Wednesday, June 1, 2016

എന്‍ആര്‍ഐ ഇടപാടുകാര്‍ക്ക് സേവനം നല്‍കുന്നതിനായി പ്രസ്റ്റീജ് ഗ്രൂപ്പ് ദുബായിലേക്ക്


  • ദുബായ്• ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഗള്‍ഫിലേക്കും വ്യാപിപ്പിക്കുന്നു. എന്‍ആര്‍ഐ വിപണിയിലേക്ക് എത്തിചേരുന്നതിന്റെ ഭാഗമായാണിത്. എന്‍ആര്‍ഐ ഇടപാടുകാര്‍ക്ക് സേവനം നല്‍കുന്നതിനായി ഒരു സമര്‍പ്പിത എന്‍ആര്‍ഐ സംഘത്തെയാണ് പ്രസ്റ്റീജ് ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്.
  • പ്രസ്റ്റീജ് ഗ്രൂപ്പിന്റെ 10 ശതമാനത്തോളം വരുന്ന ഉപയോക്താക്കള്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവരാണ്. ഇവരെ ശരിയായ പ്രോപ്പര്‍ട്ടി തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിനൊപ്പം, ശരിയായ രീതിയില്‍ പ്രോപ്പര്‍ട്ടി മനേജ് ചെയ്യാന്‍കൂടി സഹായിക്കുന്ന സമര്‍പ്പിത ടീമിന്റെ സേവനമാണ് നല്‍കുന്നത്. പ്രോപ്പര്‍ട്ടിയുടെ വാടക, റീസെയില്‍, മാനേജ്മെന്റ് എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് സംഘത്തിന്റെ സേവനം ലഭിക്കുമന്ന് പ്രസ്റ്റിജ് ഗ്രൂപ്പ് ബിസിനസ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ പ്രഥമ എക്‌സ്‌ സീരീസ്‌ സ്‌മാര്‍ട്‌ഫോണുമായി സോണി





കൊച്ചി : കാമറ, ബാറ്ററി, രൂപകല്‍പന എന്നിവയില്‍ അടുത്ത തലമുറ സാങ്കേതിക വിദ്യയുമായി സോണി ഇന്ത്യ, ഇന്ത്യയിലെ പ്രഥമ എക്‌സ്‌ സീരീസ്‌ എക്‌സ്‌പീരിയ സ്‌മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌പീരിയ എക്‌സ്‌, എക്‌സ്‌ എ എന്നിവയാണ്‌ പുതിയ സ്‌മാര്‍ട്‌ഫോണുകള്‍.
പരിഷ്‌കരിച്ച ഡിസൈന്‍, മെച്ചപ്പെട്ട ഇമേജിങ്‌, പിഴവുകളില്ലാത്ത സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തനം, സമാനതകളില്ലാത്ത കണക്‌ടിവിറ്റി എന്നിവ ശ്രദ്ധേയമാണ്‌. എക്‌സ്‌പീരിയ എക്‌സ്‌ സീരീസില്‍ രണ്ട്‌ ദിവസം വരെ ബാറ്ററി ലൈഫ്‌ നല്‍കുന്ന സോണിയുടെ സ്‌മാര്‍ട്ട്‌ ബാറ്ററി മാനേജ്‌മെന്റ്‌ ഉണ്ട്‌. 
ഒറ്റത്തവണ ചാര്‍ജ്‌ ചെയ്‌താല്‍ ഫോണ്‍ ഏറെ നേരം പ്രവര്‍ത്തിക്കും എന്നതു മാത്രമല്ല ഇതിന്റെ മെച്ചം. ക്യുനോവോയുടെ അഡാപ്‌റ്റീവ്‌ ചാര്‍ജിങ്‌ ടെക്‌നോളജിയും സോണിയുടെ സ്‌മാര്‍ട്ട്‌ ബാറ്ററി മാനേജ്‌മെന്റ്‌ സിസ്റ്റവും ഉപയോഗിച്ച്‌ ബാറ്ററിക്ക്‌ രണ്ടിരട്ടി ആയുസ്സും എക്‌സ്‌പീരിയ എക്‌സ്‌, എക്‌സ്‌പീരിയ എക്‌സ്‌ എ എന്നീ മോഡലുകളില്‍ ലഭിക്കും. മാത്രമല്ല, ഈ സാങ്കേതികതയുടെ എല്ലാ തികവുകളും പൂര്‍ണമായി ഉപയോഗിക്കാനുള്ള പവറും ഇരു ഫോണുകളിലുമുണ്ട്‌. 
അള്‍ട്രാ ഫാസ്റ്റ്‌ കണക്‌ടിവിറ്റിക്കായി എക്‌സ്‌പീരിയ എക്‌സ്‌-ല്‍ 64 ബിറ്റ്‌ ക്വാള്‍കോം സ്‌നാപ്‌ഗ്രാഡണ്‍ 650 പ്രോസസറും എക്‌സ്‌പീരിയ എക്‌സ്‌ എ-ല്‍ 64 ബിറ്റ്‌ മീഡിയടെക്‌ എം റ്റി6755 പ്രോസസറുമാണുള്ളത്‌.
എക്‌സ്‌പീരിയ എക്‌സ്‌, എക്‌സ്‌പീരിയ എക്‌സ്‌ എ എന്നീ രണ്ടു ഫോണുകള്‍ക്കും ഡ്യുവല്‍ സിം സൗകര്യമുണ്ട്‌, 4ജി നെറ്റുവര്‍ക്ക്‌ സപ്പോര്‍ട്ട്‌ ചെയ്യുന്നവയാണ്‌ ഈ രണ്ടു മോഡലുകളും. ഇവ എല്ലാ സോണി സെന്ററുകളിലും എക്‌സ്‌പീരിയ ഫ്‌ളാഗ്‌ഷിപ്പ്‌ സ്റ്റോറുകളിലും ഇന്ത്യയൊട്ടാകെയുള്ള എല്ലാ പ്രമുഖ മൊബൈല്‍, ഇലക്‌ട്രോണിക്‌ ഷോപ്പുകളിലും ഓണ്‍ലൈന്‍ വഴി ആമസോണിലും ലഭിക്കും. 
വില എക്‌സ്‌പീരിയ എക്‌സ്‌ 48,990 രൂപ. എക്‌സ്‌പീരിയ എക്‌സ്‌ എ 20,990 രൂപ. വെള്ള, ഗ്രാനൈറ്റ്‌ ബ്ലാക്‌, ലൈം ഗോള്‍ഡ്‌, റോസ്‌ ഗോള്‍ഡ്‌ എന്നീ നിറങ്ങളില്‍ ലഭ്യം.

ലുലുമാളില്‍ ആരോ സ്‌പോര്‍ട്‌ സ്റ്റോര്‍ തുറന്നു




കൊച്ചി : യുവാക്കളെ ലക്ഷ്യമാക്കിയുള്ള ആരോ സ്‌പോര്‍ട്‌ സ്റ്റോര്‍ ഇടപ്പള്ളി ലുലു മാളില്‍ തുറന്നു. 1000 ചതുരശ്ര അടി ഷോറൂമില്‍ ഏറ്റവും പുതിയ ആരോ സ്‌പോര്‍ട്‌, ആരോ ന്യൂയോര്‍ക്‌ ശ്രേണികള്‍ 
ലഭിക്കും.

ലുലുമാളില്‍ നേരത്തെതന്നെ ആരോയുടെ ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്‌. എല്ലാ വിഭാഗങ്ങള്‍ക്കും അനുയോജ്യമായ ഉല്‍പന്നങ്ങളാണ്‌ ഇവിടെ ലഭ്യമാവുക. 

യുവാക്കളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമായ വര്‍ണപ്പകിട്ടാര്‍ന്ന ഷര്‍ട്ടുകളും പാന്റുകളുമാണ്‌ പുതുതായി തുറന്ന ആരോ സ്‌പോര്‍ട്‌ സ്റ്റോറിലുള്ളത്‌. ഉല്‍പന്നങ്ങളുടെ ആകര്‍ഷകമായ ഡിസ്‌പ്ലേ, മനോഹരമായ ഇന്റീരിയര്‍ എന്നിവ ആരോ സ്‌പോര്‍ട്‌ സ്റ്റോറിന്റെ പ്രത്യേകതകളാണ്‌.

കൊച്ചി ഫാഷന്റെ കാര്യത്തില്‍ വളരെയധികം മുന്‍പന്തിയിലാണെന്ന്‌ ആരോ ബ്രാന്റ്‌ ഡയരക്‌റ്റര്‍ മൗലി പറഞ്ഞു. ആരോ ഉല്‍പന്നങ്ങള്‍ക്ക്‌ നഗരത്തില്‍ നിന്ന്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചു
കൊണ്ടിരിക്കുന്നത്‌.

കൊച്ചിക്ക്‌ പുറമെ കോഴിക്കോട്‌, കണ്ണൂര്‍, തിരുവനന്തപുരം, അഹമ്മദാബാദ്‌, അമൃതസര്‍, 
ബങ്കളൂരു, ബറോഡ, ഭോപ്പാല്‍, ഭൂവനേശ്വര്‍, ചാണ്‍ഡിഗഡ്‌, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ഗുര്‍
ഗാവ്‌, ഹൈദരാബാദ്‌, ജയ്‌പൂര്‍, ജമ്മു, ജംഷഡ്‌പൂര്‍, കോല്‍ക്കത്ത, ലക്‌നോ, ലുധിയാന, മൊഹാലി, മുംബൈ, നോയ്‌ഡ, പാറ്റ്‌ന, പൂനെ, റാഞ്ചി, സെക്കന്തരാബാദ്‌, വിജയവാഡ, വിശാഖപട്ടണം എന്നി
വിടങ്ങളില്‍ ആരോ ഷോറൂമുകളുണ്ട്‌. 

സീക്കന്‍ എസ്‌.ജി1 ഗ്ലോബല്‍ ഫോണുകള്‍ കേരളത്തിലേക്ക്‌



കൊച്ചി: സിംഗപ്പൂരിലും മിഡില്‍ ഈസ്റ്റിലും കുറഞ്ഞ കാലം കൊണ്ട്‌ തരംഗങ്ങള്‍ സൃഷ്ടിച്ച സീക്കന്‍ എസ്‌.ജി 1 ഗ്ലോബല്‍ ഫോണുകള്‍ ഇനി കേരളത്തിലേക്ക്‌ ലോകോത്തര നിലവാരം ഉള്ള ഈ ഫോണുകള്‍ നിര്‍മ്മിക്കുന്നത്‌ ഒരു മലയാളി സംരംഭകന്റെ നേതൃത്വത്തില്‍ ആണെന്നതാണ്‌ മറ്റൊരു സവിശേഷത. 
2013ല്‍ സിംഗപ്പൂരില്‍ അവതരിപ്പിച്ച സീക്കന്‍ എസ്‌.ജി 1 ഫോണുകള്‍ ജനപ്രീയമായി.നീണ്ടകാലം കേടുപാടുകള്‍ കൂടാതെ തടസം ഇല്ലാതെ ഉപയോഗിക്കാവുന്ന ഫോണുകള്‍ ആണിവ. ഇടത്തരക്കാരായ ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും ഇണങ്ങുന്ന ഫോണ്‍ എന്നതാണ്‌ ഇതിന്റെ മറ്റൊരു പ്രത്യേകത. മികച്ച ക്യാമറ, പ്രോസ്‌റ്റര്‍ ഓഡിയോ, നീണ്ടു നില്‍ക്കുന്ന ബാറ്ററി ബാക്ക്‌ അപ്‌, ഉയര്‍ന്ന സ്റ്റോറേജ്‌ കപ്പാസിറ്റി ,ആഗോള നിലവാരം ,കൊടുക്കുന്ന പണത്തിനുള്ള മൂല്യം എന്നിവയില്‍ എല്ലാം സീക്കന്‍ എസ്‌.ജി 1 ഗ്ലോബല്‍ ഫോണുകള്‍ മുന്നിലാണ്‌. 
ലഭ്യമാകുന്ന ഓരോ മോഡലിലും ബിഎംകെയുടെ അന്താരാഷ്ട്ര വൈദഗ്‌ദ്യവും അനുഭവ സമ്പത്തും ദര്‍ശിക്കാനാകും. ഇന്നലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സീക്കന്‍ എസ്‌.ജി 1 മൊബൈല്‍ ഫോണുകള്‍ അവതരിപ്പിച്ചു. കേരളത്തിലെ എല്ലാ മൊബൈല്‍ സ്റ്റോറുകളിലും ഇവ ലഭ്യമാണ്‌. ഇതോടൊപ്പം സീക്കന്‍ ടാബ്ലെറ്റും ആക്ഷന്‍ ക്യാമറയും ഉടനടി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും. സിംഗപ്പൂരില്‍ ഡിസൈന്‍ ചെയ്യുന്ന സീക്കന്‍ എസ്‌.ജി 1 മൊബൈല്‍ ചൈനയിലാണ്‌ അസംബ്ലിങ്ങ്‌ നടത്തുന്നത്‌. സീക്കന്‍മൊബൈല്‍ ഡോട്ട്‌ കോം എന്ന ഓണ്‍ലൈന്‍ വഴി മെയ്‌ 30 വരെ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ 1500 രൂപയുടെ ഡിസ്‌കൗണ്ട്‌ ഓഫറും ലഭിക്കും. അഞ്ച്‌ ഇഞ്ച്‌ എച്ച്‌ ഡി ഐപിഎസ്‌ സ്‌ക്രീന്‌ , ഓ.ജി.എസ്‌ ഡിസ്‌പ്ലേ,ക്വാഡ്‌ കോര്‍ പ്രോസസ്സര്‍ എന്നിവയുമുണ്ട്‌ ജൂണ്‍ 30നു മുന്‍പ്‌ കേരളത്തിലെ 200ല്‍ അധികം കടകളില്‍ നിന്നും സീക്കന്‍ എസ്‌.ജി 1 5499 രൂപയ്‌ക്ക്‌ വാങ്ങാം. നിലവില്‍ 6999 രൂപ വിലവരും. 
മലയാളിയായ ബിജുമോന്‍ ആണ്‌ സീക്കന്‍ എസ്‌.ജി 1 ഗ്ലോബല്‍ ഫോണുകള്‍ പുറത്തിറക്കുന്ന ബി.എം.കെ.യുടെ ഉടമ, 2002ല്‍ മിഡിില്‍ ഈസ്റ്റില്‍ കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ്‌ ഉപകരണങ്ങളിലൂടെയാണ്‌ തുടക്കം. ഡിജിറ്റല്‍ ക്യാമറ, വലിയ സ്‌ക്രീന്‍ വിനോദം എന്നിവയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ ചാനല്‍ പങ്കാളികള്‍ ആയി സിംഗപ്പൂര്‍, യൂറോപ്പ്‌,അമേരിക്ക,ഹോകോങ്ങ്‌, എന്നിവടങ്ങില്‍ വലിയ സാന്നിധ്യം ആയിക്കഴിഞ്ഞു. 

ആസ്‌തമ രോഗികള്‍ക്ക്‌ ആശ്വാസമായി ഡിജിഹേലര്‍ വിപണിയില്‍



കൊച്ചി
ആഗോള അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച്‌ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്‌ ഇന്ത്യയുടെ ആദ്യത്തെ ഡിജിഹേലര്‍ അവതരിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ആസ്‌തമ ,സിഒപിഡി എന്നീ രോഗങ്ങള്‍ കണക്കു പ്രകരാം നിയന്ത്രിക്കുന്നവരുടെ തടസം കൃത്യമായ ചികിത്സാക്രമം പാലിക്കാത്തതാണെന്നാണ്‌ ഡെന്മാര്‍ക്ക്‌ കമ്പനിയുടെ പഠനം വ്യക്തമാക്കുന്നത്‌. 
ഈ വെല്ലുവിളിയെ അഭിമുഖീകരിക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഡോസ്‌ ഇന്‍ഹേലര്‍ ആയ ഡിജി ഹേലറിനു കഴിയുമെന്നാണ്‌ ആഗോള അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച ഫാര്‍മസ്യുട്ടിക്കല്‍ ആയ ഗ്ലെന്‍മാര്‍ക്ക്‌ അവകാശപ്പെടുന്നത്‌. എടുക്കുന്ന ഡോസുകളുടെ കൃത്യമായ കണക്കു മനസിലാക്കാനും മരുന്നിന്റെ അളവ്‌ കുറയുമ്പോള്‍ ലോ ഡോസ്‌ ഇന്‍ഡിക്കേറ്റര്‍ നല്‍കുന്ന മുന്നറിയിപ്പിലൂടെ മുന്‍കരുതല്‍ സ്വീകരിക്കാനും രോഗികള്‍ക്കു കഴിയും. 
ചികിത്സാ ക്രമം രോഗികള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ ഡോക്ടര്‍മാര്‍ക്കും ഇതു സഹായകരമാണെന്നു കമ്പനി വ്യക്തമാക്കി. ചികിത്സ രംഗത്ത്‌ ഡിജിറ്റല്‍ വിപ്ലവം സൃഷ്ടിക്കുവാന്‍ ലക്ഷ്യമാക്കുകയാണ്‌ ഗ്ലെന്‍മാര്‍ക്ക്‌ ഫാര്‍മസ്യുട്ടിക്കല്‍ എന്നു കമ്പനി മേധാവി സുജേഷ്‌ വാസുദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഡോസ്‌ ഇന്‍ഹേലറിന്റെ ലോഞ്ചിങ്ങ്‌ ഇവിടെ ഗോകുലം പാര്‍ക്കില്‍ നടന്നു. 300 രൂപ മുതല്‍ 450 രൂപവരെയാണ്‌ ഡിജിറ്റല്‍ ഡോസ്‌ ഇന്‍ഹേലറിന്റെ വിപണി വില. ഇലക്ട്രോണിക്‌ ഡോസ്‌ മീറ്ററോടുകൂടിയ ഡിജിറ്റല്‍ ഇന്‍ഹേലര്‍ കൃത്യമായ ഡോസില്‍ മരുന്നിന്റെ ഡെലിവറി ഉറപ്പാക്കുന്നുണ്ട്‌. 


ഡെല്‍ ബാക്‌ ടു കോളേജ്‌ ഓഫര്‍ : ഒരു രൂപയ്‌ക്ക്‌ ഇന്‍സ്‌പിറോണ്‍ നോട്ട്‌ബുക്ക്‌




കൊച്ചി : മുന്‍നിര ഇന്‍ഡഗ്രേറ്റഡ്‌ ഐടി കമ്പനിയായ ഡെല്‍, ബാക്‌ ടു കോളേജ്‌ ഓഫര്‍ അവതരിപ്പിച്ചു. കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവിശ്വസനീയമായ ഇളവുകളും ആനുകൂല്യങ്ങളുമാണ്‌ ഡെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകളും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഒപ്പം വിവിധ മത്സരങ്ങളും.
ബാക്‌ ടു കോളേജ്‌ ഓഫര്‍ പ്രകാരം ഒരു രൂപ നല്‍കി ഒരു ഇന്‍സ്‌പിറോണ്‍ നോട്ട്‌ബുക്ക്‌ സ്വന്തമാക്കാം. ബാക്കി തുക പലിശരഹിത തവണകളാക്കി അടച്ചാല്‍ മതി.
ജൂലൈ 15 വരെ നീണ്ടുനില്‍ക്കുന്ന സ്‌മാര്‍ട്‌ സ്റ്റുഡന്റ്‌ ഓഫറില്‍ കേവലം 1499 രൂപയ്‌ക്ക്‌ വിന്‍ഡോസ്‌ ഒഎസ്‌ ഉള്ള ഡെല്‍ ഇന്‍സ്‌പിറോണ്‍ നോട്ട്‌ബുക്ക്‌ വാങ്ങുമ്പോള്‍ 16,700 രൂപയുടെ ആനുകൂല്യങ്ങളാണ്‌ ലഭിക്കുക. ഒപ്പം രണ്ട്‌ വര്‍ഷ വാറന്റി അപ്‌ഗ്രഡേഷനും. ഫാസ്റ്റ്‌ട്രാക്ക്‌, യുണൈറ്റഡ്‌ കളേഴ്‌സ്‌ ഓഫ്‌ ബെനറ്റണ്‍, ലെവിസ്‌ എന്നിവിടങ്ങളിലേക്കുള്ള 1500 രൂപ വിലയുള്ള ഗിഫ്‌റ്റ്‌ വൗച്ചറുകളും ലഭിക്കും.
ഡെല്‍ പുതിയ ഓണ്‍ലൈന്‍ സ്‌കില്‍സ്‌ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്‌. 9200 രൂപ മുതല്‍ 25,000 രൂപ വരെ ഫീസ്‌ വരുന്ന എജ്യുരേഖയുടെ പ്രസ്‌തുത ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ്‌ ലഭ്യമാക്കുക.
സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്‌, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌, ആന്‍ഡ്രോയ്‌ഡ്‌ ആപ്‌ ഡെവലപ്‌മെന്റ്‌, ജാവാ, ബിഗ്‌ ഡാറ്റാ, ഫോട്ടോഷോപ്‌, മള്‍ട്ടിമീഡിയ ഡ്രീം വീവര്‍ എന്നിവയാണ്‌ ഓണ്‍ലൈന്‍ കോഴ്‌സുകള്‍.
ഓഫര്‍ കാലയളവില്‍ ഉപണ്ടു ഒഎസ്‌ ഡെല്‍ ഇന്‍സ്‌പിറോണ്‍ നോട്ട്‌ബുക്ക്‌ വാങ്ങുന്നവര്‍ക്ക്‌ 999 രൂപയ്‌ക്ക്‌ ദ്വിവര്‍ഷ അഡീഷണല്‍ വാറന്റിയും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ ബാക്‌ ടു കോളേജ്‌ ഓഫര്‍ കോളേജ്‌ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും വളരെ ആവേശത്തോടെയാണ്‌ സ്വീകരിച്ചതെന്ന്‌ ഡെല്‍ ഇന്ത്യ കണ്‍സ്യൂമര്‍ 
ഡയറക്‌ടര്‍ ഋതു ഗുപ്‌ത അഭിപ്രായപ്പെട്ടു. 


വിവിധോദ്ദേശ്യ മള്‍ട്ടിക്‌സ്‌ കേരള വിപണിയിലെത്തി




കൊച്ചി : ഐഷര്‍ മോട്ടോഴ്‌സും അമേരിക്കന്‍ കമ്പനിയായ പോളാരിസിന്റെയും സംയുക്ത സംരംഭമായ ഐഷര്‍ പോളാരിസ്‌ ഇന്‍ഡസ്‌ട്രീസ്‌ വിവിധ ഉദ്ദേശങ്ങള്‍ക്കായി ചെറുകിട വ്യാപാരികള്‍ക്ക്‌ വേണ്ടി പുറത്തിറക്കിയ മള്‍ട്ടിക്‌സ്‌ കേരള വിപണിയിലെത്തി. പ്രത്യേകം രൂപകല്‌പന ചെയ്‌ത ഡീസല്‍ എഞ്ചിനാണ്‌ മള്‍ട്ടിക്‌സിനുള്ളത്‌. എ എക്‌സ്‌ പ്ലസ്‌, എം എക്‌സ്‌ എന്ന രണ്ടു മോഡലുകള്‍ നാലു നിറങ്ങളിലായാണ്‌ കേരളത്തിലെത്തുന്നത്‌. എക്‌സ്‌ മോഡലിന്‌ 2,63,000 രൂപം എംഎക്‌സിനു 2,69,702 രൂപയുാണ്‌ കേരളത്തിലെ എക്‌സ്‌ ഷോറൂം വില. 

ഈ ത്രീ ഇന്‍ വണ്‍ വാഹനം വീട്ട്‌ ആവശ്യങ്ങല്‍ക്ക്‌ ഒപ്പം ചെറുകിട വ്യവസായ സംരംഭകര്‍ക്കുമായി വികസിപ്പിച്ചെടുത്ത്‌ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായി ഐഷര്‍ പൊളാരിസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ രതീഷ്‌.സി.വര്‍മ്മ പറഞ്ഞു. 
ഉപഭോക്താവിന്‌ വിശാലമായ സൗകര്യങ്ങളാണ്‌ മള്‍ട്ടിക്‌സ്‌ ഒരുക്കുന്നത്‌. കുടുംബത്തോടൊപ്പമുള്ള യാത്രയ്‌ക്കും, വ്യവസായ ആവശ്യത്തിനും, വൈദ്യുതോര്‍ജ്ജ ഉത്‌പാദനത്തിനും ഉതകുന്ന രീതിയിലാണ്‌ മള്‍ട്ടിക്‌സിന്റെ എന്‍ജിനീയറിംഗ്‌ രൂപ കല്‌പന. കുടുംബത്തിലെ അഞ്ചു പേര്‍ക്ക്‌ വിശാലമായി ഇരുന്ന്‌ സഞ്ചരിക്കാം 3 മിനിട്ടിനുള്ളില്‍ സീറ്റുകള്‍ ക്രമീകരിച്ച്‌ അഞ്ചുപേര്‍ക്ക്‌ യാത്രചെയ്യാനും പുനര്‍ക്രമീകരിച്ച്‌ വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌ സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ബൂട്ട്‌ സ്‌പെയ്‌സാക്കാനും സാധിക്കും. 1918 ലിറ്ററാണ്‌ സ്റ്റോറേജ്‌ സൗകര്യം.
വളരെ വിശദമായ ഉപഭോക്തൃപഠനത്തിനുശേഷമാണ്‌ മള്‍ട്ടിക്‌സ്‌ നിര്‍മ്മിച്ചിട്ടുള്ളത്‌. ഏറ്റവും യോജിച്ച പ്രോറൈഡ്‌ സാഹചര്യങ്ങള്‍. അനുയോജ്യ സ്വതന്ത്ര സസ്‌പന്‍ഷന്‍ സിസ്റ്റവും 22 എംഎം ഗ്രൗണ്ട്‌ ക്ലിയറന്‍സും ഏതുതരം റോഡിലും പകരം വയ്‌ക്കാനാകാത്ത റൈഡ്‌ അനുഭൂതികള്‍ നല്‌കും. ലിറ്ററിന്‌ 28.45 മൈലേജ്‌ ഉള്ള ഡീസല്‍ എന്‍ജിനാണ്‌ മള്‍ട്ടിക്‌സിന്‌ ഉള്ളത്‌. ട്യൂബുലര്‍ ഫ്രൈയിം സ്‌ട്രക്‌ചര്‍, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം തുടങ്ങിയവ മികച്ച സ്‌ട്രക്‌ച്ചറല്‍ സ്റ്റെബിലിറ്റി ഉറപ്പുവരുത്തുന്നു. വാഹനത്തിന്റെ ഫ്‌ളക്‌സിടഫ്‌ ബോഡി മികച്ച ഊര്‍ജ്ജക്ഷമതയും ഡ്യൂറബിലിറ്റിയും നല്‌കുന്നു. ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള കഠിനമായ റോഡുകളില്‍ 18,00,000 കിലോമീറ്റര്‍ പരീക്ഷണ ഡ്രൈവ്‌ ചെയ്‌ത സുരക്ഷിതത്വവും ഈടും ഉറപ്പാക്കിയാണ്‌ മള്‍ട്ടിക്‌സ്‌ എത്തുന്നത്‌. 
മള്‍ട്ടിക്‌സിന്റെ ഏറ്റവും പ്രധാന പ്രത്യേകതയാണ്‌ വൈദ്യുതി ഉത്‌പാദനം. 3 കിലോവാട്ട്‌ വരെ വൈദ്യുതോര്‍ജ്ജം ഉത്‌പാദിപ്പിക്കാന്‍ മള്‍ട്ടിക്‌സിനാകും. ഏത്‌ മോശം റോഡുകളിലും 
500 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്‌ വീടുകളില്‍ ലൈറ്റ്‌ തെളിക്കാനും ഡ്രീല്ലിംഗ്‌ മെഷീന്‍, ഡി.ജെ സിസ്റ്റം, വാട്ടര്‍ പമ്പ്‌ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനും ഇതുകൊണ്ട്‌ സാധിക്കും. 
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി ചോള മണ്‌ഡലം ഇന്‍വെന്റ്‌മെന്റ്‌ ഫിനാന്‍സ്‌ കമ്പനിയുമായും (ചോള) ശ്രീറാം ഫിനാന്‍സുമായും കമ്പനി ധാരണയിലെത്തിയിട്ടുണ്ട്‌. വാഹനവിലയുടെ 90 ശതമാനം വരെ ഫിനാന്‍സ്‌ ലഭിക്കും. 2999 രൂപയ്‌ക്ക്‌ അഡ്വാന്‍സ്‌ ബുക്കിംഗ്‌ സൗകര്യവും ഉണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ംww://multix.in/


പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണ ശേഖരം വിപണിയില്‍






കൊച്ചി : പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണ ശേഖരം പ്ലാറ്റിനം ഗില്‍ഡ്‌ ഇന്ത്യ വിപണിയില്‍ അവതരിപ്പിച്ചു. സ്‌പ്രിംഗ്‌ പൂക്കളില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ രൂപകല്‍പന ചെയ്‌തവയാണ്‌ പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണ ശ്രേണി. 
ഇയര്‍ റിംഗ്‌സ്‌, നെക്‌ പീസസ്‌, മോതിരങ്ങള്‍ എന്നിവയെല്ലാം മെനഞ്ഞെടുത്തത്‌ മനോഹരമായ പുഷ്‌പങ്ങളെ വിഷയമാക്കിയാണ്‌. ഏത്‌ സന്ദര്‍ഭത്തിനും അനുയോജ്യമാണ്‌ പ്ലാറ്റിനം ആഭരണങ്ങള്‍. ഓരോ ഫ്‌ളോറല്‍ ആഭരണവും പൂക്കളുടെ സൗന്ദര്യം അപ്പാടെ ആവാഹിച്ചെടുത്തവയാണ്‌.
പ്ലാറ്റിനം ആഭരണങ്ങളുടെ വില 25,000 രൂപ മുതലാണ്‌ തുടങ്ങുന്നത്‌. ആഭരണങ്ങളുടെ സൈസ്‌, തൂക്കം, ഡയമണ്ട്‌ എന്നിവയെ ആശ്രയിച്ചാണ്‌ വില.
പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താന്‍ പ്ലാറ്റിനം ഗില്‍ഡ്‌ ഇന്ത്യ, അമേരിക്കയിലെ അണ്ടര്‍ റൈറ്റേഴ്‌സ്‌ ലബോറട്ടറീസിനെയാണ്‌ നിയമിച്ചിരിക്കുന്നത്‌. പ്ലാറ്റിനം ആഭരണങ്ങളുടെ ക്വാളിറ്റി അഷ്വറന്‍സ്‌ സ്‌കീം മോണിറ്റര്‍ ചെയ്യുന്നതും ഓഡിറ്റ്‌ ചെയ്യുന്നതും അണ്ടര്‍ റൈറ്റേഴ്‌സ്‌ ലബോറട്ടറീസാണ്‌. 
ഈ സ്‌കീം അനുസരിച്ച്‌ ഇന്ത്യയിലെ അംഗീകൃത പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം ക്വാളിറ്റി അഷ്വറന്‍സ്‌ കാര്‍ഡ്‌ ലഭ്യമാണ്‌. ഗുണമേ� ഹാള്‍മാര്‍ക്ക്‌ ആയ പി ടി 950 ഓരോ ആഭരണത്തിനുള്ളിലും മുദ്രണം ചെയ്‌തിട്ടുണ്ട്‌. ഇത്‌ ബൈബാക്കിന്റെ ഉറപ്പുകൂടിയാണ്‌.


ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...