, ഈ സംയോജനത്തിന്റെ ബീറ്റ പതിപ്പ്‌ ഇംഗ്ലീഷിലും ഹിന്ദിയിലും ഫ്‌ലൈറ്റുക?ക്കും അവധിക്കാല ഉപഭോക്താക്ക?ക്കുമായി അവതരിപ്പിച്ചു.
-----------------------------

പുതിയ കാന്റര്‍ ഗൂഗിള്‍ റിപ്പോര്‍ട്ട്‌ പുറത്തിറക്കി

കൊച്ചി : സംഘടിപ്പിച്ച ഒരു സമഗ്രമായ ഗവേഷണ റിപ്പോ?ട്ടിന്റെ കണ്ടെത്തലുക? ഗൂഗി? ന്യൂസ്‌ ഇനിഷ്യേറ്റീവ്‌ പുറത്തിറക്കി. ഇന്ത്യ? ഭാഷക? ഇന്ത്യയുടെ ഡിജിറ്റ? വാ?ത്താ ഉപഭോക്താവിനെ മനസ്സിലാക്കുക എന്ന ശീ?ഷകത്തിലുള്ള റിപ്പോ?ട്ട്‌, ഇന്ത്യയിലെ ഓ?ലൈ? ഇന്ത്യ? ഭാഷാ വാ?ത്താ ഉപഭോക്താക്കളുടെ വ്യത്യസ്‌തമായ വാ?ത്താ ഉള്ളടക്ക ഉപഭോഗ മു?ഗണനകളും പെരുമാറ്റങ്ങളും സ്വാംശീകരിച്ചതാണ്‌. സുസ്ഥിരമായ വാഗ്‌ദാനങ്ങ? സൃഷ്ടിക്കുന്നതിന്‌ വിലപ്പെട്ട പ്രേക്ഷകരുമായി എങ്ങനെ ഇടപഴകാം എന്നതിനെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുക? തേടുന്ന പ്രസാധക?ക്കും പരസ്യദാതാക്ക?ക്കും വിവരം ന?കുന്നതിനായി പ്രവ?ത്തിക്കാനാണ്‌ ഈ ശ്രമം ലക്ഷ്യമിട്ടിരിക്കുന്നത്‌.
-----------------------

നോമോഫോബിയ: ഒപ്പോ കൗണ്ട? പോയിന്റ്‌ പഠനം





കിറശമ, 2023:: ആഗോള സ്‌മാ?ട്ട്‌ ഉപകരണ ബ്രാ?ഡായ ഒപ്പോ,താഴ്‌ന്ന ബാറ്ററി ഉത്‌കണ്‌ഠയി? നിന്ന്‌ ഉടലെടുക്കുന്ന നോമോഫോബിയയെക്കുറിച്ചുള്ള ഒരു ഉപഭോക്തൃ പഠനം പുറത്തിറക്കാനായി കൗണ്ട? പോയിന്റ്‌ എന്ന അനലിസ്റ്റ്‌ സ്ഥാപനവുമായി സഹകരിക്കുന്നു .ഇന്ത്യയിലെ നാലി? മൂന്നു പേ?ക്കും നോമോഫോബിയ അതായത്‌ തങ്ങളുടെ സ്‌മാ?ട്ട്‌ഫോണി? നിന്ന്‌ വേര്‍പെടുത്തപ്പെടുമോ എന്ന ഭയം ഉള്ളതായി ഈ റിപ്പോ?ട്ട്‌ എടുത്തുകാണിക്കുന്നു
---------------------

റീലൊക്കേഷന്‍ എളുപ്പമാക്കുന്നതിനായി അണ്‍ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ ഡിജിറ്റല്‍ കമ്യൂണിറ്റിയുമായി എച്ച്‌എസ്‌ബിസി

കൊച്ചി: ഒരു രാജ്യത്തുനിന്ന്‌ മറ്റൊരു രാജ്യത്തേക്ക്‌ പുനരധിവസിക്കുന്നവര്‍ക്ക്‌ സഹായം നല്‍കുന്ന അണ്‍ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ എന്ന ഡിജിറ്റല്‍ കമ്യൂണിറ്റിയുമായി എച്ച്‌എസ്‌ബിസി. വിദേശത്തേക്കു പോകുന്ന ആളുകള്‍ക്ക്‌ വളരെ എളുപ്പത്തില്‍ അവിടുത്തെ സാഹചര്യങ്ങളുമായി വേഗത്തില്‍ ഇഴുകിച്ചേരുന്നിന്‌ സഹായമാകുന്ന രീതിയിലാണ്‌ എച്ച്‌എസ്‌ബിസിയുടെ ഡിജിറ്റല്‍ കമ്യൂണിറ്റി. സെലിബ്രിറ്റികള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, മറ്റൊരു രാജ്യത്തേക്ക്‌ താമസം മാറിയ എച്ച്‌എസ്‌ബിസി ജീവനക്കാര്‍ എന്നിവരില്‍ നിന്നുള്ള നിര്‍ദേശങ്ങളും സൗജന്യ ടിപുകളും മറ്റു വിവരങ്ങളും അണ്‍ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ വഴി ലഭിക്കും.

ഹാഷ്ടാഗ്‌ അണ്‍ഫോറിന്‍ എക്‌സചേഞ്ച്‌ എന്ന കമ്യൂണിറ്റി ഇന്‍സ്റ്റഗ്രാമില്‍ ലഭ്യമാണ്‌. എച്ച്‌എസ്‌ബിസി അംബാസിഡര്‍മാരായ പ്രമുഖ ടെന്നീസ്‌ താരം എമ്മ റാഡുകാനു എംബിഇ, റെഗ്‌ബി താരം ബ്രിയാന്‍ ഓഡ്രിസ്‌കോള്‍ എന്നിവര്‍ നല്‍കുന്ന സൗജന്യ നിര്‍ദേശങ്ങള്‍ എച്ച്‌എസ്‌ബിസിയുടെ യുട്യൂബ്‌ ചാനല്‍ വഴി ലഭിക്കും. പുതിയ രാജ്യത്തേക്കു പോകുമ്പോള്‍ വ്യക്തികള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കി സമാനമായ സമൂഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരമാണ്‌ ഇതിലൂടെ ലഭ്യമാക്കുന്നതെന്ന്‌ എച്ച്‌എസ്‌ബിസി ഇന്ത്യ വെല്‍ത്ത്‌ ആന്റ്‌ പേഴ്‌സണല്‍ ബാങ്കിങ്‌ വിഭാഗം മേധാവി സന്ദീപ്‌ ബത്ര പറഞ്ഞു. അതേസമയം വിദേശികള്‍ ഇന്ത്യയില്‍ താമസമുറപ്പിക്കുന്നത്‌ ലളിതവും സൗകര്യപ്രദവുമെന്ന്‌ എച്ച്‌എസ്‌ബിസി നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിദേശരാജ്യത്തേക്ക്‌ പോകുന്നവര്‍ക്ക്‌ ആ രാജ്യത്തെ സാഹചര്യങ്ങളുമായി ഇഴുകിച്ചേരുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നതായി സര്‍വേ വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ ഒന്‍പതോളം കേന്ദ്രങ്ങളിലായി നിലവില്‍ വിദേശത്തു താമസിക്കുകയും ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വേയാണ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്‌. സര്‍വേയില്‍ പങ്കെടുത്ത വിദേശത്തു കഴിയുന്ന ഇന്ത്യക്കാരില്‍ 33 ശതമാനം പേരും അവിടത്തെ പ്രാദേശികവാസികളാണെന്ന പ്രതീതി ലഭിക്കാത്തവരാണെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. ഏഴായിരത്തിലേറെ പേര്‍ക്കിടയിലാണ്‌ സര്‍വേ നടത്തിയത്‌. വിദേശത്തേക്കു നീങ്ങുമ്പോള്‍ ജനങ്ങള്‍ നേരിടുന്ന മാനസികമായ വെല്ലുവിളികളാണ്‌ എച്ച്‌എസ്‌ബിസിയുടെ ഗവേഷണത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന്‌ എച്ച്‌എസ്‌ബിസിയുടെ ക്യാമ്പെയിനെ പിന്തുണച്ച്‌ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാല പ്രൊഫസര്‍ ജെഫ്രി എല്‍ കോഹെന്‍ പറഞ്ഞു
------------------------

എംഎസ്‌എംഇകള്‍ക്ക്‌ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ പിന്തുണയുമായി യെസ്‌ കിരണ്‍ പദ്ധതി



കൊച്ചി: സ്ഥായിയായ ഊര്‍ജ്ജ ഉപഭോഗം പ്രോല്‍സാഹിപ്പിക്കാനായി തങ്ങളുടെ പരിസരത്ത്‌ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്‌എംഇ) നിര്‍മ്മാതാക്കള്‍ക്ക്‌ പിന്തുണ നല്‍കാനായി യെസ്‌ ബാങ്കിന്‍റെ യെസ്‌ കിരണ്‍ പദ്ധതിക്കു തുടക്കമായി. എംഎസ്‌എംഇള്‍ക്ക്‌ പദ്ധതി പ്രകാരമുള്ള പിന്തുണ ലഭിക്കും.



ടാറ്റാ പവര്‍ സോളാര്‍ സിസ്റ്റംസ്‌, ഗോള്‍ഡി സോളാര്‍, ലൂം സോളാര്‍ തുടങ്ങിയ സൗരോര്‍ജ പാനല്‍ നിര്‍മാതാക്കള്‍, പാനസോണിക്‌ സോളാര്‍ പവര്‍ സിസ്റ്റം പോലുള്ള കമ്പനികള്‍ തുടങ്ങിയവയുമായി ഇതിന്‍റെ ഭാഗമായി യെസ്‌ ബാങ്ക്‌ സഹകരിക്കും.







എംഎസ്‌എംഇകളുടെ സ്ഥായിയായ വികസനത്തിനു പിന്തുണ നല്‍കുന്ന തങ്ങളുടെ നീക്കത്തിന്‍റെ തുടര്‍ച്ചയാണ്‌ യെസ്‌ കിരണെന്ന്‌ യെസ്‌ ബാങ്ക്‌ എസ്‌എംഇ ബാങ്കിങ്‌ വിഭാഗം കണ്‍ട്രി ഹെഡ്‌ ധവാന്‍ ഷാ പറഞ്ഞു. 2030ഓടെ 50 ശതമാനം വൈദ്യുത ഉല്‍പാദനവും പുനരുപയോഗിക്കാവുന്ന സ്രോതസുകളില്‍ നിന്നാവണം എന്ന ജി20 കാഴ്‌ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ്‌ യെസ്‌ കിരണ്‍ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------------------

മുത്തൂറ്റ്‌ മൈക്രോഫിന്‍ 203 കോടി രൂപ ലാഭം കൈവരിച്ചു



കൊച്ചി: ഇന്ത്യയിലെ മുന്‍നിര മൈക്രോഫിനാന്‍സ്‌ കമ്പനികളിലൊന്നായ മുത്തൂറ്റ്‌ മൈക്രോഫിന്‍ 2023 മാര്‍ച്ച്‌ 31ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 155 ശതമാനം വര്‍ധനവോടെ 203.31 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം 79.7 കോടി രൂപയായിരുന്നു ലാഭം. 2023 മാര്‍ച്ച്‌ 31ലെ കണക്കു പ്രകാരം 9209 കോടി രൂപയുടെ ആസ്‌തിയാണ്‌ മുത്തൂറ്റ്‌ മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്നത്‌. 46 ശതമാനം വര്‍ധനവാണ്‌ ഇക്കാര്യത്തില്‍ കൈവരിച്ചിട്ടുള്ളത്‌. ഇതിനു പുറമെ 5 സ്റ്റാര്‍ ഇഎസ്‌ജി റേറ്റിങും മുത്തൂറ്റ്‌ മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്‌.
-----------------------------

ആര്‍ആര്‍ കാബല്‍ ഐപിഒയ്‌ക്ക്‌



കൊച്ചി: ആര്‍ആര്‍ ഗ്ലോബല്‍ ഗ്രൂപ്പിന്‍റെ ഭാഗവും ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബ്രാന്‍ഡഡ്‌ വയര്‍, കേബിള്‍ ഉല്‍പാദകരുമായ ആര്‍ആര്‍ കാബല്‍ ലിമിറ്റഡ്‌ പ്രാഥമിക ഓഹരി വില്‍പനയ്‌ക്ക്‌ (ഐപിഒ) അനുമതി തേടി സെബിയ്‌ക്ക്‌ കരടുരേഖ (ഡിആര്‍എച്ച്‌പി) സമര്‍പ്പിച്ചു.



അഞ്ച്‌ രൂപ മുഖവിലയുള്ള 225 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 17,236,808 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്‌ ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌
---------------------------------


മുത്തൂറ്റ്‌ മൈക്രോഫിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 155 ശതമാനം വര്‍ധനവോടെ 203 കോടി രൂപ ലാഭം കൈവരിച്ചു



കൊച്ചി: ഇന്ത്യയിലെ മുന്‍നിര മൈക്രോഫിനാന്‍സ്‌ കമ്പനികളിലൊന്നായ മുത്തൂറ്റ്‌ മൈക്രോഫിന്‍ 2023 മാര്‍ച്ച്‌ 31ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 155 ശതമാനം വര്‍ധനവോടെ 203.31 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം 79.7 കോടി രൂപയായിരുന്നു ലാഭം. 2023 മാര്‍ച്ച്‌ 31ലെ കണക്കു പ്രകാരം 9209 കോടി രൂപയുടെ ആസ്‌തിയാണ്‌ മുത്തൂറ്റ്‌ മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്നത്‌. 46 ശതമാനം വര്‍ധനവാണ്‌ ഇക്കാര്യത്തില്‍ കൈവരിച്ചിട്ടുള്ളത്‌. ഇതിനു പുറമെ 5 സ്റ്റാര്‍ ഇഎസ്‌ജി റേറ്റിങും മുത്തൂറ്റ്‌ മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്‌.
-----------------

കേരളത്തില്‍ വൈറോളജി ഗവേഷണത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കണം: ഡോ. വിനോദ്‌കുമാര്‍ പോള്‍

ആര്‍.ജി.സി.ബിയില്‍ ഡി.ബി.ടിസഹജ്‌ സംവിധാനം ഉദ്‌ഘാടനം ചെയ്‌തു

തിരുവനന്തപുരം: രാജ്യത്തിന്‍റെ മറ്റ്‌ ഭാഗങ്ങളേക്കാള്‍ വൈറസ്‌ സംബന്ധ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള സംസ്ഥാനമായ കേരളത്തില്‍ വൈറോളജി ഗവേഷണത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന്‌ നീതി ആയോഗ്‌ അംഗം ഡോ. വിനോദ്‌കുമാര്‍ പോള്‍ ആവശ്യപ്പെട്ടു. രാജീവ്‌ ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്‌നോളജി (ആര്‍.ജി.സി.ബി) യിലെ ഡിപ്പാര്‍ട്ട്‌മെന്‍റ്‌ ഓഫ്‌ ബയോ ടെക്‌നോളജിസയന്‍റിഫിക്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആക്‌സസ്‌ ഫോര്‍ ഹാര്‍നെസിംഗ്‌ അക്കാദമിയ യൂണിവേഴ്‌സിറ്റി റിസര്‍ച്ച്‌ ജോയിന്‍റ്‌ കൊളാബറേഷന്‍ (ഡി.ബി.ടിസഹജ്‌) സംവിധാനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബയോ ടെക്‌നോളജി വകുപ്പ്‌ സെക്രട്ടറി ഡോ. രാജേഷ്‌ ഗോഖലേ സന്നിഹിതനായിരുന്നു.

നിപ്പ, കൊവിഡ്‌ തുടങ്ങിയ രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ ചൂണ്ടിക്കാട്ടി വൈറല്‍ രോഗങ്ങളുടെ പ്രവേശന കേന്ദ്രമാകാനുള്ള സാധ്യത കേരളത്തിന്‌ കൂടുതലാണെന്ന്‌ ഡോ. വിനോദ്‌കുമാര്‍ പോള്‍ പറഞ്ഞു. വൈറോളജി ഗവേഷണ മേഖലയിലെ ആര്‍.ജി.സി.ബിയുടെ സംരംഭങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ആര്‍ജിസിബി ഈ രംഗത്ത്‌ കൂടുതല്‍ പരിപാടികള്‍ അടിയന്തിരമായി രൂപകല്‍പ്പന ചെയ്യേണ്ടതുണ്ടെന്ന്‌ പറഞ്ഞു. മികവിന്‍റെ പാത സ്വീകരിക്കാന്‍ ഗവേഷകരെ ഉദ്‌ബോധിപ്പിച്ച വിനോദ്‌കുമാര്‍ യുവാക്കളില്‍ നിന്നുള്ള അക്ഷീണമായ കഠിനാധ്വാനവും ഉന്നതനിലവാരത്തിലുള്ള പ്രവര്‍ത്തനവുമാണ്‌ രാജ്യം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

മാസ്‌ സ്‌പെക്ട്രോമെട്രി അടിസ്ഥാനമാക്കിയുള്ള പ്രോട്ടിയോമിക്‌സ്‌, മെറ്റബോളമിക്‌സ്‌, ലിപിഡോമിക്‌സ്‌ പ്ലാറ്റ്‌ ഫോമുകള്‍ക്കുള്ള സൗകര്യമാണ്‌ ഡി.ബി.ടിസഹജ്‌. ഒരു ഗവേഷണ ലബോറട്ടറിക്ക്‌ നല്‍കാന്‍ കഴിയുന്നതിലും ഉന്നത നിലവാരത്തിലുള്ള സേവനവും ഗവേഷണ സംവിധാനത്തിനുള്ള പ്ലാറ്റ്‌ ഫോമും സൃഷ്ടിക്കുക എന്നതാണ്‌ ഡി.ബി.ടിസഹജിന്‍റെ പ്രാഥമിക ലക്ഷ്യം.

രാജ്യത്തിന്‍റെ ജൈവ ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്ന്‌ ഡോ. രാജേഷ്‌ ഗോഖലേ പറഞ്ഞു. നിര്‍മ്മിത ബുദ്ധി (എ.ഐ), മെഷീന്‍ ലേണിംഗ്‌ എന്നിവയുടെ വര്‍ധിച്ച ആവശ്യം തിരിച്ചറിയണം. ഡി.ബി.ടി ഒരു ചെറിയ സമൂഹമായതിനാല്‍ മനുഷ്യവിഭവശേഷി വര്‍ധിപ്പിച്ച്‌ വളരേണ്ടതുണ്ട്‌. ഇതിനായി വിദ്യാര്‍ഥികളുടെയും ഫാക്കല്‍റ്റികളുടെയും എണ്ണം വര്‍ധിപ്പിക്കണം. എല്ലാ ലാബുകളിലുമായി 340 ഓളം കഴിവുറ്റ ശാസ്‌ത്രജ്ഞര്‍ ഡി.ബി.ടിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവേഷണ മേഖലയില്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാനും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ആര്‍.ജി.സി.ബി തയ്യാറെടുക്കുന്നതായി ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ഡോ. ചന്ദ്രഭാസ്‌ നാരായണ പറഞ്ഞു.

ആര്‍.ജി.സി.ബി സീനിയര്‍ സയന്‍റിസ്റ്റ്‌ ഡോ. ടി.ആര്‍. സന്തോഷ്‌ കുമാര്‍ സ്ഥാപനത്തിന്‍റെ കാന്‍സര്‍ ഗവേഷണ പരിപാടികളെക്കുറിച്ച്‌ അവതരണം നടത്തി. ആര്‍.ജി.സി.ബി ശാസ്‌ത്രജ്ഞ ഡോ. ദേവസേന അനന്തരാമന്‍ സ്വാഗതം പറഞ്ഞു.
--------------------------


ഡെറ്റോള്‍ പ്രഥമ പോഡ്‌കാസ്റ്റ്‌ ബനേഗാ സ്വസ്ഥ്‌ ഇന്ത്യ കാമ്പെയ്‌ന്‍

കൊച്ചി: ലോക ഹസ്‌ത ശുചിത്വദിനത്തില്‍ ഉപഭോക്തൃ ആരോഗ്യശുചിത്വ കമ്പനിയായ റെക്കിറ്റ്‌, ഡെറ്റോള്‍ ബനേഗാ സ്വസ്ഥ്‌ ഇന്ത്യ കാമ്പെയ്‌ന്‍ സംഘടിപ്പിച്ചു. ശുചിത്വ ത്തിലൂടെ ആരോഗ്യമുള്ള ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ കഴിയു എന്ന്‌ പോഡ്‌കാസ്റ്റിലൂടെ ബോധവല്‍ക്കരണം ലക്ഷ്യമിടുന്നു. ഇന്ത്യയിലെ പൊതുജനാരോഗ്യത്തിലും ശുചിത്വത്തിലും ഊന്നല്‍ നല്‍കുന്ന ഇന്ത്യയിലെ പ്രഥമ പോഡ്‌കാസ്റ്റ്‌ ബനേഗ സ്വസ്ഥ്‌ ഇന്ത്യ സ്വാസ്ഥ്യ മന്ത്ര ലോഞ്ച്‌ ചെയ്‌തു. പോഡ്‌കാസ്റ്റ്‌ യുവ സമൂഹത്തെ വ്യാപൃതരാക്കി, നല്ല ശുചിത്വ ശീലങ്ങള്‍ വളര്‍ത്തേണ്ടതിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

പുതിയകാലത്തെ പ്ലാറ്റ്‌ഫോമുകളും വിവരങ്ങളും സംയോജിപ്പിച്ച്‌ നല്ല ശുചിത്വശീലങ്ങള്‍ സംബന്ധിച്ച്‌ ശരിയായ സന്ദേശം പ്രചരിപ്പിക്കാനുള്ള ശ്രമമാണ്‌ ഡെറ്റോള്‍ ബനേഗാ സ്വസ്ഥ്‌ ഇന്ത്യ കാമ്പെയ്‌ന്‍ വഴി ലക്ഷ്യമിടുന്നതെന്ന്‌ റെക്കിറ്റ്‌ സൗത്ത്‌ ഏഷ്യ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഗൗരവ്‌ ജെയിന്‍ പറഞ്ഞു.

VARMA HOMES


 

11 MAY 2023


 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...