Friday, September 17, 2021

Sony RX0 Ultra-Compact Waterproof Camera

Izzy unboxes the new Sony RX0 and reveals some of his first impressions on the Ultra-Compact Waterproof Camera. (Sony RX0 http://amzn.to/2hDQy8n #CommissionsEarned)

Thursday, September 16, 2021

Inspiring infinite imagination


 

Apply for an online personal loan at low interest rates


 

ഏഷ്യന്‍ ഗ്രാനിറ്റോയുടെ 224.65 കോടി രൂപയുടെ ഓഹരി വില്‍പ്പന



കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടൈല്‍സ് ബ്രാന്‍ഡ് ഉല്‍പ്പാദകരിലൊന്നായ ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യ ലിമിറ്റഡ് 23ന് അതിന്റെ ഓഹരി വില്‍പ്പന ആരംഭിക്കുന്നു. ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ഫണ്ടുകള്‍ ചില കുടിശ്ശിക വായ്പകള്‍ തിരിച്ചടയ്ക്കാനും/പ്രീപേ ചെയ്യാനും, കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റാനും ഉപയോഗിക്കും. ഷെയറിന് 100 രൂപ നിരക്കിലാണ് അവകാശ വില്‍പ്പന ആരംഭിക്കുന്നത്. നിലവിലെ ഓഹരി വിലയായ 166 രൂപയ്ക്ക് 40 ശതമാനം ഇളവുകളോടെയാണ് ഓഹരികളിറക്കുന്നത്. ഒക്‌ടോബര്‍ ഏഴിന് വില്‍പ്പന ക്ലോസ് ചെയ്യും.
കമ്പനിയുടെ 10 രൂപ വീതം മുഖവിലയുള്ള പൂര്‍ണമായും അടച്ച 2,24,64,188 ഓഹരികളാണ് ഓരോന്നിനും 100 രൂപയ്ക്ക് (ഓരോന്നിനും 90 രൂപ പ്രീമിയം ഉള്‍പ്പടെ) ഇറക്കുന്നത്. 19:29 അനുപാതത്തിലുള്ള ഈ ഓഹരികളിലൂടെ 224.65 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
അസറ്റ് ലൈറ്റ്, ക്യാപിറ്റല്‍ ലൈറ്റ് ബിസിനസ് മോഡല്‍ എന്നിവയിലേക്ക് നീങ്ങുക എന്ന ലക്ഷ്യത്തോടെ ബാധ്യത കുറയ്ക്കുന്നതിനും ടൈലുകളുടെയും നിര്‍മ്മാണ സാമഗ്രികളുടെയും പ്രധാന ബിസിനസ് ശക്തിപ്പെടുത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനി സമീപകാലത്ത് നിരവധി സുപ്രധാന സംരംഭങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇഷ്യൂവിന്റെ വരുമാനം കമ്പനിയുടെ ബാലന്‍സ് ഷീറ്റ് കൂടുതല്‍ ശക്തിപ്പെടുത്തുകയും കടം കുറയ്ക്കുകയും തന്ത്രപരമായ വളര്‍ച്ചാ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്യുമെന്നും നടപടികളിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കടബാധ്യതയില്ലാത്ത സ്വാതന്ത്യ കമ്പനിയായി മാറിയേക്കാമെന്നും ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കമലേഷ് പട്ടേല്‍ പറഞ്ഞു.
പ്രമോട്ടറും പ്രമോട്ടര്‍ ഗ്രൂപ്പ് അവകാശികളും 58.68 കോടി രൂപയില്‍ അവരുടെ പങ്കാളിത്തം ഉറപ്പു നല്‍കിയിട്ടുണ്ട്. ഓഹരി വില്‍പ്പന അണ്ടര്‍സബ്‌സ്‌ക്രൈബ്ഡ് ആകുകയാണെങ്കില്‍ ബാധകമായ നിയമങ്ങള്‍ക്ക് വിധേയമായി അവ ഭാഗികമായോ പൂര്‍ണമായോ ഏറ്റെടുക്കാനുള്ള അവകാശവും പ്രമോട്ടര്‍മാര്‍ക്കും പ്രമോട്ടര്‍ ഗ്രൂപ്പ് ഷെയര്‍ ഉടമകള്‍ക്കും ഉണ്ട്.
ഹൊളാനി കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡും ബിഒഐ മെര്‍ച്ചന്റ് ബാങ്കേഴ്‌സ് ലിമിറ്റഡുമാണ് ഓഹരി വില്‍പ്പനയുടെ പ്രമുഖ മാനേജര്‍മാര്‍.

Sept 16, Business Page


 

4കെ എസ്8 സീരീസ് ആന്‍ഡ്രൊയ്ഡ് ടിവിയുമായി ഹെയര്‍

 



കൊച്ചി: 4കെ എച്ച്ഡിആര്‍ ദൃശ്യവ്യക്തതയോടെ ഗൂഗിള്‍ സര്‍ട്ടിഫൈഡ് ആന്‍ഡ്രൊയ്ഡ് എല്‍ഇഡി ടിവിയായ എസ്8 സീരിസുമായി ഹെയര്‍. 139-165 സെന്റിമീറ്ററാണ് ടിവിയുടെ സ്‌ക്രീന്‍ വലിപ്പം. മെറ്റല്‍ ബെസെല്‍ലെസ് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഫ്രണ്ട് സ്പീക്കര്‍ എന്നിവ ടി.വിക്ക് സ്ലിമ്മും സ്റ്റൈലിഷുമായ രൂപകല്‍പ്പന നല്‍കുന്നു. 30വോട്‌സ് ഫ്രണ്ട് സ്പീക്കറുകള്‍ ആറെണ്ണം ടിവിക്ക് തുല്യതയില്ലാത്ത ശബ്ദവ്യക്തത സമ്മാനിക്കുന്നു. വീടകങ്ങളുടെ ഇന്റീരിയറുകള്‍ക്ക് അനുസൃതമായ മനോഹരമായ രൂപകല്‍പ്പനയാണ് ഹെയര്‍ എസ്8 4കെ ഡിസൈന്‍. ഏറ്റവും പുതിയ ആന്‍ഡ്രൊയ്ഡ് 9.0 പതിപ്പാണ് ടി.വിയില്‍ ഉപയോഗിക്കുന്നത്. എഐ സാങ്കേതികതയുള്ള ടി.വിക്ക് വിദൂരതയില്‍നിന്ന് ഉപകരണങ്ങള്‍ നിയന്ത്രിക്കാവുന്ന ഐഒടി സൗകര്യങ്ങള്‍ ഉണ്ട്. ശബ്ദത്തിലൂടെ ഉപകരണത്തെ നിയന്ത്രിക്കാവുന്ന ഗൂഗിള്‍ അസിസ്റ്റന്റ്, സ്‌ക്രീന്‍ ഷെയറിങിന് ഗൂഗില്‍ ക്രോംകാസ്റ്റ്, ബ്ലൂടൂത്ത് വോയിസ് റിമോട്ട് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
 
ഉപഭോക്താക്കള്‍ക്ക് ഐഒടി, എഐ സാങ്കേതികതകള്‍ ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ ഒരുപടികൂടി മുന്നില്‍ക്കടന്നുവെന്ന് ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ പ്രസിഡന്റ് എറിക് ബ്രഗന്‍സ പറഞ്ഞു. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ പല സ്ട്രീമിങ് ആപ്പുകളും ടിവിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. നെറ്റ്ഫ്‌ളിക്‌സ്, യുട്യൂബ് തുടങ്ങിയവയ്ക്കായി ഹോട്ട്കീകള്‍ ഉണ്ട്. വൈഫൈക്കു പുറമെ രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഡിജിറ്റല്‍ ഡോള്‍ബി ശബ്ദം, ഉയര്‍ന്ന ബാസ് എന്നിവയുണ്ട്. 55 ഇഞ്ച് ടിവിക്ക് 1,10,990 രൂപയും 65 ഇഞ്ചിന് 1,39,990 രൂപയുമാണു വില.  

സ്റ്റെല്ല മോഡുലാര്‍ സ്വിച്ചുകളുമായി ഓറിയന്റ് ഇലക്ട്രിക്ക്




കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക്ക് ലിമിറ്റഡ് 'സ്റ്റെല്ല' മോഡുലാര്‍ സ്വിച്ചുകളുടെ പുതിയൊരു ശ്രേണി അവതരിപ്പിക്കുന്നു. സുരക്ഷ, ഈട്, പ്രകടനം, സ്റ്റൈല്‍ എന്നീ നാലു സവിശേഷതകളില്‍ കേന്ദ്രീകരിച്ചാണ് 'സ്റ്റെല്ല'യുടെ രൂപകല്‍പ്പന. സ്വിച്ചുകള്‍, സോക്കറ്റുകള്‍, പ്ലേറ്റുകള്‍, ആതിഥ്യ മര്യാദ, മറ്റ് ഇലക്‌ട്രോണിക്ക് സാമഗ്രികള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് സ്റ്റെല്ല ശ്രേണി. ഓറിയന്റ് സ്റ്റെല്ല റെസിഡന്‍ഷ്യല്‍, വാണിജ്യ ഇടങ്ങള്‍ക്കായുള്ള ആധുനിക ഇന്റീരിയര്‍ ഡെക്കറേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് മികച്ച ഡിസൈനുകളും ഫിനിഷുകളും നല്‍കുന്നു. കമ്പനി വിപണിയുടെ വ്യാപ്തിയും വ്യാപനവും വിപുലീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ 'മാസ് പ്രീമിയം' ശ്രേണി അവതരിപ്പിക്കുന്നത്.
മോഡുലാര്‍ സ്വിച്ച് വിപണിയില്‍ ഒരു വലിയ സാധ്യത തങ്ങള്‍ കാണുന്നു, കാരണം ഇന്ത്യന്‍ ഉപഭോക്താക്കള്‍ അവരുടെ പരമ്പരാഗത സ്വിച്ചുകളിലൂടെ മോഡുലാര്‍ സ്വിച്ചുകള്‍ നല്‍കുന്ന നേട്ടങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുന്നു, അതില്‍ മെച്ചപ്പെട്ട സുരക്ഷ, ഇന്‍സ്റ്റാലേഷന്റെ എളുപ്പവും പ്രവര്‍ത്തന കാര്യക്ഷമതയും കസ്റ്റമൈസേഷനും മെച്ചപ്പെട്ട സൗന്ദര്യശാസ്ത്രവും ഉള്‍പ്പെടുന്നുവെന്നും കൂടാതെ, അഭിലഷണീയമായ ജീവിതശൈലിയിലേക്കുള്ള വര്‍ദ്ധിച്ചുവരുന്ന ചായ്വോടെ, ഉപഭോക്താക്കള്‍ ഇന്ന് ഉടമസ്ഥതയില്‍ അഭിമാനം നല്‍കുന്ന ഈ വിഭാഗത്തിലെ മികച്ച ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ തേടുന്നുവെന്നും ഈ ഉള്‍ക്കാഴ്ചകളാല്‍ നയിക്കപ്പെടുകയും മികച്ച മൂല്യ നിര്‍ദ്ദേശത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുകൊണ്ട്, സ്റ്റെല്ല ശ്രേണി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അത് സൗന്ദര്യം, ഈട്, സുരക്ഷ, പ്രകടനം എന്നിവയുടെ മികച്ച സംയോജനം വാഗ്ദാനം ചെയ്യുന്നുവെന്നും ഉപഭോക്തൃ ഉള്‍ക്കാഴ്ചകളും ഉപയോക്തൃ കേന്ദ്രീകൃതമായ സവിശേഷതകളുമായാണ് പുതിയ ശ്രേണി വരുന്നതെന്നും ഓറിയന്റ് സ്റ്റെല്ല ശ്രേണി നിലവിലുള്ള വിജയകരമായ സാലുസ് മോഡുലാര്‍ സ്വിച്ച് ശ്രേണിയിലേക്ക് കൂട്ടിചേര്‍ക്കലാണെന്നും വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നുവെന്നും ഓറിയന്റ് ഇലക്ട്രിക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പുനീത് ധവാന്‍ പറഞ്ഞു.
ഓറിയന്റ് സ്റ്റെല്ല മോഡുലാര്‍ സ്വിച്ച് ശ്രേണി ഗ്ലാസ് നിറച്ച പോളികാര്‍ബണേറ്റ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കരുത്തും ഈടും നല്‍കുന്നതിനൊപ്പം ഷോക്കിനെയും തീയെയും പ്രതിരോധിക്കുന്ന സവിശേഷതകളാല്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നൂതനമായ ആന്റി-വെല്‍ഡ് സവിശേഷത, സ്വിച്ച് പ്രവര്‍ത്തന സമയത്ത് കോണ്‍ടാക്റ്റ് വെല്‍ഡുകളില്‍ സുരക്ഷ നല്‍കുന്നു, അതേസമയം ആര്‍ക്ക് ഷീല്‍ഡിംഗ് സംവിധാനം മറ്റൊരു സംരക്ഷണ പാളി ചേര്‍ക്കുന്നു. ഓറിയന്റ് സ്റ്റെല്ല സ്വിച്ചുകളും സോക്കറ്റുകളും മൃദുവായ പ്രവര്‍ത്തനത്തിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, കൂടാതെ 1,00,000 -ലധികം ക്ലിക്കുകളുടെ ദീര്‍ഘായുസും നല്‍കുന്നു. ശ്രേണിയിലെ എല്ലാ ഉല്‍പ്പന്നങ്ങളും ഫ്രണ്ട്-ലോഡിംഗ് മെക്കാനിസവുമായി വരുന്നു, അത് എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിക്കുകയും ആകര്‍ഷകമായ രൂപം നല്‍കുകയും ചെയ്യുന്നു. എളുപ്പം കണക്ഷനുകള്‍ നല്‍കാവുന്ന തരത്തില്‍ വലിപ്പമുള്ള മികച്ച കണക്റ്റിങ് ടെര്‍മിനലുകളും ഇവയ്ക്കുണ്ട്. ഈ ശ്രേണിയിലെ യുഎസ്ബി ചാര്‍ജറുകള്‍ ഇന്‍-ബില്‍റ്റ് സംരക്ഷണം നല്‍കുന്നു. വേഗമാര്‍ന്ന ചാര്‍ജിങ്ങും സാധ്യമാക്കുന്നു. പുതിയ ഇലക്‌ട്രോണിക്ക് ഉപകരണങ്ങളെല്ലാമായി യോജിച്ചു പോകുന്നതാണ്. ഓറയന്റ് സ്റ്റെല്ല ശ്രേണിക്ക് എര്‍ഗോണോമിക്ക് രൂപമാണ്. ആകര്‍ഷകമായ മിറര്‍ ഫിനിഷ് നല്‍കുന്നതിനൊപ്പം പൊടി പിടിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.


Sept 13 Business page


 

കേരളത്തിന്റെ നൂറുല്‍ അബ്‌സര്‍ അപ്പോളോ ടയേഴ്‌സ് യൂണൈറ്റഡ് ലീഗ് ചാമ്പ്യന്‍




കൊച്ചി: ടയര്‍ ഉല്‍പ്പാദകരായ അപ്പോളോ ടയേഴ്‌സും ആഗോള വീഡിയോ ഗെയിം പ്രസാദകരായ കൊനാമിയും മാഞ്ചസ്റ്റര്‍ യൂണൈറ്റഡുമായി ചേര്‍ന്ന് അവതരിപ്പിച്ച അപ്പോളോ ടയേഴ്‌സ് യൂണൈറ്റഡ് ലീഗ് എന്ന ഇ-സ്‌പോര്‍ട്ട്‌സ് ടൂര്‍ണമെന്റിന്റെ പ്രഥമ പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള നൂറുല്‍ അബ്‌സര്‍ വിജയം പങ്കുവച്ചു.
ഈജിപ്റ്റില്‍ നിന്നുള്ള ദിയ മുഹമ്മദ് നാസര്‍, ബംഗ്ലാദേശിന്റെ മൊഹമ്മദ് ഷിഫാത് അല്‍ മറുഫ് എന്നിവരാണ് ആലുവയില്‍ നിന്നുള്ള നൂറുലിനൊപ്പം ജേതാക്കളായത്. മൊബൈലില്‍ ഓണ്‍ലൈനായി നടത്തിയ അപ്പോളോ ടയേഴ്‌സ് യൂണൈറ്റഡ് ലീഗില്‍ ലോകമൊട്ടാകെയായി 20 ലക്ഷം പേരാണ് പങ്കെടുത്തത്. ചാമ്പ്യന്‍ഷിപ്പില്‍ വിവിധ വിഭാഗങ്ങളിലായി വിജയികളായ ഇവര്‍ക്ക് കിരീടവും എല്ലാ ചെലവുകളും ഉള്‍പ്പടെ ഓള്‍ഡ് ട്രാഫോഡില്‍ മല്‍സരം കാണാനുള്ള ട്രിപ്പും സമ്മാനമായി ലഭിക്കും. 

ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രീഹരി ജെഇഇ മെയിന്‍ കേരള ടോപ്പര്‍



കൊച്ചി:  ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തൃശൂര്‍ ബ്രാഞ്ചിലെ വിദ്യാര്‍ത്ഥിയായ സി.ശ്രീഹരി ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ) മെയിന്‍ 2021ല്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും അഖിലേന്ത്യ തലത്തില്‍ 115-ാം റാങ്കും 99.99 പെര്‍സന്റൈല്‍ എന്ന മികച്ച സ്‌കോറും കരസ്ഥമാക്കി. രണ്ടു വര്‍ഷം മുമ്പാണ് ശ്രീഹരി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഐഐടി ജെഇഇ പ്രവേശന പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനുള്ള പ്രോഗ്രാമിന് ചേര്‍ന്നത്. ഉന്നത വിജയം നേടാനായതില്‍ ശ്രീഹരി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നന്ദി പറഞ്ഞു. ഉള്ളടക്കത്തിലൂടെയും കോച്ചിങ്ങിലൂടെയും ആകാശ് ഏറെ സഹായിച്ചുവെന്നും വിവിധ വിഷയങ്ങളില്‍ ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഗ്രാഹ്യം നേടാന്‍ സഹായിച്ചത് ആകാശാണെന്നും പറഞ്ഞു.
രാജ്യത്തുടനീളമായി ഏതാണ്ട് 10 ലക്ഷം വിദ്യാര്‍ത്ഥികളാണ് ജെഇഇ മെയിന്‍ 2021ന്റെ നാലു സെഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തതെന്നും ശ്രീഹരി ഉന്നത വിജയം നേടിയ തൃശൂരിലെ ശ്രീഹരിയുടെ കഠിനാദ്ധ്വാനത്തെയും ആത്മാര്‍ത്ഥതയെയും അഭിനന്ദിക്കുന്നുവെന്നും ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ആകാശ് ചൗധരി പറഞ്ഞു.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...