Wednesday, May 31, 2017

പവര്‍ ഗ്രിഡിന്‌ 7500 കോടി ലാഭം




കൊച്ചി: ഭാരത സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത പ്രസാരണ കമ്പനിയായ പവര്‍ ഗ്രിഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 7,520 കോടി രൂപയുടെ മൊത്ത ലാഭം കൈവരിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ ആകെ വിന്നയില്‍ 25 ശതമാനവും ലാഭത്തില്‍ 26 ശതമാനവും വളര്‍ച്ചയാണ്‌ കമ്പനി നേടിയിരിക്കുുന്നത്‌. 

2016-17 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 22 ശതമാനം വളര്‍ച്ചയില്‍ കമ്പനിനി്‌ 1,916 കോടി രൂപയുടെ ലാഭം കൈവരിക്കാാനായി. 2016-17 സമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതം 10.0 ശതമാനം കൂടാതെ കമ്പനി 33.5 ശതമാനം അന്തിമ ലാഭ വിഹിതവും നല്‍കും. ഏപ്രില്‍ 2017ന്റെ അവസാനത്തില്‍ പവര്‍ ഗ്രിഡ്‌ 292,500 ലൈനുകളും സ്ഥാപിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ 2016-17 ലെ ട്രാന്‍സ്‌മിഷന്‍ സിസ്റ്റത്തിന്റെ ലഭ്യത 99.79 ശതമാനമായി.

2016-17 കാലഘട്ടത്തില്‍ പവര്‍ ഗ്രിഡ്‌ നിരവധി പ്രധാനപ്പെട്ട അന്തര്‍-ഗതാഗത സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കി. ടി ബി സി ബി യുടെ കീഴിലുള്ള രണ്ട്‌ പ്രോജക്ടുകളും കമ്പനി പൂര്‍ത്തിയാക്കി. ഈ കാലയളവില്‍ 24,429 കോടി രൂപയുടെ മൂലധന ചിലവും കമ്പനി നടത്തി. 12ാം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ കൂടുതല്‍ മൂലധന നിക്ഷേപമാണ്‌ പവര്‍ ഗ്രിഡ്‌ കൈവരിച്ചത്‌.

ലോകത്തിലെ ഏറ്റവും നീളം കൂടിയ ബഹു ടെര്‍മിനല്‍ 800 കെ വി എച്‌ വി ഡി സി ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സ്ഥാപിച്ചു. ഹെലികോപ്‌ടറുകളുടെയും ഡോനുകളുടെയും സഹായത്തോടെയാണ്‌ ട്രാന്‍സ്‌മിഷന്‍ ലൈനുകള്‍ സ്ഥാപിച്ചത്‌. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പവര്‍ ഗ്രിഡ്‌ പുതിയ വോള്‍ടേജ്‌ ലെവല്‍ അവതരിപ്പിക്കുകയും ചെയ്‌തു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...