Thursday, March 2, 2017

8000 കോടിയുടെ ബിസിനസുമായി ശ്രീറാം ഓട്ടോമാള്‍ പ്ലാറ്റ്‌ഫോംസ്‌




കൊച്ചി: പ്രീ ഓണ്‍ഡ്‌ വാഹനങ്ങളുടേയും ഉപകരണങ്ങളുടേയും ഇന്ത്യയിലെ ഏറ്റവും വലിയ വാങ്ങല്‍-വില്‍പന പ്ലാറ്റ്‌ഫോമിന്റെ ഉടമകളായ ശ്രീറാം ഓട്ടോമാള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഇടപാടുകളുടെ മൂല്യം 8000 കോടി കവിഞ്ഞു. പ്രവര്‍ത്തനത്തിന്റെ ആറുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 5.5 ലക്ഷം ഇടപാടുകളിലൂടെയാണ്‌ കമ്പനി 8000 കോടി രൂപയുടെ ഇടപാടു പൂര്‍ത്തിയാക്കിയത്‌. ഈ കാലയളവില്‍ 6.5 ലക്ഷം ഇടപാടുകാരെ നേടുവാനും കമ്പനിക്കു കഴിഞ്ഞു.
കമ്പനിയുടെ ആറാമതു വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു ഒറ്റ ദിവസം നടത്തിയ അറുപതിലധികം പ്രത്യേക മേളകളിലൂടെ അയ്യായിരത്തിലധികം വാഹനങ്ങളുടേയും ഉപകരണങ്ങളുടേയും വാങ്ങല്‍ വില്‍പന വഴി 100 കോടി രൂപയുടെ ഇടപാടു നടത്തി.
പ്രീ-ഓണ്‍ഡ്‌ വാഹനങ്ങളുടേയും ഉപകരണങ്ങളുടേയും രാജ്യത്തെ ഏറ്റവും വലിയ വാങ്ങല്‍-വില്‍ക്കല്‍ പ്ലാറ്റ്‌ഫോം എന്ന പേരില്‍ കമ്പനി ലിംകാ ബുക്ക്‌ ഓഫ്‌ റെക്കാര്‍ഡ്‌സില്‍ പ്രവേശിച്ചു. കൂടാതെ ഒരു ദിവസം ഏറ്റവും കൂടുതല്‍ ഫിസിക്കല്‍ ബിഡിംഗ്‌ നടന്ന പ്ലാറ്റ്‌ഫോം എന്ന നിലയിലും ലിംകാ ബുക്ക്‌ ഓഫ്‌ റെക്കാര്‍ഡ്‌സില്‍ പ്രവേശിച്ചിട്ടുണ്ട്‌.
കമ്പനിയുടെ ഭൗതികസാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അറുപത്തിയാറാമത്തെ ഓട്ടോമാള്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തുറന്നു. കേരളത്തില്‍ കൊല്ലം, എറണാകുളം, കോഴിക്കോട്‌ എന്നിവിടയങ്ങളില്‍ ശ്രീറാം ഓട്ടോമാളുകളുണ്ട്‌. 
കൂടാതെ രാജ്യത്ത്‌ എവിടെനിന്നും ലൈവായി ബിഡിംഗില്‍ പങ്കെടുക്കാന്‍ ഇടപാടുകാരെ സാധ്യമാക്കുന്ന ആപ്‌ `മൈ സാമില്‍ ആപ്‌' എന്ന മൊബൈല്‍ ബിഡിംഗ്‌ ആപ്ലിക്കേഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്‌. ലൈവ്‌ ബിഡിംഗ്‌, താല്‍പര്യമുള്ള വാഹനത്തില്‍ പ്രോക്‌സി ബിഡ്‌ നല്‍കുക, ഓണ്‍ലൈനായി പേമെന്റ്‌ നല്‍കുക, ഇടപാടുകാരുടെ രജിസ്‌ട്രേഷനും കെവൈസിയും അപ്‌ലോഡ്‌ ചെയ്യുക, കമ്പനിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ ലഭിക്കുക തുടങ്ങിയവയെല്ലാം ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
വന്‍ വളര്‍ച്ചയാണ്‌ കമ്പനി കഴിഞ്ഞ ആറുവര്‍ഷക്കാലത്ത്‌ നേടിയിട്ടുള്ളത്‌. ഓട്ടോ മാളുകളുടെ എണ്ണം നാലില്‍നിന്ന്‌ 66-ലേക്ക്‌ ഉയര്‍ന്നു. ഇടപാടുകള്‍ 46,000-ല്‍നിന്ന്‌ 5.5 ലക്ഷത്തിലേക്ക്‌ വളര്‍ന്നു. ബിഡിംഗില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50,000-ല്‍നിന്ന്‌ 6,50,000-ലേക്ക്‌ ഉയര്‍ന്നപ്പോള്‍ വാങ്ങലുകാരുടെ എണ്ണം 35,000ല്‍ നിന്ന്‌ മൂന്നു ലക്ഷമായി. ജീവനക്കാരുടെ എണ്ണം 440-ല്‍നിന്ന്‌ 700 ആയും വര്‍ധിച്ചു. ബിഡിംഗ്‌ പോര്‍ട്ടലുകളുടെ എണ്ണമിപ്പോള്‍ മൂന്നാണ്‌. ആറുവര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം അവാര്‍ഡുകളും അംഗീകാരങ്ങളുമാണ്‌ കമ്പനിയെ തേടിയെത്തിയത്‌.
സിഎസ്‌ആറിന്റെ ഭാഗമായി ഡ്രൈവര്‍മാരുടെ കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്‌ നല്‍കിവരുന്നു.`
`പ്രീ ഓണ്‍ഡ്‌ വാഹന വ്യവസായ മേഖല അസംഘടിത മേഖലയുടെ പിടയിലായിരുന്നു. സുതാര്യമായതും ആശ്രയിക്കാവുന്നതുമായ വിപണന രീതിയും അവിടെയില്ലായിരുന്നു. ശ്രീറാം ഓട്ടോമാളിന്റെ വരവ്‌ ഈ മേഖലയില്‍ വന്‍ മാറ്റത്തിനു വഴിയൊരുക്കി. സുതാര്യമായ ഒരു പ്ലാറ്റ്‌ഫോം ഇടപാടുകാര്‍ക്കു ലഭ്യമാക്കുവാനും കമ്പനിക്കു കഴിഞ്ഞെന്ന്‌'' ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട്‌ ഫിനാന്‍സ്‌ കമ്പനി മാനേജിംഗ്‌ ഡയറക്‌ടര്‍ ഉമേഷ്‌ റെവാങ്കര്‍ പറഞ്ഞു.
`` ചെറിയൊരു കാലയളവുകൊണ്ട്‌ ഇടപാടുകാരുടെ മാത്രമല്ല, ഓട്ടോ ഉത്‌പാദകര്‍, ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ട്രാന്‍സ്‌പോര്‍ട്ടേഴ്‌, ലീസിംഗ്‌ കമ്പനികള്‍, വെഹിക്കള്‍ അഗ്രിഗേറ്റേഴ്‌സ്‌, ഡീലര്‍മാര്‍, കോണ്‍ട്രാക്‌ടര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലെ ഏറ്റവും വിശ്വസ്‌തമായ ബ്രാന്‍ഡ്‌ ആയി ഉയരുവാന്‍ ശ്രീറാം ഓട്ടോമാളിനു സാധിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തെ പ്രവര്‍ത്തനം ഇതു ശരി വയ്‌ക്കുകയും ചെയ്യുന്നു.'' ശ്രീറാം ഓട്ടോമാള്‍ സിഇഒ സമീര്‍ മല്‍ഹോത്ര പറഞ്ഞു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...