Wednesday, March 1, 2017

സിംഗപ്പൂരിനും സില്‍ക്ക്‌ എയറിനുമൊപ്പം പ്രണയം ആഘോഷിച്ച്‌ ബദ്രിനാഥും ദുല്‍ഹാനിയയും




മുംബൈ: സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പ്രാദേശിക വിഭാഗമായ സില്‍ക്ക്‌ എയറും ബോളിവുഡ്‌ ചിത്രമായ ബദ്രിനാഥ്‌ കി ദുല്‍ഹാനിയയ്‌ക്കു വേണ്ടി നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്‍സുമായി സഹകരിക്കുന്നു. ചിത്രത്തിലെ ഗാനരംഗങ്ങളും നിര്‍ണായകമായ പല രംഗങ്ങളും സിംപൂരിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ശശാങ്ക്‌ ഖയ്‌ത്താന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം മാര്‍ച്ച്‌ 10ന്‌ ഇന്ത്യയില്‍ തിയേറ്ററുകളിലെത്തും. ബോളിവുഡ്‌ താരങ്ങളായ ആലിയ ഭട്ടും വരുണ്‍ ധവാനുമാണ്‌ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്‌.
ദീപാവലി നാളുകളിലായിരുന്നു ഷൂട്ടിങ്‌ എങ്കിലും ആലിയയും വരുണും സിംപ്പൂരിലെ ചിത്രീകരണം ഏറെ ആസ്വദിച്ചു. വിവിധ സ്ഥലങ്ങളില്‍ ഭക്ഷണത്തിനും ഷോപ്പിങിനും വിനോദങ്ങള്‍ക്കും മറ്റും ലഭിച്ച ആനുകൂല്യങ്ങള്‍ താരങ്ങളെ ഞെട്ടിച്ചു. നഗരത്തിലെ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സൗഹൃദ പെരുമാറ്റം അവരില്‍ മതിപ്പുണ്ടാക്കി. ഒരു നഗരം എന്ന നിലയില്‍ വിവിധ ഷൂട്ടിങുകള്‍ക്ക്‌ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി നല്‍കുന്നുണ്ടായിരുന്നു. ബോളിവുഡ്‌ സിനിമകള്‍ക്ക്‌ പറ്റിയ മികച്ചൊരു ഷൂട്ടിങ്‌ ലൊക്കേഷനായി സിംഗപ്പൂര്‍ തുടരുകയാണ്‌.
ബഹുമുഖ സംസ്‌കാരത്തോടൊപ്പം നഗരത്തിന്റെ ആധുനിക വൈബ്രന്‍സി കൂടി അനുഭവപ്പെടുന്ന നഗരമാണ്‌ സിംഗപ്പൂരെന്ന്‌ സംവിധായകന്‍ ശശാങ്ക്‌ ഖൈത്താന്‍ പറഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ബദ്രിക്കും വൈദേഹിക്കും അനുകൂലമായ അന്തരീക്ഷമാണ്‌ ഇവിടെയെന്നും സിംഗപ്പൂര്‍ വെറുമൊരു ഷൂട്ടിങ്‌ ലൊക്കേഷന്‍ മാത്രമല്ല കഥയിലെ പ്രധന കേന്ദ്രമായി തന്നെ മാറുകയാണെന്നും ശശാങ്കന്‍ പറഞ്ഞു.
ബദ്രിനാഥ്‌ കി ദുല്‍ഹാനിയയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ചിത്രത്തിലെ പ്രണയവും ആഹ്‌ളാദകരമായ ജീവിതവും ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആസ്വാദ്യകരമായിരിക്കുമെന്നും സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ്‌ ദക്ഷിണേഷ്യ, മധ്യപൂര്‍വ്വേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളുടെ റീജണല്‍ ഡയറക്‌ടറായ ജി.ബി.ശ്രീധര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ബോളിവുഡ്‌ സിംഗപ്പൂരിനെയും ഇന്ത്യന്‍ സമൂഹത്തെയും തമ്മില്‍ വൈകാരികമായി അടുപ്പിക്കാന്‍ തുടങ്ങിയിട്ടെന്നും ബദ്രി-വൈദേഹി എന്നീ കഥാപാത്രങ്ങളിലൂടെ ഇന്ത്യന്‍ സമൂഹം സിംഗപ്പൂരിന്റെ വൈവിധ്യങ്ങള്‍ നിറഞ്ഞ അനുഭവങ്ങള്‍ ഒരിക്കല്‍ കൂടി പങ്കുവയ്‌ക്കുമെന്നും ചിത്രത്തിന്റെ ഇതിവൃത്തത്തിനനുസൃതമായി ഇന്ത്യന്‍ സഞ്ചാരികള്‍ സിംഗപ്പൂരുമായുള്ള പ്രണയം തുടരുമെന്നും അവധിക്കാലം അവിസ്‌മരണീയമാക്കാന്‍ ഇവിടെ വീണ്ടും വരുമെന്നും പ്രതീക്ഷിക്കുന്നതായി അദേഹം കൂട്ടിച്ചേര്‍ത്തു.
ആലിയ അവതരിപ്പിക്കുന്ന കഥാപാത്രം സിംഗപ്പൂരിലെത്തുന്നതോടെ മാറുകയാണ്‌. പ്രാദേശിക എയര്‍ലൈനായ സില്‍ക്ക്‌ എയര്‍ ഈ മാറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്‌. ചിത്രത്തിന്റെ ഒഫീഷ്യല്‍ എയര്‍ലൈന്‍ പാര്‍ട്ട്‌നര്‍ കൂടിയാണ്‌ സില്‍ക്ക്‌ എയര്‍.
ബോളിവുഡ്‌ പ്രൊജക്‌റ്റുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സില്‍ക്ക്‌ എയറിന്റെ പ്രധാന വിപണികളിലൊന്നാണ്‌ ഇന്ത്യയെന്നും അതുകൊണ്ടു തന്നെ വളരെ പ്രാധാന്യത്തോടെയാണ്‌ പ്രൊജക്‌റ്റിനെ കാണുന്നതെന്നും സില്‍ക്ക്‌ എയറിന്റെ ഇന്ത്യയ്‌ക്കു വേണ്ടിയുള്ള ജനറല്‍ മാനേജര്‍ ജഗദീഷ്‌ ഭോജ്‌വാനി പറഞ്ഞു. ഈ സഹകരണം കൂടുതല്‍ ഇന്ത്യന്‍ യാത്രക്കാരെ തങ്ങളിലേക്ക്‌ അടുപ്പിക്കുമെന്നാണ്‌ വിശ്വസിക്കുന്നതെന്നും പറഞ്ഞു. 
നിലവില്‍ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളില്‍ സില്‍ക്ക്‌ എയറിനും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനും പ്രവര്‍ത്തനങ്ങളുണ്ട്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...