Wednesday, June 1, 2016

വിവിധോദ്ദേശ്യ മള്‍ട്ടിക്‌സ്‌ കേരള വിപണിയിലെത്തി




കൊച്ചി : ഐഷര്‍ മോട്ടോഴ്‌സും അമേരിക്കന്‍ കമ്പനിയായ പോളാരിസിന്റെയും സംയുക്ത സംരംഭമായ ഐഷര്‍ പോളാരിസ്‌ ഇന്‍ഡസ്‌ട്രീസ്‌ വിവിധ ഉദ്ദേശങ്ങള്‍ക്കായി ചെറുകിട വ്യാപാരികള്‍ക്ക്‌ വേണ്ടി പുറത്തിറക്കിയ മള്‍ട്ടിക്‌സ്‌ കേരള വിപണിയിലെത്തി. പ്രത്യേകം രൂപകല്‌പന ചെയ്‌ത ഡീസല്‍ എഞ്ചിനാണ്‌ മള്‍ട്ടിക്‌സിനുള്ളത്‌. എ എക്‌സ്‌ പ്ലസ്‌, എം എക്‌സ്‌ എന്ന രണ്ടു മോഡലുകള്‍ നാലു നിറങ്ങളിലായാണ്‌ കേരളത്തിലെത്തുന്നത്‌. എക്‌സ്‌ മോഡലിന്‌ 2,63,000 രൂപം എംഎക്‌സിനു 2,69,702 രൂപയുാണ്‌ കേരളത്തിലെ എക്‌സ്‌ ഷോറൂം വില. 

ഈ ത്രീ ഇന്‍ വണ്‍ വാഹനം വീട്ട്‌ ആവശ്യങ്ങല്‍ക്ക്‌ ഒപ്പം ചെറുകിട വ്യവസായ സംരംഭകര്‍ക്കുമായി വികസിപ്പിച്ചെടുത്ത്‌ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായി ഐഷര്‍ പൊളാരിസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ രതീഷ്‌.സി.വര്‍മ്മ പറഞ്ഞു. 
ഉപഭോക്താവിന്‌ വിശാലമായ സൗകര്യങ്ങളാണ്‌ മള്‍ട്ടിക്‌സ്‌ ഒരുക്കുന്നത്‌. കുടുംബത്തോടൊപ്പമുള്ള യാത്രയ്‌ക്കും, വ്യവസായ ആവശ്യത്തിനും, വൈദ്യുതോര്‍ജ്ജ ഉത്‌പാദനത്തിനും ഉതകുന്ന രീതിയിലാണ്‌ മള്‍ട്ടിക്‌സിന്റെ എന്‍ജിനീയറിംഗ്‌ രൂപ കല്‌പന. കുടുംബത്തിലെ അഞ്ചു പേര്‍ക്ക്‌ വിശാലമായി ഇരുന്ന്‌ സഞ്ചരിക്കാം 3 മിനിട്ടിനുള്ളില്‍ സീറ്റുകള്‍ ക്രമീകരിച്ച്‌ അഞ്ചുപേര്‍ക്ക്‌ യാത്രചെയ്യാനും പുനര്‍ക്രമീകരിച്ച്‌ വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌ സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ബൂട്ട്‌ സ്‌പെയ്‌സാക്കാനും സാധിക്കും. 1918 ലിറ്ററാണ്‌ സ്റ്റോറേജ്‌ സൗകര്യം.
വളരെ വിശദമായ ഉപഭോക്തൃപഠനത്തിനുശേഷമാണ്‌ മള്‍ട്ടിക്‌സ്‌ നിര്‍മ്മിച്ചിട്ടുള്ളത്‌. ഏറ്റവും യോജിച്ച പ്രോറൈഡ്‌ സാഹചര്യങ്ങള്‍. അനുയോജ്യ സ്വതന്ത്ര സസ്‌പന്‍ഷന്‍ സിസ്റ്റവും 22 എംഎം ഗ്രൗണ്ട്‌ ക്ലിയറന്‍സും ഏതുതരം റോഡിലും പകരം വയ്‌ക്കാനാകാത്ത റൈഡ്‌ അനുഭൂതികള്‍ നല്‌കും. ലിറ്ററിന്‌ 28.45 മൈലേജ്‌ ഉള്ള ഡീസല്‍ എന്‍ജിനാണ്‌ മള്‍ട്ടിക്‌സിന്‌ ഉള്ളത്‌. ട്യൂബുലര്‍ ഫ്രൈയിം സ്‌ട്രക്‌ചര്‍, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം തുടങ്ങിയവ മികച്ച സ്‌ട്രക്‌ച്ചറല്‍ സ്റ്റെബിലിറ്റി ഉറപ്പുവരുത്തുന്നു. വാഹനത്തിന്റെ ഫ്‌ളക്‌സിടഫ്‌ ബോഡി മികച്ച ഊര്‍ജ്ജക്ഷമതയും ഡ്യൂറബിലിറ്റിയും നല്‌കുന്നു. ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള കഠിനമായ റോഡുകളില്‍ 18,00,000 കിലോമീറ്റര്‍ പരീക്ഷണ ഡ്രൈവ്‌ ചെയ്‌ത സുരക്ഷിതത്വവും ഈടും ഉറപ്പാക്കിയാണ്‌ മള്‍ട്ടിക്‌സ്‌ എത്തുന്നത്‌. 
മള്‍ട്ടിക്‌സിന്റെ ഏറ്റവും പ്രധാന പ്രത്യേകതയാണ്‌ വൈദ്യുതി ഉത്‌പാദനം. 3 കിലോവാട്ട്‌ വരെ വൈദ്യുതോര്‍ജ്ജം ഉത്‌പാദിപ്പിക്കാന്‍ മള്‍ട്ടിക്‌സിനാകും. ഏത്‌ മോശം റോഡുകളിലും 
500 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്‌ വീടുകളില്‍ ലൈറ്റ്‌ തെളിക്കാനും ഡ്രീല്ലിംഗ്‌ മെഷീന്‍, ഡി.ജെ സിസ്റ്റം, വാട്ടര്‍ പമ്പ്‌ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനും ഇതുകൊണ്ട്‌ സാധിക്കും. 
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി ചോള മണ്‌ഡലം ഇന്‍വെന്റ്‌മെന്റ്‌ ഫിനാന്‍സ്‌ കമ്പനിയുമായും (ചോള) ശ്രീറാം ഫിനാന്‍സുമായും കമ്പനി ധാരണയിലെത്തിയിട്ടുണ്ട്‌. വാഹനവിലയുടെ 90 ശതമാനം വരെ ഫിനാന്‍സ്‌ ലഭിക്കും. 2999 രൂപയ്‌ക്ക്‌ അഡ്വാന്‍സ്‌ ബുക്കിംഗ്‌ സൗകര്യവും ഉണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ംww://multix.in/


No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...