Friday, June 2, 2017

മാക്‌സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സിന്‌ ലാഭത്തില്‍ 50 ശതമാനം വര്‍ദ്ധന




കൊച്ചി: രാജ്യത്തെ പ്രമുഖ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനിയായ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി 2017 സാമ്പത്തിക വര്‍ഷം നികുതിക്ക്‌ ശേഷം 660 കോടി രൂപ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്‌. 2016 2017 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗതവും ഗ്രൂപ്പും ചേര്‍ത്തുള്ള ആദ്യ വര്‍ഷ പ്രീമിയം തുക 27 ശതമാനം വര്‍ദ്ധിച്ച്‌ 3,666 കോടി രൂപയാണ്‌ . റിന്യൂവല്‍ പ്രീമിയം 12 ശതമാനം വര്‍ദ്ധനവോടെ 7114 കോടിയിലെത്തി. മൊത്തം പ്രീമിയം തുക 17 ശതമാനം വര്‍ദ്ധിച്ച്‌ 10,780 കോടി രൂപയായി ഉയര്‍ന്നു. 
ക്ലെയിമുകളില്‍ തീര്‍പ്പ്‌ കല്‍പ്പിക്കുന്നതിന്റെ അനുപാതം 2015 2016 സാമ്പത്തിക വര്‍ഷത്തെ 96.95 ശതമാനത്തില്‍ നിന്നും 97.59 ശതമാനമായി ഉയര്‍ന്നു. 2017 മാര്‍ച്ച്‌ 31 വരെ തീര്‍പ്പാക്കാത്ത ഉപഭോക്താവിന്റെ ഒരു പരാതി പോലും നിലവിലില്ല. 854 കോടി രൂപ 2017 2018 സാമ്പത്തിക വര്‍ഷം പോളിസി ഉടമകള്‍ക്ക്‌ ബോണസായി വിതരണം ചെയ്യും.
സാമ്പത്തിക രംഗത്ത്‌ ഒട്ടേറെ മാറ്റങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച മികച്ച സാമ്പത്തിക പ്രകടനം കാഴ്‌ച്ച വെക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ ചെയര്‍മാനും എം ഡിയുമായ രാജേഷ്‌ സൂദ്‌ പറഞ്ഞു. ക്ലെയിംസ്‌ മാനേജ്‌മെന്റില്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്നതിനായി മതിയായ രേഖകളുമായി അപേക്ഷ സമര്‍പ്പിക്കുന്ന ഡെത്ത്‌ ക്ലെയിമുകളില്‍ അടുത്ത ദിവസം തന്നെ തീര്‍പ്പ്‌ കല്‍പ്പിക്കുന്ന ഇന്‍സ്റ്റാ ക്ലെയിം ആദ്യമായി നടപ്പിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Wednesday, May 31, 2017

പവര്‍ ഗ്രിഡിന്‌ 7500 കോടി ലാഭം




കൊച്ചി: ഭാരത സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത പ്രസാരണ കമ്പനിയായ പവര്‍ ഗ്രിഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 7,520 കോടി രൂപയുടെ മൊത്ത ലാഭം കൈവരിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ ആകെ വിന്നയില്‍ 25 ശതമാനവും ലാഭത്തില്‍ 26 ശതമാനവും വളര്‍ച്ചയാണ്‌ കമ്പനി നേടിയിരിക്കുുന്നത്‌. 

2016-17 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 22 ശതമാനം വളര്‍ച്ചയില്‍ കമ്പനിനി്‌ 1,916 കോടി രൂപയുടെ ലാഭം കൈവരിക്കാാനായി. 2016-17 സമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതം 10.0 ശതമാനം കൂടാതെ കമ്പനി 33.5 ശതമാനം അന്തിമ ലാഭ വിഹിതവും നല്‍കും. ഏപ്രില്‍ 2017ന്റെ അവസാനത്തില്‍ പവര്‍ ഗ്രിഡ്‌ 292,500 ലൈനുകളും സ്ഥാപിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ 2016-17 ലെ ട്രാന്‍സ്‌മിഷന്‍ സിസ്റ്റത്തിന്റെ ലഭ്യത 99.79 ശതമാനമായി.

2016-17 കാലഘട്ടത്തില്‍ പവര്‍ ഗ്രിഡ്‌ നിരവധി പ്രധാനപ്പെട്ട അന്തര്‍-ഗതാഗത സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കി. ടി ബി സി ബി യുടെ കീഴിലുള്ള രണ്ട്‌ പ്രോജക്ടുകളും കമ്പനി പൂര്‍ത്തിയാക്കി. ഈ കാലയളവില്‍ 24,429 കോടി രൂപയുടെ മൂലധന ചിലവും കമ്പനി നടത്തി. 12ാം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ കൂടുതല്‍ മൂലധന നിക്ഷേപമാണ്‌ പവര്‍ ഗ്രിഡ്‌ കൈവരിച്ചത്‌.

ലോകത്തിലെ ഏറ്റവും നീളം കൂടിയ ബഹു ടെര്‍മിനല്‍ 800 കെ വി എച്‌ വി ഡി സി ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സ്ഥാപിച്ചു. ഹെലികോപ്‌ടറുകളുടെയും ഡോനുകളുടെയും സഹായത്തോടെയാണ്‌ ട്രാന്‍സ്‌മിഷന്‍ ലൈനുകള്‍ സ്ഥാപിച്ചത്‌. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പവര്‍ ഗ്രിഡ്‌ പുതിയ വോള്‍ടേജ്‌ ലെവല്‍ അവതരിപ്പിക്കുകയും ചെയ്‌തു. 

Sunday, May 28, 2017

ഒല-മഹീന്ദ്ര ഇലക്‌ട്രിക്‌ വാഹന യാത്രാ പദ്ധതിക്ക്‌ തുടക്കം




കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ബഹുമുഖ ഇലക്‌ട്രിക്‌ വാഹന പദ്ധതിയും ഒല ഇലക്‌ട്രിക്‌ ചാര്‍ജ്‌ സ്റ്റേഷനും നാഗ്‌പൂര്‍ എയര്‍പോര്‍ട്ട്‌ സമുച്ചയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇ-ബസ്‌, ഇ കാപ്‌, ഇ- റിക്ഷ, ഇ- ഓട്ടോ തുടങ്ങി വിവിധ വിഭാഗത്തിലുള്ള യാത്രാവാഹനങ്ങളെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്ന്‌ യാത്രാസൗകര്യമൊരുക്കുന്ന പദ്ധതിയാണിത്‌. ഒലയും മഹീന്ദ്ര ഇലക്‌ട്രിക്കും കേന്ദ്രസര്‍ക്കാരിനോട്‌ ചേര്‍ന്നാണ്‌ ഈ പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌.
ഈ പദ്ധതിയില്‍ മഹീന്ദ്രയുടെ 100 ഇ 20 പ്ലസ്‌ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം വാഹശേഖരമാണ്‌ ഇപ്പോഴുള്ളത്‌. ടാറ്റ മോട്ടോഴ്‌സ്‌, ടിവിഎസ്‌, കൈനറ്റിക്‌, ബിവൈഡി തുടങ്ങി മറ്റു കമ്പനികളുടെ വാഹനങ്ങളും ഇതിലുള്‍പ്പെടുന്നു. ഒല ആപ്‌ ഉപയോഗിച്ച്‌ യാത്രക്കാര്‍ക്ക്‌ വാഹനങ്ങള്‍ ബുക്ക്‌ ചെയ്യാം.
ബഹുമുഖ ഇലക്‌ട്രിക യാത്രാവാഹനങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം നാഗ്‌പൂര്‍ നഗരത്തിലെ നാലു കേന്ദ്രങ്ങളിലായി അമ്പതിലധികം ഒല ഇലക്‌ട്രിക്‌ ചാര്‍ജിംഗ്‌ പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്‌. ഇതിനായി ഒല കമ്പനി 50 കോടി രൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ട്‌. ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനവും അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിക്കേണ്ട ഇന്‍- കാര്‍- ടെക്‌നോളജിയില്‍ പ്രവീണ്യം നല്‍കുന്നതിനും ഒല നിക്ഷേപം നടത്തിയിട്ടുണ്ട്‌. മഹീന്ദ്ര പോലുള്ള വാഹന നിര്‍മാതക്കളുടെ സഹകരണത്തോടെയാണ്‌ പരിശീലനം നടപ്പാക്കുന്നത്‌.
പദ്ധതിയുടെ ഉദ്‌ഘാടനം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌, കേന്ദ്ര റോഡ്‌, ദേശീയപാത, ഷിപ്പിംഗ്‌ മന്ത്രി നിതിന്‍ ഗഡ്‌കരി എന്നിവര്‍ നാഗപ്പൂര്‍ എയര്‍പോര്‍ട്ട്‌ സമുച്ചയത്തില്‍ സംയുക്തമായി നിര്‍വഹിച്ചു. മഹാരാഷ്‌ട്ര ഗതാഗതമന്ത്രി ദിവാകര്‍ റാവത്ത്‌, മഹാരാഷ്‌ട്ര ട്രാന്‍സ്‌പോര്‍ട്ട്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ്‌ സൗനിക്‌, അഡീഷണല്‍ കമ്മീഷണര്‍ സതീഷ്‌ സഹസ്രബുദ്ധേ, മോര്‍ത്ത്‌ ജോയിന്റ്‌ സെക്രട്ടറി അഭയ്‌ ദാംലെ തുടങ്ങിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 
ഒല, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ നിലനില്‍ക്കുന്ന ഗതാഗതസൗകര്യങ്ങള്‍ ഒരുക്കുവാന്‍ കാണിക്കുന്ന പ്രതിബദ്ധത കണക്കിലെടുത്ത്‌ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഇലക്‌ട്രിക്‌ വാഹനങ്ങളേയും വാറ്റ്‌, റോഡ്‌ ടാക്‌സ്‌, രജിസ്‌ട്രേഷന്‍ ഫീസ്‌ തുടങ്ങിയവില്‍നിന്ന്‌ ഒഴിവാക്കിയിരിക്കുകയാണെന്ന്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ ഉദാഘാടന ചടങ്ങില്‍ പറഞ്ഞു.
ഗതാഗതഘടന, ഇന്ധന ആശ്രയത്വം എന്നിവയില്‍ പുനര്‍വിചിന്തനവും പൊളിച്ചെഴുത്തും ഏറ്റവും ആവശ്യമാണ്‌. 2030-ഓടെ ഇലക്‌ട്രിക്‌ വെഹിക്കിള്‍ രാജ്യമായി മാറുന്ന പദ്ധതിക്ക്‌ നാം തുടക്കം കുറിച്ചിരിക്കുകയാണെന്നും ഉദ്‌ഘാടന ചടങ്ങില്‍ കേന്ദ്ര ഉപരതല ഗതാഗതവകുപ്പ്‌ മന്ത്രി നിതിന്‍ ഗാഡ്‌കരി പറഞ്ഞു.
ഒല സിഇഒയും കോ ഫൗണ്ടറുമായ ഭവിഷ്‌ അഗര്‍വാള്‍, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. പാവന്‍ ഗോയങ്ക, കൈനറ്റിക്‌ ഗ്രീന്‍ എനര്‍ജി ആന്‍ഡ്‌ പവര്‍ സൊലൂഷന്‍സ്‌ ലിമിറ്റഡ്‌ ഫൗണ്ടറും സിഇഒയുമായ സുലജ ഫിറോദിയ മോട്‌വാനി തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. 

പുതിയ ഉല്‍പന്നങ്ങളും പ്രഖ്യാപിച്ച് കെഎല്‍എഫ് നിര്‍മല്‍


75 കോടിയുടെ പുതിയ മൂലധന നിക്ഷേപത്തിന്റെ കരുത്തില്‍ വന്‍ പദ്ധതികളും പുതിയ ഉല്‍പന്നങ്ങളും പ്രഖ്യാപിച്ച് കെഎല്‍എഫ് നിര്‍മല്‍ 


5 വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക വിറ്റുവരവ് 550-600 കോടി രൂപ വരെ എത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു


കെഎല്‍എഫ് കോക്കോനാട് ബ്രാന്‍ഡിന്റെ പുതിയ പത്ത് ഉല്‍പന്നങ്ങള്‍ ജൂണ്‍ മാസത്തോടുകൂടി വിപണിയിലിറക്കും



കൊച്ചി: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബന്യന്‍ ട്രീ ക്യാപിറ്റലില്‍ നിന്ന് 75 കോടി രൂപയുടെ (12 മില്യണ്‍ ഡോളര്‍) മൂലധന നിക്ഷേപം ലഭിച്ചതിന് പിന്നാലെ വെളിച്ചെണ്ണ നിര്‍മ്മാണ മേഖലയിലെ അതികായരായ കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഉല്‍പന്നങ്ങളും പദ്ധതികളും പ്രഖ്യാപിച്ചു. വിപണന-വിതരണ ശൃംഖലയും വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളും വിപുലമാക്കാനാണ് പുതിയ മൂലധന നിക്ഷേപം വിനിയോഗിക്കുകയെന്ന് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ് അറിയിച്ചു. വരുന്ന 5 വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് 550-600 കോടി രൂപ വരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കെഎല്‍എഫ് കോക്കോനാട് ബ്രാന്‍ഡിന്റെ പുതിയ പത്ത് ഉല്‍പന്നങ്ങള്‍ ജൂണ്‍ മാസത്തോടുകൂടി വിപണിയിലിറക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് അറിയിച്ചു. രുചിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതും പുതിയ തലമുറയ്ക്ക് ഏറെ ഉപകാരപ്പെടുന്നതുമായ ഉല്‍പന്നങ്ങളാണ് പുറത്തിറക്കാനൊരുങ്ങുന്നത്. ഇന്‍സ്റ്റന്റ് തേങ്ങാ ചട്ട്ണി, ഇന്‍സ്റ്റന്റ് മദ്രാസ് തേങ്ങാ ചട്ട്ണി, ഇന്‍സ്റ്റന്റ് തേങ്ങാ റെഡ് ചില്ലി ചട്ട്ണി, റോസ്റ്റഡ് കോക്കനട്ട് മസാല (പൗഡര്‍ രൂപത്തില്‍ ഇന്ത്യയില്‍ ആദ്യം), തേങ്ങാ ചമ്മന്തിപ്പൊടി, ചെമ്മീന്‍ ചമ്മന്തിപ്പൊടി, ഇന്‍സ്റ്റന്റ് കോക്കനട്ട് വെജിറ്റബിള്‍ സ്റ്റിയൂ, ഇന്‍സ്റ്റന്റ് കോക്കനട്ട് ചിക്കന്‍ സ്റ്റിയൂ, ഇന്‍സ്റ്റന്റ് കോക്കനട്ട് പ്രോണ്‍സ് സ്റ്റിയൂ, അവലോസുപൊടി എന്നിവയാണ് വിപണിയിലിറക്കുന്ന പുതിയ പത്ത് ഉല്‍പന്നങ്ങള്‍. 

അഞ്ചു വര്‍ഷത്തിലധികം നീണ്ട ഗവേഷണങ്ങള്‍ക്കും അത്യാധുനിക രീതിയിലുള്ള പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത്. ഒപ്പം, മറ്റ് ചില കണ്‍വീനിയന്‍സ് ഫുഡ് ഉല്‍പന്നങ്ങള്‍ കൂടി നിര്‍മ്മാണത്തിലിരിക്കുകയാണെന്ന് പോള്‍ ഫ്രാന്‍സിസ് പറഞ്ഞു. 2017-ല്‍ തന്നെ ഇവയും മാര്‍ക്കറ്റില്‍ ലഭ്യമാക്കും.

കൂടാതെ ബ്ലെന്റഡ് പാചകയെണ്ണകളും കമ്പനി ഉടന്‍ പുറത്തിറക്കാനിരിക്കുകയാണ്. വെളിച്ചെണ്ണയുടെയും പാമോലിന്‍ ഓയിലിന്റെയും ബ്ലെന്റായ കോക്കോ കോസ്റ്റ് അതീവ രുചികരവും വില കുറവുമായിരിക്കും. 100% ശുദ്ധ വെളിച്ചെണ്ണയെന്ന പേരില്‍, മായം ചേര്‍ത്ത് പുറത്തിറങ്ങുന്ന എണ്ണകള്‍ക്കെതിരെയുള്ള ഒരു കെഎല്‍എഫ്. ഉല്‍പ്പന്നം കൂടിയായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് മാര്‍ക്കറ്റിങ്ങ് കഴിഞ്ഞ ശേഷം ഗുണനിലവാരം വികസിപ്പിച്ച് പുറത്തിറങ്ങുന്ന വെളിച്ചെണ്ണയുടെയും സണ്‍ഫഌര്‍ ഓയിലിന്റെയും ബ്ലെന്റായ കോക്കോ ഡെയ്‌ലി, ഒമേഗ-6 അടങ്ങിയ ഏറെ ആരോഗ്യകരമായ പാചകയെണ്ണയാണ്. വെളിച്ചെണ്ണയുടെ രുചിയും മണവും നല്‍കുമെന്നതിന് പുറമേ ഇതിന്റെ വിലയും താരതമ്യേന കുറവാണ്. 

നിര്‍മല്‍ വിര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെ ഉല്‍പാദനവും വിപണിയും വിപുലീകരിച്ച് വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ഇതിന്റെ ബിസിനസ് 100 കോടിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഹാന്‍ഡ് മെയ്ഡ് സോപ്പായ നിര്‍മ്മല്‍ വിര്‍ജിന്‍ കോക്കനട്ട് സോപ്പും ഉടന്‍ വിപണിയിലിറങ്ങും. 

കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളില്‍ വെളിച്ചെണ്ണ വില്‍പനയില്‍ രണ്ടാം സ്ഥാനത്തുള്ള കെഎല്‍എഫ് 5 വര്‍ഷത്തിനുള്ളില്‍ വില്‍പന മൂന്ന് മടങ്ങായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ജോര്‍ജ് ജോണ്‍ (ബാംഗ്ലൂര്‍ മാര്‍ക്കറ്റിങ് ഓഫീസ്) പറഞ്ഞു. 

ഏഴ് കോടി രൂപയിലധികം ചിലവിട്ട് നിര്‍മ്മിക്കുന്ന ഹൈടെക് ലാബ് ആണ് കെഎല്‍എഫിന്റെ മറ്റൊരു പദ്ധതി. വെളിച്ചെണ്ണയോടൊപ്പം കലര്‍ത്തിയാല്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള പാം കേര്‍ണല്‍ എണ്ണ വരെ തിരിച്ചറിയാന്‍ എന്‍എബിഎല്‍ അംഗീകാരമുള്ള ഈ അത്യാധുനിക ലാബിലൂടെ സാധിക്കും. നിലവിലുള്ള ലാബുകളില്‍ വെളിച്ചെണ്ണയോടൊപ്പം 15 ശതമാനത്തില്‍ താഴെയാണ് പാം കേര്‍ണല്‍ എണ്ണ കലര്‍ത്തുന്നതെങ്കില്‍ കണ്ടുപിടിക്കാന്‍ എളുപ്പമല്ല. കെ.എല്‍.എഫ്. ലാബ് വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയാണ്. ഇന്ത്യയില്‍ ഈ സംവിധാനം ആദ്യമായി അവതരിപ്പിക്കുന്ന കമ്പനിയും കെ.എല്‍.എഫാണ്. തണുപ്പ് കാലത്ത് റോസ്റ്റഡ് വെളിച്ചെണ്ണ ഗ്രാന്യൂള്‍സ് അല്ലെങ്കില്‍ ബോള്‍സ് രൂപത്തിലാകുന്നത് ജനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന തെറ്റിധാരണയ്ക്ക് കാരണമാകാറുണ്ട്. പുതിയ ലാബ് യാഥാര്‍ഥ്യമാകുന്നതോടെ ഇതിന്റെ വസ്തുത കണ്ടെത്താന്‍ കഴിയും. ഇതിലൂടെ വിപണിയിലേക്ക് യാതൊരുവിധ മായവും കലരാതെ, 100% ശുദ്ധമായ വെളിച്ചെണ്ണ എത്തിക്കാന്‍ കഴിയുമെന്നും പോള്‍ ഫ്രാന്‍സിസ് പറഞ്ഞു. 

കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസിനെക്കുറിച്ച്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വെളിച്ചെണ്ണ വ്യാപാരം നടത്തുന്ന കമ്പനികളിലൊന്നാണ് കെ.എല്‍.എഫ്. ഇന്ത്യ, ജിസിസി രാഷ്ട്രങ്ങള്‍, യുഎസ്എ, ഓസ്‌ട്രേലിയ, മറ്റ് ചില ഏഷ്യ-യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഏറെ വില്‍പനയുള്ളവയാണ് കെഎല്‍എഫ് ഉല്‍പന്നങ്ങള്‍. ഇന്ത്യയില്‍ വൈവിധ്യങ്ങളായ നാളികേര ഉല്‍പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കുന്ന കമ്പനി കെഎല്‍എഫാണ്. കെഎല്‍എഫ് നിര്‍മല്‍, കെഎല്‍എഫ് കോക്കോനാട് എന്നീ രണ്ട് പ്രധാന ബ്രാന്‍ഡുകളാണ് കെഎല്‍എഫിനുള്ളത്. നിര്‍മലില്‍ നിന്ന് കോസ്മറ്റിക്ക് ഓയില്‍ ഉല്‍പന്നങ്ങളും കോക്കോനാടില്‍ നിന്ന് ഭക്ഷ്യയോഗ്യമായ ഉല്‍പന്നങ്ങളുമാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഗുണമേന്മയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കെഎല്‍എഫ് ഉല്‍പന്നങ്ങള്‍ എന്നും ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടവയാണ്. കമ്പനി പുതുതായി മാര്‍ക്കറ്റിലിറക്കിയ കോക്കാനാട് ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍, റൈസ് ബ്രാന്‍ ഓയിലായ റൈസ് നാട് എന്നിവയ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ കെഎല്‍എഫ് നിര്‍മല്‍ വിര്‍ജിന്‍ കോക്കനട്ട് ഓയിലിനും വിപണിയല്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കെഎല്‍എഫില്‍ നിന്നുള്ള മറ്റൊരു മികച്ച ഉല്‍പന്നമാണ് കോക്കോനാട് കോക്കനട്ട് ഷുഗര്‍. സാധാരണ പഞ്ചസാരയെ അപേക്ഷിച്ച് ഗ്ലൈസിമിക്ക് ഇന്‍ഡക്‌സ് (ജി.ഐ.) വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ വരെ ഇത് ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ ഉപഭോക്താക്കള്‍ക്ക് പരിപൂര്‍ണ സംതൃപ്തി നല്‍കിക്കൊണ്ട് കേരളത്തിന്റെ നാളികേരം മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന കോക്കോനാട് തേങ്ങാ പാല്‍പൊടി, കോക്കോ സോഫ്റ്റ് ഹാന്‍ഡ് മെയ്ഡ് സോപ്പ് എന്നിവയും മാര്‍ക്കറ്റില്‍ ലഭ്യമാണ്. 

വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ബ്രാന്‍ഡുകളില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കെഎല്‍എഫ് നിര്‍മല്‍ വിര്‍ജിന്‍ കോക്കനട്ട് ഓയിലാണ്. വ്യവസായിക രംഗത്ത് എണ്‍പത് വര്‍ഷത്തെ പാരമ്പര്യമുള്ള കെഎല്‍എഫിന്റെ സ്ഥാപകന്‍ ശ്രീ. കെ.എല്‍. ഫ്രാന്‍സിസാണ്. 


ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...