ആദ്യത്തെ മെയ്‌ഡ് ഇന്‍ ഇന്ത്യ ലോംഗ്
വീല്‍ ബേസ് ന്യൂ ഇ-ക്ലാസ്
ഇന്ത്യക്കു വേണ്ടി മാത്രമായി ഇന്ത്യയില്‍
നിര്‍മ്മിച്ച മെഴ്‌സിഡസ് ബെന്‍സിന്റെ ആദ്യ ലോംഗ് വീല്‍ ബേസ് (ഘണആ) റൈറ്റ്
ഹാന്‍ഡ് ഡ്രൈവ് ഇ-ക്ലാസ്
� ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന
ആഢംബര എക്‌സിക്യൂട്ടീവ് സെഡാനാണ് ഇക്ലാസ് സെഡാന്‍ | ഇന്ത്യയില്‍
വില്‍ക്കപ്പെടുന്ന മെഴ്‌സിഡസ് കാറുകളുടെ ആകെ വില്‍പ്പനയുടെ ഏകദേശം 34%
ത്തിലധികമാണ് ഇവയുടെ വില്‍പ്പന.
� ഇന്ത്യയില്‍, ഇന്ത്യക്കു വേണ്ടി ആദ്യമായി
നിര്‍മ്മിക്കപ്പെടുന്ന കാറാണ് പുതിയ ഇ-ക്ലാസിന്റെ ലോംഗ് വീല്‍ ബേസ് പതിപ്പ്.
വിപണിയില്‍ അവതരിച്ച ശേഷം തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ പുതുതലമുറ കാര്‍.
� മെഴ്‌സിഡസ് ബെന്‍സിന്റെ ആദ്യ ഇന്ത്യ സ്‌പെസിഫിക് കാര്‍. പുതിയ ഇ-ക്ലാസ്
ലോംഗ് വീല്‍ ബേസിന്റെ ആര്‍എച്ച്‌ഡി പതിപ്പ് പുറത്തിറങ്ങുന്ന ഏക രാജ്യമാണ്
ഇന്ത്യ. 48 മാസങ്ങള്‍കൊണ്ടാണ് പുതിയ ഇ-ക്ലാസ് വികസിപ്പിച്ചിരിക്കുന്നത്.
�
അത്ഭുതകരമായ പ്രവര്‍ത്തനമികവ്: 190 സണ (258 വു) പവറും 620 ചാ ടോര്‍ക്കും 1600 ൃുാ
കുറഞ്ഞ ടോര്‍ക്കും ലഭ്യമാകുന്ന 2987 രര ഢ6 ഡീസല്‍ എന്‍ജിനാണ് ഋ 350 റ യിലുള്ളത്.
0 100 സാ/വ ശി 6.6 ലെരെ വേഗവും.
� ഇ-ക്ലാസില്‍ ആദ്യമായി: എയര്‍ ബോഡി
കണ്‍ട്രോള്‍ | ചോഫര്‍ പാക്കേജ് | 37 ഡിഗ്രി വരെ ചരിവുള്ള റിയര്‍ സീറ്റുകള്‍ | 9ഏ
-ട്രോണിക് ട്രാന്‍സ്‌മിഷന്‍ | ബര്‍മെസ്‌റ്റര്‍ണ്ണ സറൗണ്ട് സിസ്‌റ്റം | ഉയര്‍ന്ന
റെസല്യൂഷനും പ്രകാശമേറിയ ഡിസ്‌പ്ലേയുമുള്ള വീതിയേറിയ പുതുതലമുറ 12.3 ഇഞ്ച്
സ്‌ക്രീനമുള്ള പാര്‍ക്കിംഗ് പൈലറ്റ്, സ്റ്റാന്‍ഡേര്‍ഡായി | 64 കളര്‍
ലൈറ്റ്‌നിംഗ്
� ഇന്റലിജന്റ് സര്‍വീസ് പാക്കേജുകള്‍: രണ്ടു
വര്‍ഷത്തേക്ക് 64,700 രൂപയിലാരംഭിക്കുന്ന കുറഞ്ഞ ഉടമസ്ഥത ചെലവ് (കോസ്റ്റ് ഓഫ്
ഓണര്‍ഷിപ്പ്) | 45 സര്‍വീസ് പാക്കേജുകള്‍ | ആഢംബര കാര്‍ വിപണിയില്‍
പരിധിയില്ലാത്ത മൈലേജ് ആദ്യമായി
� `മൈ മേഴ്‌സിഡസ് മൈ സര്‍വീസ്''
പ്രോഗ്രാമിലൂടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ഉടമസ്ഥത ചെലവും കുറഞ്ഞ മെയ്‌ന്റനന്‍സ്
ചെലവും ലഭ്യമാക്കുന്നു. പുതിയ ഇ-ക്ലാസിനായി തടസരഹിത സൗജന്യ ഓണ്‍ലൈന്‍ സര്‍വീസ്
അപ്പോയ്‌മെന്റ് ബുക്കിംഗും ലഭ്യമാണ്.
� മെഴ്‌സിഡസ്-ബെന്‍സ് ഋ 200 ന്റെ വില
ഃഃഃ ലക്ഷവും ഋ 350 റ ന്‌് ഃഃഃ ലക്ഷവുമാണ് വില (എക്‌സ്-ഷോറൂം മുംബൈ).
മുംബൈ:
പുതിയ ഇ-ക്ലാസ് ആഢംബര ബിസിനസ് സെഡാന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് (ആര്‍എച്ച്‌ഡി)
ലോംഗ് വീല്‍ ബേസ് (ഘണആ) പതിപ്പ് ഇതാദ്യമായി അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ
ഏറ്റവും വലിയ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് ആഢംബര
എക്‌സിക്യൂട്ടീവ് സെഡാന്‍ വിഭാഗത്തില്‍ പുതിയ മാറ്റത്തിന് തുടക്കമിടുന്നു.
തുടക്കം മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന, ഇന്ത്യക്കു വേണ്ടിയുള്ള
വാഹനമായിരിക്കും ഈ ഇന്റലിജന്റ് ബിസിനസ് സെഡാന്‍. ആഗോള തലത്തില്‍ 13 ദശലക്ഷം
യൂണിറ്റുകള്‍ വില്‍ക്കപ്പെട്ട ഇ-ക്ലാസും എസ്റ്റേറ്റുമാണ് മെഴ്‌സിഡസ്-ബെന്‍സിന്റെ
ബെസ്റ്റ് സെല്ലിംഗ് വാഹനങ്ങള്‍. ഉയര്‍ന്ന ഗുണനിലവാരമുള്ള സവിശേഷതകളുള്ള പുതിയ
ഇ-ക്ലാസ് നിര്‍മ്മാണ വൈദഗ്‌ധ്യത്തിന്റെ ഉത്തമ ആവിഷ്‌ക്കാരവും
മെഴ്‌സിഡസ്-ബെന്‍സിന് ഇണങ്ങുന്ന ആധുനിക ആഢംബര ഗുണങ്ങള്‍
പ്രതിഫലിപ്പിക്കുന്നതുമാണ്. പത്താം തലമുറയിലെത്തി നില്‍ക്കുന്ന പുതിയ ഇ-ക്ലാസ്
സെഡാന്‍, ഡ്രൈവിംഗ് പെര്‍ഫോമന്‍സും സമാനതകളില്ലാത്ത ആഢംബരവും സുഖവും സമര്‍ഥമായി
സംയോജിപ്പിക്കുന്ന സമഗ്ര ആഢംബര ബിസിനസ് സെഡാനാണ്. കൂടാതെ ഈ സെഗ്‌്‌മെന്റിലെ
ഏറ്റവും സ്ഥലവിസ്‌തൃതിയുള്ള റിയര്‍ ക്യാബിന്‍ എന്ന മേ�യും പ്രകടിപ്പിക്കുന്നു.
മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ റോളണ്ട്
ഫോള്‍ഗറാണ് പുതിയ ഘണആ ഇ-ക്ലാസ് അവതരിപ്പിച്ചത്.
രണ്ടു ദശാബ്ദക്കാലത്തോളം
വ്യാപിച്ചു കിടക്കുന്ന സമ്പന്നമായ ചരിത്രവും ഇന്ത്യന്‍ റോഡുകളില്‍ 34,000 ത്തോളം
യൂണിറ്റുകളിലധികം ഉപയോഗിക്കപ്പെടുന്നതുമായ പുതിയ ഇ-ക്ലാസ് ഞങ്ങളുടെ ഉത്‌പന്ന
നിരയില്‍ വളരെ പ്രധാനപ്പെട്ടതും മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യയുടെ ഉത്‌പാദന
തന്ത്രവൈദഗ്‌ധ്യത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതുമാണെന്ന്
മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ എംഡി ആന്‍ഡ് സിഇഒ റോളണ്ട് ഫോള്‍ഗര്‍
അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഇ-ക്ലാസ് ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും
ഡ്രൈവര്‍മാരെ ഉപയോഗിക്കുന്നവരാണ്. അതിനാല്‍ ഇന്ത്യയില്‍ പുതിയ ഇ-ക്ലാസിന് ലോംഗ്
വീല്‍ ബേസ് അവതരിപ്പിക്കാനുള്ള തീരുമാനം സ്വാഭാവികമായിരുന്നു. അതുവഴി ആഢംബര
എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ പുതിയ ചരിത്രം കുറിക്കാനാണ് ഞങ്ങള്‍
ലക്ഷ്യമിടുന്നത്. പുതിയ ഇ-ക്ലാസിന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ലോംഗ് വീല്‍ബേസ്
പതിപ്പ് ലോകത്ത് ഇന്ത്യയില്‍ മാത്രമായിരിക്കും ലഭ്യമാകുക. 48 മാസങ്ങള്‍ കൊണ്ടാണ്
ഈ മികച്ച വാഹനം വികസിപ്പിച്ചിരിക്കുന്നത്. 'ഉപഭോക്താക്കള്‍ക്ക് മികച്ച ഉപഭോക്തൃ
അനുഭവം' സമ്മാനിക്കുന്നതിന്റെ ഭാഗമായി അവരുടെ പ്രിയപ്പെട്ട് ആഢംബര ബിസിനസ്
സെഡാന്‍ അവതരണത്തിന്റെ ആദ്യ ദിനം മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച, ഇന്ത്യക്കു
വേണ്ടി നിര്‍മ്മിച്ച വാഹനമായായിരിക്കും വിപണിയിലെത്തുകയെന്നും അദ്ദേഹം
വ്യക്തമാക്കി.
പുതിയ ലോംഗ് വീല്‍ ബേസ് ഇ-ക്ലാസിന്റെ ഉത്‌പാദനം
ആരംഭിക്കുന്നതോടെ മെയ്‌ഡ് ഇന്‍ ഇന്ത്യ ഉത്‌പന്നങ്ങളുടെ നിര തുടര്‍ന്നും
വിപുലമാക്കുമെന്നും അതുവഴി ഏറ്റവും മികച്ച എക്‌സിക്യൂട്ടീവ് സെഡാന്റെ നിരവധിയായ
നൂതന സാങ്കേതിക മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുകയാണെന്നും മെഴ്‌സിഡസ്-ബെന്‍സ് കാര്‍സ്, പ്രൊഡക്ഷന്‍ ആന്‍ഡ് സപ്ലൈ
ചെയ്‌ന്‍ മാനേജ്‌മെന്റ് ഡിവിഷണല്‍ ബോര്‍ഡ് അംഗം മാര്‍ക്കസ് ഷെഫര്‍ വിശദമാക്കി.
ഒന്‍പത് വ്യത്യസ്‌ത മോഡലുകളുടെ പതിപ്പുകള്‍ പ്രദേശത്തെ ആവശ്യമനുസരിച്ച് ഉയര്‍ന്ന
നിലവാരത്തില്‍ നിര്‍മ്മിച്ച പുനെ ഞങ്ങളുടെ ഏറ്റവും മികച്ച ബഹുമുഖ നിര്‍മ്മാണ
കേന്ദ്രങ്ങളിലൊന്നായും മെഴ്‌സിഡസ്-ബെന്‍സ് കാറുകളുടെ കാര്യക്ഷമായ ആഗോള ഉത്‌പാദന
ശൃഖലയിലെ പ്രധാന ഭാഗമായും മാറിയിരിക്കുകയാണ്. പുനെയിലെ മാനേജ്‌മെന്റിന്റെയും
ജീവനക്കാരുടെയും കഠിന പ്രയത്‌നവും അര്‍പ്പണ ബോധവും മൂലമാണ് ഈ വിജയഗാഥ
സാധ്യമാതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ
ലോംഗ് വീല്‍ബേസ് ഇ-ക്ലാസ് യഥാര്‍ഥത്തില്‍ മികവിന്റെ ഉത്തമ ആവിഷ്‌ക്കാരമാണെന്ന്
ഫോള്‍ഗര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ഇ-ക്ലാസ് വിസമയിപ്പിക്കുന്ന ഡ്രൈവ്
സാധ്യമാക്കുകയും ഡ്രൈവിംഗ് പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക്
അതുറപ്പാക്കുന്നതും ഏറ്റവും ആഢംബര പൂര്‍ണ്ണമായ റിയര്‍ ക്യാബിന്‍ അനുഭവവും ഡ്രൈവറെ
വയ്‌ക്കുന്നവര്‍ക്ക് സമാനതകളില്ലാത്ത ആഢംബര സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതുമാണ്.
64,700 രൂപയിലാരംഭിക്കുന്ന മത്സരക്ഷമതയേറിയ സര്‍വീസ് പാക്കേജുകള്‍
ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന മൂല്യ അനുപാതം നല്‍കുകയും ഈ വിഭാഗത്തിലെ ഏറ്റവും
കുറഞ്ഞ ഉടമസ്ഥതാ ചെലവ് സാധ്യമാക്കി മേഖലയില്‍ പുതിയ തുടക്കം കുറിക്കുകയുമാണ്.
ഇന്ത്യയിലെ ബിസിനസ് സെഡാന്‍ വിഭാഗത്തില്‍ പുതിയ ലോംഗ് വീല്‍ബേസ് ഇ-ക്ലാസ്
വിജയഗാഥ തുടരുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന
ഉത്‌പന്ന സവിശേഷതകള്‍:
ലോംഗ് വീല്‍ബേസ്:
ഇന്ത്യക്കു വേണ്ടി, ഇന്ത്യയില്‍
നിര്‍മ്മിച്ച പുതിയ ഇ-ക്ലാസിന്റെ ലോംഗ്-വീല്‍ബേസ് പതിപ്പ് ഏറ്റവും മികച്ച ആഢംബര
എക്‌സിക്യൂട്ടീവ് സെഡാന്‍ വിഭാഗത്തിലെ നിരവധി നൂതന സാങ്കേതികാശയങ്ങള്‍
അവതരിപ്പിക്കുകയും ഉന്നത നിലവാരമുള്ള കൂടുതല്‍ സ്ഥലവിസ്‌തൃതിയുള്ള റിയര്‍
കംപാര്‍ട്ട്‌മെന്റ് ലഭ്യമാക്കുകയും ചെയ്യുന്നു. ലോകത്തിലെ ഇ-ക്ലാസ് സെഡാന്റെ
രണ്ടു വീല്‍ബേസുകളും (3079 മില്ലിമീറ്ററുകള്‍) നീളം (5063 മില്ലിമീറ്ററുകള്‍) 140
മില്ലിമീറ്റര്‍ വര്‍ധിപ്പിച്ചിരിക്കുന്നു. യാത്രക്കാര്‍ക്ക് 134 മില്ലിമീറ്റര്‍
അധിക ലെഗ്‌റൂമാണ് ആഢംബര സെഡാന്റെ റിയര്‍ കംപാര്‍ട്ട്‌മെന്റില്‍
സജ്ജമാക്കിയിരിക്കുന്നത്.
പ്രൗഢിയേറിയ ബാഹ്യഭാഗവും ഡിസൈന്‍ ഘടകങ്ങളും:
�
എല്‍ഇഡി ഹെഡ്‌ലാംപുകളും ടെയ്‌ല്‍ ലാംപുകളും | പനോരമിക് സണ്‍റൂഫ് |
17 ഇഞ്ച്
ലൈറ്റ് അലോയ് വീലുകള്‍
� റിയര്‍ ഡിസൈന്‍ സവിശേഷതകള്‍: ക്രോം ട്രിം | റിയര്‍
ബംപര്‍ ഇന്‍സേര്‍ട്ട്‌സ് ബ്ലാക്ക് ഡിഫ്യൂസര്‍-ലുക്ക് ഫിനിഷ് | ഫുള്‍ എച്ച്‌ഡി
ടെയ്‌ല്‍ ലൈറ്റുകള്‍ | ബംപറിലേക്ക് സംയോജിപ്പിച്ചിട്ടുള്ള രണ്ട് ഫിക്‌സഡ്
ടെയ്‌ല്‍ പൈപ്പ് ട്രിം എലമെന്റ്‌സ് | ഇ-ക്ലാസിനു വേണ്ടി മാത്രമായുള്ള
ഇല്യുമിനേഷന്‍ | സിംഗിള്‍-പീസ് ഡിസൈന്‍ | ക്രിസ്റ്റല്‍ ലുക്ക് നല്‍കുന്ന
ഇല്യുമിനേഷന്‍.
ആവേശമുണര്‍ത്തുന്ന ഉള്‍വശത്തെ സവിശേഷതകള്‍:
� ആംബിയന്റ്
ലൈറ്റിംഗ്: 64 നിറങ്ങളും ലൈറ്റിംഗ് മൂഡിനനുസരിച്ച് അഞ്ച് ഡിമ്മിംഗ്
ലെവലുകളും
� ലോകത്തില്‍ ആദ്യം: സ്‌റ്റിയറിംഗ് വീലില്‍ ടച്ച്-സെന്‍സിറ്റീവ്
ടച്ച് കണ്‍ട്രോള്‍സ്
� റിയര്‍ വിന്‍ഡോയ്‌ക്കായി ഇലക്ട്രിക് സണ്‍ ബ്ലൈന്‍ഡ്
|ആദ്യമായി: 37 ഡിഗ്രി
റിക്ലയ്‌നര്‍ (ചരിവുള്ള) റിയര്‍
സീറ്റുകള്‍
സമാനതകളില്ലാത്ത ഡ്രൈവിംഗ് ഡൈനാമിക്‌സ്:
ീ എയര്‍ ബോഡി
കണ്‍ട്രോള്‍-ഇന്ത്യയില്‍ ഇ-ക്ലാസിന് ആദ്യമായി (ഋ 350 റ)
ീ 9ഏ ട്രോണിക്: 9
സ്‌പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‌മിഷന്‍
ീ ഡൈനാമിക് സെലക്ട് ഡ്രൈവ് (ഋ, ഇ,
ട, ട+, ക) -എന്‍ജിന്‍ പ്രതികരണത്തെ സ്വാധീനിക്കുന്നു, ട്രാന്‍സ്‌മിഷന്റെ ഋടജണ്ണ,
ഷിഫ്‌റ്റ് സവിശേഷതകള്‍
ങ്ങ എയര്‍ ബോഡ് കണ്‍ട്രോളുള്ള സസ്‌പെന്‍ഷന്‍ (ഇ, ട,
ട+)
ങ്ങ സ്റ്റിയറിംഗ് (ഇ, ട, ട+) - `ട` ലും `ട+` ലുമുള്ള കൂടുതല്‍ നേരിട്ടുള്ള
സ്റ്റിയറിംഗ് അനുപാതം വാഹനത്തിന്റെ ചുറുചുറുക്ക് ശ്രദ്ധേയമാംവിധം
വര്‍ധിപ്പിക്കുന്നു.
ഏറ്റവും ആധുനികമായ ഇന്‍ഫോടെയ്‌ന്‍മെന്റ് സംവിധാനം:
�
മികച്ച പ്രവര്‍ത്തനക്ഷമതയുള്ള 13 സ്‌പീക്കറുകളോടു കൂടിയ ബര്‍മെസ്‌റ്റര്‍ണ്ണ
സറൗണ്ട് സിസ്‌റ്റം. (ഋ 350 റ)
� കമാന്‍ഡ് ഓണ്‍ലൈന്‍ സ്‌റ്റാന്‍ഡേര്‍ഡായി
�
ടച്ച്‌പാഡ്: കൈവിരലുകളുടെ സൂചനകള്‍ക്കനുസരിച്ച് സ്വാഭാവികമായ പ്രവര്‍ത്തനം
�
ലോകത്തില്‍ ആദ്യം: സ്‌റ്റിയറിംഗ് വീലിലെ ടച്ച്-സെന്‍സിറ്റീവ് ടച്ച്
കണ്‍ട്രോള്‍സ്
� ഇ-ക്ലാസില്‍ ആദ്യമായി ഉയര്‍ന്ന റെസല്യൂഷനും പ്രകാശമേറിയ
ഡിസ്‌പ്ലേയുമുള്ള പുതുതലമുറ 12.3 ഇഞ്ച് സ്‌ക്രീന്‍
� സ്‌മാര്‍ട്ട്‌ഫോണ്‍
ഇന്റഗ്രേഷന്‍ പാക്കേജ് ആപ്പിള്‍ കാര്‍പ്ലേയിലും� ആന്‍ഡ്രോയ്‌ഡ് ഓട്ടോയിലും
പ്രവര്‍ത്തിക്കും.
സമാനതകളില്ലാത്ത സുഖവും സൗകര്യവും:
� പനോരമിക്
സ്ലൈഡിംഗ് റൂഫ്
� തെര്‍മോട്രോണിക് ഓട്ടോമാറ്റിക് ക്ലൈമറ്റ്
കണ്‍ട്രോള്‍
� മെമ്മറി പാക്കേജ്- ഫ്രണ്ട്, റിയര്‍ സീറ്റുകള്‍ (ഋ 350 റ)
�
ഇ-ക്ലാസില്‍ ആദ്യമായി: കംഫര്‍ട്ട് ഹെഡ്‌റെസ്റ്റോടു കൂടിയ മെമ്മറി റിയര്‍
സീറ്റുകള്‍
പുതിയ നിലവാരം സൃഷ്ടിക്കുന്ന സുരക്ഷ, സഹായ സംവിധാനങ്ങള്‍
�
ഇഎസ്‌പിണ്ണ
� ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള എല്‍ഇഡി ഹെഡ്‌ലാംപുകള്‍
�
പ്രീ-സേഫ്‌ണ്ണ
� ആദ്യമായി: ആക്ടീവ് പാര്‍ക്കിംഗ് അസിസ്റ്റ്
പാര്‍ക്ക്‌ട്രോണികും കാഴ്‌ചാ സഹായികളുമുള്ള (ഋ 350 റ യ്‌ക്ക് 360 ഡിഗ്രി ക്യാമറ)
പാര്‍ക്കിംഗ് പൈലറ്റ്.
� അഡാപ്‌ടീവ് ബ്രേക്ക് ലൈറ്റുകള്‍
� ഡ്യുവല്‍
ഫ്രണ്ട് എയര്‍ ബാഗുകള്‍, ഫ്രണ്ട് സൈഡ് എയര്‍ ബാഗുകള്‍, കര്‍ട്ടന്‍ എയര്‍
ബാഗുകള്‍, ഡ്രൈവര്‍ക്കായി നീ ബാഗ് (ആകെ 7)
സാങ്കേതിക
സവിശേഷതകള്‍:
ചലം ഋഇഹമ ൈുെലര െഋ 350 റ ഋ 200
അൃൃമിഴലാലി/േിീ. ീള
ര്യഹശിറലൃ െഢ6 കിഹശില/4
ചൗായലൃ ീള ്‌മഹ്‌ല െുലൃ ര്യഹശിറലൃ 4 4
ഠീമേഹ
റശുെഹമരലാലി േ(രര) 2987 1991
ജീംലൃ സണ(വു) @ ൃുാ 190 (258) @ 3400 135 (184) @
5500
ഠീൃൂൗല (ചാ @ ൃുാ) 620 @ 16002400 300 @ 12004000
അരരലഹലൃമശേീി (സാ/വ)
()െ 6.6 8.5
ഠീു ുെലലറ (ഗാ/വ) 250 240
ആഢംബര കാര്‍ വിഭാഗത്തില്‍ ഏറ്റവും
കുറഞ്ഞ ചെലവിലുള്ള ഉടമസ്ഥത:
ഇന്ത്യന്‍ ബ്ലൂ ബുക്കിന്റെ റെസിഡ്യുവല്‍ വാല്യു
അനാലിസിസ് ഓഫ് ലക്ഷ്വറി കാര്‍ സെഗ്‌്‌മെന്റ് റിപ്പോര്‍ട്ട് 2016 പ്രകാരം, ഇതേ
വിഭാഗത്തിലുള്ള മറ്റു കാറുകളെ അപേക്ഷിച്ച് മെഴ്‌സിഡസ്-ബെന്‍സിനാണ് ഏറ്റവും
കുറഞ്ഞ ശരാശരി മെയ്‌ന്റനന്‍സ് ചെലവുള്ളത്. ഉപഭോക്താക്കള്‍ക്ക് അധിക മൂല്യ
അനുപാതം ലഭ്യമാകുന്ന, താങ്ങാവുന്നതും സൗകര്യപ്രദവുമായ സര്‍വീസ് പാക്കേജുകളുമായാണ്
പുതിയ ലോംഗ് വീല്‍ ബേസ് ഇ-ക്ലാസ് എത്തുന്നത്. ഉപഭോക്താവിന്റെ ആവശ്യങ്ങളുടെയും
താത്‌പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിവിധ പ്രായത്തിലുള്ളവര്‍ക്കും മൈലേജകള്‍ക്കും
വിവിധ സര്‍വീസ് പാക്കേജുകളാണ് പുതിയ ലോംഗ് വീല്‍ബേസ് ഇ-ക്ലാസില്‍
അവതരിപ്പിച്ചിട്ടുള്ളത്. പെട്രോള്‍ വേരിയന്റിന് 64,700 രൂപ മുതലും ഡീസല്‍
വേരിയന്റിന് 94,400 രൂപ മുതലുമാണ് രണ്ടു വര്‍ഷത്തേക്കുള്ള സ്റ്റാന്‍ഡേര്‍ഡ്
പാക്കേജുകളുടെ നിരക്ക്. മെയ്‌ന്റനന്‍സുമായി ബന്ധപ്പെട്ട ജോലികളെല്ലാം അടങ്ങുന്ന
മൈലേജ് പരിധിയില്ലാത്തതാണ് (ആഢംബര കാര്‍ വിഭാഗത്തില്‍ ആദ്യമായി) ഈ പുതിയ
സ്റ്റാന്‍ഡേര്‍ഡ് പാക്കേജുകള്‍. വ്യത്യസ്‌ത ഓപ്‌ഷനുകള്‍ നല്‍കുന്നതും
ഫ്‌ളെക്‌സിബിളുമായ ഇത്തരം ഉപഭോക്തൃ കേന്ദ്രീകൃത പാക്കേജുകള്‍ തടസരഹിത ഉടമസ്ഥതാനുഭവം
നല്‍കുന്നതും വില്‍പ്പന തീയതി മുതല്‍ 10 വര്‍ഷം വരെ നീണ്ടു നില്‍ക്കുന്നതുമാണ്.
പുതിയ ലോംഗ് വീല്‍ബേസ് ഇ-ക്ലാസിന്റെ കുറഞ്ഞ മെയ്‌ന്റനന്‍സ് ചെലവ് ഉടമസ്ഥത
ചെലവ് ഗണ്യമായി കുറയ്‌ക്കുകയും ഇന്ത്യയിലെ ആഢംബര കാര്‍ വിഭാഗത്തില്‍ പുതിയ തുടക്കം
കുറിക്കുന്നതുമാണ്.
പുതിയ ലോംഗ് വീല്‍ബേസ് ഇ-ക്ലാസിന്റെ തദ്ദേശീയ
നിര്‍മ്മാണം:
മെഴ്‌സിഡസ്-ബെന്‍സിന്റെ പുനെയിലെ ലോകനിലവാരത്തിലുള്ള
നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്‌പാദിപ്പിച്ച പുതിയ ലോംഗ് വീല്‍ബേസ് ഇ-ക്ലാസിന്റെ
നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും, മുഴുവന്‍ മൂല്യ ശ്രേണിക്കും ബാധകമായ,
മെഴ്‌സിഡസ്-ബെന്‍സിന്റെ കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങള്‍
പ്രതിഫലിപ്പിക്കുന്നതാണ്. ജര്‍മ്മനിയിലെ സിന്‍ഡെല്‍ഫിന്‍ഗെനിലുള്ള ആഢംബര കാറുകളുടെ
മികവിന്റെ കേന്ദ്രവും മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യയിലെ സഹപ്രവര്‍ത്തകരും തമ്മിലുള്ള
വിവര വിനിമയവും നിര്‍മ്മാണത്തില്‍ സംഭാവന നല്‍കിയിട്ടുണ്ട്. നിര്‍മ്മാണത്തിന്റെ
ആദ്യഘട്ടത്തില്‍ സിന്‍ഡെല്‍ഫിന്‍ഗെന്നിലെ ജീവനക്കാരുടെ സഹായവും ലഭ്യമാക്കിയിരുന്നു.
പുതിയ ലോംഗ് വീല്‍ബേസ് ഇ-ക്ലാസിന്റെ ഘടകങ്ങള്‍ സയോജിപ്പിക്കുന്ന
പ്രവര്‍ത്തനങ്ങള്‍ക്കിടെ കസ്റ്റമൈസ്‌ഡ് വാഹന നിര്‍മ്മാണത്തിന്റെ വര്‍ധിക്കുന്ന
പ്രചാരത്തെക്കുറിച്ചുള്ള വിശദീകരണവും നടന്നിരുന്നു. നിരവധി ഉപകരണ വൈവിധ്യവും
സുരക്ഷ, സഹായ സംവിധാനങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഓരോ വാഹനവും
സവിശേഷമായിരിക്കുമെന്നു വ്യക്തമാക്കുന്നു.
No comments:
Post a Comment