Wednesday, April 6, 2016

ഐപിഎല്‍ ഒമ്പതാം പതിപ്പിലും വോഡഫോണ്‍ ഒഫീഷ്യല്‍ പങ്കാളി




കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം പതിപ്പിലും (വിവോ ഐപിഎല്‍ 2016) വോഡഫോണ്‍ ഇന്ത്യ ഒഫീഷ്യല്‍ പങ്കാളിയും സ്‌പോണ്‍സറുമായിരിക്കും. 2008-ല്‍ ഐപിഎല്‍ ആരംഭിച്ചതു മുതല്‍ ഇതുമായി സഹകരിക്കുന്ന ഏക ദേശീയ ബ്രാന്‍ഡു കൂടിയാണ്‌ വോഡഫോണ്‍ ഇന്ത്യ. ഈ മാസം 9ന്‌ ആരംഭിക്കുന്ന ഐപിഎലിനോടനുബന്ധിച്ച്‌ വോഡഫോണ്‍ വന്‍ പ്രചാരണത്തിനു തയാറെടുക്കുകയാണ്‌.

സ്‌പോര്‍ട്‌സ്‌ പ്രേമികളുടെ മനസില്‍ ഐപിഎല്ലും വോഡഫോണും അവയില്‍ ഓരോന്നിന്റേയും പര്യായമായി മാറിയിരിക്കുകയാണെന്ന്‌ വോഡഫോണ്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ ഡയറക്‌ടര്‍ സന്ദീപ്‌ കടാരിയ പറഞ്ഞു. ``2008-ല്‍ ഐപിഎല്‍ തുടങ്ങിയതു മുതല്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വോഡഫോണ്‍ ഐപിഎല്‍ ആരാധകര്‍ക്കു ലഭ്യമാക്കാന്‍ പോകുന്നത്‌ വലിയൊരു ആഘോഷവും വിനോദവുമാണ്‌. ഐപിഎല്ലിന്റെ മറ്റൊരു വിജയവര്‍ഷവമാണ്‌ ഇത്തവണയും തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന്‌ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ്‌ ശുക്ല പറഞ്ഞു. 

ട്രയംഫ്‌ ബോണേവില്ലേ ടി 120 ബുക്കിംഗ്‌ ആരംഭിച്ചു



കൊച്ചി : ബോണേവില്ലേ പരമ്പരയിലെ ഏറ്റവും വിസ്‌മയകരമായ മോട്ടോര്‍ സൈക്കിള്‍ ടി 120 കൊച്ചിയിലെത്തി. വൈറ്റിലയിലെ ശ്യാമ ഡൈനാമിക്‌ മോട്ടോര്‍ സൈക്കിള്‍സില്‍ ടി 120-യുടെ ബുക്കിംഗ്‌ ആരംഭിച്ചു. മോട്ടോര്‍ സൈക്കിള്‍ ലോകത്തെ ആഗോള ഇതിഹാസമായ ബോണേവില്ലേ ആഡ്യത്ത്വത്തിന്റേയും കരുത്തിന്റേയും സൗന്ദര്യത്തിന്റേയും പ്രതീകമാണ്‌.
കാലാതിവര്‍ത്തിയായ ബോണേവില്ലേ ടി 120 ചാരുതയാര്‍ന്ന മോട്ടോര്‍ സൈക്കിളാണ്‌. കുലീനമായ സാന്നിധ്യം, കരുത്തുറ്റ പ്രകടനം, നിറഞ്ഞ സൗന്ദര്യം എന്നിവ ടി 120 -യെ വ്യത്യസ്‌തമാക്കുന്നുവെന്ന്‌ ട്രയംഫ്‌ മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ മാനേജിംഗ്‌ ഡയറക്‌ടര്‍ വിമല്‍ സംബ്ലി പറഞ്ഞു.
1200 സിസി ഹൈടോര്‍ക്‌ 8 വാല്‍വ്‌, പാരലല്‍ ട്വിന്‍ എഞ്ചിന്‍, സിക്‌സ്‌ സ്‌പീഡ്‌ 1200 സിസി വില്ലേ എഞ്ചിന്‍ എന്നിവയാണ്‌ പ്രത്യേകതകള്‍. സുഖകരമായ സീറ്റ്‌, മികച്ച സസ്‌പെന്‍ഷന്‍ എന്നിവയും ശ്രദ്ധേയമാണ്‌.
1959-ലെ ബോണേവില്ലേയെ മാതൃകയാക്കിയാണ്‌ ടി 120 യുടെ രൂപകല്‍പന. ക്രാന്‍ബറി റെഡ്‌, അലൂമിനിയം സില്‍വര്‍, കറുപ്പ്‌, തൂവെള്ള, ജെറ്റ്‌ ബ്ലാക്ക്‌, സിന്‍ഡര്‍ റെഡ്‌ എന്നീ നിറങ്ങളില്‍ ലഭ്യം.

സോണിയുടെ നോയ്‌സ്‌ കാന്‍സലിങ്ങ്‌ ഹെഡ്‌ഫോണ്‍



കൊച്ചി : ഇന്ത്യയില്‍ ആദ്യത്തെ ഹൈ റെസലൂഷന്‍ വയര്‍ലസ്‌ നോയ്‌സ്‌ കാന്‍സലിങ്ങ്‌ ഹെഡ്‌ഫോണ്‍, എംഡിആര്‍ 100 എബിഎന്‍, സോണി ഇന്ത്യ വിപണിയില്‍ അവതരിപ്പിച്ചു. ഈ ബ്ലൂടൂത്ത്‌ ഹെഡ്‌ഫോണില്‍ ഡിജിറ്റല്‍ നോയ്‌സ്‌ കാന്‍സലേഷന്‍ സംവിധാനം ആണുള്ളത്‌.
സംഗീതത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ മറ്റൊരു ശബ്‌ദവും ശല്യപ്പെടുത്താത്ത സാങ്കേതികവിദ്യയാണ്‌ 100 എബിഎന്നിലുള്ളത്‌.
ചുറ്റുമുള്ള ശബ്‌ദങ്ങള്‍ വിലയിരുത്തിക്കൊണ്ട്‌ പരിസരത്തിന്‌ അനുയോജ്യമായ നോയ്‌സ്‌ കാന്‍സലേഷന്‍ മോഡ്‌ തെരഞ്ഞെടുക്കുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌. ബ്ലൂടൂത്തും നോയ്‌സ്‌ കാന്‍സലേഷന്‍ സംവിധാനവും ഉപയോഗിക്കുമ്പോള്‍ പോലും നീണ്ട 20 മണിക്കൂര്‍ ബാറ്ററി ലൈഫ്‌ ലഭിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. വാക്ക്‌മാന്‍, എംപി3 പ്ലെയര്‍, ഫോണ്‍, ടാബ്‌ലെറ്റ്‌ എന്നിവയ്‌ക്കെല്ലാം അനുയോജ്യവും തികച്ചും പ്രായോഗികവുമാണ്‌ ഈ ഹെഡ്‌ഫോണ്‍. 
എല്‍.ഡി.എ.സി.ടി.എം എന്ന ഓഡിയോ കോഡിങ്ങ്‌ സാങ്കേതികവിദ്യയാണ്‌ ഇവിടെ ഉയര്‍ന്ന റെസലൂഷനിലുള്ള ശബ്‌ദത്തിനായി പ്രയോജനപ്പെടുത്തുന്നത്‌. സാധാരണ ബ്ലൂടൂത്ത്‌ ഓഡിയോയില്‍ ഉള്ളതിനെ അപേക്ഷിച്ച്‌ മൂന്നിരട്ടി ഉയര്‍ന്ന തലത്തില്‍ 990 കെബിപിഎസ്‌ വേഗതയിലാണ്‌ ഇതില്‍ ഡാറ്റാ കൈമാറ്റം നടക്കുന്നത്‌. ത�ൂലം ഏറ്റവും മികച്ച രീതിയില്‍ സംഗീതം ആസ്വദിക്കാന്‍ കഴിയും. 
മൈക്രോഫോണ്‍ ഘടിപ്പിച്ചിട്ടുള്ള എംഡിആര്‍ 100 എബിഎന്‍ 1.2 എം കണക്‌ടിങ്‌ കേബിള്‍ പ്രയോജനപ്പെടുത്തി വയേര്‍ഡ്‌ ഹെഡ്‌ഫോണ്‍ ആയും ഉപയോഗിക്കാനാവും. 21,990 രൂപയാണ്‌ വില. 290 ഗ്രാം ഭാരമുള്ള കറുത്ത നിറത്തിലുള്ള ഈ ഹെഡ്‌സെറ്റ്‌ യു.എസ്‌.ബി വഴി ചാര്‍ജു ചെയ്യാനാവും.

ദുബായ്‌ ഒപ്‌റ്റിക്കല്‍സിന്റെ ഏഴാമത്‌ ഷോറൂം ആരംഭിച്ചു




കൊച്ചി : പ്രമുഖ പ്രവാസി വ്യവസായിയും കൊരട്ടി സ്വദേശിയുമായ തോമസ്‌ ചാക്കോയുടെ ദുബായ്‌ ഒപ്‌റ്റിക്കല്‍സിന്റെ ഏഴാമത്തെ ഷോറൂം കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ ആദ്യത്തെ ഷോറൂമാണിത്‌. കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്ന നിര്‍ദ്ധനരായ 100 രോഗികള്‍ക്ക്‌ സൗജന്യമായി കണ്ണടകള്‍ നല്‍കുന്ന പദ്ധതിയും, ഏവര്‍ക്കും എല്ലാ ദിവസവും സൗജന്യമായി കണ്ണ്‌ പരിശോധനയ്‌ക്കുള്ള ക്ലിനിക്കിന്റെ ഉദ്‌ഘാടനവും നടത്തി. ്‌്‌ ു.ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ സണ്‍ 
ഗ്ലാസുകള്‍ക്കും, ഫ്രെയിമുകള്‍ക്കും ഒന്നെടുത്താല്‍ ഒന്ന്‌ സൗജന്യം ഓഫര്‍ മെയ്‌ മാസം വരെ ഉണ്ടായിരിക്കുമെന്ന്‌ ഷോറൂം മാനേജര്‍ ശ്രീകുമാര്‍ അറിയിച്ചു. പോലീസ്‌,റെയ്‌ബാന്‍,ഒഖ്‌ലി, പ്രാഡോ, കരേര, ഫാസ്‌ട്രാക്‌, റോഡന്‍സ്‌റ്റോക്‌, കാര്‍ട്ടിയര്‍ തുടങ്ങി ലോക പ്രശസ്‌തങ്ങളായ ബ്രാന്‍ഡുകള്‍ ഇവിടെ ലഭിക്കും

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...