Thursday, March 2, 2017

നൂതന ഇലക്‌ട്രോണിക്‌ പേയ്‌മെന്റ്‌ സംവിധാനവുമായി അമേരിക്കന്‍ എക്‌സ്‌പ്രസ്‌




കൊച്ചി : ചെക്കും ഡ്രാഫ്‌റ്റും ഒഴിവാക്കികൊണ്ടുള്ള നൂതനമായ ഒരു ഇലക്‌ട്രോണിക്‌ പേയ്‌മെന്റ്‌ സംവിധാനം, ബയര്‍ ഇനിഷ്യേറ്റഡ്‌ പേയ്‌മെന്റ്‌സ്‌, (ബിഐപി) മുന്‍നിര ക്രെഡിറ്റ്‌ കാര്‍ഡ്‌ സേവന ദാതാക്കളായ അമേരിക്കന്‍ എക്‌സ്‌പ്രസ്‌ അവതരിപ്പിച്ചു. കോര്‍പ്പറേറ്റ്‌ കാര്‍ഡുമായി ബന്ധപ്പെടുത്തിയുള്ള ബിഐപി, പ്രോസസിങ്ങ്‌ ചെലവുകള്‍ വളരെയധികം വെട്ടികുറയ്‌ക്കുന്നു.
വ്യാപാരികള്‍ക്ക്‌ യഥാസമയം പണം നല്‍കികൊണ്ടുതന്നെ, ഡേയ്‌സ്‌ പേയബിള്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ്‌ (ഡിപിഒ) വര്‍ധിപ്പിക്കാന്‍ ബിഐപി, കമ്പനികളെ പ്രാപ്‌തമാക്കും. കമ്പനികളും വെണ്ടര്‍മാരും ഒരു ഡിജിറ്റല്‍ വ്യാപാര സര്‍ക്കിളില്‍ പങ്കാളികളാകുമ്പോള്‍ ചെക്കും ഡ്രാഫ്‌റ്റും വഴിയുള്ള ഇടപാടുകള്‍ ഇല്ലാതാകും. 
അതിവേഗം പണം നല്‍കാനും സ്വീകരിക്കാനും മാത്രമുള്ളതല്ല ഡിജിറ്റല്‍ ഇടപാടുകളെന്ന്‌ അമേരിക്കന്‍ എക്‌സ്‌പ്രസ്‌ ബാങ്കിംഗ്‌ കോര്‍പ്പറേഷന്‍ ഗ്ലോബല്‍ കോര്‍പ്പറേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ സാരു കൗശല്‍ പറഞ്ഞു.
പ്രോസസിംഗ്‌ ചെലവുകള്‍ കുറച്ചുകൊണ്ട്‌ ചെലവുകള്‍ കാര്യക്ഷമമായി നിയന്ത്രിക്കാനും ഇത്‌ പ്രയോജനപ്രദമാണ്‌. ഏകീകൃതമായ ഒറു മാസിക ഫയല്‍ കൊണ്ട്‌ റെക്കണ്‍സിലിയേഷന്‍ കൂടുതല്‍ എളുപ്പമാക്കാം. കൂടാതെ, ചെക്കുകളുടെ നടപടിക്രമങ്ങള്‍, തിരിച്ചുവരുന്ന മെയില്‍ കൈകാര്യം ചെയ്യല്‍, പണം ലഭിക്കാത്തതും റിഇഷ്യൂ ചെയ്‌തതുമായ ചെക്കുകളുടെ കൈകാര്യം മുതലായ കൂടുതല്‍ അദ്ധ്വാനമാവശ്യമുള്ള പ്രക്രിയകള്‍ ഒഴിവാക്കുകയും ചെയ്യാം.
ബിഐപി, വെന്‍ഡര്‍മാര്‍ക്ക്‌ അനുപമമായ സുരക്ഷ പ്രദാനം ചെയ്യുന്നു. കണക്കുകളുടെ വിവരം കമ്പനിയുടെ അഡ്‌മിനിസ്‌ട്രേറ്ററുടെ പക്കല്‍ സുരക്ഷിതമായിരിക്കും.
കോര്‍പ്പറേറ്റുകളില്‍ നിന്ന്‌ ദ്രുതഗതിയിലുള്ള ഇലക്‌ട്രോണിക്‌ പേയ്‌മെന്റ്‌, ആസൂത്രണം വഴി വെണ്ടര്‍മാരുടെ ഡെയ്‌സ്‌ സെയില്‍സ്‌ ഔട്ട്‌സ്റ്റാന്‍ഡിംഗ്‌ കുറക്കുന്നു. വെബ്‌ അധിഷ്‌ഠിതമായ ഈ സംവിധാനത്തില്‍, ഉപഭോക്താവിന്റെ പണമടവിന്റെ അന്വേഷണം ലഘൂകരിക്കുന്ന റെക്കണ്‍സിലിയേഷന്‍ റിപ്പോര്‍ട്ടിംഗും ഉള്‍പ്പെടുന്നു.

അത്തിയ ഷെട്ടി മേബലൈന്‍ ന്യൂയോര്‍ക്ക്‌ ബ്രാന്‍ഡ്‌ അംബാസഡര്‍




കൊച്ചി : മേബലൈന്‍ ന്യൂയോര്‍ക്കിന്റെ പുതിയ കോളോസല്‍ കാജല്‍, ബ്രാന്‍ഡ്‌ അംബാസഡര്‍ അത്തിയ ഷെട്ടി അവതരിപ്പിച്ചത്‌, വിസ്‌മയിപ്പിക്കുന്ന ബൈക്കര്‍ വേഷത്തില്‍. ബദാം കണ്ണുകള്‍ ഉള്ള അത്തിയ ബ്രാന്‍ഡ്‌ അംബാസഡര്‍ എന്നതിലുപരി മേബലൈന്‍ കോളോസല്‍ കാജലിന്റെ ആരാധിക കൂടിയാണ്‌.
ധൈര്യവും ആത്മവിശ്വാസവും തന്റെ രൂപഭാവങ്ങള്‍ക്ക്‌ കൃത്യമായ തീവ്രതയും ലഭ്യമാക്കുന്ന കോളോസല്‍ കാജലിന്റെ ആഡ്യത്വം വ്യക്തമാക്കാനാണ്‌ അവര്‍ ത്രസിപ്പിക്കുന്ന ബൈക്കറായി പ്രത്യക്ഷപ്പെട്ടത്‌.
ബ്ലാക്‌ഔട്ട്‌ ഫിറ്റില്‍ ജെന്‍ഡര്‍ വാര്‍പ്പു മോഡലുകളെ വെല്ലുവിളിക്കുകയായിരുന്നു ബൈക്കര്‍ അത്തിയ ഷെട്ടി.
24 മണിക്കൂറും മനോഹരമായും പുതുമ നഷ്‌ടപ്പെടാതെയും കണ്ണുകളെ കാത്തുസൂക്ഷിക്കുന്ന കോളോസല്‍ കാജലില്‍, ബ്ലാക്‌ ഫിക്‌സ്‌ ഫോര്‍മുലയാണുള്ളത്‌. കറുത്ത പാടുകള്‍ ഉണ്ടാക്കാത്ത വാട്ടര്‍പ്രൂഫ്‌ ആണ്‌ പുതിയ കാജല്‍. ദിവസം മുഴുവന്‍ കണ്ണിന്‌ കുളിര്‍മയും പരിചരണവും പുതുമയും ലഭ്യമാക്കുന്നത്‌ ഇതിലെ അലോവേരയും വിറ്റമിന്‍ സിയും ആണ്‌. വില 180 രൂപ.

ഫ്‌ളൈദുബായ്‌ എയര്‍ ട്രാവല്‍ ഹാക്കത്തോണ്‍



കൊച്ചി : ഫ്‌ളൈദുബായ്‌ സംഘടിപ്പിക്കുന്ന രണ്ടാമത്‌ എയര്‍ ട്രാവല്‍ ഹാക്കത്തോണ്‍ മാര്‍ച്ച്‌ 25ന്‌ ഹൈദരാബാദില്‍ നടക്കും. ഹൈദരാബാദിലെ സ്റ്റാര്‍ടപ്പായ ഹാക്‌മാനിയയുമായി ചേര്‍ന്നൊരുക്കുന്ന ഹാക്കത്തോണിന്‌ ഐഐഐടി-ഹൈദരാബാദിലെ സംരംഭകത്വ വിഭാഗത്തിന്റെ സഹകരണവുമുണ്ടാവും.

വിമാനയാത്ര കൂടുതല്‍ സൗകര്യപ്രദവും ആസ്വാദ്യകരവുമാക്കുന്നതിനാവശ്യമായ സാങ്കേതിക കണ്ടുപിടത്തങ്ങള്‍ക്ക്‌ വഴിയൊരുക്കാനാണ്‌ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന്‌ ഫ്‌ളൈദുബായ്‌ ചീഫ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രമേഷ്‌ വെങ്കട്ട്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടത്തിയ ഹാക്കത്തോണില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിയാത്മകത ദര്‍ശിക്കാന്‍ സാധിച്ചിരുന്നു. ഈ ആശയങ്ങള്‍ക്ക്‌ പ്രായോഗിക രൂപം നല്‍കുന്നതിനുള്ള ശ്രമത്തിലാണ്‌ ഫ്‌ളൈദുബായിയുടെ ഇന്ത്യയിലെ ഡവലപ്‌മെന്റ്‌ സെന്ററെന്ന്‌ രമേഷ്‌ വെങ്കട്ട്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 400-ലേറെ അപേക്ഷകളില്‍ നിന്ന്‌ 100 പേരെയാണ്‌ ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്‌. പെണ്‍കുട്ടികള്‍ മാത്രമടങ്ങുന്ന �ഫ്‌ളൈബോട്ട്‌� എന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇവര്‍ക്ക്‌ സമ്മാനമായി ദുബായില്‍ മൂന്ന്‌ ദിവസത്തെ വിനോദ യാത്രയാണ്‌ ലഭിച്ചത്‌. കൂടാതെ ഫ്‌ളൈദുബായ്‌ക്ക്‌ സര്‍വീസുള്ള വേറൊരു കേന്ദ്രം സന്ദര്‍ശിക്കാനും ഇവര്‍ക്ക്‌ അവസരമുണ്ട്‌. ഇത്തവണത്തെ വിജയികള്‍ക്ക്‌ ഹൈദരാബാദിലെ ഫ്‌ളൈദുബായ്‌ ഡവലപ്‌മെന്റ്‌ സെന്ററില്‍ ഇന്റേണ്‍ഷിപ്പും അവിടെ പുതിയ ആശയങ്ങള്‍ രൂപീകരിക്കാനുള്ള അവസരവുമാണ്‌ വാഗ്‌ദാനം ചെയ്യപ്പെടുന്നത്‌.

ഇതാദ്യമായി ഇത്തവണ ഹാക്കത്തോണിന്‌ മുന്‍പായി യുവ ഐടി വിദഗ്‌ധര്‍ക്കായി പഠന ക്യാമ്പും നടത്തപ്പെടുന്നുണ്ട്‌. വിമാനയാത്രാ രംഗത്തെക്കുറിച്ച്‌ ഇവര്‍ക്ക്‌ അറിവ്‌ പകരുന്ന പഠന ക്യാമ്പില്‍ ഫ്‌ളൈദുബായ്‌ അധികൃതരും സംബന്ധിക്കുന്നതാണ്‌. മാര്‍ച്ച്‌ 13-ാം തീയതിയാണ്‌ ക്യാമ്പെന്ന്‌ ഹാക്‌മാനിയയുടെ 23-കാരനായ സ്ഥാപകന്‍ രജത്‌ ഷാഹി പറഞ്ഞു.

ഹാക്കത്തോണ്‍ മാര്‍ച്ച്‌ 25ന്‌ രാവിലെ 9 മണിക്ക്‌ തുടങ്ങി അടുത്ത ദിവസം വൈകിട്ട്‌ 4 മണിക്ക്‌ സമാപിക്കുന്നതാണ്‌. ഹൈദരാബാദ്‌ ഐഐഐടി ക്യാമ്പസിലാണ്‌ ക്യാമ്പും ഹാക്കത്തോണും നടത്തപ്പെടുക.

ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഡവലപ്പര്‍മാര്‍ മാര്‍ച്ച്‌ 22 നകം ഒമരസലൃയമ്യ.രീാ എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. തെരഞ്ഞെടുക്കപ്പെട്ടവരെ എസ്‌എംഎസ്‌, ഇ-മെയില്‍ എന്നിവ വഴി വിവരമറിയിക്കുന്നതാണ്‌.

ഫ്‌ളൈദുബായി 5 പ്രതിവാര സര്‍വീസുകളാണ്‌ ഹൈദരാബാദില്‍ നിന്ന്‌ നടത്തുന്നത്‌. കൂടാതെ കൊച്ചി, അഹമ്മദാബാദ്‌, ചെന്നൈ, ഡല്‍ഹി, ലക്‌നോ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും സര്‍വീസ്‌ നടത്തി വരുന്നു.  

8000 കോടിയുടെ ബിസിനസുമായി ശ്രീറാം ഓട്ടോമാള്‍ പ്ലാറ്റ്‌ഫോംസ്‌




കൊച്ചി: പ്രീ ഓണ്‍ഡ്‌ വാഹനങ്ങളുടേയും ഉപകരണങ്ങളുടേയും ഇന്ത്യയിലെ ഏറ്റവും വലിയ വാങ്ങല്‍-വില്‍പന പ്ലാറ്റ്‌ഫോമിന്റെ ഉടമകളായ ശ്രീറാം ഓട്ടോമാള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഇടപാടുകളുടെ മൂല്യം 8000 കോടി കവിഞ്ഞു. പ്രവര്‍ത്തനത്തിന്റെ ആറുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 5.5 ലക്ഷം ഇടപാടുകളിലൂടെയാണ്‌ കമ്പനി 8000 കോടി രൂപയുടെ ഇടപാടു പൂര്‍ത്തിയാക്കിയത്‌. ഈ കാലയളവില്‍ 6.5 ലക്ഷം ഇടപാടുകാരെ നേടുവാനും കമ്പനിക്കു കഴിഞ്ഞു.
കമ്പനിയുടെ ആറാമതു വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു ഒറ്റ ദിവസം നടത്തിയ അറുപതിലധികം പ്രത്യേക മേളകളിലൂടെ അയ്യായിരത്തിലധികം വാഹനങ്ങളുടേയും ഉപകരണങ്ങളുടേയും വാങ്ങല്‍ വില്‍പന വഴി 100 കോടി രൂപയുടെ ഇടപാടു നടത്തി.
പ്രീ-ഓണ്‍ഡ്‌ വാഹനങ്ങളുടേയും ഉപകരണങ്ങളുടേയും രാജ്യത്തെ ഏറ്റവും വലിയ വാങ്ങല്‍-വില്‍ക്കല്‍ പ്ലാറ്റ്‌ഫോം എന്ന പേരില്‍ കമ്പനി ലിംകാ ബുക്ക്‌ ഓഫ്‌ റെക്കാര്‍ഡ്‌സില്‍ പ്രവേശിച്ചു. കൂടാതെ ഒരു ദിവസം ഏറ്റവും കൂടുതല്‍ ഫിസിക്കല്‍ ബിഡിംഗ്‌ നടന്ന പ്ലാറ്റ്‌ഫോം എന്ന നിലയിലും ലിംകാ ബുക്ക്‌ ഓഫ്‌ റെക്കാര്‍ഡ്‌സില്‍ പ്രവേശിച്ചിട്ടുണ്ട്‌.
കമ്പനിയുടെ ഭൗതികസാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അറുപത്തിയാറാമത്തെ ഓട്ടോമാള്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തുറന്നു. കേരളത്തില്‍ കൊല്ലം, എറണാകുളം, കോഴിക്കോട്‌ എന്നിവിടയങ്ങളില്‍ ശ്രീറാം ഓട്ടോമാളുകളുണ്ട്‌. 
കൂടാതെ രാജ്യത്ത്‌ എവിടെനിന്നും ലൈവായി ബിഡിംഗില്‍ പങ്കെടുക്കാന്‍ ഇടപാടുകാരെ സാധ്യമാക്കുന്ന ആപ്‌ `മൈ സാമില്‍ ആപ്‌' എന്ന മൊബൈല്‍ ബിഡിംഗ്‌ ആപ്ലിക്കേഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്‌. ലൈവ്‌ ബിഡിംഗ്‌, താല്‍പര്യമുള്ള വാഹനത്തില്‍ പ്രോക്‌സി ബിഡ്‌ നല്‍കുക, ഓണ്‍ലൈനായി പേമെന്റ്‌ നല്‍കുക, ഇടപാടുകാരുടെ രജിസ്‌ട്രേഷനും കെവൈസിയും അപ്‌ലോഡ്‌ ചെയ്യുക, കമ്പനിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ ലഭിക്കുക തുടങ്ങിയവയെല്ലാം ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
വന്‍ വളര്‍ച്ചയാണ്‌ കമ്പനി കഴിഞ്ഞ ആറുവര്‍ഷക്കാലത്ത്‌ നേടിയിട്ടുള്ളത്‌. ഓട്ടോ മാളുകളുടെ എണ്ണം നാലില്‍നിന്ന്‌ 66-ലേക്ക്‌ ഉയര്‍ന്നു. ഇടപാടുകള്‍ 46,000-ല്‍നിന്ന്‌ 5.5 ലക്ഷത്തിലേക്ക്‌ വളര്‍ന്നു. ബിഡിംഗില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50,000-ല്‍നിന്ന്‌ 6,50,000-ലേക്ക്‌ ഉയര്‍ന്നപ്പോള്‍ വാങ്ങലുകാരുടെ എണ്ണം 35,000ല്‍ നിന്ന്‌ മൂന്നു ലക്ഷമായി. ജീവനക്കാരുടെ എണ്ണം 440-ല്‍നിന്ന്‌ 700 ആയും വര്‍ധിച്ചു. ബിഡിംഗ്‌ പോര്‍ട്ടലുകളുടെ എണ്ണമിപ്പോള്‍ മൂന്നാണ്‌. ആറുവര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം അവാര്‍ഡുകളും അംഗീകാരങ്ങളുമാണ്‌ കമ്പനിയെ തേടിയെത്തിയത്‌.
സിഎസ്‌ആറിന്റെ ഭാഗമായി ഡ്രൈവര്‍മാരുടെ കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്‌ നല്‍കിവരുന്നു.`
`പ്രീ ഓണ്‍ഡ്‌ വാഹന വ്യവസായ മേഖല അസംഘടിത മേഖലയുടെ പിടയിലായിരുന്നു. സുതാര്യമായതും ആശ്രയിക്കാവുന്നതുമായ വിപണന രീതിയും അവിടെയില്ലായിരുന്നു. ശ്രീറാം ഓട്ടോമാളിന്റെ വരവ്‌ ഈ മേഖലയില്‍ വന്‍ മാറ്റത്തിനു വഴിയൊരുക്കി. സുതാര്യമായ ഒരു പ്ലാറ്റ്‌ഫോം ഇടപാടുകാര്‍ക്കു ലഭ്യമാക്കുവാനും കമ്പനിക്കു കഴിഞ്ഞെന്ന്‌'' ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട്‌ ഫിനാന്‍സ്‌ കമ്പനി മാനേജിംഗ്‌ ഡയറക്‌ടര്‍ ഉമേഷ്‌ റെവാങ്കര്‍ പറഞ്ഞു.
`` ചെറിയൊരു കാലയളവുകൊണ്ട്‌ ഇടപാടുകാരുടെ മാത്രമല്ല, ഓട്ടോ ഉത്‌പാദകര്‍, ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ട്രാന്‍സ്‌പോര്‍ട്ടേഴ്‌, ലീസിംഗ്‌ കമ്പനികള്‍, വെഹിക്കള്‍ അഗ്രിഗേറ്റേഴ്‌സ്‌, ഡീലര്‍മാര്‍, കോണ്‍ട്രാക്‌ടര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലെ ഏറ്റവും വിശ്വസ്‌തമായ ബ്രാന്‍ഡ്‌ ആയി ഉയരുവാന്‍ ശ്രീറാം ഓട്ടോമാളിനു സാധിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തെ പ്രവര്‍ത്തനം ഇതു ശരി വയ്‌ക്കുകയും ചെയ്യുന്നു.'' ശ്രീറാം ഓട്ടോമാള്‍ സിഇഒ സമീര്‍ മല്‍ഹോത്ര പറഞ്ഞു. 

റിലയന്‍സ്‌ ജിയോയ്‌ക്കും സാംസങിനും അന്താരാഷ്‌ട്ര മൊബൈല്‍ പുരസ്‌കാരം




കൊച്ചി: ; മൊബൈല്‍ മാര്‍ക്കറ്റുകളിലെ ഏറ്റവും മികച്ച മൊബൈല്‍ സേവന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ആഗോള പുരസ്‌ക്കാരത്തിന്‌ റിലയന്‍സ്‌ ജിയോയും, സാംസങും അര്‍ഹമായി. ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ്‌ കോണ്‍ഗ്രസ്സിലാണ്‌ ഇന്ത്യ പോലെ വളര്‍ന്നു വരുന്ന സമ്പത്‌ ഘടനയുള്ള രാജ്യത്ത്‌ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചതിനുള്ള അംഗീകാരം റിലയന്‍സ്‌ ജിയോയുടെ സേവനങ്ങള്‍ക്കും, സാംസങ്‌ ഇലക്‌ട്രോണിക്‌സിനുമായി നല്‍കിയത്‌. സാംസങ്‌ ഇലക്‌ട്രോണിക്‌സിന്റെ സാങ്കേതിക സഹായത്തോടെയാണ്‌ ഇന്ത്യയില്‍ ജിയോ എല്‍.ടി.ഇ. സംവിധാനം നടപ്പാക്കി വരുന്നത്‌. 
ഡിജിറ്റല്‍ ഇന്ത്യാ എന്ന പ്രധാന ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്നതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ റിലയന്‍സ്‌ ജിയോ കുടുംബത്തിലെ ഓരോ ജീവനക്കാര്‍ക്കുമുള്ള അംഗീകാരമായി ഈ ആഗോള പുരസ്‌കാരത്തെ കാണുന്നതായി ജിയോ പ്രസിഡന്റ്‌ ജ്യോതിന്ദ്ര താക്കര്‍ പറഞ്ഞു.

സോണി ബിബിസി എര്‍ത്ത്‌ ഇന്ത്യയില്‍ ഈ മാസം ആറു മുതല്‍

 

കൊച്ചി: സോണി ബിബിസി എര്‍ത്ത്‌ ഇന്ത്യയിലെത്തുന്നു. ഈ മാസം 6 മുതല്‍ ചാനല്‍ സംപ്രേഷണം ആരംഭിക്കും. സോണി പിക്‌ചേഴ്‌സ്‌ നെറ്റ്‌വര്‍ക്ക്‌ ഇന്ത്യയുടെയും (എസ്‌പിഎന്‍) ബിബിസി വേള്‍ഡ്‌വൈഡിന്റെയും സംയുക്ത സംരംഭമായ എംഎസ്‌എം വേള്‍ഡ്‌വൈഡ്‌ ഫാക്‌ച്വല്‍ മീഡിയയാണ്‌ പ്രീമിയം വിനോദ ചാനലായ സോണി ബിബിസി എര്‍ത്ത്‌ അവതരിപ്പിക്കുന്നത്‌. ബോളിവുഡ്‌ താരം കരീന കപൂര്‍ സോണി ബിബിസി എര്‍ത്തിന്റെ ഫീല്‍ അലൈവ്‌' ബ്രന്‍ഡ്‌ അംബാസഡറാണ്‌.
ഇന്ത്യയിലുടനീളമുള്ള എസ്‌പിഎന്നിന്റെ 500 ദശലക്ഷത്തിലധികം പ്രേക്ഷകരിലേക്ക്‌ ബാഫ്‌റ്റ അവാര്‍ഡ്‌ ജേതാവും ഇംഗ്ലീഷ്‌ പ്രകൃതി ശാസ്‌ത്രപണ്‌ഡിതനും എഴുത്തുകാരനും ടെലിവിഷന്‍ അവതാരകനുമായ സ്റ്റീവ്‌ ബാക്ക്‌ഷാല്‍, ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബെന്‍ ഫോഗ്‌ല്‍, പുരസ്‌കാരജേതാവായ ശാസ്‌ത്ര പത്രപ്രവര്‍ത്തകന്‍ ഡോ. മൈക്കല്‍ മോസ്‌ലി, അവതാരകനും ചലച്ചിത്രകാരനുമായ ഗോര്‍ഡണ്‍ ബ്യുക്കാനന്‍ തുടങ്ങിയവരടക്കമുള്ള മറ്റു പ്രമുഖ ബിബിസി താരങ്ങളെയും ചാനല്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കും. 


കരീന കപൂര്‍ ഖാന്‍, `ഫീല്‍ അലൈവ്‌' ബ്രാന്‍ഡ്‌ അംബാസഡര്‍, സോണി ബിബിസി എര്‍ത്തിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു

Wednesday, March 1, 2017

കൊച്ചി ബിനാലെ കലയുടെ വാണിജ്യവത്‌കരണം തടയുന്നു: നിരൂപകര്‍






കൊച്ചി: സമകാലീന കലയെ വാണിജ്യവത്‌കരിക്കാതിരിക്കാന്‍ കൊച്ചിമുസിരിസ്‌ ബിനാലെ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന്‌ രാജ്യത്തെ പ്രമുഖ സമകാലീന കലാ നിരൂപകര്‍ അഭിപ്രായപ്പെട്ടു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ്‌ ഫോര്‍ ആര്‍ട്ട്‌ ആന്‍ഡ്‌ ആര്‍ക്കിടെക്‌ച്ചറല്‍ ഹെറിറ്റേജ്‌ കണ്‍വീനര്‍ അഭയ്‌ മംഗള്‍ദാസ്‌ , ജോധ്‌പൂര്‍ ഫോര്‍ഡ്‌ മ്യൂസിയം ഡയറക്ടര്‍ കര്‍ണി സിംഗ്‌, ക്യൂറേറ്റര്‍ യാമിനി മേത്ത എന്നിവരാണ്‌ ബിനാലെ കണ്ടശേഷം പ്രശംസാ വാക്കുകള്‍ സമ്മാനിച്ചത്‌.

ബിനാലെയിലെ ജനാധിപത്യം തന്നെ ഏറെ ആകര്‍ഷിച്ചെന്ന്‌ അഭയ്‌ മംഗള്‍ദാസ്‌ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ എത്തിയ കലാകാരന്മാര്‍ക്ക്‌ തുല്യമായ സ്ഥാനമാണ്‌ ബിനാലെ നല്‍കിയത്‌. ആഗോള തലത്തിലുള്ള പ്രശസ്‌തി മാനദണ്ഡമാക്കി കലാകാരന്മാര്‍ക്ക്‌ പരിഗണന നല്‍കുന്ന പതിവ്‌ കൊച്ചി ബിനാലെയില്‍ കാണാനില്ല. അതുതന്നെ ഏറെ ആശ്വാസം പകരുന്നതാണെന്നും അഭയ്‌ ചൂണ്ടിക്കാട്ടി. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താത്ത ദ്വീപിലേക്കു വന്ന അനുഭൂതിയാണ്‌ ബിനാലെയിലെത്തുമ്പോഴെന്ന്‌ അദ്ദേഹം പറഞ്ഞു. അഭയ്‌ കഴിഞ്ഞ രണ്ടു ലക്കം ബിനാലെയ്‌ക്കുമെത്തിയിരുന്നു.

കൊച്ചി ബിനാലെയുടെ സാര്‍വദേശീയമായ സ്വഭാവം തന്നെ ആകര്‍ഷിച്ചെന്ന്‌ ക്യൂറേറ്റര്‍ യാമിനി മേത്ത പറഞ്ഞു. ജനനം, ജീവിതം, മരണം എന്നിവയിലൂടെയാണ്‌ പ്രമേയങ്ങള്‍ കടന്നു പോകുന്നത്‌. കലാസ്വാദകരെക്കൂടാതെ പൊതുജനങ്ങളെക്കൂടി ബിനാലെ ആകര്‍ഷിക്കുന്നു. ബിനാലെ വേദികളുടെ പരിസരം പ്രധാനഘടകമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. കലാസ്വാദനത്തിനൊപ്പം മാനസികോല്ലാസവും ബിനാലെ വേദികളിലൂടെ ലഭിക്കുന്നുണ്ടെന്ന്‌ യാമിനി പറഞ്ഞു.

ചരിത്രസ്‌മാരകങ്ങളെ സമകാലീന കലയുടെ കേന്ദ്രങ്ങളാക്കി എങ്ങിനെ മാറ്റാമെന്നതിന്റെ ഉദാഹരണമാണ്‌ കൊച്ചി ബിനാലെയെന്ന്‌ ജോധ്‌പൂര്‍ മ്യൂസിയം ഡയറക്ടര്‍ കര്‍ണി സിംഗ്‌ പറഞ്ഞു. ആളൊഴിഞ്ഞ പഴയ പാണ്ടികശാലകളും കെട്ടിടവളപ്പുകളുമാണ്‌ ഇന്ന്‌ ബിനാലെ വേദികളാകുന്നത്‌. കൊച്ചി ബിനാലെയില്‍നിന്ന്‌ ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശവാസികളുടെ പങ്കാളിത്തമാണ്‌ കൊച്ചി ബിനാലെയെ വ്യത്യസ്‌തമാക്കുന്നത്‌. ലോകത്തിന്റെ ഏതു ഭാഗത്തുള്ള കലാപ്രദര്‍ശനങ്ങളിലും പ്രാദേശികപ്രാതിനിധ്യം കുറവാണ്‌. എന്നാല്‍ കൊച്ചിയിലെ ഏതൊരാള്‍ക്കും ബിനാലെ എന്തെന്നറിയാം. അതില്‍ ഭൂരിഭാഗവും ബിനാലെ കണ്ടിട്ടുള്ളവരാണെന്നും കര്‍ണി സിംഗ്‌ നിരീക്ഷിച്ചു.

ബിസിനസ്‌ കൊച്ചി : സെഡാന്‍ ആഢംബര വിഭാഗത്തില്‍ പുതിയ ചരിത്രമെഴുതി മെഴ...

ബിസിനസ്‌ കൊച്ചി : സെഡാന്‍ ആഢംബര വിഭാഗത്തില്‍ പുതിയ ചരിത്രമെഴുതി മെഴ...:  ആദ്യത്തെ മെയ്‌ഡ്‌ ഇന്‍ ഇന്ത്യ ലോംഗ്‌ വീല്‍ ബേസ്‌ ന്യൂ ഇ-ക്ലാസ്‌ ഇന്ത്യക്കു വേണ്ടി മാത്രമായി ഇന്ത്യയില്‍ നിര്‍മ്മിച്ച മെഴ്‌സിഡസ്‌...

കോള്‍ഗേറ്റ്‌ ദന്താരോഗ്യ മാസാചരണത്തിന്‌ മികച്ച പ്രതികരണം




കൊച്ചി : കോള്‍ഗേറ്റും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനും (ഐഡിഎ) സംയുക്തമായി സംഘടിപ്പിച്ച ദന്താരോഗ്യ മാസാചരണത്തിന്‌ മികച്ച പ്രതികരണം. കീപ്പ്‌ ഇന്ത്യ സ്‌മൈലിംഗ്‌ എന്നതായിരുന്നു ദന്താരോഗ്യ മാസാചരണത്തിന്റെ 13-ാം പതിപ്പിന്റെ പ്രധാന വിഷയം. 1100-ലേറെ നഗരങ്ങളിലായി 34000 ഐഡിഎ ദന്തരോഗ വിദഗ്‌ദ്ധര്‍ ആറു ദശലക്ഷം പേരെയാണ്‌ സൗജന്യ ദന്തപരിശോധനയ്‌ക്ക്‌ വിധേയരാക്കിയത്‌.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ദന്ത വിജ്ഞാനം ലഭ്യമാക്കുക, ദന്തപരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കുക, ആരോഗ്യകരമായ ദന്തശീലങ്ങള്‍ പഠിപ്പിക്കുക എന്നീ പരിപാടികള്‍ ദന്താരോഗ്യ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
സ്‌കൂളുകള്‍, മാളുകള്‍, ആര്‍മി കാന്റീനുകള്‍, റസിഡന്‍സ്‌ അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു സൗജന്യ ദന്തപരിശോധന ക്യാമ്പുകള്‍. 158 സ്‌കൂളുകളില്‍ നിന്നുള്ള 97430 സ്‌കൂള്‍ കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. 206873 പേരാണ്‌ മൊബൈല്‍ ക്യാമ്പുകളില്‍ പരിശോധനയ്‌ക്ക്‌ വിധേയരായത്‌.
ഇന്ത്യന്‍ ജനതയുടെ ദന്ത പരിചരണ ശീലങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കോള്‍ഗേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ്‌ സൗജന്യ ദന്തപരിശോധന ക്യാമ്പുകളെന്ന്‌ കോള്‍ഗേറ്റ്‌ - പാമോലീവ്‌ (ഇന്ത്യ) ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഐസം ബചലാനി പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനുമായി (ഒഎച്ച്‌എം) സഹകരിച്ച്‌ നടത്തിവരുന്ന സുപ്രധാന പരിപാടികളില്‍ ഒന്നാണ്‌ ഓറല്‍ ഹെല്‍ത്ത്‌ മന്ത്‌ (ഒഎച്ച്‌എം). 
എല്ലാ പ്രായത്തിലുമുള്ള ആളുകളിലും ദന്ത പരിചരണത്തിനുള്ള അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ 13 വര്‍ഷമായി ഓരോ വര്‍ഷവും രണ്ട്‌ മാസം നീളുന്ന ഓറല്‍ ഹെല്‍ത്ത്‌ മന്ത്‌ പ്രോഗ്രാം ഐഡിഎ-യും കോള്‍ഗേറ്റും ചേര്‍ന്ന്‌ നടത്തിവരുന്നതായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.അശോക്‌ ധോബ്ലെ പറഞ്ഞു.

100 ദമ്പതികള്‍ക്കൊപ്പം വാലന്റൈന്‍സ്‌ ദിനം ആഘോഷിച്ചു


കല്യാണ്‍ ജൂവലേഴ്‌സ്‌ ഭാഗ്യശാലികളായ 100 ദമ്പതികള്‍ക്കൊപ്പം വാലന്റൈന്‍സ്‌ ദിനം ആഘോഷിച്ചു

കൊച്ചി: വിശ്വാസ്യതനേടിയ പ്രമുഖ ആഭരണനിര്‍മാതാക്കളായ കല്യാണ്‍ ജൂവലേഴ്‌സ്‌ വാലന്റൈന്‍സ്‌ ദിനത്തോടനുബന്ധിച്ചുള്ള ഭാഗ്യനറുക്കെടുപ്പില്‍ വിജയികളായ നൂറ്‌ ദമ്പതികള്‍ക്കായി ബ്രാന്‍ഡ്‌ അംബാസിഡറും ബോളിവുഡ്‌ താരവുമായ സോനം കപൂറിനൊപ്പം ദുബായില്‍ ആഘോഷപരിപാടികള്‍ ഒരുക്കി. ഇന്ത്യ, യുഎഇ, കുവൈറ്റ്‌, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കല്യാണ്‍ ജൂവലേഴ്‌സ്‌ ഉപയോക്താക്കളില്‍ നിന്നാണ്‌ വിജയികളെ തെരഞ്ഞെടുത്തത്‌. കേരളത്തില്‍ നിന്നുള്ള 6 പേരുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന്‌ 60 പേര്‍ക്കാണ്‌ ദുബായിലേക്ക്‌ പറക്കാനും സോനം കപൂറിനൊപ്പം ആഘോഷപരിപാടികളില്‍ പങ്കെടുക്കാനും കല്യാണ്‍ അവസരമൊരുക്കിയത്‌. 
വിസ്‌മയകരമായ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി കല്യാണ്‍ ജൂവലേഴ്‌സ്‌ തെരഞ്ഞെടുത്ത 200 പേര്‍ക്കൊപ്പം ചെലവഴിക്കുന്നതിനും അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ സോനം കപൂര്‍ പറഞ്ഞു. ബ്രാന്‍ഡ്‌ അംബാസിഡര്‍മാര്‍ എന്ന നിലയില്‍ വളരെ അപൂര്‍വമായി മാത്രമേ ബ്രാന്‍ഡിന്റെ ഉപയോക്താക്കളുമായി നേരിട്ട്‌ ഇടപെടാന്‍ അവസരം ലഭിക്കാറുള്ളൂ; അത്‌ തന്നെയാണ്‌ ഈ സായാഹ്നത്തിന്റെ പ്രത്യേകത. പങ്കെടുത്ത എല്ലാവര്‍ക്കും എന്നും നിലനില്‍ക്കുന്ന ഓര്‍മ്മകളും അനുഭവങ്ങളും സമ്മാനിച്ചതാണ്‌ ഈ ആഘോഷമെന്ന്‌ സോനം ചൂണ്ടിക്കാട്ടി.
ഹൃദയാകൃതിയിലുള്ള പെന്‍ഡന്റുകളുടെയും കമ്മലുകളുടെയും മാലകളുടെയും ആശ്ചര്യപ്പെടുത്തുന്ന ശേഖരമാണ്‌ സ്‌നേഹത്തിന്റെ സീസണെ വരവേല്‍ക്കാന്‍ കല്യാണ്‍ ജൂവലേഴ്‌സ്‌ അവതരിപ്പിച്ചത്‌. വാലന്റൈന്‍സ്‌ ശേഖരത്തില്‍നിന്നും ആഭരണങ്ങള്‍ വാങ്ങിയ ഭാഗ്യശാലികളായ ഉപയോക്താക്കള്‍ക്ക്‌ സോനം കപൂറിനൊപ്പം ദുബായില്‍ ആശംസകള്‍ അറിയിക്കാനുള്ള അവസരവും നല്‌കിയിരുന്നു. 
ഉപയോക്താക്കള്‍ക്ക്‌ വ്യത്യസ്‌തമായ അനുഭവം ലഭ്യമാക്കുന്നതിനാണ്‌ സോനം കപൂറിനെ ദുബായിലേയ്‌ക്ക്‌ ക്ഷണിച്ചതെന്ന്‌ കല്യാണ്‍ ജൂവലേഴ്‌്‌സ്‌ ചെയര്‍മാന്‍ ആന്റ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ടി എസ്‌ കല്യാണരാമന്‍ പറഞ്ഞു. ഡിജിറ്റല്‍ മാധ്യമങ്ങളുടെ വളര്‍ച്ചയിലൂടെ താരങ്ങളെ അടുത്തുകാണാന്‍ കൂടുതല്‍ അവസരങ്ങളൊരുങ്ങുന്നുണ്ട്‌. അത്‌ ഒരു പടികൂടി കടന്ന്‌ താരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനും കല്യാണ്‍ ബ്രാന്‍ഡ്‌ അനുഭവം സ്വന്തമാക്കാനുമുള്ള അവസരമാണ്‌ ഇതുവഴി ലഭിച്ചതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഗ്രീന്‍ലാം എക്‌സ്‌ക്ലൂസീവ്‌ ഷോറൂം കൊച്ചിയില്‍




കൊച്ചി: ലോകത്തെ മൂന്ന്‌ പ്രമുഖ ലാമിനേറ്റ്‌ ഉല്‍പ്പാദകരിലൊന്നായ ഗ്രീന്‍ലാം ഇന്‍ഡസ്‌ട്രീസ്‌ കൊച്ചിയില്‍ എക്‌സ്‌ക്ലൂസീവ്‌ ഷോറും തുറക്കുന്നു. എളമക്കരയിലെ പുന്നക്കലിലാണ്‌ ഗ്രീന്‍ലാം എക്‌സ്‌പീരിയന്‍സ്‌ സെന്റര്‍ എന്ന പേരില്‍ പുതിയ ഷോറും ആരംഭിക്കുന്നത്‌. ഗ്രീന്‍ലാമിന്റെയും ന്യൂമിക ബ്രാന്‍ഡിന്റെയും ഫുള്‍സൈസ്‌ ലാമിനേറ്റ്‌ ഷീറ്റുകള്‍ ഈ കേന്ദ്രത്തിലുണ്ടാകും. ഗ്രീന്‍ലാമിന്റെ സംസ്ഥാനത്തെ ആദ്യ എക്‌സ്‌ക്ലൂസീവ്‌ ഷോറൂമാണിത്‌. 
ഏഷ്യയിലെ ഏറ്റവും വലിയ ലാമിനേറ്റ്‌ കമ്പനിയായ ഗ്രീന്‍ലാം ഇന്‍ഡസ്‌ട്രീസിന്‌ ഒരു ബ്രാന്‍ഡ്‌ എന്ന നിലയില്‍ മെട്രോ നഗരങ്ങളില്‍ നിന്നും ലഭിച്ച മികച്ച സ്വീകരണമാണ്‌ രണ്ട്‌, മൂന്ന്‌ തലത്തിലെ നഗരങ്ങളിലേക്ക്‌ കൂടി ഉപഭോക്തൃ അടിത്തറ വ്യാപിപ്പിക്കുന്നതിന്‌ വഴിയൊരുക്കിയത്‌. ആര്‍ക്കിടെക്ക്‌റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ എന്നിവരെയാണ്‌ ഗ്രീന്‍ലാം എക്‌സ്‌പീരിയന്‍സ്‌ സെന്റര്‍ പ്രധാനമായും ലക്ഷ്യമിടുക. 
ഇന്ത്യയിലെ റീട്ടെയില്‍ അടിത്തറ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ ഷോറും ആരംഭിക്കുന്നതെന്നും ഉപഭോക്താക്കളിലേക്ക്‌ കൂടുതല്‍ അടുക്കുന്നതിനുള്ള ചുവടുവയ്‌പ്പാണിതെന്നും ഗ്രീന്‍ലാം ഇന്‍ഡസ്‌ട്രീസിന്റെ രാജ്യത്തെ മേധാവി അനുജ്‌ സംഗല്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്തൃ സംതൃപ്‌തിയാണ്‌ കമ്പനിയുടെ മറ്റൊരു പ്രധാന ഉദ്ദേശമെന്നും അവര്‍ക്ക്‌ മുഴുവന്‍ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ കാണാന്‍ അവസരമൊരുക്കുകയാണെന്നും അദേഹം പറഞ്ഞു. 
രണ്ടു ദശകത്തെ അനുഭവ സമ്പത്തുമായി ഗ്രീന്‍ലാം ഇന്ത്യയിലും വിദേശ വിപണിയിലും രാജ്യാന്തര ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നു. പ്രതലങ്ങളെ സൗന്ദര്യവല്‍ക്കരിക്കുന്നതില്‍ പേരുകേട്ട ബ്രാന്‍ഡിന്‌ 100ലധികം രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്‌. ഡെക്കറേറ്റീവ്‌ ലാമിനേറ്റ്‌, ഡെക്കറേറ്റീവ്‌ വെനീറുകള്‍, വാതിലുകള്‍, വോള്‍ പേപ്പറുകള്‍, വുഡ്‌ ഫ്‌ളോറുകള്‍ തുടങ്ങിയവയാണ്‌ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.greenlamindustries.com സന്ദര്‍ശിക്കുക. 

ഫ്‌ളൈടെക്‌സ്റ്റ്‌ സെയിന്‍ ഗ്രൂപ്പുമായി ധാരണയില്‍




കൊച്ചി: മധ്യേഷ്യയിലും ആഫ്രിക്കയിലും മൊബൈല്‍ ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ സെയിന്‍ ഗ്രൂപ്പിന്‌ ഉപഭോക്തൃ സേവന മേഖലയില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്താനായി ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈടെക്‌സ്റ്റ്‌ പിന്തുണ നല്‍കും. ഇതിനായി തങ്ങള്‍ സെയിന്‍ ഗ്രൂപ്പുമായി ധാരണയിലെത്തിയതായി ഉപഭോക്തൃ സ്ഥിതി വിവരക്കണക്കുകള്‍ വിശകലനം ചെയ്യുന്ന മേഖലയിലെ പ്രമുഖ സോഫ്‌റ്റ്‌ വെയര്‍ കമ്പനിയായ ഫ്‌ളൈടെക്‌സ്റ്റ്‌ ബാഴ്‌സലോണയില്‍ വെളിപ്പെടുത്തി. തങ്ങളുടെ സി.വി.എം. സൊല്യൂഷനിലൂടെ ഉപഭോക്താക്കളെ സംബന്ധിച്ച്‌ ആഴത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കുകയും കൂടുതല്‍ മികവുറ്റ സേവനങ്ങള്‍ നല്‍കാന്‍ സെയിന്‍ ഗ്രൂപ്പിനെ സഹായിക്കുകയും ചെയ്യുമെന്നും ഫ്‌ളൈടെക്‌സ്റ്റ്‌ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക്‌ വ്യക്തിഗത സേവനങ്ങള്‍ നല്‍കുന്ന രീതിയില്‍ അതിവേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായിക്കുന്നതാണ്‌ ഫ്‌ളൈടെക്‌സ്റ്റിന്റെ സി.വി.എം. സൊല്യൂഷന്‍.
നൂതന ടെക്‌നോളജികളുപയോഗിച്ച്‌ ഉപഭോക്താക്കളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ മനസിലാക്കി അവര്‍ക്ക്‌ ഉചിതമായ, മികവുറ്റ അനുഭവങ്ങള്‍ നല്‍കുക എന്നതാണ്‌ സെയിന്‍ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന്‌ ഇതിനേക്കുറിച്ച്‌ പ്രതികരിക്കവേ കമ്പനിയുടെ ചീഫ്‌ കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഡുന്‍കന്‍ ഹോവാര്‍ഡ്‌ അഭിപ്രായപ്പെട്ടു. ഫ്‌ളൈടെക്‌സ്റ്റിന്റെ സൊല്യൂഷന്‍സ്‌ തങ്ങളുടെ 47 ദശലക്ഷം ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ വ്യക്തിഗത സേവനങ്ങള്‍ നല്‍കാനും ഇതു സഹായിക്കുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സെയിന്‍ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ മുന്നേറ്റത്തിന്റെ പാതയില്‍ അവരുമായി സഹകരിക്കാന്‍ ഫ്‌ളൈടെക്‌സ്‌റ്റിന്‌ ഏറെ ആഹ്ലാദമുണ്ടെന്ന്‌ ഫ്‌ളൈടെക്‌സ്റ്റ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍ ഡോ. വിനോദ്‌ വാസുദേവന്‍ പറഞ്ഞു. സ്ഥായിയായ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ സെയിന്‍ ഗ്രൂപ്പിനു പ്രദാനം ചെയ്യുന്നതിനായി ദീര്‍ഘകാലത്തേക്കുള്ള സഹകരണമാണു തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജര്‍മന്‍ നിര്‍മിത ഹീറ്റ്‌ പമ്പുമായി ബണ്ട്‌ സോളാര്‍




കൊച്ചി : മുന്‍നിര സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ ബണ്ട്‌ സോളാര്‍ , ജര്‍മന്‍ കമ്പനി ഗ്ലെന്‍ ഡിംപ്ലക്‌സിന്റെ ഹീറ്റ്‌ പമ്പ്‌ കേരള വിപണിയില്‍ അവതരിപ്പിച്ചു. ഗ്ലെന്‍ ഡിംപ്ലക്‌സുമായി സഹകരിച്ച്‌ ബണ്ട്‌-ഡിംപ്ലക്‌സ്‌ എന്ന ബ്രാന്‍ഡ്‌ നാമത്തിലാണ്‌ ഹീറ്റര്‍ പമ്പ്‌, ബണ്ട്‌ സോളാര്‍ വിപണിയിലിറക്കുന്നത്‌. തുടക്കത്തില്‍ ഇറക്കുമതി ചെയ്‌ത യൂണിറ്റുകളാണ്‌ കമ്പനി വില്‍പ്പന നടത്തുന്നത്‌. പാര്‍ട്‌സുകള്‍ ഇറക്കുമതി ചെയ്‌ത്‌ ഹീറ്റ്‌ പമ്പ്‌ അസംബിള്‍ ചെയ്‌ത്‌ നിര്‍മിക്കാനും പരിപാടിയുണ്ട്‌.
വീടിനുള്ളിലെ വായുവിന്റെ ചൂട്‌ ഉപയോഗപ്പെടുത്തിയാണ്‌ ഹീറ്റ്‌ പമ്പ്‌ വെള്ളം ചൂടാക്കുന്നത്‌. ഡീസല്‍ ബോയ്‌ലറിനെ അപേക്ഷിച്ച്‌ മൂന്നിലൊന്ന്‌ ഊര്‍ജം മതി ഇതിന്‌. ഇലക്ട്രിക്‌ ഗീസറുമായി താരതമ്യം ചെയ്യുമ്പോള്‍ നാലിലൊന്ന്‌ ഊര്‍ജം മാത്രമാണ്‌ ഹീറ്റ്‌ പമ്പ്‌ ഉപയോഗിക്കുന്നത്‌. ഹീറ്റ്‌ പമ്പിന്റെ ഉപോല്‍പ്പന്നം തണുത്ത വായുവാണ്‌. ഇത്‌ മുറികള്‍ ശീതീകരിക്കാന്‍ ഉപയോഗിക്കാം.
സോളാര്‍ ഘടകം ബന്ധിപ്പിക്കാനുള്ള സൗകര്യവും ബണ്ട്‌ഡിംപ്ലക്‌സ്‌ ഹീറ്റ്‌ പമ്പുകളില്‍ നല്‍കിയിട്ടുണ്ട്‌. മൂന്ന്‌ താപനിലകള്‍ ഹീറ്റ്‌ പമ്പില്‍ ക്രമീകരിക്കാം. റിമോട്ട്‌ കണ്‍ട്രോള്‍ മുഖേനയോ സ്‌മാര്‍ട്ട്‌ഫോണ്‍ ആപ്പ്‌ ഉപയോഗിച്ചോ ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം. ഉപയോഗം അനായാസമാക്കുന്ന ടച്ച്‌ സ്‌ക്രീന്‍ നിയന്ത്രണ സംവിധാനവും ഹീറ്റ്‌ പമ്പില്‍ നല്‍കിയിട്ടുണ്ട്‌. കാഴ്‌ചയ്‌ക്ക്‌ ഭംഗിയുള്ള രൂപകല്‍പ്പനയാണ്‌. വലുപ്പവും കൂടുതലില്ല. ടവര്‍ എസി വയ്‌ക്കാനുള്ള സ്ഥലം മതി ഹീറ്റ്‌ പമ്പിനും.
പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന സമാനലക്ഷ്യമാണ്‌ ഇരുകമ്പനികള്‍ക്കുമെന്ന്‌ ഗ്ലെന്‍ ഡിംപ്ലക്‌സ്‌ ഇന്റര്‍നാഷണല്‍ സെയില്‍സ്‌ ഡയറക്ടര്‍ വോക്കര്‍ റൂള്‍ പറഞ്ഞു.
വളരെ കുറഞ്ഞ അളവില്‍ ഊര്‍ജം ഉപയോഗിച്ച്‌ ചൂടുവെള്ളം ഉണ്ടാക്കാനുള്ള സംവിധാനമാണ്‌ ഹീറ്റ്‌ പമ്പ്‌ എന്ന്‌ ബണ്ട്‌ സോളാര്‍ ഇന്ത്യയുടെ മാനേജിങ്‌ ഡയറക്ടര്‍ ചന്ദ്രശേഖര്‍ ഷെട്ടി പറഞ്ഞു. 
ഒരു കുടുംബത്തിന്റെ ഉപയോഗത്തിന്‌ വര്‍ഷം മുഴുവന്‍ ചൂടുവെള്ളം നല്‍കാന്‍ ഹീറ്റ്‌ പമ്പിനു കഴിയും. ജലം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ 70 ശതമാനവും അന്തരീക്ഷവായുവില്‍ നിന്ന്‌ സ്വീകരിക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം ഹീറ്റ്‌ പമ്പിനു നന്നേ കുറവാണ്‌. 
വിവിധ ശേഷിയിലുള്ള ബണ്ട്‌ ഡിംപ്ലക്‌സ്‌ ഹീറ്റ്‌ പമ്പുകള്‍ക്ക്‌ 2.50 ലക്ഷം രൂപ മുതല്‍ 3.40 ലക്ഷം രൂപ വരെയാണ്‌ വില. ഇതിന്‌ രണ്ട്‌ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ വാറന്റിയുണ്ട്‌. ബണ്ട്‌ സോളാര്‍ ഇന്ത്യയാണ്‌ ഇതിന്റെ സര്‍വീസ്‌ നടത്തുക. ഇരുപതുവര്‍ഷത്തേലേറെയായി തകരാര്‍രഹിത പ്രവര്‍ത്തനം കാഴ്‌ചവച്ച്‌ കഴിവുതെളിയിച്ചിട്ടുള്ള ഉത്‌പന്നമാണ്‌ ഗ്ലെന്‍ ഡിംപ്ലക്‌സിന്റെ ഹീറ്റ്‌ പമ്പ്‌.

സിംഗപ്പൂരിനും സില്‍ക്ക്‌ എയറിനുമൊപ്പം പ്രണയം ആഘോഷിച്ച്‌ ബദ്രിനാഥും ദുല്‍ഹാനിയയും




മുംബൈ: സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പ്രാദേശിക വിഭാഗമായ സില്‍ക്ക്‌ എയറും ബോളിവുഡ്‌ ചിത്രമായ ബദ്രിനാഥ്‌ കി ദുല്‍ഹാനിയയ്‌ക്കു വേണ്ടി നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്‍സുമായി സഹകരിക്കുന്നു. ചിത്രത്തിലെ ഗാനരംഗങ്ങളും നിര്‍ണായകമായ പല രംഗങ്ങളും സിംപൂരിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ശശാങ്ക്‌ ഖയ്‌ത്താന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം മാര്‍ച്ച്‌ 10ന്‌ ഇന്ത്യയില്‍ തിയേറ്ററുകളിലെത്തും. ബോളിവുഡ്‌ താരങ്ങളായ ആലിയ ഭട്ടും വരുണ്‍ ധവാനുമാണ്‌ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്‌.
ദീപാവലി നാളുകളിലായിരുന്നു ഷൂട്ടിങ്‌ എങ്കിലും ആലിയയും വരുണും സിംപ്പൂരിലെ ചിത്രീകരണം ഏറെ ആസ്വദിച്ചു. വിവിധ സ്ഥലങ്ങളില്‍ ഭക്ഷണത്തിനും ഷോപ്പിങിനും വിനോദങ്ങള്‍ക്കും മറ്റും ലഭിച്ച ആനുകൂല്യങ്ങള്‍ താരങ്ങളെ ഞെട്ടിച്ചു. നഗരത്തിലെ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സൗഹൃദ പെരുമാറ്റം അവരില്‍ മതിപ്പുണ്ടാക്കി. ഒരു നഗരം എന്ന നിലയില്‍ വിവിധ ഷൂട്ടിങുകള്‍ക്ക്‌ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി നല്‍കുന്നുണ്ടായിരുന്നു. ബോളിവുഡ്‌ സിനിമകള്‍ക്ക്‌ പറ്റിയ മികച്ചൊരു ഷൂട്ടിങ്‌ ലൊക്കേഷനായി സിംഗപ്പൂര്‍ തുടരുകയാണ്‌.
ബഹുമുഖ സംസ്‌കാരത്തോടൊപ്പം നഗരത്തിന്റെ ആധുനിക വൈബ്രന്‍സി കൂടി അനുഭവപ്പെടുന്ന നഗരമാണ്‌ സിംഗപ്പൂരെന്ന്‌ സംവിധായകന്‍ ശശാങ്ക്‌ ഖൈത്താന്‍ പറഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ബദ്രിക്കും വൈദേഹിക്കും അനുകൂലമായ അന്തരീക്ഷമാണ്‌ ഇവിടെയെന്നും സിംഗപ്പൂര്‍ വെറുമൊരു ഷൂട്ടിങ്‌ ലൊക്കേഷന്‍ മാത്രമല്ല കഥയിലെ പ്രധന കേന്ദ്രമായി തന്നെ മാറുകയാണെന്നും ശശാങ്കന്‍ പറഞ്ഞു.
ബദ്രിനാഥ്‌ കി ദുല്‍ഹാനിയയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ചിത്രത്തിലെ പ്രണയവും ആഹ്‌ളാദകരമായ ജീവിതവും ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആസ്വാദ്യകരമായിരിക്കുമെന്നും സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ്‌ ദക്ഷിണേഷ്യ, മധ്യപൂര്‍വ്വേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളുടെ റീജണല്‍ ഡയറക്‌ടറായ ജി.ബി.ശ്രീധര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ബോളിവുഡ്‌ സിംഗപ്പൂരിനെയും ഇന്ത്യന്‍ സമൂഹത്തെയും തമ്മില്‍ വൈകാരികമായി അടുപ്പിക്കാന്‍ തുടങ്ങിയിട്ടെന്നും ബദ്രി-വൈദേഹി എന്നീ കഥാപാത്രങ്ങളിലൂടെ ഇന്ത്യന്‍ സമൂഹം സിംഗപ്പൂരിന്റെ വൈവിധ്യങ്ങള്‍ നിറഞ്ഞ അനുഭവങ്ങള്‍ ഒരിക്കല്‍ കൂടി പങ്കുവയ്‌ക്കുമെന്നും ചിത്രത്തിന്റെ ഇതിവൃത്തത്തിനനുസൃതമായി ഇന്ത്യന്‍ സഞ്ചാരികള്‍ സിംഗപ്പൂരുമായുള്ള പ്രണയം തുടരുമെന്നും അവധിക്കാലം അവിസ്‌മരണീയമാക്കാന്‍ ഇവിടെ വീണ്ടും വരുമെന്നും പ്രതീക്ഷിക്കുന്നതായി അദേഹം കൂട്ടിച്ചേര്‍ത്തു.
ആലിയ അവതരിപ്പിക്കുന്ന കഥാപാത്രം സിംഗപ്പൂരിലെത്തുന്നതോടെ മാറുകയാണ്‌. പ്രാദേശിക എയര്‍ലൈനായ സില്‍ക്ക്‌ എയര്‍ ഈ മാറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്‌. ചിത്രത്തിന്റെ ഒഫീഷ്യല്‍ എയര്‍ലൈന്‍ പാര്‍ട്ട്‌നര്‍ കൂടിയാണ്‌ സില്‍ക്ക്‌ എയര്‍.
ബോളിവുഡ്‌ പ്രൊജക്‌റ്റുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സില്‍ക്ക്‌ എയറിന്റെ പ്രധാന വിപണികളിലൊന്നാണ്‌ ഇന്ത്യയെന്നും അതുകൊണ്ടു തന്നെ വളരെ പ്രാധാന്യത്തോടെയാണ്‌ പ്രൊജക്‌റ്റിനെ കാണുന്നതെന്നും സില്‍ക്ക്‌ എയറിന്റെ ഇന്ത്യയ്‌ക്കു വേണ്ടിയുള്ള ജനറല്‍ മാനേജര്‍ ജഗദീഷ്‌ ഭോജ്‌വാനി പറഞ്ഞു. ഈ സഹകരണം കൂടുതല്‍ ഇന്ത്യന്‍ യാത്രക്കാരെ തങ്ങളിലേക്ക്‌ അടുപ്പിക്കുമെന്നാണ്‌ വിശ്വസിക്കുന്നതെന്നും പറഞ്ഞു. 
നിലവില്‍ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളില്‍ സില്‍ക്ക്‌ എയറിനും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനും പ്രവര്‍ത്തനങ്ങളുണ്ട്‌. 

സെഡാന്‍ ആഢംബര വിഭാഗത്തില്‍ പുതിയ ചരിത്രമെഴുതി മെഴ്‌സിഡസ്‌-ബെന്‍സ്‌ അവതരിപ്പിക്കുന്നു



 ആദ്യത്തെ മെയ്‌ഡ്‌ ഇന്‍ ഇന്ത്യ ലോംഗ്‌ വീല്‍ ബേസ്‌ ന്യൂ ഇ-ക്ലാസ്‌

ഇന്ത്യക്കു വേണ്ടി മാത്രമായി ഇന്ത്യയില്‍ നിര്‍മ്മിച്ച മെഴ്‌സിഡസ്‌ ബെന്‍സിന്റെ ആദ്യ ലോംഗ്‌ വീല്‍ ബേസ്‌ (ഘണആ) റൈറ്റ്‌ ഹാന്‍ഡ്‌ ഡ്രൈവ്‌ ഇ-ക്ലാസ്‌

� ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആഢംബര എക്‌സിക്യൂട്ടീവ്‌ സെഡാനാണ്‌ ഇക്ലാസ്‌ സെഡാന്‍ | ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന മെഴ്‌സിഡസ്‌ കാറുകളുടെ ആകെ വില്‍പ്പനയുടെ ഏകദേശം 34% ത്തിലധികമാണ്‌ ഇവയുടെ വില്‍പ്പന.
� ഇന്ത്യയില്‍, ഇന്ത്യക്കു വേണ്ടി ആദ്യമായി നിര്‍മ്മിക്കപ്പെടുന്ന കാറാണ്‌ പുതിയ ഇ-ക്ലാസിന്റെ ലോംഗ്‌ വീല്‍ ബേസ്‌ പതിപ്പ്‌. വിപണിയില്‍ അവതരിച്ച ശേഷം തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ പുതുതലമുറ കാര്‍. 
� മെഴ്‌സിഡസ്‌ ബെന്‍സിന്റെ ആദ്യ ഇന്ത്യ സ്‌പെസിഫിക്‌ കാര്‍. പുതിയ ഇ-ക്ലാസ്‌ ലോംഗ്‌ വീല്‍ ബേസിന്റെ ആര്‍എച്ച്‌ഡി പതിപ്പ്‌ പുറത്തിറങ്ങുന്ന ഏക രാജ്യമാണ്‌ ഇന്ത്യ. 48 മാസങ്ങള്‍കൊണ്ടാണ്‌ പുതിയ ഇ-ക്ലാസ്‌ വികസിപ്പിച്ചിരിക്കുന്നത്‌. 
� അത്ഭുതകരമായ പ്രവര്‍ത്തനമികവ്‌: 190 സണ (258 വു) പവറും 620 ചാ ടോര്‍ക്കും 1600 ൃുാ കുറഞ്ഞ ടോര്‍ക്കും ലഭ്യമാകുന്ന 2987 രര ഢ6 ഡീസല്‍ എന്‍ജിനാണ്‌ ഋ 350 റ യിലുള്ളത്‌. 0 100 സാ/വ ശി 6.6 ലെരെ വേഗവും. 

� ഇ-ക്ലാസില്‍ ആദ്യമായി: എയര്‍ ബോഡി കണ്‍ട്രോള്‍ | ചോഫര്‍ പാക്കേജ്‌ | 37 ഡിഗ്രി വരെ ചരിവുള്ള റിയര്‍ സീറ്റുകള്‍ | 9ഏ -ട്രോണിക്‌ ട്രാന്‍സ്‌മിഷന്‍ | ബര്‍മെസ്‌റ്റര്‍ണ്ണ സറൗണ്ട്‌ സിസ്‌റ്റം | ഉയര്‍ന്ന റെസല്യൂഷനും പ്രകാശമേറിയ ഡിസ്‌പ്ലേയുമുള്ള വീതിയേറിയ പുതുതലമുറ 12.3 ഇഞ്ച്‌ സ്‌ക്രീനമുള്ള പാര്‍ക്കിംഗ്‌ പൈലറ്റ്‌, സ്റ്റാന്‍ഡേര്‍ഡായി | 64 കളര്‍ ലൈറ്റ്‌നിംഗ്‌ 

� ഇന്റലിജന്റ്‌ സര്‍വീസ്‌ പാക്കേജുകള്‍: രണ്ടു വര്‍ഷത്തേക്ക്‌ 64,700 രൂപയിലാരംഭിക്കുന്ന കുറഞ്ഞ ഉടമസ്ഥത ചെലവ്‌ (കോസ്റ്റ്‌ ഓഫ്‌ ഓണര്‍ഷിപ്പ്‌) | 45 സര്‍വീസ്‌ പാക്കേജുകള്‍ | ആഢംബര കാര്‍ വിപണിയില്‍ പരിധിയില്ലാത്ത മൈലേജ്‌ ആദ്യമായി
� `മൈ മേഴ്‌സിഡസ്‌ മൈ സര്‍വീസ്‌'' പ്രോഗ്രാമിലൂടെ ഉപഭോക്താക്കള്‍ക്ക്‌ കുറഞ്ഞ ഉടമസ്ഥത ചെലവും കുറഞ്ഞ മെയ്‌ന്റനന്‍സ്‌ ചെലവും ലഭ്യമാക്കുന്നു. പുതിയ ഇ-ക്ലാസിനായി തടസരഹിത സൗജന്യ ഓണ്‍ലൈന്‍ സര്‍വീസ്‌ അപ്പോയ്‌മെന്റ്‌ ബുക്കിംഗും ലഭ്യമാണ്‌.
� മെഴ്‌സിഡസ്‌-ബെന്‍സ്‌ ഋ 200 ന്റെ വില ഃഃഃ ലക്ഷവും ഋ 350 റ ന്‌്‌ ഃഃഃ ലക്ഷവുമാണ്‌ വില (എക്‌സ്‌-ഷോറൂം മുംബൈ).
മുംബൈ: പുതിയ ഇ-ക്ലാസ്‌ ആഢംബര ബിസിനസ്‌ സെഡാന്റെ റൈറ്റ്‌ ഹാന്‍ഡ്‌ ഡ്രൈവ്‌ (ആര്‍എച്ച്‌ഡി) ലോംഗ്‌ വീല്‍ ബേസ്‌ (ഘണആ) പതിപ്പ്‌ ഇതാദ്യമായി അവതരിപ്പിച്ചുകൊണ്ട്‌ ഇന്ത്യയിലെ ഏറ്റവും വലിയ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്‌-ബെന്‍സ്‌ ആഢംബര എക്‌സിക്യൂട്ടീവ്‌ സെഡാന്‍ വിഭാഗത്തില്‍ പുതിയ മാറ്റത്തിന്‌ തുടക്കമിടുന്നു. തുടക്കം മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന, ഇന്ത്യക്കു വേണ്ടിയുള്ള വാഹനമായിരിക്കും ഈ ഇന്റലിജന്റ്‌ ബിസിനസ്‌ സെഡാന്‍. ആഗോള തലത്തില്‍ 13 ദശലക്ഷം യൂണിറ്റുകള്‍ വില്‍ക്കപ്പെട്ട ഇ-ക്ലാസും എസ്റ്റേറ്റുമാണ്‌ മെഴ്‌സിഡസ്‌-ബെന്‍സിന്റെ ബെസ്റ്റ്‌ സെല്ലിംഗ്‌ വാഹനങ്ങള്‍. ഉയര്‍ന്ന ഗുണനിലവാരമുള്ള സവിശേഷതകളുള്ള പുതിയ ഇ-ക്ലാസ്‌ നിര്‍മ്മാണ വൈദഗ്‌ധ്യത്തിന്റെ ഉത്തമ ആവിഷ്‌ക്കാരവും മെഴ്‌സിഡസ്‌-ബെന്‍സിന്‌ ഇണങ്ങുന്ന ആധുനിക ആഢംബര ഗുണങ്ങള്‍ പ്രതിഫലിപ്പിക്കുന്നതുമാണ്‌. പത്താം തലമുറയിലെത്തി നില്‍ക്കുന്ന പുതിയ ഇ-ക്ലാസ്‌ സെഡാന്‍, ഡ്രൈവിംഗ്‌ പെര്‍ഫോമന്‍സും സമാനതകളില്ലാത്ത ആഢംബരവും സുഖവും സമര്‍ഥമായി സംയോജിപ്പിക്കുന്ന സമഗ്ര ആഢംബര ബിസിനസ്‌ സെഡാനാണ്‌. കൂടാതെ ഈ സെഗ്‌്‌മെന്റിലെ ഏറ്റവും സ്ഥലവിസ്‌തൃതിയുള്ള റിയര്‍ ക്യാബിന്‍ എന്ന മേ�യും പ്രകടിപ്പിക്കുന്നു. മെഴ്‌സിഡസ്‌-ബെന്‍സ്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ ആന്‍ഡ്‌ സിഇഒ റോളണ്ട്‌ ഫോള്‍ഗറാണ്‌ പുതിയ ഘണആ ഇ-ക്ലാസ്‌ അവതരിപ്പിച്ചത്‌.

രണ്ടു ദശാബ്ദക്കാലത്തോളം വ്യാപിച്ചു കിടക്കുന്ന സമ്പന്നമായ ചരിത്രവും ഇന്ത്യന്‍ റോഡുകളില്‍ 34,000 ത്തോളം യൂണിറ്റുകളിലധികം ഉപയോഗിക്കപ്പെടുന്നതുമായ പുതിയ ഇ-ക്ലാസ്‌ ഞങ്ങളുടെ ഉത്‌പന്ന നിരയില്‍ വളരെ പ്രധാനപ്പെട്ടതും മെഴ്‌സിഡസ്‌-ബെന്‍സ്‌ ഇന്ത്യയുടെ ഉത്‌പാദന തന്ത്രവൈദഗ്‌ധ്യത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതുമാണെന്ന്‌ മെഴ്‌സിഡസ്‌-ബെന്‍സ്‌ ഇന്ത്യ എംഡി ആന്‍ഡ്‌ സിഇഒ റോളണ്ട്‌ ഫോള്‍ഗര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഇ-ക്ലാസ്‌ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും ഡ്രൈവര്‍മാരെ ഉപയോഗിക്കുന്നവരാണ്‌. അതിനാല്‍ ഇന്ത്യയില്‍ പുതിയ ഇ-ക്ലാസിന്‌ ലോംഗ്‌ വീല്‍ ബേസ്‌ അവതരിപ്പിക്കാനുള്ള തീരുമാനം സ്വാഭാവികമായിരുന്നു. അതുവഴി ആഢംബര എക്‌സിക്യൂട്ടീവ്‌ വിഭാഗത്തില്‍ പുതിയ ചരിത്രം കുറിക്കാനാണ്‌ ഞങ്ങള്‍ ലക്ഷ്യമിടുന്നത്‌. പുതിയ ഇ-ക്ലാസിന്റെ റൈറ്റ്‌ ഹാന്‍ഡ്‌ ഡ്രൈവ്‌ ലോംഗ്‌ വീല്‍ബേസ്‌ പതിപ്പ്‌ ലോകത്ത്‌ ഇന്ത്യയില്‍ മാത്രമായിരിക്കും ലഭ്യമാകുക. 48 മാസങ്ങള്‍ കൊണ്ടാണ്‌ ഈ മികച്ച വാഹനം വികസിപ്പിച്ചിരിക്കുന്നത്‌. 'ഉപഭോക്താക്കള്‍ക്ക്‌ മികച്ച ഉപഭോക്തൃ അനുഭവം' സമ്മാനിക്കുന്നതിന്റെ ഭാഗമായി അവരുടെ പ്രിയപ്പെട്ട്‌ ആഢംബര ബിസിനസ്‌ സെഡാന്‍ അവതരണത്തിന്റെ ആദ്യ ദിനം മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച, ഇന്ത്യക്കു വേണ്ടി നിര്‍മ്മിച്ച വാഹനമായായിരിക്കും വിപണിയിലെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ലോംഗ്‌ വീല്‍ ബേസ്‌ ഇ-ക്ലാസിന്റെ ഉത്‌പാദനം ആരംഭിക്കുന്നതോടെ മെയ്‌ഡ്‌ ഇന്‍ ഇന്ത്യ ഉത്‌പന്നങ്ങളുടെ നിര തുടര്‍ന്നും വിപുലമാക്കുമെന്നും അതുവഴി ഏറ്റവും മികച്ച എക്‌സിക്യൂട്ടീവ്‌ സെഡാന്റെ നിരവധിയായ നൂതന സാങ്കേതിക മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുകയാണെന്നും മെഴ്‌സിഡസ്‌-ബെന്‍സ്‌ കാര്‍സ്‌, പ്രൊഡക്ഷന്‍ ആന്‍ഡ്‌ സപ്ലൈ ചെയ്‌ന്‍ മാനേജ്‌മെന്റ്‌ ഡിവിഷണല്‍ ബോര്‍ഡ്‌ അംഗം മാര്‍ക്കസ്‌ ഷെഫര്‍ വിശദമാക്കി. ഒന്‍പത്‌ വ്യത്യസ്‌ത മോഡലുകളുടെ പതിപ്പുകള്‍ പ്രദേശത്തെ ആവശ്യമനുസരിച്ച്‌ ഉയര്‍ന്ന നിലവാരത്തില്‍ നിര്‍മ്മിച്ച പുനെ ഞങ്ങളുടെ ഏറ്റവും മികച്ച ബഹുമുഖ നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നായും മെഴ്‌സിഡസ്‌-ബെന്‍സ്‌ കാറുകളുടെ കാര്യക്ഷമായ ആഗോള ഉത്‌പാദന ശൃഖലയിലെ പ്രധാന ഭാഗമായും മാറിയിരിക്കുകയാണ്‌. പുനെയിലെ മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും കഠിന പ്രയത്‌നവും അര്‍പ്പണ ബോധവും മൂലമാണ്‌ ഈ വിജയഗാഥ സാധ്യമാതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ ലോംഗ്‌ വീല്‍ബേസ്‌ ഇ-ക്ലാസ്‌ യഥാര്‍ഥത്തില്‍ മികവിന്റെ ഉത്തമ ആവിഷ്‌ക്കാരമാണെന്ന്‌ ഫോള്‍ഗര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ഇ-ക്ലാസ്‌ വിസമയിപ്പിക്കുന്ന ഡ്രൈവ്‌ സാധ്യമാക്കുകയും ഡ്രൈവിംഗ്‌ പെര്‍ഫോമന്‍സ്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതുറപ്പാക്കുന്നതും ഏറ്റവും ആഢംബര പൂര്‍ണ്ണമായ റിയര്‍ ക്യാബിന്‍ അനുഭവവും ഡ്രൈവറെ വയ്‌ക്കുന്നവര്‍ക്ക്‌ സമാനതകളില്ലാത്ത ആഢംബര സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതുമാണ്‌. 64,700 രൂപയിലാരംഭിക്കുന്ന മത്സരക്ഷമതയേറിയ സര്‍വീസ്‌ പാക്കേജുകള്‍ ഉപഭോക്താക്കള്‍ക്ക്‌ ഉയര്‍ന്ന മൂല്യ അനുപാതം നല്‍കുകയും ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ ഉടമസ്ഥതാ ചെലവ്‌ സാധ്യമാക്കി മേഖലയില്‍ പുതിയ തുടക്കം കുറിക്കുകയുമാണ്‌. ഇന്ത്യയിലെ ബിസിനസ്‌ സെഡാന്‍ വിഭാഗത്തില്‍ പുതിയ ലോംഗ്‌ വീല്‍ബേസ്‌ ഇ-ക്ലാസ്‌ വിജയഗാഥ തുടരുമെന്ന്‌ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന ഉത്‌പന്ന സവിശേഷതകള്‍: 
ലോംഗ്‌ വീല്‍ബേസ്‌: 
ഇന്ത്യക്കു വേണ്ടി, ഇന്ത്യയില്‍ നിര്‍മ്മിച്ച പുതിയ ഇ-ക്ലാസിന്റെ ലോംഗ്‌-വീല്‍ബേസ്‌ പതിപ്പ്‌ ഏറ്റവും മികച്ച ആഢംബര എക്‌സിക്യൂട്ടീവ്‌ സെഡാന്‍ വിഭാഗത്തിലെ നിരവധി നൂതന സാങ്കേതികാശയങ്ങള്‍ അവതരിപ്പിക്കുകയും ഉന്നത നിലവാരമുള്ള കൂടുതല്‍ സ്ഥലവിസ്‌തൃതിയുള്ള റിയര്‍ കംപാര്‍ട്ട്‌മെന്റ്‌ ലഭ്യമാക്കുകയും ചെയ്യുന്നു. ലോകത്തിലെ ഇ-ക്ലാസ്‌ സെഡാന്റെ രണ്ടു വീല്‍ബേസുകളും (3079 മില്ലിമീറ്ററുകള്‍) നീളം (5063 മില്ലിമീറ്ററുകള്‍) 140 മില്ലിമീറ്റര്‍ വര്‍ധിപ്പിച്ചിരിക്കുന്നു. യാത്രക്കാര്‍ക്ക്‌ 134 മില്ലിമീറ്റര്‍ അധിക ലെഗ്‌റൂമാണ്‌ ആഢംബര സെഡാന്റെ റിയര്‍ കംപാര്‍ട്ട്‌മെന്റില്‍ സജ്ജമാക്കിയിരിക്കുന്നത്‌.

പ്രൗഢിയേറിയ ബാഹ്യഭാഗവും ഡിസൈന്‍ ഘടകങ്ങളും:
� എല്‍ഇഡി ഹെഡ്‌ലാംപുകളും ടെയ്‌ല്‍ ലാംപുകളും | പനോരമിക്‌ സണ്‍റൂഫ്‌ |
17 ഇഞ്ച്‌ ലൈറ്റ്‌ അലോയ്‌ വീലുകള്‍
� റിയര്‍ ഡിസൈന്‍ സവിശേഷതകള്‍: ക്രോം ട്രിം | റിയര്‍ ബംപര്‍ ഇന്‍സേര്‍ട്ട്‌സ്‌ ബ്ലാക്ക്‌ ഡിഫ്യൂസര്‍-ലുക്ക്‌ ഫിനിഷ്‌ | ഫുള്‍ എച്ച്‌ഡി ടെയ്‌ല്‍ ലൈറ്റുകള്‍ | ബംപറിലേക്ക്‌ സംയോജിപ്പിച്ചിട്ടുള്ള രണ്ട്‌ ഫിക്‌സഡ്‌ ടെയ്‌ല്‍ പൈപ്പ്‌ ട്രിം എലമെന്റ്‌സ്‌ | ഇ-ക്ലാസിനു വേണ്ടി മാത്രമായുള്ള ഇല്യുമിനേഷന്‍ | സിംഗിള്‍-പീസ്‌ ഡിസൈന്‍ | ക്രിസ്റ്റല്‍ ലുക്ക്‌ നല്‍കുന്ന ഇല്യുമിനേഷന്‍.

ആവേശമുണര്‍ത്തുന്ന ഉള്‍വശത്തെ സവിശേഷതകള്‍:
� ആംബിയന്റ്‌ ലൈറ്റിംഗ്‌: 64 നിറങ്ങളും ലൈറ്റിംഗ്‌ മൂഡിനനുസരിച്ച്‌ അഞ്ച്‌ ഡിമ്മിംഗ്‌ ലെവലുകളും
� ലോകത്തില്‍ ആദ്യം: സ്‌റ്റിയറിംഗ്‌ വീലില്‍ ടച്ച്‌-സെന്‍സിറ്റീവ്‌ ടച്ച്‌ കണ്‍ട്രോള്‍സ്‌
� റിയര്‍ വിന്‍ഡോയ്‌ക്കായി ഇലക്ട്രിക്‌ സണ്‍ ബ്ലൈന്‍ഡ്‌ |ആദ്യമായി: 37 ഡിഗ്രി 
റിക്ലയ്‌നര്‍ (ചരിവുള്ള) റിയര്‍ സീറ്റുകള്‍
സമാനതകളില്ലാത്ത ഡ്രൈവിംഗ്‌ ഡൈനാമിക്‌സ്‌:
ീ എയര്‍ ബോഡി കണ്‍ട്രോള്‍-ഇന്ത്യയില്‍ ഇ-ക്ലാസിന്‌ ആദ്യമായി (ഋ 350 റ)
ീ 9ഏ ട്രോണിക്‌: 9 സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍
ീ ഡൈനാമിക്‌ സെലക്ട്‌ ഡ്രൈവ്‌ (ഋ, ഇ, ട, ട+, ക) -എന്‍ജിന്‍ പ്രതികരണത്തെ സ്വാധീനിക്കുന്നു, ട്രാന്‍സ്‌മിഷന്റെ ഋടജണ്ണ, ഷിഫ്‌റ്റ്‌ സവിശേഷതകള്‍
ങ്ങ എയര്‍ ബോഡ്‌ കണ്‍ട്രോളുള്ള സസ്‌പെന്‍ഷന്‍ (ഇ, ട, ട+)
ങ്ങ സ്റ്റിയറിംഗ്‌ (ഇ, ട, ട+) - `ട` ലും `ട+` ലുമുള്ള കൂടുതല്‍ നേരിട്ടുള്ള സ്റ്റിയറിംഗ്‌ അനുപാതം വാഹനത്തിന്റെ ചുറുചുറുക്ക്‌ ശ്രദ്ധേയമാംവിധം വര്‍ധിപ്പിക്കുന്നു.
ഏറ്റവും ആധുനികമായ ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സംവിധാനം:
� മികച്ച പ്രവര്‍ത്തനക്ഷമതയുള്ള 13 സ്‌പീക്കറുകളോടു കൂടിയ ബര്‍മെസ്‌റ്റര്‍ണ്ണ സറൗണ്ട്‌ സിസ്‌റ്റം. (ഋ 350 റ)
� കമാന്‍ഡ്‌ ഓണ്‍ലൈന്‍ സ്‌റ്റാന്‍ഡേര്‍ഡായി
� ടച്ച്‌പാഡ്‌: കൈവിരലുകളുടെ സൂചനകള്‍ക്കനുസരിച്ച്‌ സ്വാഭാവികമായ പ്രവര്‍ത്തനം
� ലോകത്തില്‍ ആദ്യം: സ്‌റ്റിയറിംഗ്‌ വീലിലെ ടച്ച്‌-സെന്‍സിറ്റീവ്‌ ടച്ച്‌ കണ്‍ട്രോള്‍സ്‌
� ഇ-ക്ലാസില്‍ ആദ്യമായി ഉയര്‍ന്ന റെസല്യൂഷനും പ്രകാശമേറിയ ഡിസ്‌പ്ലേയുമുള്ള പുതുതലമുറ 12.3 ഇഞ്ച്‌ സ്‌ക്രീന്‍
� സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍ പാക്കേജ്‌ ആപ്പിള്‍ കാര്‍പ്ലേയിലും� ആന്‍ഡ്രോയ്‌ഡ്‌ ഓട്ടോയിലും പ്രവര്‍ത്തിക്കും.
സമാനതകളില്ലാത്ത സുഖവും സൗകര്യവും: 
� പനോരമിക്‌ സ്ലൈഡിംഗ്‌ റൂഫ്‌
� തെര്‍മോട്രോണിക്‌ ഓട്ടോമാറ്റിക്‌ ക്ലൈമറ്റ്‌ കണ്‍ട്രോള്‍
� മെമ്മറി പാക്കേജ്‌- ഫ്രണ്ട്‌, റിയര്‍ സീറ്റുകള്‍ (ഋ 350 റ)
� ഇ-ക്ലാസില്‍ ആദ്യമായി: കംഫര്‍ട്ട്‌ ഹെഡ്‌റെസ്റ്റോടു കൂടിയ മെമ്മറി റിയര്‍ സീറ്റുകള്‍
പുതിയ നിലവാരം സൃഷ്ടിക്കുന്ന സുരക്ഷ, സഹായ സംവിധാനങ്ങള്‍
� ഇഎസ്‌പിണ്ണ 
� ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള എല്‍ഇഡി ഹെഡ്‌ലാംപുകള്‍ 
� പ്രീ-സേഫ്‌ണ്ണ
� ആദ്യമായി: ആക്ടീവ്‌ പാര്‍ക്കിംഗ്‌ അസിസ്റ്റ്‌ പാര്‍ക്ക്‌ട്രോണികും കാഴ്‌ചാ സഹായികളുമുള്ള (ഋ 350 റ യ്‌ക്ക്‌ 360 ഡിഗ്രി ക്യാമറ) പാര്‍ക്കിംഗ്‌ പൈലറ്റ്‌.
� അഡാപ്‌ടീവ്‌ ബ്രേക്ക്‌ ലൈറ്റുകള്‍
� ഡ്യുവല്‍ ഫ്രണ്ട്‌ എയര്‍ ബാഗുകള്‍, ഫ്രണ്ട്‌ സൈഡ്‌ എയര്‍ ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ ബാഗുകള്‍, ഡ്രൈവര്‍ക്കായി നീ ബാഗ്‌ (ആകെ 7)

സാങ്കേതിക സവിശേഷതകള്‍:

ചലം ഋഇഹമ ൈുെലര െഋ 350 റ ഋ 200
അൃൃമിഴലാലി/േിീ. ീള ര്യഹശിറലൃ െഢ6 കിഹശില/4
ചൗായലൃ ീള ്‌മഹ്‌ല െുലൃ ര്യഹശിറലൃ 4 4
ഠീമേഹ റശുെഹമരലാലി േ(രര) 2987 1991
ജീംലൃ സണ(വു) @ ൃുാ 190 (258) @ 3400 135 (184) @ 5500
ഠീൃൂൗല (ചാ @ ൃുാ) 620 @ 16002400 300 @ 12004000
അരരലഹലൃമശേീി (സാ/വ) ()െ 6.6 8.5
ഠീു ുെലലറ (ഗാ/വ) 250 240

ആഢംബര കാര്‍ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ ചെലവിലുള്ള ഉടമസ്ഥത:
ഇന്ത്യന്‍ ബ്ലൂ ബുക്കിന്റെ റെസിഡ്യുവല്‍ വാല്യു അനാലിസിസ്‌ ഓഫ്‌ ലക്ഷ്വറി കാര്‍ സെഗ്‌്‌മെന്റ്‌ റിപ്പോര്‍ട്ട്‌ 2016 പ്രകാരം, ഇതേ വിഭാഗത്തിലുള്ള മറ്റു കാറുകളെ അപേക്ഷിച്ച്‌ മെഴ്‌സിഡസ്‌-ബെന്‍സിനാണ്‌ ഏറ്റവും കുറഞ്ഞ ശരാശരി മെയ്‌ന്റനന്‍സ്‌ ചെലവുള്ളത്‌. ഉപഭോക്താക്കള്‍ക്ക്‌ അധിക മൂല്യ അനുപാതം ലഭ്യമാകുന്ന, താങ്ങാവുന്നതും സൗകര്യപ്രദവുമായ സര്‍വീസ്‌ പാക്കേജുകളുമായാണ്‌ പുതിയ ലോംഗ്‌ വീല്‍ ബേസ്‌ ഇ-ക്ലാസ്‌ എത്തുന്നത്‌. ഉപഭോക്താവിന്റെ ആവശ്യങ്ങളുടെയും താത്‌പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിവിധ പ്രായത്തിലുള്ളവര്‍ക്കും മൈലേജകള്‍ക്കും വിവിധ സര്‍വീസ്‌ പാക്കേജുകളാണ്‌ പുതിയ ലോംഗ്‌ വീല്‍ബേസ്‌ ഇ-ക്ലാസില്‍ അവതരിപ്പിച്ചിട്ടുള്ളത്‌. പെട്രോള്‍ വേരിയന്റിന്‌ 64,700 രൂപ മുതലും ഡീസല്‍ വേരിയന്റിന്‌ 94,400 രൂപ മുതലുമാണ്‌ രണ്ടു വര്‍ഷത്തേക്കുള്ള സ്റ്റാന്‍ഡേര്‍ഡ്‌ പാക്കേജുകളുടെ നിരക്ക്‌. മെയ്‌ന്റനന്‍സുമായി ബന്ധപ്പെട്ട ജോലികളെല്ലാം അടങ്ങുന്ന മൈലേജ്‌ പരിധിയില്ലാത്തതാണ്‌ (ആഢംബര കാര്‍ വിഭാഗത്തില്‍ ആദ്യമായി) ഈ പുതിയ സ്റ്റാന്‍ഡേര്‍ഡ്‌ പാക്കേജുകള്‍. വ്യത്യസ്‌ത ഓപ്‌ഷനുകള്‍ നല്‍കുന്നതും ഫ്‌ളെക്‌സിബിളുമായ ഇത്തരം ഉപഭോക്തൃ കേന്ദ്രീകൃത പാക്കേജുകള്‍ തടസരഹിത ഉടമസ്ഥതാനുഭവം നല്‍കുന്നതും വില്‍പ്പന തീയതി മുതല്‍ 10 വര്‍ഷം വരെ നീണ്ടു നില്‍ക്കുന്നതുമാണ്‌. പുതിയ ലോംഗ്‌ വീല്‍ബേസ്‌ ഇ-ക്ലാസിന്റെ കുറഞ്ഞ മെയ്‌ന്റനന്‍സ്‌ ചെലവ്‌ ഉടമസ്ഥത ചെലവ്‌ ഗണ്യമായി കുറയ്‌ക്കുകയും ഇന്ത്യയിലെ ആഢംബര കാര്‍ വിഭാഗത്തില്‍ പുതിയ തുടക്കം കുറിക്കുന്നതുമാണ്‌.

പുതിയ ലോംഗ്‌ വീല്‍ബേസ്‌ ഇ-ക്ലാസിന്റെ തദ്ദേശീയ നിര്‍മ്മാണം:

മെഴ്‌സിഡസ്‌-ബെന്‍സിന്റെ പുനെയിലെ ലോകനിലവാരത്തിലുള്ള നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്‌പാദിപ്പിച്ച പുതിയ ലോംഗ്‌ വീല്‍ബേസ്‌ ഇ-ക്ലാസിന്റെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും, മുഴുവന്‍ മൂല്യ ശ്രേണിക്കും ബാധകമായ, മെഴ്‌സിഡസ്‌-ബെന്‍സിന്റെ കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ്‌. ജര്‍മ്മനിയിലെ സിന്‍ഡെല്‍ഫിന്‍ഗെനിലുള്ള ആഢംബര കാറുകളുടെ മികവിന്റെ കേന്ദ്രവും മെഴ്‌സിഡസ്‌-ബെന്‍സ്‌ ഇന്ത്യയിലെ സഹപ്രവര്‍ത്തകരും തമ്മിലുള്ള വിവര വിനിമയവും നിര്‍മ്മാണത്തില്‍ സംഭാവന നല്‍കിയിട്ടുണ്ട്‌. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ സിന്‍ഡെല്‍ഫിന്‍ഗെന്നിലെ ജീവനക്കാരുടെ സഹായവും ലഭ്യമാക്കിയിരുന്നു. പുതിയ ലോംഗ്‌ വീല്‍ബേസ്‌ ഇ-ക്ലാസിന്റെ ഘടകങ്ങള്‍ സയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെ കസ്റ്റമൈസ്‌ഡ്‌ വാഹന നിര്‍മ്മാണത്തിന്റെ വര്‍ധിക്കുന്ന പ്രചാരത്തെക്കുറിച്ചുള്ള വിശദീകരണവും നടന്നിരുന്നു. നിരവധി ഉപകരണ വൈവിധ്യവും സുരക്ഷ, സഹായ സംവിധാനങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഓരോ വാഹനവും സവിശേഷമായിരിക്കുമെന്നു വ്യക്തമാക്കുന്നു.




ഹോണ്ട ആക്‌ടിവ 4ജി മോഡല്‍ അവതരിപ്പിച്ചു




കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടേഴ്‌സ്‌ 2016ല്‍ ലോകത്ത്‌ ഏറ്റവുമധികം വില്‍പ്പന കുറിച്ച ആക്‌ടിവയുടെ പുതിയ മോഡല്‍ അവതരിപ്പിച്ചു. നാലാം തലമുറയിലേക്ക്‌ ഉയര്‍ത്തിയ 110സിസി ഓട്ടോമാറ്റിക്‌ സ്‌കൂട്ടറായി ആക്‌ടിവ 4ജിയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.
ഇന്ത്യന്‍ ടൂവീലര്‍ വ്യവസായ രംഗത്ത്‌ ഏറ്റവും വേഗത്തില്‍ വളരുന്ന വിഭാഗമായി 110 സിസി സ്‌കൂട്ടര്‍ മാറുന്ന ഘട്ടത്തിലാണ്‌ ഹോണ്ട, ആക്‌ടിവയുടെ പുതിയ പതിപ്പ്‌ ഇറക്കുന്നത്‌. ഓട്ടോമാറ്റിക്‌ സ്‌കൂട്ടര്‍ വിഭാഗത്തില്‍ വിപണിയുടെ 58 ശതമാനവും ഹോണ്ട കയ്യടക്കിയിരിക്കുന്നു. 
ഒന്നര കോടി ഇന്ത്യന്‍ കുടുംബങ്ങളുടെ വിശ്വാസത്തലൂന്നിയാണ്‌ ഹോണ്ട ആക്‌ടിവ വില്‍പ്പനയില്‍ ലോകത്ത്‌ ഒന്നാം സ്ഥാനത്തെത്തുന്ന ഇന്ത്യയിലെ ആദ്യ ഓട്ടോമാറ്റിക്‌ സ്‌കൂട്ടറായി മാറിയതെന്ന്‌ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌, സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യദ്‌വീന്ദര്‍ സിങ്‌ ഗുലേറിയ പറഞ്ഞു. നാലാം തലമുറ ബിഎസ്‌-നാലിലേക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്‌ത ഇന്ത്യയുടെ പ്രിയപ്പെട്ട സ്‌കൂട്ടര്‍ ആക്‌ടിവ 4ജിയില്‍ മൊബൈല്‍ ചാര്‍ജിങ്‌ സോക്കറ്റ്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പുതുമയാര്‍ന്ന നിറങ്ങളിലും ലഭ്യമാണ്‌.
വില്‍പ്പനയില്‍ ലോകത്ത്‌ ഒന്നാം സ്ഥാനമുള്ള സ്‌കൂട്ടറിന്റെ പുതിയ ആക്‌ടിവ-4ജിക്ക്‌ പുതിയ ചില സൗകര്യങ്ങളും ലുക്കും ഒരുക്കിയിട്ടുണ്ട്‌. ഫ്രണ്ട്‌ സെന്റര്‍ കവര്‍ ഡിസൈന്‍ കൂടുതല്‍ ചലനാത്മകമാണ്‌. മൊബൈല്‍ ചാര്‍ജിങ്‌ സോക്കറ്റ്‌ ഉള്ളതിനാല്‍ എപ്പോഴും കണക്‌റ്റഡ്‌ ആയിരിക്കുമെന്ന്‌ ഉറപ്പുവരുത്താം. ട്യുബ്‌ലെസ്‌ ടയറുകള്‍, സീറ്റിനടിയില്‍ കൂടുതല്‍ സ്ഥലം, സുഖകരമായ റൈഡിങ്‌ പൊസിഷന്‍, സിഎല്‍ഐസി മെക്കാനിസം (പ്രവര്‍ത്തനം എളുപ്പമാക്കുന്ന സംവിധാനം) തുടങ്ങിയവയെല്ലാം വാഹനമോടിക്കുന്നയാള്‍ക്ക്‌ സൗകര്യപ്രദമാകുന്നു. 
പുതിയ ആക്‌ടിവ 4ജി കാലത്തിനപ്പുറം സംവിധാനങ്ങളുമായാണ്‌ എത്തുന്നത്‌. ഇക്വലൈസര്‍ സാങ്കേതിക വിദ്യയോടെയുള്ള കോംബി ബ്രേക്കിങ്‌ സംവിധാനം ഇടതു ബ്രേക്ക്‌ ലിവര്‍ അമര്‍ത്തുമ്പോള്‍ തന്നെ മുന്നിലേക്കും പിന്നിലേക്കുമുള്ള ബ്രേക്ക്‌ ഫോഴ്‌സ്‌ തുല്യമായി പങ്കിടുന്നു. ബ്രേക്കിങ്‌ ദൂരം കുറയ്‌ക്കുന്നതിനും ബാലന്‍സ്‌ മെച്ചപ്പെടുത്തുന്നതിനും ഇത്‌ സഹായിക്കും.
ഹൃദയ ഭാഗത്ത്‌ ഹോണ്ടയുടെ വിശ്വസനീയമായ 109 സിസി എക്കോ സാങ്കേതികവിദ്യയോടു കൂടിയ എന്‍ജിനാണ്‌. 7500 ആര്‍പിഎമ്മില്‍ 8ബിഎച്ച്‌പി ശക്തി പകരുന്നു. ടോര്‍ക്കിന്‌ 5500 ആര്‍പിഎമ്മില്‍ 9എന്‍എം ലഭിക്കുന്നത്‌ റോഡില്‍ അനായാസ പ്രകടനം ഉറപ്പുവരുത്തുന്നു.
പുതിയ ആക്‌ടിവ 4ജി സില്‍വര്‍ മെറ്റാലിക്ക്‌, ഗ്രേ മെറ്റാലിക്ക്‌, ബ്ലൂ മെറ്റാലിക്ക്‌, ഇംപീരിയല്‍ റെഡ്‌ മെറ്റാലിക്ക്‌, പേള്‍ അമൈസിങ്‌ വൈറ്റ്‌, മജസ്റ്റിക്‌ ബ്രൗണ്‍ മെറ്റാലിക്‌ തുടങ്ങി ഏഴു നിറങ്ങളില്‍ ലഭ്യമാണ്‌. 
പുതിയ ഹോണ്ട ആക്‌ടിവ 4ജിയുടെ എക്‌സ്‌ഷോറൂം വില ഡല്‍ഹിയില്‍ 50,730 രൂപയാണ്‌.

ഓട്ടോമോട്ടീവ്‌ മേഖലയില്‍ ഡിജിറ്റല്‍ ചാനലുകള്‍ക്ക്‌ വന്‍ സ്വാധീനം




കൊച്ചി: മൊബൈല്‍ ഗാഡ്‌ജെറ്റുകളിലെ സാങ്കേതിക മുന്നേറ്റങ്ങളുടെയും വയര്‍ലസ്‌ ഡാറ്റാ നെറ്റ്‌വര്‍ക്കിന്റെ പ്രചാരണത്തിന്റെയും അടിസ്ഥാനത്തില്‍ വലിയ തോതിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനമാണ്‌ ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. മാര്‍ക്കറ്റിംഗിനോടും സെയില്‍സിനോടുമുള്ള സമീപനം മാറ്റിയെഴുതാന്‍ വിവിധ വ്യവസായ മേഖലകളെ ഇത്‌ പ്രേരിപ്പിക്കുകയാണ്‌. ഈ പരിവര്‍ത്തനം ഓട്ടോമോട്ടീവ്‌ വ്യവസായമേഖലയില്‍ സുവ്യക്തമാണ്‌. കാര്‍ വാങ്ങുന്നവരില്‍ മൂന്നിലൊന്നാളുകളും വാങ്ങുന്നതിന്‌ മുമ്പുതന്നെ കാറുകളെ കുറിച്ച്‌ ഓണ്‍ലൈനില്‍ ഗവേഷണം നടത്തുന്നതായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ്‌ ഗ്രൂപ്പും (ബിസിജി) ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ കാര്‍ സെര്‍ച്ച്‌ സംരംഭവുമായ കാര്‍ദേഖോയും ചേര്‍ന്ന്‌ പ്രസിദ്ധീകരിച്ച 'ഡിജിറ്റല്‍ ഗരാഷ്‌ - ഗെറ്റ്‌ റെഡി ഫോര്‍ ദ ഡിജിറ്റല്‍ റൈഡ്‌' എന്ന റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. ഏതെങ്കിലും ഡീലര്‍ഷിപ്പ്‌ ഷോറൂം സന്ദര്‍ശിക്കുന്നതിന്‌ മുമ്പുതന്നെ ഏകദേശം 43 ശതമാനം ആളുകള്‍ ഓണ്‍ലൈന്‍ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതായും റിപ്പോര്‍ട്ട്‌ കണ്ടെത്തി. ഓണ്‍ലൈന്‍ ഗവേഷണങ്ങളുടെ കാര്യമെടുക്കുമ്പോള്‍ അവയില്‍ നാലിലൊന്നും വളരെ സമയമെടുത്താണ്‌ നിര്‍വ്വഹിക്കപ്പെടുന്നത്‌. ചിലതാകട്ടെ 15 ആഴ്‌ചകള്‍ വരെ സമയമെടുത്താണ്‌ ചെയ്യുന്നത്‌. പുതിയ കാര്‍ മോഡലുകള്‍ക്ക്‌ വിപണി ഓഹരിയുമായി ആനുപാതികമല്ലാത്ത ഡിജിറ്റല്‍ ട്രാഫിക്കാണ്‌ ലഭിക്കുന്നത്‌. ഉദാഹരണത്തിന്‌, 37 ശതമാനം മാര്‍ക്കറ്റ്‌ ഷെയര്‍ മാത്രമുള്ള മോഡലിന്‌ 53 ശതമാനത്തോളം ഡിജിറ്റല്‍ ട്രാഫിക്ക്‌ ലഭിക്കുന്നു. ഓണ്‍ലൈന്‍ ഗവേഷണങ്ങളില്‍ മൂന്നില്‍ രണ്ടും നടക്കുന്നത്‌ ഓട്ടോ അഗ്രഗേറ്റര്‍ വെബ്‌സൈറ്റുകളിലാണ്‌. കഴിഞ്ഞ 4 വര്‍ഷങ്ങളിലായി 50 ശതമാനം വളര്‍ച്ചയാണ്‌ ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ കൈവരിച്ചിരിക്കുന്നത്‌. 

`ഓട്ടോമൊബൈല്‍ മേഖലയുമായി ബന്ധപ്പെട്ട ഉപയോക്തൃ അനുഭവത്തെ അടിമുടി മാറ്റിയെഴുതുകയാണ്‌ ഡിജിറ്റല്‍ സാങ്കേതികവിദ്യ. കാര്‍ വാങ്ങുന്നവരില്‍ 75 ശതമാനം പേര്‍ ഇപ്പോള്‍ തന്നെ ഓണ്‍ലൈനായി ഗവേഷണം നടത്തുന്നുണ്ട്‌. ഇവരില്‍ 40 ശതമാനം പേരും കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമായി ഇന്റര്‍നെറ്റിനെ പരിഗണിക്കുന്നു. ഇന്റര്‍നെറ്റ്‌ ഉപയോഗത്തില്‍ ഉപയോക്താക്കള്‍ക്ക്‌ കൂടുതല്‍ പക്വത കൈവരുന്നതോടെ ഈ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്‌ ഉണ്ടാകും. ഈ റിപ്പോര്‍ട്ട്‌ കണ്ടെത്തിയിട്ടുള്ള ഉപയോക്തൃ വിവരങ്ങള്‍ വാഹന കമ്പനികള്‍ക്ക്‌ നൂതനമായ അവസരങ്ങളാണ്‌ നല്‍കുന്നത്‌,` റിപ്പോര്‍ട്ടിന്റെ പ്രധാന കണ്ടെത്തലുകളെ കുറിച്ച്‌ പ്രതിപാദിക്കുമ്പോള്‍ ദ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ്‌ ഗ്രൂപ്പ്‌, ഇന്ത്യയുടെ പാര്‍ട്ട്‌ണറും മാനേജിംഗ്‌ ഡയറക്ടറുമായ ശരദ്‌ വെര്‍മ പറഞ്ഞു.

`കാര്‍ വാങ്ങുന്നതിലേക്ക്‌ നയിക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിനെ കുറിച്ച്‌ ഈ പഠനം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്‌. ഈ പ്രവണതകള്‍ മെട്രോ നഗരങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല എന്നത്‌ സന്തോഷകരമായ ഒരു കാര്യമാണ്‌. ബി, സി വിഭാഗത്തില്‍ പെടുന്ന നഗരങ്ങളിലും ഇതേ പ്രവണതകള്‍ തന്നെയാണ്‌ കാണാന്‍ കഴിയുന്നത്‌. ഉപയോക്താവിന്റെ മാറുന്ന ശീലങ്ങളോടും ആവശ്യകതകളോടും പ്രതികരിക്കുന്നതിന്‌, ഒറിജിനല്‍ എക്യുപ്‌മെന്റ്‌ മാനുഫാക്‌ച്വറര്‍മാരും (ഒഇഎം) ഡീലര്‍മാരും അനുകൂലമായ തന്ത്രങ്ങളും കര്‍മ്മപദ്ധതികളും അതിവേഗം കൈക്കൊള്ളേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ ഇക്കാലത്ത്‌ കാര്‍ വാങ്ങുന്നവരിലേക്ക്‌ എത്താന്‍ ഒറിജിനല്‍ എക്യുപ്‌മെന്റ്‌ മാനുഫാക്‌ച്വറര്‍മാര്‍ക്കും ഡീലര്‍മാര്‍ക്കും കഴിയൂ,` കാര്‍ദേഖോയുടെ പുതിയ കാര്‍ ഡിവിഷന്റെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറായ നളിന്‍ കപൂര്‍ പറഞ്ഞു.

ഇന്നത്തെ ഡിജിറ്റല്‍ ലോകത്തില്‍ വിജയം കൈവരിക്കുന്നതിന്‌ ഓട്ടോ ഒറിജിനല്‍ എക്യുപ്‌മെന്റ്‌ മാനുഫാക്‌ച്വറര്‍മാര്‍ക്ക്‌ ചില സൂചനകളും ഈ റിപ്പോര്‍ട്ട്‌ നല്‍കുന്നുണ്ട്‌. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മെച്ചപ്പെടുത്തല്‍, കസ്റ്റമര്‍ക്ക്‌ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ അനുഭവം നല്‍കുന്ന ഒരു സംയോജിത സംവിധാനം രൂപകല്‍പ്പന ചെയ്യല്‍, ഫലപ്രദമായി ഡാറ്റ സമാഹരിച്ചുകൊണ്ട്‌ വ്യക്തിഗത തലത്തില്‍ ടാര്‍ഗറ്റുചെയ്യല്‍, തീര്‍ത്തും പ്രാദേശികമായ സാഹചര്യങ്ങളെ ഊന്നിക്കൊണ്ടുള്ള മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങള്‍ രൂപപ്പെടുത്തല്‍ എന്നിവയാണ്‌ ഒറിജിനല്‍ എക്യുപ്‌മെന്റ്‌ മാനുഫാക്‌ച്വറര്‍മാര്‍ക്കുള്ള സൂചനകള്‍.




നൂതന ഇലക്‌ട്രോണിക്‌ പേയ്‌മെന്റ്‌ സംവിധാനവുമായി അമേരിക്കന്‍ എക്‌സ്‌പ്രസ്‌




കൊച്ചി : ചെക്കും ഡ്രാഫ്‌റ്റും ഒഴിവാക്കികൊണ്ടുള്ള നൂതനമായ ഒരു ഇലക്‌ട്രോണിക്‌ പേയ്‌മെന്റ്‌ സംവിധാനം, ബയര്‍ ഇനിഷ്യേറ്റഡ്‌ പേയ്‌മെന്റ്‌സ്‌, (ബിഐപി) മുന്‍നിര ക്രെഡിറ്റ്‌ കാര്‍ഡ്‌ സേവന ദാതാക്കളായ അമേരിക്കന്‍ എക്‌സ്‌പ്രസ്‌ അവതരിപ്പിച്ചു. കോര്‍പ്പറേറ്റ്‌ കാര്‍ഡുമായി ബന്ധപ്പെടുത്തിയുള്ള ബിഐപി, പ്രോസസിങ്ങ്‌ ചെലവുകള്‍ വളരെയധികം വെട്ടികുറയ്‌ക്കുന്നു.
വ്യാപാരികള്‍ക്ക്‌ യഥാസമയം പണം നല്‍കികൊണ്ടുതന്നെ, ഡേയ്‌സ്‌ പേയബിള്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ്‌ (ഡിപിഒ) വര്‍ധിപ്പിക്കാന്‍ ബിഐപി, കമ്പനികളെ പ്രാപ്‌തമാക്കും. കമ്പനികളും വെണ്ടര്‍മാരും ഒരു ഡിജിറ്റല്‍ വ്യാപാര സര്‍ക്കിളില്‍ പങ്കാളികളാകുമ്പോള്‍ ചെക്കും ഡ്രാഫ്‌റ്റും വഴിയുള്ള ഇടപാടുകള്‍ ഇല്ലാതാകും. 
അതിവേഗം പണം നല്‍കാനും സ്വീകരിക്കാനും മാത്രമുള്ളതല്ല ഡിജിറ്റല്‍ ഇടപാടുകളെന്ന്‌ അമേരിക്കന്‍ എക്‌സ്‌പ്രസ്‌ ബാങ്കിംഗ്‌ കോര്‍പ്പറേഷന്‍ ഗ്ലോബല്‍ കോര്‍പ്പറേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ സാരു കൗശല്‍ പറഞ്ഞു.
പ്രോസസിംഗ്‌ ചെലവുകള്‍ കുറച്ചുകൊണ്ട്‌ ചെലവുകള്‍ കാര്യക്ഷമമായി നിയന്ത്രിക്കാനും ഇത്‌ പ്രയോജനപ്രദമാണ്‌. ഏകീകൃതമായ ഒറു മാസിക ഫയല്‍ കൊണ്ട്‌ റെക്കണ്‍സിലിയേഷന്‍ കൂടുതല്‍ എളുപ്പമാക്കാം. കൂടാതെ, ചെക്കുകളുടെ നടപടിക്രമങ്ങള്‍, തിരിച്ചുവരുന്ന മെയില്‍ കൈകാര്യം ചെയ്യല്‍, പണം ലഭിക്കാത്തതും റിഇഷ്യൂ ചെയ്‌തതുമായ ചെക്കുകളുടെ കൈകാര്യം മുതലായ കൂടുതല്‍ അദ്ധ്വാനമാവശ്യമുള്ള പ്രക്രിയകള്‍ ഒഴിവാക്കുകയും ചെയ്യാം.
ബിഐപി, വെന്‍ഡര്‍മാര്‍ക്ക്‌ അനുപമമായ സുരക്ഷ പ്രദാനം ചെയ്യുന്നു. കണക്കുകളുടെ വിവരം കമ്പനിയുടെ അഡ്‌മിനിസ്‌ട്രേറ്ററുടെ പക്കല്‍ സുരക്ഷിതമായിരിക്കും.
കോര്‍പ്പറേറ്റുകളില്‍ നിന്ന്‌ ദ്രുതഗതിയിലുള്ള ഇലക്‌ട്രോണിക്‌ പേയ്‌മെന്റ്‌, ആസൂത്രണം വഴി വെണ്ടര്‍മാരുടെ ഡെയ്‌സ്‌ സെയില്‍സ്‌ ഔട്ട്‌സ്റ്റാന്‍ഡിംഗ്‌ കുറക്കുന്നു. വെബ്‌ അധിഷ്‌ഠിതമായ ഈ സംവിധാനത്തില്‍, ഉപഭോക്താവിന്റെ പണമടവിന്റെ അന്വേഷണം ലഘൂകരിക്കുന്ന റെക്കണ്‍സിലിയേഷന്‍ റിപ്പോര്‍ട്ടിംഗും ഉള്‍പ്പെടുന്നു.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...