Tuesday, October 20, 2020

ബജാജ് ഫിന്‍സെര്‍വിന്റെ ഹെല്‍ത്ത്-ടെക് വെഞ്ച്വര്‍ സബ്‌സിഡിയറി

 


ആരോഗ്യമേഖയില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ബജാജ് ഫിന്‍സെര്‍വിന്റെ ഹെല്‍ത്ത്-ടെക് വെഞ്ച്വര്‍ സബ്‌സിഡിയറി

കൊച്ചി: :ഇന്ത്യയിലെപ്രമുഖ ധനകാര്യസേവനസ്ഥാപനമായബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്, മികച്ചതും സമഗ്രവുമായ പരിചരണ പദ്ധതികളിലൂടെ ഇന്ത്യന്‍ ജനതയുടെ ആരോഗ്യഫലങ്ങള്‍ മെച്ചപ്പെടുത്തുകയെന്നലക്ഷ്യത്തോടെ ആരോഗ്യ-സാങ്കേതിക പരിഹാര ബിസിനസ്സിനായി അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി, ബജാജ്ഫിന്‍ സെര്‍വ് ഹെല്‍ത്ത്‌ലിമിറ്റഡിന്റെ (ബിഎഫ്എച്ച്എല്‍)  സമാരംഭം പ്രഖ്യാപിച്ചു. പുതിയ സംരംഭമായ ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത് അതിന്റെ പ്രധാന വാഗ്ദാനമായ വ്യവസായത്തിന്റെ ആദ്യ ഉല്‍പ്പന്നം'ആരോഗ്യകെയര്‍'വിപണിയിലെത്തിക്കുകയാണ്. ഇത് ഉപയോക്താക്കള്‍ക്ക് പ്രതിരോധിതവും വ്യക്തിഗതവുമായ പ്രീപെയ്ഡ് ഹെല്‍ത്ത് കെയര്‍ പാക്കേജുകള്‍ നല്‍കുന്നു. ഒരു മൊബൈല്‍ ഫസ്റ്റ് സമീപനത്തിലൂടെ, ആരോഗ്യ പരിസ്ഥിതി വ്യവസ്ഥയുടെ വിവിധഘടകങ്ങളെ സംയോജിപ്പിച്ച്, ഗുണനിലവാരവും ചെലവ് താങ്ങാനാവുന്നതുമായആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിന്, എപ്പോഴുംഎവിടെയും 'ആരോഗ്യകെയര്‍' സമന്വയിപ്പിക്കാവുന്നതാണ്.  ഡിജിറ്റല്‍ ഹെല്‍ത്ത് ടെക്‌നോളജിയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത്ആപ്പ് ഒരു വ്യക്തിഗത ഹെല്‍ത്ത ് മാനേജര്‍ പോലെവര്‍ത്തിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ വിരല്‍ത്തുമ്പില്‍ തന്നെ സൗകര്യ പ്രദവും ബന്ധിതവും ചെലവ ്കുറഞ്ഞതുമായ ആരോഗ്യപരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ ഗേറ്റ് വേ ഇതു വാഗ്ദാനം ചെയ്യുന്നു. അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഉയര്‍ന്ന ചികിത്സാ ചെലവില്‍ നിന്ന് ഉപഭോക്താക്കളെ  സംരക്ഷിക്കുന്നതിനായി ബജാജ്അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സില്‍ നിന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്  പരിരക്ഷയും ബജാജ് ഫിനാന്‍ിസിലമിറ്റഡില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടുള്ള ഹെല്‍ത്ത് ഇഎംഐ സൗകര്യവും സമഗ്രമായി ഈ വാഗ്ദാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനി ഇതിനകം 112 ഹോസ്പിറ്റല്‍ പങ്കാളികളെ ഇതിലേക്ക് എംപാനല്‍ ചെയ്തിട്ടുണ്ട്, ഇന്ത്യയില്‍ 200 ആശുപത്രികള്‍, 3 ഡയഗ്‌നോസ്റ്റിക്, ലബോറട്ടറിസെന്ററുകള്‍ 671 ഉപഭോക്തൃസമ്പര്‍ക്ക കേന്ദ്രങ്ങള്‍, 9,000 ഡോക്ടര്‍മാര്‍ എന്നിവര്‍ ഇതിനകം ഈ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ നെറ്റ്വര്‍ക്ക് പങ്കാളികള്‍ ആണ് ആരോഗ്യ പരിരക്ഷാസേവനങ്ങള്‍ നല്‍കുന്നത്.

 ''ഞങ്ങള്‍ സാങ്കേതികത പ്രാപ്തമാക്കിയ, ഹെല്‍ത്ത് കെയര്‍ മാനേജുമെന്റ് പ്ലാറ്റ്‌ഫോമാണ്, ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങള്‍ പ്രാപ്തമാക്കുന്നതിനും ആരോഗ്യപരിസ്ഥിതി വ്യവസ്ഥയുടെ ആവശ്യകത, വ്വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുമുള്ള ഒരുവീക്ഷണം ആണിത്. ഞങ്ങളുടെ മാര്‍ഗനിര്‍ദ്ദേശക ആശയം എന്നനിലയില്‍  ആരോഗ്യകെയര്‍ഉപയോഗിച്ച്, ആരോഗ്യ സംരക്ഷണ പ്രതിബന്ധങ്ങളെ മറികടക്കുവാനും ആരോഗ്യ സംരക്ഷണ ചെലവുകള്‍ ഉപയോക്താക്കള്‍ക്ക് താങ്ങാവുന്നതും ലഭ്യമാക്കാവുന്നതും വ്യക്തിഗതമാക്കുന്നതിനും വേണ്ടി ഞങ്ങളുടെ സേവനദാതാക്കളുടെ നെറ്റ്വര്‍ക്കുകളുമായി ചേര്‍ന്ന്ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനായി, ഉപയോക്താക്കള്‍ക്കും ഞങ്ങളുടെപങ്കാളികള്‍ക്കും അനുയോജ്യമായ അനുഭവങ്ങളും മൂല്യവുംനല്‍കുന്നതിന് ഞങ്ങള്‍ വ്യാപ്തിയുള്ള സാങ്കേതികവിദ്യകളായ  എ ഐ, എം എല്‍ അല്‍ഗോരിതംസ് ആണ് ഉപയോഗിക്കുന്നത്. പ്രതിരോധ, വ്യക്തിഗത ആരോഗ്യപദ്ധതികളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ആരോഗ്യം മുന്‍കൂട്ടി മാനേജു ചെയ്  മികച്ച ഫലങ്ങള്‍ ലഭ്യമാക്കാനാകുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നുയെന്ന്് ബജാജ്ഫിന്‍സെര്‍വ ് ഹെല്‍ത്ത് സിഇഒ ദേവാങ്‌മോഡി വ്യകത്മാക്കി.'

 ''ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ആരോഗ്യ സംരക്ഷണ വിതരണം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, വലിയൊരു ജനതയ്ക്ക് സാമ്പത്തിക പരിമിതികള്‍ കാരണം ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണം നിഷേധിക്കപ്പെടുന്ന സാഹചര്യം ഇപ്പോഴും ഉണ്ട്. അതിനാല്‍ കാര്യക്ഷമമായ പ്രതിരോധ, വ്യക്തിഗത, പ്രീപെയ്ഡ് ആരോഗ്യപരിരക്ഷാപദ്ധതിക്ക് ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്കുവഹിക്കാനാവും. ഈ വിടവുകള്‍ നികത്തുന്നതിന് ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്തിന ്ഒരുപ്രധാനപങ്കുണ്ട്. ഹെല്‍ത്ത് പ്രൈം കാര്‍ഡുകളും ഇഎംഐ ഫിനാന്‍സിംഗും പ്രതിരോധ ആരോഗ്യ പരിശോധനകള്‍ നടത്താനും ആരോഗ്യ ആവശ്യങ്ങള്‍ പിന്നത്തേക്ക് നീട്ടിവെക്കുന്നത് നിരുത്സാഹപ്പെടുത്താനും വ്യക്തികളെ പ്രോത്സാഹിപ്പിക്കുമെന്ന്്   ബേബിമെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. വിനീത് അബ്രഹാം,ചടങ്ങില്‍ സംസാരിക്കവെ ഇപ്രകാരം പറയുകയുണ്ടായി.

എഫ്17 ശ്രേണികള്‍ക്ക് പ്രത്യേക ഓഫറുകളുമായി ഒപ്പോ

 


റെനോ3 പ്രോ, റെനോ4 പ്രോ,  എഫ്17 ശ്രേണികള്‍ക്ക് പ്രത്യേക ഓഫറുകളുമായി ഒപ്പോ

കൊച്ചി: പ്രമുഖ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ തങ്ങളുടെ റെനോ ശ്രേണിക്കും ഈയിടെ അവതരിപ്പിച്ച എഫ് 17 ശ്രേണികള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഹോം ക്രെഡിറ്റിലൂടെ 777 രൂപ ഡൗണ്‍ പേയ്‌മെന്റില്‍ ഉപഭോക്താക്കള്‍ക്ക് ഒപ്പോ റെനോ4 പ്രോയും  റെനോ3 പ്രോയും സ്വന്തമാക്കാം. ഈയിടെ അവതരിപ്പിച്ച എഫ്17 പ്രോ,  എഫ്17 എന്നിവയ്ക്കും ഈ ഓഫറുണ്ട്. ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് റെനോ4 പ്രോ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 10 ശതമാനം കാഷ്ബാക്ക് ലഭിക്കും. പ്രത്യേക ചാര്‍ജൊന്നും ഇല്ലാതെ ആറു മാസത്തെ ഇഎംഐയും ഏഴു മാസത്തെ അധിക വാറണ്ടിയും ലഭിക്കും.
ഒപ്പോ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ ഒപ്പോ ഇക്കോ ഡബ്ല്യു 11 സ്വന്തമാക്കാനും അവസരമുണ്ട്. ബജാജ് ഫിന്‍സെര്‍വിലൂടെ ഒപ്പോ റെനോ3 പ്രോ വാങ്ങുന്നവര്‍ക്ക് 1111 രൂപ കാഷ്ബാക്കും 1333 രൂപയുടെ ഇഎംഐയും ലഭിക്കും. ഒപ്പോ റെനോ3 പ്രോയ്ക്ക് ഏഴു മാസത്തെ വാലിഡിറ്റിയില്‍ ഒരു തവണ സ്‌ക്രീന്‍ മാറ്റി നല്‍കുകയും ചെയ്യും. റെനോ3 പ്രോയ്ക്ക് ട്രിപ്പിള്‍ സീറോ ഓഫറുമുണ്ട്. പൂജ്യം ഡൗണ്‍പേയ്‌മെന്റില്‍ എട്ടു ഇഎംഐ യില്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം.
എഫ്17 പ്രോ, എഫ്17 എന്നിവ ഉള്‍പ്പെട്ട ഈയിടെ അവതരിപ്പിച്ച  ഒപ്പോ എഫ്17 ശ്രേണിക്ക് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഇടപാടില്‍ 7.5 ശതമാനം കാഷ്ബാക്കുണ്ട്. ചാര്‍ജൊന്നും ഇല്ലാതെ ആറു മാസത്തെ ഇഎംഐയും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് എ17 ശ്രേണി താങ്ങാവുന്ന ഇഎംഐയില്‍ വെറും 17 രൂപയ്ക്ക് സ്വന്തമാക്കാനും അവസരമുണ്ട്.
ഒപ്പോ അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഒപ്പോ റെനോ4 പ്രോ (എല്ലാ വേരിയന്റുകളും), ഒപ്പോ എഫ്17 സീരീസ് (എഫ്17 പ്രോ, എഫ്17) & റെനോ3 പ്രോഎന്നിവയ്ക്ക് ഉറപ്പായ ബൈ ബാക്കും എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാക്കുന്നുണ്ട്. ഒപ്പോ അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 7000 രൂപയിലധികം വിലയുള്ള പഴയ ഫോണിന് 7ശതമാനം അധിക എക്‌സ്‌ചേഞ്ച് ബോണസും ബൈബാക്കിന് 70 ശതമാനവും ഉറപ്പു നല്‍കുന്നു.

കാവേരി ഹോസ്പിറ്റല്‍

 കാര്‍ഡിയോവാസ്‌കുലര്‍ ആരോഗ്യ ബോധവത്കരണ പ്രചാരണവുമായി  കാവേരി ഹോസ്പിറ്റല്‍


കൊച്ചി: :ലോകം ഇന്ന് കൊറോണാവൈറസിന്റെ ഭീതിയില്‍ കഴിയുകയാണ്. എന്നാല്‍ അതിനെക്കാള്‍ സംഹാരശേഷിയുള്ള ഒരു കൊലയാളി ലോകത്തുണ്ട്. ഒരു വാക്‌സിനും നിങ്ങള്‍ക്ക് സംരക്ഷണം നല്കാനാവാത്തത്, ഒരു മാസ്‌കിനും നിങ്ങളെ രക്ഷിക്കാനാവാത്തത് - ഹൃദ്രോഗം. കോവിഡ്-19 മഹാമാരിയുടെ വേളയില്‍ ജനങ്ങള്‍ ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കാന്‍ എന്തും ചെയ്യും എന്നുള്ള അവസ്ഥയാണ്. ദൗര്‍ഭാഗ്യവശാല്‍ അത് പല ആളുകളും ഹൃദ്രോഗത്തിന്റെലക്ഷണങ്ങള്‍ അവഗണിക്കുന്നതിന് ഇടയാക്കിയിരിക്കയാണ്. ജനങ്ങള്‍ ഹൃദയാഘാതം വന്നു മരിക്കുന്നതിനുള്ള ,സാദ്ധ്യത കോവിഡ്-19 വന്ന് മരിക്കുന്നതിനുള്ള സാദ്ധ്യതയേക്കാള്‍ 17 മടങ്ങ് കൂടുതലാണെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. അവബോധം സൃഷ്ടിക്കുന്നതിനും രോഗമുക്തി പ്രതീക്ഷയുടെ കിരണങ്ങള്‍ പ്രദാനം ചെയ്യാനുമുള്ള കാവേരി ഹോസ്പിറ്റലിന്റെ  ശ്രമത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്‍നിര ഹൃദ്രോഗ വിദഗ്ദ്ധര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ഒത്തുചേര്‍ന്നിരിക്കയാണ്.  ടി.എ.വി.ആര്‍. വേള്‍ഡ് ടൂര്‍ ഒരു ആഗോള പ്ലാറ്റ്‌ഫോമില്‍ (ജിയോമീറ്റ്) തത്സമയം നടക്കുന്ന, ലോകത്തിലെ 20 വ്യത്യസ്ത നഗരങ്ങളില്‍ നിന്നുള്ള ഹൃദ്രോഗ വിദഗ്ദ്ധരുടെ 20 ടീമുകള്‍ അടങ്ങുന്ന ആദ്യത്തെ കാര്‍ഡിയോവാസ്‌കുലര്‍ ആരോഗ്യ ബോധവത്കരണ പ്രചാരണമാണ്. ഇതിന്റെ ഉദ്ദേശ്യം പരമ്പരാഗത ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ക്ക് ബദലായി, മിക്ക കേസുകളിലും റിക്കവറി സമയം കേവലം 2 ദിവസമായി കുറയ്ക്കുന്ന ടി.എ.വി.ആര്‍. പോലെയുള്ള അധുനിക കാര്‍ഡിയാക് ചികിത്സകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്കുക എന്നതാണ്. ഇത് നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് കീഴില്‍ അടങ്ങിയിരിക്കുന്ന അപകടസാദ്ധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നതാണ്. ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ടിക് വാല്‍വ് റീപ്ലേസ്‌മെന്റ് അഥവാ ടി.എ.വി.ആര്‍. ഒരു ഹൃദയ വാല്‍വ് മാറ്റിവയ്ക്കുന്നതിനുള്ള പരമ്പരാഗത ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയയേക്കാള്‍ കുറവ് ഇന്‍വേസീവായ ചികിത്സയാണ്. ഈ പ്രചാരണം ലോകത്തില്‍ ഇതേവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ടി.എ.വി.ആര്‍. ബോധവത്കരണ പരിപാടിയാണ്.
ഇത് ഡോ. എ.ബി. ഗോപാലമുരുകന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോളജിസ്റ്റുകളുടെ ഇന്ത്യയിലെ ആദ്യ രാജ്യവ്യാപക ടീമായ ഹാര്‍ട്ട്ടീം ഇന്ത്യയുടെ ഒരു യൂണിറ്റായ ദ ഹാര്‍ട്ട് വാല്‍വ് സെന്റര്‍ ഇന്ത്യയുടെ ഒരു സംരംഭമാണ്. നിലവില്‍ ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഡോ. എ.ബി. ഗോപാലമുരുകന്‍, ഡോ. പ്രശാന്ത് വൈദ്യനാഥ്, ഡോ മുഹമ്മദ് അബൂബേക്കര്‍, ഡോ. കാര്‍ത്തിക് രാജ് എന്നിവരും അവരുടെ സ്‌പെഷ്യലിസ്റ്റുകളുടെ ടീമും ഇന്ത്യയില്‍ ഇന്ന് ലഭ്യമായ ഏറ്റവും മുന്തിയ ട്രാന്‍സ്‌കത്തീറ്റര്‍ വാല്‍വ് തെറാപ്പികളാണ് വാഗ്ദാനം ചെയ്യുന്നത്. ടി.എ.വി.ആര്‍. ലോക സഞ്ചാരം ആവിഷ്‌കരിക്കുകയും നിയന്ത്രിക്കുകയും ചെയ്തത് ഡോ. എ.ബി. ഗോപാലമുരുഗനും സംഘവുമാണ്.

മേക്ക്‌മൈട്രിപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം 'മൈ പാര്‍ട്ട്ണര്‍'

 


കൊച്ചിയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് പിന്തുണയുമായി മേക്ക്‌മൈട്രിപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം 'മൈ പാര്‍ട്ട്ണര്‍'


കൊച്ചിയിലെ ട്രാവല്‍ ഏജന്റുമാരെ ശാക്തീകരിക്കുന്നതിനായി മെയ്ക്ക് മൈട്രിപ്പ് അതിന്റെ ബി 2 ബി 2 സി ബിസിനസ്സ് അവതരിപ്പിച്ചു
ട്രാവല്‍ ഏജന്റുമാര്‍ക്ക് വിശാലമായ യാത്രാ ഇന്‍വെന്ററിയിലേക്ക് പ്രവേശനം നേടുന്നതിനും വിപണികളിലുടനീളം അവരുടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ബുക്കിംഗ് അനുഭവങ്ങള്‍ എത്തിക്കുന്നതിനുള്ള സഹായവും

കൊച്ചി: സഞ്ചാരികള്‍ക്ക് തടസമില്ലാത്തതും മെച്ചപ്പെട്ടതുമായ യാത്രാ ബുക്കിങ് അനുഭവം പകരുന്നതിന് ട്രാവല്‍ ഏജന്റുമാരെ ശാക്തീകരിക്കുന്നതിനും സഹായിക്കുന്നതിനുമായി മേക്ക്‌മൈട്രിപ്പ് 'മൈ പാര്‍ട്ട്ണര്‍' എന്ന പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. അവബോധജന്യവും ഉപയോക്തൃ സൗഹൃദവുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്‌ഫോമിലൂടെ ഓഫ്‌ലൈന്‍ പ്രാദേശിക ട്രാവല്‍ ഏജന്റുമാര്‍ക്ക് വിപുലമായ ഓണ്‍ലൈന്‍ യാത്രാ വിവരങ്ങളിലേക്ക് കടക്കാം. നിരവധിയായ യാത്രാ അവസരങ്ങളാണ് പ്ലാറ്റ്‌ഫോം നല്‍കുന്നത്. കസ്റ്റമൈസേഷന്‍, വ്യക്തിഗതം, ഉപഭോക്താക്കള്‍ക്ക് യാത്രാ ബുക്കിങ് സൗകര്യം തുടങ്ങിയ ഉള്‍പ്പെടെയാണിത്.
കോവിഡ്-19 പകര്‍ച്ച വ്യാധി മെട്രോകളിലും നോണ്‍-മെട്രോകളിലും ഡിജിറ്റല്‍ സ്വീകരണത്തിന്റെ വേഗം കൂട്ടി. സഞ്ചാരികളുടെ വാങ്ങല്‍ സ്വഭാവത്തിലും മാറ്റം വന്നു. പല യാത്രാ തീരുമാനങ്ങള്‍ക്കും ഓണ്‍ലൈന്‍ സൗകര്യങ്ങളെ ആശ്രയിക്കുന്നു. അസാധാരണ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള സേവനം അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ലഭ്യമാക്കുന്നതിന് പ്രാദേശിക ട്രാവല്‍ ഏജന്റുമാരെ കൂടി ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് ഉള്‍പ്പെടുത്തേണ്ട സ്ഥിതിയായി. എല്ലാ ഓഫ്ലൈന്‍ ട്രാവല്‍ ഏജന്റുമാരുടെയും ദൈനംദിന ബുക്കിംഗ് പ്രക്രിയകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനൊപ്പം മെട്രോ നഗരങ്ങള്‍ക്കപ്പുറത്ത് ചിതറികിട്ടക്കുന്ന പ്രാദേശിക യാത്രാ വിപണിയെ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ്  മൈപാര്‍ട്ട്ണര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. എല്ലാ യാത്രാ വിഭാഗങ്ങളുടെയും വിവരങ്ങളും വിവിധ തലങ്ങളിലുള്ള പ്രാദേശിക ഏജന്റുമാരുടെ വിവരങ്ങളും എന്നത്തേക്കാളും ലളിതമായും സുതാര്യതയോടെയും ബുക്കിന് അനുയോജ്യമായ തരത്തില്‍ ലഭ്യമാകും.
പകര്‍ച്ചവ്യാധി ബാധിച്ചതിനാല്‍ ഈ മേഖലയുടെ സുസ്ഥിരമായ വീണ്ടെടുപ്പിന് ശൃംഖലയിലെ എല്ലാ പങ്കാളികളും തമ്മില്‍ ആഴമേറിയതും വിശാലവുമായ സഹകരണം ട്രാവല്‍ ഇക്കോസിസ്റ്റം ആവശ്യപ്പെടുന്നുവെന്നും തങ്ങളുടെ പുതിയ മൈപാര്‍ട്ട്ണര്‍ ഓഫറിലൂടെ രാജ്യത്തെ ട്രാവല്‍ ഏജന്റുമാര്‍ക്ക് ന്യായമായി ആഭ്യന്തര, അന്തര്‍ദേശീയ ഹോട്ടലുകളുടെ സമ്പന്നമായ ഉള്ളടക്കവും വിവരങ്ങളും ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും യാത്രാ വിലക്കുകള്‍ സാവധാനം മാറുമ്പോള്‍ വേഗത്തിലുള്ള തിരിച്ചു വരവിന് ഇത് സഹായിക്കുമെന്നും മേക്ക് മൈട്രിപ്പ് ഗ്രൂപ്പ് സിഇഒ രാജേഷ് മാഗോവ് പറഞ്ഞു.
പുതിയ സാധാരണയിലേക്ക് ഇന്ത്യക്കാരുടെ യാത്രകള്‍ തിരിച്ചു വരുമ്പോള്‍ മൈ പാര്‍ട്ട്ണര്‍ ഉപയോഗിക്കുന്ന ട്രാവല്‍ ഏജന്റുമാര്‍ക്ക് മേക്ക് മൈട്രിപ്പിന്റെ എല്ലാ സുരക്ഷാ നിലവാരത്തോടും കൂടിയുള്ള ഓഫറുകള്‍ നല്‍കാനാകും. 'മൈ സേഫ്റ്റി' നിലവാരം യാത്രയിലുടനീളം എല്ലാ ടച്ച് പോയിന്റുകളെയും കവര്‍ ചെയ്തുകൊണ്ട് സുരക്ഷാ സാഹചര്യം ഒരുക്കുന്നു.
കൂടാതെ പ്ലാറ്റ്‌ഫോമിന്റെ 'എക്‌സ്പ്രസ് കെയര്‍' ഏജന്റിന് തടസങ്ങളിലാത്ത ബുക്കിങ് സാധ്യമാക്കുന്നു. പോസ്റ്റ്-ബുക്കിങ് മാറ്റങ്ങള്‍, റദ്ദാക്കല്‍, അവസാന നിമിഷങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഏതാനും ക്ലിക്കുകളിലൂടെ എളുപ്പം നടത്താം.

കോറഗേറ്റഡ് ബോക്‌സ് വ്യവസായം കടുത്ത സമ്മര്‍ദ്ദത്തില്‍

 കോറഗേറ്റഡ് ബോക്‌സ് വ്യവസായം കടുത്ത സമ്മര്‍ദ്ദത്തില്‍


കൊച്ചി: ലോകമെമ്പാടുമുള്ള പേപ്പര്‍ മില്ലുകള്‍ മാലിന്യ പേപ്പറിന്റെ വലിയ ക്ഷാമം നേരിടുന്നുണ്ട്, കാരണം ചൈനീസ് മില്ലുകള്‍ ഏറ്റവും വലിയ മാലിന്യ പേപ്പര്‍ വിതരണക്കാരായ യുഎസില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ചൈനീസ് മില്ലുകള്‍ വാങ്ങല്‍ കുതിച്ചുയര്‍ന്നു. മാത്രമല്ല,  കോവിഡ് ലോക്ക്ഡണ്‍ സമയത്ത് ഇന്ത്യന്‍ പേപ്പര്‍ മില്ലുകള്‍ക്ക് ആവശ്യത്തിന് മാലിന്യ പേപ്പര്‍ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞില്ല, അതിന്റെ ഫലമായി അവയുടെ സാധനങ്ങള്‍ പൂര്‍ണ്ണമായും വറ്റിപ്പോയി. കോവിഡ് മൂലമുള്ള മാലിന്യ ശേഖരണത്തിനുള്ള ആഗോള നിയന്ത്രണം സമീപഭാവിയില്‍ മാലിന്യ പേപ്പര്‍ വില ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്രാഫ്റ്റ് പേപ്പര്‍ വില വര്‍ദ്ധനവിന് പുറമേ,  കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മറ്റ് എല്ലാ ഇന്‍പുട്ട് ചെലവുകളായ മാന്‍പവര്‍, ചരക്ക്, മറ്റ് ഓവര്‍ഹെഡുകള്‍ എന്നിവയും 60-70 ശതമാനം വര്‍ദ്ധനവിന് കാരണമായതായി ഇന്ത്യന്‍ കോറഗേറ്റഡ് കേസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സന്ദീപ് വാദ്വ പറഞ്ഞു. വലിയ എഫ്എംസിജികള്‍ ഉള്‍പ്പെടെയുള്ള ബോക്‌സ് ഉപയോക്താക്കള്‍ ചിലവ് വര്‍ദ്ധനവ് ഭാഗികമായി സ്വാംശീകരിച്ചില്ലെങ്കില്‍ വ്യവസായത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് ഐസിസിഎംഎ വൈസ് പ്രസിഡന്റ് ഹരീഷ് മദന്‍ പറഞ്ഞു.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ടെസ്റ്റുകള്‍ക്ക് 'പിയേഴ്‌സണ്‍ ക്ലാസ്‌റൂം'

 



ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ടെസ്റ്റുകള്‍ക്ക് വിദ്യാര്‍ത്ഥികളെ
സഹായിക്കാന്‍ 'പിയേഴ്‌സണ്‍ ക്ലാസ്‌റൂം' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം


വിദ്യാര്‍ത്ഥികളുടെ വിദേശ പഠന സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് അധ്യാപകരാല്‍ നയിക്കപ്പെടുന്ന പ്ലാറ്റ്‌ഫോം

കൊച്ചി: ആഗോള പകര്‍ച്ചവ്യാധിക്കിടയിലും വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി ലോക പാഠ്യ കമ്പനിയായ പിയേഴ്‌സണ്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനായി അധ്യാപകരാല്‍ നയിക്കപ്പെടുന്ന മുഴുവന്‍ സമയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ 'പിയേഴ്‌സണ്‍ ക്ലാസ്‌റും' ആരംഭിക്കുന്നു. സ്ഥാപനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അധികൃതര്‍ തുടങ്ങിയവര്‍ക്കെല്ലാം പിന്തുണ ലഭിക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രചാരമുള്ളതും വിശ്വസനീയവുമായ ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് കമ്പനിയായ 'ഇ2ലാംഗ്വേജി' ന്റെ പിന്തുണയുണ്ട്.
പകര്‍ച്ച വ്യാധിക്കിടയിലും വിദ്യാഭ്യാസ മേഖലയില്‍ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ പിയേഴ്‌സന്റെ പിടിഇ അക്കാഡമിക് തയ്യാറാക്കിയ ഡാറ്റയില്‍ കൊച്ചിയിലുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതലും തെരഞ്ഞെടുക്കുന്ന ലക്ഷ്യ സ്ഥലങ്ങള്‍ കാനഡയും യുഎസുമാണ്. യുകെയും ഓസ്‌ട്രേലിയയുമാണ് തൊട്ടുപിന്നിലുള്ളത്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്നത് നഴ്‌സിങ്ങാണെന്നും പിടിഇ അക്കാഡമിക് ടെസ്റ്റില്‍ കണ്ടെത്തി. കൂടുതല്‍ പേരും പോസ്റ്റ് ഗ്രാജുവേഷനാണ് അപേക്ഷിക്കുന്നത്. എല്ലാ വര്‍ഷവും 10,000 വിദ്യാര്‍ത്ഥികളാണ് കൊച്ചിയില്‍ നിന്നും വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നത്.20000 ആളുകള്‍ എമിഗ്രേഷന് അപേക്ഷിക്കുന്നുണ്ട്.
പരിശീലനം, വിലയിരുത്തലുകള്‍, മോക്ക് ടെസ്റ്റുകള്‍ എന്നിവ ഉപയോഗിച്ച് പിയേഴ്‌സണ്‍ ക്ലാസ് റൂം വിദ്യാര്‍ത്ഥികളെ സഹായിക്കുക മാത്രമല്ല, ഗുണനിലവാരമുള്ള അധ്യാപനവും പഠന ഉള്ളടക്കവും നൈപുണ്യ വികസനവും ഉപയോഗിച്ച് ഓണ്‍ലൈനിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ അധ്യാപകരെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, അധ്യാപക പരിപാലനം, വിദ്യാര്‍ത്ഥികളുടെ പ്രവേശനം, ടൈംടേബിള്‍ തയ്യാറാക്കല്‍, പൂര്‍ണ്ണമായും ഓണ്‍ലൈന്‍ അല്ലെങ്കില്‍ ക്ലാസ് റൂം അധ്യാപന ഉപകരണങ്ങള്‍, പ്രവര്‍ത്തനം, കോഴ്സ് സൃഷ്ടിക്കല്‍, പങ്കിടല്‍ എന്നിവയും അതിലേറെയും ഉള്ള സ്ഥാപനങ്ങളെയും സ്‌കൂളുകളെയും പ്രോത്സാഹിപ്പിക്കും.
കൊച്ചിയില്‍ ആയിരക്കണക്കിന് ആളുകളാണ് വിദേശത്ത് പഠനത്തിന് അല്ലെങ്കില്‍ ജോലിക്കായി ടെസ്റ്റില്‍ പങ്കെടുക്കുന്നതെന്നും കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ അനിശ്ചിതത്വം അവരുടെ ആഗ്രഹങ്ങള്‍ക്ക് വെല്ലുവിളിയായിരിക്കുകയാണെന്നും സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ടെസ്റ്റ് നടത്തുന്നതില്‍ സ്ഥാപനങ്ങളും അധ്യാപകരും ഒരുപോലെ വെല്ലുവിളി നേരിടുകയാണെന്നും ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായും സ്ഥാപനങ്ങളും അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഈ വിടവ് നികത്തുന്നതിനുമാണ്  പിയേഴ്‌സണ്‍ ക്ലാസ്‌റൂം അവതരിപ്പിച്ചിരിക്കുന്നതെന്നും ഇ2ലാംഗ്വേജിന്റെ പിന്തുണയോടെ പിയേഴ്‌സണ്‍ ക്ലാസ്‌റൂം അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുമെന്നും ഉറപ്പുണ്ടെന്നും രാമാനന്ദ എസ്.ജി (പിയേഴ്‌സണ്‍ ഇന്ത്യസെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ്) പറഞ്ഞു.
പിയേഴ്‌സണ്‍ ക്ലാസ്‌റൂം പ്ലാറ്റ്‌ഫോമില്‍ 900ത്തിലധികം പരിശീലന ചോദ്യങ്ങളും 250ലധികം മണിക്കൂര്‍ അധ്യയന ഉള്ളടക്കങ്ങളും ലഭ്യമാണ്. വ്യാകരണം, പദാവലി, ഉച്ചാരണം എന്നിവയ്ക്കായി വൈദഗ്ധ്യ വികസന ക്ലാസുകളുടെ വിപുലമായ ശ്രേണിയും നഴ്‌സിങിനും മെഡിസിനും തയ്യാറെടുക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് പിടിഇ-എ, ഐഇഎല്‍ടിഎസ്-എ, ഐഇഎല്‍ടിഎസ്-ജി, ഒഇടി തുടങ്ങിയവയ്ക്കുള്ള മോക്ക് ടെസ്റ്റുകളുമുണ്ട്.  

ചൈല്‍ഡ്ലൈന്‍ 1098നായി ഊബറിന്റെ 30,000 സൗജന്യ റൈഡുകള്‍

 



ദുരിത ബാധിത കുട്ടികളെ സഹായിക്കാന്‍ 
കൊച്ചി: ഊബറും കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പിന്തുണയ്ക്കുന്നു ചൈല്‍ഡ്ലൈന്‍ ഇന്ത്യ ഫൗണ്ടേഷനുമായി (സിഐഎഫ്) സഹകരിച്ച് ദേശീയ അടിയന്തര ഹെല്‍പ്പ്ലൈന്‍ ഏജന്‍സിയായ ചൈല്‍ഡ്ലൈന്‍ 1098നായി 30,000 സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ദുരിതത്തിലുള്ള കുട്ടികളെ സഹായിക്കാനായി പോകുന്ന ചൈല്‍ഡ് കെയര്‍ പ്രൊഫഷണലുകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവില്‍ 83 ഇന്ത്യന്‍ നഗരങ്ങളില്‍ ലഭ്യമാക്കുന്ന സൗകര്യത്തിനായി ഊബറിന് 63 ലക്ഷം രൂപ ചെലവു വരും. സിഐഎഫ് കോണ്‍ടാക്റ്റ് സെന്ററുകളുള്ള ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ചൈല്‍ഡ്ലൈന്‍ 1098 പ്രവര്‍ത്തകര്‍ക്ക് ഊബര്‍ യാത്രാ സൗകര്യവും ഒരുക്കുന്നുണ്ട്.
ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഫോണ്‍ നമ്പറായ ചൈല്‍ഡ്ലൈന്‍ 1098മായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പകര്‍ച്ചവ്യാധിയുടെ ഈ കാലത്ത് രാജ്യത്തെ ദുര്‍ബലരായ ചില പൗരന്മാരെ പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ചൈല്‍ഡ്ലൈന്‍ 1098മായുള്ള സഹകരണം പലപ്പോഴും സ്വയം പ്രതിരോധിക്കാനോ സഹായിക്കാനോ കഴിയാത്തവര്‍ക്കായി ഒരു മാറ്റം വരുത്താന്‍ ഞങ്ങള്‍ക്ക് അവസരം ലഭിക്കുകയാണെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിങ് പറഞ്ഞു.
ഊബര്‍ ഇന്ത്യയുടെ സഹകരണം വലിയ ഉപകാരമായിരിക്കുമെന്നും ചൈല്‍ഡ്ലൈന്‍ കോണ്‍ടാക്റ്റ് സെന്ററുകളിലെ ചൈല്‍ഡ്ലൈന്‍ റെസ്പോണ്ടര്‍മാര്‍ക്കും ജില്ലകളിലെ ചൈല്‍ഡ്ലൈന്‍ യൂണിറ്റുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍, ചൈല്‍ഡ്ലൈന്‍ പ്രോഗ്രാം ടീമുകള്‍ തുടങ്ങിയവര്‍ക്ക് സുരക്ഷിത യാത്രാ സൗകര്യമാണ് ഒരുങ്ങുന്നതെന്നും ഊബറിന്റെ പിന്തുണയോടെ കുട്ടികള്‍ക്ക് മറുപടി നല്‍കാനും അവരിലേക്ക് എത്തിപ്പെടുന്നതും എളുപ്പമാകുമെന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതരായി നിലനിര്‍ത്തുന്നതിനും ഊബര്‍ പോലുളള കോര്‍പറേറ്റ് പിന്തുണ നല്‍കുന്നതിനെ അഭിനന്ദിക്കുന്നുവെന്നും ചൈല്‍ഡ്ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അന്‍ജയ്യ പാണ്ടിരി പറഞ്ഞു.

എഐ ട്രിപ്പിള്‍ കാമറയും 6.52 ഇഞ്ച് സ്‌ക്രീനുമായി എ15 അവതരിപ്പിക്കുന്നു

 


* അല്‍ഭുത രൂപകല്‍പ്പന, മെലിഞ്ഞ, സ്മാര്‍ട്ട്‌ഫോണിന് വില 10,990

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ സാങ്കേതിക നവീകരണം തുടരുന്നതിനൊപ്പം പോക്കറ്റ് സൗഹൃദ വിഭാഗത്തില്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡല്‍ എ15 അവതരിപ്പിച്ചു. ഈയിടെ അവതരിപ്പിച്ച എ53ന്റെ വിജയാവേശത്തിലാണ് ഒപ്പോയുടെ പുതിയ അവതരണം. എ ശ്രേണിക്ക് ശക്തി പകര്‍ന്നുകൊണ്ട് ഈ വിഭാഗത്തില്‍ കൂടുതല്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.  3ഡി കര്‍വ്ഡ് ബോഡി, എ1 ട്രിപ്പിള്‍ കാമറ സെറ്റപ്പ്, 6.52 ഇഞ്ച് വാട്ടര്‍ഡ്രോപ്പ് സ്‌ക്രീന്‍, 4230 എംഎഎച്ച് ബാറ്ററി തുടങ്ങിയവയെല്ലാമുണ്ട്. ഉപകരണം 3+32 ജിബി വേരിയന്റില്‍ 10,990 രൂപയ്ക്കു ലഭിക്കും.
കൂടുതല്‍ മികച്ച കാമറയും വലിയ സ്‌ക്രീനും നോക്കുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ഒപ്പോ എ15. മീഡിയടെക്ക് ഹീലിയോ പി35 ഒക്റ്റ-കോര്‍ ചിപ്‌സെറ്റുമായി ഉപകരണം മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഉപയോക്താക്കള്‍ക്ക് തടസമില്ലാതെ ഗെയിം കളിക്കാനും വീഡിയോ കാണാനും സാധിക്കും.
എ1 ട്രിപ്പിള്‍ കാമറയും ഇന്ററലിജന്റ് ബ്യൂട്ടിഫിക്കേഷന്‍ അല്‍ഗരിഥവും ചേര്‍ന്ന് ഒപ്പോ എ15 അനര്‍ഘ നിമിഷങ്ങള്‍ ഒപ്പിയെടുക്കും. 13എംപിയാണ് പ്രധാന കാമറ. ക്ലോസപ്പ് ഷോട്ടുകള്‍ക്കായി 2എംപി മാക്രോ ലെന്‍സുമുണ്ട്. 4സെന്റീമീറ്റര്‍ വരെ ക്ലോസപ്പ് എടുക്കാം. പോര്‍ട്രെയിറ്റ് ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഡെപ്ത് നല്‍കാന്‍ 2എംപി ഡെപ്ത് കാമറയുമുണ്ട്. പശ്ചാത്തലത്തിന് സ്വാഭാവിക ബൊക്കെ ഇഫക്റ്റ് നല്‍കുന്നു.
വെളിച്ചം കുറഞ്ഞ അവസ്ഥയിലും മികച്ച പോര്‍ട്രെയിറ്റുകള്‍ നല്‍കുന്ന എച്ച്ഡിആര്‍ ഫ്രീസ് പോലുള്ള സൗകര്യങ്ങളും ഉണ്ട്. സൂര്യാസ്തമയ വേളയിലും ബാക്ക്ഗ്രൗണ്ട് വിശദാംശങ്ങളൊന്നും നഷ്ടപ്പെടാതെ ലഭിക്കുന്നു. പോര്‍ട്രെയിറ്റിന് സ്വാഭാവിക ബൊക്കെ പശ്ചാത്തലം നല്‍കുന്ന ഫീച്ചറും ഉപകരണത്തിലുണ്ട്. ആറു നൂതന പോര്‍ട്രെയിറ്റ് ഫില്‍റ്ററുകളുണ്ട്. നിറവും എഐ സീന്‍ തിരിച്ചറിവും ചേര്‍ന്ന് ഒപ്പോ എ15 രംഗം കൊഴുപ്പിക്കും. 21 വ്യത്യസ്ത സ്റ്റൈലുകളില്‍ സൗന്ദര്യം പകരും. മുന്നിലെയും പിന്നിലെയും ഫില്‍റ്ററുകള്‍ 15 സ്റ്റൈലിഷ് ഫോട്ടോ ഫില്‍റ്ററുകള്‍ വാഗ്ദാനം ചെയ്യുന്നു. മികച്ച 10 വീഡിയോ ഫില്‍റ്ററുകളുമുണ്ട്.
ഒപ്പോ എ15ന്റെ മറ്റൊരു സവിശേഷത 5 എംപി മുന്‍ കാമറയാണ്. എഐ സൗന്ദര്യവല്‍ക്കരണത്തോടൊപ്പം സ്വാഭാവിക സൗന്ദര്യ വര്‍ധന കൂടി സാധ്യമാകുന്നു. സ്‌കിന്‍ ടോണും ഫേഷ്യല്‍ ഫീച്ചറുകളും വൈവിധ്യമാര്‍ന്നതാണ്.
മെലിഞ്ഞ രൂപകല്‍പ്പനയും 6.52 ഇഞ്ച് വാട്ടര്‍ഡ്രോപ്പ് സ്‌ക്രീനും ചേര്‍ന്ന് മിഴിവുറ്റ കാഴ്ചാനുഭവം നല്‍കുന്നു. എച്ച്ഡി+ സ്‌ക്രീനിന്റെ ബോഡി അനുപാതം 89 ശതമാനമാണ്. 1600-720 റെസല്യൂഷന്‍ ലഭിക്കുന്നു. കണ്ണിന് സുഖം നല്‍കുന്ന ഫില്‍റ്ററുകളും ദോഷകരമായ നീല വെളിച്ചം ഫില്‍റ്റര്‍ ചെയ്യുന്ന സംവിധാനവുമുണ്ട്.
വെറും 7.9എംഎം കനവുമായാണ് ഒപ്പോ എ15 3ഡി കര്‍വ്ഡ് ബോഡിയിലെത്തുന്നത്. കൈയില്‍ പിടിക്കാന്‍ സുഖമാണ്. മാറ്റ്, ഗ്ലോസി ടെക്‌സച്ചറില്‍ 3ഡി കോട്ടിങ് ഉപകരണത്തിന്റെ സ്ലീക്ക് കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു. ഒപ്പോ എ15 ഡൈനാമിക് ബ്ലാക്ക്, മിസ്റ്ററി ബ്ലൂ എന്നിങ്ങനെ രണ്ട് ആകര്‍ഷക നിറങ്ങളില്‍ ലഭിക്കും.
വേഗമേറിയ പ്രോസസിങിന് 3ജിബി റാമാണ് ഒപ്പോ എ15ലുള്ളത്. 256ജിബി വരെ ഉയര്‍ത്താവുന്നതാണ് 32ജിബി ഇന്റേണല്‍ സ്റ്റോറേജ്. മീഡിയടെക് ഹീലിയോ പി35 ഒക്റ്റ-കോര്‍ പ്രോസസറാണ് ഉപകരണം ഉപയോഗിക്കുന്നത്. ഇത് വിശ്വസനീയവും കാര്യക്ഷമവും ആശ്രയിക്കാവുന്നതുമായ പ്രകടന മികവ് നല്‍കുന്നു. ഒപ്പം മികച്ച ബാറ്ററി ബാക്കപ്പും ഉണ്ട്.
മെമ്മറി ഡീഫ്രാഗ്‌മെന്റേഷന്‍ 2.0 ഫീച്ചറും ഒപ്പോ എ15ലുണ്ട്. ഇത് ഫോണിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ അഞ്ചു ശതമാനം ഉയര്‍ത്തും. ഉപകരണത്തിലെ ഹൈപ്പര്‍ബൂസ്റ്റ് 2.1, ഫ്രെയിം ബൂസ്റ്റ്, ടച്ച് ബൂസ്റ്റ് എന്നിവ ചേര്‍ന്ന് ഗെയിമിങ് അനുഭവം മികച്ചതാക്കും. ഹൈപ്പര്‍ബൂസ്റ്റ് 2.1 ഫ്രെയിം റേറ്റ് നിയന്ത്രിച്ച് ഗെയിം ഗ്രാഫിക്‌സ് സ്റ്റെഡിയാക്കി ടച്ച് റെസ്‌പോണ്‍സ് മെച്ചപ്പെടുത്തും.
ശക്തിയേറിയ 4230 എംഎഎച്ച് ബാറ്ററി എ15ന് ഒറ്റ ചാര്‍ജിങില്‍ ദിവസം മുഴുവന്‍ ആയുസ് നല്‍കുന്നു. വിരല്‍ അല്ലെങ്കില്‍ മുഖം ഉപയോഗിച്ച് അനായാസം ഫോണ്‍ അണ്‍ലോക്ക് ചെയ്യാം. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും മുന്നില്‍ എഐ ഫേസ് അണ്‍ലോക്ക് സാങ്കേതിക വിദ്യയുമുണ്ട്.
ഏറ്റവും പുതിയ കളര്‍ ഒഎസ് 7.2മായാണ് ഒപ്പോ എ15ന്റെ വരവ്. കൂടുതല്‍ അവബോധജന്യമായ ഇന്റര്‍ഫേസിനായി അപ്‌ഗ്രേഡ് ചെയ്ത നിറ തീവ്രത അവതരിപ്പിക്കുന്ന ഡാര്‍ക്ക് മോഡ് പോലുള്ള സവിശേഷതകളുടെ ഒരു കൂട്ടായ്മ തന്നെ ഇതുവഴി ലഭിക്കുന്നു. മൂന്ന് വിരല്‍ ഉപയോഗിച്ചുള്ള സ്‌ക്രോളിങ് സ്‌ക്രീന്‍ ഷോട്ട് ഹോറിസോണ്ടല്‍ മോഡിനെയും പിഡിഎഫ് ഡോക്യുമെന്റുകളെയും പിന്തുണയ്ക്കുന്നു. സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കുന്നത് ലളിതമാക്കുന്നു. മൂന്ന് വിരലുകള്‍ ഓടിച്ചാല്‍ മാത്രം മതി. താഴോട്ട് ഇടുന്നതിനുള്ള ചിഹ്നം എല്ലാ ആപ്പുകളെയും ഹോം സ്‌ക്രീനില്‍ വിരല്‍ തുമ്പില്‍ മാറ്റുന്നു. സ്മാര്‍ട്ട് സൈഡ്ബാര്‍ വലിച്ച് തുറക്കാവുന്ന ഫ്‌ളോട്ടിങ് വിന്‍ഡോ സൃഷ്ടിക്കുന്നു. അത്യാവശ്യ വിവരങ്ങള്‍ക്ക് ഇത് ഉപകരിക്കും. കൂടി ചേരലുകള്‍ക്കും കൂട്ടുകാരൊത്ത് ആഘോഷിക്കുമ്പോള്‍ ഒരേ ലാന്‍ കണക്ഷനില്‍ ഒരേ സംഗീതം ലഭിക്കുവാനും സൗകര്യമുണ്ട്.

മാസ്‌ക് വെരിഫിക്കേഷന്‍ സെല്‍ഫി അവതരിപ്പിച്ച് ഊബര്‍



കൊച്ചി: മുന്‍ യാത്രയില്‍ മാസ്‌ക് ധരിക്കാത്തതിന് ടാഗുചെയ്ത  യാത്രികരോട്  അടുത്ത യാത്ര ബുക്ക് ചെയ്യുന്നതിനായി മാസ്‌ക് ധരിച്ചതായി കാണിക്കുന്ന ഒരു സെല്‍ഫി എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന പുതിയ നയം ഊബര്‍ അവതരിപ്പിച്ചു ഡ്രൈവറുകളില്‍ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്ക് അടുത്ത ഉപയോക്താവിന് പ്ലാറ്റ്‌ഫോം സുരക്ഷിതമാക്കാന്‍ സഹായിക്കും.
2020 മെയ് മാസത്തില്‍  ഊബര്‍ ഡ്രൈവര്‍മാര്‍ക്കായി   മാസ്‌ക് വെരിഫിക്കേഷന്‍ സെല്‍ഫി  എന്ന നൂതന സാങ്കേതികവിദ്യ  രൂപകല്‍പ്പന ചെയ്തു. ഇതിലൂടെ ഇന്ത്യയിലുടനീളം 17.44 ദശലക്ഷത്തിലധികം വെരിഫിക്കേഷന്‍ നടത്തി.
ഈ വര്‍ഷാരംഭത്തില്‍ മൂന്നോട്ടുവെച്ച പ്രീ-ട്രിപ്പ് മാസ്‌ക് വെരിഫിക്കേഷന്‍ സെല്‍ഫിയെന്ന   നൂതന സാങ്കേതിക വിദ്യയിലൂടെ ഡ്രൈവര്‍മാര്‍ യാത്രിക്കുമുന്പ് മാസ്‌ക് ധരിക്കുന്നു വെന്ന് ഉറപ്പാക്കുന്നു.  അതെ  നയം തന്നെ യാത്രികര്‍ക്കും ഇന്ന് ബാധകമാകുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോം നിങ്ങള്‍ക്ക് മാത്രമല്ല, അടുത്ത റൈഡറിനും ഡ്രൈവര്‍ക്കും സുരക്ഷിതമാക്കുകയും ചെയ്യുന്നുവെന്ന് ഊബര്‍  ഇന്ത്യ (എസ്എ) സപ്ലൈ ആന്‍ഡ് ഡ്രൈവര്‍ ഓപ്പറേഷന്‍സ് ഹെഡ് പവന്‍ വൈഷ് പറഞ്ഞു. '

 ഗൂഗിള്‍ ഓണ്‍ലൈന്‍ ചെക്ക്ലിസ്റ്റ്, റൈഡറുകള്‍ക്ക് നിര്‍ബന്ധിത മാസ്‌ക് നയം, ഡ്രൈവര്‍മാര്‍ക്ക് പ്രീ-ട്രിപ്പ് മാസ്‌ക് വെരിഫിക്കേഷന്‍ സെല്‍ഫികള്‍, കോവിഡ് -19 സുരക്ഷാ അവബോധം
എന്നിവ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഊബര്‍ സ്വീകരിച്ച  സമഗ്ര സുരക്ഷാ നടപടികളാണ്. യാത്രികരോ ഡ്രൈവറോ മാസ്‌ക് ധരിച്ചിട്ടില്ലെങ്കില്‍, പിഴയില്ലാതെ റൈഡര്‍ക്കും ഡ്രൈവര്‍മാര്‍ക്കും യാത്ര റദ്ദാക്കാനാകും.

ഒപ്പോയുടെ ''പ്രകാശം പരത്താന്‍ പ്രകാശമാകുക'' കാമ്പയിനും എഫ്17 പ്രോ ദീപാവലി പതിപ്പും

 



കൊച്ചി: ദീപാവലിക്ക് ആവേശം കൂട്ടാനും കാരുണ്യത്തിന്റെ അംശം ശക്തിപ്പെടുത്താനും ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ 'പ്രകാശം പരത്താന്‍ പ്രകാശമാകുക' എന്ന പ്രചാരണവും ദീപാവലി പതിപ്പായി എഫ്17 പ്രോയും അവതരിപ്പിച്ചു. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ അര്‍ത്ഥം നല്‍കുന്ന ഈ പ്രചാരണം ദീപാവലിക്ക് ദയാപ്രവൃത്തികളിലൂടെ മറ്റുള്ളവരുടെ ലോകത്തെ പ്രകാശിപ്പിക്കാനും സന്തോഷം പകരാനും പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്യുകയും പ്രകാശത്തിന്റെ ഉല്‍സവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുമാണ് ഒപ്പോ പുതിയ ദീപാവലി എഡിഷന്‍ എഫ്17 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഊര്‍ജ്ജസ്വലവും വൈവിധ്യവുമാര്‍ന്ന വര്‍ണ വിന്യാസങ്ങളാല്‍ അത് ദീപാവലിയുടെ നിറങ്ങളെ ഉദാഹരിക്കുന്നു.
പൊതു സങ്കല്‍പ്പങ്ങളുടെയും അതിരുകടന്ന പര്‍വതങ്ങളുടെയും പശ്ചാത്തലത്തില്‍ ചിത്രീകരിച്ച മൈക്രോഫിലിം ദീപാവലിയില്‍ പടക്കം പൊട്ടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കഥ വിവരിക്കുന്നു. ഒരു ദിവസം ആണ്‍കുട്ടി പാതി കത്തിയ ഒരു കമ്പിത്തിരി കണ്ടെത്തുന്നു. അത് അവന്‍ അടുത്ത വര്‍ഷം ദീപാവലി ആഘോഷിക്കാനായി സൂക്ഷിച്ചു വയ്ക്കുന്നു. അത് നഷ്ടപ്പെടുന്നതോടെ അടുത്ത വര്‍ഷം ദീപാവലി ആഘോഷമാക്കാനുള്ള അവന്റെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെടുകയാണ്. കമ്പിത്തിരിയോടുള്ള അവന്റെ വികാരം തിരിച്ചറിഞ്ഞ ട്യൂഷന്‍ ടീച്ചര്‍ അവന് ഒരു പെട്ടി നിറയെ സമ്മാനിക്കുകയും അവന്റെ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുകയും ചെയ്യുന്നു.
പെണ്‍കുട്ടിക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിനും അവരുടെ ദീപാവലി നിമിഷം തെളിച്ചമുള്ളതാക്കുന്നതിനും ഒരു കമ്പിത്തിരിക്ക് എങ്ങനെ ആണ്‍കുട്ടിക്ക് പ്രതീക്ഷയുടെ ഒരു കിരണം നല്‍കാമെന്ന് ബ്രാന്‍ഡ് ഫിലിം പ്രാഥമികമായി ഹൈലൈറ്റ് ചെയ്യുന്നു. കുട്ടിയുടെ നിഷ്‌കളങ്കതയും വികാരങ്ങളും ചിത്രം ഭംഗിയായി പകര്‍ത്തിയിരിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രത്യാശ പുലര്‍ത്തുന്നതാണ് ദീപാവലി, അവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുകയും അവരുടെ ഉത്സവത്തിന് തിളക്കം നല്‍കുകയും ചെയ്യും. ചിത്രത്തിലൂടെ ഈ ദീപാവലിക്ക് ഒപ്പോ 'പ്രകാശം പരത്താന്‍ പ്രകാശമാകുക' എന്ന സന്ദേശമാണ് ആളുകള്‍ക്ക് നല്‍കുന്നത്. എഫ്17 പ്രോയിലൂടെ ഈ അനര്‍ഘ നിമിഷങ്ങള്‍ പകര്‍ത്തുകയും ചെയ്യാം.
ദീപാവലിയുടെ ആവേശം മുഴുവന്‍ പ്രതിഫലിക്കുന്നതാണ് എഫ്17 പ്രോ. ബാക്ക് പാനലിലെ വര്‍ണങ്ങള്‍ ഹാന്‍ഡ്‌സെറ്റിന് കാഴ്ചയില്‍ എന്നത്തേതിലും മെലിഞ്ഞ ലുക്ക് നല്‍കുന്നു. ഉല്‍സവത്തിന്റെ തീമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഗോള്‍ഡ്, ഗ്രീന്‍, ബ്ലൂ നിറങ്ങളിലാണ് മാറ്റ് പ്രതലം. ഈ ഏകീകൃത രൂപകല്‍പ്പന മൃദുലവും മെലിഞ്ഞതുമായ കാഴ്ച നല്‍കുന്നു. നിറങ്ങള്‍ക്ക് ഒരുപാട് തീവ്രത നല്‍കുന്നില്ല. പ്രതീക്ഷയുടെയും ഊഷ്മളതയുടെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും മാറ്റിമറിക്കുന്ന സംഭവങ്ങള്‍ക്കിടയിലും ദീപാവലിക്ക് ആളുകളെ ഒരുമിച്ച് കൊണ്ടു വരാമെന്ന് ഒപ്പോ പ്രതീക്ഷിക്കുന്നു. മൂന്ന് നിറങ്ങളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്. ഏറ്റവും പ്രചാരമുള്ള തിളങ്ങുന്ന മാറ്റ് ഫിനിഷ് പ്രതലത്തില്‍ വെളിച്ചമടിക്കുമ്പോള്‍ മനം മയക്കുന്ന പാറ്റേണ്‍ നല്‍കുന്നു. ഇതോടൊപ്പം വര്‍ണ വിന്യാസ സ്‌കീമുമുണ്ട്. എഫ്17 പ്രോ ആളുകളെ ഒന്നിപ്പിച്ച് ആനന്ദ നിമിഷങ്ങള്‍ പകര്‍ത്തുന്നു.
ഇന്ത്യന്‍ വിപണിയോടുള്ള പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തികൊണ്ട് ഒപ്പോ എഫ് ശ്രേണിയില്‍ മധ്യ വിഭാഗത്തില്‍ നവീകരണം തുടരുന്നു. ദീപാവലി പതിപ്പിനായി പ്രത്യേക ഗിഫ്റ്റ് ബോക്‌സും ഒപ്പോ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ദീപാവലി എഡിഷന്‍ എഫ്17 പ്രോയോടൊപ്പം ബോക്‌സില്‍ 10,000എംഎഎച്ച് ഒപ്പോ പവര്‍ ബാങ്ക്, തിളങ്ങുന്ന ബാക്ക് കവര്‍ തുടങ്ങിയവയുമുണ്ട്. എഫ്17 പ്രോ ഓണ്‍ലൈനായും ഓഫ്‌ലൈനായും 23,990 രൂപയ്ക്കു ലഭ്യമാകും.

BUSINESS PAGE OCT 19


 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...