Thursday, April 1, 2021

ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫറുകള്‍ 12 മുതല്‍

 പുതിയ രണ്ട് നൂതന ഫണ്ടുകളുമായി



കൊച്ചി: ഐഡിഎഫ്‌സി മ്യുച്ച്വല്‍ ഫണ്ട് രണ്ട് നൂതനമായ ഫിക്‌സഡ് ഇന്‍കം ഫണ്ടുകള്‍ അവതരിപ്പിക്കുന്നു. ഐഡിഎഫ്‌സി ഗില്‍റ്റ് 2027 ഇന്‍ഡക്‌സ് ഫണ്ട്, ഐഡിഎഫ്‌സി ഗില്‍റ്റ് 2028 ഇന്‍ഡക്‌സ് ഫണ്ട് എന്നിങ്ങനെയാണ് പുതിയ ഫണ്ടുകള്‍. രണ്ട് ഫണ്ടുകളും ഓപ്പണ്‍-എന്‍ഡ് ടാര്‍ഗെറ്റ് മെച്യൂരിറ്റി ഇന്‍ഡക്‌സ് ഫണ്ടുകളാണ്, അവ യഥാക്രമം ക്രിസില്‍ ഗില്‍റ്റ് 2027 സൂചികയും ഗില്‍റ്റ് 2028 സൂചികയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ട്രഷറി ബില്ലുകളിലും നിക്ഷേപിക്കും. പുതിയ ഫണ്ട് ഓഫര്‍ 12ന് ആരംഭിച്ച് 19ന് അവസാനിക്കും.
അനിശ്ചിതമായി തുറന്നിരിക്കുന്ന സാധാരണ ഓപ്പണ്‍ എന്‍ഡ് മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിന്നും വ്യത്യസ്തമായി ടാര്‍ഗറ്റ് മെചച്ച്യൂറിറ്റി ഫണ്ടുകള്‍ക്ക് നിര്‍വചിക്കപ്പെട്ട മെച്ച്യൂറിറ്റി തീയതിയുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി മൂല്യം യൂണിറ്റ് ഉടമയ്ക്ക് തിരികെ നല്‍കും. കൂടാതെ, ഐഡിഎഫ്സിയുടെ ഗില്‍റ്റ് ഇന്‍ഡക്‌സ് ഫണ്ടുകള്‍ ഇന്ത്യാ ഗവണ്‍മെന്റ് ഉറപ്പു നല്‍കുന്ന മികച്ച റേറ്റിങ്ങുള്ള വസ്തുക്കളില്‍ മാത്രമേ നിക്ഷേപിക്കുകയുള്ളൂ. ഇത് ക്രെഡിറ്റ് റിസ്‌ക്ക് കുറയ്ക്കും. ഈ ഫണ്ടുകള്‍ ഹോള്‍ഡിംഗ് കാലയളവിലെ നിക്ഷേപങ്ങളുടെ ശേഷിക്കുന്ന മെച്ച്യൂരിറ്റിയെ ക്രമാനുഗതമായി കുറയ്ക്കുകയും അതുവഴി കാലാവധിയുടെ അപകടസാധ്യത കുറയ്ക്കുകയും പലിശനിരക്കുകളിലെ മാറ്റത്തിനുള്ള ഫണ്ടിന്റെ സെന്‍സിറ്റീവിറ്റി കുറയ്ക്കുകയും ചെയ്യും

ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് 'ബ്ലു ഫ്‌ളാഗ് ബീച്ച്' പദവി

 





ദ്വാരക: ഗുജറാത്ത് ടൂറിസത്തിന് കൂടുതല്‍ കരുത്തു പകര്‍ന്നുകൊണ്ട് ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് 'ബ്ലു ഫ്‌ളാഗ് ബീച്ച്' പദവി ലഭിച്ചു. ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ലാഭരഹിത സംഘടനയായ 'ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍' ആണ് 2020 ഒക്ടോബര്‍ 11 ന് ബ്ലൂ ഫളാഗ് ബീച്ച് സര്‍ട്ടിഫിക്കറ്റ് 'നല്‍കിയത്. ബ്ല ഫ്‌ളാഗ് ബീച്ച് ബഹുമതി ലോകത്തെ ഏറ്റവും വൃത്തിയുള്ളതും സുന്ദരവുമായ ബീച്ചായി കണക്കാക്കപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട വോളന്ററി ഇക്കോ ലേബല്‍ കൂടിയാണിത്.
ജലത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്‌മെന്റ്, പരിസ്ഥിതി വിദ്യാഭ്യാസം, വിവരങ്ങള്‍, സുരക്ഷ, സേവനം എന്നിങ്ങനെ 4 പ്രധാന വിഭാഗങ്ങളില്‍ മൊത്തം 33 മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പ്രകൃതി മനോഹരമായ കാഴ്ചയാണ് ശിവ്‌രാജ്പുര്‍ ബീച്ച്.തെളിഞ്ഞ നീല ജലാശയങ്ങളുള്ള ഈ ശാന്തമായ കടല്‍ത്തീരം വിനോദസഞ്ചാരികളെ അല്‍ഭുതപ്പെടുത്തുന്നു. ശിവ്‌രാജ്പുര്‍ ബീച്ച് സുരക്ഷിതവും സുന്ദവുമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ദ്വാരകയ്ക്കും ഒഖയ്ക്കും ഈഇടയില്‍ സ്ഥിതി ചെയ്യുന്ന ബീച്ച് ഗുജറാത്ത് ടൂറിസം കോര്‍പറേഷനാണ് വികസിപ്പിക്കുന്നത്. ടൂറിസം, പരിസ്ഥിതി, സുരക്ഷ എന്നിവയുടെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച്, ബ്ലൂ ഫ്‌ളാഗ് ബീച്ച് വിഭാഗത്തിന്റെ ആഗോള മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ബീച്ച് വികസിപ്പിക്കുന്നത്. ലോകമെമ്പാടു നിന്നുമുള്ള സന്ദര്‍ശകരെത്തുമെന്നത് കണക്കിലെടുത്ത് സംസ്ഥാന ടൂറിസം വകുപ്പ് ശിവരാജ്പൂര്‍ ബീച്ചില്‍ പ്രാഥമിക സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ തുടങ്ങി, അതിലൂടെ സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ലഭിക്കും.
വന്യജീവികള്‍ക്ക് പേരുകേട്ട ഖംബാലിയ താലൂക്കിലെ നാരരതപുവും ചരിത്ര പ്രാധാന്യമുള്ള ബര്‍ദാ ദുന്‍ഗറിലെ കിലേശ്വര്‍ മഹാദേവ് ക്ഷേത്രവുമാണ് ദേവഭൂമി ദ്വാരക ജില്ലയിലെ മറ്റ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍.
പുണ്യ നദിയായ ഗോമതിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വാരക ഹിന്ദുക്കളുടെ നാലു പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഏഴു മോക്ഷദായി പട്ടണങ്ങളില്‍ ഒന്നുമാണ്. കൃഷ്ണ ഭഗവാന്‍ നിര്‍മിച്ച സുവര്‍ണ നഗരം ഗള്‍ഫ് ഓഫ് കച്ചില്‍ മുങ്ങി. പിന്നീട് ഡോ. എസ്.ആര്‍ റാവുവാണ് ശേഷിപ്പുകള്‍ കണ്ടെത്തിയത്. 72 തൂണുകളിലായുള്ള 52 മീറ്റര്‍ ഉയരമുള്ള ക്ഷേത്രം പ്രസിദ്ധമാണ്. പ്രധാന ക്ഷേത്രത്തോട് ചേര്‍ന്നാണ് രുക്മിണിജി ക്ഷേത്രം. ജഗദ്ഗുരു ശങ്കരാചാര്യ എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ശാരദാ പീഠവും ദ്വാരകയിലാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു മൊണാസ്ട്രികളിലൊന്നാണിത്.


ഇന്ത്യൻ സേന വിജയ് പതാക പാറിച്ചതിന്റെ ഓർമ്മയിൽ

 .


50 വർഷ

ങ്ങൾക്ക് മുമ്പ് 1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യൻ സേന വിജയ് പതാക പാറിച്ചതിന്റെ ഓർമ്മയിൽ അന്നത്തെ ദീര സൈനികരെ ആദരിക്കുന്നതിന്റെ ഭാഗമായി ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തെളിയിച്ച വിജയ ദീപം ആ യുദ്ധത്തിൽ വീരമൃത്യു വരിച്ച നാവികസേനാ അംഗംTO വർഗീസി തേവരയിലെ വസതിയിൽ നാവികസേനയുടെ ബാൻഡിന്റെ  അകമ്പടിയോടെ എത്തിച്ചേർന്നു. നാവികസേന ലഫ് കമാൻഡർ  P M സരിൻ ആർമി ലെഫ് കേണൽ മധുസൂദനൻ എന്നിവർ ചേർന്ന്  വീരമൃത്യു വരിച്ച T O വർഗീസിനെ പത്നി മേരി വർഗീസിനെ വിജയ് ദീപം കൈമാറി. ആദര ത്തിന്റെ ഭാഗമായി വീട്ടുവളപ്പിൽ ബാല വൃക്ഷത്തൈ നട്ടു. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള 50 സൈനികരെയാണ് ആദരിക്കുന്നത്. 1971ലെ യുദ്ധത്തിൽ ഐഎൻഎസ് കുക്രി എന്ന് യുദ്ധക്കപ്പലിൽ ആണ് ഗീവർഗീസ് സേവനമനുഷ്ഠിച്ചിരുന്നത്. പരാജയഭീതി പൂണ്ട പാകിസ്ഥാനിലെ അന്തർവാഹിനി  ടോർപിഡോ ഉപയോഗിച്ച് ഐഎൻഎസ് കുക്രി യേയും ധീര സൈനികരെയും കടലിന്റെ ആഴങ്ങളിലേക്ക് മുക്കി കളയുകയാണ് ചെയ്ത
Attachments area
.
Attachments area

Business Page March 29


 

Business page March 22


 

250 കോടി രൂപയുടെ കടപ്പത്രവുമായി മുത്തൂറ്റ് മിനി

 



250 കോടി രൂപയുടെ കടപ്പത്രവുമായി മുത്തൂറ്റ് മിനി

കൊച്ചി: സ്വര്‍ണ്ണ പണയ  സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (എന്‍.സി.ഡി) വില്പനയിലൂടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. 1000 രൂപ മുഖവിലയുള്ള സെക്യൂര്‍ഡ് , നോണ്‍ സെക്യൂര്‍ഡ് കഥാപാത്രങ്ങളുടെ പബ്ലിക് ഇഷ്യൂ ചൊവ്വാഴ്ച തുടങ്ങി . ഇഷ്യൂ ഏപ്രില്‍ 23ന് അവസാനിക്കും.

കമ്പനിയുടെ പതിനാലാമത് എന്‍.സി.ഡി  ഇഷ്യൂവിലൂടെ  125 കോടി രൂപയാണ് സമാഹരിക്കുന്നത് . 125 കോടി അധികമായി സഹാമഹരിക്കാനുള്ള ഓപ്ഷനും സഹിതം 250 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  ഇതില്‍ 200 കോടി രൂപയുടേത് സുരക്ഷിത എന്‍.സി.ഡി ആണ്.

വിവിധ ഓപ്ഷനുകളായി പ്രതിവര്‍ഷം 9.00 മുതല്‍ 10.25 ശതമാനം വരെയുള്ള കൂപ്പണ്‍ നിരക്കുകളില്‍ വരുമാനം വാഗ്ദാനം ചെയ്യുന്നു . ഈ എന്‍.സി.ഡിക്ക് ഇന്ത്യാ റേറ്റിങ്സ് ആന്‍റ് റിസര്‍ച് ലിമിറ്റഡ് ഐ.എന്‍.ഡി ബി.ബി.ബി സ്റ്റേബിള്‍ റേറ്റിങാണ്   (IND BBB Stable )    നല്‍കിയിരിക്കുന്നത്  ഈ എന്‍സിഡി ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍(ബി.എസ്.ഇ) ലിസ്റ്റ് ചെയ്യും.

2020 സെപ്റ്റംബര്‍ 30ലെ കണക്കു പ്രകാരം എം.എം.എഫ്.എല്ലിന് 3,69,019 സ്വര്‍ണ്ണ വായ്പ അക്കൗണ്ടുകളുണ്ടായിരുന്നു, പ്രധാനമായും ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ നിന്നുള്ളവയാണ് ഇത്. മൊത്തം വായ്പകളുടെയും അഡ്വാന്‍സിന്‍റെയും 97.27% വരുന്ന 1825.55 കോടി രൂപയുടെ ബിസിനസ്സ് ഇതിലൂടെയാണ് നടന്നത്. 2020 സെപ്റ്റംബര്‍ 30ന് അവസാനിച്ച ആറുമാസക്കാലയളവില്‍ അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.59 % ആയിരുന്നു.  1.34 % അറ്റ നിഷ്ക്രിയ ആസ്തികള്‍ റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ചിനെ അപേക്ഷിച്ച് ഇത് കുറവാണ്.

ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുക, വായ്പാ ധനസഹായ വിതരണം, കമ്പനി കടം എടുത്തിട്ടുള്ള മുതലിന്‍റെയും പലിശയുടെയും   തിരിച്ചടവ്/പ്രീപേയ്മെന്‍റ് എന്നിവയ്ക്കായും (കുറഞ്ഞത് 75%) ബാക്കി (25% വരെ) പൊതുകോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായും വിനിയോഗിക്കും.  

ഇഷ്യൂവിന്‍റെ  ലീഡ്  മാനേജര്‍ വിവ്രോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാണ്.വിസ്ട്ര ഐടിസിഎല്‍ (ഇന്ത്യ) ലിമിറ്റഡ് ഡിബഞ്ചര്‍ ട്രസ്റ്റിയും ലിങ്ക് ഇന്‍ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഇഷ്യുവിന്‍റെ രജിസ്ട്രാറുമാണ്.


ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...