Friday, January 13, 2017

മംഗളരൂ-ന്യൂഡല്‍ഹി പ്രതിദിന സര്‍വീസുമായി ജെറ്റ്‌ എയര്‍വേസ്‌




കൊച്ചി: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈന്‍സ്‌ ആയ ജെറ്റ്‌ എയര്‍വേസ്‌ ഈ മാസം 16 മുതല്‍ മംഗളരൂവിനും ന്യൂഡല്‍ഹിക്കുമിടയില്‍ പ്രതിദിന ഫ്‌ളൈറ്റ്‌ സര്‍വീസ്‌ ആരംഭിക്കും.
മംഗളരൂവില്‍നിന്നു രാവിലെ 8.20-ന്‌ പുറപ്പെടുന്ന ഫ്‌ളൈറ്റ്‌ (9W 763) ഡല്‍ഹിയില്‍ രാവിലെ 11.10-ന്‌ എത്തിച്ചേരും. ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഡല്‍ഹിയില്‍ന്നു മടങ്ങുന്ന ഫ്‌ളൈറ്റ്‌ (9W 764) വൈകുന്നേരം 5.50ന്‌ മംഗളൂരൂവില്‍ എത്തിച്ചേരും. മംഗളരൂവിനും ഡല്‍ഹിക്കുമിടയില്‍ ചരക്കു നീക്കത്തനും അവസരമുണ്ട്‌.
ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഈ റൂട്ടില്‍ ആകര്‍ഷകമായ സൗജന്യനിരക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഒരു വശത്തേക്ക്‌ 4929 രൂപയാണ്‌ ടിക്കറ്റ്‌ ചാര്‍ജ്‌. മംഗളരൂ- ഡല്‍ഹി- മംഗളരൂ ചാര്‍ജ്‌ 9,698 രൂപയാണ്‌. പുതുതലമുറ വിമാനമായ ബോയിംഗ്‌ 737-800 ആണ്‌ ഈ റൂട്ടില്‍ ഓടിക്കുന്നത്‌. പ്രീമിയര്‍, ഇക്കണോമി ക്ലാസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്‌.

ഇതിനു പുറമേ ലണ്ടന്‍, ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍, ഹോങ്കോംഗ്‌ തുടങ്ങിയ രാജ്യാന്തര ബിസിനസ്‌ കേന്ദ്രങ്ങളുമായും ബാങ്കോക്ക്‌, കാത്‌മണ്ഡു, ധാക്ക തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായും ന്യൂഡല്‍ഹി വഴി മംഗളരൂ ബന്ധിപ്പിക്കപ്പെടും.
അബുദാബി, ബംഗളരൂ, ചെന്നൈ, ദുബായ്‌, മുംബൈ എന്നിവിടങ്ങളിലേക്ക്‌ മംഗളരൂവില്‍നിന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്‌.

ഐബിസ്‌ ഹോട്ടല്‍ ശൃംഖല കൊച്ചിയിലേക്ക്‌



















കൊച്ചി: പാരീസ്‌ ആസ്ഥാനമായ പ്രമുഖ യൂറോപ്യന്‍ ഹോട്ടല്‍ ശൃംഖലയായ ഐബിസ്‌ കൊച്ചിയിലെത്തുന്നു. കൊച്ചി മെട്രോ സ്‌റ്റേഷന്റെയും എറണാകുളം റെയില്‍വേ സ്‌റ്റേഷന്റെയും സമീപത്ത്‌ എം.ജി.റോഡിലെ പത്മ ജംഗ്‌ഷനിലാണ്‌ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഐബിസ്‌ കൊച്ചി സിറ്റി സെന്റര്‍ തുറക്കുന്നത്‌.

മികച്ച രീതിയില്‍ സജ്ജീകരിച്ച 115 മുറികളും സമാനതകളില്ലാത്ത രൂപകല്‍പനയും സൗകര്യങ്ങളും സമ്മാനിക്കും. മുറികള്‍ക്കുള്ളില്‍ ഐബിസിന്റെ തനത്‌ ആശയമായ ട്രേഡ്‌ മാര്‍ക്കോടുകൂടി സ്വീറ്റ്‌ ബെഡ്‌ സൗകര്യവും ഉയര്‍ന്ന വേഗതയുള്ള വൈ ഫൈയും ഒരുക്കിയിട്ടുണ്ട്‌്‌. ഇന്ത്യയ്‌ക്കുവേണ്ടി പ്രത്യേകം രൂപകല്‍പനചെയ്‌ത സ്‌പൈസ്‌ ഇറ്റ്‌' റെസ്‌റ്റോറന്റില്‍ പ്രാദേശികമായി ശേഖരിച്ച ഭക്ഷ്യവസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ഇന്‍ഡ്യന്‍, ഓറിയന്റല്‍, യൂറോപ്യന്‍ വിഭവങ്ങളും ബിവറേജസും കുറഞ്ഞ നിരക്കിലും ഉന്നത ഗുണനിലവാരത്തിലുമാണ്‌ ലഭ്യമാക്കുന്നത്‌. ത്രീ സ്‌്‌റ്റാര്‍ പദവിയുള്ള ഈ ഹോട്ടലില്‍ ബിയര്‍ ആന്റ്‌ വൈന്‍ പാര്‍ലറും പ്രവര്‍ത്തിക്കുന്നുണ്ട്‌. രാവിലെ നാലു മണിക്ക്‌ ആരംഭിച്ച്‌ ഉച്ചവരെ എട്ടു മണിക്കൂര്‍ തുടര്‍ച്ചയായുള്ള പ്രഭാത ഭക്ഷണമാണ്‌ ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. മെനു അനുസരിച്ചുള്ളതു കൂടാതെ ബുഫെയും ലഭ്യമാണ്‌. തല്‍സമയ പാചകപ്പുരയിലൂടെ ഭനിങ്ങള്‍ പറയുക, ഞങ്ങള്‍ പാചകം ചെയ്യാം' എന്ന ആശയവും സ്‌പൈസ്‌ ഇറ്റിനു പിന്നിലുണ്ടെന്ന്‌ ഇന്റര്‍ഗ്ലോബ്‌ ഹോട്ടല്‍സ്‌ പ്രസിഡന്റും സിഇഒയുമായ ജെ.ബി.സിംഗ്‌ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ 20 സ്‌മാര്‍ട്‌ സിറ്റികളില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊച്ചി, തങ്ങളുടെ കേരളത്തിലേക്കുള്ള പ്രവേശനത്തിന്‌ എന്തുകൊണ്ടും അനുയോജ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
















കോക്കനട്ട് ക്രീമുണ്ടാക്കുന്ന ജപ്പാനീസ് മെഷീന്‍, കപ്പ നേര്‍പ്പിച്ചരിയാന്‍ നാടന്‍ മെഷീന്‍, ഐസ് ക്യൂബ് പാക്കറ്റുകളില്‍

...
കോക്കനട്ട് ക്രീമുണ്ടാക്കുന്ന ജപ്പാനീസ് മെഷിനുമായി വിക്ടര്‍ ലിം


ഫുഡ്‌ടെക് പ്രദര്‍ശനം ഇന്ന് (ജനുവരി 14) സമാപിക്കും

കൊച്ചി: ഡെസിക്കേറ്റഡ് കോക്കനട്ടുണ്ടാക്കുന്ന (നാളികേരം ഈര്‍പ്പം നീക്കി തരിയാക്കുന്ന വ്യവസായം) 350-ഓളം യൂണിറ്റുകള്‍ കേരളത്തിലുണ്ട്. കിലോഗ്രാമിന് 145 രൂപയാണ് ഡെസിക്കേറ്റഡ് കോക്കനട്ടിന്റെ വില. ഇതില്‍ നിന്നുണ്ടാക്കുന്ന, വന്‍കയറ്റുമതി സാധ്യതയുള്ള കോക്കനട്ട് ക്രീമിന്റെ വിലയോ 300 രൂപ വരും. അതായത് ഇരട്ടിയിലേറെ മൂല്യവര്‍ധന! വാല്യൂ അഡിഷന്റെ ഈ ആകര്‍ഷക സാധ്യത ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നതാണ് ജപ്പാനീസ് സ്ഥാപനമായ മാസുകോ സാങ്‌ഗ്യോ വികസിപ്പിച്ചെടുത്തിരിക്കുന്ന മ്കാസ്സ 10 സീരിസ്സിലുള്ള സൂപ്പര്‍മാസ്‌കൊളോയ്ഡര്‍ നാല് എന്ന മെഷീന്‍. സിംഗപ്പൂരിലെ ഐഎഫ്പിഎം ആഗോള വിതരണം നടത്തുന്ന ഈ മെഷീനുള്‍പ്പെടെ കേരളത്തിലെ ഭക്ഷ്യോല്‍പ്പന്ന മേഖലയ്ക്കാവശ്യമായ ഒട്ടേറെ ഉപകരണങ്ങളും സാങ്കേതികവിദ്യകളുമാണ് കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫുഡ്‌ടെക് പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നത്. 'അമേരിക്കയിലേയ്ക്കും മറ്റും ആകര്‍ഷക കയറ്റുമതി സാധ്യതയാണ് കോക്കനട്ട് ക്രീമിനുള്ളത്. കിലോയ്ക്ക് 25 ഡോളര്‍ വരെ വരും ഇതിന്റെ ചില്ലറവില്‍പ്പന വില. 25-26 ലക്ഷം രൂപ വില മതിക്കുന്ന ഇതുപോലൊരു മെഷീന്‍ ഇതാദ്യമായാണ് ഇന്ത്യയിലെത്തുന്നത്,' സിംഗപ്പൂരില്‍ നിന്നുള്ള ഐഎഫ്പിഎം സാരഥി വിക്ടര്‍ ലിം പറയുന്നു. മണിക്കൂറില്‍ ആയിരം കിലോയാണ് ഇതിന്റെ ഉല്‍പ്പാദനശേഷി. 

ഫുഡ് പ്രോസസിംഗ് രംഗത്തുപയോഗിക്കുന്ന മെഷീനറികളും ഘടകഭാഗങ്ങളും വൃത്തിയാക്കുന്നതിന് ഡീസലിനുപകരം ജൈവോല്‍പ്പന്നമായ ഓസീജ്യൂസ് ഉപയോഗിക്കുന്ന സ്മാര്‍ട്‌വാഷറാണ് ഫുഡ്‌ടെക്കിലെ മറ്റൊരു വിസ്മയം. ജൈവോല്‍പ്പന്നമായതുകൊണ്ട് ആരോഗ്യത്തിന് ഹാനികരമല്ലെന്നതാണ് അമേരിക്കയില്‍ നിന്നുള്ള കെംഫ്രീ ഉല്‍പ്പന്നമായ സ്മാര്‍ട് വാഷറിന്റെ ആകര്‍ഷണീയത. അമേരിക്കനും ജപ്പാനീസും മാത്രമല്ല മേക്ക് ഇന്‍ കേരളാ പതാകകളുമായി കേരളത്തില്‍ നിന്നുള്ള ഫുഡ് മെഷീനറി നിര്‍മാതാക്കളും പ്രദര്‍ശനത്തിലുണ്ട്. ഏത്തക്കായയും കപ്പയും സവാളയും നേര്‍പ്പിച്ചരിയാനുള്ള മെഷീനുകള്‍, അതിവേഗത്തില്‍ ഹല്‍വയും കിണ്ണത്തപ്പവുമുണ്ടാക്കുന്ന മെഷീന്‍ തുടങ്ങിവയുമായി പ്രദര്‍ശനത്തിലുള്ള തലശ്ശേരിയിലെ ബേക് ടെക്, ഫ്രൂട് പള്‍പ്പര്‍, സ്റ്റീം കെറ്റ്ല്‍, പിക്ക്ള്‍ ഫില്ലിംഗ് മെഷീന്‍, ലെമണ്‍ കട്ടര്‍, ക്യാപ്പിംഗ് മെഷീന്‍, റോസ്റ്റിംഗ് മെഷീന്‍ തുടങ്ങിയവയുമായെത്തിയിരിക്കുന്ന തൃശൂര്‍ ആളൂരിലുള്ള ടെക്‌നോ കണ്‍സള്‍ട്ടന്‍സി, ഉരുളി റോസ്റ്റര്‍, ഹാമര്‍മില്‍, കല്ലുപെറുക്കുന്ന മെഷീന്‍, പള്‍വറൈസറുകള്‍, പൗഡര്‍ അരിപ്പകള്‍, ഫ്രൂട്ട് മില്‍, ലിക്വിഡ് ഫില്ലിംഗ് മെഷീനുകള്‍ തുടങ്ങിയവയുമായി ഇരിങ്ങാലക്കുട കിഴുത്താണിയിലെ മെറ്റല്‍ ഏജ് എന്നിവയാണ് ഇവയില്‍ ചിലത്. 

ആറ് ഘട്ടങ്ങളിലായി ശുദ്ധീകരിച്ച ജലമുപയോഗിച്ച് ഐസ് ക്യൂബുകള്‍ നിര്‍മിച്ച് പാക്കറ്റുകളിലാക്കി ജിസ് ക്രിസ് ബ്രാന്‍ഡില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്ന ആലപ്പുഴ കരുവാറ്റ നോര്‍ത്തില്‍ നിന്നുള്ള മാവേലി മറൈന്റെ സ്റ്റാളിലും തിരക്കുണ്ട്. 2 ലിറ്റര്‍ കുപ്പിവെള്ളത്തിന് 40 രൂപയുള്ളപ്പോള്‍ രണ്ട് കിലോയുടെ ഐസ് ക്യൂബ് പാക്കറ്റിന് ഇവര്‍ ഈടാക്കുന്നത് 60 രൂപ മാത്രം. ആലപ്പുഴ പ്ലാന്റില്‍ നിന്ന് റീഫര്‍ കാര്‍ഗോയായാണ് കേരളമെങ്ങും വിതരണം ചെയ്യുന്നത്. 

65-ലേറെ സ്ഥാപനങ്ങള്‍ ഭക്ഷ്യസംസ്‌കരണ രംഗത്തെ വിവിധ സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യസംസ്‌കരണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുന്ന പ്രദര്‍ശനം ഇന്ന് (ജനുവരി 14) സമാപിക്കും. രാവിലെ 10:30 മുതല്‍ 6:30 വരെയാണ് പ്രദര്‍ശന സമയം. ട്രേഡ് സന്ദര്‍ശകര്‍ക്ക് രാവിലെ മുതലും പൊതുജനങ്ങള്‍ക്ക് ഉച്ചയ്ക്ക് 3 മുതലും പ്രദര്‍ശനം സന്ദര്‍ശിക്കാം. 



 

വൈബ്രന്റ്‌ ഗുജറാത്ത്‌ ഉച്ചകോടിയില്‍ 25,000 ധാരണാപത്രങ്ങള്‍



കൊച്ചി : ഇന്നലെ സമാപിച്ച എട്ടാമത്‌ വൈബ്രന്റ്‌ ഗുജറാത്ത്‌ ആഗോള ഉച്ചകോടിയില്‍ 25,000-ത്തിലേറെ ധാരാണാ പത്രങ്ങള്‍ ഒപ്പിട്ടു. രണ്ട്‌ വര്‍ഷം മുന്‍പ്‌ നടന്ന ഏഴാമത്‌ ഉച്ചകോടിയില്‍ 22,000 ധാരണാ പത്രങ്ങളാണ്‌ ഒപ്പിട്ടിരുന്നത്‌.

രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വൈബ്രന്റ്‌ ഗുജറാത്ത്‌ ആഗോള ഉച്ചകോടി 2003-ലാണ്‌ ആരംഭിച്ചത്‌. ഇത്തവണത്തെ ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളുടെ ഒരു നീണ്ട നിര തന്നെ സംബന്ധിച്ചു. കൂടാതെ ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും വന്‍കിട കമ്പനികളുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാര്‍, നോബേല്‍ പുരസ്‌കാര ജേതാക്കള്‍, പ്രമുഖ ശസ്‌ത്രജ്ഞര്‍ എന്നിവരൊക്കെ സന്നിഹിതരായിരുന്നു.

എട്ടാമത്‌ വൈബ്രന്റ്‌ ഗുജറാത്ത്‌ ഉച്ചകോടി ഗുജറാത്തിനെ മാത്രമല്ല, മുഴുവന്‍ രാജ്യത്തേയും ലോകവുമായി ബന്ധിപ്പിക്കുന്നതിന്‌ സഹായകമായതായി ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാനി പറഞ്ഞു. കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവുമാരുടെ ഒത്തുചേരല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

പോര്‍ത്തുഗീസ്‌ പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റ, കെനിയന്‍ പ്രസിഡന്റ്‌ യു.എം. കെനിയാറ്റ, പോളണ്ട്‌ ഉപ പ്രധാനമന്ത്രി പിയോട്ടര്‍ ഗ്ലിന്‍സ്‌കി, റഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ദിമിത്രി റോസോഗിന്‍, ഫ്രഞ്ച്‌ വിദേശകാര്യമന്ത്രി ജീന്‍-മാര്‍ക്‌ ഐരോള്‍ട്‌, കനേഡിയന്‍ പശ്ചാത്തല വികസന വകുപ്പ്‌ മന്ത്രി അമര്‍ജീത്‌ സോഹി, ജപ്പാന്‍ വാണിജ്യ വകുപ്പ്‌ മന്ത്രി ഹിരോഷി ഗെ സെക്കോ, ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ ദീപ്‌കുമാര്‍ ഉപാദ്ധ്യായ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ സംബന്ധിച്ച്‌ വിദേശ നേതാക്കളില്‍ പെടുന്നു.

ഉച്ചകോടിയില്‍ പങ്കെടുത്ത ആഗോള കമ്പനികളുടെ സിഇഒ മാരില്‍ ബോയിങ്‌ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ്‌ ബെട്രാന്റ്‌ മാര്‍ക്‌ അല്ലന്‍, എമര്‍സണ്‍ ഇലക്‌ട്രിക്‌ കമ്പനി പ്രസിഡന്റ്‌ എഡ്വാര്‍ഡ്‌ എല്‍ മോണ്‍സര്‍, ഇലക്‌ട്രിസൈറ്റ്‌ ഡി ഫ്രാന്‍സെ ചെയര്‍മാന്‍ ജെറമി വേര്‍, സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ്‌ തോഷിഹിരോ സുസുകി, സിസ്‌കോ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്‌സ്‌ തുടങ്ങിയവര്‍ പെടുന്നു. മുകേഷ്‌ അംബാനി, അരുന്ധതി ഭട്ടാചാര്യ, അനില്‍ അംബാനി, ആനന്ദ്‌ മഹീന്ദ്ര, ഗൗതം അദാനി, ദിലീപ്‌ സാംഘ്‌വി, ആദി ഗോദ്‌റെജ്‌, അജയ്‌ പിരമല്‍ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവര്‍ ഇന്ത്യയില്‍ നിന്നുള്ള വ്യവസായ പ്രമുഖരില്‍ ഉള്‍പെടുന്നു

Thursday, January 12, 2017

എവിഎ ഗ്രൂപ്പും അംബികാ പിള്ളയുംകൈകോര്‍ക്കുന്നു




കൊച്ചി, 
:ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദസോപ്പ്‌ നിര്‍മ്മാതാക്കളായ മെഡിമിക്‌സിന്റെ ഉടമകളായ എവിഎ ഹെല്‍ത്ത്‌ കെയര്‍ തങ്ങളുടെ ഏറ്റവും പുതിയ കേശ-ത്വക്‌ 
പരിരക്ഷാ ഉല്‍പന്നങ്ങള്‍ക്കുവേണ്ടണ്‍ി പ്രശസ്‌ത കേശാലങ്കാര വിദഗ്‌ദ്ധയും മേക്കപ്‌ ആര്‍ട്ടിസ്റ്റുമായ അംബിക പിള്ളയുമായികൈകോര്‍ക്കുന്നു. കേത്ര എന്ന ബ്രാന്‍ഡിനു കീഴിലുള്ള പ്രകൃതിദത്ത 
കേശ-ത്വക്‌ പരിരക്ഷാ ഉല്‍പന്നങ്ങള്‍ കേരള വിപണിയില്‍ ഉടനീളം ലഭ്യമാകും. 

പ്രകൃതിദത്ത ആയുര്‍വേദ ഉല്‍പന്നങ്ങളുടെകാര്യത്തില്‍എവിഎ ഗ്രൂപ്പിനുള്ള ദശാബ്ദങ്ങള്‍ നീണ്ടണ്‍ പ്രവര്‍ത്തനപരിചയവുംബോളിവുഡിലും മറ്റ്‌സെലിബ്രിറ്റികള്‍ക്കൊപ്പവും പ്രവര്‍ത്തിച്ച 
അംബികാപിള്ളയുടെ പ്രവര്‍ത്തന പരിചയവും ഒരേകുടക്കീഴില്‍കൊണ്ടണ്‍ുവരികയാണ്‌ ഈ ബ്രാന്‍ഡ്‌ ചെയ്യുന്നത്‌. കേത്ര ബ്രാന്‍ഡ്‌ ആദ്യം പുറത്തിറക്കുന്നത്‌ കേരളത്തിലായിരിക്കുമെന്നും പിന്നീട്‌
ഇത്‌ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിക്കുമെന്നുംഎവിഎ ഹെല്‍ത്ത്‌ കെയര്‍ പ്രമോട്ടറായഡോ. എ.വി.അനൂപ്‌ പറഞ്ഞു. 

പ്രകൃതിദത്ത സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെരംഗത്ത്‌ തനിക്ക്‌ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനപരിചയംകൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുകയെന്ന സ്വപ്‌നമാണ്‌കേത്രയിലൂടെ സഫലമാകുന്നതെന്ന്‌ അംബിക പിള്ള പറഞ്ഞു. എവിഎ ഗ്രൂപ്പുമായികൈകോര്‍ക്കുന്നതിലൂടെ ഉയര്‍ന്ന 
ഗുണമേ�യുള്ള സൗന്ദര്യ ഉല്‍പന്നങ്ങളെചെറിയ പായ്‌ക്കറ്റുകളിലാക്കി ലഭ്യമാക്കാന്‍ സാധിക്കുകയാണെന്നും അവര്‍വ്യക്തമാക്കി. 

ഇന്ത്യയിലേയുംവിദേശത്തേയുംകേശാലങ്കാര മേഖലയില്‍ ഏറെ പ്രശസ്‌തയായ അംബിക പിള്ള വിവിധ പ്രദര്‍ശനങ്ങളിലുള്‍പ്പെടെ ചലച്ചിത്രതാരങ്ങളെയുംമറ്റുംസ്ഥിരമായിഅണിയിച്ചൊരുക്കുന്ന വ്യക്തിയാണ്‌. ഐശ്വര്യ റായ്‌, സുസ്‌മിത സെന്‍, കത്രീന കെയ്‌ഫ്‌, ദീപിക പദുകോണ്‍, സോനം കപൂര്‍തുടങ്ങിയവരെല്ലാം അംബികാ പിള്ളയുടെ ഇടപാടുകാരാണ്‌. ഇന്ത്യയിലെ 
സെലിബ്രിറ്റികള്‍ക്കു പുറമേ രാജ്യാന്തര ഫാഷന്‍ മേഖലയിലുംവ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അവര്‍ ന്യൂയോര്‍ക്ക്‌, ലണ്‍ണ്ടന്‍, പാരിസ്‌, സിംഗപ്പൂര്‍, ദുബായ്‌, മൗറീഷ്യസ്‌, സ്വിറ്റ്‌സര്‍ലന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഫാഷന്‍ ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്‍ണ്ട്‌. 

ഹെയര്‍ഓയില്‍, ഷാംപൂ, ഹെയര്‍ പാക്കുകള്‍ എന്നിവ ഉള്‍പ്പെടെ ഒരുപിടി
കേശസംരക്ഷണ ഉല്‍പന്നങ്ങളാണ്‌കേത്ര പുറത്തിറക്കുക. `കായ സൂത്ര'`കേശ'
എന്ന വാക്കില്‍ നിന്നുമാണ്‌കേത്ര എന്ന ബ്രാന്‍ഡ്‌ പേര്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌. ആദ്യംകേശസംരക്ഷണ ഉല്‍പന്നങ്ങളുമായിവിപണിയിലെത്തുന്ന കേത്ര പിന്നീട്‌ത്വക്‌ സംരക്ഷണ ഉല്‍പ്പന്നങ്ങളിലേക്കും കടക്കും. 

കേത്രയുടെഹെയര്‍ഓയില്‍ അഞ്ച്‌ ഇനം എണ്ണകളുംഎട്ട്‌ ഔഷധങ്ങളുംചേര്‍ത്തുണ്‍ണ്ടാക്കുന്ന 
പ്രത്യേക ഉല്‍പന്നമാണ്‌. തലയോട്ടിയിലെ രക്തചംക്രമണംമെച്ചെപ്പെടുത്തി മുടിയേയും അതിന്റെവേരുകളേയുംശക്തിപ്പെടുത്തുകയും വളര്‍ച്ച വര്‍ധിപ്പിക്കുകയുമാണ്‌ ഇത്‌ ചെയ്യുന്നത്‌. അകത്തുനിന്നും പുറത്തുനിന്നും തലമുടിയുടെസ്വാഭാവികമായ തിളക്കവും മിനുക്കവും നിലനിര്‍ത്താനുതകുന്ന ഉല്‍പന്നമാണ്‌കേത്ര ഹെയര്‍ പാക്ക്‌. തലമുടിയുടെ വളര്‍ച്ചയെശക്തിപ്പെടുത്താനുതകുന്ന 
നൂറുശതമാനം പ്രകൃതിദത്തവും സമ്പന്നവുമായ ഘടകങ്ങളാണ്‌ ഇതിലുള്ളത്‌. 

ഉറപ്പുംതിളക്കമുള്ളതുമായ മുടിക്കായി പുരുഷ�ാര്‍ക്ക്‌ ദിവസവും ഉപയോഗിക്കാവുന്ന മൃദുത്വമാര്‍ന്ന ക്രീമാണ്‌കേത്രഹെയര്‍ റീവൈറ്റലൈസിംഗ്‌ ക്രീം. മുടിനാരുകള്‍ വിണ്ടണ്‍ുപൊട്ടുന്നതും


മുടികൊഴിയുന്നതും തടയാന്‍ ഇതിനു സാധിക്കും. ചുരുണ്‍ണ്ടുപോകുന്ന മുടിയെ അതില്‍ നിന്നും സംരക്ഷിക്കുന്നതിനായിവെളിച്ചെണ്ണയില്‍ നിന്നും മറ്റുമുള്ള ഘടകങ്ങള്‍ ചേര്‍ത്ത്‌ ഉണ്‍ണ്ടാക്കുന്നതാണ്‌കേത്രഷാംപൂ ഫോര്‍ ഫ്രിസ്‌ഡ്‌ഹെയര്‍. സ്‌ട്രെയിറ്റന്‍ ചെയ്യുകയും കളര്‍ ട്രീറ്റ്‌ചെയ്യുകയും
ചെയ്‌തിട്ടുള്ള മുടിയുടെ സംരക്ഷണത്തിനായി നിര്‍മ്മിച്ചിട്ടുള്ള പിഎച്ച്‌ ബാലന്‍സ്‌ഡ്‌ അള്‍ട്രാ
മോയിസ്‌ച്വറിംഗ്‌ഷാംപുവാണ്‌കേത്രഷാംപൂ ഫോര്‍ ട്രീറ്റഡ്‌ഹെയര്‍. 

എഫ്‌എംസിജി മേഖലയിലും ആരോഗ്യ പരിരക്ഷ, റിയല്‍ എസ്റ്റേറ്റ്‌, സിനിമാനിര്‍മ്മാണ മേഖലകളിലുമായിവ്യാപിച്ചുകിടക്കുന്നതാണ്‌എവിഎ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ കുറേയേറെ
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലും നേതൃസ്ഥാനം കയ്യാളാന്‍ ഈ ഗ്രൂപ്പിന്‌ സാധിച്ചിട്ടുണ്ടണ്‍്‌. ഗ്രൂപ്പിന്റെ സാരഥിയായഡോ. എ.വി. അനൂപിന്‌ സോപ്പ്‌, ഫാര്‍മസ്യൂട്ടിക്കല്‍, കോസ്‌മെറ്റിക്‌സ്‌, ഫുഡ്‌വ്യവസായമേഖലകളില്‍ 33 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടണ്‍്‌. ലോകത്ത്‌ 
ഏറ്റവുമധികംവില്‍ക്കപ്പെടുന്ന ആയുര്‍വേദിക്‌ ബ്രാന്‍ഡഡ്‌ സോപ്പായമെഡിമിക്‌സ്‌കൂടാതെ
ആയുര്‍വേദ ചികില്‍സയ്‌ക്കും ആരോഗ്യഭക്ഷണത്തിനും പേരുകേട്ട സഞ്‌ജീവനം ബ്രാന്‍ഡും ഈ ഗ്രൂപ്പിന്റേതായുണ്‍ണ്ട്‌. 

എഫ്‌എംസിജി പ്രവര്‍ത്തനങ്ങളില്‍ രണ്‍ണ്ട്‌ സ്ഥാപനങ്ങളായാണ്‌എവിഎ ഗ്രൂപ്പ്‌ പ്രവര്‍ത്തിക്കുന്നത്‌. സോപ്പ്‌, ഹാന്‍ഡ്‌ വാഷ്‌, ഫെയ്‌സ്‌വാഷ്‌തുടങ്ങിയവ നിര്‍മ്മിക്കുന്ന മാനുഫാക്‌ച്വറിംഗ്‌ കമ്പനിക്ക്‌ തമിഴ്‌നാട്‌, പോണ്ടണ്‍ിച്ചേരി, കര്‍ണാടക എന്നിവടങ്ങളിലായി ആറ്‌ ഫാക്ടറികളുണ്‍ണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള ഗവേഷണ വികസന വിഭാഗമാണ്‌ രണ്‍ണ്ടാമത്തേത്‌. 

ഭക്ഷ്യവ്യവസായ മേഖലയിലെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായിഎവിഎ ഗ്രൂപ്പ്‌ കേരളത്തിലെ പ്രമുഖ കറിപ്പൗഡര്‍ നിര്‍മ്മാണ ബ്രാന്‍ഡായ `മേളം' ഏറ്റെടുക്കുകയുംസ്വദേശത്തുംവിദേശത്തുമുള്ള വിപണിവിപുലമാക്കുകയുംചെയ്‌തിരുന്നു. ദുബായ്‌, യുഎഇ എന്നിവയ്‌ക്കുവെളിയിലുള്ള രാജ്യാന്തര വിപണി ലക്ഷ്യമിട്ട്‌ എവിഎ ഗള്‍ഫ്‌ എഫ്‌ഇസെഡ്‌ സിഒയും ഗ്രൂപ്പിനു കീഴില്‍
നിലവില്‍വന്നിട്ടുണ്ടണ്‍്‌. 

നിലവില്‍ കമ്പനിയുടെസേവനം ലഭ്യമാകുന്ന ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റിന്‍, 
കുവൈറ്റ്‌, യുകെ, യുഎഇ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കു വെളിയിലേക്ക്‌ കമ്പനിയുടെ ബ്രാന്‍ഡുകള്‍ എത്തിച്ചേരാന്‍ ഇത്‌ ഉപകരിച്ചിട്ടുണ്ടണ്‍്‌. 


ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...