Thursday, March 31, 2016

ഇടിഞ്ഞമലയില്‍ ഓര്‍ഗാനിക്ക്‌ ഫാര്‍മിങ്ങ്‌ സ്ഥാപിക്കാനൊരുങ്ങുന്നു


കൊച്ചി: കര്‍ഷക സമൂഹത്തിനിടയില്‍ ഫെയര്‍ ട്രേഡിന്റെയും ജൈവകൃഷിയുടേയും പ്രാധാന്യം പ്രചരിപ്പിക്കാനായി കോട്ടയം ആസ്ഥാനമായ മണര്‍കാട്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി (മാസ്സ്‌) ഇടുക്കിയിലെ ഇടിഞ്ഞമലയില്‍ ഇന്റര്‍നാഷണല്‍ സസ്റ്റെയ്‌നബിള്‍ അക്കാദമി ഫോര്‍ ഫെയര്‍ട്രേഡ്‌ ആന്റ്‌ ഓര്‍ഗാനിക്ക്‌ ഫാര്‍മിങ്ങ്‌ സ്ഥാപിക്കാനൊരുങ്ങുന്നു. ഇന്ത്യയിലേയും വിദേശത്തേയും വിദ്യാര്‍ത്ഥികള്‍ക്ക്‌ ഗവേഷണത്തിനും പരസ്‌പരം അറിവുകള്‍ പങ്കുവെക്കുന്നതിനുമുള്ള കേന്ദ്രമായാണ്‌ ഈ സ്ഥാപനം വിഭാവനം ചെയ്‌തിരിക്കുന്നതെന്ന്‌ മാസ്സ്‌ പ്രസിഡന്റും പ്ലാന്റിറിച്ച്‌ അഗ്രിടെക്‌ മാനേജിങ്ങ്‌ ഡയറക്ടറുമായ ബിജുമോന്‍ കുര്യന്‍, ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ വാര്‍്‌ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
കഫെ ഡി മോണ്‍ എന്ന പേരില്‍ മേല്‍ത്തരം കാപ്പി ലഭ്യമാക്കുന്ന കോഫിഷോപ്പ്‌ ശൃംഖലയ്‌ക്കും തുടക്കം കുറിക്കും. കേരളത്തില്‍ ഏഴ്‌ കോഫി ഷോപ്പുകളാണ്‌ ആരംഭിക്കുക.25 ലക്ഷം രൂപ ചെലവില്‍ ആദ്യ കോഫി ഷോപ്പ്‌ കൊച്ചിയില്‍ ഉടന്‍ ആരംഭിക്കും. 
2001ല്‍ കര്‍ഷകരുടെ സഹകരണ പ്രസ്ഥാനമായി രൂപം കൊണ്ട മണര്‍ക്കാട്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ഇപ്പോള്‍ 18 വില്ലേജുകളിലായി 5000 കര്‍ഷകര്‍ അംഗങ്ങളായ സംഘടനയായി വളര്‍ന്നിട്ടുണ്ട്‌. ജൈവകാര്‍ഷിക രീതി പ്രോത്സാഹിപ്പിക്കാനും കര്‍ഷകര്‍ക്ക്‌ പ്രത്യേകിച്ച്‌ കാപ്പി കര്‍ഷകര്‍ക്ക്‌ മെച്ചപ്പെട്ട വിപണി വിലയും സുസ്ഥിരമായ ബിസിനസ്‌ ബന്ധങ്ങളും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്‌. ദേശീയ-അന്തര്‍ദേശീയ ജൈവ മാനദണ്ഡങ്ങള്‍ക്കും പെയര്‍ട്രേഡും മറ്റ്‌ സുസ്ഥിര മാനദന്ധങ്ങള്‍ക്കും അനുസൃതമായി കര്‍ഷകര്‍ക്ക്‌ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നു. ഭൂരിഭാഗം സ്‌ത്രീകള്‍ അംഗങ്ങളായുള്ള 18 ഗ്രൂപ്പുകളുടെ ശൃംഖല പ്ലാന്റ്‌ റിച്ച്‌ അഗ്രിടെക്കിന്റെ സഹായത്തോടെയാണ്‌ സ്ഥാപിക്കപ്പെട്ടത്‌. കാപ്പിക്കു പുറമെ കൊക്കോ,കറുവപ്പട്ട, കുരുമുളക്‌, വാനില, ,ഏലം ,ഗ്രാമ്പു,ജാതിക്ക,ഇഞ്ചി,മഞ്ഞള്‍,നാളികേരം ,പൈനാപ്പിള്‍ എന്നീ 12 ഫെയര്‍ട്രേഡ്‌ സര്‍ട്ടിഫൈഡ്‌ ഉല്‍പ്പന്നങ്ങളും മാസ്സിലെ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. 
കാര്‍ഷിക വിളകളില്‍ ഉണ്ടാകുന്ന വില തകര്‍ച്ചയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ കഴിയുന്നുണ്ട്‌. മാസിനു കീഴില്‍ 3100 ഹെക്ടര്‍ സ്ഥലത്ത്‌ കൃഷി ചെയ്യുന്നുണ്ട്‌. ഇവിടങ്ങളില്‍ നിന്നും പ്രതിവര്‍ഷം 4000 ടണ്‍ സുഗന്ധവ്യഞ്‌ജനങ്ങളും 6500 ടണ്‍ കൊക്കോയും 2600 ടണ്‍ കാപ്പിയും 1970 ടണ്‍ പഴങ്ങളും ഉല്‍പ്പാദിപ്പിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറമെ മിഡില്‍ ഈസ്റ്റ്‌, ഇറ്റലി,യു.കെ, സ്വീറ്റ്‌സര്‍ലണ്ട്‌, നെതര്‍ലാണ്ട്‌ തുടങ്ങിയ രാജ്യങ്ങളിലേക്കും പ്ലാന്റ്‌ റിച്ച്‌ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്‌ കഴിഞ്ഞവര്‍ഷം 30 കോടി രൂപയുടെ വിറ്റ്‌ വരവ്‌ ലഭിച്ചു. മാസിന്റെ ടേണോവര്‍ 15 കോടി രൂപയും വരും 
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ മിഷനിലൂടെ ഇടുക്കി, വയനാട്‌, കാസര്‍കോട്‌ ജില്ലകളിലായി 3000 ഹെക്ടറില്‍ ജൈവകൃഷി നടപ്പാക്കാനും സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കാനുമുള്ള പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി മറയൂരിലെ കീടാന്നൂര്‍ ഗ്രാമം ഏറ്റെടുത്തിട്ടുണ്ട്‌
മാസ്‌പ്രസിഡന്റും പ്ലാന്റ്‌ റിച്ച്‌ അഗ്രിടെക്‌ മാനേജിംഗ്‌ ഡയറക്ടറുമായ ബിജുമോന്‍ കുര്യനെ ഈ മാസം ബെര്‍ലിനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെയര്‍ട്രേഡ്‌ കോണ്‍ഫ്രന്‍സില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫാന്‍ ഫെയര്‍ട്രേഡ്‌ അവര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു. ഈ ബഹുമതി നേടുന്ന ആദ്യത്തെ ഇന്ത്യാക്കാരനുമാണ്‌ അദ്ദേഹം. 

ലൊംബാര്‍ഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ പുറത്തിറക്കി


കൊച്ചി: ആരോഗ്യ സംരക്ഷണം, ചികിത്സ തുടങ്ങിയവ സംബന്ധിച്ചു തീരുമാനമെടുക്കുവാന്‍ ഉപഭോക്താക്കളെ പ്രാപ്‌താരക്കുന്ന `ഹെല്‍ത്ത്‌ അഡൈ്വസര്‍' എന്ന വെബ്‌ അധിഷ്‌ഠിത പ്ലാറ്റ്‌ഫോം ഐസിഐസിഐ ലൊംബാര്‍ഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ പുറത്തിറക്കി.

മികച്ച ചികിത്സ നല്‌കുന്ന ആശുപത്രികള്‍, ഡോക്‌ടര്‍മാര്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുകയും അതുവഴി ഉപഭോക്താക്കള്‍ക്കു ശരിയായ തീരുമാനം എടുക്കുവാനും സഹായിക്കുന്ന വിധത്തിലാണ്‌ ഹെല്‍ത്ത്‌കെയര്‍ അഡൈ്വസര്‍ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയിട്ടുള്ളത്‌. 
രാജ്യത്തെ ആയിരത്തോളം ആശുപത്രികളില്‍ ലഭിക്കുന്ന ചികിത്സാവിവരങ്ങളും അതിനോടുള്ള ഉപഭോക്താക്കളുടെ യാഥാര്‍ഥ അനുഭവവും അടിസ്ഥാനമാക്കിയാണ്‌ ഹെല്‍ത്ത്‌ അഡൈ്വസര്‍ പ്ലാറ്റ്‌ഫോം തയാറാക്കിയിട്ടുള്ളത.്‌ രാജ്യത്തെ പത്തു പ്രധാന നഗരങ്ങളിലെ ആശുപത്രികളില്‍ മുപ്പതിനം രോഗങ്ങളുടെ ചികിത്സയ്‌ക്കു വരുന്ന ചെലവുകള്‍ സംബന്ധിച്ചുള്ള 750-ലധികം ലിസ്റ്റിംഗ്‌ പോര്‍ട്ടലില്‍ നല്‌കിയിട്ടുണ്ട്‌. അപ്പെന്‍ഡിക്‌സ്‌, ഹെര്‍ണിയ, പൈല്‍സ്‌, ബൈപാസ്‌ സര്‍ജറി, കാറ്ററാക്‌ട്‌ സര്‍ജറി, മുട്ടു മാറ്റിക്കല്‍ ശസ്‌ത്രക്രിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സാച്ചെലവുകള്‍ ഇതില്‍ നല്‌കിയിട്ടുണ്ട്‌. 

www.healthadvisor.icicilombard.com എന്ന വെബ്‌സൈറ്റില്‍നിന്നു ഏതൊരാള്‍ക്കും ചികിത്സ, ആശുപത്രി തുടങ്ങിയവയുമായുള്ള വിവരങ്ങള്‍ ശേഖരിക്കാം. പ്രത്യേക രോഗത്തിനു വിവിധ ആശുപത്രികള്‍ നല്‍കുന്ന ചികിത്സയുടെ ചെലവ്‌, ചികിത്സയുടെ ഗുണമേന്മ, അടിസ്ഥാനസൗകര്യങ്ങള്‍, മുറി, മറ്റു പ്രഥാമിക ചെലവുകള്‍, ഉപഭോക്താക്കള്‍ നല്‌കിയിട്ടുള്ള പ്രതികരണം, അത്‌ അടിസ്ഥാനമാക്കിയുള്ള റേറ്റിംഗ്‌ തുടങ്ങിയവ ഹെല്‍ത്ത്‌ അഡൈ്വസറില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.

ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസുമായി ചേര്‍ന്നാണ്‌ ഐസിഐസിഐ ലൊബൈര്‍ഡ്‌ ആശുപത്രികളുടെ മേന്മ നിലവാരം തായറാക്കിയിട്ടുള്ളത്‌. ഏതാണ്ട്‌ 5000 പരാമീറ്ററുകളില്‍നിന്നു ഇന്ത്യന്‍ സാഹചര്യത്തില്‍ 
പ്രസക്‌തമായ 20 സൂചകങ്ങളാണ്‌ ആശുപത്രിയുടെ നിലവാരം തയാറാക്കാനായി ഉപയോഗിച്ചിട്ടുള്ളത്‌.
തുടര്‍ന്നും ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ സ്വീകരിച്ചു റേറ്റിംഗിനു ഉപയോഗിക്കുവാനും കൂടുതല്‍ ആശുപത്രികളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കമ്പനി ഉദ്ദേശിക്കുന്നു. 

അഞ്ച്‌ പാര്‍പ്പിട പദ്ധതികളുമായി ബംഗലൂരു ആസ്ഥാനമായ എംജെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കേരളത്തില്‍





കൊച്ചി: ബംഗലൂരു ആസ്ഥാനമായ എംജെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കേരളത്തില്‍ അഞ്ച്‌ ആഡംബര പാര്‍പ്പിട പദ്ധതികള്‍ പ്രഖ്യാപിച്ചു. നിലവില്‍ വെല്ലുവിളികള്‍ നേരിടുന്ന സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ്‌ രംഗത്തിന്‌ ഉണര്‍വേകുന്നതാണ്‌ 17 വര്‍ഷത്തിനിടെ 6.3 മില്യന്‍ ച.അടി ബില്‍റ്റ്‌-അപ്‌ ഏരിയയില്‍ 15 പദ്ധതികള്‍ പൂര്‍ത്തീകരിച്ച എംജെ ഇന്‍ഫ്രാസ്‌ട്രക്‌ചറിന്റെ ഈ പദ്ധതികള്‍. കൊച്ചിയില്‍ മൂന്നും കോട്ടയത്തും തിരുവനന്തപുരത്തും ഒന്ന്‌ വീതവും ആഡംബര ഫ്‌ളാറ്റ്‌ പദ്ധതികള്‍ക്ക്‌ പുറമെ തിരുവനന്തപുരത്ത്‌ വില്ലാ പദ്ധതിക്കും കമ്പനി തുടക്കം കുറിച്ചതായി എംജെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ. പി. അനില്‍കുമാര്‍ പറഞ്ഞു. 
കൊച്ചിയില്‍ ലുലു മാളിന്‌ സമീപം നിര്‍മാണത്തിലിരിക്കുന്ന എംജെ ലൈഫ്‌ സ്റ്റൈല്‍ അര്‍ജന്റോ എന്ന ആഡംബര ഫ്‌ളാറ്റ്‌ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്‌ നീങ്ങുകയാണെന്നും ഈ വരുന്ന മെയ്‌-ജൂണ്‍ മാസത്തോടെ ഉടമസ്ഥര്‍ക്ക്‌ കൈമാറാനാകുമെന്നും അദ്ദേഹം പറഞ്ഞു. 42 ലക്ഷം മുതല്‍ 67 ലക്ഷം രൂപ വരെ വില വരുന്ന 1053 മുതല്‍ 1680 ച.അടി വരെ വിസ്‌തൃതിയുള്ള 2-3 ബെഡ്‌റൂമുകളുള്ള അപ്പാര്‍ട്‌മെന്റുകളാണ്‌ എംജെ ലൈഫ്‌സ്റ്റൈല്‍ അര്‍ജന്റോയിലുണ്ടാവുക. തൃപ്പൂണിത്തുറയില്‍ സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിന്‌ സമീപമുള്ള രണ്ടാമത്തെ പദ്ധതിയായ ആംബിയന്‍സ്‌ 34 ലക്ഷം മുതല്‍ 41 ലക്ഷം രൂപ വരെ വില വരുന്ന 1129 മുതല്‍ 1364 ച.അടി വരെ വിസ്‌തൃതിയുള്ള 2-3 ബെഡ്‌റൂമുകളുള്ള 126 യൂണിറ്റുകളുള്‍പ്പെടുന്നതാണ്‌. ആംബിയന്‍സിന്റെ നിര്‍മാണം 2017 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന്‌ ഡോ. അനില്‍കുമാര്‍ പറഞ്ഞു. 

`176 യൂണിറ്റുകളോടെ 10.5 ഏക്കറില്‍ തിരുവനന്തപുരത്ത്‌ വരുന്ന ആപ്‌സ്റ്റോണ്‍ തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പാകും. ടൗണ്‍ഷിപ്പില്‍ 86 വില്ലകളും 90 അപ്പാര്‍ട്‌മെന്റുകളും ഉള്‍പ്പെടുന്ന രണ്ട്‌ വ്യത്യസ്‌ത പദ്ധതികളുണ്ടാകും,` ഡോ. അനില്‍കുമാര്‍ പറഞ്ഞു. 1293 മുതല്‍ 1620 ച.അടി വരെയുള്ള 2-3 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റുകളും 1445 മുതല്‍ 3385 ച.അടി വരെ വിസ്‌തൃതിയുള്ള 3-4 ബെഡ്‌റൂം വില്ലകളുമാണ്‌ ഈ ബൃഹദ്‌ പദ്ധതിയിലുണ്ടാവുക. 2017 ഏപ്രിലോടെ ഈ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. കോട്ടയം പാമ്പാടിയിലുയരുന്ന അഡോണയില്‍ 1142 മുതല്‍ 1524 ച.അടി വിസ്‌തൃതിയുള്ള 2-3 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റുകളും 2304 ച.അടി/2452 ച.അടി വിസ്‌തൃതിയുള്ള ഡ്യൂപ്ലെക്‌സ്‌ 4 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റുകളുമടക്കം 65 അപ്പാര്‍ട്‌മെന്റുകളാണുണ്ടാവുക.

സ്വിമ്മിംഗ്‌ പൂള്‍, റൂഫ്‌ ടോപ്‌ പാര്‍ട്ടി ഏരിയ, സിസിടിവി ക്യാമറ, സോണ ആന്‍ഡ്‌ ജാക്കുസ്സി, ഇന്റര്‍കോം സൗകര്യം, മഴവെള്ള സംഭരണി, മാലിന്യ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, കുട്ടികള്‍ക്കുള്ള കളിസ്ഥലം, കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനം, 24 മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങിയ സൗകര്യങ്ങള്‍ ഈ പദ്ധതികളില്‍ ലഭ്യമാക്കും. തിരുവനന്തപുരത്തെ ആപ്‌സ്റ്റോണില്‍ ഇതിനുപുറമെ ജൈവ ഫാം, ആയുര്‍വേദ ചികിത്സാകേന്ദ്രം, ഗാസിബോ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.
കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ്‌ വ്യവസായത്തിന്റെ വളര്‍ച്ചാസാധ്യതയില്‍ കമ്പനിക്ക്‌ ശുഭപ്രതീക്ഷയാണുള്ളതെന്ന്‌ ഡോ. അനില്‍കുമാര്‍ പറഞ്ഞു. `വിവിധ പ്രദേശങ്ങളിലായി വ്യത്യസ്‌ത ബജറ്റുകളില്‍ ആവശ്യത്തിനനുസൃതമായ അളവില്‍ ഗുണനിലവാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി നല്‍കുകയെന്നതാണ്‌ ഈ വ്യവസായത്തിലെ സൂത്രവാക്യം. ബംഗലൂരു പോലെ കടുത്ത മത്സരവും ഉയര്‍ന്ന ഗുണനിലവാരവുമുള്ള വിപണിയില്‍ കരുത്താര്‍ജിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ ഞങ്ങളുടെ സാധ്യതകളെക്കുറിച്ച്‌ പൂര്‍ണമായ ആത്മവിശ്വാസമുണ്ട്‌. ഇത്‌ കണക്കിലെടുത്ത്‌ അടുത്ത രണ്ട്‌ വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 1000 കോടി രൂപ നിക്ഷേപിക്കാനും പദ്ധതിയുണ്ട്‌,` ഡോ. അനില്‍കുമാര്‍ പറഞ്ഞു. 
1999-ല്‍ ആരംഭിച്ച 3000 കോടി രൂപ വലിപ്പമുള്ള എംജെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍. പാര്‍പ്പിട-കരാര്‍ പദ്ധതികളിലാണ്‌ കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. റസിഡന്‍ഷ്യല്‍ അപ്പാര്‍ട്‌മെന്റുകള്‍, വില്ലകള്‍, റോ ഹൗസുകള്‍, ആഡംബര, അത്യാഡംബര, മിതമായ വിലയുള്ള അപ്പാര്‍ട്‌മെന്റുകള്‍, പ്ലോട്ട്‌ വികസനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്‌ കമ്പനിയുടെ പ്രവര്‍ത്തന മേഖലകള്‍. തങ്ങളുടെ എല്ലാ പദ്ധതികളിലും പരിസ്ഥിതി സംരക്ഷണം, മഴവെള്ള സംഭരണം, ഉയര്‍ന്ന സുരക്ഷാ നിലവാരം എന്നിവയ്‌ക്ക്‌ എംജെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ അതീവ പ്രാധാന്യം നല്‍കാറുണ്ട്‌. 

കരാര്‍ പദ്ധതികളില്‍ കോര്‍പ്പറേറ്റുകള്‍ക്കായി ഓഫീസ്‌, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, സോഫ്‌റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്‌ ബ്ലോക്കുകള്‍, മള്‍ട്ടിപ്ലെക്‌സുകള്‍, ഹോസ്‌റ്റലുകള്‍, ഗസ്‌റ്റ്‌ഹൗസുകള്‍, ഫുഡ്‌ കോര്‍ട്ടുകള്‍, റസ്‌റ്ററന്റുകള്‍, ഗവേഷണകേന്ദ്രങ്ങള്‍, ക്ലബ്‌ ഹൗസുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ കമ്പനി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്‌. 

ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള നിര്‍മാണമാണ്‌ എംജെയുടെ പ്രധാന ശക്തിസ്രോതസ്സ്‌. 17 വര്‍ഷം മുമ്പ്‌ ആരംഭിച്ച്‌ ഈ മാര്‍ച്ച്‌ 31 ആകുമ്പോള്‍ എംജെ മൊത്തം 10 മില്യന്‍ ച.അടി വിസ്‌തൃതിയില്‍ 15 റിയല്‍ എസ്‌റ്റേറ്റ്‌ പദ്ധതികളും 12 കരാര്‍ പദ്ധതികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. 24.54 മില്യന്‍ ച.അടിയില്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള്‌ 17.35 മില്യന്‍ ച.അടി ബില്‍റ്റ്‌-അപ്‌ ഏരിയ ഉള്‍പ്പെടുന്ന 10 പാര്‍പ്പിട പദ്ധതികളും 5.93 മില്യന്‍ ച.അടി വിസ്‌തൃതിയില്‍ 12 കരാര്‍ പദ്ധതികളും കമ്പനിക്ക്‌ നിലവിലുണ്ട്‌. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌സന്ദര്‍ശിക്കുക   www.mjinfrtsaucture.net 

സ്‌നേഹമരത്തണലിലേയ്‌ക്ക്‌ വരൂ





വിശക്കുന്നവരെ സഹായിക്കാം, 



കൊച്ചി: അങ്ങനെ കൊച്ചിക്കും കിട്ടി ഒരു സ്‌നേഹ റെഫ്രിജറേറ്റര്‍. കലൂര്‍ ബസ്‌റ്റാന്‍ഡിനടുത്ത്‌, കലൂര്‍-കതൃക്കടവ്‌ റോഡില്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട പപ്പടവട റെസ്റ്റോറന്റിന്റെ പുതിയ ശാഖയ്‌ക്കു മുന്നിലെ പൂത്തുനില്‍ക്കുന്ന കൊന്നമരത്തണലിലാണ്‌ വിശന്നുവലയുന്നവരെ കാത്ത്‌ ഈ സ്‌നേഹ റഫ്രിജറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്‌. `അതാണ്‌ ഞങ്ങളിതിന്‌ സ്‌നേഹമരം എന്നു പേരിട്ടത്‌,` പപ്പടവട റെസ്റ്റോറന്റ്‌ ഉടമ മിനു പൗളീന്‍ പറയുന്നു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 420 ലിറ്റര്‍ ശേഷിയുള്ള ഈ റഫ്രിജറേറ്ററിന്റെ മുഴുവന്‍ വൈദ്യുതിച്ചലവും പപ്പടവട റെസ്റ്റോറന്റ്‌ വഹിക്കും. രാത്രിയിലെ സെക്യൂരിറ്റിക്കായി ക്യാമറാ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതിനു പുറമെ ദിവസവും 50 ഭക്ഷണപ്പൊതികളും പപ്പടവടയുടെ വകയായി ഈ റഫ്രിജറേറ്ററില്‍ വെയ്‌ക്കും. ഭക്ഷണത്തിനു വകയില്ലാത്ത ആളുകള്‍ക്ക്‌ ഇവിടെ വന്ന്‌ ആവശ്യത്തിനനുസരിച്ച്‌ ഭക്ഷണമെടുത്ത്‌ കഴിയ്‌ക്കാം. 

`പപ്പടവട നല്‍കുന്നതിനു പുറമെ എറണാകുളത്തെ വീടുകളിലും ഹോട്ടലുകളിലും ബാക്കിയാവുന്ന, കേടുവരാത്ത ഭക്ഷണസാധനങ്ങള്‍ അവരവര്‍ തന്നെ വൃത്തിയായി പാക്കു ചെയ്‌ത്‌ ഈ സ്‌്‌നേഹ റഫ്രിജറേറ്ററില്‍ കൊണ്ടുവയ്‌ക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ പാഴാക്കിക്കളയാതിരിക്കാനും അവ വിശന്നു പൊരിയുന്നവര്‍ക്ക്‌ ലഭ്യമാക്കാനുമാണ്‌ ഈ സ്‌നേഹമരത്തിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌,` മിനു പൗളീന്‍ വിശദീകരിച്ചു.

ഭക്ഷണ പായ്‌ക്കറ്റുകള്‍ കൊണ്ടുവന്നു വെയ്‌ക്കുമ്പോള്‍ അത്‌ പാചകം ചെയ്‌ത തീയതി ഏതാണെന്നു കൂടി പാക്കറ്റിനു മേല്‍ രേഖപ്പെടുത്തണമെന്നും പപ്പടവട റെസ്റ്റോറന്റ്‌ അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു. ഉപയോഗശൂന്യമാകുന്ന മുറയ്‌ക്ക്‌ ഭക്ഷണപ്പാക്കറ്റുകള്‍ നീക്കം ചെയ്യാനാണിത്‌. ആഴ്‌ചയില്‍ രണ്ടു തവണ റഫ്രിജറേറ്റര്‍ മുഴുവനായും വൃത്തിയാക്കുന്ന ചുമതലയും പപ്പടവട റെസ്റ്റോറന്റ്‌ ഏറ്റെടുത്തിട്ടുണ്ട്‌. 

2014 ജനുവരിയില്‍ സിറ്റിബാങ്കിലെ ജോലി ഉപേക്ഷിച്ച്‌ എറണാകളും എംജി റോഡില്‍ മിനു പൗളീന്‍ ആരംഭിച്ച പപ്പടവട റെസ്റ്റോറന്റ്‌ നാടന്‍ പലഹാരങ്ങള്‍ക്ക്‌ 4-5 രൂപ മാത്രം വില ഈടാക്കുന്നതിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. പപ്പടവട, കൊഴുക്കട്ട, ബജ്ജി, പരിപ്പുവട, ഉഴുന്നുവട, വത്സന്‍, സുഖിയന്‍, പഴംപൊരി, ഉന്നക്കായ, ഇറച്ചിപ്പത്തിരി തുടങ്ങിയ നാടന്‍ പലഹാരങ്ങളാണ്‌ പപ്പടവടയിലെ പ്രധാന ആകര്‍ഷണം. ഇവയ്‌ക്കു പുറമെ പുട്ട്‌-നാടന്‍ കോഴിക്കറി, കപ്പ-മീന്‍കറി, കഞ്ഞി-പയര്‍, ഇടിയപ്പം-കടലക്കറി തുടങ്ങിയ നാടന്‍കോമ്പിനേഷനുകളും മലബാര്‍ ബിരിയാണിയും പപ്പടവടയിലുണ്ട്‌.

ഇങ്ങനെ നാടന്‍വിഭവങ്ങളിലൂടെയും ന്യായവിലയിലൂടെയും വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിലൂടെയും ഹിറ്റായതിനെ തുടര്‍ന്ന്‌ റെസ്റ്റോറന്റുകളുടെ ചരിത്രത്തില്‍ ആദ്യമായി പഴങ്കഞ്ഞി എന്ന അതീവ രുചികരമായ പഴയകാല നാടന്‍ പ്രാതലും പപ്പടവടയുടെ മെനുവിലെത്തി. മറ്റ്‌ അരിവിഭവങ്ങള്‍ വിളമ്പാത്ത പപ്പടവടയില്‍ ഇതിനായി മാത്രമാണ്‌ ഇപ്പോള്‍ റോസ്‌ ചെമ്പാവരി കൊണ്ട്‌ ചോറുണ്ടാക്കുന്നത്‌. തലേദിവസം ഉണ്ടാക്കിയ ചോറ്‌ വെള്ളമൊഴിച്ച്‌ വെച്ചാണ്‌ പിറ്റേന്ന്‌ അത്‌ പഴങ്കഞ്ഞിയാക്കുന്നത്‌. ഇതില്‍ കപ്പപ്പുഴുക്ക്‌, കട്ടത്തൈര്‌, പുളിശ്ശേരി, തേങ്ങാച്ചമ്മന്തി, അച്ചാര്‍ എന്നിവയും ഒപ്പം പച്ചമുളകും രണ്ടല്ലി ചവന്നുള്ളിയും കൂടിച്ചേര്‍ത്താണ്‌ അമ്മച്ചീസ്‌ പഴങ്കഞ്ഞി എന്ന പേരില്‍ ഇവിടെ വിളമ്പുന്നത്‌. 

`എംജി റോഡിലെ നവീകരിച്ച പപ്പടവട റെസ്റ്റോറന്റ്‌ ഈ വരുന്ന തിങ്കളാഴ്‌ച ഉദ്‌ഘാടനം ചെയ്യുകയാണ്‌,` മിനു പൗളീന്‍ പറഞ്ഞു. എംജി റോഡിലേതു പോലെ കലൂരിലെ പുതിയ ഔട്ട്‌ലെറ്റും രാത്രി ഒരു മണി തുറന്നു പ്രവര്‍ത്തിക്കുമെന്നും പൗളീന്‍ പറഞ്ഞു. 

അഞ്ചു വര്‍ഷം സിറ്റിബാങ്കിലും അതിനു മുന്‍പു ഇന്‍ഡിഗോ എയറിലും വീറ്റ ഇന്‍സ്‌റ്റിറ്റിയൂട്ടിലും ജോലി ചെയ്‌ത ശേഷമാണ്‌ ബിസിനസ്സുകാരനായ ഭര്‍ത്താവ്‌ അമല്‍ നായരുടെ പ്രോത്സാഹനത്തില്‍ മിനു ഈ വ്യത്യസ്‌ത വഴി തെരഞ്ഞെടുത്തത്‌. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 96452 21111 



ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...