Tuesday, May 2, 2023

ഇന്‍ഫിനിക്‌സ്‌ 30ഐ വിപണിയില്‍



കൊച്ചി: ഇരട്ടി മെമ്മറിയും ആകര്‍ഷകമായ രൂപകല്‍പ്പനവുമായി ഇന്‍ഫിനിക്‌സ്‌ ഹോട്ട്‌ 30ഐ വിപണിയില്‍.

 16 ജിബി എക്‌സ്‌പാന്‍ഡബിള്‍ റാം, 128ജിബി സ്‌റ്റോറേജ്‌, പ്രീമിയം ഡയമണ്ട്‌ രൂപകല്‍പ്പന, മികച്ച ബാറ്ററി, 50എംപി ഡ്യൂവല്‍ എഐ ക്യാമറ തുടങ്ങിയ സവിശേഷതകള്‍ ഫോണിനുണ്ട്‌. ഗ്ലേസിയര്‍ ബ്ലൂ, മിറര്‍ ബ്ലാക്ക്‌, ഡയമണ്ട്‌ വൈറ്റ്‌, മാരിഗോള്‍ഡ്‌ നിറങ്ങളില്‍ ലഭ്യമായ ഹോട്ട്‌ 30ഐയുടെ ഉദ്‌ഘാടന ഓഫര്‍ വില 8,999 രൂപയാണ്‌. ഇന്‍ഫിനിക്‌സ്‌മെംഫ്യൂഷന്‍ സാങ്കേതികതയില്‍ എത്തുന്ന ഹോട്ട്‌ 3ഐയില്‍ ഒരേ സമയം 19 ആപ്പുകള്‍ അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഫോണിന്റെ റാം എട്ടില്‍നിന്ന്‌ 16ലേക്ക്‌ വികസിപ്പിക്കാമെങ്കില്‍ മൂന്ന്‌ സ്ലോട്ടുകളുള്ള ഫോണിന്റെ മെമ്മറി 1 ടിബി വരെ വികസിപ്പിക്കാം. ഒക്‌റ്റാകോര്‍ മീഡിയടെക്‌ ജി37 സിപിയു ഉള്ള ആന്‍ഡ്രൊയ്‌ഡ്‌ 12 ആണ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റം. പ്രിമിയം ലുക്കും ഫീലും, മികച്ച കാമറ അനുഭവം, 5000 എംഎഎച്ച്‌ ബാറ്ററി തുടങ്ങിയവയുള്ള ഹോട്ട്‌ 30ഐ ഉപഭോക്താക്കള്‍ക്ക്‌ മള്‍ട്ടിടാസ്‌ക്‌ അനുഭവം പ്രദാനം ചെയ്യുന്നു. 

ബിഗ്‌ സ്‌ക്രീന്‍ ടെലിവിഷന്‍ വിപണിയില്‍


പോരാട്ടത്തിന്‌ ടാറ്റയുടെ ക്രോമ ക്യൂ എല്‍ ഇഡി




കൊച്ചി:   : 20 ഇഞ്ച്‌ കളര്‍ ടെലിവിഷനുകളുടെ കാലം കഴിഞ്ഞു. 65 ഇഞ്ച്‌ സ്‌ക്രീന്‍ സ്‌മാര്‍ട്ട്‌ ടെലിവിഷന്‍ രംഗത്ത്‌ വിപണി പിടിച്ചെടുക്കാന്‍ ടാറ്റയും .

ടാറ്റ തങ്ങളുടെ ബ്രാന്‍ഡായ ക്രോമയുടെ 65 ഇഞ്ച്‌ ക്യൂ എല്‍ ഇഡി ടെലിവിഷന്‍ വിപണിയില്‍ എത്തിച്ചു.
മികച്ച ചിത്ര നിലവാരം, മികച്ച നിറങ്ങളും ശബ്ദവും, 3 എച്ച്‌ഡിഎംഐ പോര്‍ട്ടുകളും 2 യുഎസ്‌ബി പോര്‍ട്ടുകളും ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സൗകര്യം തുടങ്ങിയവ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഏറ്റവും മികച്ച തെരഞ്ഞെടുപ്പായിരിക്കും ക്രോമ ക്യൂലെഡ്‌ ടെലിവിഷനുകള്‍. ബ്ലൂടൂത്ത്‌ 5.0, ഡ്യൂവല്‍ ബാന്‍ഡ്‌ വൈഫൈ, ഒപ്‌റ്റിക്കല്‍ ഓഡിയോ ഔട്ട്‌പുട്ട്‌, 2 ജിബി റാം, 16 ജിബി റോം, 1.9 ഗിഗാഹെര്‍ട്ട്‌സ്‌ ക്വാഡ്‌ കോര്‍ പ്രോസസ്സര്‍, ഗൂഗിള്‍ ഓപറേറ്റിങ്‌ സിസ്റ്റം, ഒരു വര്‍ഷ വാറണ്ടി എന്നിവയെല്ലാം ഇതിലുണ്ട്‌. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴി ആപ്പുകള്‍ക്കുള്ള പിന്തുണയും ലഭ്യമാണ്‌. ക്രോമ ക്യൂലെഡ്‌ ടിവി 55 ഇഞ്ച്‌, 65 ഇഞ്ച്‌ എന്നിങ്ങനെ ലഭ്യമാണ്‌. 59,990 രൂപയിലാണ്‌ വില തുടങ്ങുന്നത്‌.
ഇതേസമയം തന്നെ തുടര്‍ച്ചയായി വെള്ളം നല്‍കുന്ന വാട്ടര്‍ പ്യൂരിഫയറും അവതരിപ്പിച്ചു. കൂടുതല്‍ ശേഖരണ, ഫില്‍ട്രേഷന്‍ ശേഷിയാണ്‌ ക്രോമ വാട്ടര്‍ പ്യൂരിഫയറിനു നല്‍കിയിരിക്കുന്നത്‌. ആധുനീക കോപ്പര്‍ പ്ലസ്‌ പോസ്റ്റ്‌ കാര്‍ബണ്‍ ഫില്‍റ്റര്‍, മാനുവല്‍ ടിഡിഎസ്‌ കണ്‍ട്രോളര്‍ എന്നിവ ഇതിലുള്ളതിനാല്‍ വെള്ളത്തില്‍ കോപ്പറിന്റെ നേട്ടവും ലഭിക്കുന്നു. ഇതു വെള്ളത്തെ കൂടുതല്‍ രുചികരമാക്കുന്നു. ഇതിന്‌ 9 ലിറ്റര്‍ വെള്ള ശേഖരണ സൗകര്യവും സ്‌മാര്‍ട്ട്‌ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളുമാണുള്ളത്‌. അള്‍ട്രാഫൈന്‍ സെഡിമെന്‍റ്‌ ഫില്‍റ്റര്‍, അണുക്കളെ ഒഴിവാക്കുന്ന യുവി സാങ്കേതികവിദ്യ എന്നിവ പോലുള്ള സൗകര്യങ്ങള്‍ക്കു പുറമേയാണിത്‌. വാട്ടര്‍ പ്യൂരിഫയര്‍ വില 11,990 രൂപ മുതല്‍.

സാംസങ്‌ 'ബ്ലൂ ഫെസ്റ്റ്‌' 2023 എത്തി



കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ്‌ ബ്രാന്‍ഡായ സാംസങ്‌, ബെസ്‌പോക്ക്‌ സൈഡ്‌, ഫ്രോസ്റ്റ്‌ ഫ്രീ, ഡയറക്ട്‌ കൂള്‍ റഫ്രിജറേറ്ററുകളുടെ ഒരു പുതിയ ലൈനപ്പ്‌ പുറത്തിറക്കി, വലുതും മികച്ചതുമായ 'ബ്ലൂ ഫെസ്റ്റ്‌' 2023 പ്രഖ്യാപിച്ചു. ഇന്ത്യ കേന്ദ്രീകൃതമായ ഡിസൈന്‍ പാറ്റേണുകളോടൊപ്പം വൈ ഫൈ പ്രവര്‍ത്തനക്ഷമമാക്കിയ ബെസ്‌പോക്ക്‌ മൈക്രോവേവ്‌ ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്നു. 

ഈ പുതിയ ലോഞ്ചുകള്‍ക്കൊപ്പം, ഉപഭോക്താക്കള്‍ക്ക്‌ സാംസങ്‌ എയര്‍ കണ്ടീഷണറുകള്‍,, ടെലിവിഷനുകള്‍, വാഷിംഗ്‌ മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍ മൈക്രോവേവ്‌, സൗണ്ട്‌ബാറുകള്‍, ഡിഷ്വാഷറുകള്‍ എന്നിവയിലും ആവേശകരമായ ഓഫറുകള്‍ ലഭിക്കും

കെഎസ്‌ആര്‍ടിസി 'മില്‍മ ഫുഡ്‌ ട്രക്ക്‌' തുറന്നു



കൊല്ലം: മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോദ്‌പാദക യൂണിയന്‍ കൊല്ലം കെഎസ്‌ആര്‍ടിസി ബസ്‌ ഡിപ്പോയില്‍ സ്ഥാപിച്ച 'മില്‍മ ഫുഡ്‌ ട്രക്ക്‌' ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്‌തു.
കെഎസ്‌ആര്‍ടിസിയുമായി സഹകരിച്ച്‌ ടി.ആര്‍.സി.എം.പി.യു ആരംഭിക്കുന്ന അഞ്ചാമത്തെ ഫുഡ്‌ ട്രക്കാണിതെന്നും ഇത്തരത്തിലുള്ള ഏഴ്‌ ഫുഡ്‌ ട്രക്കുകള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടി.ആര്‍.സി.എം.പി.യു അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ പറഞ്ഞു. ഇത്തരം സംരംഭങ്ങളിലൂടെ മില്‍മയുടെ ഉല്‌പന്നങ്ങള്‍ കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കുകയാണ്‌ ടി.ആര്‍.സി.എം.പി.യു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ ടി.ആര്‍.സി.എം.പി.യു ഭക്ഷണ ട്രക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. കെഎസ്‌ആര്‍ടിസിയുടെ പഴയ ബസുകളുടെ സീറ്റുകള്‍ക്ക്‌ പകരം കസേരകളും മേശകളും സ്ഥാപിച്ചിട്ടുള്ള മില്‍മ ഫുഡ്‌ ട്രക്കില്‍ മില്‍മയുടെ ഉല്‌പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ ഇരുന്നു കഴിക്കാനാകും.ഫുഡ്‌ ട്രക്ക്‌ സ്ഥാപിക്കുന്നതിന്‌ രണ്ട്‌ ലക്ഷം രൂപ നിക്ഷേപമായി നല്‍കുന്നതിന്‌ പുറമെ ഓരോ ബസിനും പ്രതിമാസം 20,000 രൂപ നികുതിയായും നല്‍കും.

റിയല്‍മിയുടെ സി55 വിപണിയില്‍

 റിയല്‍മിയുടെ സി55 വിപണിയില്‍ ;

വില 9,999 രൂപ മുതല്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ടെക്‌നോളജി ബ്രാന്‍ഡായ റിയല്‍മി എന്‍ട്രി ലെവല്‍ ചാമ്പ്യന്റെ പുതിയ സി സീരിസിലെ സി55 ഫോണുകള്‍ പുറത്തിറക്കി. 64 എംപി ക്യാമറയും 33 വാട്‌ ചാര്‍ജിംഗുമുള്ള ഫോണി്‌ന്‌ അത്യാധുനിക ഫീച്ചറുകള്‍, ആകര്‍ഷകമായ ഡിസൈന്‍, ശക്തമായ പ്രകടനം എന്നിവ ശ്രദ്ധേയമാണ്‌. മികവും പ്രവര്‍ത്തനക്ഷമതയും സമന്വയിപ്പിക്കുന്ന സ്‌മാര്‍ട്ട്‌ഫോണ്‍ തേടുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കാനാവുന്ന വിധത്തിലാണ്‌ റിയല്‍മി സി55 സജ്ജീകരിച്ചിരിക്കുന്നത്‌.
എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ പുതിയ ബെഞ്ച്‌മാര്‍ക്ക്‌ സൃഷ്ടിക്കുന്ന 64 എംപി ക്യാമറ മികച്ച ഫോട്ടോകള്‍എളുപ്പത്തില്‍ പകര്‍ത്താന്‍ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. കൂടാതെ 8 എംപി സെല്‍ഫി ക്യാമറയുംഎക്‌സ്‌ക്ലൂസീവ്‌ സ്‌ട്രീറ്റ്‌ ഫോട്ടോഗ്രാഫി മോഡ്‌ ഉള്‍പ്പെടെ നിരവധി ഫോട്ടോഗ്രാഫി ഫംഗ്‌ഷനുകളും സി55നുണ്ട്‌.
ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌ റിയല്‍മി സി55 33 വാട്‌ സൂപ്പര്‍ വി ഒ ഒ സി ചാര്‍ജാണ്‌ലഭ്യമാക്കുന്നത്‌. 29 മിനിറ്റിനുള്ളില്‍ 50 ശതമാനം വരെ ചാര്‍ജിംഗ്‌ വേഗതയാണ്‌ ഇതിലൂടെ ലഭ്യമാകുന്നത്‌.
നിലവില്‍, റിയല്‍മിക്ക്‌ 30,000 സ്‌റ്റോറുകള്‍ ഉണ്ട്‌. 2023 അവസാനത്തോടെ അരലക്ഷം സ്‌റ്റോറുകളിലേക്ക ്‌ഉയര്‍ത്തും. കൊച്ചി ഉള്‍പ്പെടെ കേരളത്തിലുടനീളം 1300ലധികം പ്രധാന സ്‌റ്റോറുകള്‍ റിയല്‍മിക്കുണ്ട്‌.
2023 അവസാനത്തോടെ മേഖലയിലെ മെയിന്‍ലൈന്‍ സ്‌റ്റോറുകള്‍ 25 30 ശതമാനം വരെ വര്‍ധിപ്പിക്കാനാണ്‌ കമ്പനിലക്ഷ്യമിടുന്നത്‌. കേരളത്തില്‍ റിയല്‍മിയുടെ പ്രധാന വിപണി വിഹിതം 10 ശതമാനമാണ്‌. 2023 അവസാനത്തോടെ കേരളത്തില്‍ നിലവിലുള്ള 15 സേവന കേന്ദ്രങ്ങള്‍ക്കൊപ്പം ഏഴെണ്ണം കൂടി ആരംഭിക്കും.


കൂടാതെ, മൊബൈലുകളും നിര്‍മിത ബുദ്ധി ഉത്‌പന്നങ്ങളുമായി 527 സേവന കേന്ദ്രങ്ങളുള്ള ഇന്ത്യയില്‍ ഈവര്‍ഷം അവസാനത്തോടെ 727 ആയി ഉയര്‍ത്താനാണ്‌ ലക്ഷ്യമിടുന്നത്‌. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക്‌മുന്‍ഗണന നല്‍കുന്നതിലൂടെ, റിയല്‍മി പുതിയ തലത്തിലുള്ള വിജയങ്ങള്‍ കൈവരിക്കാനും നൂതന ഉത്‌ന്നങ്ങളുംസേവനങ്ങളും കൂടുതല്‍ പേരിലേക്ക്‌ എത്തിക്കാനും ശ്രമിക്കുന്നു.

27 APRIL 2023


 

24 APRIL 2023


 

20 APRIL 2023


 

17 APRIL 2023


 

13 APRIL 2023


 

10 APRIL 2023


 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...