Thursday, March 31, 2016

അഞ്ച്‌ പാര്‍പ്പിട പദ്ധതികളുമായി ബംഗലൂരു ആസ്ഥാനമായ എംജെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കേരളത്തില്‍





കൊച്ചി: ബംഗലൂരു ആസ്ഥാനമായ എംജെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കേരളത്തില്‍ അഞ്ച്‌ ആഡംബര പാര്‍പ്പിട പദ്ധതികള്‍ പ്രഖ്യാപിച്ചു. നിലവില്‍ വെല്ലുവിളികള്‍ നേരിടുന്ന സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ്‌ രംഗത്തിന്‌ ഉണര്‍വേകുന്നതാണ്‌ 17 വര്‍ഷത്തിനിടെ 6.3 മില്യന്‍ ച.അടി ബില്‍റ്റ്‌-അപ്‌ ഏരിയയില്‍ 15 പദ്ധതികള്‍ പൂര്‍ത്തീകരിച്ച എംജെ ഇന്‍ഫ്രാസ്‌ട്രക്‌ചറിന്റെ ഈ പദ്ധതികള്‍. കൊച്ചിയില്‍ മൂന്നും കോട്ടയത്തും തിരുവനന്തപുരത്തും ഒന്ന്‌ വീതവും ആഡംബര ഫ്‌ളാറ്റ്‌ പദ്ധതികള്‍ക്ക്‌ പുറമെ തിരുവനന്തപുരത്ത്‌ വില്ലാ പദ്ധതിക്കും കമ്പനി തുടക്കം കുറിച്ചതായി എംജെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ. പി. അനില്‍കുമാര്‍ പറഞ്ഞു. 
കൊച്ചിയില്‍ ലുലു മാളിന്‌ സമീപം നിര്‍മാണത്തിലിരിക്കുന്ന എംജെ ലൈഫ്‌ സ്റ്റൈല്‍ അര്‍ജന്റോ എന്ന ആഡംബര ഫ്‌ളാറ്റ്‌ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്‌ നീങ്ങുകയാണെന്നും ഈ വരുന്ന മെയ്‌-ജൂണ്‍ മാസത്തോടെ ഉടമസ്ഥര്‍ക്ക്‌ കൈമാറാനാകുമെന്നും അദ്ദേഹം പറഞ്ഞു. 42 ലക്ഷം മുതല്‍ 67 ലക്ഷം രൂപ വരെ വില വരുന്ന 1053 മുതല്‍ 1680 ച.അടി വരെ വിസ്‌തൃതിയുള്ള 2-3 ബെഡ്‌റൂമുകളുള്ള അപ്പാര്‍ട്‌മെന്റുകളാണ്‌ എംജെ ലൈഫ്‌സ്റ്റൈല്‍ അര്‍ജന്റോയിലുണ്ടാവുക. തൃപ്പൂണിത്തുറയില്‍ സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിന്‌ സമീപമുള്ള രണ്ടാമത്തെ പദ്ധതിയായ ആംബിയന്‍സ്‌ 34 ലക്ഷം മുതല്‍ 41 ലക്ഷം രൂപ വരെ വില വരുന്ന 1129 മുതല്‍ 1364 ച.അടി വരെ വിസ്‌തൃതിയുള്ള 2-3 ബെഡ്‌റൂമുകളുള്ള 126 യൂണിറ്റുകളുള്‍പ്പെടുന്നതാണ്‌. ആംബിയന്‍സിന്റെ നിര്‍മാണം 2017 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന്‌ ഡോ. അനില്‍കുമാര്‍ പറഞ്ഞു. 

`176 യൂണിറ്റുകളോടെ 10.5 ഏക്കറില്‍ തിരുവനന്തപുരത്ത്‌ വരുന്ന ആപ്‌സ്റ്റോണ്‍ തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പാകും. ടൗണ്‍ഷിപ്പില്‍ 86 വില്ലകളും 90 അപ്പാര്‍ട്‌മെന്റുകളും ഉള്‍പ്പെടുന്ന രണ്ട്‌ വ്യത്യസ്‌ത പദ്ധതികളുണ്ടാകും,` ഡോ. അനില്‍കുമാര്‍ പറഞ്ഞു. 1293 മുതല്‍ 1620 ച.അടി വരെയുള്ള 2-3 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റുകളും 1445 മുതല്‍ 3385 ച.അടി വരെ വിസ്‌തൃതിയുള്ള 3-4 ബെഡ്‌റൂം വില്ലകളുമാണ്‌ ഈ ബൃഹദ്‌ പദ്ധതിയിലുണ്ടാവുക. 2017 ഏപ്രിലോടെ ഈ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. കോട്ടയം പാമ്പാടിയിലുയരുന്ന അഡോണയില്‍ 1142 മുതല്‍ 1524 ച.അടി വിസ്‌തൃതിയുള്ള 2-3 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റുകളും 2304 ച.അടി/2452 ച.അടി വിസ്‌തൃതിയുള്ള ഡ്യൂപ്ലെക്‌സ്‌ 4 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റുകളുമടക്കം 65 അപ്പാര്‍ട്‌മെന്റുകളാണുണ്ടാവുക.

സ്വിമ്മിംഗ്‌ പൂള്‍, റൂഫ്‌ ടോപ്‌ പാര്‍ട്ടി ഏരിയ, സിസിടിവി ക്യാമറ, സോണ ആന്‍ഡ്‌ ജാക്കുസ്സി, ഇന്റര്‍കോം സൗകര്യം, മഴവെള്ള സംഭരണി, മാലിന്യ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, കുട്ടികള്‍ക്കുള്ള കളിസ്ഥലം, കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനം, 24 മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങിയ സൗകര്യങ്ങള്‍ ഈ പദ്ധതികളില്‍ ലഭ്യമാക്കും. തിരുവനന്തപുരത്തെ ആപ്‌സ്റ്റോണില്‍ ഇതിനുപുറമെ ജൈവ ഫാം, ആയുര്‍വേദ ചികിത്സാകേന്ദ്രം, ഗാസിബോ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.
കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ്‌ വ്യവസായത്തിന്റെ വളര്‍ച്ചാസാധ്യതയില്‍ കമ്പനിക്ക്‌ ശുഭപ്രതീക്ഷയാണുള്ളതെന്ന്‌ ഡോ. അനില്‍കുമാര്‍ പറഞ്ഞു. `വിവിധ പ്രദേശങ്ങളിലായി വ്യത്യസ്‌ത ബജറ്റുകളില്‍ ആവശ്യത്തിനനുസൃതമായ അളവില്‍ ഗുണനിലവാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി നല്‍കുകയെന്നതാണ്‌ ഈ വ്യവസായത്തിലെ സൂത്രവാക്യം. ബംഗലൂരു പോലെ കടുത്ത മത്സരവും ഉയര്‍ന്ന ഗുണനിലവാരവുമുള്ള വിപണിയില്‍ കരുത്താര്‍ജിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ ഞങ്ങളുടെ സാധ്യതകളെക്കുറിച്ച്‌ പൂര്‍ണമായ ആത്മവിശ്വാസമുണ്ട്‌. ഇത്‌ കണക്കിലെടുത്ത്‌ അടുത്ത രണ്ട്‌ വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 1000 കോടി രൂപ നിക്ഷേപിക്കാനും പദ്ധതിയുണ്ട്‌,` ഡോ. അനില്‍കുമാര്‍ പറഞ്ഞു. 
1999-ല്‍ ആരംഭിച്ച 3000 കോടി രൂപ വലിപ്പമുള്ള എംജെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍. പാര്‍പ്പിട-കരാര്‍ പദ്ധതികളിലാണ്‌ കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. റസിഡന്‍ഷ്യല്‍ അപ്പാര്‍ട്‌മെന്റുകള്‍, വില്ലകള്‍, റോ ഹൗസുകള്‍, ആഡംബര, അത്യാഡംബര, മിതമായ വിലയുള്ള അപ്പാര്‍ട്‌മെന്റുകള്‍, പ്ലോട്ട്‌ വികസനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്‌ കമ്പനിയുടെ പ്രവര്‍ത്തന മേഖലകള്‍. തങ്ങളുടെ എല്ലാ പദ്ധതികളിലും പരിസ്ഥിതി സംരക്ഷണം, മഴവെള്ള സംഭരണം, ഉയര്‍ന്ന സുരക്ഷാ നിലവാരം എന്നിവയ്‌ക്ക്‌ എംജെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ അതീവ പ്രാധാന്യം നല്‍കാറുണ്ട്‌. 

കരാര്‍ പദ്ധതികളില്‍ കോര്‍പ്പറേറ്റുകള്‍ക്കായി ഓഫീസ്‌, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, സോഫ്‌റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്‌ ബ്ലോക്കുകള്‍, മള്‍ട്ടിപ്ലെക്‌സുകള്‍, ഹോസ്‌റ്റലുകള്‍, ഗസ്‌റ്റ്‌ഹൗസുകള്‍, ഫുഡ്‌ കോര്‍ട്ടുകള്‍, റസ്‌റ്ററന്റുകള്‍, ഗവേഷണകേന്ദ്രങ്ങള്‍, ക്ലബ്‌ ഹൗസുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ കമ്പനി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്‌. 

ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള നിര്‍മാണമാണ്‌ എംജെയുടെ പ്രധാന ശക്തിസ്രോതസ്സ്‌. 17 വര്‍ഷം മുമ്പ്‌ ആരംഭിച്ച്‌ ഈ മാര്‍ച്ച്‌ 31 ആകുമ്പോള്‍ എംജെ മൊത്തം 10 മില്യന്‍ ച.അടി വിസ്‌തൃതിയില്‍ 15 റിയല്‍ എസ്‌റ്റേറ്റ്‌ പദ്ധതികളും 12 കരാര്‍ പദ്ധതികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. 24.54 മില്യന്‍ ച.അടിയില്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള്‌ 17.35 മില്യന്‍ ച.അടി ബില്‍റ്റ്‌-അപ്‌ ഏരിയ ഉള്‍പ്പെടുന്ന 10 പാര്‍പ്പിട പദ്ധതികളും 5.93 മില്യന്‍ ച.അടി വിസ്‌തൃതിയില്‍ 12 കരാര്‍ പദ്ധതികളും കമ്പനിക്ക്‌ നിലവിലുണ്ട്‌. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌സന്ദര്‍ശിക്കുക   www.mjinfrtsaucture.net 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...