Thursday, March 2, 2017

ഫ്‌ളൈദുബായ്‌ എയര്‍ ട്രാവല്‍ ഹാക്കത്തോണ്‍



കൊച്ചി : ഫ്‌ളൈദുബായ്‌ സംഘടിപ്പിക്കുന്ന രണ്ടാമത്‌ എയര്‍ ട്രാവല്‍ ഹാക്കത്തോണ്‍ മാര്‍ച്ച്‌ 25ന്‌ ഹൈദരാബാദില്‍ നടക്കും. ഹൈദരാബാദിലെ സ്റ്റാര്‍ടപ്പായ ഹാക്‌മാനിയയുമായി ചേര്‍ന്നൊരുക്കുന്ന ഹാക്കത്തോണിന്‌ ഐഐഐടി-ഹൈദരാബാദിലെ സംരംഭകത്വ വിഭാഗത്തിന്റെ സഹകരണവുമുണ്ടാവും.

വിമാനയാത്ര കൂടുതല്‍ സൗകര്യപ്രദവും ആസ്വാദ്യകരവുമാക്കുന്നതിനാവശ്യമായ സാങ്കേതിക കണ്ടുപിടത്തങ്ങള്‍ക്ക്‌ വഴിയൊരുക്കാനാണ്‌ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന്‌ ഫ്‌ളൈദുബായ്‌ ചീഫ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രമേഷ്‌ വെങ്കട്ട്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടത്തിയ ഹാക്കത്തോണില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിയാത്മകത ദര്‍ശിക്കാന്‍ സാധിച്ചിരുന്നു. ഈ ആശയങ്ങള്‍ക്ക്‌ പ്രായോഗിക രൂപം നല്‍കുന്നതിനുള്ള ശ്രമത്തിലാണ്‌ ഫ്‌ളൈദുബായിയുടെ ഇന്ത്യയിലെ ഡവലപ്‌മെന്റ്‌ സെന്ററെന്ന്‌ രമേഷ്‌ വെങ്കട്ട്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 400-ലേറെ അപേക്ഷകളില്‍ നിന്ന്‌ 100 പേരെയാണ്‌ ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്‌. പെണ്‍കുട്ടികള്‍ മാത്രമടങ്ങുന്ന �ഫ്‌ളൈബോട്ട്‌� എന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇവര്‍ക്ക്‌ സമ്മാനമായി ദുബായില്‍ മൂന്ന്‌ ദിവസത്തെ വിനോദ യാത്രയാണ്‌ ലഭിച്ചത്‌. കൂടാതെ ഫ്‌ളൈദുബായ്‌ക്ക്‌ സര്‍വീസുള്ള വേറൊരു കേന്ദ്രം സന്ദര്‍ശിക്കാനും ഇവര്‍ക്ക്‌ അവസരമുണ്ട്‌. ഇത്തവണത്തെ വിജയികള്‍ക്ക്‌ ഹൈദരാബാദിലെ ഫ്‌ളൈദുബായ്‌ ഡവലപ്‌മെന്റ്‌ സെന്ററില്‍ ഇന്റേണ്‍ഷിപ്പും അവിടെ പുതിയ ആശയങ്ങള്‍ രൂപീകരിക്കാനുള്ള അവസരവുമാണ്‌ വാഗ്‌ദാനം ചെയ്യപ്പെടുന്നത്‌.

ഇതാദ്യമായി ഇത്തവണ ഹാക്കത്തോണിന്‌ മുന്‍പായി യുവ ഐടി വിദഗ്‌ധര്‍ക്കായി പഠന ക്യാമ്പും നടത്തപ്പെടുന്നുണ്ട്‌. വിമാനയാത്രാ രംഗത്തെക്കുറിച്ച്‌ ഇവര്‍ക്ക്‌ അറിവ്‌ പകരുന്ന പഠന ക്യാമ്പില്‍ ഫ്‌ളൈദുബായ്‌ അധികൃതരും സംബന്ധിക്കുന്നതാണ്‌. മാര്‍ച്ച്‌ 13-ാം തീയതിയാണ്‌ ക്യാമ്പെന്ന്‌ ഹാക്‌മാനിയയുടെ 23-കാരനായ സ്ഥാപകന്‍ രജത്‌ ഷാഹി പറഞ്ഞു.

ഹാക്കത്തോണ്‍ മാര്‍ച്ച്‌ 25ന്‌ രാവിലെ 9 മണിക്ക്‌ തുടങ്ങി അടുത്ത ദിവസം വൈകിട്ട്‌ 4 മണിക്ക്‌ സമാപിക്കുന്നതാണ്‌. ഹൈദരാബാദ്‌ ഐഐഐടി ക്യാമ്പസിലാണ്‌ ക്യാമ്പും ഹാക്കത്തോണും നടത്തപ്പെടുക.

ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഡവലപ്പര്‍മാര്‍ മാര്‍ച്ച്‌ 22 നകം ഒമരസലൃയമ്യ.രീാ എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. തെരഞ്ഞെടുക്കപ്പെട്ടവരെ എസ്‌എംഎസ്‌, ഇ-മെയില്‍ എന്നിവ വഴി വിവരമറിയിക്കുന്നതാണ്‌.

ഫ്‌ളൈദുബായി 5 പ്രതിവാര സര്‍വീസുകളാണ്‌ ഹൈദരാബാദില്‍ നിന്ന്‌ നടത്തുന്നത്‌. കൂടാതെ കൊച്ചി, അഹമ്മദാബാദ്‌, ചെന്നൈ, ഡല്‍ഹി, ലക്‌നോ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും സര്‍വീസ്‌ നടത്തി വരുന്നു.  

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...